UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4616

നിയോജകമണ്ധലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ പുനഃക്രമീകരണം 

ശ്രീ. എ. കെ. ബാലന്‍ 

(എ)നിയോജകമണ്ധലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളെ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ; 
(സി)ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെല്ലാമാണ് സമിതി അംഗങ്ങള്‍; 
(ഡി)സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കോപ്പി ലഭ്യമാക്കുമോ; 
(ഇ)റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് എം.എല്‍.എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തുമോ?

4617

നിയോജക മണ്ധലം അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ പുനക്രമീകരണം 

ശ്രീ. സി. കൃഷ്ണന്‍

(എ)നിയോജക മണ്ധലം അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ പുനക്രമീകരണം സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവായിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ; 
(ബി)പ്രസ്തുത കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(സി)ബന്ധപ്പെട്ട എം.പി. മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

4618

ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ബ്ലോക്കു പഞ്ചായത്തുകള്‍ വിഭജിക്കാന്‍ തീരുമാനിക്കുന്നുണ്ടോ;
(ബി)ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
(സി)വാര്‍ഡുകളിലെ സംവരണ സീറ്റുകളില്‍ മാറ്റം പത്ത് വര്‍ഷത്തിലൊരിക്കലാക്കി മാറ്റാന്‍ തീരുമാനമെടുക്കുമോ; 
(ഡി)വാര്‍ഡുകളുടെ വിഭജനത്തിനായി ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;

4619

തിരുവനന്തപുരം ജില്ലയില്‍ പി. എം. ജി. എസ്. വൈ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന റോഡുകള്‍ 

ശ്രീ. ബി. സത്യന്‍

(എ)2013-14 -ല്‍ തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം റോഡുകളാണ് പി.എം.ജി. എസ്. വൈ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഓരോ പ്രവൃത്തിക്കും എന്തു തുക വീതമാണ് അനുവദിച്ചിട്ടുളളതെന്നും ഓരോ പ്രവൃത്തിയുടെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരാണെന്നും വിശദമാക്കാമോ; 
(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

4620

കൊട്ടാരക്കര മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുകള്‍ 

ശ്രീമതി പി. അയിഷാപോറ്റി

(എ)പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കൊട്ടാരക്കര മണ്ഡലത്തില്‍ ഭരണാനുമതി ലഭിക്കുകയും പണി ആരംഭിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ഉപേക്ഷിക്കുകയും ചെയ്ത റോഡുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 
(ബി)എന്തു കാരണങ്ങളാലാണ് പ്രസ്തുത പണികള്‍ പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കാനിടയായത് എന്ന് വിശദമാക്കുമോ; 
(സി)പ്രസ്തുത പ്രവൃത്തികളില്‍ ടെര്‍മിനേറ്റ് ചെയ്യപ്പെട്ടവയുടെയും പൂര്‍ത്തീകരിക്കാന്‍ സാധ്യതയുള്ളവയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

4621

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കൊട്ടാരക്കര മണ്ഡലത്തില്‍ അനുവദിച്ച റോഡുകള്‍ 


ശ്രീമതി പി. അയിഷാപോറ്റി

(എ)പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ പുതിയതായി അനുവദിച്ച റോഡുകള്‍ ഏതെല്ലാമാണ്; 

(ബി)പ്രസ്തുത റോഡുകള്‍ക്ക് അനുവദിച്ച തുകയും പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കുമോ ?

4622

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതി പ്രകാരം അന്പലപ്പുഴ ബ്ലോക്കിലെ പ്രവൃത്തികള്‍ 


ശ്രീ.ജി. സുധാകരന്‍

(എ)പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതി പ്രകാരം അന്പലപ്പുഴ ബ്ലോക്കില്‍ അനുമതി ലഭിച്ചവയില്‍ ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നുള്ള വിവരവും വ്യക്തമാക്കാമോ ?

4623

പി. എം. ജി. എസ്. വൈ. എട്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. എം. ഹംസ

(എ)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ പി. എം. ജി. എസ്. വൈ പദ്ധതി എട്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ റോഡുകള്‍ ആണ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്; ഓരോന്നിന്‍റെയും എസ്റ്റിമേറ്റ് തുക, നിലവിലെ സ്ഥിതി എന്നിവ വിശദീകരിക്കാമോ; 

(ബി)പി. എം. ജി. എസ്. വൈ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത;് ഓരോ ജില്ലയുടേയും കണക്ക് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

4624

പി.എം.ജി.എസ്.വൈ പ്രകാരം പൂര്‍ത്തിയാക്കിയ റോഡുകള്‍ 


ശ്രീ. പി.ബി. അബ്ദുള്‍ റസാക്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മഞ്ചേശ്വരം നിയോജകമണ്ധലത്തില്‍, പി.എം.ജി.എസ്.വൈ (പ്രൈംമിനിസ്റ്റേഴ്സ് ഗ്രാമീണ്‍ സഡക്ക് യോജന)പദ്ധതിപ്രകാരം ഏതെല്ലാം റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയായി എന്നും, ഓരോ പ്രവൃത്തിക്കും എത്ര തുക ചിലവായി എന്നും വ്യക്തമാക്കാമോ; 

(ബി)പൂര്‍ത്തിയാവാത്ത റോഡുകളുടെ പ്രവര്‍ത്തന പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

4625

ആര്‍.ഐ.ഡി.എഫ് പദ്ധതി 


ശ്രീ.എം. ഹംസ

(എ)ആര്‍.ഐ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാരിന് എത്ര തുകയുടെ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 1.6.2011 മുതലുള്ള കണക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കാമോ; 

(ബി)1.6.2011 മുതല്‍ ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം ഒറ്റപ്പാലം ബ്ലോക്കില്‍ ഏതെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ഓരോന്നിന്‍റെയും കാലികസ്ഥിതി വിശദീകരിക്കാമോ ? 

(സി)പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം എത്ര തുക റീഇംപേഴ്സ്മെന്‍റ് ഇനത്തില്‍ നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ; പദ്ധതിയടിസ്ഥാനത്തില്‍ പ്രതേ്യകം പ്രതേ്യകം പറയാമോ ?

4626

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പരിഷ്കരിക്കാന്‍ നടപടി 

ശ്രീ. ബി.ഡി. ദേവസ്സി

(എ)മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ കുറയ്ക്കുന്ന തരത്തിലുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ ദിനങ്ങളും ലഭ്യമാക്കത്തക്ക വിധത്തില്‍ ഈ പദ്ധതിയെ പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 
(ബി)മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കത്തക്ക വിധത്തില്‍ തൊഴിലുറപ്പ് പദ്ധതിയെ ഈ മേഖലയില്‍ വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4627

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005 അദ്ധ്യായം കക/-ല്‍ 1-ാം ഉപവകുപ്പ് പ്രകാരം തൊഴിലാളിക്ക് 100 ദിവസത്തെ തൊഴില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(ബി)ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ ?

4628

തൊഴിലുറപ്പു പദ്ധതി പ്രകാരം വനിതാ തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി 

ശ്രീ. സി. ദിവാകരന്‍

(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം പണിയെടുക്കുന്ന വനിതാ തൊഴിലാളികള്‍ക്ക് എത്ര രൂപയാണ് കൂലിയായി നല്‍കുന്നത്; 
(ബി)കൂലി കുടിശ്ശികയുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ; 
(സി)ഇത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ? 

4629

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് കര്‍മ്മപരിപാടികള്‍ 

ശ്രീ. സണ്ണി ജോസഫ് 

,, പാലോട് രവി 

,, എ.പി. അബ്ദുള്ളക്കുട്ടി 

,, വി.റ്റി. ബല്‍റാം 

സംസ്ഥാനത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ? 

4630

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ധം 

ശ്രീ. ബാബു എം. പാലിശ്ശേരി

മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പദ്ധതിയുണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയില്‍ ചേരാനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ?

4631

സാംക്രമിക രോഗബാധിതരായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സഹായം 

ശ്രീ. ഇ. കെ. വിജയന്‍

(എ) തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വൃത്തിഹീനമായ ജോലി സ്ഥലങ്ങളില്‍ നിന്ന് സാംക്രമികരോഗങ്ങള്‍ പിടിപെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ഇത്തരത്തില്‍ രോഗം ബാധിച്ച് മരണമടഞ്ഞ ഏതെങ്കിലും കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 
(സി) സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് പ്രതിരോധ വാക്സിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ;
(ഡി) ഇത്തരം കേസുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക സാന്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ? 

4632

ഇന്ദിരാ ആവാസ് യോജനയനുസരിച്ച് കേന്ദ്രം അനുവദിച്ച വീടുകള്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)2013-2014 വര്‍ഷത്തില്‍ ഇന്ദിരാ ആവാസ് യോജനയനുസരിച്ച് കേന്ദ്രം എത്ര വീടുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഇവയുടെ ഗുണഭോക്താക്കളിലാരെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എഗ്രിമെന്‍റ് വെച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഇനത്തില്‍ ഈ വര്‍ഷം കേന്ദ്രം അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഇ)എത്ര പണം കേന്ദ്ര വിഹിതത്തില്‍ നിന്നും ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

4633

ഇന്ദിര ആവാസ് യോജന 

ശ്രീ. ജോസ് തെറ്റയില്‍

(എ)ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം ആരംഭിച്ചവര്‍ക്ക് തുടര്‍ നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കാത്തത് മൂലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

4634

ഇന്ദിരാ ആവാസ് യോജനയില്‍ വീടുകള്‍ക്ക് ജില്ലാ അടിസ്ഥാനത്തിലുള്ള വിഹിതം 

ശ്രീ. പി.റ്റി.എ റഹീം

(എ)ഇന്ദിരാ ആവാസ് യോജനയില്‍ വീടുകള്‍ക്ക് ജില്ലാ അടിസ്ഥാനത്തിലുള്ള വിഹിതം ആലോട്ട്മെന്‍റ് നടത്തുന്നതിനുള്ള മാനദണ്ധം എന്താണെന്ന് വ്യക്തമാക്കാമോ; 
(ബി)ഓരോ ജില്ലയിലെയും ബ്ലോക്കിലെയും പഞ്ചായത്തുകളിലെയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ന്യൂനപക്ഷ ജനസംഖ്യാ അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നടത്തുന്നതിന് വ്യവസ്ഥ ചെയ്യുമോ; 
(സി)പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ജനസംഖ്യയെക്കാള്‍ കൂടുതല്‍ വിഹിതം ചില ജില്ലകളിലേക്ക് അലോട്ട്മെന്‍റ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ഡി)പട്ടിക വര്‍ഗ്ഗം ഇല്ലെങ്കില്‍ ആയത് പട്ടിക ജാതിക്കും ഈ രണ്ടു വിഭാഗവും ഇല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്നതിന് വ്യവസ്ഥ ചെയ്യാന്‍ തയ്യാറാവുമോ?

4635

മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ഐ.എ.വൈ പദ്ധതി 

ശ്രീ. സി. കെ. സദാശിവന്‍

(എ)ഐ.എ.വൈ. പദ്ധതി പ്രകാരം ധനസഹായം 2 ലക്ഷമായി ഉയര്‍ത്തിയശേഷം മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് ഇതിന്‍റെ സഹായം ലഭിച്ചുവെന്ന് വിശദമാക്കാമോ ; 
(ബി)പ്രസ്തുത പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം എത്രയെന്ന് വ്യക്തമാക്കാമോ ; 
(സി)ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകേണ്ട ഗഡുക്കള്‍ മുടങ്ങിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിന്‍റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ ; 
(ഡി)യഥാസമയം ഗഡുക്കള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4636

ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി 

ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഓരോ വര്‍ഷവും ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി വഴി എത്ര കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും ഇതില്‍ ഓരോ വര്‍ഷവും സംസ്ഥാന വിഹിതം എത്രയായിരുന്നുവെന്നും കേന്ദ്ര വിഹിതം എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ; 
(ബി)പ്രസ്തുത ഏജന്‍സി വഴി 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവോ; വിശദമാക്കുമോ; 
(സി)പ്രസ്തുത ഏജന്‍സിയിലെ ഉദേ്യാഗസ്ഥരും കരാറുകാരും തമ്മില്‍ വ്യാപകമായ സാന്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിലുള്‍പ്പെട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുതല-നിയമ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ; 
(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പ്രസ്തുത ഏജന്‍സി വഴി കരാറുറപ്പിച്ച കരാറുകാര്‍ ആരൊക്കെയാണെന്നും ഓരോ വര്‍ഷവും ഇവര്‍ ഓരോരുത്തരും എത്ര കോടി രൂപയുടെ കരാറാണ് എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 
(ഇ)പ്രസ്തുത ഏജന്‍സിയില്‍ എത്ര ജീവനക്കാര്‍ ജോലി നോക്കുന്നുവെന്നും, അവര്‍ ആരെല്ലാമെന്നും അവരുടെ ഗ്രേഡ് എന്താണെന്നും വ്യക്തമാക്കുമോ; 
(എഫ്) പ്രസ്തുത ഏജന്‍സിയില്‍ ജോലി നോക്കുന്ന ഉദേ്യാഗസ്ഥ/ കരാറുകാരെ സംബന്ധിച്ച് സമഗ്രമായ ഒരനേ്വഷണത്തിന് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ?

4637

ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സി 

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്ത് ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സി കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എത്ര പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള ലിസ്റ്റ് സഹിതം വിശദമാക്കാമോ; 
(ബി)ഈ ഏജന്‍സി വഴി പ്രവൃത്തികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 
(സി)ഹില്‍ ഏരിയയില്‍പ്പെട്ട കൂടുതല്‍ പഞ്ചായത്തുകളെ ഈ ഏജന്‍സിയുടെ പരിധിയില്‍ കൊണ്ടുവരുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

4638

ഹില്‍ ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി 

ശ്രീ.എം. വി. ശ്രേയാംസ്കുമാര്‍

(എ)ഹില്‍ ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)ഏതെല്ലാം പദ്ധതികളാണ് ഇപ്പോള്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നത;് വിശദാംശം നല്‍കുമോ;
(സി)പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വിശദാംശം നല്‍കുമോ; പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?

4639

ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സി കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സി കഴിഞ്ഞ സാന്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിരുന്നു എന്ന് വിശദമാക്കുമോ; 
(ബി)ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു എന്നും ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി എന്നും വിശദമാക്കുമോ; 
(സി)ചക്കിട്ടപാറ പഞ്ചായത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത് എന്നും ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ? 

4640

ഹില്‍ ഏര്യാ ഡവലപ്മെന്‍റ് ഏജന്‍സി 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)ഹില്‍ ഏര്യാ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേനയുള്ള പദ്ധതി നടത്തിപ്പിനായി കോഴിക്കോട് ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 
(ബി)ഹില്‍ ഏര്യാ ഡെവലപ്മെന്‍റ് ഏജന്‍സി എലത്തൂര്‍ നിയോജകമണ്ധലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അത് ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

4641

ഹില്‍ ഏരിയ ഡവലപ്മെന്‍റ് പദ്ധതി 

ശ്രീ. പി. കെ. ബഷീര്‍

(എ)ഏറനാട് മണ്ധലത്തില്‍ ഹില്‍ ഏരിയ ഡവലപ്മെന്‍റ് പദ്ധതിയിന്‍കീഴില്‍ 2012-13, 2013-14 വര്‍ഷങ്ങളില്‍ ഏതെല്ലാം പ്രവ്യത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 
(ബി)പ്രസ്തുത പ്രവ്യത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

4642

ആസൂത്രണബോര്‍ഡില്‍ ഓണ്‍ലൈന്‍ സംവിധാനം 

ശ്രീ. എം. പി. വിന്‍സെന്‍റ് 

'' അന്‍വര്‍ സാദത്ത് 

'' ആര്‍. സെല്‍വരാജ് 

'' ബെന്നി ബെഹനാന്‍

(എ)മിഷന്‍ 676 ന്‍റെ ഭാഗമായി ആസൂത്രണബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വാര്‍ഷിക പദ്ധതികളും പദ്ധതി നിര്‍ദ്ദേശവും ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?

4643

ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 

,, എ. റ്റി. ജോര്‍ജ് 

,, വി. പി. സജീന്ദ്രന്‍ 

,, പി. എ. മാധവന്‍

(എ)മിഷന്‍ 676 ന്‍റെ ഭാഗമായി ആസൂത്രണബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം രൂപീകരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 
(സി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ; 
(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?

4644

മിഷന്‍ 676-ന്‍റെ ഭാഗമായി ആസൂത്രണ ബോര്‍ഡില്‍ ഓണ്‍ലൈന്‍ സംവിധാനം 

ശ്രീ. സി. പി. മുഹമ്മദ് 

,, തേറന്പില്‍ രാമകൃഷ്ണന്‍

 ,, എം. പി. വിന്‍സെന്‍റ്

,, കെ. ശിവദാസന്‍ നായര്‍

(എ)മിഷന്‍ 676-ന്‍റെ ഭാഗമായി ആസൂത്രണ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ നിരീക്ഷണത്തിന് ഓണ്‍ലൈന്‍ സംവിധാനം എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി) എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 
(സി) പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ? 

4645

വികസന പദ്ധതികളുടെ നിരീക്ഷണത്തിനുവേണ്ടി ആസൂത്രണ വകുപ്പിന്‍റെ സംവിധാനം 

ഡോ. ടി. എം. തോമസ് ഐസക് 

ശ്രീ. ജി. സുധാകരന്‍ 

ഡോ. കെ. ടി. ജലീല്‍ 

ശ്രീ. ബി. സത്യന്‍ 

(എ) സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിരീക്ഷണത്തിനുവേണ്ടി ആസൂത്രണ വകുപ്പില്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത യൂണിറ്റിന്‍റെ ഏറ്റവും ഒടുവിലത്തെ സെന്‍ട്രല്‍ പ്ലാന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട് എന്താണെന്ന് വിശദമാക്കുമോ; 
(ബി) ഏതെല്ലാം നിലയിലുള്ള പദ്ധതികളാണ് പ്ലാനിംഗ് ബോര്‍ഡ് നിരീക്ഷിക്കാറുള്ളതെന്ന് വ്യക്തമാക്കുമോ; അവ ഓരോന്നിന്‍റെയും ഒടുവിലത്തെ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുമോ?

T4646

പൊതുസ്വകാര്യ പങ്കാളിത്ത നയം 

ശ്രീ.സി. ദിവാകരന്‍ 

,, കെ. രാജു

 ,, മുല്ലക്കര രത്നാകരന്‍ 

,, കെ. അജിത് 

(എ)സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം നല്‍കിയ പൊതു-സ്വകാര്യ പങ്കാളിത്ത നയത്തില്‍ എത്ര വകുപ്പുകളില്‍ സ്വകാര്യ പങ്കാളിത്തം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 
(ബി)പ്രസ്തുത നയപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും വില ഈടാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ: 
(സി)പൊതു-സ്വകാര്യ പങ്കാളിത്ത നയം നടപ്പാക്കുന്നതു ത്വരിതപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

4647

2012-13 വര്‍ഷത്തിലെ പദ്ധതി വിഹിതം 

ശ്രീ. ആര്‍. രാജേഷ്

(എ)2012-2013 വര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ ആകെ പദ്ധതി വിഹിതത്തിന്‍റെ എത്ര ശതമാനം ചെലവഴിച്ചു എന്ന് വിശദമാക്കുമോ; 
(ബി)2012-13 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പദ്ധതിവിഹിതം ചെലവഴിച്ച വകുപ്പും ഏറ്റവും കുറവ് ചെലവഴിച്ച വകുപ്പും ഏതൊക്കെയെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

4648

സാമൂഹ്യ-സാന്പത്തിക-ജാതി സെന്‍സസ് കരട് പട്ടികയിലെ അപാകതകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)സാമൂഹ്യ - സാന്പത്തിക-ജാതി സെന്‍സസ് കരട് പട്ടിക സംബന്ധിച്ച അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി)കുടുംബങ്ങളുടെ വരുമാനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ പരാതി സമര്‍പ്പിക്കുന്പോള്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; 
(ഡി)എങ്കില്‍ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം വില്ലേജ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ; 
(ഇ)വരുമാന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കുന്നില്ലെങ്കില്‍ ഏത് മാനദണ്ധമാണ് കുടുംബവരുമാനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്?

4649

സാമൂഹ്യ, സാന്പത്തിക, ജാതിസെന്‍സസ് 

ശ്രീ. ഇ.പി. ജയരാജന്‍

(എ) സാമൂഹ്യ, സാന്പത്തിക, ജാതി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ; 
(ബി)അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)അന്തിമലിസ്റ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
(ഡി)സാമൂഹ്യ, സാന്പത്തിക, ജാതിസെന്‍സസ് പ്രകാരം ബി.പി.എല്‍ കുടുംബത്തെ തിരഞ്ഞെടുക്കുന്നതിന് നിശ്ചയിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

4650

നബാര്‍ഡിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടില്‍ അനുവദിച്ച നിര്‍മ്മാണപ്രവൃത്തികള്‍ 

ശ്രീ. തോമസ് ചാണ്ടി

ഈ സര്‍ക്കാര്‍ അധികരമേറ്റശേഷം നബാര്‍ഡിന്‍റെ പദ്ധതികളില്‍ പ്പെടുത്തി കുട്ടനാട്ടില്‍ അനുവദിച്ച നിര്‍മ്മാണപ്രവൃത്തികള്‍ വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.