UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4971


പി.എസ്.സി. നിയമനങ്ങള്‍

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ കാറ്റഗറികളിലായി പി.എസ്.സി. മുഖേന എത്ര നിയമനങ്ങള്‍ നടന്നു; വിശദവിവരം നല്‍കുമോ;

(ബി)പ്രസ്തുത നിയമനങ്ങളില്‍ എത്ര പേര്‍ എന്‍.പി.എസ്. ന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ജീവനക്കാരാണ് എന്നറിയിക്കുമോ?

4972


എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു നിയമനങ്ങള്‍ക്ക് പ്രായപരിധി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)സംസ്ഥാനത്ത് പി.എസ്.സി. വഴി അപേക്ഷ അയയ്ക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖേനയുള്ള നിയമനങ്ങള്‍ക്ക് പ്രായപരിധി ഉയര്‍ത്തി ഉത്തരവിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖേന പാര്‍ട്ട്ടൈം തസ്തികകളിലേക്കുള്ള നിയമനത്തിന്‍റെ പ്രായപരിധി ഉയര്‍ത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)പാര്‍ട്ട് ടൈം തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

4973


ബിവറേജസ് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടേഷന്‍ നിയമനം 

ശ്രീ. ജി. എസ്. ജയലാല്‍ 

(എ)കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയിലെ നിയമനത്തിനായി പി.എസ്.സി അവസാനമായി വിജ്ഞാപനം പുറപ്പെടുവിച്ച്, നിയമന പട്ടിക തയ്യാറാക്കിയത് എന്നാണ്; 

(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചുവെന്നും എത്ര പേരെ ഇനി നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും അറിയിക്കുമോ; 

(സി)പ്രസ്തുത പി.എസ്. സി ലിസ്റ്റ് നിലവിലുള്ളപ്പോള്‍ തന്നെ മറ്റ് വകുപ്പുകളില്‍ നിന്ന് ഈ തസ്തികയിലേക്ക് ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ? 

4974


പി.എസ്.സി നടത്തുന്ന ഒ.എം.ആര്‍ പരീക്ഷകള്‍ 

ശ്രീ.എം.എ. വാഹീദ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, അന്‍വര്‍ സാദത്ത് 
,, വി.ഡി. സതീശന്‍ 

(എ)പി.എസ്.സി നടത്തുന്ന ഒ.എം.ആര്‍ പരീക്ഷകളില്‍ നെഗറ്റീവ് മാര്‍ക്ക് കണക്കാക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)നെഗറ്റീവ് മാര്‍ക്ക് കണക്കാക്കുന്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ ?

4975


പി.എസ്.സി. നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലയളവിനുള്ളില്‍ നിലവില്‍ നടന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് മുന്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമനം നല്‍കിയിരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യിക്കുവാനും നിയമനം നടത്തുവാനും അടിയന്തര നടപടി സ്വീകരിക്കുമോ ? 

4976


പി.എസ്.സി. റാങ്കുലിസ്റ്റുകള്‍ സമയബന്ധിതമായി പ്രസിദ്ധീകരിക്കാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ് 
,, പി.സി. വിഷ്ണുനാഥ് 
,, വി.റ്റി. ബല്‍റാം 
,, എ.പി. അബ്ദുള്ളക്കുട്ടി

(എ)പി.എസ്.സി യുടെ റാങ്ക് ലിസ്റ്റുകള്‍ സമയബന്ധിതമായി പ്രസിദ്ധീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കുമോ; 

(ബി)ഇതിനുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്ന രീതി അവസാനിപ്പിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് എന്തെല്ലാം പരിഷ്കാരങ്ങളാണ് പ്രസ്തുത മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(സി)ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകള്‍ പി.എസ്. സി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

4977


തിരുവനന്തപുരം ജില്ലയിലെ സ്റ്റാഫ് നഴ്സ് മുസ്ലിം-ധീവര-എന്‍.സി.എ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ 

ശ്രീ. എ.എം. ആരിഫ്

(എ)തിരുവനന്തപുരം ജില്ലയിലെ സ്റ്റാഫ് നഴ്സ് മുസ്ലീം-ധീവര- എന്‍.സി.എ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് എന്നാണ്; 

(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് അഡൈ്വസ് നല്‍കിയിട്ടുണ്ട്; 

(സി)അഡൈ്വസ് ലഭിച്ച ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നാളിതുവരെയും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിയമന ഉത്തരവ് നല്‍കാത്തതിന്‍റെ കാരണം വിശദമാക്കുമോ; 

(ഡി)പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്നത്തേക്ക് നിയമന ഉത്തരവ് നല്‍കാനാകും എന്ന് വ്യക്തമാക്കുമോ ?

4978


എച്ച്.എസ്.എ. (മലയാളം) റാങ്ക്ലിസ്റ്റില്‍ നിന്നുള്ള നിയമനം

ശ്രീ. പാലോട് രവി

(എ)എച്ച്. എസ്. എ. (മലയാളം) യുടെ തിരുവന്തപുരം ജില്ലയില്‍ നിലവിലുള്ള റാങ്ക്ലിസ്റ്റ് പി.എസ്.സി. പ്രസിദ്ധീകരിച്ചത് എന്നാണ്;

(ബി)എത്ര പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്; ഇതില്‍ നിന്ന് എത്ര പേരെ നിയമിച്ചിട്ടുണ്ട്;

(സി)ലിസ്റ്റിന്‍റെ കാലാവധി നീട്ടിക്കൊടുത്തത് എന്നാണ്; എന്നുവരെയാണ് കാലാവധി നീട്ടിയത്; കാലാവധി നീട്ടിക്കൊടുത്ത ശേഷം എത്ര പേരെ നിയമിച്ചിട്ടുണ്ട്; 

(ഡി)പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി എന്നാണ് അവസാനിക്കുന്നത്;

(ഇ)ഹിന്ദി, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് 40% ഓപ്പണ്‍ മെറിറ്റില്‍ നിന്ന് നിയമിക്കുന്നതുപോലെ മലയാളത്തിനും ആയത് 40% ആക്കി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(എഫ്)നിലവിലുള്ള ലിസ്റ്റില്‍ നിന്ന് എച്ച്. എസ്. എ. മലയാളം അധ്യാപകരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും (അവരെ) നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ; 

(ജി)നിലവിലുള്ള ലിസ്റ്റില്‍ നിന്ന് വളരെ കുറച്ച് നിയമനങ്ങള്‍ മാത്രം നടന്നിട്ടുള്ളതിനാല്‍ പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി നീട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; 

(എച്ച്)മറ്റു വിഷയങ്ങള്‍ക്ക് ഓപ്പണ്‍ മെറിറ്റിലുള്ള 40% ത്തിന് പുറമേ ബൈ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ വേക്കന്‍സിയില്‍ 10% ആളുകള്‍ ഇല്ലാതെ വന്നാല്‍ മെയിന്‍ റാങ്ക്ലിസ്റ്റില്‍ നിന്ന് നിയമിക്കുന്ന രീതി മലയാളം എച്ച്.എസ്.എ ക്ക് കൂടി ബാധകമാക്കുമോ?

4979


കോട്ടയം ജില്ലയില്‍ വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ 

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

(എ)കോട്ടയം ജില്ലയില്‍ വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ ലിസ്റ്റ് നിലവിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(സി)31.05.2014 വരെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത തസ്തികയിലേക്ക് എന്‍.ജെ.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 

(ഇ)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമോ?

4980


കൊല്ലം ജില്ലയിലെ എല്‍.ഡി. ക്ലര്‍ക്ക് നിയമനം

ശ്രീ. കെ. രാജു

(എ) കൊല്ലം ജില്ലയില്‍ എല്‍.ഡി. ക്ലര്‍ക്ക് നിയമനം ഇതര ജില്ലകളെ അപേക്ഷിച്ച് കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി) എല്‍.ഡി. ക്ലര്‍ക്ക് നിയമനത്തിലെ കുറവ് പരിഹരിക്കുവാന്‍ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുകയോ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നത് പരിഗണനയിലുണ്ടോ; 

(സി) എല്‍.ഡി. ക്ലര്‍ക്ക് തസ്തികകയുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം കൊല്ലം ജില്ലയില്‍ നിര്‍ദ്ദിഷ്ട ശതമാനത്തിലും അധികരിച്ച് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി) തദ്ദേശ സ്വയംഭരണ വകുപ്പിലെ (എഞ്ചിനീയറിംഗ് വിംഗ്)പുതിയ കേഡര്‍ ക്രിയേഷന്‍ എന്നത്തേക്ക് ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ; 

(ഇ) കൊല്ലം ജില്ലയില്‍ എല്‍.ഡി. ക്ലര്‍ക്ക് നിയമനത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാരിന് അധിക സാന്പത്തിക ബാധ്യത ഉണ്ടാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ എല്‍.ഡി.ക്ലര്‍ക്ക് തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4981


വനിതാ എക്സൈസ് ഗാര്‍ഡ് നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

(എ)വനിതാ എക്സൈസ് ഗാര്‍ഡ് തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ലിസ്റ്റ് നിലവില്‍ വന്നത് എന്നാണ്; ലിസ്റ്റില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്; പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത തസ്തികയില്‍ സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഡി)പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന് പുതിയതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4982


എച്ച്.എസ്.എ. (ഗണിതശാസ്ത്രം) തസ്തികയിലെ നിയമനം 

ശ്രീ. ഇ.കെ. വിജയന്‍

(എ)എച്ച്.എസ്.എ. (ഗണിതശാസ്ത്രം) തസ്തികയിലേക്ക് ഏറ്റവും ഒടുവില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചത് എന്നാണ്; കാറ്റഗറി നന്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത തസ്തികയിലേക്ക് എത്ര അപേക്ഷ ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;

(സി)പരീക്ഷ എന്നത്തേക്ക് നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് എന്നത്തേക്ക് നിയമനം നടത്താനാകുമെന്ന് അറിയിക്കുമോ?

4983


എല്‍.പി.എസ്.എ/യു.പി.എസ്.എ റാങ്ക് ലിസ്റ്റ്

ശ്രീമതി ഗീതാ ഗോപി

(എ)എല്‍.പി.എസ്.എ/യു.പി.എസ്.എ അദ്ധ്യാപക നിയമനത്തിനുള്ള കെ.പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; പ്രസ്തുത ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത്; ലിസ്റ്റില്‍ നിന്ന് ഇതിനകം എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുമോ; 

(ബി)ശേഷിക്കുന്ന കാലാവധിക്കുള്ളില്‍ കൂടുതല്‍ നിയമനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

4984


ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റ്

ഡോ.കെ.ടി. ജലീല്‍

(എ)കാറ്റഗറി നന്പര്‍ 387/2008 പ്രകാരമുള്ള ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്കാണ് ഇതുവരെ നിയമനം നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്നവസാനിക്കുമെന്നും ഇനി എത്ര പേര്‍ക്ക് നിയമനം നല്‍കാനാകുമെന്നും വിശദമാക്കുമോ;

4985


റേഡിയോഗ്രാഫര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)പാരാമെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍, പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുമോ?

4986


പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ യോഗ്യതകള്‍ 

ശ്രീമതി. കെ.എസ്. സലീഖ

(എ)ഇപ്പോള്‍ പി.എസ്.സി ഏതെല്ലാം തസ്തികകളിലെ നിയമനങ്ങള്‍ക്കാണ് മുന്‍കാല നിയമന വ്യവസ്ഥകളിലും മിനിമം പഠന യോഗ്യതയിലും മാറ്റം വരുത്തി അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ; 

(ബി)ഇവയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പുരുഷ ഉദേ്യാഗാര്‍ത്ഥികള്‍ക്കുള്ള മിനിമം യോഗ്യത എന്താണ്; വനിതാ ഉദേ്യാഗാര്‍ത്ഥികള്‍ക്കുള്ള മിനിമം യോഗ്യത എന്താണ്; വ്യക്തമാക്കുമോ; 

(സി)ഒരേ തൊഴില്‍ ചെയ്യുന്ന ഒരേ തസ്തികയിലേക്ക് പുരുഷ ഉദേ്യാഗാര്‍ത്ഥിക്കും വനിതാ ഉദേ്യാഗാര്‍ത്ഥിക്കും രണ്ട് തരത്തിലുള്ള യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിനുള്ള കാരണം വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പി.എസ്.സി വിജ്ഞാപനം റദ്ദു ചെയ്ത് യോഗ്യത തുല്യമാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?

4987


2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ കയറിയവരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)2013 ഏപ്രില്‍1 മുതല്‍ സര്‍വ്വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എത്രയാണെന്ന് അറിയിക്കുമോ ; 

(ബി)ഇതിനനുസരിച്ച് സര്‍വ്വീസില്‍ കയറുന്നതിനുള്ള കൂടിയ പ്രായപരിധിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; 

(സി)ഇല്ലെങ്കില്‍ സര്‍വ്വീസില്‍ കയറുന്നതിനുള്ള കൂടിയ പ്രായപരിധി 40 വയസ്സാക്കുന്നതിന് ഉദ്ദേശിക്കു ന്നുണ്ടോ ; അതിന് നടപടി സ്വീകരിക്കുമോ ; 

(ഡി)ഇന്ത്യയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായവും സര്‍വ്വീസില്‍ കയറുന്നതിനുള്ള കൂടിയ പ്രായപരിധിയും എത്രയാണെന്ന് അറിയാമോ?

4988


വിജിലന്‍സ് അന്വേഷണവും പെന്‍ഷന്‍ ആനുകൂല്യങ്ങളും

ശ്രീ. സി. ദിവാകരന്‍

(എ)സര്‍വ്വീസില്‍നിന്ന് വിരമിച്ച ഒരു ജീവനക്കാരന്‍റെ പേരില്‍ എഫ്. ഐ. ആര്‍ എടുത്ത് വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന കാരണത്താല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു വെക്കാറുണ്ടോ; 

(ബി)എങ്കില്‍ ഏതു നിയമപ്രകാരമാണ് അങ്ങനെ ചെയ്യുന്നത്; വിശദാംശം വ്യക്തമാക്കുമോ;

(സി)എത്ര കാലം ഇങ്ങനെ വയ്ക്കാനാകുമെന്ന് അറിയിക്കുമോ?

4989


സര്‍ക്കാര്‍ വകുപ്പുകളിലെ അധിക തസ്തികകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി 
,, എ.എം. ആരിഫ് 
,, കെ.വി. വിജയദാസ് 
,, ജെയിംസ് മാത്യൂ 

(എ)സര്‍ക്കാര്‍ വകുപ്പുകളില്‍ അധിക തസ്തികകള്‍ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)ഇപ്രകാരം കണ്ടെത്തിയ അധിക തസ്തികകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)കണ്ടെത്തിയ അധിക തസ്തികകളില്‍ നിന്ന് പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ അപ്രകാരം സ്വീകരിക്കപ്പെട്ട നടപടികള്‍ വിശദമാക്കുമോ; 

(ഇ)തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് വകുപ്പടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെട്ട നടപടികള്‍ വിശദമാക്കുമോ? 

4990


കോഴിക്കോട് ജില്ലയിലെ എല്‍.ഡി. ക്ലാര്‍ക്ക് ഒഴിവുകള്‍ 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)01-06-2014-ല്‍ കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലായി എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)എല്‍.ഡി. ക്ലാര്‍ക്കിന്‍റെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള എല്‍.എസ്.ജി.ഡി., ഗ്രാമവികസനം, ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍ തുടങ്ങിയവയിലെയും പുതുതായി തുടങ്ങിയ സര്‍ക്കാര്‍ കോളേജുകളിലെയും എല്‍.ഡി. ക്ലാര്‍ക്ക് തസ്തികകളുടെ ഒഴിവുകള്‍ നിലവിലുള്ള റാങ്ക്ലിസ്റ്റില്‍നിന്ന് നികത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ ?

4991


ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ 

ഡോ. കെ.ടി. ജലീല്‍

(എ)സംസ്ഥാനത്ത് ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുമോ?

4992


ഹയര്‍ സെക്കന്‍ററി(സുവോളജി) അദ്ധ്യാപകരുടെ ഒഴിവുകള്‍ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)നിലവില്‍ ഹയര്‍ സെക്കന്‍ററി (സുവോളജി) അദ്ധ്യാപകരുടെ നിയമനത്തിനുള്ള പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തൊട്ടാകെ പ്രസ്തുത തസ്തികയില്‍ എത്ര ഗസ്റ്റ് അദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു എന്ന് അറിയിക്കുമോ; 

(ഡി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

4993


ഡ്രൈവര്‍ ഗ്രേഡ് കക തസ്തികയിലെ ഒഴിവുകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

(എ)സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കന്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ എത്ര ഡ്രൈവര്‍ ഗ്രേഡ് കക തസ്തികകള്‍ ഉണ്ടെന്ന് ഇനം തിരിച്ചുള്ള കണക്ക് നല്കുമോ; 

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഡ്രൈവര്‍ ഗ്രേഡ് കക തസ്തികകള്‍ എത്രവീതമുണ്ടെന്ന് വിശദമാക്കുമോ;

(സി)ഈ തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടോയെന്ന് അറിയിക്കുമോ; പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കുമെന്ന് അറിയിക്കുമോ; 

(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ; 

(ഇ)ഡ്രൈവര്‍ ഗ്രേഡ് കക തസ്തികയുടെ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് അവ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതെന്ന് വിശദമാക്കുമോ?

T4994


ദുരിതാശ്വാസനിധി സഹായധനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് റവന്യൂ വകുപ്പിന് അനുവദിക്കാവുന്ന പരമാവധി തുക എത്രയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4995


ദുരിതാശ്വാസ നിധിയില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ച തുക 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര കോടി രൂപ കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തുക അനുവദിച്ചത് എത്ര പേര്‍ക്കെന്നും ഏതൊക്കെ മണ്ധലത്തിലാണെന്നും അറിയിക്കുമോ? 

4996


കല്ല്യാശ്ശേരി മണ്ധലത്തില്‍ അനുവദിച്ച ദുരിതാശ്വാസ ധനസഹായം 

ശ്രീ. റ്റി.വി.രാജേഷ്

(എ)കല്ല്യാശ്ശേരി മണ്ധല പരിധിയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എന്തു തുക അനുവദിച്ചിട്ടുണ്ട്; 

(ബി)അനുവദിച്ചതില്‍ എത്രപേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്; എന്ന് അറിയിക്കുമോ;

(സി)ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന തുക വിതരണം ചെയ്യുന്നതില്‍ സംഭവിക്കുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ? 

4997


അനുവദിച്ച ധനസഹായം ലഭ്യമാക്കാന്‍ നടപടി 

ശ്രീ. ബി. സത്യന്‍

(എ)കൊട്ടാരക്കര താലൂക്കില്‍ ഇളമാട് വില്ലേജില്‍ അര്‍ക്കന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ അജിന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുപിള്ളയുടെ അപേക്ഷ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 02.09.2013-ലെ 28410/ഡി.ആര്‍.എഫ്./സി.എം./2013 നന്പര്‍ ഉത്തരവ് പ്രകാരം അനുവദിച്ച ഒരു ലക്ഷം രൂപ ഇതുവരെയും ലഭ്യമാകാത്തത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ധനസഹായം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4998


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പ്രതേ്യക പാക്കേജ് 

ശ്രീ. ഇ.പി. ജയരാജന്‍ 
ഡോ. ടി.എം. തോമസ് ഐസക് 
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പ്രതേ്യക പാക്കേജ് അനുവദിക്കുമെന്ന മുന്‍ പ്രധാനമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട പാക്കേജിന്‍റെ വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും ഉള്‍പ്പെടുത്തിയ ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു; അവയെല്ലാം അനുവദിക്കുകയുണ്ടായോ; ആവശ്യപ്പെട്ട തുകയും ലഭിച്ച തുകയും സംബന്ധിച്ച് വിശദമാക്കുമോ; 

(സി)എന്‍ഡോസള്‍ഫാന്‍മൂലം മാറാരോഗബാധിതനാവുകയും ആനൂകൂല്യങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്ത കാസര്‍ഗോഡ് ചെറുവത്തൂരിലെ കാര്‍ത്തിക്കിനൊപ്പം മാതാപിതാക്കളും ജീവനൊടുക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആത്മഹത്യകള്‍ ഇനിയുമുണ്ടാകാതിരിക്കാന്‍ പ്രസ്തുത പാക്കേജ് ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

4999


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ആശ്വാസ ധനം

ശ്രീ. സി. കൃഷ്ണന്‍

(എ)എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പെന്‍ഷനും രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കുള്ള ആശ്വാസധനവും നിലവില്‍ ഏതെല്ലാം പഞ്ചായത്തുകളിലെ എത്ര ദുതിതബാധിതര്‍ക്കും സഹായികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് വിശദമാക്കുമോ; 
(ബി)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച ആശ്വാസ നടപടികള്‍ 11 പഞ്ചായത്തുകളില്‍ മാത്രം നടപ്പിലാക്കിയതിനുള്ള കാരണം വിശദമാക്കുമോ; 

(സി)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശൂപാര്‍ശകളില്‍ 11 പഞ്ചായത്തുകളില്‍ മാത്രമേ ആശ്വാസ നടപടികള്‍ നടപ്പിലാക്കേണ്ടതുള്ളു എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; കാരണം വ്യക്തമാക്കുമോ?

5000


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം

ശ്രീ. സി. കൃഷ്ണന്‍

(എ)എന്‍ഡോസള്‍ഫാന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഡോ.കെ.പി. അരവിന്ദന്‍ കമ്മറ്റിയുടെ പരിഗണനക്കുവിട്ട 3205 പേരില്‍ 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള എത്ര പേര്‍ ആശ്വാസധനത്തിനര്‍ഹരായിട്ടുണ്ടെന്ന് പട്ടിക സഹിതം അറിയിക്കുമോ; 

(ബി)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമോ, സംസ്ഥാന സര്‍ക്കാര്‍ മാനദണ്ധപ്രകാരമോ ആശ്വാസ ധനത്തിനായി തെരഞ്ഞെടുത്തവരെ കുടാതെയുള്ള മറ്റു ദുരിതബാധിതരുടെ കാര്യത്തില്‍ ആശ്വാസധനം നല്‍കുന്നതിന് എന്തെങ്കിലും നടപടികളും സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(സി)ഇതുമായി ബന്ധപ്പെട്ട മറ്റ് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; ലഭ്യമാക്കുമോ?

T5001


അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ 

ശ്രീ. എ. കെ. ബാലന്‍

(എ)സംസ്ഥാനം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളുടെ വിശദാംശങ്ങളും കാലാവധിയും വ്യക്തമാക്കുമോ; 

(ബി)ഏതെങ്കിലും കരാറുകള്‍ കാലഹരണപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതിയ കരാറുകള്‍ വയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ? 

5002


അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍

ശ്രീമതി കെ. കെ. ലതിക

(എ)കേരളവും മറ്റു സംസ്ഥാനങ്ങളുമായുള്ള നദീജലം പങ്കുവെയ്ക്കുന്ന കരാര്‍ വ്യവസ്ഥകള്‍ അടങ്ങിയ രേഖകളും പ്രമാണങ്ങളും സംസ്ഥാനത്തിന്‍റെ പക്കല്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഏത് ഉദ്യോഗസ്ഥരാണ് പ്രസ്തുത രേഖകളുടെയും പ്രമാണങ്ങളുടെയും കസ്റ്റോഡിയന്‍ എന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത രേഖകളോ പ്രമാണങ്ങളോ സംസ്ഥാനത്തുനിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.