|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
T4451
|
കോരപ്പുഴ നദീതട സംരക്ഷണം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി - എലത്തൂര്‍ നിയോജക മണ്ധലത്തിന്‍റെ അതിര്‍ത്തിയിലുള്ള കോരപ്പുഴ അഴിമുഖത്ത് മണ്ണടിയുന്നതു മൂലം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടും പുഴയുടെ ഒഴുക്ക് നഷ്ടപ്പെട്ട് മലിനപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)റിവര്‍ മാനേജ്മെന്‍റ് ഫണ്ടോ മറ്റ് ഫണ്ടുകളോ ഉപയോഗിച്ച് കോരപ്പുഴ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)കോരപ്പുഴ നദീതടം സംരക്ഷിക്കുന്നതിന് കോരപ്പുഴ സംരക്ഷണ സംയുക്ത സമര സമിതി സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ ;
(ഡി)പ്രസ്തുത നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?
|
T4452 |
അച്ചന്‍കോവിലാറിന്‍റെ സംരക്ഷണം
ശ്രീ. കെ. രാജു
(എ)പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട അച്ചന്‍കോവിലാറിന്‍റെ അച്ചന്‍കോവില്‍ ക്ഷേത്രത്തിന് സമീപമുള്ള കര ഇടിഞ്ഞ് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ആറിന്‍റെ കരഭാഗം കെട്ടി സരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)ഇതു സംബന്ധിച്ച് കൊല്ലം ജില്ലാ റിവര്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത എസ്റ്റിമേറ്റ്പ്രകാരമുള്ള ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
4453 |
റിവര്‍ മാനേജ്മെന്‍റ് ഫണ്ട് പദ്ധതി മുഖേന തൂക്കുപാലം നിര്‍മ്മാണം
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
(എ)മഞ്ചേശ്വരം മണ്ധലത്തിലെ പൂത്തിഴെ പഞ്ചായത്തിലെ കന്തല്‍ പജ്ജ്വാന, എണ്‍മകജെ പഞ്ചായത്തിലെ അടര്‍ക്കസ്ഥല എന്നീ സ്ഥലങ്ങളില്‍ റിവര്‍മാനേജ്മെന്‍റ് ഫണ്ടിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൂക്കുപാലം നിര്‍മ്മിക്കണമെന്ന നിരന്തരമായ ആവശ്യം പരിഗണനയിലൂണ്ടോ;
(ബി)ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?
|
T4454 |
കോഴിക്കോട് എലത്തൂര്‍ നിയോജകമണ്ഡലത്തിലെ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് പ്രവൃത്തികള്‍
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി എന്ന് വെളിപ്പെടുത്തുമോ;
(ബി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും പഞ്ചായത്തും തരംതിരിച്ച് വെളിപ്പെടുത്തുമോ;
(സി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പുരോഗതി വെളിപ്പെടുത്തുമോ?
|
4455 |
പാലക്കാട് ജില്ലയിലെ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗം
ശ്രീ.എം. ചന്ദ്രന്‍
(എ)റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ പാലക്കാട് ജില്ലയില്‍ എത്ര തുകയാണ് അവശേഷിക്കുന്നത്;
(ബി)ഈ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം നടത്തിയ ""പുഴസംരക്ഷണ പദ്ധതികള്‍'' എന്തൊക്കെയാണെന്നു വ്യക്തമാക്കാമോ;
(സി)നദീതീര സംരക്ഷണത്തിനല്ലാതെ ഈ ഫണ്ടില്‍ നിന്നും പാലക്കാട് ജില്ലയില്‍ തുക വിനിയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ ;
(ഡി)ജില്ലയിലെ പുഴകയ്യേറ്റം കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനുമായി പ്രതേ്യകം കര്‍മ്മ പദ്ധതി ആവിഷ്ക്കരിക്കുമോ; വ്യക്തമാക്കാമോ ?
|
4456 |
മണലെടുക്കാന്‍ കഴിയാത്ത റവന്യൂകടവുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഭാരതപ്പുഴയില്‍ നിന്ന് മണല്‍ വാരുന്നതിന് റവന്യൂ കടവുകള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതില്‍ നിന്ന് ഇപ്പോള്‍ മണല്‍ എടുക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
(സി)2014 ജനുവരി 1-ന്ശേഷം മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയിലെ ഏതെങ്കിലും കടവുകളില്‍ നിന്ന് മണല്‍ എടുത്തിട്ടുണ്ടോ; എങ്കില്‍ ഏത് കാലയളവില്‍ എന്ന് വ്യക്തമാക്കുമോ;
(ഡി)പൊന്നാനിയില്‍ മണലെടുക്കാന്‍ കഴിയാത്തതുമൂലം അംഗീകൃത തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന കാര്യം അറിയാമോ;
(ഇ)ഇവരെ മറ്റുകടവുകളിലേക്ക് മാറ്റി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4457 |
തിരുവനന്തപുരത്ത് കിള്ളിയാര്‍തീരത്ത് അനധികൃത കയ്യേറ്റങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ ചിറമുക്ക് വരെയുള്ള കിള്ളിയാര്‍തീരത്ത് അനധികൃത കയ്യേറ്റങ്ങള്‍ ഉണ്ടാകുന്നതു കാരണം കിള്ളിയാറിന്‍റെ വീതികുറഞ്ഞ് വെറും നീര്‍ച്ചാലായി മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ടി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ;
(സി)ടി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോ; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4458 |
കാസര്‍ഗോഡ് ജില്ലയിലെ ഇ-മണല്‍ രജിസ്ട്രേഷന്‍
ശ്രീ. ഇ ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഇ-മണല്‍ സംവിധാനത്തിലെ അപാകത അന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2014 ജനുവരി ഒന്നു മുതല്‍ മെയ് 31 വരെ എത്ര പേരാണ് ഇ-മണല്‍ രജിസ്റ്റര്‍ ചെയ്തതെന്നും, അവരില്‍ എത്ര പേര്‍ക്കാണ് ഇ-മണല്‍ അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
(സി)ഇ-മണല്‍ ഓണ്‍ലൈന്‍ ബുക്കുചെയ്യാനുള്ള സമയ ക്രമീകരണം വിശദമാക്കാമോ; രാത്രി 11 മണിക്ക് ശേഷം ചില കേന്ദ്രങ്ങളില്‍ മാത്രമായി ബുക്കിങ്ങുകള്‍ നടന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
4459 |
മണല്‍ കടത്തിനെതിരെ സ്വീകരിച്ച നടപടികള്‍
ശ്രീ. വി. ശശി
(എ)മണല്‍ കടത്തില്‍ ഏര്‍പ്പെട്ട് പിടികൂടപ്പെട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;
(ബി)ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സമയബന്ധിതമായി നടപടിയെടുക്കാത്തതുമൂലം എത്രപേര്‍ കോടതി നടപടികളില്‍ നിന്നും രക്ഷപ്പെട്ടുവെന്ന കണക്ക് ജില്ല തിരിച്ച് നല്‍കാമോ;
(സി)കണ്ടുകെട്ടിയ മണല്‍ കുറഞ്ഞ നിരക്കില്‍ വിറ്റത് മൂലം ഖജനാവിനുണ്ടായ റവന്യൂ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
4460 |
പാലക്കാട്
പോളിടെക്നിക്കിന്‍റെ
സ്ഥലം
കയ്യേറിയ
സംഭവം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ) പാലക്കാട് പോളിടെക്നിക്കിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ സ്ഥലത്ത് ഭൂമാഫിയ മണ്ണിട്ട് നികത്തിയതായി സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എത്ര ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈയേറിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(സി)സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരാണ് ഇതിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുകയോ നടപടി എടുക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
4461 |
കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗവണ്മെന്‍റ് ഹൈസ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ) കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗവണ്മെന്‍റ് ഹൈസ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് കുറ്റിക്കോല്‍ വില്ലേജിലെ ആര്‍.എസ്.നം.149/2ല്‍പ്പെട്ട 6.50 ഏക്കര്‍ ഭൂമി കൈമാറികിട്ടുന്നതിനായി കാസര്‍ഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ:
(ബി)ഈ സ്ഥലം കൈമാറുന്നതിനായി ഡി.ഡി അപേക്ഷ നല്‍കിയിട്ട് എത്ര മാസമായി; നിലവില്‍ ഈ പ്രൊപ്പോസലിന്‍റെ സ്ഥിതി ഏത് അവസ്ഥയിലാണുള്ളതെന്ന് വിശദമാക്കാമോ;
(സി)സ്ഥലം നല്‍കാനുള്ള പ്രൊപ്പോസല്‍ എന്ന് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനാവും എന്ന് അറിയിക്കാമോ;
(ഡി)വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളായതിനാലും വിവിധ ഏജന്‍സികളില്‍ നിന്നും കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ഉള്ളതുകൊണ്ടും സര്‍ക്കാര്‍ സ്കൂള്‍ എന്ന പരിഗണന നല്‍കി അഡ്വാന്‍സ് പൊസഷന് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കാമോ?
|
4462 |
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് ഭൂമി ഏറ്റെടുക്കല്‍
ശ്രീ. രാജു എബ്രഹാം
(എ)പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാനുണ്ടോ; ഏതൊക്കെ വില്ലേജുകളിലെ എത്ര ഭൂമിയാണ് ഇനിയും ഏറ്റെടുക്കാന്‍ അവശേഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)മറ്റു വില്ലേജുകളിലെല്ലാം ഈ നടപടി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടി വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി അനിശ്ചിതമായി നീണ്ടുപോകാന്‍ ഇടയാക്കിയത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതുമൂലം പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ അനിശ്ചിതമായി മാറ്റിവെയ്ക്കുകയാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ആയതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4463 |
കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ ഫ്ളഡ് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കുന്ന റോഡുകള്‍
ശ്രീ. കെ.ദാസന്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കൊയിലാണ്ടി നിയോജകമണ്ധലത്തിലെ ഏതെല്ലാം റോഡുകള്‍ ഫ്ളഡ് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്;
(ബി)ഭരണാനുമതി ഉത്തരവ് നന്പര്‍, ഭരണാനുമതി തുക, പ്രവൃത്തിയുടെ ഓരോന്നിന്‍റെയും ഇപ്പോഴത്തെ സ്ഥിതി എന്നിവ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
(സി)പൂര്‍ത്തിയാവാത്ത പ്രവൃത്തികള്‍ ഏതെല്ലാം; ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാം; ആരംഭിക്കാതിരിക്കാന്‍ കാരണമെന്ത്; വിശദമാക്കാമോ;
(ഡി)ഫ്ളഡ് ഫണ്ട് റോഡുകള്‍ ഭരണാനുമതി ലഭിച്ച് 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന നിബന്ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമോ;
(ഇ)ഫ്ളഡ് ഫണ്ട് വര്‍ക്കുകളുടെ പുരോഗതി മോണിറ്റര്‍ ചെയ്യുന്നത് ആരാണ്; ഇടവേളകളില്‍ മോണിറ്റര്‍ ചെയ്യുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമെന്ത്; വിശദമാക്കാമോ?
|
4464 |
ബാലുശ്ശേരി നിയോജക മണ്ധലത്തിലെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള ഭൂമി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ കോട്ടൂര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോവിലകം താഴെ പാലത്തിന്‍റെ കോട്ടൂര്‍ ഭാഗത്ത് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എപ്പോഴെങ്കിലും റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ടോ?
(സി)അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമിയില്‍ എത്രമാത്രം പൊതുഭൂമി, സര്‍ക്കാര്‍ പുറംന്പോക്ക്/പുഴ/ പുഴയോരം തുടങ്ങിയ ഇനത്തിലും, സ്വകാര്യഭൂമിയായും ഉണ്ടെന്ന് കണ്ടെത്തുകയും അതിര്‍ത്തി നിര്‍ണ്ണയിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
T4465 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
മിനി സിവില്‍ സ്റ്റേഷന്‍
ശ്രീ. പി.റ്റി.എ. റഹീം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മിനി സിവില്‍ സ്റ്റേഷന്‍ പണിയുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന് ശേഷം ഈ കാര്യത്തില്‍ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്നോട്ട് വന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
4466 |
നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന്‍ കോംപൌണ്ടില്‍ അടിസ്ഥാന സൌകര്യങ്ങള്‍
ശ്രീമതി ജമീലാ പ്രകാശം
(എ)നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന്‍ കോംപൌണ്ടില്‍ പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും വാഹന പാര്‍ക്കിംഗ്, പ്രാഥമികാവശ്യങ്ങള്‍ എന്നിവ നിര്‍വഹിക്കുന്നതിന് നിലവില്‍ എന്ത് സൌകര്യമാണുള്ളത്;
(ബി)വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)സിവില്‍ സ്റ്റേഷന്‍ കോംപൌണ്ടില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വാടക കിട്ടുന്നുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഇ)വാടക കിട്ടുന്നില്ലെങ്കില്‍ ഈ അനധിക്യത സ്വകാര്യ സ്ഥാപനങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
|
4467 |
ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുക ലഭ്യമാകാത്തതിന്‍റെ കാരണം
ശ്രീ. ബി. സത്യന്‍
(എ)കൊട്ടാരക്കര താലൂക്കില്‍ അര്‍ക്കന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ (ഇളമാട് വില്ലേജ്) അജിന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതിനെതുടര്‍ന്ന് പിതാവ് കുഞ്ഞുപിള്ള സമര്‍പ്പിച്ച അപേക്ഷപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 28410/ഡി.ആര്‍.എഫ്/സി.എം/2013 തീയതി 02.09.13 പ്രകാരം ഒരു ലക്ഷം രൂപ അനുവദിച്ച് ഡി.ആര്‍.എഫ് സെക്ഷന് കൈമാറിയ ഫയലിന്മേല്‍ എന്തു തുടര്‍നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)ടി കുഞ്ഞുപിള്ളയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുക ഇതുവരെയും ലഭ്യമാകാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)അനുവദിച്ച തുക എത്രയുംവേഗം ലഭ്യമാകാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
|
4468 |
ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കുടുംബനാഥന്‍റെ മരണത്തെത്തുടര്‍ന്ന് ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ എത്ര ദിവസത്തിനകം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതെത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി)കാസര്‍കോഡ് താലൂക്ക് ഓഫീസില്‍ ഇത്തരം അപേക്ഷകളില്‍ കാലവിളംബം വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ഓഫീസില്‍ ഏതു തീയതി മുതലുളള എത്ര അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ടെന്ന് വിശദമാക്കുമോ;
(സി)ശ്രീമതി എം. വി. ലീലയുടെ മരണാനന്തര അവകാശ സര്‍ട്ടിഫിക്കറ്റിന് ഭര്‍ത്താവ് ശ്രീ. പി. വി. ബാലന്‍ 17.06.2013-ന് സമര്‍പ്പിച്ച അപേക്ഷ നല്‍കിയിട്ട് ഗസറ്റ് നോട്ടിഫിക്കേഷനയക്കാന്‍ 25.03.2014 വരെ കാലവിളംബം ഉണ്ടാകാനുളള കാരണം വ്യക്തമാക്കുമോ; ഇത്തരത്തില്‍ 2013 ലെ എത്ര അപേക്ഷകളില്‍ കാല വിളംബം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
4469 |
വില്ലേജ് ഓഫീസുകളിലെ ജോലിഭാരവും സ്റ്റാഫ് പാറ്റേണും
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വില്ലേജ് ഓഫീസുകളിലെ ജോലിഭാരം അമിതമായി വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വര്‍ദ്ധിച്ച ജോലിഭാരത്തിനനുസരിച്ച് വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുനക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
|
4470 |
ആലപ്പുഴ ജില്ലയില്‍ ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ലഭിച്ച അപേക്ഷകള്‍
ശ്രീ.പി. തിലോത്തമന്‍
(എ)ആലപ്പുഴ ജില്ലയില്‍ നിന്ന് 2014 ജനുവരി മുതല്‍ മേയ് മാസം വരെ ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ലഭിച്ച അപേക്ഷകള്‍ എത്രയായിരുന്നു എന്നു വ്യക്തമാക്കാമോ; ഈ അപേക്ഷയില്‍ എത്ര എണ്ണം ഇതിനോടകം തീര്‍പ്പാക്കിയെന്നു പറയാമോ;
(ബി)ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാതെ വില്ലേജ് ഓഫീസര്‍മാര്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന പത്രവാര്‍ത്ത വാസ്തവമാണോ എന്നു പറയാമോ; ഇപ്രകാരം വില്ലേജ് ഓഫീസര്‍മാര്‍ ശ്രമം നടത്തിയെങ്കില്‍ അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നു പറയാമോ;
(സി)പത്രവാര്‍ത്ത തെറ്റായിരുന്നുവെങ്കില്‍ ഈ വാര്‍ത്തയുടെ ഉറവിടം ഏതായിരുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എന്തു നടപടിയെടുത്തു എന്നു വ്യക്തമാക്കുമോ?
|
4471 |
വില്ലേജ് ആഫീസുകളുടെ കന്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത് നിലവിലുള്ള എത്ര വില്ലേജ് ആഫീസുകള്‍ കന്പ്യൂട്ടര്‍വല്‍ക്കരിച്ചു എന്നത് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
(ബി)എല്ലാ വില്ലേജ് ആഫീസുകളും കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(സി)കന്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചത് എന്ന് മുതലാണ് ;
(ഡി)മുഴുവന്‍ വില്ലേജ് ആഫീസുകളുടെയും കന്പ്യൂട്ടര്‍വല്‍ക്കരണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
4472 |
പോക്കുവരവ് നടപടികള്‍
ശ്രീ. എം. എ. വാഹീദ്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. ഡി. സതീശന്
,, എം. പി. വിന്‍സെന്‍റ്
(എ) സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ പോക്ക് വരവ് സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പോക്ക് വരവ് സുഗമമാക്കുന്നതിന് റീസര്‍വ്വേ നടപടികള്‍ ത്വരിതപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പോക്കുവരവ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ-താലൂക്ക്തലങ്ങളില്‍ അദാലത്തുകള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4473 |
വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറ്റുന്ന പദ്ധതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്തെ വില്ലേജ്ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(ബി)വയനാട് ജില്ലയിലെ ഏതെല്ലാം വില്ലേജുകളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)വില്ലേജുകളെ പ്രസ്തുത പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഡി)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വില്ലേജുകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
4474 |
വടക്കന്‍ ജില്ലകളിലെ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തത
ശ്രീ. ഇ.കെ വിജയന്‍
(എ)സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിവിധ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനോ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ ഉള്ള സൌകര്യം ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
4475 |
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവ്
ശ്രീ. ഇ.കെ. വിജയന്‍
(എ)വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
|
4476 |
തിരുപുറം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടി
ശ്രീ. ആര്‍. സെല്‍വരാജ്
(എ)നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ തിരുപുറം വില്ലേജ് ഓഫീസ് കെട്ടിടം വളരെ പഴക്കം ചെന്നതും തകര്‍ന്ന് വീഴാറായ സ്ഥിതിയിലും പ്രവര്‍ത്തിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ എന്ത് തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)തിരുപുറത്ത് പുതുതായി വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിന് നെയ്യാറ്റിന്‍കര എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പരിഗണനയിലിരിക്കുന്ന 39185/എഫ്2/2013/റവന്യൂ നം. ഫയലില്‍ അനുകൂല നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
|
T4477 |
റവന്യൂവകുപ്പിലെ സെലക്ട് ലിസ്റ്റില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ / ജൂനിയര്‍ സൂപ്രണ്ടുമാരെ ഒഴിവാക്കിയ നടപടി
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)റവന്യൂ വകുപ്പിലെ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി (ലോവര്‍) കെ.എസ്.& എസ്.എസ്.ആര്‍.-ലെ ചട്ടം 28(ബി)(1)(7)-നു കീഴിലുള്ള കുറിപ്പ് (1)-ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി 2013 ഡിസംബര്‍ 31-ാം തീയതിയിലെ 3619-ാം നന്പര്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചതും തിരുവനന്തപുരം ലാന്‍റ് റവന്യൂ കമ്മീഷണല്‍ ആഫീസില്‍നിന്നുള്ള 20-12-2013-ലെ എല്‍.ആര്‍.എഫ്.2-13000/2013 നന്പര്‍ വിജ്ഞാപനത്തില്‍ പരസ്യപ്പെടുത്തിയിരിക്കുന്നതുമായ ഡെപ്യൂട്ടി തഹസീല്‍ദാര്‍/ജൂനിയര്‍ സൂപ്രണ്ടുമാരെ തഹസീല്‍ദാര്‍/സീനിയര്‍ സൂപ്രണ്ട് തസ്തികകളിലേയ്ക്ക് ഉദേ്യാഗക്കയറ്റം നല്‍കി നിയമിക്കുന്നതിനായി അംഗീകരിച്ച സെലക്ട് ലിസ്റ്റില്‍നിന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ;
(സി)എങ്കില്‍ ആരെയൊക്കെയാണെന്നും അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ;
(ഡി)ഇവരെ സെലക്ട് ലിസ്റ്റില്‍നിന്നും ഒഴിവാക്കുന്നതിന് പറഞ്ഞിരിക്കുന്ന കാരണം കെ.എസ്. & എസ്.എസ്.ആറിന് വിരുദ്ധമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)അകാരണമായി തടയപ്പെട്ട പ്രമോഷന്‍ ലഭിക്കുന്നതിനുവേണ്ടി ഒഴിവാക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അപ്പീല്‍ നല്‍കിയ തീയതിയും അതിന്മേല്‍ സ്വീകരിച്ച നടപടിയും അറിയിക്കുമോ;
(എഫ്)നിയമവിരുദ്ധമായി സെലക്ട് ലിസ്റ്റില്‍നിന്നും ഒഴിവാക്കിയതുമൂലം അവര്‍ക്ക് നഷ്ടമായ പ്രമോഷന്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?
|
4478 |
ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റ്
ശ്രീ. സി. ദിവാകരന്‍
(എ)ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്നാണ്;
(ബി)ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റ് നിലവിലില്ലാത്ത സമയത്ത് ഏതെങ്കിലും ഡെപ്യൂട്ടി കളക്്ടര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിച്ചിട്ടുണ്ടോ;
(സി)ദീര്‍ഘകാലമായി ഹയര്‍ഗ്രേഡ് അനുവദിക്കാതിരിക്കാനുള്ള കാരണമെന്ത്?
|
4479 |
ഡെപ്യൂട്ടി കളക്്ടര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്്ടര്‍മാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;
(ബി)ഡെപ്യൂട്ടി കളക്്ടര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)എങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
(ഡി)സീനിയോറിറ്റി ലിസ്റ്റ് നിലവിലില്ലാത്ത സമയത്ത് ഏതെങ്കിലും ഡെപ്യൂട്ടി കളക്്ടര്‍ക്ക് ഹയര്‍ ഗ്രേഡ് അനുവദിച്ചിട്ടുണ്ടോ; അര്‍ഹതയുള്ള എത്രപേര്‍ക്കാണ് ഡെപ്യൂട്ടി കളക്്ടര്‍ ഹയര്‍ ഗ്രേഡ് അനുവദിക്കാനുള്ളത്; സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കുപോലും ഹയര്‍ ഗ്രേഡ് അനുവദിക്കാത്തതിന്‍റെ കാരണമെന്താണ്?
|
4480 |
കൊല്ലം ജില്ലയിലെ വില്ലേജ്മാന്‍ നിയമനം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ) കൊല്ലം ജില്ലയില്‍ വില്ലേജ്മാന്‍ തസ്തികയിലേക്ക് നിയമനത്തിനായി പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
(ബി)ഈ ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്ര നിയമനം നടത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ തസ്തികയിലേക്കുള്ള ഒഴിവുകള്‍ യഥാസമയം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
4481 |
കേരളലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍റെ പ്രവര്‍ത്തനം
ശ്രീ. വി. ശശി
(എ)കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ (കെ.എല്‍.ഐ.എം) ന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലെ വിശദാംശം വെളിപ്പെടുത്തുമോ;
(ബി)കെ.എല്‍.ഐ.എം. രൂപീകരിച്ചത് എന്ത് ലക്ഷ്യം നേടുന്നതിനായിരുന്നുവെന്ന് വെളിപ്പെടുത്തുമോ; ഈ സ്ഥാപനം കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനം വഴി ഏതെല്ലാം രൂപീകരണ ലക്ഷ്യങ്ങള്‍ നേടിയെടുത്തുവെന്ന് വിവരിക്കുമോ;
(സി)കെ.എല്‍.ഐ.എം. റീസര്‍വ്വേ നടപടികള്‍ ഉപേക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ കാരണങ്ങള്‍ വിശദീകരിക്കുമോ?
|
4482 |
കണ്ണൂര്‍ ജില്ലയിലെ റീസര്‍വ്വേ പുരോഗതി
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ എത്ര വില്ലേജുകളില്‍ റീസര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ബാക്കിയുള്ള വില്ലേജുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
4483 |
കൊച്ചി താലൂക്കിലെ റീസര്‍വ്വെ ഉദ്യോഗസ്ഥരുടെ തസ്തികകള്‍
ശ്രീ എസ്. ശര്‍മ്മ
കൊച്ചി താലൂക്കില്‍പ്പെടുന്ന ഭൂമി റീസര്‍വ്വെ കാര്യങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ തസ്തികകള്‍ എത്രയെന്നും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ എത്രയെന്നും വ്യക്തമാക്കാമോ?
|
4484 |
വൈപ്പിന്‍ മണ്ധലത്തിലെ ഭൂമി റീ സര്‍വ്വേ ചെയ്തു കിട്ടുന്നതില്‍ കാലതാമസം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തിലെ ഭൂമി റീ സര്‍വ്വേ ചെയ്തു കിട്ടുന്നതില്‍ കാലതാമസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഭൂമി റീ സര്‍വ്വേ ചെയ്തു കിട്ടുന്നതിനുള്ള അപേക്ഷകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ?
|
4485 |
ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ആധൂനികവല്‍ക്കരണം
ശ്രീ. കെ. മുരളീധരന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' ബെന്നി ബെഹനാന്‍
'' വി. ഡി. സതീശന്
(എ)ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമവും ഫലപ്രദവുമാക്കാന്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)ഇതിനായി എന്തെല്ലാം സാങ്കേതിക വിദ്യകള്‍ വകുപ്പില്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വകുപ്പിന്‍റെ ശാക്തീകരണത്തിനും പ്രവര്‍ത്തനത്തിനുമായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4486 |
കയര്‍മേള 2014
ശ്രീ. സി.പി. മുഹമ്മദ്
'' പി.സി. വിഷ്ണുനാഥ്
'' റ്റി.എന്‍. പ്രതാപന്
'' എം.എ. വാഹീദ്
(എ)സംസ്ഥാനത്ത് കയര്‍മേള 2014 സംഘടിപ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)കയര്‍ മേഖലയുടെ വിപണി വികസിപ്പിക്കുന്നതിനും കയര്‍ മേഖലയില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളും സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത് ; വിശദമാക്കുമോ ;
(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് മേളയോടനു ബന്ധിച്ച് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4487 |
രാജ്യാന്തര കയര്‍ മ്യൂസിയം
ശ്രീ. റ്റി. എന്‍. പ്രതാപന്
,, എം.എ വാഹിദ്
,, എം.പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്ത് രാജ്യാന്തര കയര്‍ മ്യൂസിയം ഉത്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതിന്‍റെ പ്രവര്‍ത്തനം വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കയര്‍മേഖലയിലെ ആഭ്യന്തര വിദേശ വിപണി മെച്ചപ്പെടുത്താന്‍ ഇതിന്‍റെ പ്രവര്‍ത്തനം എത്രമാത്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം ആകര്‍ഷണങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4488 |
കയര്‍ കേരള 2014-ന്‍റെ ഭാഗമായി ബയര്‍-സെല്ലര്‍ സംഗമം
ശ്രീ. എ.റ്റി. ജോര്‍ജ്
,, അന്‍വര്‍ സാദത്ത്
,, ഷാഫി പറന്പില്‍
,, എം.പി. വിന്‍സെന്‍റ്
(എ)കയര്‍ കേരള 2014-ന്‍റെ ഭാഗമായി ബയര്‍-സെല്ലര്‍ സംഗമം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)കയര്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംഗമത്തില്‍ നടത്തിയത് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)രാജ്യാന്തര കയര്‍ വ്യാപാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ സംഗമത്തിന് എത്രമാത്രം കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4489 |
കയര്‍ മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേറ്റര്‍
ശ്രീ. പാലോട് രവി
'' അന്‍വര്‍ സാദത്ത്
'' എ.റ്റി. ജോര്‍ജ്
'' ഷാഫി പറന്പില്‍
(എ)കയര്‍ മേഖലയില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേറ്റര്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിവരിക്കുമോ ;
(സി)കയര്‍ മേഖലയില്‍ യുവ സംരംഭകരെ ആകര്‍ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ഡി)ആരെല്ലാമാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
4490 |
കയറുല്പന്നങ്ങളുടെ കയറ്റുമതി
ശ്രീ. ജി.സൂധാകരന്‍
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം കയര്‍ വികസന വകുപ്പിന് കീഴിലുള്ള ഓരോ സ്ഥാപനവും എത്ര രൂപയ്ക്കുള്ള കയറുല്പന്നങ്ങള്‍ കയറ്റി അയച്ചുഎന്ന് വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞവര്‍ഷം നടത്തിയ കയറ്റുമതിയില്‍ പരന്പരാഗത ഉല്പന്നങ്ങളായ ഫൈബര്‍ മാറ്റുകള്‍, കാര്‍പ്പറ്റുകള്‍, കയറുപായ എന്നിവ എത്ര അളവിലും എന്തു തുകയ്ക്കും കയറ്റുമതി ചെയ്തുവെന്ന് വ്യക്തമാക്കാമോ;
(സി)കഴിഞ്ഞവര്‍ഷം എത്ര ചതുരശ്രമീറ്റര്‍, പി.വി.സി. ടഫ്റ്റഡ് മാറ്റുകള്‍ കയറ്റുമതി ചെയ്തുവെന്നും അതിന്‍റെ മൂല്യം എത്രയെന്നും സ്ഥാപനം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ?
|
4491 |
എന്‍.സി.ആര്‍.എം.ഐ. വികസിപ്പിച്ചെടുത്ത കയര്‍ പിരിയന്ത്രങ്ങള്‍
ശ്രീ. ജി. സുധാകരന്‍
എന്‍.സി.ആര്‍.എം.ഐ.യുടെ നേതൃത്വത്തില്‍ പുതിയ കയര്‍ പിരിയന്ത്രം വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളും പുരോഗതിയും അറിയിക്കുമോ ?
|
4492 |
കുന്പള, മൊഗ്രാലില്‍ കയര്‍ സെന്‍റര്‍
ശ്രീ. പി.ബി.അബ്ദുള്‍ റസാക്
(എ)കാസര്‍ഗോഡ് ജില്ലയിലെ കുന്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാലില്‍ കയര്‍ഫെഡിന്‍റെ ഒരേക്കര്‍ മുപ്പത് സെന്‍റ് സ്ഥലം വര്‍ഷങ്ങളായി വെറുതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി കയര്‍ഫെഡിന്‍റെ ഒരു സ്ഥാപനം തുടങ്ങണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
(സി)പ്രസ്തുത സ്ഥലത്ത് എന്ന പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ കയര്‍ഫെഡ്, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ;
(ഡി)പ്രസ്തുത പ്രൊപ്പോസല്‍ മൊഗ്രാലില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
<<back |
|