UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6879

ഭൂമി വിലനിര്‍ണ്ണയം

ശ്രീ. കെ. ദാസന്‍

() പൊതു ആവശ്യത്തിന് ഉഭയകക്ഷി സമ്മതപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ വാല്യൂവേഷന്‍ നടപടികളില്‍ വലിയ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാന്‍ നിലവിലുള്ള നടപടി ക്രമങ്ങളില്‍ എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ തയ്യാറാവുമോ ;

(ബി) പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടികളില്‍ നിലവില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?

6880

ലാന്റ് അക്വിസിഷന്‍ നിയമം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() നിലവിലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

6881

റിവര്‍ മാനേജ്മെന്റ്

ശ്രീ.വി. ശിവന്‍കുട്ടി

() റവന്യു വകുപ്പ് റിവര്‍ മാനേജ്മെന്റ് എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) നേമം നിയോജക മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചു വിശദമാക്കുമോ?

6882

ഭൂനികുതിക്ക് ഡി.സി.ബി. സ്റേറ്റ്മെന്റ്

ശ്രീമതി കെ.കെ. ലതിക

() ഭൂനികുതി സംബന്ധമായി വില്ലേജ് ഓഫീസുകളില്‍ എന്തെല്ലാം രജിസ്ററുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും ആയവയില്‍ ഏതെല്ലാം വിവരങ്ങളാണ് എഴുതുന്നതെന്നും വ്യക്തമാക്കുമോ;

(ബി) ഭൂനികുതി അടയ്ക്കേണ്ടവര്‍ ആരെല്ലാമെന്നും അവര്‍ എത്ര തുക ഭൂനികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നും ഭൂനികുതിദായകരെ അറിയിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ സംവിധാനമുണ്ടോയെന്നും അറിയിക്കുമോ;

(സി) ഇല്ലെങ്കില്‍ ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് കരുതുന്നുണ്ടോ;

(ഡി) ഭൂനികുതി പിരിച്ചെടുക്കുന്ന കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

6883

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീമതി കെ.കെ. ലതിക

() റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട ഓരോ പ്രവൃത്തികളുടെയും അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

(ബി) അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ എസ്റിമേറ്റ് ഏതുവര്‍ഷം തയ്യാറാക്കിയതാണെന്നും പ്രസ്തുത പ്രവൃത്തികള്‍ പി.ഡബ്ളിയൂ.ഡി.യുടെ പുതുക്കിയ ഷെഡ്യൂള്‍ നിരക്ക് പ്രകാരം ഇപ്പോള്‍ ടെന്‍ഡര്‍ ചെയ്യുന്നതിന് തടസ്സമുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി) റിവര്‍ മാനേജ്മെന്റ് ഫണ്ട് പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യപ്പെടാത്ത കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

6884

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. രാജു എബ്രഹാം

() റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കിയിരുന്ന എത്ര പ്രവൃത്തികളാണ് ഇപ്പോള്‍ നിര്‍മ്മാണം നടത്തേണ്ടതില്ലായെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി) ഓരോ കളക്ടര്‍മാരുടെ പക്കലും ഇപ്പോള്‍ ആര്‍.എം.എഫ്.ല്‍ ഉള്ള തുക എത്രവീതമെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ജില്ലയിലെ ഓരോ നദിയില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷവും എത്രവീതം റവന്യൂവാണ് ആര്‍.എം.എഫ്.ലേക്ക് ലഭിച്ചിട്ടുള്ളതെന്ന്, നദിയുടെ പേരും ഓരോ വര്‍ഷം ലഭിച്ച തുകയും സഹിതം വ്യക്തമാക്കാമോ;

(സി) ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം ആര്‍.എം.എഫ്. ഉപയോഗിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ ഏതൊക്കെയാണെന്ന് പ്രവൃത്തിയുടെ പേരും അനുവദിച്ച തുകയും നദിയുടെ പേരും സഹിതം വ്യക്തമാക്കാമോ;

(ഡി) സര്‍ക്കാര്‍ ഉത്തരവുമൂലം ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുള്ള പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

6885

സര്‍ക്കാര്‍വക പാറപുറമ്പോക്കു ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() തിരുവനന്തപുരം താലൂക്കില്‍ പേരൂര്‍ക്കട വില്ലേജില്‍ വാര്‍ഡ് നമ്പര്‍ 6 ഉം ബ്ളോക്ക് നമ്പര്‍ 66 ഉം സര്‍വ്വേ നമ്പര്‍ 16 ഉം ഉള്‍പ്പെട്ട സര്‍ക്കാര്‍ വക പാറപുറമ്പോക്കു ഭൂമി കൈയേറി തുണ്ടുതുണ്ടുകളായി തിരിച്ച് വില്പന നടത്തിയ ഒരു സ്വകാര്യ വ്യക്തിക്കെതിരെ നാളിതുവരെ നടപടി സ്വീകരിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;:

(ബി) സര്‍ക്കാര്‍വക പാറപുറമ്പോക്കു ഭൂമി കൈയേറുവാനും അത് വില്പന നടത്തുവാനും ഒത്താശചെയ്തു നല്‍കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നാളിതുവരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി) സര്‍ക്കാര്‍വക ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കുവാനും ഭൂമി കൈയേറിയവര്‍ക്കെതിരെ ക്രിമിനലായും സിവിലായും കേസ് ചാര്‍ജ്ജ് ചെയ്യുവാനും നടപടി സ്വീകരിക്കുമോ?

6886

വസ്തു ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. പി.സി. ജോര്‍ജ്

() തിരുവനന്തപുരം താലൂക്കില്‍ പേരൂര്‍ക്കട വില്ലേജില്‍ ചീനിക്കോണം മണികണ്ഠേശ്വരം വാര്‍ഡില്‍ കൈലാസ് നഗറില്‍ സര്‍വ്വേ നമ്പര്‍ 902/38-ല്‍ ഉള്‍പ്പെടുന്ന ബ്ളോക്ക് നമ്പര്‍ 23-ല്‍ റീസര്‍വ്വേ നമ്പര്‍ 230/36-ല്‍ 1-25 ആര്‍ വിസ്തീര്‍ണ്ണമുളള വസ്തു ആരുടെ പേരിലെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത വസ്തു ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിന് തടസ്സം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്കില്‍ കുടപ്പനക്കുന്ന് വില്ലേജില്‍ പാതിരിപ്പളളി വാര്‍ഡില്‍ ത്രിവേണി ഗാര്‍ഡന്‍സ് കകക ലൈന്‍ കുഴിവിള വീട്ടില്‍ ചെല്ലമ്മ മകള്‍ ശ്രീമതി. റോസമ്മ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടുവോ; ആയതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു;

(സി) വികലാംഗയും അവിവാഹിതയുമായ പ്രസ്തുത വ്യക്തിയുടെ വസ്തു ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിന് ആവശ്യമായ അടിയന്തിര മേല്‍ നടപടി സ്വീകരിക്കുമോ?

6887

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഭൂമി നല്‍കുന്നവര്‍ക്ക് ന്യായമായ വില ലഭിക്കുവാനും ഒഴിപ്പിക്കലിന്റെ പേരിലുളള പ്രശ്നങ്ങള്‍ ഒഴിവാക്കാനും റവന്യൂ വകുപ്പ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് സമ്പ്രദായത്തിന് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ബോണ്ട് സംവിധാനത്തിന്റെ നടത്തിപ്പിനായി കേരള ഭൂവിനിയോഗ ബാങ്ക് രൂപീകരിക്കുമോ;

(ഡി) എങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെ ആയിരിക്കുമോ ഇതിന് രൂപം നല്‍കുക;

() ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടിനു പുറമെ ലാന്റ് യൂട്ടിലിറ്റി ബോണ്ടും ഇറക്കുന്ന കാര്യം ബാങ്കിന്റെ പരിഗണനയില്‍ വരുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

6888

മണല്‍ കടവുകളുടെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

() മണല്‍കടവുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എറണാകുളം ജില്ലയില്‍ അനുവദിക്കപ്പെട്ട കടവുകളുടെ വിശദവിവരം അറിയിക്കുമോ ;

(സി) പെരിയാര്‍ നദിയില്‍ പുതിയ കടവുകള്‍ തുറക്കുവാന്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ നല്‍കിയിട്ടുണ്ടോ ;

(ഡി) വേങ്ങൂര്‍ പഞ്ചായത്തിലെ അനുയോജ്യമായ കടവുകള്‍ തുറക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

() ഇല്ല എങ്കില്‍ കാരണം വ്യക്തമാക്കുമോ ?

6889

നാദാപുരം മണ്ഡലത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി

ശ്രീ. .കെ. വിജയന്‍

നാദാപുരം മണ്ഡലത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന എത്ര സെന്റ് ഭൂമിയുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ?

6890

കെ.എല്‍.യു. ഭൂമി തരംമാറ്റം സംബന്ധിച്ച്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() കേരളത്തിലെ പഞ്ചായത്തുകളില്‍ നിന്നും ഡാറ്റാ ബാങ്ക് സംബന്ധിച്ച നോട്ടിഫിക്കേഷനുവേണ്ടി തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സിലേക്ക് അയച്ച ഡാറ്റകള്‍ ഇതുവരെ പ്രസിദ്ധീകരിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അവ പ്രസിദ്ധീകരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

6891

നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നടപടി

ശ്രീ. കെ.വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാടശേഖരങ്ങളും നീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാടശേഖരങ്ങളും നീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദാംശം നല്‍കുമോ;

(സി) ഇപ്രകാരം നികത്തിയിട്ടുള്ളവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി) നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

6892

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ.എം.. ബേബി

(റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് ഈ വര്‍ഷം കൊല്ലം ജില്ലയില്‍ എത്ര തുക വിനിയോഗിച്ചു; എത്ര തുക ബാക്കിയുണ്ട്;

(ബി) ഇതിന്‍പ്രകാരം ഇപ്പോള്‍ നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദാംശവും ലഭ്യമാക്കുമോ;

(സി) പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ണ്ണമായും ഏതു വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്?

6893

നിയമപരമായ ഉടമസ്ഥാവകാശങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

() കണ്ണൂര്‍ ജില്ലയിലെ വടക്കെകളം, കൊട്ടിയൂര്‍, അമ്പലക്കണ്ടി, എടപ്പുഴ, പാലത്തുംകടവ് തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിഫലം നല്‍കി വാങ്ങിയിട്ടുള്ളതും പതിറ്റാണ്ടുകളായി കൈവശം വെക്കുന്നതും ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയും ഭവനങ്ങള്‍ പണിതും അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളതുമായ ഭൂമിക്ക് സാങ്കേതിക തടസ്സങ്ങള്‍ നീക്കി നിയമപരമായ ഉടമസ്ഥാവകാശങ്ങള്‍ നല്‍കുന്നതിനുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിനാവശ്യമായ നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) മേല്‍പ്പറഞ്ഞ പ്രകാരം ഭൂമി കൈവശം വയ്ക്കുന്നവരുടെ പക്കല്‍ നിന്നും അന്തിമതീരുമാനത്തിന് വിധേയമായെങ്കിലും ഭൂനികുതി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

6894

വരുമാന സര്‍ട്ടിഫിക്കറ്റ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും ധനസഹായത്തിനു വേണ്ടി വില്ലേജ് ഓഫീസുകളില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇപ്പോള്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്;

(ബി) ഇത്തരം അപേക്ഷകള്‍ എം.എല്‍..മാര്‍ നേരിട്ട് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ അതില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണെന്നിരിക്കെ ആവശ്യമായ അന്വേഷണം നടത്തി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

6895

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. .എം. ആരിഫ്

() ആലപ്പുഴ ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പാക്കി വരുന്നത്;

(ബി) എത്ര രൂപയാണ് പദ്ധതിക്കായി ആലപ്പുഴ ജില്ലയ്ക്കുള്ളത്;

(സി) പ്രസ്തുത ഫണ്ട് ഉപയോഗിച്ച് കായലിനോട് ചേര്‍ന്നുകിടക്കുന്ന അരൂര്‍ മണ്ഡലത്തിലെ ചന്തിരൂര്‍ പുത്തന്‍തോട് ആഴം കൂട്ടി ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6896

പാങ്ങപ്പാറയില്‍ കൈത്തോട് നികത്തുന്നത് സംബന്ധിച്ച്

ശ്രീ. റ്റി.യു. കുരുവിള

() തിരുവനന്തപുരം ജില്ലയില്‍ പാങ്ങപ്പാറ വില്ലേജില്‍ കാര്യവട്ടം വിയാറ്റുകോണത്ത് കൈത്തോട് നികത്തുന്നതുമായി ബന്ധപ്പെട്ട് ശ്രീ. കെ. മധുസൂദനന്‍, ഫയല്‍ നമ്പര്‍ 5611/2011 പ്രകാരം 1.10.2011 ല്‍ തിരുവനന്തപുരം കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത തോട് നികത്തുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് സമര്‍പ്പിച്ചത്; റിപ്പോര്‍ട്ടിന്‍മേല്‍ കളക്ടര്‍ എന്ത് നടപടിയെടുത്തു എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത തോട് പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത പരാതി സംബന്ധിച്ച് മൈനര്‍ ഇറിഗേഷന്‍ അന്വേഷിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; അന്വേഷണ റിപ്പോര്‍ട്ട് വാങ്ങുവാന്‍ നടപടി സ്വീകരിക്കുമോ; റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ കോപ്പി ലഭ്യമാക്കുമോ?

6897

മാവേലിക്കര - വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെ ങ്കില്‍ എന്താണ് തടസ്സം ?

6898

കുടുംബ പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() അടൂര്‍ റീസര്‍വ്വേ ആഫീസില്‍ ജോലി നോക്കവെ മരണപ്പെട്ട റ്റി.. പ്രസന്നകുമാരിയുടെ മാതാവ് തങ്കമണിക്ക് കുടംബപെന്‍ഷനും മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി സര്‍വ്വെ & ഭൂരേഖാ വകുപ്പ് ഡയറക്ടറുടെ ആഫീസില്‍ ഉള്ള എഥ 25244/05 നമ്പര്‍ ഫയലില്‍ നാളിതുവരെ എടുത്ത നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത ആനുകൂല്യങ്ങള്‍ തങ്കമണിക്ക് ലഭ്യമാക്കുന്നതിന് നിയമപരമായി തടസ്സങ്ങള്‍ ഇല്ലാത്തപക്ഷം ആയത് താമസം വിന നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്നു വ്യക്തമാക്കുമോ?

6899

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() പാലാക്കാട് ജില്ലയില്‍, ആലത്തൂര്‍ താലൂക്കില്‍ കണ്ണമ്പ്ര - 1 വില്ലേജില്‍ പന്നിയങ്കര, തണ്ടേല്‍ വീട്ടില്‍ ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകളായ സബിത. വി.-ക്ക് ജനന സ്ഥലം തെളിയിക്കുന്നതിന് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ട് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡം എന്താണ് എന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത വ്യക്തിക്ക് ജനനസ്ഥലം തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

 
6900

താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കേരളത്തിലെ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര കേസുകള്‍ ഉണ്ടെന്ന് താലൂക്ക് തിരിച്ചുളള കണക്ക് വെളിപ്പെടുത്താമോ;

(ബി) ആകെ എത്ര ഏക്കര്‍ ഭൂമിയാണ് പ്രസ്തുത കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളത് എന്ന് അറിയിക്കാമോ;

(സി) സംസ്ഥാന ലാന്‍ഡ് ബോര്‍ഡില്‍ തീര്‍പ്പ് കല്പ്പിക്കാന്‍ എത്ര കേസുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;

(ഡി) ഇവിടെനിന്നുമുളള എത്ര കേസുകളിലാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീലുകള്‍ നിലവിലുളളതെന്നറിയിക്കാമോ?

6901

പ്രകൃതിക്ഷോഭങ്ങള്‍

ശ്രീമതി കെ.കെ. ലതിക

() ഇടി, മിന്നല്‍ എന്നിവമൂലമുള്ള പ്രത്യാഘാതങ്ങള്‍ പ്രകൃതിക്ഷോഭത്തിന്റെ പട്ടികയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ നടപടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇടിയും മിന്നലുമേറ്റ് വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കിവരുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

6902

പേരാമ്പ്രയിലെ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി വക ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത ഉത്തരവ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്രയിലെ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി വക ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്ത ഉത്തരവ് റദ്ദു ചെയ്ത് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ടിട്ടുള്ള കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് അറിയിച്ചുകൊണ്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെ കത്ത് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

6903

മല്ലൂര്‍കടവില്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനം

ഡോ. കെ. ടി. ജലീല്‍

() കുറ്റിപ്പുറം മല്ലൂര്‍കടവിലെ മിനി പമ്പയില്‍ കുളിക്കാനിറങ്ങുന്നവര്‍ മുങ്ങിമരിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായി മല്ലൂര്‍കടവില്‍ കുറ്റിപ്പുറം പാലത്തിന്റെ ഇരുഭാഗങ്ങളിലും എന്തൊക്കെ സജ്ജീകരണങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇപ്പോള്‍ ഇവിടെ എത്ര ലൈഫ് ഗാര്‍ഡുകളുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്;

(ഡി) ശബരിമല സീസണില്‍ എട്ട് ലൈഫ് ഗാര്‍ഡുകളുടേയും അല്ലാത്ത സമയങ്ങളില്‍ നാല് ലൈഫ് ഗാര്‍ഡുകളുടേയും സേവനം ഇവിടെ ഉറപ്പുവരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

6904

എംപ്ളോയ്മെന്റ് സര്‍വ്വീസ് കാലയളവ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() കുട്ടനാട് റീസര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഒന്നാം ഗ്രേഡ് സര്‍വ്വേയര്‍ ആയി പെന്‍ഷന്‍ പറ്റിയ എം. കൃഷ്ണന്‍ നായരുടെ, എംപ്ളോയ്മെന്റ് സര്‍വ്വീസ് കാലയളവ് കൂടി പെന്‍ഷന് പരിഗണിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിന്മേലും ആയതിന്മേല്‍ കുട്ടനാട് റീസര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്മേലും നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വ്യക്തി സര്‍വ്വീസ് തസ്തികയില്‍ തന്നെ എംപ്ളോയ്മെന്റില്‍ നിന്നും സേവനം ചെയ്തിട്ടുള്ളതിനാല്‍ ന്യായമായി ലഭിക്കേണ്ട ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ പുനഃക്രമീകരിച്ച് അടിയന്തിരമായി നല്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ആയതിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ഡി) കൃഷ്ണന്‍ നായരുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് പ്രസ്തുത വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

() പ്രസ്തുത വിഷയത്തില്‍ എന്ത് അന്തിമ തീര്‍പ്പ് കല്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

6905

നാഷണല്‍ സൈക്ളോണ്‍ റിസ്ക് മിറ്റിഗേഷന്‍

ശ്രീ. . . അസീസ്

() നാഷണല്‍ സൈക്ളോണ്‍ റിസ്ക് മിറ്റിഗേഷന്‍ പദ്ധതിവഴി ഏതൊക്കെ പഞ്ചായത്തുകളിലാണ് സൈക്ളോണ്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്ന്;

(ബി) എത്ര ഷെല്‍ട്ടര്‍ വീതമാണ് നിര്‍മ്മിക്കുന്നത്; ഓരോ ഷെല്‍ട്ടറിനും ചെലവാകുന്ന തുക എത്ര വീതമാണ്;

(സി) പ്രസ്തുത പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ധനവിനിയോഗം എപ്രകാരമാണെന്ന് വ്യക്തമാക്കുമോ?

6906

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ നാളിതുവരെ ഭരണാനുമതി ലഭിച്ചിട്ടുള്ള വെളളപ്പൊക്കദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിക്കപ്പെട്ടതുമായ പ്രവര്‍ത്തികളുടെ തുക കുടിശ്ശിക ഇല്ലാതെ നല്‍കുന്നുണ്ടോ;

(സി) കുടിശ്ശിക ഉണ്ടെങ്കില്‍ ഏത് കാലാവധി വരെ ഉള്ള തുക മാറി നല്‍കുന്നുണ്ട്; വ്യക്തമാക്കുമോ?

6907

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിന്‍ കീഴില്‍ പണി പൂര്‍ത്തിയായ പദ്ധതികള്‍ക്ക് ഇനി എത്ര രൂപ കൊടുത്തു തീര്‍ക്കാനുണ്ട് എന്ന് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(ബി) ഇത് എപ്പോള്‍ കൊടുത്തു തീര്‍ക്കുമെന്നറിയിക്കുമോ ?

6908

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി

ശ്രീ. .കെ. വിജയന്‍

() നാദാപുരം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം എത്ര രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും, ചെലവഴിച്ച തുകയുടെ കണക്കും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ ;

(ബി) വിവിധ കാരണങ്ങളാല്‍ ഇതുവരെയായി കാന്‍സല്‍ ചെയ്ത പ്രവൃത്തികളുടെ ലിസ്റും തുകയും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ ;

(സി) നിലവിലുള്ള ഭരണാനുമതി ലഭിച്ച റോഡുകളുടെ പ്രവര്‍ത്തന പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ ?

6909

ഫ്ളഡ് റിലീഫ് വര്‍ക്കുകള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഫ്ളഡ് റിലീഫ് വര്‍ക്കുകള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പ്രവൃത്തികള്‍ റദ്ദ് ചെയ്തിട്ടുണ്ടോ ;

(ഡി) എങ്കില്‍ അങ്കമാലി നിയോജക മണ്ഡലത്തിലെ അനുവദിക്കപ്പെട്ട ഏതെല്ലാം പ്രവൃത്തികളാണ് റദ്ദു ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ ?

6910

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ വര്‍ക്കുകള്‍

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

ഡോ. എന്‍. ജയരാജ്

() വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി വര്‍ക്കുകള്‍ ചെയ്യുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(ബി) ഫണ്ട്അനുവദിച്ച് ഉത്തവായതിന് ശേഷം വര്‍ക്ക് ഏറ്റെടുത്തു ചെയ്യുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാരണം പല സ്ഥലങ്ങളിലും വര്‍ക്കുകള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ഫണ്ട് ഉപയോഗിച്ച് സുതാര്യമായും കാലതാമസം കൂടാതെയും വര്‍ക്കുകള്‍ ചെയ്യുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ?

6911

ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍

ശ്രീ. റ്റി.യു കുരുവിള

,, മോന്‍സ് ജോസഫ്

() സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) ഏതെല്ലാം ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; ഇവയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;

(സി) ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കിവരുന്ന പരിശീലന പരിപാടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

6912

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

() ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എടുത്തിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) ദുരന്തത്തിനു ശേഷം ഇടപെടുക എന്ന രീതിയില്‍ നിന്ന് ദുരന്തത്തിന് മുമ്പ് ശാക്തീകരിക്കുക എന്ന രീതിക്ക് മുന്‍ഗണന നല്‍കുമോ;

(സി) ഇതിനായി എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടായി പരിശ്രമിപ്പിക്കുന്നതിന് നടപടി എടുക്കുമോ?

6913

ദുരന്തനിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പുതിയ പദ്ധതികള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(ഡി) നിലവിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6914

അരൂര്‍ മിനി സിവില്‍ സ്റേഷന്‍

ശ്രീ. . എം. ആരിഫ്

() അരൂര്‍ മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നത് ഈ വര്‍ഷത്തെ ബഡ്ജറ്റ് സ്പീച്ചില്‍ ഉള്‍പ്പെടുത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അരൂര്‍ പഞ്ചായത്തില്‍ മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തില്‍ അരൂരില്‍ നിന്നും 1/2 കി.മി. അകലത്തിലുള്ള അരൂക്കുറ്റി പഞ്ചായത്തില്‍ ആശുപത്രി വക 5.5 ഏക്കര്‍ സ്ഥലത്തുനിന്നും മിനി സിവില്‍ സ്റേഷന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി) അപ്രകാരം ലഭ്യമാക്കുന്ന സ്ഥലത്ത് മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വേണ്ട നടപടി സ്വികരിക്കുമോ ?

6915

കുറുമാത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി.- ക്ക് കെട്ടിടം

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് കുറുമാത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ കെട്ടിടം പണിയുന്നതിലേക്കായി ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിയുടെ വിശദാംശം അറിയിക്കാമോ;

(ബി) നടപടികള്‍ പൂര്‍ത്തിയാക്കി എന്ന് ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?

6916

ബാലുശ്ശേരി മുക്ക് വികസനം

ശ്രീ. പുരുഷന്‍ കടലുണ്ടി

() സ്റേറ്റ് ഹൈവേ 34 (കെ.ടി.എം..)യില്‍ ബാലുശ്ശേരി മുക്കില്‍ ജംഗ്ഷന്‍ നവീകരണത്തിന് ലാന്റ് അക്വിസിഷന്‍ നടപടിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് വ്യക്തമാക്കാമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തിക്കുവേണ്ടി സ്ഥലം എപ്പോള്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.