UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7043

പട്ടികജാതി വിഭാഗക്കാര്‍ക്കായി വാണിജ്യ - വ്യവസായ സംരംഭങ്ങള്‍ 

ശ്രീ. സി. എഫ്. തോമസ്

() പട്ടികജാതി വിഭാഗങ്ങളിലുള്ളവര്‍ വാണിജ്യ-വ്യവസായ രംഗങ്ങളില്‍ പിന്നോക്കാവസ്ഥയിലാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) വ്യവസായ സംരംഭക പരിശീലനവും വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ക്കുവേണ്ടി വായ്പയും അനുവദിച്ച് പ്രസ്തുത വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രോത്സാഹനം നല്കുമോ?

7044

പട്ടികജാതി സങ്കേതങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. ബി. സത്യന്‍

() പട്ടികജാതി സങ്കേതങ്ങളിലെ അടിസ്ഥാന സൌക ര്യങ്ങള്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതി കളാണുള്ളത്;

(ബി) പട്ടികജാതി വിഭാഗത്തിന് സ്ഥലവും വീടും നല്‍കുന്ന പദ്ധതിയില്‍ ലഭ്യമാക്കിയിരുന്ന തുകയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ ;

(സി) എങ്കില്‍ എത്ര വീതമാണ്; ഏത് കാലയളവ് മുതലാ.ണ് വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്; വിശദമാക്കാമോ ?

7045

നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി

ശ്രീ. വി. ശിവന്‍കുട്ടി

() നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും എന്തൊക്കെയാണ് ;

(ബി) പ്രസ്തുത പദ്ധതികളുടെ ഭൌതികവും സാമ്പത്തികവുമായ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7046

ഭൂരഹിത ഭവനരഹിത പുനരധിവാസ പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, മഞ്ഞളാംകുഴി അലി

,, കെ.എം. ഷാജി

() ഭൂരഹിത ഭവനരഹിത പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും, തെരഞ്ഞെടുക്കുന്നതിനും സ്വീകരിച്ചുവരുന്ന മാര്‍ഗ്ഗവും മാനദണ്ഡവും സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി) ഈ പദ്ധതി പ്രകാരം സഹായം ലഭിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ അവരുടെ കണക്ക് വെളിപ്പെടുത്താമോ;

(സി) ഈ പദ്ധതി പ്രകാരം ഭൂമി നല്‍കി വീട് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കിയിട്ടും വീട് നിര്‍മ്മിക്കാതിരുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വീട് നിര്‍മ്മിക്കാതിരുന്നതിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;

(ഡി) ഭവന നിര്‍മ്മാണ ഏജന്‍സികള്‍ മുഖേന നടപ്പാക്കിയ ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ശേഷിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

() ഒന്നിലേറെ തവണ സഹായം കൈപ്പറ്റിയ ഗുണഭോക്താക്കളുണ്ടെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതിയെക്കുറിച്ച് ഒരു സമഗ്ര അവലോകനം നടത്തുമോ?

7047

ജാതി സര്‍ട്ടിഫിക്കറ്റിനുപകരം സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി

ശ്രീ. സി. മോയിന്‍കുട്ടി

() പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ആവശ്യങ്ങള്‍ക്കും വെവ്വേറെ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതിന്റെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) അക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

7048

എന്‍.എസ്.എഫ്.ഡി.സി. പദ്ധതികള്‍

ശ്രീ. വി. ശശി

() പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് എന്‍.എസ്. എഫ്.ഡി.സി.യുടെ ധനസഹായത്തോടെ നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്താമോ ;

(ബി) കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ എന്‍.എസ്.എഫ്.ഡി.സി.പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിച്ചതുകയും, ഗുണഭോക്താക്കളുടെ വിവരങ്ങളും, പദ്ധതി തിരിച്ചും ജില്ലതിരിച്ചും വ്യക്തമാക്കാമോ ?

7049

പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ച തുക

ശ്രീ. വി.ശശി

() ഇഞ്ചിനീയറിംഗ്, മെഡിസിന്‍, ബി.എസ്.സി. നേഴ്സിംഗ് എന്നീ കോഴ്സുകള്‍ക്ക് 2010-11 വര്‍ഷം സ്വാശ്രയ കോളേജുകളില്‍ ചേര്‍ന്ന എത്ര പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എത്ര കോടി രൂപ ഫീസിനത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു എന്നറിയിക്കാമോ;

(ബി) അതിന്റെ വിശദാംശം കോളേജ് തിരിച്ചും കോഴ്സ് തിരിച്ചും വ്യക്തമാക്കാമോ;

(സി) സ്വാശ്രയ സ്ഥാപനങ്ങളില്‍ വിവിധ സെമസ്ററുകളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷം അനുവദിച്ച തുകയുടെ വിവരങ്ങള്‍ കോഴ്സ് തിരിച്ചും കോളേജ് തിരിച്ചും ലഭ്യമാക്കാമോ?

7050

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സംരംഭങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി) തൊഴില്‍ സംരംഭങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ സബ്സിഡിയും ലോണും തമ്മിലുള്ള അനുപാതം എത്രയാണെന്നും വെളിപ്പെടുത്തുമോ?

7051

പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ - ക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

() പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ വഴിയുള്ള ക്ഷേമ പ്രവര്‍ത്തനത്തിന് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട്;

(ബി) എന്തൊക്കെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുന്നത്;

(സി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കോര്‍പ്പറേഷനിലൂടെ എന്ത് തുക ചെലവഴിച്ചു;

(ഡി) തുകയുടെ അപര്യാപ്തതമൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏതെങ്കിലും സഹായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിക്കാതിരുന്നിട്ടുണ്ടോ;

() എങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7052

മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍

ശ്രീ. സി. പി. മുഹമ്മദ്

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

() സ്പോര്‍ട്സ്-ഗെയിംസ് രംഗങ്ങളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്

(സി) അതിനായി നടത്തി വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ

7053

പട്ടികജാതി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

() പട്ടികജാതി വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ പദ്ധതിയുടേയും വിശദാംശം വെളിപ്പെടുത്താമോ;

(ബി) ജീവനക്കാരുടെ അഭാവം മൂലം കൊയിലാണ്ടിയിലെ പട്ടികജാതി വികസന ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

7054

സൌജന്യ സൈക്കിള്‍ പദ്ധതി ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

'' സി.കെ. നാണുു

() പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച സൌജന്യ സൈക്കിള്‍ പദ്ധതി ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആ നിവേദനത്തിലെ വിശദാംശങ്ങളും അതിന്മേല്‍ സ്വീകരിച്ച നടപടികളും എന്തെന്ന് വ്യക്തമാക്കുമോ?

7055

ലംപ്സം ഗ്രാന്റ്

ശ്രീ. എം. ഉമ്മര്‍

() പട്ടികജാതി കുട്ടികളുടെ ലംപ്സം ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിണനയിലുണ്ടോ ;

(ബി) ലംപ്സംഗ്രാന്റ് വാങ്ങുന്നതിനായി രക്ഷിതാക്കള്‍ തൊഴില്‍ നഷ്ടപ്പെടുത്തി സ്കൂളിലെത്തേണ്ട അവസ്ഥ ഒഴിവാക്കാന്‍ ബാങ്കു വഴി നല്‍കുന്നകാര്യം ആലോചിക്കുമോ ?

7056

കര്‍ഷകശ്രീ പദ്ധതി

ശ്രീ. . . അസീസ്

() പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കര്‍ഷകശ്രീ പദ്ധതിയില്‍ വായ്പ ലഭ്യമാക്കുന്നതിന് വേണ്ട യോഗ്യതാ മാനദണ്ഡം എന്താണ്;

(ബി) കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ഈ പദ്ധതി വഴി എത്ര തുക വായ്പയായി നല്‍കി എന്ന് വ്യക്തമാക്കുമോ?

7057

സ്വാശ്രയ കോളേജു കോഴ്സുകള്‍ക്കുള്ള ഫീസിളവ്

ശ്രീ. എസ്. ശര്‍മ്മ

പിന്നോക്ക സമുദായ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, സ്വാശ്രയ കോളേജുകളിലെ അഡ്മിഷന്‍ സമയത്ത് ഫീസ് നല്‍കേണ്ടിവരുന്നതുകൊണ്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതു ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

7058

കുടംബി സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ഫീസാനൂകൂല്യം

ശ്രീ. എസ്. ശര്‍മ്മ

() സ്വാശ്രയ കോളേജില്‍ പഠിക്കുന്ന കുടുംബി സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം നല്‍കുന്നതിന് ഉത്തരവ് നിലവിലുണ്ടോ ;

(ബി) പ്രസ്തുത ഉത്തരവ് എന്നുമുതലാണ് പ്രാബല്യത്തിലായതെന്ന് വ്യക്തമാക്കാമോ ;

(സി) ഫീസാനുകൂല്യം ലഭിക്കുവാന്‍ അര്‍ഹരാണെങ്കില്‍ ഇതുവരെ ഒടുക്കിയ ഫീസ് തരിച്ചു നല്‍കുവാന്‍ നടപടിയെടുക്കുമോ ;

(ഡി) അതു സംബന്ധിച്ച് ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടോ?

7059

ബാലുശ്ശേരിയില്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രം

ശ്രീ. പുരുഷന്‍ കടലുണ്ടി

കോഴിക്കോട് ബാലുശ്ശേരിയില്‍ പട്ടികജാതിക്കാര്‍ക്കായി ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നതിന് നടപടി കൈക്കൊള്ളാമോ ?

7060

വിജ്ഞാന്‍വാടി കേന്ദ്രം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

വിജ്ഞാന്‍വാടി കേന്ദ്രം അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ ?

7061

'സൈബര്‍ ശ്രീ' പദ്ധതി പ്രവര്‍ത്തനങ്ങള്‍

ശ്രീ. .റ്റി. ജോര്‍ജ്

'' അന്‍വര്‍ സാദത്ത്

'' പി.. മാധവന്‍

'' ബെന്നിബഹനാന്‍

() 'സൈബര്‍ ശ്രീ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) പ്രസ്തുത പദ്ധതി വഴി നടപ്പാക്കുന്ന വിവര സാങ്കേതിക വിദ്യാ പരിശീലന പരിപാടി ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

7062

മെസ്ഗേള്‍ തസ്തികയിലെ ഇന്റര്‍വ്യൂ

ശ്രീ. പി. സി. ജോര്‍ജ്

() 28.11.2007-ലെ 28777/ജി.3/06/തൊഴില്‍ നമ്പര്‍ സര്‍ക്കുലറിലെ ഇന്റര്‍വ്യൂ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതെ, മുന്‍സര്‍ക്കാരിന്റെ കാലത്ത്, തിരുവനന്തപുരം പൂച്ചെടി വിളയിലെ പെണ്‍കുട്ടികളുടെ ഹോസ്റലില്‍ 'മെസ്ഗേള്‍' തസ്തികയിലേക്ക് നടത്തിയ നിയമനം റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത സര്‍ക്കുലറിലെ, ഇന്റര്‍വ്യൂ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് പുറപ്പെടുവിച്ച അതേ ലിസ്റില്‍ നിന്ന് വീണ്ടും ഇന്റര്‍വ്യൂ നടത്തി നിയമനം സുതാര്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

7063

മലയാറ്റൂര്‍ കിറ്റ്സ് ചാപ്റ്റര്‍

ശ്രീ. ജോസ് തെറ്റയില്‍

() അടച്ചുപൂട്ടിയ അങ്കമാലി മലയാറ്റൂരിലെ അടച്ചുപൂട്ടിയ കിറ്റ്സ് ചാപ്റ്റര്‍ കെട്ടിടത്തിലെ വസ്തുവകകള്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

7064

ചങ്ങനാശ്ശേരി കുറിച്ചി ഐ.ടി.സി യില്‍ ആധുനിക കോഴ്സുകള്‍

ശ്രീ. സി. എഫ്. തോമസ്

() ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കുറിച്ചി ഐ.ടി.സി യില്‍ ആധുനിക കോഴ്സുകളുടെ അഭാവംമൂലം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ഐ.ടി.സി യില്‍ ആധുനിക കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

7065

പഠനം മുടങ്ങുന്നതു തടയാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() വടകര മോഡല്‍ പോളിടെക്നിക്കിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപ്പെന്റ് ലഭിക്കാത്തതും ഫീസടക്കാന്‍ ആവശ്യപ്പെട്ടതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ദരിദ്ര വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നത് തടയാന്‍ എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ ?

7066

പട്ടികജാതി വികസന വകുപ്പില്‍ പുതിയ തസ്തികകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() പട്ടികജാതി വികസന വകുപ്പിലെ ജില്ലാ ഓഫീസുകളിലെ സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ജോലി ഭാരം ഏറെയുളള പട്ടികജാതി വികസന വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ; ഒരേ സ്വഭാവമുളള ജോലി നിര്‍വ്വഹിക്കുന്ന എസ്.സി.ഡി.. ഗ്രേഡ് 1, എസ്.സി.ഡി.. ഗ്രേഡ് 2, എന്നിവരുടെ ശമ്പളം ഏകീകരണത്തിന് നടപടി സ്വീകരിക്കുമോ;

(സി) വയനാട്ടിലേക്ക് മാറ്റിയ എസ്.സി.ഡി.. തസ്തിക മലപ്പുറത്തേക്ക്കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ?

7067

പട്ടികജാതി സങ്കേതങ്ങള്‍ക്ക് സമീപമുളള വിദേശമദ്യബാറുകള്‍

ശ്രീ. ജി. എസ്. ജയലാല്‍

() ഏതെങ്കിലും പട്ടികജാതി സങ്കേതങ്ങള്‍ക്ക് സമീപത്ത് വിദേശമദ്യ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ നടപടിയെടുക്കാന്‍ പട്ടികജാതി പിന്നോക്കക്ഷേമ വകുപ്പിന് അധികാരമുണ്ടോ;വിശദാംശം ലഭ്യമാക്കുമോ?

7068

ഹെലികോപ്റ്റര്‍ / സീ. പ്ളെയിന്‍ സര്‍വ്വീസ്

ശ്രീ. . . അസീസ്

() വിനോദ സഞ്ചാര വകുപ്പിന്‍ കീഴില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലോ, സ്വകാര്യ സംരംഭകരുടെ സഹകരണത്തിലോ ഹെലികോപ്റ്റര്‍ സര്‍വ്വീസ്, സീ-പ്ളെയിന്‍ സര്‍വ്വീസ് എന്നിവ ആരംഭിക്കാന്‍ പദ്ധതിയുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

7069

ടൂറിസം പദ്ധതികളെക്കുറിച്ചുളള പഠനം 

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() വിനോദസഞ്ചാര സാദ്ധ്യതകളെക്കുറിച്ച് പഠനം നടത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ട്;

(സി) അതു സംബന്ധിച്ചുളള സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

7070

വിനോദസഞ്ചാര മേഖലയിലെ പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

'' വര്‍ക്കല കഹാര്‍

'' കെ. മുരളീധരന്‍

'' ഹൈബി ഈഡന്‍

() ടൂറിസം മേഖലയില്‍ പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവയുടെ സംരക്ഷണത്തിന് കൈകൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി പ്രത്യേക പ്രോജക്ടുകള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി) 2005-ലെ കേരള ടൂറിസം ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

7071

ഇക്കോ ടൂറിസം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

() സംസ്ഥാനത്ത് ഇക്കോ ടൂറിസം ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ തദ്ദേശവാസികളുടെയും വന സംരക്ഷണ സമിതികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ടൂറിസം വകുപ്പിന്റെയും സ്വകാര്യവ്യക്തികളുടെയും സഹായത്തോടുകൂടി ടൂറിസം പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമോ ?

7072

എന്റെ ഗ്രാമം സൌഹൃദഗ്രാമം പദ്ധതി

ശ്രീ. എം.. വാഹീദ്

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

() 'എന്റെ ഗ്രാമം സൌഹൃദഗ്രാമം' പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പശ്ചാത്തല സൌകര്യം ഒരുക്കുന്നതിനും സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രസ്തുത പദ്ധതി വഴി എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കി വരുന്നത് എന്ന് വെളിപ്പെടുത്തുമോ ;

(സി) പ്രസ്തുത പദ്ധതി സംസ്ഥാനം മുഴുവനും വ്യാപകമാക്കുന്ന കാര്യം പരിഗണിക്കുമോ

7073

ടൂറിസം ഉല്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, കെ. സുരേഷ് കുറുപ്പ്

,, പി. റ്റി. . റഹീം

() സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റുകള്‍ക്ക് ലഭ്യമാകുന്ന ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ടോ; അതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ടൂറിസം വ്യവസായം കാര്യക്ഷമമാക്കുന്നതിന് പുതിയ ടൂറിസം ഉല്പന്നങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഈ വര്‍ഷം അതിനായുള്ള പുതിയ പദ്ധതികള്‍ വെളിപ്പെടുത്തുമോ;

(സി) ടൂറിസ്റുകളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

7074

വിനോദസഞ്ചാരികള്‍ക്കുള്ള ഹോട്ടലുകളുടെ ക്ളാസിഫിക്കേഷന്‍

ശ്രീ. . പി. ജയരാജന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ആര്‍. സെല്‍വരാജ്

() സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യത്തിനുളള താമസസൌകര്യം നിലവിലുണ്ടോ; വിശദമാക്കാമോ;

(ബി) ഹോട്ടലുകളുടെ ക്ളാസിഫിക്കേഷനുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായ ആക്ഷേപം ടൂറിസം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിനിടയാക്കിയ പുതിയ സാഹചര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് ടൂറിസം വകുപ്പിന്റെ എന്തെങ്കിലും നിര്‍ദ്ദേശം എക്സൈസ് വകുപ്പിന് നല്‍കിയിട്ടുണ്ടോ;

(ഡി) നിശ്ചിത ഡെസ്റിനേഷുകളില്‍ മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് വകുപ്പു നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഡെസ്റിനേഷനുകളില്‍; മാനദണ്ഡമെന്താണെന്നും വിശദമാക്കാമോ

7075

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ പ്രചാരണത്തിനുള്ളപുരസ്കാരങ്ങള്‍

ശ്രീ. വി.ഡി. സതീശന്‍

'' കെ. മുരളീധരന്‍

'' ജോസഫ് വാഴക്കന്‍

'' അന്‍വര്‍ സാദത്ത്

() ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ വിജയത്തിനു വേണ്ടി എന്തെല്ലാം പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്;

(ബി) പ്രചാരണത്തിന് തനതു സംഭാവനകള്‍ നല്‍കുന്ന മാദ്ധ്യമങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) നല്‍കാനുദ്ദേശിക്കുന്ന പുരസ്കാരങ്ങള്‍ ഏതെല്ലാമാണ് ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.