UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4412


ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേന്ദ്ര പുനരധിവാസ നിയമം 


ശ്രീ. വര്‍ക്കല കഹാര്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി
 ,, ഐ.സി. ബാലകൃഷ്ണന്
‍ ,, പാലോട് രവി

എ)ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേന്ദ്ര പുനരധിവാസ നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ; 

(ബി)സംസ്ഥാനത്ത് ഈ നിയമം എങ്ങനെ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇതിന്‍റെ ഭാഗമായി സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റികളേയും വിദഗ്ദ്ധ സമിതികളേയും നിയോഗിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)ഇതിനോടനുബന്ധിച്ചിട്ടുള്ള നിയമങ്ങളും മറ്റും രൂപപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

4413


ഭൂരഹിതരില്ലാത്ത കേരളം 

ശ്രീ. പി.കെ. ബഷീര്‍

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം നടപ്പുവര്‍ഷം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ?

4414


അന്യജില്ലകളില്‍ ഭൂമി ലഭിച്ചവര്‍ 

ശ്രീ. എസ്. ശര്‍മ്മ ,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ ,, എ. പ്രദീപ് കുമാര്‍ ,, കെ. കെ. നാരായണന്‍ 

(എ) ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി അനുവദിക്കപ്പെട്ട കുടുംബങ്ങളില്‍ ഭൂമി ഏറ്റെടുക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ; 

(ബി)ഉപയോഗപ്രദമല്ലാത്തതും വിദൂരജില്ലകളിലുമായി ഭൂമി ലഭിച്ചവര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വിമുഖത കാണിച്ചിട്ടുണ്ടോ?

4415


"ഭൂരഹിതരില്ലാത്ത കേരളം പദ്ധതി'യില്‍ ലഭിച്ച അപേക്ഷകള്‍ 

ശ്രീ.പി. തിലോത്തമന്‍

(എ) ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകള്‍ എത്രയാണെന്നു പറയാമോ; ഇവര്‍ക്ക് ഭൂമി നല്‍കുന്നതിന് എത്ര ഹെക്ടര്‍ ഭൂമി വേണമെന്ന് വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച് ജില്ല തിരിച്ചുളള കണക്ക് നല്‍കുമോ; 

(ബി) പദ്ധതിയുടെ ഭാഗമായി ഇതിനോടകം എത്ര പേര്‍ക്ക് ഭൂമി നല്‍കിയെന്ന് ജില്ല തിരിച്ചുളള കണക്ക് നല്‍കുമോ; ശേഷിച്ച അപേക്ഷകര്‍ക്ക് എത്ര നാളിനുളളില്‍ ഭൂമി വിതരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ?
 

4416


ഭൂരഹിത കേരളം പദ്ധതി -കാസര്‍കോട് ജില്ല 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)ഭൂരഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നതിന്‍റെ ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(ബി)കാസര്‍കോട് ജില്ലയില്‍ നിന്നുളള അപേക്ഷകര്‍ക്ക് അതേ ജില്ലയില്‍ത്തന്നെ ഭൂമി അനുവദിക്കുമോ;

(സി)മറ്റു ജില്ലകളില്‍ നിന്നുളള അപേക്ഷകര്‍ക്ക് രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ ഭൂമി നല്‍കുന്നുണ്ടോ; എങ്കില്‍ അത്തരത്തില്‍ എത്ര അപേക്ഷകളാണ് പരിഗണനയിലുളളത്?

4417


ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പാലക്കാട് ജില്ല 

ശ്രീ. എ.കെ. ബാലന്‍

(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം വിതരണം ചെയ്യാനായി പാലക്കാട് ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ള ഭൂമി എവിടെയെല്ലാമാണ്; സ്ഥലവും, അളവും വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ എവിടെയെങ്കിലും ഇത്തരം ഭൂമിയില്‍ കഴിയുന്നവരെ കുടിയിറക്കിയിട്ടുണ്ടോ; എവിടെയെല്ലാമാണ് കുടിയിറക്കിയിട്ടുള്ളത്; എത്ര കുടുംബങ്ങളെ കുടിയിറക്കിയിട്ടുണ്ട്; 

(സി)എവിടെയെല്ലാം കുടിയിറക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്;

(ഡി)ഏറ്റെടുത്ത ഭൂമിയെല്ലാം വിതരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് വിതരണം ചെയ്തത്; ഏറ്റെടുത്തതില്‍ ഏതെല്ലാം ഭൂമിയാണ് വിതരണം ചെയ്യാനുള്ളത്; 

(ഇ)വിതരണത്തിനായി റവന്യൂ പുറന്പോക്ക് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് കണ്ടെത്തിയിട്ടുള്ളത്?

4418


ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ലഭിച്ച ഭൂമിയുടെ വാസയോഗ്യത 

ശ്രീ. എ. കെ. ബാലന്‍

(എ)സംസ്ഥാനത്ത് എത്ര ഭൂരഹിതരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഏതു വര്‍ഷം കണ്ടെത്തിയ കണക്കാണുള്ളത്;

(ബി)ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്; ഒരാള്‍ക്ക് നല്‍കിയ ഭൂമിയുടെ അളവെത്ര; ഭൂമി ലഭിച്ചവരുടെ എണ്ണവും ലഭിച്ച സ്ഥലവും ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(സി)എത്ര പേര്‍ ഭൂമിയുടെ പട്ടയവും, റവന്യൂ രേഖകളും കൈപ്പറ്റി ഭൂമി ഏറ്റെടുത്തിട്ടുണ്ട്; ജില്ലാടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കുമോ; 

(ഡി)വാസയോഗ്യമല്ലാത്ത ഭൂമി എന്നാരോപിച്ച് രേഖകള്‍ കൈപ്പറ്റാത്തവരുണ്ടോ; ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; ഏതെല്ലാം ഭൂമിയാണ് വാസയോഗ്യമല്ല എന്ന് കണ്ടെത്തിയിട്ടുള്ളത്; ഇവര്‍ക്ക് പകരം വാസയോഗ്യമായ ഭൂമി നല്‍കുമോ; എത്ര പേരാണ് ഇപ്രകാരം കൈപ്പറ്റാനുള്ളത്?

4419


പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി 

ശ്രീ. കെ. വി. വിജയദാസ്

(എ)കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ടി വിഭാഗത്തില്‍പ്പെട്ട എത്ര പേരെയാണ് ഭൂരഹിതരായി റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ; 

(സി)ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ ടി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

4420


സിറോ ലാന്‍റ് ലെസ്സ് പദ്ധതി പ്രകാരം വിതരണം ചെയ്ത ഭൂമി 

ശ്രീ. ഇ. പി. ജയരാജന്‍

സീറോ ലാന്‍റ് ലെസ്സ് പദ്ധതി പ്രകാരം ഏതെല്ലാം ജില്ലയിലുളള എത്ര പേര്‍ക്ക് വീതമാണ് അന്യജില്ലകളില്‍ ഭൂമി നല്‍കിയത്?

4421


സീറോലാന്‍റ്ലെസ് സ്കീം മുഖേന പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്ത ഭൂമി 

ശ്രീ. വി. ശശി

(എ)സീറോലാന്‍റ്ലെസ് പ്രോഗാം വഴി സംസ്ഥാനത്തെ എത്ര പട്ടികജാതിക്കാര്‍ക്ക് എത്ര ഭൂമി വിതരണം ചെയ്തുവെന്നതിന്‍റെ ജില്ല തിരിച്ച കണക്ക് നല്‍കാമോ; 

(ബി)എത്ര പട്ടികജാതിക്കാര്‍ക്ക് ഇനിയും ഭൂമി വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ?

4422


സീറോലാന്‍റ്ലെസ് സ്കീം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സീറോലാന്‍റ്ലെസ് സ്കീമില്‍ ഉള്‍പ്പെടുത്തി പതിച്ചുകൊടുക്കാന്‍ നിശ്ചയിച്ച ഭൂമിയില്‍ 50 വര്‍ഷമായി ഉപയോഗിക്കുന്ന റോഡുകള്‍ പോലും പൊട്ടുന്നുണ്ട് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് പതിച്ചുനല്‍കുന്നത് നിര്‍ത്തിവെക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

4423


ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ 

 ശ്രീ. കെ. കെ. നാരായണന്‍

(എ) സംസ്ഥാനത്ത് ഭൂരഹിതരായ എത്ര ആദിവാസി കുടുംബങ്ങള്‍ ഉണ്ട് എന്ന് റവന്യൂ വകുപ്പിന് അറിയാമോ; 

(ബി) ഇത് ഏതെല്ലാം ജില്ലകളിലാണെന്നും എത്ര കുടുംബങ്ങള്‍ വീതമാണെന്നും വിശദമാക്കാമോ?

4424


പട്ടയം നല്‍കിയിട്ടും ഭൂമി ലഭിക്കാത്തവര്‍ 

ശ്രീ. സി. ദിവാകരന്‍

(എ)2013 ജനുവരി ഒന്നിനുശേഷം പട്ടയമേളയിലൂടെയും അല്ലാതെയും പട്ടയം നല്‍കിയ എത്രപേര്‍ക്ക് ഇനിയും ഭൂമി ലഭിക്കുവാനുണ്ട്; 

(ബി)ഇവര്‍ക്ക് വിദൂരജില്ലയില്‍ ഒരു കുടുംബത്തിന് മൂന്ന് സെന്‍റ് ഭൂമി വീതം നല്‍കുന്പോള്‍ അവരുടെ ജീവിതമാര്‍ഗ്ഗത്തിനായി പ്രതേ്യക പദ്ധതികള്‍ എന്തെങ്കിലും തയ്യാറായിട്ടുണ്ടോ?

4425


അങ്കമാലി നിയോജകമണ്ഡലത്തില്‍ കര്‍ഷകര്‍ക്ക് പട്ടയം 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യന്പുഴ ഗ്രാമപഞ്ചായത്തില്‍ പാണ്ടുപാറ പ്രദേശത്ത് വര്‍ഷങ്ങളായി ഭൂമി കൈവശം വച്ച് വരുന്ന കര്‍ഷകരില്‍ പട്ടയം ലഭിക്കേണ്ടവരുടെ ലിസ്റ്റ് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ; ലിസ്റ്റിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ചട്ടപ്രകാരം പൂര്‍ത്തീകരിക്കേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇവര്‍ക്ക് എന്നത്തേക്ക് പട്ടയം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

4426


പുഴപുറന്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കൈവശാവകാശരേഖ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ പുഴ പുറന്പോക്കില്‍ താമസിക്കുന്ന എത്രപേര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൈവശാവകാശരേഖ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പുറന്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ?

4427


ഹാരിസണ്‍ മലയാളം കന്പനി കയ്യേറിയ ഭൂമി 

ശ്രീ. പി. കെ. ഗുരുദാസന്‍ ,, രാജൂ എബ്രഹാം ,, കെ. കെ. ജയചന്ദ്രന്‍ ,, വി. ചെന്താമരാക്ഷന്‍ 

(എ)ഹാരിസണ്‍ മലയാളം കന്പനി കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നോ; ഉത്തരവില്‍ അപാകത ഉണ്ടായിരുന്നോ; 

(ബി)ഉത്തരവുപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് ഏതെല്ലാം ഉദേ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി)ഉത്തരവിലെ അപാകത ഭൂമി ഏറ്റെടുക്കല്‍ നടപടി നീളുന്നതിന് കാരണമായിട്ടുണ്ടോ; 

(ഡി)ഇതിനായി നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥരെ പിന്നീട് സ്ഥലം മാറ്റുകയുണ്ടായോ ? 

4428


പതിച്ചു നല്‍കിയ ഭൂമിക്ക് നിശ്ചയിച്ച വില 

ശ്രീ. ഇ.പി. ജയരാജന്‍

(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം കുത്തക പ്പാട്ടത്തിനു നല്‍കിയിരുന്ന എത്ര ഏക്കര്‍ ഭൂമി ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ചു നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(ബി)ഓരോ സ്ഥാപനത്തിനും വ്യക്തിക്കും പതിച്ചു നല്‍കിയ ഭൂമിക്ക് നിശ്ചയിച്ച വില എത്രയാണെന്നു വ്യക്തമാക്കുമോ;

(സി)കുത്തകപ്പാട്ടത്തിനു നല്‍കിയിരുന്ന ഭൂമി പതിച്ചുനല്‍കിയതിലൂടെ ഇക്കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച തുക എത്രയെന്നു വ്യക്തമാക്കുമോ?

4429


ഭൂപരിഷ്ക്കരണ നിയമപ്രകാരം മിച്ചഭൂമിയായി നിശ്ചയിച്ച ഭൂമി 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)ഭൂപരിഷ്ക്കരണ നിയമപ്രകാരം മിച്ചഭൂമിയായി നിശ്ചയിച്ച ഭൂമി നിയമം നിലവില്‍വരുംമുന്‍പുതന്നെ പതിറ്റാണ്ടുകളായി കൈവശം വച്ചനുഭവിക്കുന്ന കുടിയാന്‍ മാര്‍ക്ക് ഇതേവരെ പട്ടയം ലഭിക്കാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ വളരെക്കാലമായി കൈവശം വച്ചനുഭവിച്ചുവരികയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഭൂമിയില്‍ ഉടമകള്‍ക്ക് അവകാശമില്ലാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(സി)തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂര്‍ വില്ലേജില്‍ ഇത്തരത്തിലുള്ള നിരവധി ഭൂവുടമകള്‍ ഇതിന്‍റെ പേരില്‍ നിയമനടപടികളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; ഇക്കാര്യത്തില്‍ അടിയന്തിരമായി അനുകൂല നടപടി ഉണ്ടാകുമോ?

4430


കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍നിന്ന് പട്ടയം സംബന്ധിച്ച അപേക്ഷകള്‍ 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ പട്ടയം സംബന്ധിച്ച എത്ര അപേക്ഷകള്‍ കോഴിക്കോട് കളക്ട്രേറ്റില്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷകരുടെ പേര് വിവരം, അപേക്ഷ ലഭിച്ച തീയതി, മറ്റ് വിശദാംശങ്ങള്‍ എന്നിവ വ്യക്തമാക്കുമോ; 

(ബി)ഈ അപേക്ഷകളില്‍ നാളിതുവരെ എത്രയെണ്ണം തീര്‍പ്പാക്കി; തീര്‍പ്പാക്കത്തത് എത്ര; അത് ഏതെല്ലാം; തീര്‍പ്പാക്കാന്‍ തടസ്സമെന്ത്; വിശദമാക്കാമോ?

4431


കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയിലെ ചില സ്വകാര്യ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് റിസോര്‍ട്ടുകള്‍ കൈയ്യേറിയ ഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാമോ?

4432


ദീര്‍ഘകാല പാട്ടത്തിന് നല്‍കിയ റവന്യൂ ഭൂമികള്‍ 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സംസ്ഥാനത്ത് ആകെ എത്ര റവന്യൂഭൂമിയാണ് ദീര്‍ഘകാല പാട്ടത്തിന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ദീര്‍ഘകാല പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമിക്ക് ഒരു ഹെക്ടറിന് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക നികുതി എത്രയെന്ന് വ്യക്തമാക്കുമോ; 

(സി)ദീര്‍ഘകാല പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമിയുടെ വാര്‍ഷിക നികുതി അവസാനമായി വര്‍ദ്ധിപ്പിച്ചത് എപ്പോഴാണെന്ന് വിശദമാക്കുമോ; 

(ഡി)ദീര്‍ഘകാല പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമിയുടെ വാര്‍ഷിക നികുതി കുടിശ്ശിക ഇനത്തില്‍ എത്ര തുക ഗവണ്‍മെന്‍റിനു ലഭിക്കുവാനുണ്ടെന്നു വ്യക്തമാക്കുമോ?

4433


റവന്യൂഭൂമി ലീസിന് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ 

ശ്രീ. ജെയിംസ് മാത്യു

(എ) റവന്യൂ ഭൂമി സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ആവശ്യത്തിന് ലീസിന് നല്‍കുന്ന പതിവ് നിലനില്‍ക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ പുതിയ വ്യവസ്ഥകള്‍ എന്തെങ്കിലും ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടോ;

(സി)വിദ്യാലയങ്ങള്‍, മറ്റ് പൊതുപ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്കൊക്കെ മതിയായ ഭൂമി ഇല്ലാത്തതിന്‍റെ പേരില്‍ പല ഫണ്ടുകളും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ എന്തെങ്കിലും പരിഹാര നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ? 

4434


പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ 

ശ്രീ. ഇ.പി. ജയരാജന്‍

(എ)പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ ആകെ വിസ്തൃതി എത്ര;

(ബി)ഏതെല്ലാം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമാണ് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഉള്ളത്;

(സി)പാട്ടവ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ ഗവണ്‍മെന്‍റ് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ഡി)പാട്ടക്കാലാവധിയും പാട്ടവ്യവസ്ഥയും ലംഘിച്ചിട്ടുള്ള എത്ര കേസുകള്‍ക്കാണ് ലീസ് ടെര്‍മിനേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്?

4435


ലാന്‍ഡ് ട്രിബ്യൂണലുകളുടെ ഓഫീസുകള്‍ 


ശ്രീ. ഇ. പി. ജയരാജന്‍

(എ)ഭൂമി സംബന്ധമായ കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന ലാന്‍ഡ് ട്രിബ്യൂണലുകളുടെ എത്ര ഓഫീസുകളാണ് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നത്; 

(ബി)ലാന്‍ഡ് ട്രിബ്യൂണലുകളിലെ കേസ്സുകള്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുന്നില്ല എന്നത് ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ലാന്‍ഡ് ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)ലാന്‍ഡ് ട്രിബ്യൂണലുകളുടെ ഉത്തരവിനെതിരെ അപ്പീല്‍ സ്വീകരിക്കുന്ന അപ്പലേറ്റ് അതോറിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി കേസ്സുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

4436


കൊട്ടക്കന്പൂരിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം 

ശ്രീ. പി. എ. മാധവന്‍

(എ)ഇടുക്കി ജില്ലയിലെ കൊട്ടക്കന്പൂരിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടോ;

(ബി)പ്രാഥമിക അന്വേഷണങ്ങളില്‍ കണ്ടെത്തിയ അപാകതകള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;

(സി)പ്രത്യേക അന്വേഷണസംഘം എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും പരിഗണനാവിഷയങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ; 

(ഡി)അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

4437


തിരുവനന്തപുരം ജില്ലയില്‍ ഭരണാനുമതി ലഭിച്ച മൈനര്‍ ഇറിഗേഷന്‍ പ്രവ്യത്തികള്‍ 

ശ്രീ. വി. ശശി

(എ) വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി 2013ല്‍ തിരുവനന്തപുരം ജില്ലയില്‍ എത്ര മൈനര്‍ ഇറിഗേഷന്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ പൂര്‍ത്തീകരിച്ച വര്‍ക്കുകള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(സി)ഭാഗികമായി പൂര്‍ത്തീകരിച്ച വര്‍ക്കുകള്‍/എഗ്രിമെന്‍റ് വച്ച വര്‍ക്കുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഇത് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഭരണാനുമതി നല്‍കിയ വര്‍ക്കുകള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന് പറയാമോ?

4438


തിരുവനന്തപുരം ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് വിനിയോഗം 

ശ്രീ. വി. ശശി

(എ)2013-ലെ വേനല്‍ക്കാലത്ത് കുടിവെള്ളം എത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍പ്പെടുത്തി എത്ര പദ്ധതികള്‍ നടപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് പറയാമോ; 

(ബി)നടപ്പാക്കിയ പദ്ധതികളില്‍ ഏതെല്ലാം വര്‍ക്കുകള്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ലായെന്ന് വ്യക്തമാക്കുമോ;

(സി)എന്ന് കരാറുകള്‍ക്ക് പ്രസ്തുത തുക നല്‍കുമെന്ന് വ്യക്തമാക്കുമോ? 

4439


കോവളം മണ്ധലത്തില്‍ കാലവര്‍ഷക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം 

ശ്രീമതി ജമീലാ പ്രകാശം

(എ)ഈയിടെ കാലവര്‍ഷക്കെടുതി മൂലം കോവളം നിയോജക മണ്ധലത്തില്‍ കല്ലിയൂര്‍, വെങ്ങാന്നൂര്‍, വിഴിഞ്ഞം, കോട്ടുകാല്‍, കാഞ്ഞിരംകൂളം, കരുംകുളം, തിരുപുറം എന്നീ വില്ലേജുകളില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഈ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് എന്നേക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)2012 ഏപ്രില്‍ തൊട്ട് പ്രകൃതി ക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ഉടനടി നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

4440


കരുനാഗപ്പള്ളി മണ്ധലത്തില്‍ വേനല്‍മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം 

ശ്രീ. സി. ദിവാകരന്‍

(എ)വേനല്‍മഴയില്‍ കരുനാഗപ്പള്ളി നിയോജകമണ്ധലത്തില്‍ എത്ര വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്; 

(ബി)ഇതില്‍ എത്ര വീടുകളാണ് ഭാഗികമായി തകര്‍ന്നത്; 

(സി)എത്ര തുക വീതമാണ് നഷ്ടപരിഹാരം തീരുമാനിച്ചിട്ടുള്ളത്; 

(ഡി)എത്ര വീടുകള്‍ക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്; 

(ഇ)നഷ്ടപരിഹാരം വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്)എന്നത്തേയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നമെന്നറിയിക്കുമോ ?

4441


പത്തനംതിട്ട ജില്ലയിലെ വരള്‍ച്ചാനിവാരണ പദ്ധതികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പത്തനംതിട്ട ജില്ലയില്‍ 2013 വര്‍ഷം വരള്‍ച്ചാനിവാരണ പദ്ധതികള്‍ നടപ്പാക്കുന്നതിലേയ്ക്ക് കേരള വാട്ടര്‍ അതോറിറ്റിക്ക് ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും കരാറുകാര്‍ക്ക് പ്രതിഫലം നല്‍കിയെന്നും വ്യക്തമാക്കാമോ;

(സി)ഭരണാനുമതി നല്‍കിയ പദ്ധതികളില്‍ പൂര്‍ത്തിയാക്കാത്തത്/ഭാഗികമായി പൂര്‍ത്തിയാക്കിയത് എന്നിവയുടെ പേരുവിവരം ലഭ്യമാക്കുമോ; 

(ഡി)ഇവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്നറിയിക്കുമോ?

4442


പത്തനംതിട്ട ജില്ലയിലെ വരള്‍ച്ചാനിവാരണവുമായി ബന്ധപ്പെട്ട മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പത്തനംതിട്ട ജില്ലയില്‍ 2013 വര്‍ഷം വരള്‍ച്ചാനിവാരണവുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ നടപ്പാക്കുന്നതിലേക്കായി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും കരാറുകാര്‍ക്ക് പ്രതിഫലം നല്‍കിയെന്നും വ്യക്തമാക്കാമോ;

(സി)ഭരണാനുമതി നല്‍കിയ പദ്ധതികളില്‍ പൂര്‍ത്തിയാക്കിയത്/ഭാഗികമായി പൂര്‍ത്തീകരിച്ചത് എന്നിവയുടെ പേരു വിവരം ലഭ്യമാക്കുമോ; 

(ഡി)ഇവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്നറിയിക്കുമോ?

4443


മാവേലിക്കര മണ്ധലത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതികള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാവേലിക്കര നിയോജക മണ്ധലത്തില്‍ വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങളും തുകയും ലഭ്യമാക്കുമോ; 

(ബി)2013-14 ല്‍ മാവേലിക്കര മണ്ധലത്തില്‍ വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ വിശദാംശങ്ങളും തുകയും ലഭ്യമാക്കുമോ;

(സി)2014-15 ല്‍ മാവേലിക്കര മണ്ധലത്തില്‍ വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം ലഭ്യമായ റോഡുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ വകുപ്പ് മാവേലിക്കര മണ്ധലത്തില്‍ നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4444


ഡേറ്റാ ബാങ്ക് തയ്യാറാക്കാനായി ഏജന്‍സികള്‍ 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഡേറ്റാ ബാങ്ക് തയ്യാറാക്കാന്‍ ഏതെങ്കിലും സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളെയാണോ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്; സ്വകാര്യ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെങ്കില്‍ എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാമോ; 

(സി)ഏജന്‍സികളെ ഡേറ്റാ ബാങ്ക് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി ഇറക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കാമോ; 

(ഡി)പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ചിട്ടുണ്ടോ; ഇപ്പോള്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ്?

4445


നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണം സംബന്ധിച്ച അപേക്ഷകള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)തണ്ണീര്‍തടം-നെല്‍വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് എത്ര അപ്പീല്‍ അപേക്ഷകളാണ് പാലക്കാട് കളക്ടറേറ്റില്‍ തീര്‍പ്പുകല്പിക്കുവാനുള്ളത്; 

(ബി)വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(സി)ഇവയിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ? 

4446


തിരുവള്ളൂരില്‍ വയല്‍ നികത്തിയ നടപടി 

ശ്രീമതി കെ. കെ. ലതിക

(എ) കോഴിക്കോട് ജില്ല വടകര താലൂക്ക് തിരുവള്ളൂര്‍ വില്ലേജില്‍പെട്ട നെല്‍വയലുകള്‍ വ്യാപകമായി നിരത്തുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി) ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ടോ; ഏതെല്ലാം ഉടമകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്; 

(സി) നെല്‍കൃഷി സംരക്ഷിക്കപ്പെടും എന്ന് ഉറപ്പുവരുത്തുവാന്‍ പ്രസ്തുത സ്ഥലത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

4447  

നെടുമങ്ങാട് താലൂക്കില്‍ പാറഖനനത്തിനായി പാട്ടത്തിന് നല്‍കിയ ഭൂമി 

ശ്രീ. പാലോട് രവി

(എ)നെടുമങ്ങാട് താലൂക്കില്‍ എത്ര സര്‍ക്കാര്‍ വക സ്ഥലമാണ് ഇപ്പോള്‍ പാറ ഖനനത്തിനായി പാട്ടത്തിന് കൊടുത്തിട്ടുള്ളത്; ആര്‍ക്കെല്ലാം, എന്നു മുതല്‍, എന്നീ വിവരങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)ഇതില്‍ നിന്നും നാളിതുവരെയുള്ള വരുമാനം എത്ര രൂപയാണ്;

(സി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നെടുമങ്ങാട് താലൂക്കില്‍ എത്ര പേര്‍ക്ക് പാറഖനനത്തിന് സര്‍ക്കാര്‍ വക ഭൂമിയില്‍ അനുമതി നല്‍കിയിട്ടുണ്ട്; ആര്‍ക്കെല്ലാം;വില്ലേജ് തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)നെടുമങ്ങാട് താലൂക്കിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തന്പുരാന്‍ പാറ-തന്പുരാട്ടി പാറയും മാണിക്കല്‍-പോത്തന്‍കോട് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന വെള്ളാനിക്കല്‍ പാറമുകളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; 

(ഇ)ചരിത്രപ്രധാനവും പ്രകൃതിരമണീയവുമായ ഈ രണ്ട് പാറകളും പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; 

(എഫ്)നെടുമങ്ങാട് താലൂക്കില്‍ പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി പാട്ടത്തിനു നല്‍കിയ സര്‍ക്കാര്‍ വക പാറകളുള്ള ഭൂമി എത്ര പേര്‍ക്കാണ് ഉള്ളത്; ആര്‍ക്കെല്ലാം; വില്ലേജ് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(ജി)പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതും പാറഖനനത്തിനു നല്‍കിയതുമായ എല്ലാ പാട്ടഭൂമിയുടേയും പാട്ടം റദ്ദുചെയ്ത് തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4448


തീരദേശവാസികളുടെ പാര്‍പ്പിട ഭൂമിക്ക് പട്ടയം 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്
‍ '' വി. എം. ഉമ്മര്‍ മാസ്റ്റര്
‍ '' കെ. എന്‍. എ. ഖാദര്‍ 
'' എന്‍. എ. നെല്ലിക്കുന്ന്

(എ)തീരദേശവാസികളുടെ വിശിഷ്യ മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)മത്സ്യത്തൊഴിലാളികള്‍ തൊഴിലിന്‍റെ ഭാഗമായി തീരദേശത്ത് തുടരാന്‍ നിര്‍ബന്ധിതരാണെന്ന വസ്തുത കണക്കിലെടുത്തിട്ടുണ്ടോ;

(സി)പട്ടയമില്ലാത്തത് കാരണം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുന്ന സാഹചര്യത്തില്‍ ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ? 

4449


കണ്ടല്‍ ജൈവവേലി 


ശ്രീ. സി. മമ്മൂട്ടി

(എ)കടലാക്രമണത്തില്‍നിന്ന് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിദ്ധ്യപോഷണം തുടങ്ങിയ ബഹുമുഖ നേട്ടങ്ങള്‍ കൈവരിക്കാനാവുന്ന കടല്‍ത്തീര കണ്ടല്‍ ജൈവവേലി സംബന്ധിച്ച ഒരു പഠനനിര്‍ദ്ദേശം സംസ്ഥാന ദുരന്തനിവാരണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എങ്കില്‍ അതിന്മേല്‍ ഇതേവരെ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കാമോ; 

(സി)മലയോരത്തെ പാറ വന്‍തോതില്‍ പൊട്ടിച്ച് കടല്‍ഭിത്തി നിര്‍മ്മിച്ച് അത് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിയുന്ന ദുരന്തം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വന്പിച്ച സാന്പത്തികനഷ്ടവും ഒഴിവാക്കാന്‍ കണ്ടല്‍ ജൈവവേലി എന്ന ആശയം സ്വീകരിക്കുമോ?

4450


നദീസംരക്ഷണ നിയമം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, പി. ശ്രീരാമകൃഷ്ണന്
‍ ,, എം. ചന്ദ്രന്‍ 
,, സാജുപോള്‍ 

(എ)സംസ്ഥാനത്ത് നദീസംരക്ഷണ നിയമം നടപ്പിലാക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള നദീസംരക്ഷണ സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; സേനയുടെ ഘടനയും അധികാരങ്ങളും ചുമതലകളും വിശദമാക്കുമോ; 

(സി)നദീസംരക്ഷണ നിയമം നിലവില്‍വന്നിട്ടും സംസ്ഥാനത്ത് വ്യാപകമായി മണല്‍കൊള്ള നടക്കുന്ന കാര്യം അറിവുള്ളതാണോ; 

(ഡി)മണല്‍ കൊള്ള തടയുന്നതിനും നദീതീരസംരക്ഷണത്തിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.