|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4931
|
സെക്രട്ടേറിയറ്റില്‍ "ഇ-ഫയലിംഗ്' പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സെക്രട്ടേറിയറ്റില്‍ "ഇ-ഫയലിംഗ്' നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)"മാന്വല്‍' ഫയലിംഗിലെ എല്ലാ ഓപ്ഷനുകളും "ഇ-ഫയലിംഗില്‍' ഉറപ്പുവരുത്തിക്കൊണ്ടാണോ ആയത് നടപ്പിലാക്കിയതെന്ന് അറിയിക്കുമോ;
(സി)സെക്ഷനുകളില്‍ നിന്ന് "ഇ-ഫയല്‍' ചെയ്യുന്ന ഫയലുകള്‍ മുന്‍കാലങ്ങളില്‍ മാന്വല്‍ ഫയലുകളുടെ കാര്യത്തില്‍ ചെയ്യുന്നതുപോലെ സെര്‍ച്ച് ചെയ്യാനും ഏത് ഉദ്യോഗസ്ഥന്‍റെയടുത്താണെന്ന് ലൊക്കേറ്റ് ചെയ്യാനും കഴിയാതിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)വളരെ അടിയന്തര പ്രാധാന്യവും ഗൌരവ സ്വഭാവമുള്ളതുമായ ഫയലുകള്‍ ഇപ്രകാരം കണ്ടെത്താനാകാതെ തടസ്സപ്പെട്ട് കിടക്കുന്ന സാഹചര്യം പരിഗണിച്ച് എത്രയും വേഗം ഈ തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ നടപടികള്‍ സ്വികരിക്കുമോ?
|
4932 |
ജനസന്പര്‍ക്ക പരിപാടികളുടെ എണ്ണം
ശ്രീ. എം. ഹംസ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര തവണ ജനസന്പര്‍ക്ക പരിപാടികള്‍ നടത്തി;
(ബി)ഓരോ ജില്ലയിലും എത്ര തവണ നടത്തുകയുണ്ടായി; വിശദാംശം നല്‍കാമോ;
(സി)ഓരോ ജനസന്പര്‍ക്ക പരിപാടിയിലും എത്ര പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു; അതില്‍ എത്ര തീര്‍പ്പ് കല്‍പിച്ചു; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തപ്പെട്ട ജനസന്പര്‍ക്ക പരിപാടികള്‍ മുഖേന എത്ര രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു; ജില്ലാടിസ്ഥാനത്തില്‍ വിവരം നല്‍കാമോ;
|
4933 |
ജനസന്പര്‍ക്ക പരിപാടിയുടെ നടത്തിപ്പ്
ശ്രീ. പി. ഉബൈദുള്ള
(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടികളില്‍ (2 വര്‍ഷവും) ഓരോ ജില്ലയിലും ലഭിച്ച അപേക്ഷകള്‍ എത്രയായിരുന്നു എന്ന് വെളിപ്പെടുത്താമോ; അതില്‍ എത്ര അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു; കണക്കുകള്‍ വ്യക്തമാക്കാമോ;
(ബി)ജില്ലാതലത്തില്‍ ഇതു സംബന്ധിച്ച അവലോകന യോഗങ്ങള്‍ കൃത്യമായി സംഘടിപ്പിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ;
(സി)മാസത്തില്‍ ഒരു തവണ ജില്ലാ വികസന സമിതി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
4934 |
രണ്ടാം ഘട്ട ജനസന്പര്‍ക്കപരിപാടിയില്‍ തീര്‍പ്പു കല്‍പിക്കാനുള്ള അപേക്ഷകള്
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ 2-ാം ഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ സംസ്ഥാനത്തൊട്ടാകെ എത്ര അപേക്ഷകളില്‍ ഇനിയും തീര്‍പ്പു കല്‍പ്പിക്കാനുണ്ട് എന്ന് വ്യക്തമാക്കുമോ ;
(ബി)അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കാലതാമസം ഉണ്ടായതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശം വ്യക്തമാക്കുമോ ;
(സി)തീര്‍പ്പു കല്‍പ്പിക്കാനുള്ള അപേക്ഷകളില്‍ എന്നത്തേക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ; വ്യക്തമാക്കുമോ ?
|
4935 |
ജനസന്പര്‍ക്കപരിപാടി രണ്ടാം ഘട്ടം
ഡോ.എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
'' പി.സി. ജോര്‍ജ്
മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍/നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ നിയമങ്ങളില്‍/ചട്ടങ്ങളിലാണ് സാരമായ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നത്?
|
4936 |
ജനസന്പര്‍ക്ക പരിപാടിയിലൂടെ സാന്പത്തിക സഹായം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തവരില്‍ എത്ര പേര്‍ക്ക് ഇനിയും സാന്പത്തിക സഹായങ്ങള്‍ ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ; ഈ സാന്പത്തിക സഹായങ്ങള്‍ എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
|
4937 |
മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീ. പാലോട് രവി
(എ)ഏതെല്ലാം പദ്ധതികളാണ് മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)ഏതെല്ലാം നടപ്പിലാക്കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)നിലവില്‍ വന്നതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് കോര്‍പ്പറേഷന് അനുവദിച്ചിട്ടുള്ളത്;
(ഡി)കോര്‍പ്പറേഷനില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ട്;
(ഇ)അവരുടെ സേവന-വേതന വ്യവസ്ഥകള്‍ വ്യക്തമാക്കുമോ;
(എഫ്)മുന്നോക്ക സമുദായത്തില്‍പ്പെട്ട സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്‍റിന് ലഭിച്ചിട്ടുണ്ടോ;
(ജി)മുന്നോക്ക സമുദായത്തില്‍പ്പെട്ട സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധനസഹായം നല്‍കുന്നത് സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്‍റിന് ലഭിച്ചിട്ടുണ്ടോ;
(എച്ച്)മേല്‍പ്പറഞ്ഞ രണ്ട് നിര്‍ദ്ദേശങ്ങളിന്മേലും അനുകൂല നടപടി സ്വീകരിക്കുമോ;
(കെ)അഗ്രഹാരങ്ങള്‍, അഗരങ്ങള്‍ എന്നിവ പുനരുദ്ധരിക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; ഇതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കുമോ?
|
4938 |
കാസര്‍ഗോഡ് ജില്ലയിലെ സുതാര്യകേരളം സെല്ലുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ തുടങ്ങിയ സുതാര്യകേരളം സെല്ലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതായി പരാതിയുണ്ടോ ;
(ബി)ജീവനക്കാരുടെ കരാറുകള്‍ മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ അവസാനിച്ചിട്ടുണ്ടോ ; പുതിയ കരാറുനിയമനങ്ങള്‍ നടത്തി സെല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ ?
|
4939 |
മന്ത്രിതല സംഘങ്ങള്‍
ശ്രീ. കെ. അജിത്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തവണ മന്ത്രിതല സംഘങ്ങള്‍ സംസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഇതില്‍ സംസ്ഥാനം നേരിടുന്ന ഏതെല്ലാം പ്രധാനപ്പെട്ട വിഷയങ്ങളാണ് സംഘം കേന്ദ്രമന്ത്രിമാരുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചതെന്നും ഏതെല്ലാം കാര്യങ്ങള്‍ സംസ്ഥാനത്തിന് അനുകൂലമായി അനുവദിയ്ക്കപ്പെട്ടു എന്നും വ്യക്തമാക്കുമോ;
(സി)മന്ത്രിതല സംഘങ്ങളുടെ സന്ദര്‍ശനത്തിനായി ഓരോ തവണയും ചെലവായ തുക എത്രയെന്നും വെളിപ്പെടുത്തുമോ?
|
4940 |
കാബിനറ്റ് പരിഗണനയ്ക്ക് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കുറിപ്പുകള്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ കാബിനറ്റ് പരിഗണനയ്ക്കായി അജണ്ടയില്‍ ഉള്‍പ്പെടുത്തിവന്ന കുറിപ്പുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; "ഔട്ട് ഓഫ് അജണ്ടയില്‍' പരിഗണനയ്ക്കുവന്ന കുറിപ്പുകള്‍ എത്ര;
(ബി)ഇവയില്‍ ഓരോ ഇനത്തിലും തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കപ്പെട്ട കുറിപ്പുകള്‍ എത്രയെന്നും തീരുമാനം കൈക്കൊണ്ടവ എത്രയെന്നും വ്യക്തമാക്കാമോ;
(സി)കാബിനറ്റ് തീരുമാനം എടുത്ത എത്ര കേസുകളില്‍ പിന്നീട് തീരുമാനം ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;
(ഡി)കാബിനറ്റ് തീരുമാനം ഗവണ്‍മെന്‍റ് ഉത്തരവായി പുറപ്പെടുവിച്ചിട്ടില്ലാത്തവ എത്ര; ഇവ ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാക്കാമോ;
(ഇ)മന്ത്രി സഭാംഗങ്ങളില്‍ ഓരോ മന്ത്രിമാരും "ഔട്ട് ഓഫ് അജണ്ട'യായി കാബിനറ്റില്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ എത്ര വീതം; വ്യക്തമാക്കാമോ?
|
4941 |
പൊതുവികസനാവശ്യങ്ങള്‍ക്കായുള്ള നിവേദനങ്ങള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് പൊതുവികസനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിയമസഭാസാമാജികരില്‍ നിന്നും മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാര്‍ക്കും എത്ര നിവേദനങ്ങള്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നത് വര്‍ഷം തിരിച്ച് വിശദമായി വ്യക്തമാക്കാമോ; ഇതില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നും വെളിപ്പെടുത്തുമോ;
(ബി)കൊയിലാണ്ടി എം.എല്‍.എ യില്‍ നിന്നും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും പൊതുവികസനാവശ്യം മുന്‍നിര്‍ത്തി എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നു; അത് ഏതെല്ലാം ആവശ്യങ്ങള്‍ക്കായിരുന്നു; വിശദമായി വ്യക്തമാക്കാമോ;
(സി)ലഭിച്ചിട്ടുള്ള ഈ അപേക്ഷകളില്‍ / നിവേദനങ്ങളില്‍ ഓരോന്നിലും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
(ഡി)നടപടികള്‍ സ്വീകരിച്ച് അനുകൂലമായി തീര്‍പ്പാക്കാന്‍ കഴിയാതിരുന്നതോ അനുകൂലമായി തീര്‍പ്പാവാതിരുന്നതോ ആയ പരാതികള്‍ ഏവ; വിശദമാക്കാമോ;
|
4942 |
എം.എല്‍.എ.മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കാന്‍ നടപടി
ശ്രീ. പി.കെ. ബഷീര്‍
(എ)എം.എല്‍.എ.മാര്‍ മുഖേന വിവിധ വകുപ്പുകളില്‍ നല്‍കുന്ന അപേക്ഷകളിന്‍മേലുള്ള തീര്‍പ്പുകള്‍, മണ്ധലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ ഇപ്പോള്‍ പല വകുപ്പുകളില്‍നിന്നും ലഭ്യമാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ എം.എല്‍.എ.മാര്‍ മുഖേന നല്‍കുന്ന വിവിധങ്ങളായ അപേക്ഷകളില്‍ അപേക്ഷകനും എം.എല്‍.എ.യ്ക്കും മറുപടി നല്‍കുന്നതിനും, സര്‍ക്കാര്‍ ഉത്തരവുകള്‍ (മണ്ധലവികസനത്തെ സംബന്ധിച്ചതും, പൊതുവായതും) എം.എല്‍.എ.മാര്‍ക്ക് തപാല്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ കൃത്യമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(സി)നിലവില്‍ എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും പ്രത്യേകിച്ച് ജി.ഒ. (എം.എസ്.), ജി.ഒ. (പി) എന്നിവ പി.ആര്‍.ഡി.ക്ക് പകര്‍പ്പ് നല്‍കി അവരുടെ സൈറ്റില്‍ ഇഷ്യു ചെയ്യുന്ന തീയതിയില്‍ തന്നെ പ്രസിദ്ധീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
4943 |
മിഷന്‍ 676
ശ്രീ. പി.കെ. ബഷീര്‍
(എ)മിഷന്‍ 676 പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്പ് ധനകാര്യ വകുപ്പിന്‍റെയോ ആസൂത്രണ ബോര്‍ഡിന്‍റെയോ അഭിപ്രായം തേടിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി)പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വ്യക്തമാക്കുമോ?
|
4944 |
"മിഷന്‍ 676'
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
സര്‍ക്കാരിന്‍റെ "മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ചുമതലയുള്ള ഏതൊക്കെ വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
|
T4945 |
ചിലവന്നൂര്‍ കായല്‍ തീരത്ത് ഡി. എല്‍. എഫ് കെട്ടിട സമുച്ചയം പണിയുന്നതിന് അനുമതി
ശ്രീ. കെ. അജിത്
(എ)ചിലവന്നൂര്‍ കായല്‍ തീരത്ത് ഡി. എല്‍. എഫ്-ന്‍റെ കെട്ടിട സമുച്ചയം പണിയുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)കായല്‍ തീരത്ത് കെട്ടിട സമുച്ചയം പണിയുന്നതിന് തീരദേശ സംരക്ഷണ നിയമം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ചിലവന്നൂര്‍ കായല്‍ തീരത്ത് തീരദേശ സംരക്ഷണ നിയമം ലംഘിച്ച് ഏതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ?
|
T4946 |
വിദ്യാഭ്യാസ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന ബാങ്കുകള്‍ പ്രതിവര്‍ഷം നിക്ഷേപ ഇനത്തില്‍ സമാഹരിക്കുന്നതും വിവിധ വായ്പ ഇനത്തില്‍ വിതരണം ചെയ്യുന്നതുമായ തുകകള്‍ എത്ര വീതമെന്ന് വ്യക്തമാക്കാമോ;
(ബി)വിദ്യാഭ്യാസ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
(സി)റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി പല ബാങ്കുകളും വായ്പയ്ക്കായി നിശ്ചിത ശതമാനം മാര്‍ക്കു വേണമെന്നും മാനേജ്മെന്‍റ് ക്വോട്ടയില്‍ ലഭിച്ച അഡ്മിഷനാണെങ്കില്‍ വായ്പ അനുവദിക്കുവാന്‍ കഴിയുകയില്ല എന്നും പറഞ്ഞ് വായ്പ നിഷേധിക്കുന്ന സംഭവും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)ഇത്തരം നിബന്ധനകളിലൂടെ വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
(ഇ)ഇതിനായി ആരെയാണ് സമീപിക്കേണ്ടത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
4947 |
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
ശ്രീ. എസ്. ശര്‍മ്മ
(എ)അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ആരംഭിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
(ബി)നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് പ്രയോജനകരമാവും വിധമാണോ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രാവര്‍ത്തികമാക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4948 |
വിവരം നല്‍കാത്തതിന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ നടപടികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)വിവരം നല്‍കാത്തതിന്‍റെ പേരില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 2013-ല്‍ എത്ര ഉദ്യോഗസ്ഥര്‍ക്ക് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്; ശിക്ഷ വിധിച്ച അപ്പീല്‍ കേസുകള്‍ ഏതു വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമാക്കുമോ;
(ബി)2009-ല്‍ രജിസ്റ്റര്‍ ചെയ്ത അപ്പീല്‍ പരാതികളില്‍ എത്രയെണ്ണത്തില്‍ ശിക്ഷ വിധിക്കാനും നടപ്പാക്കാനുമുണ്ടെന്ന് വിശദമാക്കുമോ;
(സി)കുറ്റക്കാരെന്ന് കണ്ടെത്തി നിയമാനുസൃതം ശിക്ഷ നടപ്പാക്കുമെന്ന് 2011-ല്‍ ഉത്തരവായ എത്ര കേസുകളില്‍ ഇനിയും ശിക്ഷ നടപ്പാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; അത്തരം കേസുകള്‍ പെന്‍ഡിംഗിലെങ്കില്‍ 1050/(4)/എസ്.ഐ.സി/04 നന്പര്‍ അപ്പീല്‍ പരാതിയില്‍ 3.02.2011-ലെ ഉത്തരവനുസരിച്ച് എന്ന്, എന്തു ശിക്ഷ ആരുടെ പേരില്‍ നടപ്പാക്കിയെന്ന് വിശദമാക്കുമോ?
|
4949 |
എല്ലാ വകുപ്പുകളിലും സേനാവകാശ നിയമം
ശ്രീ. കെ. സുരേഷ് കുറുപ്പ്
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, എം. ഹംസ
,, റ്റി. വി. രാജേഷ്
(എ)എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സേവനാവകാശനിയമം ചട്ടം 6 പ്രകാരമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ടി നിയമങ്ങളും ചട്ടങ്ങളും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നുവെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോ?
|
4950 |
സേവന സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് തീരുമാനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവന സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)ഇതില്‍ ഏതെല്ലാം പൊതു/ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നതിന്‍റെ വിശദാംശം അറിയിക്കുമോ;
(സി)ഭാരിച്ച സര്‍വ്വീസ് ചാര്‍ജ്ജുകളും മറ്റും ഈടാക്കി ജനത്തിന് ബുദ്ധിമുട്ടുണ്ടാകാനിടയുളള സാഹചര്യം ഒഴിവാക്കുന്നതിനായി ഇത്തരം സേവന സംവിധാനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കുന്നതിനുളള നീക്കം ഉപേക്ഷിക്കാന്‍ തയ്യാറാകുമോ; നിലവിലുളള സര്‍ക്കാര്‍ സംവിധാനങ്ങളെ ശാക്തീകരിച്ച് സേവന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ശ്രമമുണ്ടാകുമോ?
|
4951 |
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഔട്ട്സോഴ്സിംഗ്
ശ്രീ. എ. കെ. ബാലന്‍
(എ)സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിന്മേല്‍ ഔട്ടസോഴ്സിംഗ് ഒരു നയമായി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്താണ് സര്‍ക്കാര്‍ നയം;
(ബി)ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ ഏതെങ്കിലും പദ്ധതി ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളേജുകളിലെ തസ്തികകളില്‍ ഒരു നിശ്ചിത ശതമാനം ഒഴിവുകള്‍ ഔട്ട്സോഴ്സിംഗ് വഴി നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഡി)താല്ക്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖാന്തിരം നികത്തണമെന്ന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാണോ. സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
4952 |
അന്യസംസ്ഥാനങ്ങളിലെ കേരളത്തിന്‍റെ ഭൂമി
ശ്രീമതി കെ.കെ. ലതിക
(എ)ഏതൊക്കെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കേരള സംസ്ഥാനത്തിന് ഭൂസ്വത്തുക്കള്‍ ഉള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)ടി സ്വത്തുക്കളുടെ വിസ്തൃതി, ഓരോ സ്വത്തുക്കളുടെയും കസ്റ്റോഡിയന്‍മാരായിട്ടുള്ള ഉദ്യോഗസ്ഥന്‍മാര്‍ സ്വത്തുക്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്നിവ വിശദമാക്കുമോ;
(സി)ടി സ്വത്തുകള്‍ ഓരോന്നും കേരളത്തിന്‍റെ കൈവശത്തിലും ഉടമസ്ഥതയിലും വന്നു ചേര്‍ന്നത് ഏത് വര്‍ഷത്തിലാണ് എന്ന് വ്യക്തമാക്കുമോ;
(ഡി)ടി സ്വത്തുക്കള്‍ക്ക് നിയമാനുസൃതമായ പ്രമാണങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയവ ആരാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
|
4953 |
വണികവൈശ്യസംഘം കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി നല്‍കിയ നിവേദനം
ശ്രീ. പാലോട് രവി
(എ) വണികവൈശ്യസംഘം ഉള്‍പ്പെടെയുള്ള സംഘടനകള്‍ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം ലഭിച്ചിട്ടുണ്ടോ;
(ബി) ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(സി) ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ്?
|
4954 |
വൈകുണ്ഠസ്വാമിക്ക് സ്മാരകം
ശ്രീ. പാലോട് രവി
(എ)വൈകുണ്ഠസ്വാമിക്ക് തലസ്ഥാനത്ത് സ്മാരകം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് വി.എസ്.ഡി.പി.യുടെ നിവേദനം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)സ്മാരകം അടിയന്തിരമായി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
4955 |
2011 ജനുവരി 1-ന്ശേഷം സര്‍ക്കാര്‍ സര്‍വ്വീസിര്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എണ്ണം
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)2011 ജനുവരി 1-ന്ശേഷം നാളിതുവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
(ബി)ഇതേ കാലയളവില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എയ്ഡഡ് സ്ഥാപനത്തിലേതുള്‍പ്പെടെ പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളുടെ മൊത്തം എണ്ണം വ്യക്തമാക്കുമോ;
(സി)ഇതേ കാലയളവില്‍ പി.എസ്.സി വഴി പുതുതായി നിയമനം ലഭിച്ചവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ?
|
4956 |
സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജീവനക്കാര്‍
ശ്രീ. കെ. വി. വിജയദാസ്
(എ)കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 10 വര്‍ഷക്കാലത്തിലേറെയായി താല്‍ക്കാലിക ജീവനക്കാരായി ജോലി നോക്കിവരുന്ന എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ;
(ബി)ഇപ്രകാരം ജോലി ചെയ്തുവരുന്ന ചില ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(സി)ഇത്തരത്തില്‍ ചില താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും എന്നാല്‍ മറ്റു ചിലരെ സ്ഥിരപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് മുനഷ്യാവകാശ ലംഘനവും അനീതിയുമാണെന്ന് തിരിച്ചറിഞ്ഞ് ഈ വിവേചനം അവസാനിപ്പിച്ച് പ്രസ്തുത ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
4957 |
പെന്‍ഷന്‍കാര്‍ക്ക് സൌജന്യ ചികിത്സാ പദ്ധതി
ശ്രീ. എ.റ്റി. ജോര്‍ജ്
(എ)സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് സൌജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
(ബി)സൌജന്യ ചികിത്സാ പദ്ധതിക്കുള്ള ഉത്തരവ് ഈ സമ്മേളനകാലയളവില്‍ പ്രസിദ്ധീകരിക്കുമോ?
|
4958 |
പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക പൂര്‍ണ്ണമായി നല്‍കാന്‍ നടപടി
ശ്രീ. കെ. മുരളീധരന്‍
(എ)സര്‍ക്കാര്‍ സര്‍വ്വീസിലെ പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക ക്ഷാമബത്ത 23-12-2013-ല്‍ തവണകളായി അനുവദിച്ചത് സംബന്ധിച്ചുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രായാധിക്യവും രോഗങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ ക്ഷാമബത്ത ഒറ്റത്തവണയായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
4959 |
പൊതു സേവനത്തിലെ നൂതനാശയങ്ങള്‍ക്ക് പുരസ്കാരം
ശ്രീ. വി.പി സജീന്ദ്രന്‍
,, എ.റ്റി. ജോര്‍ജ്
,, സി.പി. മുഹമ്മദ്
,, ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്ത് പൊതുസേവനത്തിനുള്ള നൂതനാശയങ്ങള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഏതെല്ലാം സംരംഭങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)പുരസ്കാരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
4960 |
സെക്രട്ടേറിയറ്റിന് മുന്പിലും പരിസരത്തും സമരം ഒഴിവാക്കാനുള്ള നടപടി
ശ്രീ. എ.റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, എം.പി. വിന്‍സെന്‍റ്
,, ബെന്നി ബെഹനാന്‍
(എ)സെക്രട്ടേറിയറ്റിന് മുന്പിലും പരിസരത്തും സമരം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്നു വിശദമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സെക്രട്ടേറിയറ്റിന് മുന്പിലും പരിസരത്തുമുള്ള സമരം ജനത്തെ ബുദ്ധിമുട്ടിക്കാത്ത വിധം ക്രമീകരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നിര്‍ദ്ദേശത്തിലുള്ളതെന്ന് വിശദമാക്കുമോ;
(ഡി)ഇതു സംബന്ധിച്ച് രാഷ്ട്രീയ കക്ഷികളുടെ സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം
|
T4961 |
സര്‍ക്കാര്‍ മേഖലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള ഒഴിവുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര ജീവനക്കാര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) വകുപ്പുകളിലെ എത്ര ശതമാനം ഒഴിവുകളാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ളത്;
(സി) ഇതില്‍ എത്ര ശതമാനമാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നിലവില്‍ ലഭ്യമായിട്ടുള്ളത്; വ്യക്തമാക്കുമോ;
(ഡി) നിര്‍ണ്ണയിക്കപ്പെട്ട മുഴുവന്‍ തസ്തികകളും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതിന് എന്തൊക്കെയാണ് പ്രതിബന്ധങ്ങളെന്ന് വിശദമാക്കുമോ?
|
4962 |
സിവില്‍ സര്‍വ്വീസ് അഴിമതിരഹിതവും കാര്യക്ഷമവുമാക്കുന്നതിനായുള്ള നടപടികള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)സിവില്‍ സര്‍വ്വീസ് അഴിമതി രഹിതവും കാര്യക്ഷമവുമാക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതി കണ്ടെത്താനായി എല്ലാ വകുപ്പുകളിലുമായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള എത്ര റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്;
(സി)ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ എന്തു തുക ഇപ്രകാരം പിടിച്ചെടുത്തിട്ടുണ്ട്; ഇതില്‍ കുറ്റക്കാരായി എത്ര ഉദേ്യാഗസ്ഥരെ കണ്ടത്തിയിട്ടുണ്ട്; അവര്‍ ആരെല്ലാം; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;
(ഡി)കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരനായി കണ്ടെത്തിയ ഐ.പി.എസ് ഉദേ്യാഗസ്ഥന്‍ രാഹുല്‍.ആര്‍. നായര്‍ ഉള്‍പ്പെടെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉള്‍പ്പെടെ എത്ര ഉദേ്യാഗസ്ഥര്‍ക്ക് ഈ സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയിട്ടുണ്ട്, അവര്‍ ആരെല്ലാം; എവിടെയൊക്കെയാണ് നിയമനം നല്‍കിയിത്; വ്യക്തമാക്കുമോ;
(ഇ)ഈ സര്‍ക്കാര്‍ വന്നശേഷം അഴിമതിക്കാരായ എത്ര ഉദേ്യാഗസ്ഥരെ അനേ്വഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്; അവര്‍ ആരെല്ലാം; വകുപ്പുകള്‍ ഏതെല്ലാം; വ്യക്തമാക്കുമോ?
|
4963 |
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍
ശ്രീ. എം. എ. ബേബി
(എ)സംസ്ഥാനത്തെ എത്ര ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ഉദേ്യാഗസ്ഥര്‍ കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ട്; ബന്ധപ്പെട്ടവരുടെ പേരുള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)നിലവില്‍ ഇപ്രകാരം ഡെപ്യൂട്ടേഷനില്‍ പോകുന്നതിനുള്ള എത്ര അപേക്ഷകള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്; അപേക്ഷകരുടെ പേരുള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് കേഡറിലുള്ളവരെ നിയമിക്കേണ്ടതായ എത്ര ഒഴിവുകള്‍ സംസ്ഥാനത്തുണ്ട്?
|
4964 |
അഴിമതി കേസ്സില്‍ ഉള്‍പ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥര്‍മാര്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)കേരളാ കേഡറില്‍ ജോലി നോക്കിവരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ആരുടെയെല്ലാം പേരില്‍ അഴിമതിക്കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ള വിവരം അറിയിക്കുമോ;
(ബി)അഴിമതിയുമായി ബന്ധപ്പെട്ട് ഏത്ര പേരുടെ പ്രൊമോഷന്‍ തടഞ്ഞുവയ്ക്കപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം പേരുള്‍പ്പെടെ വ്യക്തമാക്കുമോ;
(സി)കേന്ദ്ര ഡെപ്യൂട്ടേഷനിലേയ്ക്ക് പോകുന്നതിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ വിവരം ലഭ്യമാക്കാമോ;
(ഡി)ആയതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ?
|
4965 |
ജില്ലാതല അദാലത്തുകള്‍
ശ്രീ. പാലോട് രവി
,, ജോസഫ് വാഴക്കന്‍
,, പി. എ. മാധവന്‍
(എ)പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി)പരാതികള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരം കാണാനും എന്തെല്ലാം കാര്യങ്ങളാണ് അദാലത്തുകളില്‍ ഒരുക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
4966 |
ശാസ്ത്ര കോണ്‍ഗ്രസ്സ്
ശ്രീ. വി.ഡി. സതീശന്‍
,, വര്‍ക്കല കഹാര്‍
,, സി. പി. മുഹമ്മദ്
,, എ.റ്റി. ജോര്‍ജ്
(എ)സംസ്ഥാനത്ത് ഈ വര്‍ഷം ശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഇതില്‍ പങ്കെടുത്തത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
T4967 |
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രതേ്യക കോടതി
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 2012 ലെ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിന് ജില്ലകളില്‍ പ്രതേ്യക കോടതി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
(ബി)ഇതുപ്രകാരം ഏതൊക്കെ ജില്ലകളില്‍ കോടതി സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ?
|
4968 |
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമെന്‍സ് മോണിറ്ററിംഗ് സിസ്റ്റം
ശ്രീ. എം. ഹംസ
(എ)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമെന്‍സ് മോണിറ്ററിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഓരോ വകുപ്പിലെയും ജീവനക്കാരുടെ പെര്‍ഫോെമന്‍സ് മോണിട്ടര്‍ ചെയ്യുന്നതിനായി ഒരു വകുപ്പതല സമിതിയെ ചുമതലയേല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
(സി)സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെര്‍ഫോമെന്‍സ് അസ്സെസ് ചെയ്യുന്നതിനായി എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നിലവിലുള്ളത്; വിശദാംശം നല്‍കുമോ;
(ഡി)ഓരോ ജീവനക്കാരനും പെര്‍ഫോെമന്‍സ് ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കുകയും അത് അച്ചീവ് ചെയ്തു എന്നുറപ്പുവരുത്തുകയും ചെയ്യാന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
|
4969 |
ഓഫീസ് സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഓഫീസ് സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ ഇപ്പോഴും പരാതികള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പല സര്‍ക്കാര്‍ ഓഫീസുകളിലും ലാന്‍ഡ് ഫോണില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
4970 |
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വകുപ്പുതല പ്രൊമോഷന്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് 10 ശതമാനം വകുപ്പുതല പ്രൊമോഷന്‍ നല്‍കാനുള്ള ഉത്തരവുപ്രകാരം എല്ലാ വകുപ്പുകളിലും ഇതുമായി ബന്ധപ്പെട്ട സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)നാളിതുവരെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാത്ത വകുപ്പുകള്‍ എതൊക്കെയെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത ഉത്തരവുപ്രകാരം പ്രൊമോഷന്‍ നല്‍കിയ വകുപ്പുകളെ സംബന്ധിച്ച വിശദാംശം നല്‍കുമോ ?
|
<<back |
next page>>
|