UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4871


സ്വരാജ് ഭവനിലേക്ക് ഓഫീസുകള്‍ മാറ്റാന്‍ നടപടി 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സ്വരാജ് ഭവനില്‍ ആകെ എത്ര ഓഫീസുകള്‍ക്ക് സ്ഥലം അനുവദിച്ചു നല്‍കുകയുണ്ടായിയെന്നും; ഏതെല്ലാം ഓഫീസുകള്‍ക്കാണ് സ്ഥലം അനുവദിച്ചു നല്‍കിയതെന്നും അറിയിക്കുമോ; 

(ബി)എത്ര ഓഫീസുകള്‍ സ്വരാജ് ഭവനിലേക്ക് മാറുകയുണ്ടായി; 

(സി)വാടക കെട്ടിടങ്ങളിലും മറ്റ് ഓഫീസുകളോടനുബന്ധിച്ചും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ സ്വരാജ് ഭവനിലേയ്ക്ക് മാറാന്‍ ഉത്തരവു നല്‍കിയിട്ടും ഇപ്പോഴും മാറാതെ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സ്വരാജ് ഭവനിലേക്ക് മാറ്റി പ്രവര്‍ത്തിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

4872


വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ സംസ്ഥാന തലത്തിലുള്ള ഏതെല്ലാം സ്ഥാപനങ്ങളാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഓഫീസിനും എത്ര രൂപ വീതം വാടകയിനത്തില്‍ നല്‍കിവരുന്നു എന്ന് വെളിപ്പെടുത്തുമോ; 

(സി)തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെ ഒരു കേന്ദ്രത്തിന് കീഴിലാക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മിച്ച സ്വരാജ്ഭവന്‍ മൂന്ന് വര്‍ഷമായി ഒഴിഞ്ഞ്കിടക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ? 

(ഡി)മൂന്ന് വര്‍ഷമായിട്ടും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഇവിടേക്ക് മാറ്റാന്‍ കാലതാമസം നേരിടുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ഇ)ഓഫീസുകള്‍ സ്വരാജ് ഭവനിലേക്ക് മാറ്റാത്ത അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

4873


പഞ്ചായത്ത് വകുപ്പിലെ നിയമനവും പ്രോമോഷനും സംബന്ധിച്ച സ്പെഷ്യല്‍ റൂള്‍ 

ശ്രീ. കെ. അജിത്

(എ) പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, അക്കൌണ്ടന്‍റ് എന്നീ തസ്തികകളിലേക്കുള്ള നിയമനവും, പ്രൊമോഷനും സംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍/സ്പെഷ്യല്‍ റൂള്‍ നിര്‍മ്മിക്കാന്‍ ഉള്ള നടപടി ഏത് ഘട്ടം വരെ എത്തി എന്ന് വിശദീകരിക്കുമോ; 

(ബി) അസിസ്റ്റന്‍റ് ഡയറക്ടര്‍/സെക്രട്ടറി/അസിസ്റ്റന്‍റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പ്രമോഷനുകളില്‍ പ്രമോഷന്‍ ലഭിക്കുന്ന മിനിസ്റ്റീരിയല്‍ സ്റ്റാഫും, നേരിട്ട് നിയമനം ലഭിച്ച സെക്രട്ടറിമാര്‍ക്കിടയിലും അനുപാതം നിശ്ചയിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എടുത്ത നടപടികള്‍ വിശദമാക്കുമോ?

4874


പഞ്ചായത്ത് ജീവനക്കാരുടെ ജോലിഭാരം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്തുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന്‍റെ വിശദ വിവരം നല്‍കുമോ?

4875


വിജിലന്‍സ് അനേ്വഷണം നേരിടുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ 

ശ്രീ.കെ. അജിത്

(എ)എത്ര പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എതിരെ വിജിലന്‍സ് അനേ്വഷണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)വിജിലന്‍സ് അനേ്വഷണം നേരിടുന്ന പഞ്ചായത്ത് സെക്രട്ടറിമാരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടോ; 

(സി)അനേ്വഷണം നേരിടുന്ന ഏതെങ്കിലും പഞ്ചായത്ത് സെക്രട്ടറിമാരെ ഫണ്ട് കൈകാര്യം ചെയ്യുന്ന ജോലി കളില്‍ ഇടപെടുത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ?

4876


ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ലര്‍ക്ക്/ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 10% പ്രമോഷന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്ത് വകുപ്പില്‍ എത്ര ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ഉത്തരവ് ഇറങ്ങിയശേഷം പഞ്ചായത്ത് വകുപ്പില്‍ എത്ര എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തിയിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(സി)പ്രസ്തുത ഉത്തരവ് ഇറങ്ങിയ തീയതി മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷന്‍ നല്‍കുന്നതിനായി പഞ്ചായത്ത് വകുപ്പ് സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം നല്‍കുമോ?

4877


10 വര്‍ഷത്തിലേറെ പഞ്ചായത്തുകളില്‍ സേവനമനുഷ്ടിച്ച ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)പഞ്ചായത്തുകളില്‍ പത്ത് വര്‍ഷത്തിലേറെയായി താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന ഡ്രൈവര്‍മാര്‍ എത്രപേരുണ്ട് എന്നത് ജില്ല തിരിച്ച് വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)പത്തുവര്‍ഷത്തിലേറെയായി ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍മാരായി സേവനം അനുഷ്ഠിച്ചുവരുന്ന ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തുന്ന കാര്യം അനുകന്പാപൂര്‍വ്വം പരിഗണിക്കുമോ; 

(സി)ഇവരെ സ്ഥിരപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ?

4878


കന്നടഭാഷ അറിയുന്നവരെ നിയമിക്കണമെന്ന നിര്‍ദ്ദേശം 

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)കാസര്‍ഗോഡ് ജില്ലയിലെ കന്നടഭാഷാ ന്യൂനപക്ഷ മേഖലയിലെ ചില ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ കന്നടഭാഷ അറിയുന്ന ക്ലര്‍ക്കുമാര്‍ ഇല്ലാത്തതിനാല്‍ കന്നടഭാഷ മാത്രം അറിയുന്ന ആളുകള്‍ക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇത്തരം പഞ്ചായത്തുകളില്‍ കന്നടഭാഷ അറിയുന്ന ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

4879


കെട്ടിടനികുതിയുടെ അഞ്ച് ശതമാനം ലൈബ്രറി കൌണ്‍സിലിന് കൈമാറണം എന്ന നിയമത്തിന് ഭേദഗതി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്ന കെട്ടിടനികുതിയുടെ അഞ്ച് ശതമാനം ലൈബ്രറി കൌണ്‍സിലിന് കൈമാറണം എന്ന നിയമത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിന് ഏതെങ്കിലും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; 

(സി)ലൈബ്രറി കൌണ്‍സിലിന് ലഭിക്കേണ്ട നികുതിവിഹിതം വകമാറ്റി നല്‍കുന്നതിന് നിര്‍ദ്ദേശം ലഭിച്ചതായി സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും വെബ്സൈറ്റില്‍ പ്രചരിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനായി നിര്‍ദ്ദേശം നല്‍കുമോ? 

4880


പൊന്നാനി മണ്ധലത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ധലത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും പ്രവ്യത്തി നടത്തുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മിനിസ്റ്റേഡിയം വിശ്രമകേന്ദ്രവും, ഓഫീസ് കെട്ടിടവും പദ്ധതിക്ക് പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭരണാനുമതി നല്‍കിയിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ "26615/14/ഘടഏഉ/ഋജഅ എന്ന ഫയല്‍ നന്പറില്‍ ഉള്ള 30 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിന് തടസ്സം എന്താണ് എന്ന് വിശദമാക്കുമോ; 

(സി)17495/14/ഘടഏഉ/ഉആ2, 26615/14/ഋജഅ എന്നീ ഫയല്‍ നന്പറുകളിലുള്ള പ്രസ്തുത പദ്ധതിക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ;

4881


കെട്ടിടനികുതി കുറവു ചെയ്യുന്നത് സംബന്ധിച്ച് 

ശ്രീ. പി. സി. വിഷ്ണുനാഥ്

(എ)ശ്രീ. തോമസ് സി. ഐ, ചിറമേല്‍, (11/113 എ) ചെറിയനാട് പഞ്ചായത്ത്, ചെങ്ങന്നൂര്‍ എന്ന വ്യക്തി തന്‍റെ വീടിന്‍റെ കെട്ടിട നികുതി കുറവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ നാളിതുവരെ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്്ടറുടെ 3/7/2012-ലെ സി5/7029/12-ാം നന്പര്‍ കത്തിന്‍റെ അടിസ്ഥാനത്തില്‍ നികുതി പരിഷ്കരണ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിന് 20/10/12-ലെ ബി1/796/12 നോര്‍ക്ക പ്രവാസികാര്യ (ബി) വകുപ്പില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടും കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത പഞ്ചായത്തിലെ തോമസിന്‍റെ സമീപവാസിയായ ശ്രീ. പ്രസന്നകുമാറിന്‍റെ വീടിന്‍റെ (ചൈതന്യ) 256 ചതുരശ്രമീറ്റര്‍ തറ വിസ്തീര്‍ണ്ണമുള്ള (11/89 എ) കെട്ടിടത്തിന് 948 രൂപ നികുതി ചുമത്തിയിട്ടുള്ള സാഹചര്യത്തില്‍ 60% പരമാവധി നികുതി ചുമത്തിയാല്‍ പോലും തോമസിന്‍റെ വീടിന് 1517/- രൂപയേ നികുതി ആകുന്നുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്നാല്‍ 12/8/10-ലെ ഗ്രാമപഞ്ചായത്ത് അസസ്സ്മെന്‍റ് രജിസ്റ്ററില്‍ കെട്ടിട നികുതി 3456/- രൂപയാണ് ചുമത്തിയിട്ടുള്ളത് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് അടിയന്തരമായി പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ? 

4882


ചെക്ക് ഡാം നിര്‍മ്മാണത്തിന് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന് അനുവദിച്ച തുക 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)സ്പെഷ്യല്‍ റിഹാബിലിറ്റേഷന്‍ പാക്കേജിന്‍ (ഞകഉഎ16) ഉള്‍പ്പെടുത്തി ചെക്ക് ഡാം നിര്‍മ്മാണത്തിനായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന് നബാര്‍ഡ് എത്ര തുക അനുവദിച്ചിട്ടുണ്ട്; 

(ബി)പദ്ധതികളുടെ പേരും അനുവദിച്ച തുകയും വിശദമാക്കാമോ; 

(സി)പ്രസ്തുത പദ്ധതികള്‍ എന്നാണ് പൂര്‍ത്തീകരിക്കേണ്ടത്; നിശ്ചിത സമയത്തിനുള്ളില്‍ എത്ര പ്രവ്യത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; ഇനിയെത്ര പ്രവ്യത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; ബാക്കി പ്രവ്യത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവും ; 

(ഡി)ഇതിന് അധിക തുക വേണ്ടിവരുമോ; എങ്കില്‍ എത്രയാണ്; ഇതിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;

(ഇ)അമിത ജല ചൂഷിത പ്രദേശമായി വിജ്ഞാപനം ചെയ്തിട്ടുള്ള കാസര്‍കോട് താലൂക്കില്‍പ്പെടുന്ന പ്രദേശത്ത് വരുന്ന ഈ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് അപേക്ഷിച്ചിട്ടുണ്ടോ?

4883


ആലപ്പുഴ ജില്ലയില്‍ പുതുതായി രുപീകരിക്കുന്ന മുനിസിപ്പാള്‍റ്റിയും ഗ്രാമപഞ്ചായത്തും 

ശ്രീ. ആര്‍. രാജേഷ്

(എ)ആലപ്പുഴ ജില്ലയില്‍ പുതിയതായി മുന്‍സിപ്പാലിറ്റിയും ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ജില്ലയില്‍ രൂപീകരിക്കുന്ന മുന്‍സിപ്പാലിറ്റിയുടെയും ഗ്രാമപഞ്ചായത്തുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4884


കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ഓഫീസിനു മുന്നിലെ പണിതീരാത്ത പ്രതിമ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 

(എ)കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലെ പണിപൂര്‍ത്തീകരിക്കാത്ത പ്രതിമയുടെ പൂര്‍ത്തീകരണത്തിന് ഇനി എത്ര തുകവേണ്ടി വരും; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)ജില്ലാ പഞ്ചായത്തില്‍ നിന്നും ഭാരിച്ച തുക ചെലവഴിച്ച് നിര്‍മ്മിച്ച് അപൂര്‍ണ്ണമായി കിടക്കുന്ന പ്രസ്തുത പ്രതിമകൊണ്ട് ആര്‍ക്കാണ് പ്രയോജനമുണ്ടായിട്ടുള്ളതെന്ന് വിശദീകരിക്കുമോ?

4885


"കുഴുക്കാണി' പ്രദേശത്തെ കൊടകര പഞ്ചായത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തിലെ കൊടകര പഞ്ചായത്തിലെ 3,4 വാര്‍ഡുകളോട് ചേര്‍ന്നു കിടക്കുന്നതും ഇപ്പോള്‍ മറ്റത്തൂര്‍ പഞ്ചായത്തിന്‍റെ 19-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായിട്ടുള്ള ""കുഴുക്കാണി പ്രദേശത്തെ'' ഭൂമിശാസ്ത്രപരമായ കിടപ്പും പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ സൌകര്യവും പരിഗണിച്ച് കൊടകര പഞ്ചായത്തില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷ പരിഗണനയിലുണ്ടോ; 

(ബി)കൊടകര പഞ്ചായത്ത് ഓഫീസിനോട് ഒരു കിലോമീറ്റര്‍ ദൂരത്തും മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് 6 കി.മീ. അകലത്തായും കിടക്കുന്ന ""കുഴുക്കാണി പ്രദേശത്തെ'' കൊടകര പഞ്ചായത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4886


' റോസ്മല' വാര്‍ഡ് ആര്യങ്കാവ് ഗ്രാമപഞ്ചായത്തിനോട് ചേര്‍ക്കുന്നതിനുള്ള നിവേദനം 

ശ്രീ. കെ. രാജു

(എ) കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ' റോസ്മല' വാര്‍ഡ് ആര്യങ്കാവ് ഗ്രാമപഞ്ചായത്തിനോട് ചേര്‍ക്കുന്നതിനുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്‍മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി) ആര്യങ്കാവ്-കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിലവില്‍ ഈ വിഷയത്തോട് പൊതുവായി യോജിപ്പ് ഉണ്ട് എന്ന വസ്തുത പരിഗണിച്ച് ആയതിലേക്കുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4887


വയനാട് ജില്ലയിലെ പഞ്ചായത്തുകളുടെ ഐ.സ്.ഒ അംഗീകാരം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ) പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ; 

(ബി) വയനാട് ജില്ലയില്‍ നിന്നും ഐ.എസ്.ഒ അംഗീകാരം ലഭ്യമാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി) പ്രസ്തുത പഞ്ചായത്തുകളുടെ അടിസ്ഥാനസൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ? 

4888


പൊതുകളിസ്ഥലം 

ശ്രീമതി കെ. കെ. ലതിക

(എ) കുറ്റ്യാടി മണ്ധലത്തിലെ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പൊതുകളിസ്ഥലം നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത അപേക്ഷ സംബന്ധിച്ച് എന്തെല്ലാം തീരുമാനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ? 

4889


വീകെയര്‍ പദ്ധതി 

ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ബെന്നി ബെഹനാന്‍ 
,, സി. പി. മുഹമ്മദ് 
,, പാലോട് രവി

(എ) സാമൂഹ്യസുരക്ഷാ മിഷന്‍ വീകെയര്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് ആവശ്യമായ വിഭവസമാഹരണം കണ്ടെത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, വിശദമാക്കുമോ; 

(ഡി) ആരുടെയെല്ലാം പങ്കാളിത്തമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4890


സ്ത്രീസുരക്ഷാ ബീമായോജന 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, ഷാഫി പറന്പില്‍ 
,, ലൂഡി ലൂയിസ് 
,, എം. വി. വിന്‍സെന്‍റ്

(എ) സ്ത്രീസുരക്ഷാ ബീമായോജന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കുടുംബശ്രീ അയല്‍കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് എന്തെല്ലാം പരിരക്ഷയാണ് സ്ത്രീസുരക്ഷാ ബീമായോജന പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ആരെല്ലാമാണ് പദ്ധതിയുമായി സാന്പത്തികമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4891


കുട്ടികളിലെ വൈകല്യം തടയാന്‍ പ്രതിരോധ പദ്ധതി 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍
,, കെ. ശിവദാസന്‍ നായര്‍

(എ) കുട്ടികളില്‍ വൈകല്യം ഉണ്ടാകുന്നത് തടയുന്നതിന് സാമൂഹ്യനീതി വകുപ്പ് പ്രതിരോധപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

4892


സാമൂഹ്യനീതി വകുപ്പില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)സാമൂഹ്യനീതി വകുപ്പില്‍ നിന്നും ഏതെല്ലാം ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ഇനത്തിലും എത്ര രൂപ വീതം കുടിശ്ശിക നിലവിലുണ്ട്;

(സി)ഏത് വര്‍ഷം വരെയുള്ള അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)സാമൂഹ്യനീതി വകുപ്പില്‍ നിന്നും വൈപ്പിന്‍ മണ്ധലത്തില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഏതൊക്കെ ആവശ്യത്തിന് എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?

4893


സാമൂഹ്യനീതി വകുപ്പു വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷേമ പെന്‍ഷനുകള്‍ ഏതെല്ലാമാണെന്നും ഓരോ ക്ഷേമപദ്ധതികളിലും എത്ര ഗുണഭോക്താക്കളുണ്ടെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ഓരോ ക്ഷേമ പെന്‍ഷനുകളുടെയും തുകയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരംഭിച്ച പുതിയ ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

T4894


ക്ഷേമപെന്‍ഷനുകളുടെ വര്‍ദ്ധനവ് 

ശ്രീ. വര്‍ക്കല കഹാര്‍ 
,, സണ്ണി ജോസഫ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പാലോട് രവി 

(എ)സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

4895


സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 

ശ്രീ. സി. ദിവാകരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഇ.എസ്. ബിജിമോള്‍ 
ശ്രീ. കെ. രാജു 

(എ)സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉപഭോക്താക്കളായി എത്ര പേരുണ്ട്; ഇതില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കാര്‍ഷിക പെന്‍ഷന്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)മേല്പറഞ്ഞ വിഭാഗങ്ങളില്‍ പുതുതായി തെരഞ്ഞെടുത്ത എത്ര പേര്‍ക്ക് വീതം പെന്‍ഷന്‍ നല്കി തുടങ്ങാനുണ്ടെന്ന് വ്യക്തമാക്കുമോ? 

4896


സ്വകാര്യമേഖലയ്ക്ക് കൈമാറിയ പദ്ധതികള്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)സാമൂഹ്യനീതി വകുപ്പിന്‍റെ എന്തെല്ലാം പദ്ധതികളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറിയിട്ടുള്ളത്; വിശദവിവരം നല്‍കുമോ; 

(ബി)ഇനി എന്തെല്ലാം പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് സ്വകാര്യമേഖലയിലേയ്ക്കോ എന്‍.ജി.ഒ. മേഖലയിലേയ്ക്കോ കൈമാറാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കുമോ?

T4897


കേരള ബാലാവകാശ കമ്മിഷന്‍ മുന്പാകെയുള്ള പരാതികള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരള ബാലാവകാശ കമ്മിഷന്‍ മുന്പാകെ ഇപ്പോള്‍ എത്ര പരാതികള്‍ പരിഗണനയിലുണ്ട്;

(ബി)ആയതിന്‍റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)അവ എന്ന് തീര്‍പ്പുകല്‍പ്പിക്കുമെന്നും പ്രസ്തുത പരാതികള്‍ക്കു തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്‍റെ കാരണമെന്താണെന്നും വിശദമാക്കുമോ? 

T4898


കേരള ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങളും അവരുടെ ആനുകൂല്യങ്ങളും 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരള ബാലാവകാശ കമ്മീഷന്‍ എന്നു മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്;

(ബി)പ്രസ്തുത കമ്മീഷനില്‍ നിലവില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;

(സി)ടി അംഗങ്ങളെ തെരഞ്ഞെടുത്ത മാനദണ്ധം എന്താണെന്നു വിശദമാക്കുമോ;

(ഡി)ഇവരില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ?

T4899


കേരളബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശന്പളം, ഓണറേറിയം, യാത്രപ്പടി 

ശ്രീ. വി. ശിവന്‍കുട്ടി

(എ) കേരള ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ നാളിതുവരെ, ടി കമ്മീഷനിലെ അംഗങ്ങള്‍ ഓരോരുത്തരും ശന്പളം, ഓണറേറിയം, യാത്രപ്പടി എന്നീ ഇനങ്ങളില്‍ കൈപ്പറ്റിയ തുകയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി) നിലവില്‍ ബാലാവകാശ കമ്മീഷനില്‍ വിവിധ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കുമോ?

4900


ദത്തെടുക്കല്‍ നിയമം 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സംബന്ധിച്ച് പ്രാബല്യത്തിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)ദത്തെടുക്കല്‍ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളാണ് നിയമപരമായി ഉറപ്പുവരുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.