|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4146
|
മാറഞ്ചേരി, വെളിയങ്കോട്, പെരുന്പടപ്പ് ഗ്രാമപഞ്ചായത്തുകളിലെ കുടിവെളള വിതരണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി നരിപ്പറന്പ് പന്പ് ഹൌസില്‍ നിന്ന് മാറഞ്ചേരി, വെളിയങ്കോട്, പെരുന്പടപ്പ് ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെളളമെത്തിക്കുന്ന പൈപ്പ് കാഞ്ഞിരമുക്ക് പുഴയുടെ അടിയിലൂടെ പോകുന്നതുമൂലം നിരന്തരം പൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പുഴയ്ക്കടിയില്‍ പൈപ്പ് പൊട്ടിയാല്‍ മുങ്ങല്‍ വിദഗ്ധര്‍ വന്ന് പൈപ്പ് നന്നാക്കുന്നതിന് മൂന്ന്- നാല് മാസങ്ങളെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഇത് പരിഹരിക്കുന്നതിന് കെ. ഡബ്ല്യു.എ എടപ്പാള്‍ പി. എച്ച് ഡിവിഷന്‍ ഏതെങ്കിലും പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് എന്ത് തുകയുടേതാണ്;
(ഡി)പൈപ്പ് ലൈന്‍ പാലത്തിന് മുകളിലൂടെയാക്കി മാറ്റുന്നതിന് തുക അനുവദിച്ച് പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4147 |
പാറക്കടവ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ പാറക്കടവ് പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച രണ്ടര ക്കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദാമക്കുമോ;
(ബി)മൂഴിയാറില്‍ നിന്ന് വെള്ളം പന്പുചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ എന്താണ് ; ഇത് പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;
(സി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
4148 |
പൈപ്പുലൈന്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മൂലം തകര്‍ന്ന ചേര്‍ത്തലയിലെ റോഡുകള്‍
ശ്രീ. പി.തിലോത്തമന്‍
(എ)ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡുകള്‍ക്ക് സമാന്തരമായും കുറുെകയും പൈപ്പ്ലൈനുകള്‍ ഇടുന്നതിനുവേണ്ടി അശാസ്ത്രീയമായി കുഴിക്കുന്നതുമൂലം റോഡിലൂടെ വാഹനങ്ങള്‍ പോകുന്പോഴും മഴക്കാലത്ത് വെള്ളം കെട്ടുന്പോഴുമെല്ലാം റോഡുകള്‍ പൈപ്പുലൈനിനുവേണ്ടി കുഴിച്ച ഭാഗങ്ങളിലേക്ക് താഴുന്നതും റോഡുകള്‍ നശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇപ്രകാരം റോഡുകള്‍ പൊളിക്കുന്പോള്‍ പൊതുമരാമത്ത് വകുപ്പിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എഞ്ചിനിയറിംഗ് വിഭാഗങ്ങളുടെ അനുമതി തേടാറുണ്ടോ;
(സി)ഇപ്രകാരം പൊളിക്കുന്ന റോഡുകള്‍ പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാക്കാനുള്ള തുക ജലവിഭവ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നല്‍കാറുണ്ടോ; ഈ ഇനത്തില്‍ ഇനിയും തുക നല്‍കാനുണ്ടോ എന്ന് അറിയിക്കുമോ;
(ഡി)ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ എടുത്ത കുഴികള്‍മൂലം തകര്‍ന്ന ചേര്‍ത്തലയിലെ റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതില്‍ ജലവിഭവ വകുപ്പിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വിശദമാക്കാമോ; എങ്കില്‍ അവ എത്ര കാലയളവിനുള്ളില്‍ പരിഹരിക്കാനാകുമെന്ന് അറിയിക്കുമോ?
|
4149 |
ചേര്‍ത്തലയിലെ കുടിവെള്ള വിതരണം
ശ്രീ. പി. തിലോത്തമന്‍
(എ)ചേര്‍ത്തലയില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി റോഡുകള്‍ നശിക്കുന്നതും പൈപ്പുലൈനുകള്‍ നന്നാക്കാന്‍ വൈകുന്നതുമൂലവും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പൈപ്പുലൈനുകളിലുള്ള തകരാറുകളും കുടിവെള്ള വിതരണത്തിലെ തടസ്സങ്ങളും ഫോണ്‍ മുഖേന ബന്ധപ്പെട്ട് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ചേര്‍ത്തലയില്‍ ഏര്‍പ്പെടുത്തുമോ?
|
4150 |
പൈകൂളത്ത് തടയണ
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര നിയോജകമണ്ധലത്തില്‍ പൈങ്കുളത്ത് ഒരു തടയണ നിര്‍മ്മിക്കുവാന്‍ ഭരണാനുമതി നല്‍കിയിരുന്നോ എന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത തടയണ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ സാങ്കേതികാനുമതി നല്‍കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ഇ)എത്രയുംവേഗം സാങ്കേതികാനുമതി നല്‍കി സമയബന്ധിതമായി തടയണ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4151 |
ചെക്ക് ഡാമുകളും റെഗുലേറ്ററുകളും
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)എല്ലാ നദീതീരങ്ങളിലും ചെക്ക്ഡാമുകളും റെഗുലേറ്ററുകളും പണിയുന്നതിന് കഴിഞ്ഞ ബഡ്ജറ്റില്‍ എത്ര കോടി രൂപ നീക്കിവച്ചിട്ടുണ്ടായിരുന്നു;
(ബി)ഈ തുക ഉപയോഗിച്ച് എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമോ ?
|
4152 |
ഗുരുവായൂര്‍ നിയോജകമണ്ധലത്തിലെ ശുദ്ധജലവിതരണം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഗുരുവായൂര്‍ നിയോജകമണ്ധലത്തിലെ ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭ, ഗുരുവായൂര്‍ ദേവസ്വം എന്നിവിടങ്ങളിലേക്ക് ശുദ്ധജലംകൊണ്ടുവരുന്നതിനുള്ള കരുവന്നൂര്‍ പദ്ധതിയുടെ ചേറ്റുവ പാലം മുതല്‍ ചാവക്കാട് വരെ പൈപ്പിടല്‍ കരാര്‍ എടുത്ത കന്പനി ഗുരുതരമായ കൃത്യവിലോപം കാട്ടിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കരാറെടുത്ത കന്പനി ദേശീയപാത 17-ന്‍റെ നവീകരണത്തിനു മുന്പ് എന്തുകൊണ്ട് പൈപ്പിട്ടില്ലെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുതെന്ന് വ്യക്തമാക്കുമോ ?
|
4153 |
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ മന്ദഗതിയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍വ്വഹണ ഏകോപനത്തിന് പ്രതേ്യക ഓഫീസറെ നിയമിക്കണമെന്ന മന്ത്രിതല യോഗത്തില്‍ എം.എല്‍.എ. ഉന്നയിച്ച ആവശ്യം പരിഗണിക്കുമോ;
(സി)സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും വെട്ടിപ്പൊളിച്ച റോഡുകള്‍ നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?
|
4154 |
മാവുള്ള പൊയില്‍ തോടില്‍ വി.സി.ബി കം ബ്രിഡ്ജ്
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ മാവുള്ള പൊയില്‍ തോടിന് കുറുകെയുള്ള വി.സി.ബി കം ബ്രിഡ്ജിന്‍റെ നിര്‍മ്മാണം പരിഗണനയില്‍ ഉണ്ടോ എന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിക്കുവേണ്ടി വിശദമായ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
(സി)ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
4155 |
തവനൂരിലെ മിനി പന്പ നവീകരണം
ഡോ. കെ.ടി. ജലീല്‍
(എ)2013-14 സാന്പത്തിക വര്‍ഷത്തെ തവനൂര്‍ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് തവനൂരിലെ മിനി പന്പ നവീകരണത്തിന് ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഈ പ്രവൃത്തിയുടെ നടപടികള്‍ ഏതുവരെയായി എന്നു വ്യക്തമാക്കുമോ ;
(സി)ടെണ്ടര്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?
|
4156 |
തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ പുനരുദ്ധാരണം
ശ്രീ. തോമസ് ചാണ്ടി
(എ) കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി) പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) കുട്ടനാട് പ്രോസ്പിരിറ്റി കൌണ്‍സില്‍ തീരുമാനിച്ച കാലയളവില്‍ പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
|
T4157 |
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. പി. ഉബൈദുള്ള
(എ)ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിലെ അപാകതകള്‍മൂലം പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത അപാകതകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;
|
4158 |
കടുത്തുരുത്തിയില്‍ സബ്ഡിവിഷന്‍ ഓഫീസ്
ശ്രീ. മോന്‍സ് ജോസഫ്
(എ)കോട്ടയം ജില്ലയിലെ കടുത്തുരുത്തി കേന്ദ്രമായി പുതിയ മൈനര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫീസ് രൂപീകരിക്കുന്നതിനുവേണ്ടി നല്‍കിയ നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)സബ്ഡിവിഷന്‍ രൂപീകരിക്കുന്നതിനുവേണ്ടി കോട്ടയം മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഈ റിപ്പോര്‍ട്ടിന്മേല്‍ ചീഫ് എഞ്ചിനീയര്‍, ഇറിഗേഷന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(സി)സബ്ഡിവിഷന്‍ രൂപീകരിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
4159 |
കര്‍ഷകരുടെ ജലസേചന വകുപ്പ് മുഖേനയുള്ള പുനരധിവാസം
ശ്രീ. എ.കെ. ബാലന്‍
(എ)വിദര്‍ഭ പാക്കേജിന്‍റെ മാതൃകയില്‍ കര്‍ഷകരുടെ പുനരധിവാസത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് ഏതെല്ലാം ജില്ലകളില്‍ സഹായധനം ലഭിച്ചിട്ടുണ്ട് ; എന്തു തുക ലഭിച്ചു ; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)ആര്‍.ഐ.ഡി.എഫ് - 13 പ്രകാരം ഓരോ ജില്ലയ്ക്കും എന്തു തുക വീതം അനുവദിച്ചിട്ടുണ്ട് ;
(സി)ഇതില്‍ പാലക്കാട് ജില്ലയില്‍ എത്ര പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട് ; ഇതിനായി എന്തു തുക അനുവദിച്ചു ; പദ്ധതികള്‍ ഏതെല്ലാമാണ് ;
(ഡി)ആര്‍.ഐ.ഡി.എഫ് - 16 പ്രകാരം ഓരോ ജില്ലയ്ക്കും എന്തു തുക വീതം അനുവദിച്ചിട്ടുണ്ട് ;
(ഇ)ഇതില്‍ പാലക്കാട് ജില്ലയില്‍ എത്ര പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട് ; ഇതിനായി എന്തു തുക അനുവദിച്ചു ; പദ്ധതികള്‍ ഏതെല്ലാമാണ് ; വിശദാംശം ലഭ്യമാക്കുമോ ?
|
4160 |
കായംകുളം മണ്ധലത്തിലെ ഇറിഗേഷന്‍ പ്രവൃത്തികള്‍
ശ്രീ. സി.കെ. സദാശിവന്‍
കായംകുളം നിയോജകമണ്ധലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് വഴി നടപ്പിലാക്കിയതും ഭരണാനുമതി ലഭിച്ചിട്ടുള്ളതുമായ പ്രവൃത്തികളുടെ വര്‍ഷം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4161 |
കാഞ്ഞങ്ങാട് മണ്ധലത്തിലെ ജലസേചന പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവ വകുപ്പിന് കീഴില്‍ കാഞ്ഞങ്ങാട് മണ്ധലത്തില്‍ ഏതെല്ലാം പദ്ധതികള്‍ അനുവദിച്ചുവെന്നും പദ്ധതി, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, പഞ്ചായത്ത്, എസ്റ്റിമേറ്റ് തുക എന്നിവ തിരിച്ച് വിശദാംശം വ്യക്തമാക്കുമോ;
(ബി)2014-15 വര്‍ഷം ജലവിഭവ വകുപ്പ് കാഞ്ഞങ്ങാട് മണ്ധലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എതെല്ലാമെന്ന് വ്യക്തമാക്കുമോ?
|
4162 |
എസ്.എല്‍.ആര്‍.വര്‍ക്കര്‍ നിയമനത്തിനുള്ള ലിസ്റ്റിലെ അപാകത
ശ്രീ. ബി. ഡി. ദേവസ്സി
മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ എച്ച്.അര്‍.വര്‍ക്കര്‍മാരെ എസ്.എല്‍.ആര്‍.വര്‍ക്കര്‍മാരാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള നിയമന ലിസ്റ്റില്‍ ചാലക്കുടി എം.ഐ. ഡിവിഷനു കീഴിലുള്ള സ്കില്‍ഡ് വിഭാഗത്തില്‍പ്പെട്ട ശ്രീ. എ.ജി. മോഹനന്‍, ശ്രീ. സി. കെ. ഉത്തമന്‍ എന്നിവരെ തെറ്റായി അണ്‍സ്കില്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് തിരുത്തി സ്കില്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കിട്ടുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ?
|
4163 |
കുട്ടനാട് നിയോജകമണ്ധലത്തിലെ ഇറിഗേഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍
ശ്രീ. തോമസ് ചാണ്ടി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കുട്ടനാട് നിയോജകമണ്ധലത്തിലെ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് മേജര്‍/മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖാന്തിരം 2013-14-ല്‍ സാന്പത്തിക അനുമതി നല്‍കിയത് എന്നുള്ള വിശദമായ ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)സാന്പത്തിക അനുമതി ലഭ്യമായിട്ടും നടപ്പിലാക്കാത്തതും തുക ലാപ്സായതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ?
|
4164 |
തിരുവനന്തപുരം ജില്ലയില്‍ ഭരണാനുമതി നല്‍കിയ മൈനര്‍ ഇറിഗേഷന്‍ വര്‍ക്കുകള്‍
ശ്രീ. വി. ശശി
(എ)തിരുവനന്തപുരം ജില്ലയില്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കിയ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
(ബി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ എത്രയെന്ന് അറിയിക്കുമോ;
(സി)പൂര്‍ത്തീകരിക്കാത്ത വര്‍ക്കുകള്‍ ഏതെല്ലാമെന്നും അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?
|
4165 |
പരിയാരം ആയുര്‍വേദ കോളേജില്‍ വാട്ടര്‍
ട്രീറ്റ്മെന്‍റ് പ്ലാന്‍റ്
ശ്രീ. റ്റി..വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ പരിയാരം ആയുര്‍വ്വേദ കോളേജില്‍ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചത് എന്നാണെന്നും ഇതുവരെയായി വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്നും അറിയിക്കുമോ;
(ബി)വാട്ടര്‍ അതോറിറ്റിയില്‍ ഫണ്ട് ഡെപ്പോസിറ്റ് ചെയ്തതെന്നാണെന്നും ഇതുവരെ വാട്ടര്‍ അതോറിറ്റി ഇതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നുമുള്ള വിശദാംശം നല്‍കുമോ?
|
4166 |
നബാര്‍ഡിന്‍റെ ആര്‍.ഐ.ഡി.എഫ് തഢകകല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)ജലവിഭവവകുപ്പിന്‍റെ കീഴില്‍ കല്ല്യാശ്ശേരി മണ്ധലത്തിലെ നബാര്‍ഡിന്‍റെ ആര്‍.ഐ.ഡി.എഫ് തഢകകല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ ഏതൊക്കെ പദ്ധതികളുടെ പ്രവൃത്തിയാണ് ഇതുവരെ തുടങ്ങാന്‍ സാധിക്കാത്തത്; വിശദാംശം നല്‍കുമോ;
(ബി)ഈ പ്രോജക്ടുകള്‍ ആര്‍.ഐ.ഡി.എഫ്. തത-ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദാംശം നല്‍കുമോ?
|
4167 |
അച്ചന്‍കോവിലാറിന്‍റെ തീരത്ത് സംരക്ഷണ ഭിത്തി
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര നിയോജകമണ്ധലത്തില്‍ കുന്നം-കൊല്ലകടവ് റോഡിന് സമീപം അച്ചന്‍കോവിലാറിന്‍റെ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ഭാഗത്ത് അച്ചന്‍കോവിലാറിന്‍റെ തീരം ഇടിയുന്നതിനാല്‍ കല്ലിവേല്‍, കുറ്റിയില്‍ വടക്കതില്‍ മോഹനന്‍റെ വീട് അപകടാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
|
4168 |
കണ്ണൂര്‍ ജില്ലയില്‍ പുഴകളും തോടുകളും നികത്തുന്നതിനെതിരെ നടപടി
ശ്രീ. ജെയിംസ് മാത്യൂ
(എ)കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ചെറുതോടുകള്‍, പുഴകള്‍ എന്നിവ സ്വകാര്യവ്യക്തികള്‍ കൈയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കക്കാട് പുഴയുടെ ജില്ലാ ആസ്ഥാനത്തോടടുത്തഭാഗം പൂര്‍ണ്ണമായി മണ്ണിട്ട് നികത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ എന്തുനടപടിയാണ് ഇതിനെതിരെ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ ?
|
4169 |
അലക്യംതോട് സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. റ്റി.വി. രാജേഷ്
(എ)കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പരിയാരം അലക്യംതോട് പൂര്‍ണ്ണമായും മലിനീകരിക്കപ്പെട്ടതിനാല്‍ പ്രദേശ വാസികളും കൃഷിക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)മലിനീകരണംമൂലം കടന്നപ്പള്ളി പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രസ്തുത തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുന്നതിനും ആഴം വര്‍ദ്ധിപ്പിച്ച് ഇരുവശവും ഭിത്തികള്‍ കെട്ടി സംരക്ഷിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?
|
4170 |
ആലത്തൂര്‍ മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
ശ്രീ.എം. ചന്ദ്രന്‍
(എ) ഒരു പഞ്ചായത്തില്‍ ഒരു കുളം എന്ന പദ്ധതി പ്രകാരം മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ പദ്ധതിയില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് എത്ര കുളങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; പഞ്ചായത്തു തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ഇതിനായി എന്തു തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്;
(സി)പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
(ഡി)ഇല്ലെങ്കില്‍ ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
4171 |
ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
ശ്രീ. സാജു പോള്‍
(എ) ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി പ്രകാരം എത്ര കുളങ്ങളും ചിറകളും ഇതിനകം പുനരുദ്ധരിച്ചിട്ടുണ്ട്;
(ബി)ഏറ്റെടുത്ത പ്രവൃത്തികളുടെ വിശദവിവരവും അനുവദിച്ച തുകയും ജില്ല തിരിച്ച് അറിയിക്കുമോ;
(സി)മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഡി)എല്ലാ പഞ്ചായത്തുകളിലും ചിറകള്‍ നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4172 |
തൃശൂര്‍ ജില്ലയിലെ പൊതുകുളങ്ങളുടെ പുനരുദ്ധാരണം
ശ്രീ. പി. എ. മാധവന്‍
(എ) ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ എത്ര പൊതുകുളങ്ങള്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് അറിയിക്കുമോ;
(ബി) മണലൂര്‍ നിയോജക മണ്ധലത്തിലെ എത്ര പൊതുകുളങ്ങളാണ് പുനരുദ്ധാരണത്തിന് അനുമതി നല്‍കിയത് എന്ന് അറിയിക്കുമോ;
(സി) ഇതില്‍ ഓരോ പൊതുകുളത്തിനായും നീക്കിവച്ചിരിക്കുന്ന തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്നും അറിയിക്കുമോ?
|
4173 |
ആറ്റിങ്ങല്‍ മണ്ധലത്തിലെ കുളങ്ങളുടെ നവീകരണം
ശ്രീ. ബി. സത്യന്‍
(എ)2011 മേയ് മുതല്‍ ഇതുവരെ ആറ്റിങ്ങല്‍ നിയോജകമണ്ധലത്തില്‍ എത്ര കുളങ്ങള്‍ നവീകരിക്കാന്‍ അനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും ഓരോ പ്രവൃത്തിക്കും എന്തു തുകവീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
(ബി)പുതിയതായി എത്ര കുളങ്ങള്‍ നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)കരവാരം ഗ്രാമപഞ്ചായത്തില്‍ വൃത്തിഹീനമായി കിടക്കുന്ന നാറാണത്തുചിറ നവീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?
|
4174 |
കുറ്റ്യാടി മണ്ധലത്തിലെ കുളങ്ങളുടെ നവീകരണം
ശ്രീമതി. കെ. കെ. ലതിക
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുറ്റ്യാടി മണ്ധലത്തില്‍പ്പെട്ട ഏതൊക്കെ കുളങ്ങള്‍ നവീകരണത്തിനായി തെരെഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ പ്രവൃത്തിക്കും വകയിരുത്തിയ ഫണ്ട് എത്രയെന്നും ഓരോ പ്രവൃത്തിയുടെയും ഇപ്പോഴത്തെ അവസ്ഥയെന്തെന്നും വ്യക്തമാക്കുമോ?
|
4175 |
ജലഅതോറിറ്റി ഏറ്റെടുത്ത പദ്ധതികള്‍
ശ്രീ. വി. ശശി
(എ)ജലഅതോറിറ്റി 1998 മുതല്‍ 2013 മാര്‍ച്ച് വരെ ഏറ്റെടുത്ത പദ്ധതികള്‍ ഏതെല്ലാമെന്ന് വര്‍ഷം തിരിച്ച് വിശദമാക്കുമോ ;
(ബി)ഇതില്‍ എത്ര പദ്ധതികള്‍ 2013 മാര്‍ച്ച് വരെ പൂര്‍ത്തിയാക്കാത്തതായുണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കുമോ ;
(സി)2012 മുതല്‍ നാളിതുവരെ ഭരണാനുമതി നല്‍കിയിട്ടും പണി ആരംഭിക്കാത്ത എത്ര പ്രവൃത്തികള്‍ ഉണ്ടെന്ന് അറിയിക്കുമോ ?
|
4176 |
വാട്ടര്‍ അതോറിറ്റിയിലെ എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്
ശ്രീമതി ഗീതാ ഗോപി
കേരള വാട്ടര്‍ അതോറിറ്റിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന സോഫ്റ്റ്വെയര്‍ ഒഴിവാക്കി, ഒറക്കിള്‍ എന്ന ബഹുരാഷ്ട്ര കന്പനിക്ക് വാട്ടര്‍ അതോറിറ്റിയുടെ കംപ്യൂട്ടര്‍ സെക്ഷന്‍ ഉപയോഗിക്കുന്നതിന് സൌകര്യം ലഭിക്കുംവിധം എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് നടപ്പാക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ തീരുമാനത്തിന് നിദാനമായ കാരണങ്ങളും ആവശ്യങ്ങളും വിശദമാക്കുമോ?
|
4177 |
പ്ലന്പിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമം
ശ്രീ. മോന്‍സ് ജോസഫ്
(എ)കേരള വാട്ടര്‍ അതോറിറ്റിയുടെ പ്ലന്പിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ;
(ബി)ഐ.റ്റി.ഐ പ്ലംന്പിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളു എന്ന നിബന്ധന ഉണ്ടോ;
(സി)കെ.ഡബ്ല്യു.എ ലൈസന്‍സിന് വേണ്ടി പ്രതേ്യക ടെസ്റ്റ് നടത്തുന്നുണ്ടോ; ഈ ടെസ്റ്റിന് എപ്പോഴാണ് അപേക്ഷ ക്ഷണിക്കുന്നത്; ടെസ്റ്റിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4178 |
കേരള വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശിക
ശ്രീ. പി. ഉബൈദുള്ള
(എ) കേരള വാട്ടര്‍ അതോറിറ്റിയില്‍ അവസാനമായി പെന്‍ഷന്‍ പരിഷ്കരണ ഉത്തരവ് എന്നാണ് നിലവില്‍ വന്നത് എന്നറിയിക്കുമോ;
(ബി) 01.07.2009 മുതലുള്ള പെന്‍ഷന്‍ പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയായിട്ടും കുടിശ്ശിക വിതരണം ചെയ്യാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പെന്‍ഷന്‍ പരിഷ്കരണ ഉത്തരവ് അനുസരിച്ചുള്ള കുടിശ്ശിക എന്നത്തേക്ക് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
4179 |
വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍
കുടിശ്ശിക
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)കേരളാ വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കുവാനുണ്ടോ ;
(ബി)എങ്കില്‍ എന്തു തുകയാണ് കുടിശ്ശികയായുള്ളത് ;
(സി)ഏത് കാലഘട്ടത്തിലെ തുകയാണ് കുടിശ്ശികയായിട്ടുള്ളത് ;
(ഡി)പ്രസ്തുത തുക നല്‍കുവാനുള്ള കാലതാമസത്തിനുള്ള കാരണം എന്താണ് ;
(ഇ)പ്രസ്തുത കുടിശ്ശിക എന്നത്തേക്ക് പൂര്‍ണ്ണമായും കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
4180 |
വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ കുടിശ്ശിക
ശ്രീ. രാജു എബ്രഹാം
(എ)കെ.ഡബ്ല്യു.എ.യിലെ അവസാനമായി പെന്‍ഷന്‍ പരിഷ്കരണം അനുവദിച്ച് ഉത്തരവായത് എന്നാണ്; എന്നുമുതലാണ് പ്രാബല്യം;
(ബി)01.07.09 മുതലുള്ള പെന്‍ഷന്‍ കുടിശ്ശിക നാളിതുവരെയും പൂര്‍ണ്ണമായും കെ.ഡബ്ല്യു.എ. യില്‍ വിതരണം ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
|
4181 |
കേരള വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ കുടിശ്ശിക വിതരണം
ശ്രീ. ഇ. കെ. വിജയന്‍
കേരളവാട്ടര്‍ അതോറിറ്റിയില്‍ പെന്‍ഷന്‍ കുടിശ്ശിക വിതരണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
4182 |
പൊന്നാനി മണ്ധലത്തിലെ കടല്‍ക്ഷോഭം
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
(എ)കാലവര്‍ഷത്തോടൊപ്പം തുടങ്ങിയ ശക്തമായ കടല്‍ ക്ഷോഭത്തില്‍ പൊന്നാനി മണ്ഡലത്തില്‍ നിരവധി വീടുകളും കരഭാഗവും കടലെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ അടിയന്തരമായി കടല്‍ ഭിത്തി കെട്ടാന്‍ നടപടി സ്വീകരിക്കുമോ;
(സി)കടല്‍ക്ഷോഭം കുറയ്ക്കാന്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)ഇതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
|
4183 |
കടപ്പുറം പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഗുരുവായൂര്‍ നിയോജകമണ്ധലത്തിലെ കടല്‍ഭിത്തിയില്ലാത്ത കടപ്പുറം പഞ്ചായത്തിലെ ഭാഗങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ എത്ര മീറ്റര്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്ന തിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
4184 |
കോരപ്പുഴയുടെ സംരക്ഷണം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കോരപ്പുഴ അഴിമുഖത്തെ ചെളിയും മണലും നീക്കം ചെയ്യാനുള്ള എന്തെങ്കിലും പദ്ധതി പരിഗണനയില്‍ ഉണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ബി)കോരപ്പുഴയെ നാശത്തില്‍നിന്ന് സംരക്ഷിക്കാനും പുഴയോരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താനും ഉപയുക്തമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
|
4185 |
മാട്ടുല്‍, മാടായി പഞ്ചായത്തുകളിലെ തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം
ശ്രീ. റ്റി.വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ കടലാക്രമണത്തില്‍ തകര്‍ന്ന മാട്ടൂല്‍, മാടായി പഞ്ചായത്തുകളിലെ കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിന് ജലസേചന വകുപ്പ് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുന്നതിനുള്ള തടസ്സമെന്താണെന്ന് അറിയിക്കുമോ;
(സി)കടല്‍ഭിത്തി കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)കടലാക്രമണം തടയാന്‍ മാട്ടുല്‍ തെക്ക് ഭാഗത്ത് നിര്‍മ്മിച്ച പുലിമുട്ടിന് നീളം കൂട്ടുകയും ഉപപുലിമുട്ട് നിര്‍മ്മിക്കുകയും ചെയ്ത് തിരമാലകളുടെ ശക്തി കുറയ്ക്കാന്‍ സാധിക്കുമെന്ന വിദഗ്ദ്ധാഭിപ്രായം പരിശോധിക്കുകയും ഇതിന് ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമോ; വ്യക്തമാക്കുമോ?
|
4186 |
ദേശീയ ജലപാതയുടെ നിര്‍മ്മാണം
ശ്രീ. എം. എ. ബേബി
,, പി. കെ. ഗുരുദാസന്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. ആര്‍. രാജേഷ്
(എ) ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ ദേശീയ ജലപാതയുടെ നിര്‍മ്മാണപ്രവൃത്തികളുടെ വിവരം നല്‍കുമോ;
(ബി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിക്കുമോ; കാലവിളംബത്തിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിക്കായി ലഭിച്ച കേന്ദ്രസഹായമെത്രയെന്നും സംസ്ഥാനം ചെലവഴിച്ച തുക എത്രയെന്നും അറിയിക്കുമോ?
|
<<back |
|