UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4735

മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി 
,, എ.റ്റി. ജോര്‍ജ് 
,, വി.പി. സജീന്ദ്രന്‍ 
,, എം.പി. വിന്‍സെന്‍റ് 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)എത്ര പദ്ധതികളിലായാണ് പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നടന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിലെ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ഡി)നബാര്‍ഡിന്‍റെ എന്തെല്ലാം ധനസഹായങ്ങളാണ് ഇതിന് ലഭിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?

4736

മണ്ണിനങ്ങളെ സംബന്ധിച്ചുള്ള പഠനം 

ശ്രീ. സി. ദിവാകരന്‍ 
,, ജി. എസ്. ജയലാല്‍ 
,, പി. തിലോത്തമന്‍ 
,, ഇ. കെ. വിജയന്‍

(എ) മണ്ണിനങ്ങളെ സംബന്ധിച്ചുള്ള വിശദമായ പഠനങ്ങള്‍ നടന്നുവരുന്നുണ്ടോ;

(ബി) പഠന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ എത്ര മണ്ണിനങ്ങളാണ് സംസ്ഥാനത്തുള്ളതായി കണ്ടെത്തിയിട്ടുള്ളത്; അവ ഏതെല്ലാം;

(സി) മണ്ണിനെ വര്‍ഗ്ഗീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ഡി) വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

4737

കാര്‍ഷിക വികസന നയം 

ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, സണ്ണിജോസഫ് 
,, പാലോട് രവി 
,, പി.സി. വിഷ്ണുനാഥ് 

(എ)സംസ്ഥാനത്ത് കാര്‍ഷിക വികസന നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)കാര്‍ഷികവികസനം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)നയം സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)നയം എന്ന് പ്രസിദ്ധീകരിക്കാനാകും എന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4738

അഗ്രികാര്‍ഡ് വിതരണം 

ശ്രീ. പി.സി. വിഷ്ണുനാഥ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, പി.എ. മാധവന്‍

(എ)സംസ്ഥാനതല അഗ്രികാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം കര്‍ഷകര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്;വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)എന്തെല്ലാം ആനുകൂല്യങ്ങളും വായ്പകളുമാണ് കാര്‍ഡുള്ളവര്‍ക്ക് ലഭിക്കുന്നത് ; വിശദമാക്കുമോ; 

(ഡി)കാര്‍ഡ് വിതരണത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4739

കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ 

ശ്രീ.കെ. രാധാകൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, ബി.ഡി. ദേവസ്സി 
,, കെ. ദാസന്‍ 

(എ)കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; 

(ബി)സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനുതകുന്ന തരത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നടത്തിയിട്ടുള്ളത്; 

(സി)ഈ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് ലഭ്യമാണോ ; എങ്കില്‍ ആകെ അനുവദിച്ച ഫണ്ടില്‍ എത്ര ശതമാനം ചെലവാക്കി എന്നറിയിക്കാമോ?

4740

കാര്‍ഷിക മേഖലയെ മനസ്സിലാക്കാന്‍ സംവിധാനങ്ങള്‍ 

ശ്രീ. രാജു എബ്രഹാം

സാധാരണക്കാരായ കര്‍ഷകര്‍ക്ക് അനുയോജ്യമായ വിളകള്‍, പുതിയ കാര്‍ഷിക വിളകള്‍, ഉല്പന്നങ്ങള്‍, അവയുടെ വിപണനം, കൂടാതെ കാര്‍ഷിക മേഖലയിലെ സംശയങ്ങള്‍ ദുരീകരിക്കുക, പുതിയ കൃഷിരീതികള്‍ പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്നിവയ്ക്ക് എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?

4741

""സേഫ് ടു ഈറ്റ്'' പദ്ധതി 

ശ്രീ. എ.എ. അസീസ്

(എ)കൃഷി വകുപ്പിനുകീഴില്‍ "സേഫ് ടു ഈറ്റ്' എന്ന പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)പ്രസ്തുത പദ്ധതി എന്നാണ് ആരംഭം കുറിച്ചത്; എത്ര രൂപ ചെലവഴിച്ചു; എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തി; പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ്; വിശദാംശം നല്‍കുമോ?

4742

കര്‍ഷകരെ സഹായിക്കുന്നതിനുള്ള പാക്കേജ് 

ശ്രീ. എസ്. ശര്‍മ്മ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കര്‍ഷകരെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച പാക്കേജുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ ഏതെല്ലാം പാക്കേജുകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഇതിന്‍റെ ആനുകൂല്യം എത്രകര്‍ഷകര്‍ക്ക് ലഭിച്ചു എന്നത് ജില്ല തിരിച്ചും, പാക്കേജ് തിരിച്ചും വ്യക്തമാക്കാമോ ?

4743

മാതൃകാഹരിത ഗ്രാമം പദ്ധതി 

ശ്രീ. സി. കൃഷ്ണന്‍

(എ)2013-14 വര്‍ഷത്തില്‍ പ്രഖ്യാപിച്ച മാതൃകാഹരിത ഗ്രാമം പദ്ധതി (ങീറലഹ ഒശലേരവ ഏൃലലി ഢശഹഹമഴല ജൃീഷലര)േ നടപ്പിലാക്കുന്നതിന് ഏതെല്ലാം പഞ്ചായത്തുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത്; 

(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയ്ക്കു വേണ്ടി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നൂം വിശദമാക്കാമോ; 

(ഡി)പദ്ധതിയുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ ഇതു വരെയും ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ?

4744

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ. കെ.കെ. ജയചന്ദ്രന്‍ 
,, ജെയിംസ് മാത്യു 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)ജൈവകൃഷി പ്രോത്സാഹനത്തിനായി കഴിഞ്ഞകാല ബജറ്റില്‍ തുക വകയിരുത്തിയിരുന്നോ; ഇത് ചെലവഴിച്ചതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)കാസര്‍കോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ ഓരോ ജൈവ താലൂക്കുകള്‍ വികസിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയോ; വിശദാംശങ്ങള്‍ നല്‍കാമോ?

4745

ജൈവകൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് ജൈവകൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് എത്ര തുക ചെലവിട്ടു എന്നുള്ള വിവരം വാര്‍ഷിക ക്രമത്തില്‍ തരംതിരിച്ച് വ്യക്തമാക്കുമോ; 

(ബി)മികച്ച ജൈവകൃഷിക്കാരന്‍ എന്ന പേരില്‍ പ്രസ്തുത മേഖലയില്‍ പ്രത്യേക ബഹുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

4746

ജൈവവൈവിധ്യ സംരക്ഷണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

ജൈവവൈവിധ്യ സംരക്ഷണത്തിനായി കൃഷി വകുപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്തുമോ എന്ന് വിശദമാക്കാമോ; എങ്കില്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള പ്രധാന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

4747

ജൈവ താലൂക്കുകള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)ഏതെല്ലാം താലൂക്കുകളെയാണ് ജൈവ താലൂക്കുകളായി വികസിപ്പിച്ചിട്ടുള്ളത് ; 

(ബി)ജൈവ താലൂക്കുകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു ; 

(സി)ഈയിനത്തില്‍ എത്ര തുക ചെലവഴിച്ചു ; വ്യക്തമാക്കാമോ ?

4748

ആഗോളതാപനം കാര്‍ഷിക മേഖലയില്‍ 

ശ്രീമതി കെ.കെ. ലതിക

(എ)ആഗോളതാപനം സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ ഉളവാക്കുവാന്‍ സാധ്യതയുള്ള ആഘാതത്തെക്കുറിച്ച് കൃഷിവകുപ്പ് പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ ഇക്കാര്യത്തെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4749

ഭൂവുടമകള്‍ നെല്‍കൃഷി തരിശ്ശിടുന്നത് 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് ധാരാളം ഭൂവുടമകള്‍ നെല്‍വയലുകള്‍ തരിശിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ തരിശു ഭൂമിയുടെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ; 

(ബി)തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗപ്പെടുത്തി തരിശു ഭൂമിയില്‍ പാട്ടകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്ത ഓരോ വര്‍ഷവും കൃഷിഭൂമിയുടെ അളവ് അപകടകരമാംവിധം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കൃഷിഭൂമിയുടെ അളവ് സംബന്ധിച്ച് 2006 മുതല്‍ 2014 വരെയുളള കണക്ക് പ്രസിദ്ധീകരിക്കാമോ?

4750

നെല്‍വയലുകളുടെ ശോഷണം 

ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം.വി. ശ്രേയാംസ്കുമാര്‍ 
,, പി.സി. ജോര്‍ജ് 

(എ)സംസ്ഥാനത്ത് നെല്‍വയലുകള്‍ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ അവസ്ഥയെ എപ്രകാരം മറികടക്കാനാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ; 

(സി)ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നെല്‍കര്‍ഷകരെ സഹായിക്കുന്നതിന് നടപ്പു സാന്പത്തിക വര്‍ഷം വിഭാവനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ എന്തെല്ലാമാണ്?

4751

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 

ശ്രീ. ആര്‍. രാജേഷ്

(എ)സംസ്ഥാനത്തെ കൃഷിഭവനുകളില്‍ നെല്‍വയലുകള്‍ സംബന്ധിച്ച ഡേറ്റാ ബാങ്ക് തയ്യാറാക്കിയിട്ടുണ്ടോ; ഈ വര്‍ഷം ഇത് പ്രസിദ്ധീകരിക്കുമോ; 

(ബി)തയ്യാറാക്കിയ ഡേറ്റാബാങ്കിന്‍റെ വിശദാംശങ്ങള്‍ കൃഷി ഭവനുകള്‍ തിരിച്ച് ലഭ്യമാക്കുമോ;

(സി)2013-14 കാലയളവില്‍ നികത്തിയ വയലുകള്‍ എത്രയാണ്;

(ഡി)പ്രസ്തുത നെല്‍വയലുകള്‍ നികത്തുന്നതിന്‍റെ കാരണം ലഭ്യമായിട്ടുണ്ടോ; ഇതിനെ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ?

4752

നെല്‍കൃഷിക്കാരോട് അവഗണന 

ശ്രീ.വി. എം. ഉമ്മര്‍ മാസ്റ്റര്‍

നെല്‍കൃഷി കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലും തൊഴില്‍ പ്രശ്നങ്ങളും, പ്രകൃതി ക്ഷോഭങ്ങളും കീടങ്ങളും മൂലമുളള നഷ്ടങ്ങള്‍ സഹിച്ചും കൃഷി ചെയ്യാന്‍ തയ്യാറാവുന്ന കൃഷിക്കാരോടുള്ളതായിപ്പറയപ്പെടുന്ന അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

4753

നെല്ലിന്‍റെ ഉല്‍പാദനക്ഷമത 

പ്രൊഫ. സി. രവീന്ദ്രനാഥ്

നെല്ലിന്‍റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

4754

തരിശായികിടക്കുന്ന നെല്‍പ്പാടങ്ങളുടെ വികസനം 

ശ്രീ. രാജുഎബ്രഹാം 

(എ)സംസ്ഥാനത്ത് തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളുടെ വിസ്തൃതി എത്രയെന്നു കണക്കാക്കിയിട്ടുണ്ടോ; 

(ബി)ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൃഷിയിറക്കുന്നതിന് എന്തെങ്കിലും പ്രതേ്യക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതനുസരിച്ച് നെല്‍കൃഷിയിറക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഏതൊക്കെ സ്ഥലങ്ങളില്‍; എത്ര ഏക്കര്‍ സ്ഥലത്ത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4755

നഗരപ്രദേശങ്ങളിലെ "മട്ടുപ്പാവ് കൃഷി' 

ശ്രീ. കെ. വി. വിജയദാസ്

(എ)നഗരപ്രദേശങ്ങളില്‍ "മട്ടുപ്പാവ് കൃഷി' അല്ലെങ്കില്‍ ടെറസ്സിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നല്ലയിനം വിത്തും, തൈകളും മറ്റ് സാമഗ്രികളും നല്‍കുന്നതിനു പുറമെ അതത് മേഖലകളിലെ കൃഷി ഉദ്യോഗസ്ഥരുടെ പീരിയോഡിക്കലായ സേവനവും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത കൃഷി നടത്തിപ്പിനായുള്ള കൃഷി വകുപ്പിന്‍റെ ഇടപെടല്‍ സമൂഹത്തില്‍ വലിയ മാറ്റം വരുത്തുമെന്നതിനാല്‍ അതിന്മേല്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കുമോ?

4756

ഹോര്‍ട്ടികോര്‍പ്പിന് സംഭരണശാലകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ഹോര്‍ട്ടികോര്‍പ്പിന് സംസ്ഥാനത്ത് എവിടെയെല്ലാമാണ് സംഭരണശാലകള്‍ ഉള്ളത്;

(ബി)സംഭരണശാലകളിലേക്ക് പച്ചക്കറികള്‍ സംഭരിക്കുന്നത് എവിടെ നിന്നെല്ലാമാണ്;

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ ഓരോ സംഭരണശാലയുടെയും ലാഭ നഷ്ട കണക്കുകള്‍ വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹോര്‍ട്ടികോര്‍പ്പിനു വേണ്ടി വാങ്ങിയ വാഹനങ്ങളുടെ വിലസഹിതമുള്ള വിശദവിവരങ്ങളും അവ എവിടെയെല്ലാമാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നതെന്നും വെളിപ്പെടുത്തുമോ?

4757

മാതൃകാ ഹൈടെക് ഹരിത ഗ്രാമങ്ങള്‍ 

ശ്രീ.സി. ദിവാകരന്‍

മാതൃകാ ഹൈടെക് ഹരിത ഗ്രാമങ്ങള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട് ?

4758

വഴിയോരകൃഷി പദ്ധതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച വഴിയോര കൃഷി പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എവിടെയെല്ലാമാണ് കൃഷി നടത്തുന്നതെന്ന് വ്യക്തമാക്കാമോ?

4759

കൊണ്ടോട്ടി മണ്ധലത്തില്‍ "നിറവ്' പദ്ധതി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)കൊണ്ടോട്ടി മണ്ധലത്തില്‍ "നിറവ്' പദ്ധതി അംഗീകരിച്ച് ഉത്തരവുണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ ഇവിടെ ഏതെല്ലാം പദ്ധതികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു; ഇതില്‍ ഏതെല്ലാം പദ്ധതികള്‍ പരിഗണിച്ചു; വിശദമാക്കുമോ;

(സി)ഇതില്‍ എത്ര രൂപയുടെ പദ്ധതി നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ?

4760

ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുവാന്‍ ആവിഷ്ക്കരിച്ച പദ്ധതി 

ശ്രീ. സാജൂപോള്‍

(എ)സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ മൂന്ന് വീതം ആകെ മൂവായിരം ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുവാന്‍ ആവിഷ്ക്കരിച്ച പദ്ധതി വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഇതുവരെ പൂര്‍ത്തിയായ ഗ്രീന്‍ ഹൌസുകളുടെ ജില്ല തിരിച്ചുള്ള വിവരം നല്‍കുമോ;

(സി)വിതരണം ചെയ്ത സബ്സിഡി തുക എത്രയാണ്;

(ഡി)പ്രഖ്യാപിച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഇ)ഗ്രീന്‍ ഹൌസിനായി ലഭിച്ച അപേക്ഷകള്‍ എത്രയാണ് ?

4761

പഴങ്ങളുടെ ഗുണനിലവാര പരിശോധന 

ശ്രീ. ആര്‍. രാജേഷ്

(എ)ഓരോ പഞ്ചായത്തിലും പത്ത് കൃഷിത്തോട്ടം എന്ന കണക്കില്‍ പതിനായിരം കൃഷിത്തോട്ടം എന്ന പ്രഖ്യാപനം നടപ്പിലാക്കുമോ ; 

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാ ക്കുമോ ; 

(സി)പ്രസ്തുത പദ്ധതിക്ക് ചെലവഴിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴവര്‍ഗ്ഗങ്ങള്‍ പഴുപ്പിച്ച് വില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഇ)പഴങ്ങളുടെ ഗുണനിലവാരം, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ സാന്നിദ്ധ്യം പരിശോധിക്കാനുള്ള സൌകര്യങ്ങള്‍ ജില്ലാതലത്തില്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4762

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)കൃഷിവുകപ്പ് മുഖേന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശം നല്‍കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത വിഭാഗങ്ങള്‍ക്കായി കോങ്ങാട് മണ്ഡലത്തില്‍ കൃഷിവുകപ്പ് മുഖേന എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദവിവരം നല്‍കുമോ? 

4763

അക്ഷയപാത്രം പദ്ധതി 

ശ്രീ. എ.കെ. ബാലന്‍

(എ)പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ "അക്ഷയപാത്രം' എന്ന പേരില്‍ കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്ന ഏജന്‍സി ഏതാണ്; പ്രസ്തുത പദ്ധതിക്കായി എത്ര രൂപയാണ് ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളത് ; പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; 

(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?

4764

കണ്ണൂര്‍ ജില്ലയിലെ പദ്ധതികള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ എന്തെല്ലാം പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇത് ഏതൊക്കെയാണെന്നും ഏതൊക്കെ ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?

4765

30.8.2013ലെ റീജിയണല്‍ ക്രൈസിസ് മാനേജ്മെന്‍റ് യോഗതീരുമാനപ്രകാരമുള്ള നടപടികള്‍-കുട്ടനാട് 

ശ്രീ. തോമസ് ചാണ്ടി

(എ) 30.8.2013-ലെ റീജിയണല്‍ ക്രൈസിസ് മാനേജ്മെന്‍റ് മീറ്റിംഗ് പ്രകാരം കുട്ടനാട്ടിലെ 42 പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതിന് 204.448 ലക്ഷം രൂപ അനുവദിച്ചതില്‍ ഏതെല്ലാം പാടശേഖരങ്ങള്‍ക്ക് എത്ര തുക വീതം അനുവദിച്ചുവെന്ന് വിശദമാക്കുമോ; 

(ബി) തുക അനുവദിക്കാത്ത പാടശേഖരങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;

(സി) ടി പാടശേഖരങ്ങള്‍ക്ക് തുക അനുവദിക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കുമോ? 

4766

നെല്‍കൃഷിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)പൊന്നാനി കോള്‍ വികസന ഏജന്‍സിയുടെ കീഴില്‍ വരുന്ന കുന്നംകുളം നഗരസഭ, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്, കാട്ടകാന്പാല്‍ ഗ്രാമപഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ കോള്‍ നിലങ്ങളില്‍ കനത്ത വേനല്‍മഴയില്‍ നെല്ല് നശിച്ചതുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്; 

(ബി)വേനല്‍ മഴയില്‍ എത്ര കര്‍ഷകരുടെ നെല്ലാണ് നശിച്ചിട്ടുള്ളത്; ഇത് എത്ര ക്വിന്‍റല്‍ വരും എന്ന് വ്യക്തമാക്കാമോ;

(സി)നെല്‍കൃഷിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

4767

കുട്ടനാട് പാക്കേജ് 

ശ്രീ. ജി. സുധാകരന്‍ 
,, സി.കെ. സദാശിവന്‍ 
,, ആര്‍. രാജേഷ് 
,, കെ. സുരേഷ് കുറുപ്പ് 

(എ)കുട്ടനാടിന്‍റെ കാര്‍ഷികാഭിവൃദ്ധിക്ക് കുട്ടനാട് പാക്കേജിന്‍റെ നടത്തിപ്പ് സഹായിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(ബി)പാക്കേജിന്‍റെ നടത്തിപ്പ് മൂലം കുട്ടനാടിന്‍റെ കാര്‍ഷിക മേഖലയില്‍ എന്തെല്ലാം ഗുണപരമായ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമോ?

4768

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കുളങ്ങള്‍ നവീകരിക്കുന്ന പദ്ധതി 

ശ്രീ. ജി. സുധാകരന്‍

(എ)കുട്ടനാട് പാക്കേജിന്‍റെ രണ്ടാം ഘട്ടത്തിലെ കുളം നവീകരണ പദ്ധതിയില്‍ അന്പലപ്പുഴ മണ്ഡലത്തിലെ ഏതെല്ലാം കുളങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ള വിശദാംശം നല്‍കുമോ; 

(ബി)ആലപ്പുഴ നഗരസഭയിലെ കുളങ്ങള്‍, കുളങ്ങള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ; 

(സി)അന്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആലപ്പുഴ നഗരസഭയിലെ കുളങ്ങള്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

4769

അന്പലപ്പുഴ മണ്ധലത്തില്‍ കൃഷി വകുപ്പുനടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ 2012-13, 2013-14 സാന്പത്തിക വര്‍ഷം പുതിയതായി ആരംഭിച്ച പദ്ധതികള്‍ എന്തെല്ലാം; പഞ്ചായത്ത് തിരിച്ച് അറിയിക്കുമോ;

(ബി)നിലവില്‍ അന്പലപ്പുഴ മണ്ധലത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതിയുടെ വിശദാംശം നല്‍കുമോ; 

(സി)പുതിയതായി ഏതെങ്കിലും പദ്ധതികള്‍ അന്പലപ്പുഴ മണ്ധലത്തില്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ വിവരം അറിയിക്കുമോ?

4770

കരപ്പുറം നെല്‍കൃഷി വികസന ഏജന്‍സി- ചേര്‍ത്തല 

ശ്രീ. പി. തിലോത്തമന്‍

(എ)ചേര്‍ത്തല താലൂക്കിലെ കരപ്പുറം നെല്‍പാടങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കരപ്പുറം നെല്‍കൃഷി വികസന ഏജന്‍സി രൂപീകരിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശത്തിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)കരപ്പുറം നെല്‍കൃഷി വികസന ഏജന്‍സിക്ക് രൂപം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)നെല്‍കൃഷി കഴിഞ്ഞുള്ള സമയങ്ങളില്‍ പാടശേഖരങ്ങളില്‍ ഉദ്പാദിപ്പിക്കുന്ന പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് ഒരു പച്ചക്കറി സംഭരണ ഏജന്‍സിക്ക് കരപ്പുറം കേന്ദ്രമായി രൂപം നല്‍കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.