UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4771

കാര്‍ഷിക ആവശ്യത്തിനായി നിര്‍മ്മിച്ച കുളങ്ങള്‍ -കാസര്‍ഗോഡ് ജില്ല 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കൃഷി ആവശ്യത്തിനായി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിച്ച കുളങ്ങള്‍ എത്രയാണെന്നും നിലവില്‍ ഉപയോഗശൂന്യമായ എത്ര കുളങ്ങളുണ്ടെന്നും വ്യക്തമാക്കാമോ ; 

(ബി)കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച കുളങ്ങള്‍ കയ്യേറ്റം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

4772

കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്ക് സാന്പത്തികസഹായം 

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ 26.04.2013-ന് ഹോസ്ദുര്‍ഗ് താലൂക്കിലും കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലും വീശിയടിച്ച കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്ക് സാന്പത്തികസഹായം നല്‍കിയിട്ടുണ്ടോ; 

(ബി)28.04.2013-ന് ദുരന്തബാധിത പ്രദേശങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സ്പെഷ്യല്‍ പാക്കേജ് അനുവദിക്കുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)പ്രസ്തുത പാക്കേജിന് അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത പാക്കേജ് ഇപ്പോള്‍ ആരുടെ പരിഗണനയിലാണുള്ളത്; ഇതിന് അനുമതി ലഭിക്കാന്‍ സാധ്യതയുണ്ടോ; വിശദാംശ ങ്ങള്‍ അറിയിക്കാമോ?

4773

കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് തുക 

ശ്രീ. പി. ഉബൈദുള്ള 

(എ) കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന തുക സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) മോറട്ടോറിയം വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര സമയത്തേക്കാണ് നീട്ടിയതെന്ന് വ്യക്തമാക്കുമോ; 

(സി) കൂടുതല്‍ ഫണ്ട് അനുവദിച്ച് നാഷണലൈസ്ഡ് ബാങ്കുകളില്‍ നിന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് കൂടി ഈ ആനുകൂല്യം അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?

4774

നബാര്‍ഡ് വഴി കാര്‍ഷിക വായ്പ 

ശ്രീ. പി. ഉബൈദുള്ള

നബാര്‍ഡ് ഓഫീസുകള്‍ വഴി 2011-2012, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര തുക കാര്‍ഷിക വായ്പ നല്‍കിയിട്ടുണ്ടെന്ന് അറിയാമോ ?

4775

ചെറുകിട നാമമാത്ര കര്‍ഷകരുടെ പെന്‍ഷന്‍ പദ്ധതി 

ശ്രീ. അന്‍വര്‍ സാദത്ത് 
,, വി.റ്റി. ബല്‍റാം 
,, ജോസഫ് വാഴക്കന്‍ 
,, സി.പി. മുഹമ്മദ്

(എ)ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക ് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ആരെയെല്ലാമാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് പെന്‍ഷന്‍ അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

4776

കാലവര്‍ഷക്കെടുതിയില്‍ വിള നശിച്ചുപോയവര്‍ക്ക് സാന്പത്തിക സഹായം നല്‍കല്‍ 

ശ്രീ. ജെയിംസ് മാത്യു

(എ)കാലവര്‍ഷക്കെടുതിയില്‍ വിള നശിച്ചു പോയകര്‍ഷകര്‍ക്ക് എന്തെങ്കിലും സാന്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിലെ വിളനാശം മൂലം കര്‍ഷകര്‍ കടക്കെണിയിലാക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കര്‍ഷക കടാശ്വാസ ബില്ലിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഇത്തരം പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും സമാശ്വാസ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

4777

കിഴക്കഞ്ചേരി മേഖലയിലുണ്ടായ വേനല്‍ മഴയിലുണ്ടായ കൃഷിനാശം 

ശ്രീ. എം. ചന്ദ്രന്‍

(എ)പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി മേഖലയില്‍ കഴിഞ്ഞ മാസം ഉണ്ടായ വേനല്‍ മഴയില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എത്ര രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ; 

(സി)കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

4778

വിളകളുടെ നാശത്തിന് കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ) വിളകളുടെ നാശത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിബന്ധനകള്‍ മൂലം കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി) പ്രസ്തുത നിബന്ധനകള്‍ മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ;

(സി) നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

4779

കര്‍ഷക ആത്മഹത്യ 

ശ്രീ. എം. ഹംസ

(എ)കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന എത്ര കര്‍ഷകര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആത്മഹത്യ ചെയ്തു; ജില്ലാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ; 

(ബി)കാര്‍ഷിക വിളകള്‍ക്ക് കാലാവസ്ഥവ്യതിയാനംകൊണ്ടുണ്ടാകുന്ന നഷ്ടം മൂലം യഥാസമയം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി നിലവില്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദീകരിക്കാമോ; 

(സി)ഏത് തീയതി വരെയുളള കാര്‍ഷിക വായ്പകളാണ് എഴുതിത്തളളുന്നത്; അതിന്‍റെ വിശദാംശവും നടപടിക്രമവും വ്യക്തമാക്കാമോ?

4780

ഫാം അഡൈ്വസറി മെസേജിംഗ് 

ശ്രീ. തോമസ് ചാണ്ടി

2011-12 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫാം അഡൈ്വസറി മെസേജിംഗ്, കൃഷിഭവനും ഭൂവുടമയും ചേര്‍ന്നുള്ള കരാര്‍ കൃഷി, ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, കായല്‍ കര്‍ഷകര്‍ക്ക് പന്പിംഗ് സബ്സിഡി, കാര്‍ഷിക ഇന്‍ഷ്വറന്‍സ് എന്നിവ നടപ്പിലാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? 

4781

കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ലൂഡി ലൂയിസ് 
,, കെ. അച്ചുതന്‍ 
,, ബെന്നി ബെഹനാന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)കൃഷി ഭവനുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമാക്കാമോ;

(ബി)കൃഷി വിവരങ്ങളും അടിസ്ഥാന വിവരങ്ങളും കൃഷി ഭവന്‍ വഴി ശേഖരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശംങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

4782

ആലത്തൂര്‍ മണ്ഡലത്തിലെ കൃഷിവകുപ്പിന്‍റെ ഓഫീസുകള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കൃഷിവകുപ്പിന്‍റെ എത്ര ഓഫീസുകളാണ് നിലവിലുള്ളത്; 

(ബി)പ്രസ്തുത ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ;

(സി)കൃഷി ഓഫീസര്‍ ഇല്ലാത്ത ഓഫീസുകള്‍ നിലവിലുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ കൃഷി ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4783

ഇടുക്കി മണ്ധലത്തിലെ കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. റോഷി അഗസ്റ്റിന്‍

(എ)ഇടുക്കി നിയോജകമണ്ഡലത്തിലെ ഏതാനും കൃഷി ഓഫീസുകളില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത നിയോജകമണ്ഡലത്തിലെ ഏതെല്ലാം കൃഷി ഓഫീസുകളിലാണ് കൃഷി ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്; എത്ര നാളായി ഒഴിഞ്ഞുകിടക്കുന്നു; 

(സി)കൃഷി ഓഫീസര്‍മാരുടെ ഒഴിവ് നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

4784

സീനിയര്‍ ക്ലാര്‍ക്ക് തസ്തിക - സീനിയോറിറ്റി/പ്രൊമോഷന്‍ ലിസ്റ്റ് സംബന്ധിച്ച ട്രിബ്യൂണല്‍ വിധി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കൃഷി വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സീനിയോറിറ്റി / പ്രൊമോഷന്‍ ലിസ്റ്റ് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശം വ്യക്തമാക്കുമോ; 

(സി)വിധി നടപ്പിലാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയത് സംബന്ധിച്ച വിശദീകരണം അറിയിക്കുമോ;

(ഇ)കൃഷിഡയറക്ടര്‍ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് സ്പഷ്ടീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ; 

(എഫ്)ഉണ്ടെങ്കില്‍ ആയതിന് സ്പഷ്ടീകരണം നല്‍കിയിട്ടുണ്ടോ;ആയത് സംബന്ധിച്ച് വിശദീകരണം നല്‍കുമോ; 

(ജി)പ്രസ്തുത വിധി എന്ന് നടപ്പില്‍ വരുത്തുമെന്ന് അറിയിക്കുമോ?

4785

പീലിക്കോട് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളി നിയമനം 

ശ്രീ. കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തില്‍ തൊഴിലാളികളെ നിയമിക്കുന്നതിനായി തയ്യറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേരെ ഇതുവരെ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ലിസ്റ്റ് നിലവിലിരിക്കെ താല്കാലികമായി എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?

4786

വയനാട് ജില്ലയിലെ കമ്മോഡിറ്റി സേഫ്റ്റി നെറ്റ് സ്കീം 

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

(എ)വയനാട് ജില്ലയില്‍ നടപ്പാക്കിയ കമ്മോഡിറ്റി സേഫ്റ്റി നെറ്റ് സ്കീമില്‍ ഉള്‍പ്പെടുത്തി എത്ര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കി എന്നതിന്‍റെ ബ്ലോക്ക്തല വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത സ്കീമിലൂടെ എന്ത് തുക വിതരണം ചെയ്തു എന്നതിന്‍റെ ബ്ലോക്ക്തല വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത പദ്ധതി ജില്ലയിലെ ഇഞ്ചി കര്‍ഷകര്‍ക്ക് എത്രമാത്രം പ്രയോജനം ചെയ്തുവെന്ന് കണക്കാക്കിയിട്ടുണ്ടോ?

4787

പെരിയ പ്ലാന്‍റേഷന്‍ -കുണിയ ഡിവിഷനിലെ സ്ഥലം സര്‍ക്കാര്‍ കോളേജിന് നല്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ പെരിയ പ്ലാന്‍റേഷന്‍ -കുണിയ ഡിവിഷനില്‍ ആര്‍.എസ്. നം. 196-ല്‍പ്പെട്ട 10 ഏക്കര്‍ സ്ഥലം ഉദുമ നിയോജകമണ്ധലത്തില്‍ അനുവദിക്കുന്ന ഗവണ്‍മെന്‍റ് ആര്‍ട്സ് & സയന്‍സ് കോളേജിനായി വിട്ടു നല്‍കണമെന്ന സ്ഥലം എം.എല്‍.എ. നല്‍കിയ 25/14/വി.ഐ.പി./അഗ്രി. (എ) എം.ഡി., പി.സി.കെ. 10/01/2014 നന്പരായി ഹര്‍ജിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ; 

(ബി)കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത പ്രസ്തുത സ്ഥലം സര്‍ക്കാര്‍ കോളേജിനായി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

4788

എറണാകുളം ജില്ലയിലെ കൃഷിവകുപ്പിന്‍റെ ഓഫീസുകളിലെ ഒഴിവുകള്‍ 

ശ്രീ. ഹൈബി ഈഡന്‍

(എ)എറണാകുളം ജില്ലയിലെ കൃഷിവകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി. ക്ലാര്‍ക്കുമാരുടെയും എല്‍.ഡി ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ; 

(ബി)നാളിതുവരെയുള്ള ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായിട്ടുണ്ടോ; 

(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കുമോ? 

4789

കുന്നത്തൂര്‍ ഏലാ വികസനം 

ശ്രീ.ജി.എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുന്നത്തൂര്‍ ഏലാ വികസന ആവശ്യത്തിലേക്കായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് 21.12.2013 ന് ചീ: 39013/ജഅ1 നന്പരായി സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നുവോ; 

(ബി)പ്രസ്തുത കത്തിന്മേല്‍ കൃഷി വകുപ്പ് ഡയറക്ടര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആവശ്യപ്പെട്ട ഡി.പി.ആര്‍. എന്നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണം അറിയിക്കുമോ ?

4790

കുറുപ്പന്തറ പൊതുലേലകേന്ദ്രം നേരിടുന്ന പ്രശ്നങ്ങള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 22.02.2014-ല്‍ കടുത്തുരുത്തി നിയോജകമണ്ധലത്തിലെ കുറുപ്പന്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുലേലകേന്ദ്രം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണ്; ഇതില്‍ ഏതൊക്കെ നടപ്പിലാക്കി; തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ബി)കൃഷി വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചര്‍ച്ച ചെയ്തെടുത്ത തീരുമാനം എത്രയും വേഗം നടപ്പില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

4791

കൊട്ടാരക്കര മണ്ഡലത്തില്‍ മണ്ണുസംരക്ഷണ വകുപ്പു മുഖേനയുള്ള പദ്ധതികള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മണ്ണ് സംരക്ഷണ വകുപ്പ് മുഖേന കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികളുടെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;

(സി)മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ആരംഭിച്ചതും തുടരുന്നതുമായ എത്ര പദ്ധതികളുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4792

പൊക്കാളി പാടശേഖരങ്ങളിലെ ചെമ്മീന്‍ കെട്ടുകള്‍ 

ശ്രീ. എ.കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)പൊക്കാളി പാടശേഖരങ്ങളിലെ ചെമ്മീന്‍ കെട്ടുകളുടെ പ്രവര്‍ത്തന കാലാവധി ദീര്‍ഘിപ്പിച്ചത് പൊക്കാളി കൃഷിക്ക് തിരിച്ചടിയാകുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)"കുഫോസ്' എന്ന സംഘടനയുടെ വൈസ് ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി കരിനിലങ്ങളുടെ ചെമ്മീന്‍ കെട്ടുകള്‍ കാര്‍ഷിക കലണ്ടര്‍ ഏകീകരിക്കുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ അവസാനത്തോടെ ഒഴിഞ്ഞു കൊടുക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും പ്രസ്തുത ശുപാര്‍ശക്ക് കടക വിരുദ്ധമായി നടപടികള്‍ സ്വീകരിക്കാന്‍ കാണമെന്തെന്ന് വെളിപ്പെടുത്താമോ?

4793

നെല്ലിയാന്പതിയിലെ ഓറഞ്ച് ആന്‍റ് വെജിറ്റബിള്‍ ഫാമിലെ തരിശ് ഭൂമി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെല്ലിയാന്പതിയിലെ ഓറഞ്ച് അന്‍റ് വെജിറ്റബിള്‍ ഫാമില്‍ എത്ര ഏക്കര്‍ തരിശ് ഭൂമിയാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ;

(ബി)ഫാമിന്‍റെ അധീനതിയിലുള്ള തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത് എന്ന് വിശദമാക്കുമോ; ഇതിനായി അനുവദിച്ച ഫണ്ട് സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(സി)നിലവിലുള്ള തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

4794

ഓറഞ്ച് ആന്‍റ് വെജിറ്റബിള്‍ ഫാമിന്‍റെ വികസനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെല്ലിയാന്പതി ഗവണ്‍മെന്‍റ് ഓറഞ്ച് ആന്‍റ് വെജിറ്റബിള്‍ ഫാമിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 2011-12, 2012-13, 2013-14 വര്‍ഷത്തില്‍ എത്ര കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഏതെല്ലാം പദ്ധതികള്‍ക്കാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളത്; ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും, പൂര്‍ത്തീകരിച്ച പദ്ധതി ഏതൊക്കെയെന്നും വിശദമാക്കുമോ; 

(സി)ഇനി എത്ര പദ്ധതികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദാംശം നല്‍കുമോ? 

4795

ചക്കയുടെ ഉല്‍പ്പാദനം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി എത്ര കോടി രൂപയുടെ ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്;

(ബി)ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ അന്പതു ശതമാനവും സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം ആക്കി മാറ്റുന്നതിനുള്ള സൌകര്യത്തിന്‍റെ കുറവ് നിമിത്തം നശിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ സീസണ്‍ വിളയായ ചക്ക സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ?

4796

നാളികേര കൃഷിയുടെ പുനരുദ്ധാരണം 

ശ്രീ. പി. തിലോത്തമന്‍

(എ)സംസ്ഥാനത്ത് നാളികേര കൃഷി വര്‍ദ്ധിപ്പിക്കുവാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)ഉല്‍പ്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ളതും ഉയരം കുറഞ്ഞതുമായ തെങ്ങിന്‍ തൈകള്‍ വ്യാപകമായി വച്ചു പിടിപ്പിക്കുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)നാളികേര ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നാളികേര കൃഷി ആദായകരമായി മാറ്റുന്നതിനുമുള്ള പദ്ധതികള്‍ വിശദമാക്കുമോ?

4797

കേര ബയോപാര്‍ക്കുകള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് കേര ബയോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കേര ബയോപാര്‍ക്കുകള്‍ വഴി എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) നാളികേരത്തിന്‍റെ മൂല്യവര്‍ദ്ധിത ഉത്പന്നസംരംഭങ്ങള്‍ക്കും, സംരംഭകര്‍ക്കും സാങ്കേതിക സഹായവും താമസസൌകര്യവും നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ബയോപാര്‍ക്കുകളില്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

4798

നാളികേര വികസന കോര്‍പ്പറേഷന്‍റെ പുന:സ്ഥാപനം 

ശ്രീ. സണ്ണി ജോസഫ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഹൈബി ഈഡന്‍ 
,, എം. പി. വിന്‍സെന്‍റ് 

(എ)നാളികേര വികസന കോര്‍പ്പറേഷന്‍ പുന:സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)നാളികേര വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍ത്തലാക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)ഇന്നത്തെ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പുന:സ്ഥാപിക്കുന്നതിന്‍റെ പ്രസക്തി എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ഡി)നാളികേരത്തില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനും ഇത് എത്ര മാത്രം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഇ)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

4799

നീര ഉത്പാദിപ്പിക്കുന്നതിന് പദ്ധതി 

ശ്രീ. സി.കെ. നാണു 
ശ്രീമതി ജമീല പ്രകാശം 
ശ്രീ. ജോസ് തെറ്റയില്‍ 
,, മാത്യു റ്റി. തോമസ് 

(എ)തെങ്ങില്‍ നിന്നും നീര ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഗവണ്‍മെന്‍റ് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; 

(ബി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4800

തെങ്ങുകൃഷിയില്‍ ശാസ്ത്രീയമായ പരിഷ്ക്കാരം 

ശ്രീ. പി. ഉബൈദുള്ള 
,, സി. മോയിന്‍കുട്ടി 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, റ്റി. എ. അഹമ്മദ് കബീര്‍

(എ)പരന്പരാഗത തെങ്ങുകൃഷി മാറിയ സാഹചര്യത്തില്‍ ശാസ്ത്രീയമായ പരിഷ്ക്കാരങ്ങള്‍ എന്തെങ്കിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ: 

(ബി)തെങ്ങു കയറ്റക്കാരുടെ കുറവ്, കൃഷി സ്ഥലങ്ങളുടെ ലഭ്യതയിലെ കുറവ്, നീരയുടെയും ഇളനീരിന്‍റെയും ആവശ്യകതയിലെ വര്‍ദ്ധനവ് മുതലായവ കണക്കിലെടുത്ത് കൃഷി രീതിയിലും തെങ്ങിനങ്ങളുടെ തെരഞ്ഞടുപ്പിലും ആവശ്യമായ മാറ്റം വരുത്തി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(സി)നിലവില്‍ തെങ്ങുകൃഷിക്ക് ഉപയുക്തമാക്കിയിട്ടുള്ള ഭൂമിയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

4801

തെങ്ങ്കൃഷിയുടെ പുനരുദ്ധാരണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)തെങ്ങ്കൃഷിയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സമഗ്രമായ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ മുന്‍കയ്യെടുക്കുമോ എന്ന് വിശദമാക്കാമോ; 

(ബി)ഇതിന്മേല്‍ നിലവില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

4802

നാളികേര വികസന ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 

ശ്രീ. പി. കെ. ബഷീര്‍

(എ)നാളികേരത്തിന്‍റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം സഹായങ്ങള്‍/പ്രോത്സാഹനങ്ങളാണ് നാളികേര വികസന ബോര്‍ഡ് നല്‍കുന്നത്; വിശദമാക്കുമോ; 

(ബി)നാളികേര വികസന ബോര്‍ഡ് 2013-14 വര്‍ഷത്തില്‍ നാളികേര വികസനത്തിനും പ്രോത്സാഹനത്തിനുമായി എത്ര തുക വിനിയോഗിച്ചെന്ന് ഓരോ വിഭാഗത്തിന്‍റെയും കണക്ക് വെളിപ്പെടുത്തുമോ; 

(സി)നാളികേര വികസന ബോര്‍ഡ് നാളികേര കര്‍ഷകര്‍ക്ക് സൌജന്യമായി വളം വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ വളങ്ങളാണ് വിതരണം നടത്തുന്നത്; 2012-13, 2013-14 വര്‍ഷങ്ങളില്‍ നാളികേര വികസന ബോര്‍ഡ് വിതരണം ചെയ്ത വളത്തിന്‍റെ കണക്ക് വെളിപ്പെടുത്തുമോ? 

4803

കുരുമുളക് കൃഷി പുനരുദ്ധരിയ്ക്കല്‍ 

ശ്രീ. സി. എ.ഫ്. തോമസ് 
'' റ്റി. യു. കുരുവിള 
'' മോന്‍സ് ജോസഫ് 
'' തോമസ് ഉണ്ണിയാടന്‍

(എ)കുരുമുളക് കൃഷി നശിച്ചുപോകാന്‍ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി)കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4804

ജാതിയ്ക്കയുടെ വിലയിടിവ് 

ശ്രീ. ജോസ് തെറ്റയില്‍

(എ)ജാതിയ്ക്കയുടെ വിലയിടിവ് നിമിത്തം ജാതി കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

4805

പേരാന്പ്ര മേഖലയിലെ നേന്ത്രവാഴയ്ക്കു പ്രത്യേകതരം രോഗം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പേരാന്പ്ര മേഖലയില്‍ നേന്ത്ര വാഴയ്ക്ക് പ്രത്യേകതരം രോഗം ബാധിച്ചതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കുമോ?

4806

വിള ഇന്‍ഷ്വറന്‍സ് 

ശ്രീമതി കെ.കെ. ലതിക

(എ)കാര്‍ഷിക വിളകളുടെ ഈടിന്മേല്‍ വിള വായ്പാ പദ്ധതിയും വായ്പാതോത് അനുസരിച്ച് വിള ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)ഏതൊക്കെ വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

4807

കൃഷിഭവനുകീഴില്‍ വളം ഡിപ്പോ 

ശ്രീ. എ.എ. അസീസ്

(എ)2012, 2013, 2014 വര്‍ഷങ്ങളിലെ മെയ് മാസത്തിലെ പ്രധാന രാസവളങ്ങളുടെ ഓരോ ടണ്ണിനുമുള്ള വില എത്രയായിരുന്നു;

(ബി)രാസവളങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി എത്രയാണ്; ഓരോ വര്‍ഷവും സബ്സിഡി തുക കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന രാസവളങ്ങളില്‍ സബ്സിഡി കുറയാതിരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)രാസവളങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുന്നതിനായി കൃഷി ഭവനുകള്‍ക്ക് കീഴില്‍ വളം ഡിപ്പോകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

4808

രാസവളങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കല്‍ 

ശ്രീ. കോലിയക്കോട്. എന്‍. കൃഷ്ണന്‍ നായര്‍

(എ)ഫാക്ടംഫോസ്, പൊട്ടാഷ്, 10:26:26, യൂറിയ എന്നീ രസവളങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വിലനിലവാരം വ്യക്തമാക്കാമോ;

(ബി)പ്രസ്തുത രാസവളങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)രാസവളങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് ആശ്വാസം നല്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് അറിയിക്കാമോ;

4809

രാസവളങ്ങളുടെ വിലവര്‍ദ്ധനവ് 

ശ്രീ. ഇ.പി. ജയരാജന്‍ 
ശ്രീമതി കെ.കെ ലതിക 
ശ്രീ. റ്റി.വി. രാജേഷ് 
,, സി.കെ. സദാശിവന്‍

(എ)രാസവളങ്ങളുടെ വില വര്‍ദ്ധനവ് മൂലം ഒന്നാംവിള കൃഷിയിറക്കുന്നതിന് കര്‍ഷകര്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)രാസവളങ്ങളുടെ വിലവര്‍ദ്ധനവിന്‍റെ ആഘാതം കുറയ്ക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിവിധ രാസവളങ്ങളുടെ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ; എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കാമോ?

4810

ആര്‍.കെ.വി.വൈ. പദ്ധതിപ്രകാരം കോങ്ങാട് മണ്ധലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതി 

ശ്രീ. കെ.വി. വിജയദാസ്

(എ)ആര്‍.കെ.വി.വൈ. പദ്ധതിപ്രകാരം കോങ്ങാട് മണ്ധലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെയും ലഭ്യമാക്കുന്ന തുകയുടെയും വിശദവിവരങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത പദ്ധതിപ്രകാരം കോങ്ങാട് മണ്ധലത്തിനുവേണ്ടി പാലക്കാട് പി.എ.ഒ. എത്ര നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്; വിശദവിവരങ്ങള്‍ നല്‍കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.