Q.
No |
Questions
|
661
|
അര്‍ബുദ
രോഗ
മരുന്നുകള്‍ക്ക്
അമിത വില
ശ്രീ.
എസ്. ശര്‍മ്മ
,,
കോടിയേരി
ബാലകൃഷ്ണന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
എസ്. രാജേന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അര്‍ബുദരോഗികള്‍ക്ക്
ചികിത്സ
ലഭിക്കുന്നതിന്
മെഡിക്കല്‍കോളേജ്,
ജില്ലാ
ആശുപത്രി
എന്നിവിടങ്ങളില്‍
സൌകര്യം
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
അര്‍ബുദ
രോഗ
ചികിത്സക്കാവശ്യമായ
മരുന്നുകള്‍ക്ക്
അമിത വില
ഈടാക്കുന്നതു
മൂലം
പാവപ്പെട്ട
രോഗികള്‍ക്ക്
ചികിത്സ
നടത്താന്‍
കഴിയാതെ
ജീവന്‍
അപകടപ്പെടുന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വര്‍ദ്ധിച്ചുവരുന്ന
അര്‍ബുദരോഗികളെ
ചികിത്സിക്കാനാവശ്യമായ
ഡോക്ടര്‍മാര്‍
നിലവിലുണ്ടോ
; വിശദാംശം
വ്യക്തമാക്കാമോ
?
|
662 |
ഔഷധിയുടെ
റിസര്‍ച്ച്
ആന്റ്
ഡെവലപ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ശ്രീ.
കെ.എം.
ഷാജി
,,
സി. മോയിന്‍കുട്ടി
,,
കെ.എന്‍.എ.
ഖാദര്‍
,,
എന്‍.
ഷംസുദ്ദീന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഔഷധിയുടെ
റിസര്‍ച്ച്
ആന്റ്
ഡെവല്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
ഗവേഷണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
വികസിപ്പിച്ചെടുത്ത
മരുന്നുകളുടെ
വിശദാംശം
ലഭ്യമാക്കുമോ;
ഇവയിലേതിനെങ്കിലും
അന്താരാഷ്ട്ര
തലത്തിലുളള
പേറ്റന്റ്
ലഭിച്ചിട്ടുണ്ടോ;
(സി)
ആയുര്‍വേദ
മരുന്നുകള്‍ക്ക്
അന്താരാഷ്ട്രതലത്തിലുളള
ഡിമാന്റ്
കണക്കിലെടുത്ത്
കയറ്റുമതി
ലക്ഷ്യമിട്ടുളള
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഒറ്റമൂലി
ചികിത്സകര്‍,
പാരമ്പര്യ
ചികിത്സകര്‍
എന്നിവരുടെ
ഫലപ്രദമായ
അറിവുകളിന്‍മേല്‍
ഗവേഷണം
നടത്തി
അവയെ
ആധുനിക
ചികിത്സാക്രമത്തില്‍
ഉള്‍പ്പെടുത്തി
പേറ്റന്റ്
നേടിയെടുക്കുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍
അതനുസരിച്ചുളള
ഗവേഷണ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
|
663 |
പേവിഷ
വിമുക്ത
കേരളം
പദ്ധതി
ശ്രീ.
വി. ശിവന്‍കുട്ടി
,,
ബാബു
എം. പാലിശ്ശേരി
,,
പുരുഷന്‍
കടലുണ്ടി
,,
ആര്‍.
സെല്‍വരാജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പേവിഷ
വിമുക്ത
കേരളം
പദ്ധതിയെക്കുറിച്ച്
ഈ സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പേവിഷ
ബാധയേറ്റ്
ഓരോ വര്‍ഷവും
മരണമടയുന്നവരുടെ
എണ്ണത്തെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ
; വിശദാംശം
വ്യക്തമാക്കാമോ
;
(സി)
പേവിഷബാധയ്ക്ക്
കുത്തിവയ്ക്കുന്ന
മരുന്നിന്
സാധാരണക്കാരന്
പ്രാപ്യമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കാമോ
?
|
664 |
പട്ടയം
സംബന്ധിച്ച
കേസുകള്‍
ശ്രീ.
സി. കൃഷ്ണന്‍
,,
ഇ. പി.
ജയരാജന്‍
,,
എം. ഹംസ
ശ്രീമതി
കെ. കെ.
ലതിക
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം
വക ഭൂമി
കയ്യേറി
കൈവശം
വെച്ചുവരുന്നവരെ
സംബന്ധിച്ച്
അന്വേഷണം
നടത്തുന്നുണ്ടോ;
(ബി)
മലബാര്‍
ദേവസ്വം
ബോര്‍ഡിന്
മാത്രം
അര്‍ഹതയുള്ള
ഭൂമിയെ
സംബന്ധിച്ച്
വിശദമാക്കാമോ;
കെ.എല്‍.ആര്‍.
ആക്ട്
പ്രകാരം
അര്‍ഹരായ
കര്‍ഷകര്‍ക്ക്
നിയമാനുസരണം
നല്‍കപ്പെട്ട
പട്ടയം
എത്രയാണ്;
പട്ടയം
സംബന്ധിച്ച
എത്ര
കേസുകള്‍
നിലനില്ക്കുന്നു;
പട്ടയ
കേസ്സുകള്‍
തീരുമാനം
എടുക്കുമ്പോള്‍
ദേവസ്വം
ബോര്‍ഡിനെ
അറിയിക്കാറുണ്ടോ;
(സി)
ഹിന്ദുമത
ധര്‍മ്മസ്ഥാപനങ്ങളേയോ
ദേവസ്വം
വകുപ്പിനെയോ
അറിയിക്കാതെ
പട്ടയക്കേസ്സില്‍
തീരുമാനം
എടുത്തിട്ടുണ്ടെങ്കില്‍
അവ പുന:പരിശോധിക്കാനുദ്ദേശിക്കുന്നുണ്ടോ
? |
665 |
ഇടമലക്കുടി
ആദിവാസി
മേഖലയിലെ
പട്ടിണി
മരണങ്ങള്‍
ശ്രീ.
റ്റി.വി.
രാജേഷ്
,,
കെ.കെ.
ജയചന്ദ്രന്‍
,,
പി. ശ്രീരാമകൃഷ്ണന്‍
,,
ജെയിംസ്
മാത്യു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
ഇടമലക്കുടിയില്‍
ആദിവാസികള്‍
പട്ടിണിമരണത്തിലേക്ക്
നീങ്ങുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരെ
രക്ഷിക്കാന്‍
അടിയന്തിരമായി
ഇടപെടുമോ;
(ബി)
ഇതിനകം
എത്രപേര്‍
പട്ടിണി
മൂലവും
ചികിത്സ
ലഭിക്കാതെയും
മരണപ്പെട്ടു
എന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
രോഗ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
പാടെ
നിലച്ചിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പ്രദേശത്ത്
റേഷനരി
കൃത്യമായി
വിതരണം
ചെയ്യപ്പെടാത്തതിനെക്കുറിച്ച്
പരിശോധിക്കുമോ;
(ഇ)
ട്രൈബല്‍
വെല്‍ഫെയര്‍
പ്രവര്‍ത്തനങ്ങള്‍
ഈ
പ്രദേശത്ത്
ഇപ്പോള്‍
നടക്കാതിരിക്കുന്നത്
എന്തുകൊണ്ടാണ്?
|
666 |
ആയുര്‍വ്വേദിക്
ഡ്രഗ്സ്
ഇന്‍സ്റിറ്റ്യൂട്ട്
ശ്രീ.
പി. കെ.
ഗുരുദാസന്‍
,,
എ. കെ.
ബാലന്‍
,,
കെ. ദാസന്‍
,,
കെ. കെ.
നാരായണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉദ്പാദിപ്പിക്കപ്പെടുന്ന
ആയുര്‍വ്വേദ
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
സര്‍ക്കാര്‍
തലത്തില്‍
നിലവിലുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ബി)
ആയുര്‍വ്വേദ
മരുന്നുല്പന്നങ്ങളുടെ
ഗുണനിലവാര
പരിശോധന
മെച്ചപ്പെടുത്താന്‍
ആയുര്‍വ്വേദിക്
ഡ്രഗ്സ്
ഇന്‍സ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആയുര്‍വ്വേദ
മരുന്നുല്പന്നങ്ങളുടെ
ഗുണനിലവാരത്തെ
സംബന്ധിച്ച്
നിലവില്‍
എന്തെങ്കിലും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
|
667 |
സ്വകാര്യ
മാനസികാരോഗ്യ
കേന്ദ്രങ്ങള്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
സി. ദിവാകരന്‍
ശ്രീമതി.
ഇ. എസ്.
ബിജിമോള്‍
ശ്രീ.കെ.അജിത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
മാനസികാരോഗ്യ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
എത്ര
എണ്ണം
ഇതില്‍
ലൈസന്‍സ്
ഉള്ളവ
എത്ര ;
(ബി)
ലൈസന്‍സ്
ലഭിക്കുന്നതിനായി
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്
; ഈ
അപേക്ഷകളിന്മേല്‍
യഥാസമയം
തീരുമാനമെടുത്ത്
ലൈസന്‍സ്
നല്‍കാറുണ്ടോ
. ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ
;
(സി)
സംസ്ഥാനത്ത്
മെന്റല്‍
ഹെല്‍ത്ത്
അതോറിട്ടി
നിലവില്‍
വന്നത്
എന്നാണ്,
ഈ
അതോറിറ്റിയുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാം
?
|
668 |
ടെലിമെഡിസിന്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
ശ്രീ.
പി.റ്റി.എ.
റഹീം
,,
എം.എ.
ബേബി
,,
ജെയിംസ്
മാത്യു
,,
കെ. കുഞ്ഞിരാമന്‍
(ഉദുമ)
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
എത്ര
ടെലിമെഡിസിന്‍
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നു
എന്ന്
ജില്ല
തിരിച്ച്
കണക്ക്
ലഭ്യമാക്കുമോ;
(ബി)
അതില്‍
എത്ര
എണ്ണം
ഇപ്പോള്‍
പ്രവര്‍ത്തന
ക്ഷമമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
യൂണിറ്റുകള്‍ക്കായി
എത്ര
കോടി
രൂപയാണ്
ചെലവഴിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
യൂണിറ്റുകളില്‍
സ്റാഫിന്റെ
കുറവുണ്ടോ;
എങ്കില്‍
ഏതെല്ലാം
ജില്ലകളിലാണ്
ഇതുമൂലം
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കാതെ
കിടക്കുന്നത്;
(ഇ)
എങ്കില്‍
അത്
പരിഹരിക്കാന്‍
എന്ത്
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വ്യക്തമാക്കുമോ?
|
669 |
റോഡ്
സുരക്ഷാവാരം
ശ്രീ.
പി.എ.
മാധവന്‍
,,
ജോസഫ്
വാഴക്കന്‍
''
വി.പി.
സജീന്ദ്രന്‍
''
ഹൈബി
ഈഡന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഗതാഗതക്കുരുക്കുള്ള
റോഡുകളില്‍
റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്;
(ബി)
റോഡുകളില്‍
പാലിക്കേണ്ട
നിയമങ്ങളെക്കുറിച്ച്
പൊതുജനങ്ങളെയും
വാഹനങ്ങള്‍
ഓടിക്കുന്നവരെയും
ബോധവല്‍ക്കരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈകൊള്ളാനുദ്ദേശിക്കുന്നത്;
(സി)
ഇതിന്
സെമിനാറുകളും
വര്‍ക്കുഷോപ്പുകളും
സംഘടിപ്പിക്കുമോ;
(ഡി)
റോഡ്
സുരക്ഷാ
വാരം
വ്യാപകമാക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
670 |
ആയൂര്‍വേദത്തില്‍
ഗവേഷണം
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
''
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ശ്രീമതി
കെ.എസ്.
സലീഖ
ശ്രീ.
ആര്‍.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ആയൂര്‍വേദത്തില്‍
സര്‍ക്കാര്‍
തലത്തില്‍
നടക്കുന്ന
ഗവേഷണ
പരിപാടികളെക്കുറിച്ച്
വിശദമാക്കുമോ
;
(ബി)
ആയൂര്‍വേദത്തില്‍
ഗവേഷണം
നടത്തുന്നതിനാവശ്യമായ
അടിസ്ഥാന
സൌകര്യങ്ങളുടെ
വികസനത്തിന്
എന്തെങ്കിലും
പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ
;
(സി)
പ്രസ്തുത
മേഖലയിലെ
ഗവേഷണത്തിനായി
ഈ വര്‍ഷം
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
മേഖലയിലെ
ഗവേഷണഫലങ്ങള്‍
ഇപ്പോള്‍
ഏത്
രീതിയിലാണ്
പ്രസിദ്ധീകരിക്കപ്പെടുന്നത്
; ഇതിന്
മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
?
|
671 |
പി.എച്ച്.
ലാബുകളുടെ
പ്രവര്‍ത്തനം
ശ്രീ.
എ.എം.
ആരിഫ്
,,
കോടിയേരി
ബാലകൃഷ്ണന്‍
,,
എ. പ്രദീപ്കുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
റീജിയണല്‍
പബ്ളിക്
ഹെല്‍ത്ത്
ലബോറട്ടറികള്‍
നൂതന
സാങ്കേതിക
വിദ്യകള്‍
പ്രയോജനപ്പെടുത്തി
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടെസ്റ്
കിറ്റുകളുടെയും
രാസപദാര്‍ത്ഥങ്ങളുടെയും
ലഭ്യതക്കുറവ്
കാരണം
രോഗനിര്‍ണ്ണയ
പരീക്ഷണങ്ങള്‍
മുടങ്ങുന്നതും,
കാലതാമസം
നേരിടുന്നതും
പരിഹരിക്കുവാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
?
|
672 |
പ്രാദേശിക
ജലാശയങ്ങളുടെ
വികസനവും
പരിപാലനവും
ശ്രീ.
സി. പി.
മുഹമ്മദ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
അന്‍വര്‍
സാദത്ത്
,,
പി. സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പ്രാദേശിക
ജലാശയങ്ങളുടെ
വികസനവും
പരിപാലനവും
സംബന്ധിച്ച്
ആസൂത്രണം
ചെയ്തിട്ടുള്ള
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമാണ്
;
(ബി)
ജലാശയങ്ങളുടെ
സര്‍വ്വേ
സംബന്ധിച്ച
ജോലികളുടെ
നിലവിലുള്ള
സ്ഥിതി
എന്താണെന്ന്
അറിയിക്കുമോ;
(സി)
ജലാശയങ്ങളുടെ
വികസനത്തിനു
വേണ്ടിയുള്ള
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
എല്ലാ
പാരമ്പര്യ
ജലസ്രോതസ്സുകളെയും
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ?
|
673 |
മെഡിക്കല്‍
സ്റോറുകളിലെ
ഫാര്‍മസിസ്റുകളുടെ
സേവനം
ശ്രീ.
സണ്ണി
ജോസഫ്
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
സ്റോറുകളില്‍
യോഗ്യതയില്ലാത്തവര്‍
ജോലി
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അതിന്മേല്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
;
(സി)
എല്ലാ
മെഡിക്കല്‍
സ്റോറുകളിലും
ഫാര്‍മസിസ്റുകളുടെ
സേവനം
ഉറപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ
?
|
674 |
സിസ്സേറിയന്‍
ശസ്ത്രക്രിയകള്‍ക്ക്
നിയന്ത്രണം
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
സി. പി.
മുഹമ്മദ്
,,
എം. എ.
വാഹീദ്
,,
കെ. അച്ചുതന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ആശുപത്രികളില്‍
നടക്കുന്ന
സിസ്സേറിയന്‍
ശസ്ത്രക്രിയകള്‍ക്ക്
നിയന്ത്രണം
കൊണ്ടുവരുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ആശുപത്രിയിലെത്തുന്ന
ഗര്‍ഭിണികള്‍ക്ക്
കൌണ്‍സലിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ?
|
675 |
സര്‍ക്കാര്‍
ലാബുകളിലെ
ഫീസ്
നിരക്ക്
ശ്രീ.
സി.കെ.
സദാശിവന്‍
''
കെ. സുരേഷ്
കുറുപ്പ്
''
കെ.വി.
വിജയദാസ്
''
ബി.സത്യന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്റേറ്റ്
അനലിറ്റിക്കല്‍
ലാബ്, റീജണല്‍
അനലിറ്റിക്കല്‍,
ലാബോറട്ടറികള്‍,ജില്ലാ
ലാബോറട്ടറികള്‍,
എന്നിവിടങ്ങളിലെ
ഫീസ്
നിരക്ക്
വന്‍തോതില്‍
വര്‍ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
എങ്കില്‍
നിലവിലുണ്ടായിരുന്ന
നിരക്കും
വര്‍ദ്ധിപ്പിച്ച
നിരക്കും
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
രാസപരിശോധനാ
ഫീസ് വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നുമുതല്‍
ഏതെല്ലാം
പരിശോധനകള്‍ക്ക്
എത്രരൂപാ
വീതമാണ്
വര്‍ദ്ധിപ്പിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഗാര്‍ഹിക-ഗാര്‍ഹികേതരആവശ്യങ്ങള്‍ക്കായുള്ള
ജലത്തിലെ
രാസ, ജീവാണു
പരിശോധനാഫീസ്
വര്‍ദ്ധനവുമുലം
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
676 |
പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ചുള്ള
സമഗ്രവിവരവ്യൂഹം
ശ്രീ.
പാലോട്
രവി
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി. റ്റി.
ബല്‍റാം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ചുള്ള
സമഗ്ര
വിവരവ്യൂഹം
തയ്യാറാക്കുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സിയുമായി
സഹകരിച്ചാണ്
ഇത്
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നത്
?
|
677 |
കുട്ടികള്‍ക്കുളള
പ്രതിരോധ
വാക്സിനുകളുടെ
ക്ഷാമം
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി.കെ.
നാണു
,,
മാത്യു.
റ്റി.
തോമസ്
ശ്രീമതി.
ജമീലാ
പ്രകാശം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കുട്ടികള്‍ക്കുളള
പ്രതിരോധ
വാക്സിനുകളുടെ
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;
(ബി)
പ്രതിരോധ
കുത്തിവയ്പുകള്‍
എടുക്കാത്തതിനാല്‍
കുട്ടികളുടെ
മരണനിരക്ക്
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അത്
തടയുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
|
678 |
തീരദേശപ്രദേശങ്ങളിലെ
സീവേജ്
പദ്ധതികള്‍
ശ്രീ.
കെ. മുരളീധരന്‍
,,തേറമ്പില്‍
രാമകൃഷ്ണന്‍
,,
വര്‍ക്കല
കഹാര്‍
,,
ബെന്നി
ബെഹനാന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവവകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തീരദേശ
പ്രദേശങ്ങളില്‍
സീവേജ്
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത;്
(ബി)
നിലവിലുള്ള
ഏതെല്ലാം
പദ്ധതികള്‍
മുഖേനയാണ്
ഇത്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(സി)
സമയബന്ധിതമായി
ഇത് പൂര്‍ത്തിയാക്കാന്‍
നടപടികള്‍
സ്വികരിക്കുമോ? |
679 |
പ്രീഡിപ്പാര്‍ച്ചര്‍
ട്രെയിനിംഗ്
സെന്റര്‍
ശ്രീ.
ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
എ.റ്റി.
ജോര്‍ജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളുംവകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)
വിദേശത്ത്
ജോലി
തേടി
പോകുന്നവര്‍ക്കായി
യുവജനക്ഷേമബോര്‍ഡ്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
;
(ബി)
ഇവര്‍ക്കായി
ഒരു
പ്രീഡിപ്പാര്‍ച്ചര്‍
ട്രെയിനിംഗ്
സെന്റര്‍
ആരംഭിക്കുന്നതിന്
ആലോചിച്ചിട്ടുണ്ടോ
;
(സി)
ഇതിന്റെ
പ്രവര്‍ത്തനം
എപ്രകാരമായിരിക്കും;
വിശദമാക്കുമോ
;
(ഡി)
ഇതിന്റെ
പ്രവര്‍ത്തനം
നോര്‍ക്കയുമായി
സഹകരിപ്പിച്ച്
നടപ്പാക്കുവാന്‍
ശ്രമിക്കുമോ
?
|
680 |
സ്പെഷ്യലിസ്റ്
ഡോക്ടര്‍മാരുടെ
കുറവ്
ശ്രീ.
ഇ. പി.
ജയരാജന്‍
,,
ജി. സുധാകരന്‍
,,
കെ. കുഞ്ഞിരാമന്‍(ഉദുമ)
ഡോ.
കെ. ടി
ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യലിസ്റ്
ഡോക്ടര്‍മാരുടെ
ദൌര്‍ലഭ്യം
പരിഹരിക്കുവാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ
;
(ബി)
ഏതെല്ലാം
സ്പെഷ്യാലിറ്റി
വിഭാഗങ്ങളിലാണ്
ദൌര്‍ലഭ്യമെന്നുവ്യക്തമാക്കുമോ
;
(സി)
സ്പെഷ്യാലിറ്റി
കേഡര്‍
സമ്പ്രദായം
നടപ്പിലാക്കിയശേഷം
വിവിധ
സ്പെഷ്യാലിറ്റികളില്‍
എത്ര
ഒഴിവുകള്‍
ഉണ്ടെന്നു
വ്യക്തമാക്കാമോ
;
(ഡി)
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ
ദൌര്‍ലഭ്യം
പരിഹരിക്കുവാന്‍
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമായിരുന്നെന്ന്
വ്യക്തമാക്കാമോ
?
|
681 |
ശുദ്ധജലവിതരണ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
,,
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
വിതരണ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീ
കരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
നിലവിലുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തതുമൂലം
കേന്ദ്ര
സര്‍ക്കാരില്‍
നിന്നും
സംസ്ഥാനത്തിന്
ലഭിക്കേണ്ട
ഫണ്ടുകള്‍
നഷ്ടപ്പെടാന്‍
ഇടവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്തരത്തില്‍
ഫണ്ട്
നഷ്ടപ്പെടുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
?
|
682 |
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
,,
സി. മോയിന്‍കുട്ടി
,,
എന്‍.
ഷംസുദ്ദീന്‍
,,
കെ. എം.
ഷാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന
വാഹനങ്ങളില്‍
ആധുനികരീതിയിലുളള
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികളുടെ
ഇപ്പോഴത്തെ
അവസ്ഥ
വിശദമാക്കുമോ;
(ബി)
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍
സ്ഥാപിക്കുന്നതു
കൊണ്ടുളള
ദോഷങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
സുപ്രീംകോടതി
അടുത്ത
കാലത്തു
നടത്തിയ
നിരീക്ഷണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഇക്കാര്യത്തില്‍
മുന്‍കാലങ്ങളില്‍
ഉയര്‍ന്ന
വിവാദങ്ങള്‍
പരിഗണനയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
അവ
ഒഴിവാക്കി,
പദ്ധതി
നടപ്പിലാക്കാനുളള
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
അലോചിച്ചിട്ടുണ്ടോ;
(ഇ)
സുപ്രീംകോടതിയില്‍
പ്രസ്തുത
വിഷയത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ച
നിലപാടെന്താണെന്ന്
വ്യക്തമാക്കുമോ?
|
683 |
സ്കില്‍
ഡവലപ്മെന്റ്
സെന്റര്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,,
ബെന്നി
ബഹനാന്‍
''
എ.റ്റി.
ജോര്‍ജ്
''
വി.റ്റി.
ബല്‍റാം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
കീഴില്‍
ജില്ലകള്‍
തോറും
സ്കില്‍
ഡവലപ്മെന്റ്
സെന്റര്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സെന്ററിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സെന്ററില്‍
ഏതെല്ലാം
കാര്യങ്ങളിലാണ്
പരിശീലനം
നല്‍കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
|
684 |
ജില്ലാ
ആശുപത്രികളില്‍
ഓണ്‍കോളജി
വിഭാഗം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
എല്ലാ
മെഡിക്കല്‍
കോളേജുകളിലേയും
ഓണ്‍കോളജി
വിഭാഗത്തിലെ
ഡോക്ടര്‍മാരുടെ
എണ്ണം
വ്യക്തമാക്കാമോ;
ബി)
ഓണ്‍കോളജി
വിഭാഗത്തിലെ
ഉപകരണങ്ങള്‍
പഴക്കം
ചെന്നവയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗത്തിനായി
അനുവദിച്ച
കേന്ദ്ര
ഫണ്ടുകള്‍
പാഴാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എല്ലാ
ജില്ലാ
ആശുപത്രികളിലും
ഓണ്‍കോളജി
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
|
685 |
സംയോജിത
രോഗപര്യവേഷണ
പദ്ധതി
ശ്രീ.
പി. കെ.
ബഷീര്‍
,,
സി. മോയിന്‍കുട്ടി
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
കെ. മുഹമ്മദുണ്ണി
ഹാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
സംയോജിത
രോഗപര്യവേഷണ
പദ്ധതിയെ
സംബന്ധിച്ച്
വിശദമാക്കുമോ
;
(ബി)
ഇതോടനുബന്ധിച്ച്
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിനും
നിരീക്ഷണത്തിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
?
|
686 |
എല്‍.പി.
ജി. ഇന്ധനമായി
ഉപയോഗിക്കുന്ന
സാധനങ്ങള്‍
ശ്രീ.
സി. മമ്മൂട്ടി
,,
റ്റി.
എ. അഹമ്മദ്
കബീര്‍
,,
പി. ഉബൈദുള്ള
,,
എന്‍.എ.നെല്ലിക്കുന്ന്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളില്‍
ഇന്ധനമായി
എല്‍.പി.ജി.ഉപയോഗിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
നിബന്ധനകളെന്തെല്ലാമെന്ന്
വിശദമാക്കുമോ
;
(ബി)
നിബന്ധനകള്‍
പാലിക്കാതെ
എല്‍.പി.ജി.ഇന്ധനം
ഉപയോഗിക്കുന്ന
വാഹനങ്ങള്‍
കണ്ടെത്താന്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമം
വിശദമാക്കാമോ
; അത്തരം
വാഹനങ്ങള്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ
;
(സി)
ടാക്സി
വാഹനങ്ങില്‍
എല്‍.പി.ജി.ഉപയോഗിത്തിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; നിബന്ധനകള്‍
പാലിക്കാതെ
എല്‍.പി.ജി.ഇന്ധനം
ഉപയോഗിക്കുന്നത്
അപകടസാദ്ധ്യത
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ
;
(ഡി)
എല്‍.പി.ജി.ഉപയോഗിക്കുന്ന
വാഹനങ്ങളെ
തിരിച്ചറിയാന്‍
വാഹനങ്ങളുടെ
മുമ്പിലും
പിറകിലും
വ്യക്തമായി
കാണത്തക്കവിധം
അത്
രേഖപ്പെടുത്താന്‍
നിഷ്ക്കര്‍ഷിക്കുകയും,
അതുപാലിക്കാത്തവയ്ക്കെതിരെ
കര്‍ശന
നടപടി
സ്വീകരിക്കുകയും
ചെയ്യുമോ
;
(ഇ)
കഴിഞ്ഞവര്‍ഷം
എല്‍.പി.ജി.ഉപയോഗിച്ച
എത്ര
വാഹനങ്ങള്‍
അപകടത്തില്‍പ്പെട്ടിട്ടുണ്ട്
; എത്രയെണ്ണം
തീപിടിത്തത്തില്‍
നശിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ
?
|
687 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി
ഈഡന്‍
,,
ബെന്നി
ബെഹനാന്‍
,,
എ.റ്റി.
ജോര്‍ജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
നല്‍കുന്ന
കാര്യം
ആലോചിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നത്?
|
688 |
‘ഔഷധി’
യുടെ ഔഷധ
ഉല്പാദനം
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
,,
പി. കെ.
ബഷീര്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
സി. മമ്മൂട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
‘ഔഷധി’യുടെ
ഔഷധ
ഉല്പാദനം
വര്‍ദ്ധിച്ചു
വരുന്ന
ആവശ്യകതയ്ക്ക്
പര്യാപ്തമാണോ
എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
‘ഔഷധി’യുടെ
ഉല്പന്നങ്ങള്‍
വിറ്റഴിക്കുന്നത്
ഏതെല്ലാം
ശൃംഖല
മുഖേനയാണ്;
(സി)
‘ഔഷധി’ക്കു
വേണ്ടിവരുന്ന
അസംസ്കൃത
വസ്തുക്കളുടെ
ലഭ്യത
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
വെളിപ്പെടുത്താമോ;
(ഡി)
സര്‍ക്കാര്‍
ആയുര്‍വേദ
ആശുപത്രികളിലൂടെയുള്ള
വിതരണത്തിന്
ഔഷധി
ഉല്പന്നങ്ങള്‍
വാങ്ങാ റുണ്ടോ;
(ഇ)
ഔഷധിയുടെ
2010 - 11 ലെ
വിറ്റുവരവെത്രയാണ്;
2011-12 ലെ
പ്രതീക്ഷിത
വിറ്റുവരവ്
എത്രയാണ്
?
|
689 |
വാട്ടര്‍
മീറ്റര്‍
വാടക
ശ്രീ.പി.ബി.
അബ്ദുള്‍
റസാക്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കെ.ഡബ്ള്യൂ
എ. വാട്ടര്‍
മീറ്റര്‍
വാടക
ഇനത്തില്‍
ഉപഭോക്താക്കളില്‍
നിന്ന്
എന്ത്
തുകയാണ്
ദ്വൈമാസബില്ലിംഗില്‍
ഈടാക്കുന്നത്;
(ബി)
മീറ്ററിന്റെ
യഥാര്‍ത്ഥ
വിലയോ
അതില്‍
കുടുതലോ
ആയ തുക
മീറ്റര്‍
വാടകഇനത്തില്‍
പിരിച്ചെടുത്ത്
കഴിഞ്ഞാല്‍
അത്തരം
ഉപഭോക്താക്കളെ
വാടകയില്‍
നിന്ന്
ഒഴിവാക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
ഗാര്‍ഹിക
ഉപഭോക്താക്കളെ
മീറ്റര്‍
വാടകയില്‍
നിന്നും
ഒഴിവാക്കുന്നതിന്
കര്‍ശന
നിര്‍ദ്ദേശം
നല്‍കുമോ?
|
690 |
ആയുര്‍വേദ
ഡ്രഗ്സ്കണ്‍ട്രോള്‍
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ശ്രീ.
ബി. സത്യന്‍
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
പുരുഷന്‍
കടലുണ്ടി
,,
ബി.ഡി.
ദേവസ്സി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ
ഡ്രഗ്സ്കണ്‍ട്രോള്‍
വിഭാഗത്തിന്റെ
നിലവിലുള്ള
പ്രവര്‍ത്തനങ്ങളും
ഭരണ
നിയന്ത്രണവും
ഏത്
തരത്തിലാണെന്ന്
വ്യക്തമാക്കാമോ
;
(ബി)
ആയുര്‍വേദ
മരുന്നുകളുടെ
ഉല്പാദനവും
വിപണനവും
ഏറ്റവുമധികം
നടക്കുന്ന
സംസ്ഥാനത്ത്
ശക്തമായ
നിലയിലുള്ള
അധികരങ്ങളോടു
കൂടി
പ്രവര്‍ത്തിക്കുന്ന
ആയുര്‍വേദ
ഡ്രഗ്സ്
കണ്‍ട്രോള്‍
വകുപ്പ് രൂപീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ
?
|
|
|