|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4835
|
ത്രിതല പഞ്ചായത്തുകളിലെ പഞ്ചവത്സര പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
'' അന്‍വര്‍ സാദത്ത്
'' കെ. ശിവദാസന്‍ നായര്‍
'' സി. പി. മുഹമ്മദ്
(എ)ത്രിതല പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇപ്രകാരം പഞ്ചായത്തുകളിലെ പദ്ധതി രൂപീകരണത്തിലേയും, നടത്തിപ്പിലേയും കാലതാമസം എത്രമാത്രം ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
4836 |
പഞ്ചായത്തുകളുടെ പ്ലാന്‍-നോണ്‍പ്ലാന്‍ ഫണ്ട് വിനിയോഗം
ശ്രീ. കെ.വി. വിജയദാസ്
(എ)2014 മാര്‍ച്ച് 31 ലെ കണക്കു്രപകാരം ഗ്രാമപഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ പ്ലാന്‍-നോണ്‍പ്ലാന്‍ ഫണ്ടുകളുടെ വിനിയോഗ വിവരങ്ങളുടെ വിശദാംശം നല്‍കുമോ;
(ബി)ഇതിന്‍റെ ബജറ്റ് വിഹിതം എത്രയായിരുന്നുവെന്നും അതില്‍ ചെലവഴിച്ച തുക എത്ര ശതമാനമാണെന്നും വ്യക്തമാക്കുമോ;
(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രതേ്യകമായി നീക്കിവെച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ നല്‍കുമോ ?
|
4837 |
കേരള തദ്ദേശ ഭരണ സേവന പ്രദാന പദ്ധതി
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ) കേരള തദ്ദേശ ഭരണ സേവന പ്രദാന പദ്ധതി എന്നാണ് നിലവില്‍ വന്നത്; ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(ബി) പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുകയായി നടപ്പുസാന്പത്തിക വര്‍ഷം നിശ്ചയിച്ചിട്ടുള്ളത് എത്രയാണ്;
(സി) പ്രസ്തുത പദ്ധതി നിലവില്‍ വന്നതിനു ശേഷം തദ്ദേശ ഭരണ സംവിധാനത്തിന്‍റെയും സ്ഥാപനത്തിന്‍റെയും നൈപുണ്യ വര്‍ദ്ധനവിന് ക്രിയാത്മകമായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു; വ്യക്തമാക്കുമോ?
|
4838 |
ഗ്രാമയാത്രാപദ്ധതി
ശ്രീ. ഹൈബി ഈഡന്‍
,, എം.എ. വാഹീദ്
,, ജോസഫ് വാഴക്കന്‍
,, എം.പി. വിന്‍സെന്‍റ്
(എ)ഗ്രാമയാത്ര പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)എത്ര പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദമാക്കുമോ'
(ഡി)ശേഷിക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
4839 |
സേവാഗ്രാമം പദ്ധതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ഗ്രാമപഞ്ചായത്തുകളില്‍ സേവാഗ്രാമം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ സവിശേഷതകളും, ഘടനയും വിശദമാക്കുമോ;
(സി)സേവാകേന്ദ്രയില്‍ നിന്നു ഉരുത്തിരിയുന്ന പദ്ധതികള്‍ക്കു പ്രതേ്യകം ഫണ്ട് അനുവദിക്കുമോ?
|
4840 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)തദ്ദേശസ്ഥാപനങ്ങള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വാങ്ങുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍, കന്പ്യൂട്ടറുകള്‍, ഫര്‍ണ്ണിച്ചറുകള്‍, മറ്റ് വിവിധ ഉപകരണങ്ങള്‍ എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും, വില നിശ്ചയിക്കുന്നതിനും എന്തെല്ലാം മാനദണ്ധങ്ങളാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ;
(ബി)ഇതിനായി പ്രത്യേകം മാനദണ്ധമുണ്ടാക്കി ഏജന്‍സികളെ നിശ്ചയിക്കുമോ;
(സി)മാനദണ്ധം ലംഘിക്കുന്നവരെയും ഗ്യാരണ്ടി കാലയളവില്‍ സാധനങ്ങള്‍ മാറ്റി നല്‍കാത്തവരെയും കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
4841 |
ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്ട് സമര്‍പ്പണം
ശ്രീ. എം. ഹംസ
(എ)ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്കായുള്ള പ്രോജക്റ്റ് സമര്‍പ്പണം സംബന്ധിച്ച് എന്തെല്ലാം മാനദണ്ധങ്ങള്‍ പാലിക്കുവാനാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്; വിശദാംശം നല്‍കാമോ;
(ബി) പാലക്കാട് ജില്ലയിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളാണ് സംയുക്ത പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അംഗീകാരം നേടുകയുണ്ടായത്; വിശദാംശം നല്‍കാമോ;
(സി)പ്രോജക്റ്റിന് അംഗീകാരം നല്‍കിയോയെന്ന് അറിയിക്കുമോ; എങ്കില്‍ വിശദാംശം നല്‍കാമോ?
|
4842 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലോകബാങ്ക് ധനസഹായം
ശ്രീ. പി. ഉബൈദുള്ള
(എ)2013-14 സാന്പത്തികവര്‍ഷത്തില്‍ ലോകബാങ്കിന്‍റെ ധനസഹായം എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിച്ചത് ;
(ബി)എത്ര രൂപയുടെ ധനസഹായമാണ് ലഭിച്ചതെന്നും അത് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്നും വെളിപ്പെടുത്തുമോ;
(സി)ലോകബാങ്ക് ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശം നല്‍കാമോ ?
|
4843 |
പഞ്ചായത്തുകളിലെ ജൈവവൈവിധ്യ രജിസ്റ്ററുകള്‍
ശ്രീ. വി.ഡി. സതീശന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
,, ലൂഡി ലൂയിസ്
,, വി.റ്റി. ബല്‍റാം
(എ)പഞ്ചായത്തുകളില്‍ ജൈവവൈവിധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ നടപടികളെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സംസ്ഥാനത്തിന്‍റെ വികസനത്തിന് അടിസ്ഥാന രേഖയാക്കി മാറ്റുന്നതിന് എന്തെല്ലാം വിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എല്ലാ പഞ്ചായത്തുകളിലും ഈ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
4844 |
പഞ്ചായത്തുകളുടെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍
ശ്രീ. എ.കെ. ബാലന്‍
(എ)സാമൂഹിക-സാന്പത്തിക -ജാതി സെന്‍സസിന്‍റെ കരട് പട്ടിക പ്രസിദ്ധീകരിക്കാനും, ആക്ഷേപങ്ങള്‍ സ്വീകരിക്കാനും പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)സെന്‍സസിന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കിയത് ഏത് വകുപ്പാണ്; തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആ വകുപ്പില്‍ നിന്നും മാറ്റാനുള്ള കാരണം വ്യക്തമാക്കുമോ;
(സി)ജീവനക്കാരുടെ പുതിയ ഉത്തരവാദിത്വം പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെടുത്തുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; പഞ്ചായത്തുകള്‍ക്ക് പുതിയ സാന്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരുമോയെന്നും ഇക്കാര്യത്തില്‍ നയമെന്താണെന്നും വ്യക്തമാക്കുമോ?
(ഡി)സെന്‍സസിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കി കുടുംബശ്രീ മുഖാന്തിരം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ നയം വ്യക്തമാക്കുമോ?
|
T4845 |
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്‍റെ കരട് വിജ്ഞാപനം
ശ്രീ. എ.കെ. ബാലന്‍
(എ)വാര്‍ഡ് വിഭജനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതിയെ തദ്ദേശ സ്വയംഭരണസ്ഥാപനാടിസ്ഥാനത്തില്‍ നിയമിച്ചുട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമിക്കുമോ; നിയമിക്കുമെങ്കില്‍ ആയതിന്‍റെ ഘടന എപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)കരട് വിജ്ഞാപനം എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)വാര്‍ഡ് വിഭജന കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുള്ള ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
|
4846 |
പ്രാദേശിക ജനാധിപത്യ ശാക്തീകരണം-അന്താരാഷ്ട്ര സെമിനാര്‍
ശ്രീ. ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
,, പാലോട് രവി
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)പഞ്ചായത്ത് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ജനാധിപത്യ ശാക്തീകരണത്തെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാന്‍ ഉദ്ദേശിച്ചത്; വിശദമാക്കുമോ;
(സി) എന്തെല്ലാം വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)എന്തെല്ലാം തുടര്‍നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4847 |
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)സാമൂഹ്യ-സാന്പത്തിക-സ്ത്രീ ശാക്തീകരണ മേഖലകളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കുന്നതിനായി ഏതൊക്കെ സംസ്ഥാനങ്ങളുമായി കുടുംബശ്രീ ധാരണാപത്രം ഒപ്പിട്ടു;
(ബി)പ്രസ്തുത ധാരണാപത്രത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വസ്തുതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ കുടുംബശ്രീയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു; ആയത് ഇപ്പോള്‍ എത്ര;
(ഡി)കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുവാന്‍ എന്തു നടപടി നാളിതുവരെ സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഇ)60 വയസ്സു കഴിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
(എഫ്)നിലവില്‍ കുടുംബശ്രീ അംഗങ്ങള്‍ എത്ര ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്തു വരുന്നു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ജി)2013-14 സാന്പത്തിക വര്‍ഷം കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് തുക സര്‍ക്കാര്‍ മാറ്റി വച്ചിരുന്നു; ഇതില്‍ എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി;
(എച്ച്)2013-14 സാന്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റായി എത്ര തുക കുടുംബശ്രീക്ക് അനുവദിച്ചു; ആയതില്‍ എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി ?
|
4848 |
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ)കുടുംബശ്രീ വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതികളില്‍ എസ്.ജി.എസ്.വൈ. പദ്ധതി നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(സി)എസ്.ജി.എസ്.വൈ. പദ്ധതിപ്രകാരം എന്തെല്ലാം സേവനങ്ങളാണ് നടപ്പിലാക്കിയിരുന്നത്?
|
4849 |
സ്നേഹിത ജെന്‍റര്‍ ഹെല്‍പ്പ്ഡെസ്ക്
ശ്രീ. എ.കെ. ബാലന്‍
(എ)കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്നേഹിത ജെന്‍റര്‍ ഹെല്‍പ്പ്ഡെസ്കുകള്‍ ആരംഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതിനകം എത്ര സ്നേഹിത ജെന്‍റര്‍ ഹെല്‍പ്പുഡെസ്കുകള്‍ ആരംഭിച്ചിട്ടുണ്ട്; എവിടെയെല്ലാമാണ് ആരംഭിച്ചത്;
(സി)സ്നേഹിത ജെന്‍റര്‍ ഹെല്‍പ്പ് ഡെസ്ക്കുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ഡി)സ്നേഹിത ജെന്‍റര്‍ ഹെല്‍പ്പ് ഡെസ്ക്കിന്‍റെ സേവനം ലഭിക്കാന്‍ വനിതകള്‍ ആരെയാണ് സമീപിക്കേണ്ടത് എന്ന് അറിയിക്കുമോ?
|
4850 |
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഘടന
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഐ.കെ.എം. ഭരണസമിതിയില്‍ എത്ര അംഗങ്ങളുണ്ടെന്നും അത് ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;
(സി)ഐ.കെ.എമ്മില്‍ എത്ര ജീവനക്കാരുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും അവര്‍ വഹിക്കുന്ന സ്ഥാനം എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
(ഡി)ഇവരുടെ സേവന-വേതന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദാംശം ലഭ്യമാക്കുമോ;
(ഇ)ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വഭ്യമാക്കാമോ?
|
4851 |
സാറ്റലൈറ്റ് മാപ്പിംഗ്
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)ഉപഗ്രഹ ഛായാചിത്രങ്ങളുടെ സഹായത്തോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
(സി)സാറ്റലൈറ്റ് മാപ്പിംഗ് പ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതിക്കായി ഐ.കെ.എം. അപേക്ഷ നല്‍കിയിരുന്നത് എന്നാണ്; പ്രസ്തുത അപേക്ഷയിന്‍മേല്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ഡി)സാറ്റലൈറ്റ് മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കാമോ?
|
4852 |
പഞ്ചായത്തുകളുടെ ക്ഷീരവികസന പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്ഷീരവികസന യൂണിറ്റുകള്‍ നിലവിലുണ്ടോ;
(ബി)ഇല്ലായെങ്കില്‍ പുതിയ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)ഗ്രാമ പഞ്ചായത്തുകളുടെ ക്ഷീരവികസനം സംബന്ധിക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആരാണ്;
(ഡി)ഇവര്‍ക്ക് പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെട്ട് കാര്യാലയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടോ;
(ഇ)ഇല്ലായെങ്കില്‍ അത്തരത്തിലുള്ള സംവിധാനം ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
4853 |
ഗുണഭോക്തൃ ലിസ്റ്റ് രൂപീകരണം
ശ്രീമതി പി. അയിഷാ പോറ്റി
(എ)വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗുണഭോക്തൃ ലിസ്റ്റ് രൂപീകരണം കാര്യക്ഷമമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗുണഭോക്തൃ ലിസ്റ്റ് രൂപീകരണം കാര്യക്ഷമമാക്കുന്നതിനായി കംപ്ട്രോളര്‍ & ആഡിറ്റര്‍ ജനറല്‍, ലോക്കല്‍ ഫണ്ട് ആഡിറ്റ് എന്നീ വിഭാഗങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹരായവര്‍ മാത്രം ഉള്‍പ്പെടുന്നു എന്നു ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
|
4854 |
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ക്ഷേമ നടപടികള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ക്ഷേമ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4855 |
മെന്പര്‍മാര്‍ക്ക് അംഗത്വകാലാവധിയനുസരിച്ച് പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടി
ശ്രീ. പി. ഉബൈദുള്ള
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെന്പര്‍മാര്‍ക്ക് അവരുടെ അംഗത്വ കാലാവധിയുടെ കണക്കനുസരിച്ച് പെന്‍ഷന്‍ സന്പ്രദായം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
4856 |
പഞ്ചായത്തുകളിലെ പെന്‍ഷന്‍ അദാലത്തുകള്‍
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ) സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകള്‍ പെന്‍ഷന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇപ്രകാരം സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;
(സി) അദാലത്തില്‍ പങ്കെടുത്ത് പെന്‍ഷന് അര്‍ഹത ഉള്ളവരായി തിരഞ്ഞെടുക്കപ്പെടുന്നവരെ ഈ വിവരം അറിയിക്കാറുണ്ടോ; ഇല്ലെങ്കില്‍ ഈ വിവരം യഥാസമയം അറിയിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4857 |
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ശ്രീ.എ.കെ. ബാലന്‍
(എ)മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ടവര്‍ നിര്‍മ്മിക്കുന്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;
(ഡി)ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരെ പരിസരവാസികള്‍, ആരോഗ്യപ്രശ്നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പരാതിപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
(ഇ)ഇത് സംബന്ധിച്ച് നാട്ടുകാരും, മൊബൈല്‍ കന്പനികളും തമ്മില്‍ സംസ്ഥാനത്തുടനീളം കേസ്സുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കേസ്സുകളില്‍ സര്‍ക്കാര്‍ എന്ത് നിലപാടാണ് കോടതിയില്‍ സ്വീകരിച്ചുവരുന്നത്;
(എഫ്)സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കാത്തതിനാല്‍ കോടതിയില്‍ നിന്നും കന്പനികള്‍ക്ക് അനുകൂലമായി വിധിയുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
T4858 |
തീരദേശപരിപാലനനിയമലംഘനം
ശ്രീ. കെ. അജിത്
(എ)കേരളത്തില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ടുകളോ കെട്ടിടങ്ങളോ പണിതിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ രീതിയില്‍ എത്ര കെട്ടിടങ്ങള്‍/റിസോര്‍ട്ടുകള്‍ ഓരോ ജില്ലയിലും പണിതിട്ടുള്ളതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
(ബി)തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുകയോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും വെളിപ്പെടുത്തുമോ;
(സി)തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ എത്ര സംഭവങ്ങളാണ് വൈക്കം താലൂക്കില്‍ കണ്ടെത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
4859 |
ഇ.എം.എസ് ഭവന നിര്‍മ്മാണ പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)ഇ.എം.എസ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം വായ്പ എടുത്തവര്‍ക്ക് കാലാവധിക്ക് മുന്പ് വായ്പ ഒരുമിച്ച് അടച്ച് കഴിഞ്ഞാല്‍ പ്രമാണം തിരിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)ഇതിന്‍റെ വ്യവസ്ഥകള്‍ എന്തൊക്കെയാണ് എന്നറിയിക്കുമോ;
(സി)ഇതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്, അപേക്ഷകളിന്മേല്‍ എടുത്ത തീരുമാനം എന്തെന്ന് വ്യക്തമാക്കുമോ;
(ഡി)വൈപ്പിന്‍ മണ്ധലത്തില്‍ നിന്നും ഇപ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്?
|
4860 |
ഭവനശ്രീ വായ്പകളുടെ ബാദ്ധ്യത ഏറ്റെടുക്കല്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, കെ. മുരളീധരന്‍
,, സണ്ണി ജോസഫ്
,, എം.എ. വാഹീദ്
(എ)കുടുംബശ്രീ /സി.ഡി.എസ് മുഖേനയുള്ള ഭവനശ്രീ വായ്പകളുടെ ബാദ്ധ്യത ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം ബാങ്കുകളില്‍ നിന്നാണ് വായ്പകള്‍ നല്‍കിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വായ്പത്തുകകളും പിഴപ്പലിശകളും ഒഴിവാക്കാമെന്ന് ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)വായ്പ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുകൊണ്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4861 |
ഭവനശ്രീ പദ്ധതി
ശ്രീ. റ്റി.വി. രാജേഷ്
(എ)കുടുംബശ്രീയുടെ ഭവനശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുവെക്കുന്നതിന് വായ്പയെടുത്തവരുടെ തിരിച്ചടവ് സംബന്ധിച്ച് എന്തെല്ലാം തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;
(ബി)ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
4862 |
മാലിന്യസംസ്കരണത്തിന് അനുവദിച്ച ഫണ്ട്
ശ്രീ. പി. ഉബൈദുള്ള
(എ) ഖരമാലിന്യസംസ്കരണത്തിന് പ്ലാന്‍റുകള്‍ സ്ഥാപിക്കുവാന്‍ ശുചിത്വമിഷന്‍ നല്‍കുന്ന ഫണ്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) 2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയും വിനിയോഗിച്ച ശതമാനവും വെളിപ്പെടുത്താമോ;
(സി) ശുചിത്വമിഷന്‍റെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടല്‍ ഇല്ലാത്തതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വക മാറ്റുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(ഡി) മാലിന്യസംസ്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമോ?
|
4863 |
ക്വാറി ഖനനത്തിന് നിശ്ചിത ശതമാനം ഫീസ് ഈടാക്കുന്നതിനുള്ള നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കരിങ്കല്‍ ക്വാറി, ചെങ്കല്‍ ക്വാറി (പാറമട) എന്നിവയിലെ ഖനനത്തിന് നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നാമമാത്രമായ ഫീസാണ് ലഭിക്കുന്നത് എന്ന വസ്തുത ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
(ബി)ജിയോളജി വകുപ്പിന് പുറമെ, പഞ്ചായത്തുകള്‍ക്കും ഇത്തരം ഖനനത്തിന് അളവിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത ശതമാനം ഫീസ് ഈടാക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
T4864 |
പൊതുഭരണസമിതിയുടെ കീഴില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം
ശ്രീ. കെ. രാജു
ഓരോപ്രദേശത്തേയും പ്രാദേശിക ഭരണസമിതികളിലെയും സംസ്ഥാന സര്‍ക്കാരിന്‍റെയും കുട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പൊതു ഭരണസമിതിയുടെ കീഴില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയമനിര്‍മ്മാണം പരിഗണിക്കുമോ?
|
4865 |
മരവ്യവസായ യൂണിറ്റുകള്‍ക്കുള്ള പഞ്ചായത്തനുമതി
ശ്രീ. കെ. അജിത്
(എ)സംസ്ഥാനത്ത് മരവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തിന്‍റെ അനുമതി ആവശ്യമുണ്ടോ ;
(ബി)മരവ്യവസായ യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്‍റെ അനുമതി ആവശ്യമാണെങ്കില്‍ ഏതെല്ലാം ഏജന്‍സികളുടെ അനുമതികള്‍ക്ക് ശേഷമാണ് പഞ്ചായത്ത് അനുമതി നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?
|
T4866 |
ആധുനിക ശ്മശാനങ്ങള്‍
ശ്രീ. സി. ദിവാകരന്‍
ആധുനിക ശ്മശാനങ്ങള്‍ സംസ്ഥാനത്ത് എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്; എല്ലാ ജില്ലകളിലും ആധുനിക ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
T4867 |
തൃപ്തി ന്യായവില ഭക്ഷണശാലകള്‍
ശ്രീ. സി. ദിവാകരന്‍
സംസ്ഥാനത്ത് എവിടെയെല്ലാമാണ് തൃപ്തി ന്യായവില ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ?
|
4868 |
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ്
ശ്രീ. പി. തിലോത്തമന്‍
(എ)ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പരിഷ്കരിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
(ബി)മൂന്ന്സെന്‍റോ അതില്‍ കുറവോ മാത്രം സ്ഥലം പഞ്ചായത്ത് പ്രദേശങ്ങളില്‍ സ്വന്തമായുള്ളവര്‍ക്ക് വീടുവെയ്ക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടോ;
(സി)എന്തെല്ലാം ഇളവുകളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഇപ്രകാരം വീട് നിര്‍മ്മിക്കുന്നതിന് അപേക്ഷിക്കേണ്ടിവരുന്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്നു പറയാമോ;
(ഇ)മൂന്ന് സെന്‍റില്‍ താഴെ ഭൂമി സ്വന്തമായുള്ളവരും സ്വന്തമായി താമസിക്കാന്‍ വീടില്ലാത്തവരുമായ അപേഷകര്‍ സമര്‍പ്പിച്ചിട്ടുള്ള അപേഷകള്‍ ഏതെങ്കിലും കാരണത്താല്‍ നിരാകരിക്കപ്പെടുന്നുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ?
|
4869 |
പെര്‍ഫോമന്‍സ് ആഡിറ്റ് വിഭാഗത്തിന്‍റെ ലക്ഷ്യങ്ങളും ചുമതലകളും
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയിട്ടുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;
(ബി)പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളില്‍ ഈ കാലയളവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
(സി)പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്‍റെ ലക്ഷ്യങ്ങളും ചുമതലകളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
4870 |
ഓഫീസുകള്‍ സ്വരാജ് ഭവനിലേയ്ക്ക് മാറ്റാന്‍ നടപടി
ശ്രീമതി കെ.എസ്. സലീഖ
(എ)തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള സ്വരാജ് ഭവന്‍റെ നിര്‍മ്മാണം എന്നാണ് പൂര്‍ത്തീകരിച്ചത്; ഇതിനായി എത്ര രൂപ ചെലവായി; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വകുപ്പിന്‍റെ കീഴിലുള്ള ഏതെല്ലാം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ തലസ്ഥാനത്ത് വാടകകെട്ടിടങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു; അവയ്ക്കായി നല്‍കുന്ന പ്രതിമാസ വാടക തുക എത്രയാണെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;
(സി)നിലവില്‍ സ്വരാജ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഏതെല്ലാം;
(ഡി)ഇതിന്‍റെ പ്രവര്‍ത്തനം തുടങ്ങാത്തതിന്‍റെ കാരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ പ്രസ്തുത നോട്ടീസിന് ജൂലൈ 20-ന് മുന്‍പ് എപ്രകാരമുള്ള വിശദീകരണം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
(ഇ)വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തലസ്ഥാനത്തെ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളുടെ പ്രവര്‍ത്തനവും സ്വരാജ് ഭവനിലേയ്ക്ക് മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
<<back |
next page>>
|