Q.
No |
Questions
|
7076
|
വിനോദസഞ്ചാര
പദ്ധതികളുടെ
ഏകോപനം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
സമയബന്ധിതമായി
ടൂറിസം
പദ്ധതികളുടെ
ഏകോപനത്തിനായി
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ഒരു
മന്ത്രിസഭാ
ഉപസമിതി
രൂപീകരിക്കുന്നകാര്യം
പരിഗണനയിലുണ്ടോ
; അല്ലെങ്കില്‍
എന്നത്തേക്ക്
രൂപീകരിക്കും
എന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇതിനോടനുബന്ധിച്ച്
ടൂറിസം
സംരംഭകരെ
ഉള്‍പ്പെടുത്തി
സംസ്ഥാന
തല
ഉപദേശകസമിതി
രൂപീകരിക്കുന്ന
കാര്യവും
പരിഗണനയിലുണ്ടോ
; വിശദാംശങ്ങള്‍
നല്കുമോ ;
(സി)
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
ഡവലപ്പ്മെന്റ്
ടാസ്ക്
ഫോഴ്സിന്
രൂപം നല്‍കുമോ
; എങ്കില്‍
ആരെയൊക്കെ
ഉള്‍പ്പെടുത്തിയാകും
ഇതിന്
രൂപം നല്‍കുക
? |
7077 |
ടൂറിസം
അടിസ്ഥാന
സൌകര്യ
വികസന
പദ്ധതികള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേന്ദ്ര/സംസ്ഥാന
ഗവണ്‍മെന്റ്
സഹായത്തോടെ
അടിസ്ഥാന
സൌകര്യ
വികസന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ടൂറിസവുമായി
ബന്ധപ്പെടുത്തി
ചാത്തന്നൂര്‍
എന്‍. എച്ച്.
പറവൂര്‍
വഴി വര്‍ക്കല
റോഡ്
നവീകരിക്കുന്നതിലേക്കായി
നിവേദനം
ലഭിച്ചിരുന്നുവോ;
എങ്കില്‍
അതിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ? |
7078 |
വിനോദസഞ്ചാര
വകുപ്പിന്റെ
പദ്ധതികള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
നൂറുദിന
കര്‍മ്മ
പരിപാടിയില്‍
ഉള്‍പ്പെടുത്തി
വിനോദസഞ്ചാര
വകുപ്പ്
ഏതെല്ലാം
പുതിയ
പരിപാടികളാണ്
നടപ്പിലാക്കിയത്
;
(ബി)
പ്രസ്തുത
പരിപാടികള്‍
നടപ്പിലാക്കുന്നതിനായി
എത്ര
തുകയാണ്
ചെലവഴിച്ചത്
? |
7079 |
വിദേശ
ടൂറിസ്റുകളെ
ആകര്‍ഷിക്കാന്‍
പദ്ധതികള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
ശ്രീ.
ജി.എസ്.
ജയലാല്‍
,,
പി. തിലോത്തമന്‍
(എ)
സംസ്ഥാനത്ത്
എത്തിച്ചേരുന്ന
വിദേശ
ടൂറിസ്റുകളുടെ
എണ്ണം
വര്‍ദ്ധിച്ചിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
അഞ്ചു
വര്‍ഷക്കാലത്തിനിടയില്‍
ഓരോ വര്‍ഷവും
എത്തിയ
വിദേശ
ടൂറിസ്റുകളുടെ
എണ്ണം വ്യക്തമാക്കുമോ
;
(സി)
വിദേശ
ടൂറിസ്റുകള്‍ക്ക്
ഏറ്റവും
പ്രിയപ്പെട്ട
ടൂറിസ്റ്
മേഖലകള്‍
ഏതെല്ലാം
; കൂടുതല്‍പേരെ
ആകര്‍ഷിക്കുന്നതിന്
ഈ
മേഖലകളില്‍
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
കൊണ്ടു
വന്നിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ
;
(ഡി)
പകര്‍ച്ച
വ്യാധികള്‍,
ശുചീകരണമില്ലായ്മ
തുടങ്ങിയ
കാരണങ്ങളാല്‍
വിദേശ
ടൂറിസ്റുകളുടെ
വരവില്‍
കുറവു
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
? |
7080 |
വഴിയോര
ഭക്ഷണശാലകളും
ടോയ്ലെറ്റുകളും
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ഹൈബി
ഈഡന്‍
,,
അന്‍വര്‍
സാദത്ത്
,,
എ.റ്റി.
ജോര്‍ജ്
(എ)
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
പശ്ചാത്തലസൌകര്യം
ഒരുക്കുന്നതിനും
മെച്ചപ്പെടുത്തുന്നനിനും
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആണ് ഉളളതെന്നു
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളില്‍
മിതമായ
നിരക്കിലുളള
ഗസറ്റ്
ഹൌസുകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
തദ്ദേശസ്ഥാപനങ്ങളുമായി
ചേര്‍ന്ന്
വഴിയോര
ഭക്ഷണസറ്റാളുകളും
ടോയ്ലെറ്റുകളും
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7081 |
വഴിയോരം
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
,,
എം.എ.
വാഹീദ്
,,
ഷാഫി
പറമ്പില്‍
,,
ഹൈബി
ഈഡന്‍
(എ)
വഴിയോരം
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രധാന
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
പ്രസ്തുത
പദ്ധതി
പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നത്
എന്ന്
വിശദമാക്കാമോ
;
(സി)
പ്രസ്തുത
പദ്ധതി
സംസ്ഥാനത്ത്
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7082 |
മെഡിക്കല്‍
ടൂറിസം
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
മെഡിക്കല്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
എന്തൊക്കെ
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
പ്രതിവര്‍ഷം
എത്ര
ടൂറിസ്റുകള്‍
സംസ്ഥാനം
സന്ദര്‍ശിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
മെഡിക്കല്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
കെ.
ടി.ഡി.സി.യുടെ
പങ്ക്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
|
7083 |
ഉത്തരവാദിത്ത
ടൂറിസം
കാര്യക്ഷമമാക്കാന്‍
നടപടി
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
വി. പി.
സജീന്ദ്രന്‍
,,
ഷാഫി
പറമ്പില്‍
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)
ഉത്തരവാദിത്ത
വിനോദസഞ്ചാരം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അത്
പ്രാദേശിക
മേഖലയിലും
സംസ്ഥാനത്തിനാകെയും
പ്രയോജനപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
ഡെസ്റിനേഷന്‍,
എന്റര്‍പ്രൈസ്
എന്നീതലങ്ങളില്‍
അത്
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ? |
7084 |
അതിരപ്പിള്ളി
വാഴച്ചാല്‍
തുമ്പൂര്‍മൂഴി
വിനോദസഞ്ചാര
കേന്ദ്രം
വികസനം
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)
അന്തര്‍ദേശീയ
പ്രാധാന്യം
നേടിയ
അതിരപ്പിള്ളി,
വാഴച്ചാല്‍,
തുമ്പൂര്‍മൂഴി
ടൂറിസ്റു
കേന്ദ്രങ്ങളിലെ
വികസനത്തിനായി
എന്തൊക്കെ
നടപടികളാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളത്
;
(ബി)
വികസന
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
? |
7085 |
മൂന്നാര്‍
ടൂറിസം
വികസനം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
,,
എസ്
രാജേന്ദ്രന്‍
,,
കെ. കെ.
ജയചന്ദ്രന്‍
,,
കെ. സുരേഷ്
കുറുപ്പ്
(എ)
മൂന്നാര്‍
ടൂറിസം
മാസ്റര്‍
പ്ളാനിന്റെ
ഭാഗമായുള്ള
മുഖ്യ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
ഇവ
ഓരോന്നും
എന്നത്തേക്ക്
നിലവില്‍
വരുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
ഇതിനായി
രൂപീകരിച്ച
സംവിധാനം
എന്താണ്;
അതിലെ
അംഗങ്ങള്‍
ആരൊക്കെയാണ്? |
7086 |
കേരള
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
ആന്റ്
ഇന്‍വെസ്റ്മെന്റ്
കമ്പനിയുടെ
പ്രവര്‍ത്തനം
ശ്രീ.
എ. എ.
അസീസ്
(എ)
കേരള
ടൂറിസം
ഇന്‍ഫ്രാക്സ്ട്രക്ചര്‍
ആന്റ്
ഇന്‍വെസ്റ്മെന്റ്
കമ്പനി
ലിമിറ്റഡ്
എന്ന
സ്ഥാപനം
ടൂറിസം
മേഖലയില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഈ
കമ്പനിയുടെ
ആദ്യ
രൂപമായ
ടൂറിസ്റ്
റിസോര്‍ട്ട്
കേരള
ലിമിറ്റഡ്
എന്ന
സ്ഥാപനത്തില്‍
നിന്നു
പുതിയ
കമ്പനി
രൂപീകരിച്ചതുകൊണ്ടുള്ള
നേട്ടം
വിശദമാക്കുമോ? |
7087 |
വിദേശ
വനിതകള്‍ക്കു
നേരെയുളള
ആക്രമണം
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
വിനോദസഞ്ചാരത്തിനായി
സംസ്ഥാനത്തെത്തുന്ന
വിദേശ
വനിതകള്‍ക്ക്
നേരെ
അക്രമങ്ങള്‍
ഉണ്ടാവുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനെതിരെ
എന്തൊക്കെ
നടപടികളാണ്
ടൂറിസം
വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ? |
7088 |
പുതുവൈപ്പ്
ബീച്ച്
ശ്രീ.
എസ്. ശര്‍മ്മ
(എ)
സഞ്ചാരികള്‍
എത്തുന്ന
പുതുവൈപ്പ്
ബീച്ചിനെ
ഒരു
ടൂറിസ്റ്
ഡെസ്റിനേഷന്‍
ആക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബീച്ചിനെ
മാര്‍ക്കറ്റ്
ചെയ്യുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ? |
7089 |
വൈപ്പിന്‍
ബീച്ച്
കായല്‍
ടൂറിസം
പദ്ധതി
ശ്രീ.
എസ്. ശര്‍മ്മ
(എ)
വൈപ്പിന്‍
പ്രദേശത്ത്
സഞ്ചാരികള്‍
എത്തുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവര്‍ക്ക്
ആവശ്യമായ
അടിസ്ഥാന
സൌകര്യം
ഒരുക്കുന്നതിന്
എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
പ്രകൃതി
ഫലപ്രദമായി
വിനിയോഗിച്ചുകൊണ്ട്
ഒരു
സമഗ്ര
ബീച്ച്-കായല്‍
ടൂറിസം
പദ്ധതി
ഇവിടെ
ആവിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7090 |
കണ്ണൂര്‍
ജില്ലയില്‍
വിനോദസഞ്ചാരവകുപ്പിന്റെ
പ്രവൃത്തികള്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
കണ്ണൂര്‍
ജില്ലയില്‍
വിദേനാസഞ്ചാര
വകുപ്പിന്റെ
കീഴില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ള
ഏതെല്ലാം
പ്രവൃത്തികളാണ്
ഇനി പൂര്‍ത്തീകരിക്കാനുള്ളത്
എന്ന്
വെളിപ്പെടുത്തുമോ
;
(ബി)
ഇവ
ഏതെല്ലാം
ഘട്ടത്തിലാണെന്ന്
പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ
? |
7091 |
കോഴിക്കോട്
മാമ്പുഴയില്‍
ടൂറിസ്റ്
ഡെസ്റിനേഷന്‍
സെന്റര്
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
കോഴിക്കോട്
ജില്ലയിലെ
മാമ്പുഴ
സംരക്ഷിച്ച്
ജലപാതയൊരുക്കാനും,
ടൂറിസ്റ്
ഡെസ്റിനേഷന്‍
ആക്കുന്നതിനും
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്
സംബന്ധിച്ച്
പഠനം
നടത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)പ്രസ്തുത
പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7092 |
പൊന്നാനി
ബിയ്യം
കായല്‍
ടൂറിസം
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
പൊന്നാനി
മണ്ഡലത്തിലെ
ബിയ്യം
കായല്‍
പ്രദേശം
ടൂറിസം
ഡെസ്റിനേഷനായി
വികസിപ്പിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൊന്നാനിയിലെ
ചരിത്ര
സ്മാരകങ്ങള്‍
സംരക്ഷിക്കാന്‍
പദ്ധതിയുണ്ടോ
;
(സി)
പൊന്നാനി
അഴിമുഖം
മുതല്‍
ചമ്രവട്ടം
റഗുലേറ്റര്‍
ബ്രിഡ്ജ്
വരെയുള്ള
കര്‍മ്മറോഡ്,
ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെടുത്തി
വികസിപ്പിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ
?
(ഡി)
എങ്കില്‍
അതിന്റെ
പ്രോജക്ട്
ഉടന്‍
തയ്യാറാക്കുമോയെന്ന്
വിശദമാക്കാമോ
? |
7093 |
ആലത്തൂര്‍
മംഗലം
ഡാം
ടൂറിസം
ഡെസ്റ്റിനേഷന്‍
കൌണ്‍സില്‍
യോഗം
ശ്രീ.
എം. ചന്ദ്രന്‍
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
മംഗലം
ഡാം
ടൂറിസം
ഡെസ്റിനേഷന്‍
മാനേജമെന്റ്
കൌണ്‍സില്‍
ഇതുവരെ
യോഗം
കൂടിയിട്ടില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കൌണ്‍സില്‍
യോഗം
കൂടാത്തതിനാല്‍
നടന്നുവന്നിരുന്ന
പ്രവര്‍ത്തനങ്ങളാകെ
നിര്‍ത്തിവെച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കൌണ്‍സില്‍
അടിയന്തിരമായി
യോഗം
ചേരുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7094 |
തോട്ടപ്പള്ളി
- കടപ്പുറം
ടൂറിസം
പദ്ധതി
ശ്രീ.
ജി. സുധാകരന്‍
(എ)
തോട്ടപ്പള്ളി-സ്പില്‍വേ-
കടപ്പുറം
എന്നീ
സ്ഥലങ്ങള്‍
കേന്ദ്രീകരിച്ച്
ടൂറിസം
പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
അമ്പലപ്പുഴ
എം.എല്‍.എ
ഇതു
സംബന്ധിച്ച്
നല്‍കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)
പുറക്കാട്
ഗ്രാമപഞ്ചായത്തിന്റെ
ഇതു
സംബന്ധിച്ച
പ്രമേയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)
ഇതിന്മേല്‍
എന്ത്
തുടര്‍നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
ഈ
പദ്ധതിയെക്കുറിച്ച്
ചര്‍ച്ച
ചെയ്യുവാന്‍
ഒരു
ഉന്നതതല
യോഗം
വിളിക്കുന്നകാര്യം
പരിഗണിക്കുമോ
? |
7095 |
ഡി.
റ്റി.
പി. സി.യിലെ
ജീവനക്കാര്‍
ശ്രീ.
ബി. സത്യന്‍
(എ)
തിരുവനന്തപുരം
ഡി. റ്റി.
പി. സി.യില്‍
ആകെ എത്ര
സ്ഥിരം, താല്‍കാലികം,
കരാര്‍
ജീവനക്കാര്‍
ജോലി
ചെയ്തുവരുന്നുണ്ട്;
ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍
എത്രവര്‍ഷമായി
ജോലി
ചെയ്തുവരുന്നുണ്ട്;
പേരും
വര്‍ഷവും
തസ്തികയും
തിരിച്ച്
വ്യക്തമാക്കുമോ;
ഇവരില്‍
സ്ത്രീകളും
പട്ടികജാതിക്കാരും
എത്രപേര്‍
വീതമെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ഥിര
ജീവനക്കാരായി
നിയമിക്കപ്പെട്ടവരില്‍
എത്രപേര്‍
പ്രസ്തുത
സ്ഥാപനത്തില്‍
താല്‍ക്കാലികാടിസ്ഥാനത്തില്‍
ജോലി
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
സ്ഥിരം
ജീവനക്കാര്‍ക്ക്
കെ. എസ്.
ആര്‍.
ബാധകമാണോ;
ഇവരുടെ
സേവന
വേതന
വ്യവസ്ഥകള്‍
വിശദമാക്കുമോ? |
7096 |
ചടയമംഗലം
ജഡായു
ഫെസ ്് 2012
ശ്രീ.മുല്ലക്കര
രത്നാകരന്‍
(എ)
ചടയമംഗലം
ജഡായുപാറടൂറിസം
പദ്ധതിയുടെ
ഭാഗമായി 2011-2012
വര്‍ഷം
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്
;
(ബി)
2012 ല്‍
ജഡായു
ഫെസ്റ്
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ
? |
7097 |
ടൂറിസം
ലൈഫ്
ഗാര്‍ഡുകളെ
സ്ഥിരപ്പെടുത്താന്‍
നടപടി
ശ്രീ.
എളമരം
കരീം
(എ)
1986 മുതല്‍
ടൂറിസം
ലൈഫ്
ഗാര്‍ഡുകളായി
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി
ചെയ്തുവരുന്ന
തൊഴിലാളികളെ
സ്ഥിരപ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിന്
ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കാന്‍
നടപടി
കൈക്കൊളളുമോ;
(സി)
അപകടകരമായ
ജോലി
ചെയ്യുന്ന
ലൈഫ്
ഗാര്‍ഡുകള്‍ക്ക്
ഇന്‍ഷൂറന്‍സ്
പരിരക്ഷ
ഉറപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
7098 |
അതിഥി
മന്ദിരത്തിലെ
ഹോസ്പിറ്റാലിറ്റി
അസിസ്റന്റ്
തസ്തിക
ശ്രീ.
ആര്‍.
സെല്‍വരാജ്
(എ)
ഗസ്റ്
ഹൌസുകളില്‍
ഹോസ്പിറ്റാലിറ്റി
അസിസ്റന്റ്
തസ്തികകള്‍
നിലവിലുണ്ടോ;
എങ്കില്‍
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമന
രീതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയ്ക്കുള്ള
യോഗ്യത
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍
എത്ര
ഒഴിവുകളാണ്
പ്രസ്തുത
തസ്തികയില്‍
നിലവിലുള്ളതെന്നും
അവ പി. എസ്.
സി.യ്ക്ക്
റിപ്പാര്‍ട്ട്
ചെയ്തിട്ടുണ്ടോ
എന്നും
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍
ഡെപ്യൂട്ടേഷനിലോ
ദിവസവേതനാടിസ്ഥാനത്തിലോ
ജോലിനോക്കുന്നവരുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ? |