Q.
No |
Questions
|
6917
|
പൈതൃക
കെട്ടിടങ്ങളുടെ സംരക്ഷണത്തിന് നടപടി
ശ്രീ.എം.എ.വാഹീദ്
,,
വി.റ്റി.ബല്‍റാം
,,
ബെന്നി ബെഹനാന്‍
,,
ഐ.സി.ബാലകൃഷ്ണന്‍
(എ)
റവന്യു വകുപ്പിലുള്ള പൈതൃക
കെട്ടിടങ്ങളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത് ;
(ബി)
പൈതൃക കെട്ടിടങ്ങള്‍
തിരിച്ചറിയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാം ;
(സി)
തിരിച്ചറിയുന്ന കെട്ടിടങ്ങളെ പരിപാലന
നടപടികളിലൂടെയും അറ്റകുറ്റപ്പണികള്‍ നടത്തിയും
സംരക്ഷിക്കാന്‍ സ്വീകരിച്ചിട്ടുള്ള കാര്യങ്ങള്‍
എന്തെല്ലാമാണ് ? |
6918 |
റവന്യൂവകുപ്പിലെ
സ്ഥലംമാറ്റം
ശ്രീ.കെ.വി.
അബ്ദുള്‍ ഖാദര്‍
(എ)
റവന്യു വകുപ്പില്‍ പൊതുസ്ഥലമാറ്റ
മാനദ്ണ്ഡങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നു മുതല്‍ ;
(ബി)
ഇതില്‍ മിനിമം ടെനര്‍ പോളിസി ഫോര്‍
ഗവണ്‍മെന്റ് എംപ്ളോയീസ് എന്ന ജി.ഒ(പി)12/04/പി&എആര്‍.ഡി
തീയതി 10.9.2004 ഉത്തരവിലെ
ഖണ്ഡിക 2,4,8,12 എന്നീ
നിബന്ധനകള്‍ അംഗീകരിച്ചിട്ടുണ്ടോ;
(സി)
ലാന്റ് റവന്യു കമ്മീഷണറുടെ
13.7.11, 17.9.2011 എന്നീ തീയതികളില്‍
പുറപ്പെടുവിച്ച സഥലംമാറ്റ ഉത്തരവുകളില്‍ പ്രമോഷന്‍ ട്രാന്‍സ്ഫറുകളില്‍
ഉള്ളവരും ഡെപ്യൂട്ടേഷനില്‍ തുടരുന്നവരുമായവരെ
ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഡി)
ഡെപ്യൂട്ടേഷന്‍കാര്‍ക്ക്
മാതൃവകുപ്പിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍ എന്തു തീരുമാനം എടുത്തു
എന്ന് വ്യക്തമാക്കുമോ? |
6919 |
ഇ-
ഡിസ്ട്രിക്ട് പദ്ധതി
ശ്രീ.
എം. പി.
അബ്ദുസ്സമദ് സമദാനി
ഇ-ഡിസ്ട്രിക്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്ലേജ് ഓഫീസുകളില്‍
നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ? |
6920 |
വില്ലേജ്
ഓഫീസുകളുടെ നവീകരണം
ശ്രീ. റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍
നവീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ വില്ലേജ് ഓഫീസുകളും
കമ്പ്യൂട്ടറൈസേഷന്‍ ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;
(സി)
വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുചക്ര
വാഹനം അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ ?
|
6921 |
വില്ലേജ് വിഭജനം
ശ്രീമതി.
കെ.എസ്.സലീഖ
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ എതെങ്കിലും
വില്ലേജ് വിഭജിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദീകരിക്കാമോ ? |
6922 |
വില്ലേജ്
ഓഫീസുകളിലെ ജോലിഭാരം
ശ്രീ. സി.
എഫ്. തോമസ്
(എ)
വില്ലേജ് ഓഫീസുകളില്‍ ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ജോലിഭാരം കൂടുതല്‍ ആയതിനാല്‍
കൂടുതല്‍ ജീവനക്കാരെ വില്ലേജ് ഓഫീസുകളില്‍
നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ? |
6923 |
വില്ലേജ്
ഓഫീസുകള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന് നടപടി
ശ്രീ. ബാബു
എം. പാലിശ്ശേരി
(എ)
സംസ്ഥാത്തെ വില്ലേജ് ഓഫീസുകളില്‍
നിന്നും ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫീസര്‍മാര്‍
നല്‍കി വരുന്നത് ;
(ബി)
ഇത് സമയബന്ധിതമായി കൊടുത്തു തീര്‍ക്കുന്നതിന്
വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍ സംസ്ഥാനത്താകെ എത്ര വില്ലേജ്
ഓഫീസുകള്‍ കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്;
(ഡി)
ബാക്കിയുള്ളവ എന്ന് ചെയ്തു തീര്‍ക്കുവാന്‍
കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ;
വിശദാംശം വ്യക്തമാക്കുമോ ?
|
6924 |
ചേര്‍ത്തല
താലൂക്കാഫീസിലെ സ്ഥലംമാറ്റ ഉത്തരവ്
ശ്രീ.
പി. തിലോത്തമന്‍
(എ) ചേര്‍ത്തല
താലൂക്ക് ഓഫീസില്‍ നിന്നും 20.05.2011-ലെ
അ1-300/2011 നമ്പരായി
ഇറക്കിയിട്ടുളള ഉത്തരവിന്റെ അടിസ്ഥാനത്തില്‍
സ്ഥലംമാറ്റപ്പെട്ട വില്ലേജ്മാന്‍മാര്‍ ഏതെങ്കിലും
ശിക്ഷണനടപടിയുടെ ഭാഗമായി മാറ്റപ്പെട്ടിട്ടുളളതാണോ എന്നു
വ്യക്തമാക്കാമോ; പ്രസ്തുത
ഉത്തരവിലൂടെ ഒരേ ഓഫീസിലെ ഒരേ തസ്തികയില്‍പ്പെട്ട
ജീവനക്കാര്‍ മുഴുവനായും മാറ്റപ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം മാറ്റപ്പെട്ട ജീവനക്കാര്‍
പ്രസ്തുത ഓഫീസുകളില്‍ എത്രമാസമായി
ജോലിചെയ്യുന്നവരാണെന്നു പറയാമോ;
(ബി)
പ്രസ്തുത ഉത്തരവിലൂടെ സ്ഥലംമാറ്റപ്പെട്ടവരേക്കാള്‍
കൂടുതല്‍ കാലമായി താലൂക്ക് എസ്റാബ്ളിഷ്മെന്റിനു കീഴിലെ
വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടോ
എന്നു വ്യക്തമാക്കുമോ;
(സി)
ഭരണസൌകര്യത്തിനായി ഒരേ തസ്തികയിലുളള മുഴുവന്‍
ജീവനക്കാരേയും ഒരേ സമയം മാറ്റുന്നതിലൂടെ ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ? |
6925 |
വില്ലേജ്
ഓഫീസുകളിലെ ക്രമക്കേടുകള്‍
ശ്രീ. എ.
കെ.
ശശീന്ദ്രന്‍
,,
തോമസ് ചാണ്ടി
(എ)
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍
വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ എന്തൊക്കെ
ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത ക്രമക്കേടുകള്‍
പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന്
വെളിപ്പെടുത്തുമോ;
(സി)
വില്ലേജാഫീസില്‍ ഫീസിനത്തിലും മറ്റും
ലഭിക്കുന്ന തുക ട്രഷറിയില്‍ അടയ്ക്കുന്നതിന് പ്രത്യേക
സമയക്രമം നിലവിലുണ്ടോ; എങ്കില്‍
എത്ര ദിവസത്തിനകം ട്രഷറിയില്‍ അടയ്ക്കണമെന്നാണ്
വ്യവസ്ഥയെന്ന് വ്യക്തമാക്കുമോ;
(ഡി)
വിദ്യാഭ്യാസം,
തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട
ആവശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്കും
ആവശ്യമായി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്
ഒരു സമയക്രമം നിലവിലുണ്ടോ;
ഇല്ല എങ്കില്‍ സമയക്രമം പ്രഖ്യാപിക്കുമോ ? |
6926 |
കോടോം
വില്ലേജാഫീസില്‍ ഒഴിവുളള തസ്തികകള്‍
ശ്രീ. ഇ.
ചന്ദ്രശേഖരന്‍
(എ)
ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ കോടോം
വില്ലേജാഫീസില്‍ നിലവില്‍ ഏതെല്ലാം തസ്തികകളാണ്
ഉളളതെന്നറിയിക്കാമോ;
(ബി)
ഇതില്‍ ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത ഒഴിവുകള്‍ എന്ന്
നികത്തുമെന്ന് അറിയിക്കാമോ? |
6927 |
റവന്യു
വകുപ്പിലെ പ്രമോഷന്‍
ശ്രീ. ബി.
സത്യന്‍
(എ)
റവന്യു വകുപ്പില്‍ നിന്ന് വിവിധ ഗവ:സ്ഥാപനങ്ങളിലേക്കും
വകുപ്പുകളിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
ജീവനക്കാരെ അയക്കാറുണ്ടോ;
(ബി)
ഇവരുടെ സീനിയോറിറ്റി പരിഗണിക്കാതെ
മറ്റു ജീവനക്കാര്‍ക്ക് മാതൃവകുപ്പില്‍ പ്രമോഷന്‍
നടത്താറുണ്ടോ; എങ്കില്‍ ഇത്
അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)
മാതൃവകുപ്പില്‍ പ്രമോഷന്‍ ലഭിച്ചിട്ടും
ഡെപ്യൂട്ടേഷനില്‍ തുടര്‍ന്നുവരുന്ന ജീവനക്കാര്‍ക്ക്
സീനിയോറിറ്റി അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫര്‍ നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)
ഇതു പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ? |
6928 |
പേഴ്സണല്‍
സ്റാഫിന്റെ ഘടന
ശ്രീ. കെ.കെ.
നാരായണന്‍
(എ)
റവന്യൂ വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍
സ്റാഫില്‍ എത്രപേര്‍ ജോലി ചെയ്യുന്നുണ്ട് എന്നും ഇവര്‍
ആരൊക്കെയാണെന്നും ഏതൊക്കെ പോസ്സുകളിലാണെന്നും പ്രത്യേകം
പ്രത്യേകം വിശദമാക്കാമോ;
(ബി)
ഇവരില്‍ ആരെങ്കിലും ഈ ഗവണ്‍മെന്റിന്റെ
കാലത്ത് തന്നെ മറ്റാരുടെയെങ്കിലും പേഴ്സണല്‍ സ്റാഫില്‍
അംഗമായിരുന്നിട്ടുണ്ടോ;
(സി)
എങ്കില്‍ ആരുടെ പേഴ്സണല്‍ സ്റാഫില്‍
ഏത് കാലയളവിലായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത വ്യക്തി ഏതു തീയതി മുതല്‍
ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കാമോ? |
6929 |
നെന്‍മാറ
മണ്ഡലത്തിലെ മിച്ചഭൂമി
ശ്രീ. വി.
ചെന്താമരാക്ഷന്‍
(എ)
നെന്‍മാറ മണ്ഡലത്തില്‍ എത്ര ഏക്കര്‍
മിച്ചഭൂമി നിലവിലുണ്ട്;
വില്ലേജ് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(ബി)
മിച്ചഭൂമി സ്ഥലം സര്‍ക്കാര്‍
ആവശ്യത്തിന് ഏറ്റെടുക്കാന്‍ കഴിയുമോ? |
6930 |
പട്ടയം നല്‍കുന്നതിന്
നടപടി
ശ്രീ. ബി.
ഡി.
ദേവസ്സി
(എ)
ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗ്രാമപഞ്ചായത്തിലെ മൂടപ്പൂഴ ഡാമിനടുത്ത്
കാലങ്ങളായി താമസിച്ചു വരുന്ന കൈവശാവകാശ രേഖയുള്ള
4 പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ
;
(ബി)
ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ? |
6931 |
പട്ടയം
അനുവദിച്ച് നല്‍കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍
ശ്രീ.ബി.ഡി.ദേവസ്സി
(എ)
ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട,
കോടശ്ശേരി,
വില്ലേജിലെ നായരങ്ങാടി ദേശത്ത് സര്‍വ്വേ
നമ്പറുകള്‍ 681, 682 ലുള്ള
12 ഏക്കര്‍ ഭൂമിയിലെ
സ്ഥിരതാമസക്കാരായ എഴുപതോളം കുടുംബങ്ങള്‍ക്ക് പട്ടയം
അനുവദിച്ച് നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ ;
(ബി)
ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള
നടപടികള്‍ സ്വീകരിയ്ക്കുമോ ? |
6932 |
ചീമേനിയിലെ
കൈവശക്കാര്‍ക്ക് പട്ടയം
ശ്രീ. കെ.
കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കഴിഞ്ഞ സര്‍ക്കാര്‍ ചീമേനിയിലെ
കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും
നൂറില്‍ അധികം കൈവശക്കാര്‍ക്ക് ഇനിയും പട്ടയം ലഭിക്കാന്‍
വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ? |
6933 |
നെന്‍മാറ
മണ്ഡലത്തിലെ റവന്യൂ പുറംപോക്കില്‍ പട്ടയം വിതരണം
ശ്രീ. വി.
ചെന്താമരാക്ഷന്‍
(എ)
നെന്‍മാറ മണ്ഡലത്തിലെ റവന്യൂ
പുറംപോക്കില്‍ താമസിക്കുന്ന എത്ര കുടുംബങ്ങള്‍ക്ക് പട്ടയം
വിതരണം നടത്തിയിട്ടുണ്ട്;
(ബി)
ഇനി എത്ര കുടുംബങ്ങള്‍ക്ക് പട്ടയം
കൊടുക്കാനുണ്ട്;
(സി)
നിലവില്‍ പട്ടയം വിതരണം നടത്തുന്നതിന്
എന്തെങ്കിലും തടസ്സം ഉണ്ടോ;
വിശദാംശം ലഭ്യമാക്കുമോ? |
6934 |
പട്ടയവസ്തുവിന്റെ കണക്കെടുപ്പ്
ശ്രീ. റോഷി
അഗസ്റിന്‍
(എ)
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല
താലൂക്കില്‍ തങ്കമണി വില്ലേജില്‍ കാമാക്ഷി
ഗ്രാമപഞ്ചായത്തില്‍ കാല്‍വരിമൌണ്ട് ഭാഗത്ത് ഇല്ലിക്കല്‍
വീട്ടില്‍ ശ്രീ. കുര്യന്‍
ജോസഫിന് തങ്കമണി വില്ലേജില്‍ ബ്ളോക്ക് 40-ല്‍
സര്‍വ്വേ നമ്പര്‍ 567/3, 567/4-ല്‍
എത്ര ഹെക്ടര്‍ പട്ടയവസ്തു ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത വ്യക്തിക്ക് എന്നാണ് പട്ടയം
നല്കിയത്; പട്ടയം നല്‍കുന്നതിന്
ആധാരമായ എല്‍.എ. (ഘ.അ.1157/00)
ഫയല്‍ എവിടെയാണ് സൂക്ഷിച്ചിട്ടുളളത്;
ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)
പ്രസ്തുതയാള്‍ക്ക് ലഭിച്ച പട്ടയം സീല്‍
ചെയ്ത് വാങ്ങുന്നതിന് ബന്ധപ്പെട്ട എല്‍.എ.
ഓഫീസില്‍ എന്നാണ് ഹാജരാക്കിയത്;
ആയത് സീല്‍ ചെയ്ത് നല്‍കിയോ;
(ഡി)
ഇല്ല എങ്കില്‍ പട്ടയം ബന്ധപ്പെട്ട എല്‍.എ.
ഓഫീസില്‍ നിന്ന് സീല്‍ ചെയ്തു നല്‍കുന്നതിന്
അടിയന്തിര നടപടി സ്വീകരിക്കുമോ? |
6935 |
മിസ്പട്ടയം
ശ്രീ. കെ.
കുഞ്ഞിരാമന്‍ (ഉദുമ)
(എ)
കാസര്‍ഗോഡ് താലൂക്കില്‍ കൊടലമൊഗറു
വില്ലേജില്‍ ഘഅ/ത/70
നമ്പര്‍ പ്രകാരം ഭാസ്ക്കരപണിക്കര്‍
എന്നയാള്‍ക്ക് എത്ര ഏക്കര്‍ സ്ഥലമുണ്ടെന്ന് അറിയിക്കാമോ
;
(ബി)
പ്രസ്തുത ഭൂമി നിലവില്‍ ആരുടെ
കൈവശമാണെന്നും ഉടമസ്ഥന്‍ ഭാസ്ക്കരപണിക്കര്‍
ജീവിച്ചിരിപ്പുണ്ടോയെന്നും വിശദമാക്കാമോ ;
(സി)
പ്രസ്തുത ഭൂമി മിസ് പട്ടയം
312 ആയി 7-ാം
നമ്പര്‍ അക്കൌണ്ടില്‍ ചേര്‍ക്കപ്പെട്ട ഭൂമിയാണോ ;
(ഡി)
എങ്കില്‍ ഇതേ സ്ഥലം മിസ് പട്ടയമായി
1376-ാം നമ്പരായി വീണ്ടും
7-ാം നമ്പര്‍ അക്കൌണ്ടില്‍
ചേര്‍ത്തിട്ടുണ്ടോ ;
(ഇ)
ഒരു പ്രാവശ്യം പോക്കുവരവ് നടത്തി
തണ്ടപ്പേരില്‍ ഉള്‍പ്പെടുത്തിയ ഭൂമി രണ്ടാമതും ചേര്‍ക്കാനുണ്ടായ
കാരണം എന്താണെന്ന് വിശദമാക്കാമോ ;
ആയത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടാണോ
ഇങ്ങനെ ചെയ്തിട്ടുളളതെന്ന് വിശദമാക്കാമോ ? |
6936 |
പട്ടയം നല്‍കല്‍
ശ്രീ. എം.
ഉമ്മര്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം
പട്ടയം നല്‍കാനായി എത്ര ഹെക്ടര്‍ വനഭൂമി വിട്ടു നല്‍കിയിട്ടുണ്ട്
? |
6937 |
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം
ശ്രീ.
അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)
താനൂര്‍ നിയോജക മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള
പ്രപ്പോസല്‍ ഇപ്പോള്‍ പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത പ്രപ്പോസല്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
മൊത്തം എത്ര പ്രപ്പോസലുകളാണ് മണ്ഡലത്തില്‍ നിന്ന്
പരിഗണനയിലുള്ളത്;
(സി)
മണ്ഡലത്തില്‍ ഏതൊക്കെ കോളനികളില്‍
വസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് പട്ടയം നല്‍കാനുദ്ദേശിക്കുന്നത്;
കോളനിയുടെ പേരും ഓരോന്നിലും എത്ര
പട്ടയം വീതം നല്‍കാനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
പട്ടയം ലഭിക്കാത്തതുമൂലം
മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്
ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാനാകും എന്ന് വ്യക്തമാക്കുമോ? |
6938 |
അലയമണ്‍
പഞ്ചായത്തില്‍ പട്ടയം
ശ്രീ.
മുല്ലക്കര രത്നാകരന്‍
(എ)
ചടയമംഗലം നിയോജകമണ്ഡലത്തിലെ അലയമണ്‍
പഞ്ചായത്തില്‍ കുട്ടനാട് മേഖലയില്‍ നിരവധി കുടുംബങ്ങള്‍ക്ക്
പട്ടയം ലഭിച്ചിട്ടില്ലെന്ന വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
(ബി)
പ്രസ്തുത കുടുംബങ്ങള്‍ക്ക് പട്ടയം
കൊടുക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ
? |
6939 |
പട്ടയം
ലഭിക്കുന്നതിനുള്ള നടപടി
ശ്രീ. പി.
ശ്രീരാമകൃഷ്ണന്‍
(എ)
പൊന്നാനി താലൂക്ക്,
മാറഞ്ചേരി വില്ലേജ്,
കാഞ്ഞിരമുക്ക് -അത്താണി
പ്രദേശത്ത് 183/73 സര്‍വ്വേ
നമ്പരില്‍ 20 വര്‍ഷമായി
താമസിക്കുന്ന 85 കുടുംബങ്ങള്‍ക്ക്
നാളിതുവരെയും പട്ടയം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍
ഇതു സംബന്ധിച്ച പരാതി ഇതുവെരയും തീര്‍പ്പാകാതെ
കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത കുടുംബങ്ങള്‍ക്ക് പട്ടയം
ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഡി)
ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാനാകും;
വിശദമാക്കാമോ? |
6940 |
ലാന്‍ഡ് അസൈന്‍മെന്റ്
ആക്ട്
വി.പി.
സജീന്ദ്രന്‍
(എ)
കേരളാ ലാന്റ് അസൈന്‍മെന്റ് റൂള്‍സ്
9(11) പ്രകാരം അസസ്മെന്റ് ഓര്‍ഡറും
ചെല്ലാനും കൊടുത്തിട്ടുള്ളതും എല്ലാ തുകകളും ട്രഷറിയില്‍
ഒടുക്കിയിട്ടുള്ളതും എന്നാല്‍ 5
വര്‍ഷം കഴിഞ്ഞിട്ടും പട്ടയം
അനുവദിച്ചിട്ടില്ലാത്തതായ ഭൂമി,
തറവില മുതലായ എല്ലാ തുകയും ട്രഷറിയില്‍
ഒടുക്കിയിട്ടുള്ള വ്യക്തിക്ക് പട്ടയം ലഭിക്കുന്നതിന് മുന്‍പ്
പ്രസ്തുത ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയമ തടസ്സം ഉണ്ടോ;
വിശദമാക്കാമോ;
(ബി)
കൈമാറ്റം ചെയ്യുന്നതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
എത്ര വര്‍ഷം ;
(സി)
അസൈന്‍മെന്റ് ആക്ട് 1960
സെക്ഷന്‍ 8ല്‍
പ്രതിപാദിച്ചിരിക്കുന്ന എസ്.സി
625 1977(1) സെക്ഷന്‍
213-ാം നമ്പര്‍ സുപ്രീം കോടതി
വിധിപ്രകാരം സര്‍ക്കാരിലേക്ക് അടക്കേണ്ടതായ തുകകള്‍
അടച്ചിട്ടുള്ളതും എന്നാല്‍ പട്ടയം
ലഭിച്ചിട്ടില്ലാത്തതുമായ എല്ലാവര്‍ക്കും പൊതുവില്‍
ബാധകമാണോ എന്ന് വ്യക്തമാക്കുമോ? |
6941 |
കൈവശാവകാശ
രേഖ, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്,
സൈറ്റ് പ്ളാന്‍ എന്നിവ
ലഭ്യമാക്കുന്നത് സംബന്ധിച്ച്
ശ്രീ. ആര്‍.
സെല്‍വരാജ്
(എ)
റവന്യു വകുപ്പില്‍ കൈവശാവകാശരേഖ,
ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്,
സൈറ്റ് പ്ളാന്‍ എന്നീ സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥന്‍
ആരാണെന്ന് വ്യക്തമാക്കുമോ ;
(ബി)
കൈവശാവകാശരേഖ,
സൈറ്റ് പ്ളാന്‍,
ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ
ലഭിക്കുന്നതിനായി ശ്രീ.ശ്രീകണ്ഠന്‍,
ആവണി,
മാമ്പഴക്കര, പെരുമ്പഴുതൂര്‍,
ശ്രീ.ശ്രീകുമാര്‍,
ശ്രീസദനം,
ഇടത്തറ, ശ്രീ.രാജശേഖരന്‍
നായര്‍, പ്രണവം,
മാമ്പഴക്കര,
ശ്രീമതി പത്മകുമാരി,
പി.കെ.സദനം,മാമ്പഴക്കര,
എന്നിവര്‍ തിരുവനന്തപുരം ജില്ലയിലെ
പെരുമ്പഴുതൂര്‍ വില്ലേജാഫീസില്‍ അപേക്ഷ നല്‍കിയത്
എന്നാണെന്നും, എന്തുകൊണ്ടാണ്
നാളിതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത വിഷയത്തില്‍ വസ്തു സര്‍ക്കാര്‍
പതിച്ച് നല്‍കിയതാണോ അതോ വിലയാധാരമാണോയെന്നും,
പട്ടയവും കരം തീരുവയും ആരുടെ
പേരിലാണെന്നും വ്യക്തമാക്കുമോ ;
(ഡി)
ഉമടമസ്ഥത സംബന്ധിച്ച് ഏതെങ്കിലും തര്‍ക്കമോ,
പരാതിയോ,
കോടതി ഉത്തരവുകളോ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്
വിലക്ക് കല്‍പ്പിച്ചിട്ടുണ്ടൊ ;
എങ്കില്‍ ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഇ)
വസ്തുഉടമ ആവശ്യപ്പെട്ടിരിക്കുന്നതും,
നിയമപരമായി അവകാശപ്പെട്ടതുമായ സര്‍ട്ടിഫിക്കറ്റുകള്‍
അടിയന്തിരമായി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോയെന്ന്
വ്യക്തമാക്കുമോ ? |
6942 |
സര്‍വ്വേ
ഓഫീസുകളുടെ പ്രവര്‍ത്തനം
ശ്രീ. എ.
പി.
അബ്ദുള്ളക്കുട്ടി
,, റ്റി.
എന്‍.
പ്രതാപന്‍
,, കെ.
അച്ചുതന്‍
,, വര്‍ക്കല കഹാര്‍
(എ) സര്‍വ്വേ
ഓഫീസുകളിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍
എടുത്തിട്ടുള്ള നടപടികള്‍ എന്തെല്ലാം;
(ബി)
ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ യഥാസമയം
നടപടികള്‍ എടുക്കാതെ ഇരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത അവസ്ഥക്കെതിരെ എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(ഡി) സര്‍വ്വേ
ഓഫീസുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി ഇത്തരം
നടപടികള്‍ക്ക് പരിഹാരം കാണുമോ? |
6943 |
വില്ലേജുകളില്‍ റീസര്‍വ്വേ
ശ്രീ.
പാലോട് രവി
(എ)
തിരുവനന്തപുരം ജില്ലയില്‍ എത്ര
വില്ലേജുകളില്‍ റീസര്‍വ്വേ കഴിഞ്ഞിട്ടുണ്ട് ;
(ബി)
വില്ലേജുകളുടെ പേരുകള്‍
വ്യക്തമാക്കാമോ ;
(സി)
റീസര്‍വ്വേ പൂര്‍ത്തീകരിക്കാനുള്ള
വില്ലേജുകളില്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ ? |
6944 |
റീസര്‍വ്വേ പൂര്‍ത്തീകരണം
ശ്രീ. ബാബു
എം. പാലിശ്ശേരി
തൃശൂര്‍ ജില്ലയിലെ വില്ലേജുകളില്‍
റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിനു സ്വീകരിച്ച നടപികള്‍
എന്തൊക്കെയാണ്? |
6945 |
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ശ്രീമതി കെ.
കെ. ലതിക
(എ)
കുറ്റ്യാടി സബ് രജിസ്ട്രാര്‍
ഓഫീസിന്റെ പഴയ കെട്ടിടം പുരാവസ്തു വകുപ്പ്
ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റില്‍
എന്‍.3 38511/2011 നമ്പര്‍
ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സാംസ്കാരിക വകുപ്പ് എന്തെല്ലാം
കാര്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)
ആവശ്യപ്പെട്ട വിവരങ്ങള്‍ സാംസ്കാരിക
വകുപ്പിന് എപ്പോഴത്തേയ്ക്ക് നല്‍കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ? |
6946 |
റീസര്‍വ്വേ
ശ്രീ. പി.
തിലോത്തമന്‍
(എ)
ചേര്‍ത്തല താലൂക്ക് ഓഫീസിനുകീഴിലുള്ള
വിവിധ വില്ലേജുകളില്‍ റീ സര്‍വ്വേ സംബന്ധിച്ച എത്ര
ആക്ഷേപങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുണ്ട്
എന്ന് വില്ലേജ് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
റീ സര്‍വ്വേ പരാതികള്‍
പരിഹരിക്കപ്പെടാന്‍ കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ബി)
തണ്ണീര്‍മുക്കം വടക്ക് വില്ലേജില്‍
പെരുമ്പള്ളില്‍ വീട്ടില്‍ സതി,
എം. എസ്.
എ. 107/99, 88/99
നമ്പരുകളിലായി സമര്‍പ്പിച്ചിരുന്ന റീ
സര്‍വ്വേ സംബന്ധമായ ആക്ഷേപങ്ങളുടെ തീര്‍പ്പ് വിവരം
ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച്
യാതൊരറിയിപ്പും കക്ഷിക്ക് ഇതുവരെയും നല്‍കിയിട്ടില്ല
എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം വ്യക്തമാക്കുമോ? |
6947 |
റീസര്‍വ്വേ
പരാതികള്‍
ശ്രീ.
മാത്യു റ്റി. തോമസ്
,,
ജോസ് തെറ്റയില്‍
,,
സി. കെ.
നാണു
ശ്രീമതി ജമീലാ പ്രകാശം
(എ)
സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ്
റീസര്‍വ്വേ പൂര്‍ത്തീയാക്കുവാനുള്ളത് ;
(ബി)
റീസര്‍വ്വേ സംബന്ധിച്ച് എത്ര
പരാതികള്‍ തീര്‍പ്പാക്കുവാനുണ്ട് ;
(സി)
ഇതു സംബന്ധിച്ച് ജില്ല,
താലൂക്ക് തലത്തിലുള്ള കണക്കുകള്‍
ലഭ്യമാക്കാമോ ? |
6948 |
അതിരത്തില്‍
കോളനി നിവാസികളുടെ സ്ഥലത്തിന്റെ രേഖകള്‍
ശ്രീ. എം.
വി.
ശ്രേയാംസ് കുമാര്‍
(എ)
കല്‍പ്പറ്റ,
തരിയോട് ഗ്രാമപഞ്ചായത്ത് അതിരത്തില്‍
കോളനി നിവാസികള്‍ വിലകൊടുത്തു വാങ്ങിയ സ്ഥലത്തിനു മതിയായ
രേഖകള്‍ ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു മൂലം പണിയ സമുദായത്തില്‍പ്പെട്ട
എട്ട് കുടുംബങ്ങള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും
ലഭിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പരിശോധിച്ച്
ആവശ്യമായ പരിഹാര നടപടി സ്വീകരിക്കുമോ ;
(സി)
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട
ഇവര്‍ക്ക് വില കൊടുത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍
ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ? |
6949 |
അളവ് തൂക്ക
ഉപകരണങ്ങളുടെ പുന:പരിശോധന
ശ്രീ. സി.
കൃഷ്ണന്‍
(എ)
ലീഗല്‍ മെട്രോളജി വകുപ്പില്‍ നിലവില്‍
വകുപ്പുതല ഉദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന അളവ് തൂക്ക
ഉപകരണങ്ങളുടെ പുന:പരിശോധനാ
സംവിധാനം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത
തീരുമാനമെടുക്കാനുള്ള കാരണം വിശദമാക്കാമോ? |
6950 |
ലീഗല്‍
മെട്രോളജി
ശ്രീ. കെ.
കെ.
ജയചന്ദ്രന്‍
(എ)
പെട്രോള്‍ പമ്പുകളില്‍ ഇന്ധനങ്ങളുടെ
അളവ് സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന
നടത്താറുണ്ടോ;
(ബി)
ഇത്തരം പരിശോധനകളില്‍ ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
ക്രമക്കേട് നടത്തിയവര്‍ക്കെതിരെ എന്തു നടപടികളാണ്
സ്വീകരിച്ചത്? |
6951 |
കോഴിക്കോട് എ.സി.പി.
ക്കെതിരെയുള്ള കേസുകള്‍
ശ്രീ.എ.പ്രദീപ്
കുമാര്‍
(എ)
കോഴിക്കോട് സിറ്റി പോലീസ് അസിസ്റന്റ്
കമ്മീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഢഇ/10/2009
കേസിന്റെ വിശദാംശം വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത എ.സി.പി
ക്കെതിരെ എന്തെല്ലാം കണ്ടെത്തലുകളാണ് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതെന്നും
പ്രസ്തുത കേസില്‍ എന്നാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍
അനുമതി നല്‍കിയതെന്നും വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത കേസില്‍ എന്നാണ് കോടതിയില്‍
കുറ്റപ്പത്രം സമര്‍പ്പിച്ചതെന്നും,
പ്രസ്തുത എ.സി.പിക്കെതിരെ
നാളിതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും,
എത്ര ക്രിമിനല്‍ കേസുകളും,
എത്ര വിജിലന്‍സ് കേസുകളും രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്താമോ? |
6952 |
വിജിലന്‍സ്
കേസില്‍ അദ്ധ്യാപകനെതിരെ നടപടി
ശ്രീ. പി.റ്റി.എ.
റഹീം
(എ)
11653/ബി1/2010/വിജിലന്‍സ്
നമ്പര്‍ ഫയലില്‍ കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍
ക്രമരഹിതമായി ശമ്പളം കൈപ്പറ്റിയതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ
റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)
കുറ്റക്കാരനായ അദ്ധ്യാപകനെതിരെ എന്തു
നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ? |
6953 |
ഒക്ടോബര്‍
10-ന് കോഴിക്കോട് നടന്ന
വെടിവെയ്പ്
ശ്രീ.
കോടിയേരി ബാലകൃഷ്ണന്‍
(എ)
2011 ഒക്ടോബര്‍ 10ന്
കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചപ്പോള്‍
സംഭവസ്ഥലത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഉണ്ടായിരുന്ന
റവന്യു ഉദ്യോഗസ്ഥന്‍ ആരായിരുന്നു;
(ബി)
പ്രസ്തുത ഉദ്യോഗസ്ഥനും ജില്ലാകളക്ടറും
മറ്റേതെങ്കിലും റവന്യു അധികാരികളും പ്രസ്തുത സംഭവവുമായി
ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെ റിപ്പോര്‍ട്ട് നല്‍കിയെന്ന്
വെളിപ്പെടുത്താമോ?
(സി)
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട്
റവന്യൂ അധികാരികള്‍ നല്‍കിയ എല്ലാ റിപ്പോര്‍ട്ടുകളുടെയും
പകര്‍പ്പ് ലഭ്യമാക്കുമോ ? |
6954 |
വിജിലന്‍സ്
അന്വേഷണങ്ങളുടെ മാനദണ്ഡം
ശ്രീ. സി.
കെ.
സദാശിവന്‍
,,
സി.
കൃഷ്ണന്‍
ശ്രീമതി പി.
അയിഷാ പോറ്റി
ശ്രീ. ബാബു
എം. പാലിശ്ശേരി
(എ)
വിജിലന്‍സ് വകുപ്പിനെ രാഷ്രടീയ
പ്രേരിതമായി ഉപയോഗിക്കുന്നു എന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍
വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്ന സ്ഥിതിവിശേഷം
അവസാനിപ്പിക്കുമോ;
(സി)
വിജിലന്‍സ് അന്വേഷണത്തിന്
ഉത്തരവിടുന്നതിന്റെ മാനദണ്ഡം എന്താണ്?
വിശദമാക്കാമോ? |