|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
T4651
|
വിദ്യാഭ്യാസ വായ്പ പലിശ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)വിദ്യാഭ്യാസ വായ്പാ പലിശ എഴുതി തള്ളുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഏതെല്ലാം വര്‍ഷങ്ങളില്‍ എടുത്ത വായ്പകള്‍ക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്;
(സി)ഇതിന്‍റെ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്;
(ഡി)എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ളകണക്ക് വിശദമാക്കാമോ; ഇത് നല്‍കാനായി എത്ര തുക വേണ്ടിവരും ; വിശദാംശങ്ങള്‍ അറിയിക്കുമോ;
(ഇ)ഇതിനായി ഇതുവരെ എന്ത് തുക നല്‍കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?
|
T4652 |
വിദ്യാഭ്യാസ വായ്പ - സബ്സിഡി നല്‍കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം
ശ്രീ. വി. ശശി
(എ)2004-09 കാലഘട്ടത്തില്‍ ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് പലിശ സബ്സിഡി നല്‍കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ ലഭിച്ച അപേക്ഷകള്‍ എത്രയെന്ന് എ.പി.എല്‍, ബി.പി.എല്‍ തിരച്ച് ലഭ്യമാക്കുമോ;
(ബി)പലിശസബ്സിഡി നല്‍കാന്‍ 2013-14 വര്‍ഷത്തിലെ ബഡ്ജറ്റ് നിര്‍ദ്ദേശം അനുസരിച്ച് വകയിരുത്തിയ തുക എത്രയെന്നും ചെലവായ തുക എത്രയെന്നും വെളിപ്പെടുത്തുമോ ?
|
T4653 |
വിദ്യാഭ്യാസ വായ്പാ പലിശയിളവ്
ശ്രീ. കെ. ദാസന്‍
(എ)വിദ്യഭ്യാസ വായ്പയെടുക്കുന്നവര്‍ക്ക് പലിശയിളവ് നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത നടപടി പതിനായിരക്കമക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ് എന്നത് മനസ്സിലാക്കിയിട്ടുണ്ടോ;
(ബി)എഡ്യുക്കേഷണല്‍ സബ്സിഡി സ്കീം പ്രകാരം ഇളവ് ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ജില്ല തിരിച്ച്/നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
(സി)ഇവരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുത്തു എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കി വിശദമാക്കാമോ;
(ഡി)ബജറ്റില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നുവോ വിശദമാക്കുമോ; പ്രഖ്യാപിച്ച കാര്യങ്ങളില്‍ എന്തെല്ലാം നടപ്പാക്കി;
(ഇ)വിദ്യാഭ്യാസ വായ്പ പലിശ കണക്കാക്കുന്നതില്‍ ബാങ്കുകള്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)ഇത് പരിഹരിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ ക്രിയാത്മകമായി കൈക്കൊണ്ട നടപടികളും നടപടികള്‍ കൊണ്ടുണ്ടായ പുരോഗതിയും വിശദമാക്കാമോ;
(ജി)വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് ആര്‍. ബി. ഐ യും ഐ.ബി. ഐ യും അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ? |
T4654 |
വിദ്യാഭ്യാസ വായ്പാ കൂടിശ്ശിക ആശ്വാസ നടപടികള്‍
ശ്രീ. രാജു എബ്രഹാം
(എ)വിവിധ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുളള വിദ്യാഭ്യാസ വായ്പ കുടിശ്ശികയായതിനെത്തുടര്‍ന്ന് നിയമ നടപടി നേരിടേണ്ടി വരുന്നവര്‍ക്കായി ഏതെങ്കിലും തരത്തിലുളള ആശ്വാസ നടപടികള്‍ നടപ്പിലാക്കുന്നുണ്ടോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ ആനുകൂല്യമാണ് ഇതേവരെ നല്‍കിയിട്ടുളളത്; ഇതിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡമെന്തായിരുന്നു;
(സി)വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടും കാര്യമായ വരുമാനദായകമായ ജോലി ലഭിച്ചിട്ടില്ലാത്തവരുടെ വായ്പാ കുടിശ്ശിക, പിഴപ്പലിശ തുടങ്ങിയവ എഴുതിത്തളളാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? |
4655 |
ബി.പി.എല്‍ വിഭാഗക്കാരുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്സിഡി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ബി.പി.എല്‍. വിഭാഗക്കാരുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്സിഡി അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത വിഭാഗത്തിലെ എത്ര പേര്‍ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)മൂന്ന് ലക്ഷം രൂപവരെ വാര്‍ഷിക കുടുംബ വരുമാനമുള്ളവര്‍ക്കുള്ള പലിശ സബ്സിഡിക്ക് എത്ര അപേക്ഷകളാണ് ലഭിച്ചതെന്ന് ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
(ഡി)പ്രസ്തുത അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
4656 |
ബി.പി.എല്‍. പട്ടികയില്‍ അനാഥാലയങ്ങളിലെ അന്തേവാസികളെ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. വി.റ്റി. ബല്‍റാം
'' ജോസഫ് വാഴക്കന്‍
'' ഷാഫി പറന്പില്‍
'' അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്തെ ബി.പി.എല്‍ പട്ടികയില്‍ അനാഥാലയങ്ങളിലെ അന്തേവാസികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)അനാഥാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് എത്രമാത്രം സഹായകരമാകുമെന്ന് വിശദമാക്കുമോ;
(ഡി)ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
4657 |
ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൌണ്ട് വഴി ലഭ്യമാക്കാനുള്ള പദ്ധതി
ശ്രീ. വി. ഡി. സതീശന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, എ. റ്റി. ജോര്‍ജ്
,, പി. എ. മാധവന്‍
(എ) സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ബാങ്ക് അക്കൌണ്ട് വഴി ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി) ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) ക്ഷീരകര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ?
|
4658 |
ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്ന പദ്ധതി
ശ്രീ. പി. തിലോത്തമന്‍
'' ചിറ്റയം ഗോപകുമാര്‍
'' വി. ശശി
'' കെ. രാജു
(എ)ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്ന പദ്ധതി ആരംഭിച്ചതെന്നാണെന്നും ഒരു ലിറ്റര്‍ പാലിന് എത്ര രൂപയാണ് സബ്സിഡി നല്‍കുന്നതെന്നും വ്യക്തമാക്കുമോ;
(ബി)ഈ പദ്ധതി ആരംഭിച്ചതിനുശേഷം എത്ര മാസത്തെ സബ്സിഡി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)പ്രതിമാസം സബ്സിഡി നല്‍കുന്നതിനായി ഓരോ ജില്ലയ്ക്കും എത്ര തുക വീതം മാറ്റിവയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി കൃത്യമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണുള്ളതെന്ന് വിശദമാക്കുമോ?
|
4659 |
പാല്‍ ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവ്
ശ്രീ. റ്റി. യു. കുരുവിള
'' തോമസ് ഉണ്ണിയാടന്‍
'' സി. എഫ്. തോമസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാല്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് എത്രയാണെന്ന് അറിയിക്കുമോ;
(ബി)ഈ ഗവണ്‍മെന്‍റിന്‍റെ കാലത്ത് പാലിന്‍റെ വിലയില്‍ എത്ര ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)വില വര്‍ദ്ധനവ് കൊണ്ട് കര്‍ഷകരുടെ നഷ്ടം പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
4660 |
പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത
ശ്രീമതി കെ.എസ്. സലീഖ
(എ)പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് ആവശ്യമായ പാല്‍ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത് പ്രതിദിനം എത്ര ലിറ്റര്‍ പാലിന്‍റെ ആവശ്യകതയുണ്ടെന്നും ഇതില്‍ എത്ര ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നുവെന്നും പുറത്തുനിന്ന് എത്ര ലിറ്റര്‍ പാല്‍ കൊണ്ടുവരുന്നുവെന്നും വ്യക്തമാക്കുമോ?
(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാലുത്പാദനത്തില്‍ എത്ര ശതമാനം വര്‍ദ്ധനവ്/കുറവ് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ ഒരു ലിറ്റര്‍ പാല്‍വില എത്രയായിരുന്നുവെന്നും ഇപ്പോള്‍ എത്രയാണെന്നും എത്ര പ്രാവശ്യം പാല്‍വില വര്‍ദ്ധിപ്പിച്ചുവെന്നും വ്യക്തമാക്കുമോ; ഓരോ പ്രാവശ്യവുമുള്ള വര്‍ദ്ധനവിന്‍റെ നിരക്ക് വ്യക്തമാക്കുമോ;
(എഫ്)ചില സ്വകാര്യ ഡയറിഫാമുകള്‍ പാലില്‍ കൊഴുപ്പ് കൃത്രിമമായി കുട്ടാന്‍ മാള്‍ട്ടോ ഡെക്സ്റ്ററിന്‍ പോലുള്ള രാസവസ്തുക്കള്‍ വ്യാപകമായി ചേര്‍ക്കുന്നതായും, കഞ്ഞിപ്പശ ചേര്‍ത്തും അരി അരച്ചു ചേര്‍ത്തും പാലിന്‍റെ കൊഴുപ്പ് കൃത്രിമമായി കുട്ടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ഡയറി ഫാമുകള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
4661 |
മില്‍മ എറണാകുളം മേഖലാ ചെയര്‍മാനെതിരെയുള്ള അന്വേഷണം
ശ്രീ. പി. റ്റി. എ. റഹീം
(എ)മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ പദവിയില്‍ തുടരുന്നത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)ഇദ്ദേഹം നിലവില്‍ ഏതെങ്കിലും പ്രാഥമിക ക്ഷീരസംഘത്തിന്‍റെ പ്രസിഡന്‍റാണോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഏത് സംഘത്തിന്‍റെ പ്രസിഡന്‍റാണെന്നും എന്നു മുതല്‍ ഈ പദവിയില്‍ തുടര്‍ന്നു വരുന്നുവെന്നും വ്യക്തമാക്കാമോ?
|
4662 |
നവകേരളം ചര്‍ച്ചാ വേദി
ശ്രീ. വര്‍ക്കല കഹാര്‍
,, കെ. ശിവദാസന്‍ നായര്‍
,, ലൂഡി ലൂയിസ്
,, പാലോട് രവി
(എ)ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നവകേരളം ചര്‍ച്ചാ വേദിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
(സി)സമൂഹത്തിലെ ഏതെല്ലാം വിഭാഗത്തിലുളളവരാണ് ഇതില്‍ പങ്കെടുക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ചര്‍ച്ചകളുടെ ഭാഗമായി എന്തെല്ലാം തുടര്‍ നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
T4663 |
സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മരണയ്ക്ക് സ്മാരകങ്ങള്‍
ശ്രീ. എം.എ.വാഹീദ്
(എ)സംസ്ഥാനത്ത് മണ്‍മറഞ്ഞ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മരണ നിലനിര്‍ത്തുന്നതിന് അതത് പ്രദേശങ്ങളില്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിവിധ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകള്‍ നാമകരണം ചെയ്യുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ? |
4664 |
അന്തര്‍ സംസ്ഥാന സാംസ്കാരികവിനിമയ പരിപാടികള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)അന്തര്‍ സംസ്ഥാന സാംസ്കാരിക വിനിമയ പരിപാടികളുടെ ഭാഗമായി 2013-14 വര്‍ഷത്തില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകര്‍ എത്തി എന്ന് വ്യക്തമാക്കാമോ;
(ബി)ഇതിനുവേണ്ടി സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചുവെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
4665 |
കേരള ലളിതകലാ അക്കാദമിയുടെ കീഴിലെ ആര്‍ട്ട് ഗ്യാലറികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കേരള ലളിതകലാ അക്കാദമിയുടെ കീഴില്‍ കേരളത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള എത്ര ആര്‍ട്ട് ഗ്യാലറികളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)അക്കാദമിയുടെ കീഴില്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗ്യാലറിക്ക് ഗ്യാലറി സ്ഥിതിചെയ്യുന്ന റവന്യൂഭൂമിയും, സ്വന്തമായി കെട്ടിടവും നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
|
4666 |
കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ധലത്തിന് അനുവദിച്ച തുക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)കേരള കലാമണ്ധലം ഡീംഡ് യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അനുവദിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)എന്തെല്ലാം വികസനങ്ങള്‍ക്കുവേണ്ടിയാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്നും അവ ഓരോന്നും ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?
|
4667 |
സംസ്ഥാനത്തിന് പുറത്തുള്ള ചരിത്ര സ്മാരകങ്ങള്‍
ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കേരള സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ചരിത്ര സ്മാരകങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഈ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ?
|
4668 |
വൈലോപ്പിള്ളി സംസ്കൃതിഭവന്‍ നടത്തിയ പരിപാടികള്‍
ശ്രീ. വി. ശിവന്‍കുട്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ എന്തൊക്കെ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇതിനായി ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നും, പരിപാടി, നടന്ന തീയതി, ചെലവഴിച്ച തുക എന്നിങ്ങനെ ഇനം തിരിച്ചു വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4669 |
കൊലുന്പന്‍ സമാധി
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)ഇടുക്കി ജില്ലയിലെ "കൊലുന്പന്‍ സമാധി' സാംസ്കാരിക വകുപ്പ് ഏറ്റെടുത്തത് എന്നാണെന്ന് വ്യക്തമാക്കുമോ;
(ബി) ഇതു സംബന്ധിച്ച തുടര്‍നടപടികളുടെ പുരോഗതി വെളിപ്പെടുത്തുമോ;
|
4670 |
കരുമാടിക്കുട്ടന്‍ സ്മാരകവികസന സമിതി പുന:സംഘടന
ശ്രീ. ജി.സുധാകരന്‍
(എ)കരുമാടിക്കുട്ടന്‍ സ്മാരക വികസന സമിതി രൂപീകരിക്കുന്നതിന് പുരാവസ്തുവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നോ; ആരെയെല്ലാം ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുവാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്; വിശദമാക്കുമോ;
(ബി)സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായപ്പോള്‍ സ്ഥലം എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍, കൃഷ്ണപുരം കൊട്ടാരം ഇന്‍ചാര്‍ജ് ഓഫീസര്‍ എന്നിവരെ ഒഴിവാക്കാനുള്ള കാരണം വിശദമാക്കാമോ;
(സി)പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്ഥലം എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍, കൃഷ്ണപുരം കൊട്ടാരം ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി കരുമാടിക്കുട്ടന്‍ സ്മാരക സമിതി പുന:സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4671 |
തലശ്ശേരികോട്ടയില്‍ നിന്നും ലഭിച്ച പീരങ്കി സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തലശ്ശേരി കോട്ടയില്‍ നിന്നും ലഭിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള പീരങ്കി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനായി കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?
|
4672 |
മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കലാപഠനകേന്ദ്രത്തിന് ഫണ്ട്
ശ്രീ. എം. ഉമ്മര്‍
(എ)മലപ്പുറം, കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കലാപഠനകേന്ദ്രത്തിന് ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്ന സ്മാരക കമ്മിറ്റി ചെയര്‍മാന്‍റെ അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്മേല്‍ അനുകൂല തീരുമാനം കൈക്കൊള്ളാന്‍ നടപടി സ്വീകരിക്കുമോ?
|
4673 |
പൊന്നാനിയില്‍ ചരിത്ര പാരന്പര്യ മ്യൂസിയം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും, മുസ്ലീം നവോത്ഥാന രംഗത്തും മുന്നണിയില്‍ പ്രവര്‍ത്തിച്ച ചരിത്രപണ്ഡിതന്‍ മാരായിരുന്ന പൊന്നാനിയിലെ മഖ്ദൂമുമാരുടെയും ഉമര്‍ഖാസിയുടെയും ചരിത്രപാരന്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പൊന്നാനിയില്‍ ഒരു ചരിത്രപാരന്പര്യമ്യൂസിയം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)പൊന്നാനിയിലെ വലിയപള്ളി, ബ്രിട്ടീഷുകാര്‍ പണിത വാസ്തുശില്പ ഭംഗിയുള്ള കോടതി സമുച്ചയം എന്നിവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
(സി)കോടതി സമുച്ചയം പുരാവസ്തു മ്യൂസിയമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4674 |
കലാകാര പെന്‍ഷന്‍ പ്രായ പരിധിയില്‍ ഇളവ്
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്ത് കലാകാര പെന്‍ഷന്‍ എത്ര പേര്‍ക്കാണ് നല്‍കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)എത്ര രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും എത്ര വയസ് കഴിഞ്ഞവര്‍ക്കാണ് പെന്‍ഷന്‍ അനുവദിക്കുന്നതെന്നും വ്യക്തമാക്കുമോ;
(സി)മറ്റെല്ലാക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതും 60 വയസ് പൂര്‍ത്തിയാകുന്പോഴാണെന്നിരിക്കെ കലാകാരപെന്‍ഷന്‍ 65 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയതിന് പകരം 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് എന്നാക്കി ഉത്തരവിറക്കുമോ?
|
4675 |
കലാകാര പെന്‍ഷന്‍ പ്രായപരിധി
ശ്രീ. തോമസ് ഉണ്ണിയാടന്‍
'' സി. എഫ്. തോമസ്
'' റ്റി. യു. കുരുവിള
'' മോന്‍സ് ജോസഫ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കലാകാരന്‍മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ എണ്ണത്തിലും, തുകയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ബി)പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി പ്രായം സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
4676 |
പ്രാചീനരേഖകളുടെയും ലിഖിതങ്ങളുടെയും സംരക്ഷണം
ശ്രീ. വി.പി. സജീന്ദ്രന്‍
(എ)സംസ്ഥാന പുരാരേഖാ വകുപ്പില്‍ പ്രാചീന ലിപികള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യമുള്ള ഉദ്യോഗസ്ഥരുടെ തസ്തിക നിലവിലുണ്ടോ;
(ബി)കേരളത്തിന്‍റെ സാംസ്കാരികവും പൌരാണികവും പരന്പരാഗതവുമായ അറിവുകള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്ന പ്രാചീന രേഖകളും ലിഖിതങ്ങളും സംരക്ഷിക്കുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ച് വരുന്നുവെന്നു വ്യക്തമാക്കുമോ;
(സി)ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രാധാന്യമുള്ള മതിലകം രേഖകള്‍ സംരക്ഷിക്കുന്നതിനും പഠനത്തിനുമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
|
T4677 |
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന് എടുത്ത തീരുമാനം എന്തുകൊണ്ടാണ് പ്രാവര്‍ത്തികമാകാതിരിക്കുന്നത്;
(ബി)പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ ക്ഷേമനിധി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
(സി)തടസ്സങ്ങള്‍ നീക്കി പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ ക്ഷേമനിധി അടിയന്തരമായി പ്രാവര്‍ത്തികമാക്കുമോ? |
T4678 |
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, ഇ. കെ. വിജയന്
,, വി. ശശി
ശ്രീമതി ഗീതാ ഗോപി
(എ)പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നകാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(സി)പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ? |
T4679 |
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍
ശ്രീ.ബി.ഡി. ദേവസ്സി
(എ)പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിയ്ക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ? |
4680 |
വിവരപൊതുജന സന്പര്‍ക്ക വകുപ്പു മുഖേനയുള്ള മാധ്യമ പരസ്യങ്ങളുടെ ചെലവ്
ശ്രീ. എസ്. ശര്‍മ്മ
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പുവഴി എത്ര മാധ്യമ പരസ്യങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ;
(ബി)അത് ഏതെല്ലാം വകുപ്പുകളെ സംബന്ധിച്ചാണെന്നും എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നും വ്യക്തമാക്കാമോ;
(സി)ഈ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് എത്ര രൂപ ചെലവ് വന്നുവെന്ന് വ്യക്തമാക്കാമോ;
(ഡി)എത്ര രൂപ പരസ്യയിനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുവാനുണ്ട് എന്നും ഇതിന് ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട് എന്നും ഇത് എന്നത്തേയ്ക്ക് കൊടുത്തുതീര്‍ക്കാനാകുമെന്നും വ്യക്തമാക്കാമോ ?
|
4681 |
സി-ഡിറ്റ് ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരത്ത്, പട്ടത്ത് സി-ഡിറ്റിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ നാളിതുവരെ ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കാത്തതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കും എന്നുള്ള വിവരം നല്‍കാമോ?
|
4682 |
പ്രവാസി കേരളീയര്‍ക്ക് ക്ഷേമപദ്ധതികള്‍
ശ്രീ. സണ്ണി ജോസഫ്
,, എം.എ. വാഹീദ്
,, പി.എ. മാധവന്‍
,, സി.പി. മുഹമ്മദ്
(എ)പ്രവാസി കേരളീയര്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഇന്‍ഷ്വറന്‍സ് പദ്ധതി വഴി പരിരക്ഷ ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതി നടത്തിപ്പിനുള്ള ധനം എങ്ങനെയാണ് സമാഹരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി നോര്‍ക്ക ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4683 |
നിതാഖത് പാക്കേജ്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, പി.സി. വിഷ്ണുനാഥ്
,, റ്റി.എന്‍ പ്രതാപന്‍
,, കെ. മുരളീധരന്‍
(എ)നിതാഖത്ത് പാക്കേജിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാ മാണെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പാക്കേജിന്‍റെ പരിധിയില്‍ നടത്തിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പാക്കേജ് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതിനായി സംസ്ഥാനത്ത് നിലവിലുള്ള സ്വയംസംരംഭക മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4684 |
നിതാഖത്ത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള വായ്പ
ശ്രീമതി ഗീതാ ഗോപി
(എ)ഗള്‍ഫ് നാടുകളില്‍ നിതാഖത്ത് നിയമം നടപ്പാക്കിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി മലയാളികള്‍ക്ക് ഒരു വര്‍ഷം മുന്പ് സര്‍ക്കാര്‍ നല്കുമെന്ന് പ്രഖ്യാപിച്ച പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ക്ക് അനുവദിച്ചുവെന്ന് അറിയിക്കുമോ ;
(ബി)പലിശരഹിത വായ്പ ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര പേര്‍ക്ക് അനുവദിച്ചുവെന്നും വ്യക്തമാക്കുമോ ?
|
4685 |
ഗള്‍ഫ് നാടുകളിലെ മലയാളികളുടെ പ്രശ്നങ്ങള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, കെ.വി. അബ്ദുള്‍ ഖാദര്‍
,, എ.കെ. ബാലന്
,, എളമരം കരീം
(എ)ഗള്‍ഫ് നാടുകളിലെ കുടിയേറ്റത്തൊഴിലാളികളുടെ സ്ഥിതിഗതികളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മലയാളികളുടെ പ്രശ്നങ്ങള്‍ നോര്‍ക്ക വകുപ്പ് വിലയിരുത്തുകയുണ്ടായിട്ടുണ്ടോ;
(ബി)ഗള്‍ഫ് മലയാളികള്‍, വിശേഷിച്ച് താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഗള്‍ഫ്നാടുകളില്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു?
|
4686 |
കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വൈഷവ്യങ്ങള്‍ പരിഹരിക്കാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
,, എ. പ്രദീപ്കുമാര്‍
,, കെ.വി. അബ്ദുള്‍ ഖാദര്
,, കെ.കെ. നാരായണന്‍
(എ)കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികള്‍ വൈഷമ്യങ്ങള്‍ നേരിടുന്നതായി സര്‍ക്കാരിനറിയാമോ;
(ബി)ഇന്ത്യന്‍ എംബസികളുടെ ഇടപെടലുകള്‍ ഏറ്റവും പരിമിതവും കാര്യക്ഷമത കുറഞ്ഞതുമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു ; വിശദമാക്കുമോ ;
(ഡി)വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നതിന് നടപടി സ്വീകരിക്കുമോ?
|
4687 |
ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക ഉപദേശക സമിതി രൂപീകരണം
ശ്രീ. ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്‍
,, വി.ഡി. സതീശന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക ഉപദേശക സമിതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രവാസികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സമിതി വഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4688 |
പ്രവാസിക്ഷേമ പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)നോര്‍ക്കയില്‍ ഇതുവരെ എത്രപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നിന്ന് എത്ര പേര്‍; പേര് വിവരം നല്‍കാമോ;
(ബി)പ്രവാസികളുടെ സേവനത്തിനായി സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അത് സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
4689 |
നോര്‍ക്ക റൂട്ട്സ്
ശ്രീമതി കെ.എസ് സലീഖ
(എ)പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക റൂട്ട്സില്‍ സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)നോര്‍ക്ക റൂട്ട്സിന് സംസ്ഥാനത്തിനകത്തും പുറത്തുമായി എത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു; എവിടെയെല്ലാം;
(സി)പ്രസ്തുത ഓഫീസുകളില്‍ എത്രപേര്‍ ജോലി ചെയ്യുന്നു; അതില്‍ സ്ഥിരം/ഡെപ്യൂട്ടേഷന്‍/താല്‍കാലികം/കരാര്‍ അടിസ്ഥാനം എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ;
(ഡി)ഈ ഓരോ വിഭാഗം ജീവനക്കാര്‍ക്കും ശന്പളയിനത്തില്‍ പ്രതിമാസം ചെലവഴിക്കുന്ന തുക എത്ര;
(ഇ)മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ബന്ധുക്കളോ പേഴ്സണല്‍ സ്റ്റാഫിന്‍റെ ബന്ധുക്കളോ പ്രസ്തുത ഓഫീസില്‍ ജോലി നോക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
(എഫ്)ഈ സര്‍ക്കാര്‍ വന്നശേഷം നോര്‍ക്കയ്ക്ക് എത്ര വാഹനങ്ങള്‍ വാങ്ങി; ആയതിന് നാളിതുവരെ ചെലവഴിച്ച തുക എത്ര?
(ജി) മുന്‍ സി.ഇ.ഒ. വിദേശയാത്രകള്‍ക്ക് ചെലവഴിച്ച തുക എത്ര; ഇപ്പോഴത്തെ സി.ഇ.ഒ. ഈയിനത്തില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ;
(എച്ച്)നോര്‍ക്കയുടെ നിയമാവലിപ്രകാരം സി.ഇ.ഒ., ഐ.എ.എസ്. ആകണമെന്ന വ്യവസ്ഥ നിലനില്‍ക്കെ ഇപ്പോഴത്തെ സി.ഇ.ഒ.യ്ക്ക് പ്രസ്തുത യോഗ്യതയുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ഐ)നിലവില്‍ നോര്‍ക്ക റൂട്ട്സില്‍ ബാങ്ക് അക്കൌണ്ടുകളില്‍ എത്ര കോടി രൂപയുണ്ട്; പ്രസ്തുത ഓഫീസില്‍ സാന്പത്തിക ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തിരമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദാംശം ലഭ്യമാക്കുമോ? |
4690 |
ഇറാഖിലെ മലയാളികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഇറാഖില്‍ എത്ര മലയാളികള്‍ തൊഴിലെടുക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഇറാഖിലെ ആഭ്യന്തര കലാപത്തില്‍പ്പെട്ട് കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇറാഖിലെ ആഭ്യന്തര കലാപത്തില്‍പ്പെട്ട് മലയാളികള്‍ക്ക് പരിക്കേറ്റതായോ മരണപ്പെട്ടതായോ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
(ഡി)ഇറാഖില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും തുക നീക്കിവച്ചിട്ടുണ്ടോ; വിശദമാക്കാമോ? |
4691 |
ഇറാഖിലെ മലയാളികള്‍ക്ക് സഹായം
ശ്രീ. റ്റി.വി. രാജേഷ്
ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനം കണക്കിലെടുത്ത് നോര്‍ക്ക വകുപ്പ് ഇറാഖില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സഹായത്തിനും സുരക്ഷയ്ക്കുമായി എന്തെങ്കിലും മുന്‍കരുതല്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ? |
4692 |
ഗര്‍ഫ് വിമാന സര്‍വ്വീസ് സംബന്ധിച്ച പ്രശ്നങ്ങള്‍
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
,, രാജൂ എബ്രഹാം
,, പി.റ്റി.എ റഹീം
ശ്രീമതി കെ.എസ്. സലീഖ
(എ)ഗള്‍ഫ് മലയാളികള്‍ വിമാന യാത്രാ രംഗത്ത് നേരിടുന്ന പ്രയാസങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുമോ;
(ബി)വിമാനചാര്‍ജ്ജിലെ ഭീമമായ വര്‍ദ്ധന ഗൌരവതരമാണെന്നറിയാമോ;
(സി)പ്രധാന സീസണുകളില്‍ വിമാന സര്‍വ്വീസ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ആവശ്യമായ ശ്രമം നടത്തുമോ? |
4693 |
ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്നത്തില്‍ വിമാനകന്പനികള്‍ തുടരുന്ന വിവേചനം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്നത്തില്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കന്പനികള്‍ തുടരുന്ന വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഗള്‍ഫ് സെക്ടറില്‍ യൂറോപ്യന്‍, അമേരിക്കന്‍ സെക്ടറുകളെ അപേക്ഷിച്ച് ചാര്‍ജ്ജ് കൂടുതല്‍ ഈടാക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ സാരാംശം ലഭ്യമാക്കാമോ;
(സി)എയര്‍ടിക്കറ്റ് സീസണല്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എന്താണ്? |
4694 |
ഗള്‍ഫ് മലയാളികള്‍ക്ക് നിയമ സഹായം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
ഗള്‍ഫ് മലയാളികള്‍ക്ക് നിയമസഹായം ചെയ്യുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ? |
T4695 |
അന്യരാജ്യങ്ങളിലെ ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ അന്യരാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നതായി വിവരം ലഭിച്ചിട്ടുണ്ടോ;
(ബി)അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചു എന്ന കാരണത്താല്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ട് വിദേശജയിലില്‍ കഴിയുന്ന എത്ര മലയാളികളുണ്ട്;
(സി)ഏതൊക്കെ രാജ്യത്തെ ജയിലുകളിലാണ് ഇങ്ങനെ മലയാളികള്‍ കുടുങ്ങിയിട്ടുള്ളത്? |
4696 |
മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൌതികശരീരം നാട്ടിലെത്തിക്കാന്‍ നടപടി
ശ്രീ.കെ. രാധാകൃഷ്ണന്‍
(എ)വിദേശ രാജ്യങ്ങളില്‍ ജോലിയിലിരിക്കയോ അല്ലാെതയോ മരണപ്പെടുന്ന കേരളീയരുടെ ഭൌതികശരീരം നാട്ടിലെത്തിക്കുന്നതിന് ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)നിലവിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി കൂടുതല്‍ ആവശ്യമായി വരുന്നതിനാല്‍ മരണപ്പെടുന്നവരുടെ ഭൌതികശരീരം നാട്ടിലെത്തിക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുവാനും സുതാര്യമാക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ? |
4697 |
കോഴിക്കോട് ജില്ലയിലെ പ്രവാസി സഹകരണ സംഘങ്ങള്‍
ശ്രീ. കെ. ദാസന്‍
(എ)കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി)പ്രവാസി സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ എന്തെല്ലാം എന്നത് വിശദമാക്കാമോ;
(സി)പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമായി വ്യക്തമാക്കാമോ? |
<<back |
|