|
|
|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4103
|
"ജലകേരളം' സെമിനാര്‍
ശ്രീ. എം.എ. വാഹീദ്
,, വര്‍ക്കല കഹാര്‍
,, സി.പി. മുഹമ്മദ്
,, കെ. ശിവദാസന്‍ നായര്
(എ)ജലവിഭവ വകുപ്പ് "ജലകേരളം' സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സെമിനാര്‍ മുഖേന കൈവരിക്കാനുദ്ദേശിച്ചിരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ജലസുരക്ഷയ്ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്; വിശദമാക്കുമോ;
(ഡി)ഇതിന്മേല് എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4104 |
ജലകേരളം -2014 ദേശീയ സെമിനാര്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ഡൊമിനിക് പ്രസന്‍റേഷന്
,, തേറന്പില്‍ രാമകൃഷ്ണന്
,, സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് "ജലകേരളം 2014' ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സെമിനാറില്‍ ചര്‍ച്ച ചെയ്തത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സെമിനാറില്‍ പങ്കെടുത്തത്; വിശദമാക്കുമോ;
(ഡി)ഇതിന്മേല് എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4105 |
ജലയാനം 2014 റോഡ് ഷോ
ശ്രീ. റ്റി. എന്‍. പ്രതാപന്
,, പി. എ. മാധവന്‍
,, വര്‍ക്കല കഹാര്
,, പാലോട് രവി
(എ) കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ജലയാനം 2014 റോഡ് ഷോ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ;
(സി) ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന് ഇത് എത്രമാത്രം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;
(ഡി) ആരെല്ലാമാണ് ഇതുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4106 |
കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവ വകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയ്ക്കും എന്തു തുകയുടെ ഭരണാനുമതി നല്‍കി, അടങ്കല്‍ തുക, പദ്ധതി ഏതു പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു മുതലായ വിവരങ്ങള്‍ വിശദമായി വ്യക്തമാക്കുമോ; പദ്ധതികള്‍ ഓരോന്നിന്‍റേയും പുരോഗതി വിശദമാക്കാമോ;
(ബി)2014-2015 വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍/പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഓരോ പദ്ധതിക്കും ഭരണാനുമതി തുക എത്രയെന്നും അടങ്കല്‍ തുക എത്രയെന്നും അറിയിക്കുമോ;
(സി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം ആരംഭിച്ചു എന്ന് വിശദമാക്കുമോ;
(ഡി) മിഷന്‍ 676- ല്‍ കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ?
|
4107 |
നാഷണല്‍ കമ്മിറ്റി ഓണ്‍ ഡാം സേഫ്റ്റിയ്ക്ക് അയച്ച കത്ത്
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
(എ) ജലവിഭവ വകുപ്പിലെ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ഡിസൈന്‍ വിഭാഗത്തിലെ ചീഫ് എഞ്ചിനീയര്‍ 17.02.2014-ല്‍ കേന്ദ്ര ജല കമ്മീഷനിലെ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍റെ ചീഫ് എഞ്ചിനീയര്‍കൂടിയായ നാഷണല്‍ കമ്മിറ്റി ഓണ്‍ ഡാം സേഫ്റ്റിയുടെ മെന്പര്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നോ എന്ന് അറിയിക്കുമോ;
(ബി) എങ്കില്‍ പ്രസ്തുത കത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി) പ്രസ്തുത കത്തിന് മറുപടി ലഭിച്ചിരുന്നോ എന്ന് അറിയിക്കുമോ; എങ്കില്‍ പ്രസ്തുത മറുപടിയുടെ വിശദാംശം ലഭ്യമാക്കുമോ?
|
4108 |
ഇടമലയാര്‍ ജലസേചന പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ)30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും മെയിന്‍ കനാലിന്‍റെ 32 കി.മീ. വരെയും ലോ ലെവല്‍ കനാലിന്‍റെ 7300 മീ വരെയുമുള്ള പ്രവ്യത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ ഇടമലയാര്‍ ജലസേചനപദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തുവാന്‍ അനുവാദം നല്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
4109 |
ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍
ശ്രീ. മോന്‍സ് ജോസഫ്
'' സി. എഫ്. തോമസ്
'' റ്റി. യു. കുരുവിള
'' തോമസ് ഉണ്ണിയാടന്‍
(എ)സംസ്ഥാനത്തെ ജലസേചന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നവീകരണ പദ്ധതികള്‍ നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)കേരളത്തിലെ വിവിധ ജലസേചന പദ്ധതികളുടെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
4110 |
കൊട്ടാരക്കര നിയോജകമണ്ധലത്തിലെ ജലസേചന വകുപ്പിന്‍റെ പ്രവൃത്തികള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)ചെറുകിട ജലസേചന വകുപ്പ് കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്;
(ബി)പ്രസ്തുത പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും വര്‍ഷം തിരിച്ച് അറിയിക്കുമോ;
(സി)പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
|
4111 |
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റ്
ശ്രീ. കെ.ദാസന്‍
(എ)കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്‍റെ ഏതെല്ലാം മെയിന്‍ കനാലും ബ്രാഞ്ച് കനാലുമാണ് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ ഉള്‍പ്പെടുന്നത;് കനാലിന്‍റെ സ്റ്റാര്‍ട്ട് ചെയിനേജ്, എന്‍ഡിംഗ് ചെയിനേജ്, ആരംഭിക്കുന്ന സ്ഥലത്തിന്‍റെ പേര്, ചെയിനേജ് അവസാനിക്കുന്ന സ്ഥലത്തിന്‍റെ പേര്, നീളം മുതലായ വിവരങ്ങള്‍ സഹിതം വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത ബ്രാഞ്ച് കനാലുകളില്‍ നിന്ന് പ്രോജക്റ്റ് മെയിന്‍റനന്‍സിനായും മറ്റു സ്കീമിലും എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഏതെല്ലാം പ്രവൃത്തികള്‍; വിശദമാക്കുമോ;
(സി)കൊയിലാണ്ടി മണ്ധലത്തിലുടെ കടന്നുപോകുന്ന ബ്രാഞ്ച്/ഡിസ്ട്രിബ്യൂട്ടറി കനാലുകളില്‍ കോണ്‍ക്രീറ്റ് ലൈനിംഗ് ഇല്ലാത്ത ഭാഗങ്ങള്‍ ഉള്ള ബ്രാഞ്ച് കനാലുകള്‍ ഏതെല്ലാം; കനാലുകളുടെ ഏതെല്ലാം ചെയിനേജുകളിലാണ് ഇങ്ങനെ കോണ്‍ക്രീറ്റ് ലൈനിംഗ് ഇല്ലാത്തത്; വ്യക്തമാക്കുമോ;
(ഡി)നിലവില്‍ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്‍റെ കൊയിലാണ്ടി മണ്ധലത്തിലെ കനാലുകളുടെ എത്ര ശതമാനം ഭാഗം കോണ്‍ക്രീറ്റ് ലൈനിംഗ് നടത്തിയിട്ടുണ്ട് എന്നറിയിക്കുമോ;
(ഇ)കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിലെ കൊയിലാണ്ടി മണ്ധലത്തിലെ കനാലുകളില്‍ ലൈനിംഗ് ചെയ്യാന്‍ എത്ര രൂപ ചെലവ് വരും എന്നത് ഏകദേശം കണക്കാക്കാന്‍ കഴിയുമോ; എങ്കില്‍ ഓരോ കനാലിനും എത്ര വീതമെന്ന് പ്രത്യേകം വിശദമാക്കുമോ?
|
4112 |
അന്പലപ്പുഴ നിയോജകമണ്ധലത്തിലെ ചെറുകിട ജലസേചന പദ്ധതികള്‍
ശ്രീ. ജി. സുധാകരന്‍
(എ)ചെറുകിട ജലസേചന വകുപ്പ് 2012-13, 2013-14 വര്‍ഷങ്ങളില്‍ അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)അവയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
(സി)2014-15-ല്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏവ; വ്യക്തമാക്കുമോ ?
|
4113 |
വയനാട് ജില്ലയിലെ ജലസേചന പ്രവൃത്തികള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ വയനാട് ജില്ലയില്‍ ജലസേചന പ്രവൃത്തികള്‍ക്കായി എന്തു തുക ചെലവഴിച്ചുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(ബി)നടപ്പുസാന്പത്തിക വര്‍ഷത്തെ ജലസേചന വകുപ്പിന്‍റെ ജില്ലയിലെ ഭൌതിക ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് നിയോജക മണ്ധലം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ;
(സി)നടപ്പു വര്‍ഷം ഓരോ ഇനത്തിലും ജില്ലയില്‍ വകയിരുത്തിയിരിക്കുന്ന തുക എത്രയെന്നു അറിയിക്കുമോ ?
|
4114 |
നെയ്യാറ്റിന്‍കര മണ്ധലത്തിലെ കുഴല്‍ക്കിണര്‍ നിര്‍മ്മാണം
ശ്രീ. ആര്‍. സെല്‍വരാജ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെയ്യാറ്റിന്‍കര മണ്ധലത്തില്‍ ഭൂജല വകുപ്പ് ഏതെല്ലാം സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് കുടിവെള്ളം ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചശേഷം മെഷീന്‍ സ്ഥാപിക്കാതെയുണ്ടെന്നും മെഷീന്‍ സ്ഥാപിക്കാത്തതിന്‍റെ കാരണമെന്തെന്നും വ്യക്തമാക്കുമോ;
(സി)മെഷീനുകള്‍ സ്ഥാപിച്ച് പ്രസ്തുത കിണറുകള്‍ എന്ന് ഉപയോഗ്യമാക്കുമെന്ന് വ്യക്തമാക്കുമോ?
|
4115 |
രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് നടപ്പു സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ എന്നറിയിക്കുമോ;
(ബി)എങ്കില്‍ എത്രയാണെന്ന് വിശദമാക്കുമോ;
(സി)കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രസ്തുത ഇനത്തില്‍ എന്തു തുക ചെലവഴിച്ചു;
(ഡി)മലപ്പുറം ജില്ലയില്‍ പ്രസ്തുത കാലയളവില്‍ എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?
|
T4116 |
നദികളുടെയും കായലുകളുടെയും സംരക്ഷണം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)കേരളത്തിലെ മുഴുവന്‍ നദികളെയും കായലുകളെയും സംരക്ഷിക്കുവാന്‍ എന്തുനടപടിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;
(ബി)ആയതിന് പ്രതേ്യകമായി ഒരു അതോറിറ്റി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?
|
4117 |
ജലമലിനീകരണം തടയുന്നതിനുള്ള നടപടികള്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)ജലമലിനീകരണത്തില്‍ ദേശീയാടിസ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം എത്രാമതാണ്;
(ബി)ജലം മലിനപ്പെടുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
(സി)മലിനീകരണത്തിന്‍റെ തോത് കുറയ്ക്കുന്നതിന് നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ജലമലിനീകരണം തടയുന്നതിന് എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
4118 |
പ്രധാന നദികള്‍ മാലിന്യമുക്തമാക്കുന്നതിന് പദ്ധതി
ശ്രീ. മുല്ലക്കര രത്നാകരന്‍
കേരളത്തിലെ പ്രധാന നദികളെ മാലിന്യമുക്തമാക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4119 |
കിള്ളിയാര്‍ സംരക്ഷണ പദ്ധതി
ശ്രീ. പാലോട് രവി
(എ)തിരുവനന്തപുരം ജില്ലയിലെ കിള്ളിയാര്‍ സംരക്ഷിക്കുന്നതിനും നവീകരണ പ്രവ്യത്തികള്‍ക്കുമായി പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എത് ഏജന്‍സിയെയാണ് പ്രേജക്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)എന്നാണ് പ്രസ്തുത ഏജന്‍സിയെ ചുമതലപ്പെടുത്തിയതെന്നും കാലാവധി എത്രയെന്നും വ്യക്തമാക്കുമോ;
(ഡി)പ്രോജക്ട് തയ്യാറായിട്ടുണ്ടെങ്കില്‍ അത് എത്ര രൂപയുടേതാണെന്നും പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടത് ആരാണെന്നും വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത പദ്ധതി ഈ സാന്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
4120 |
വീടുകളില്‍ മഴവെള്ള സംഭരണികള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)ജലവിഭവ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കുടുംബങ്ങള്‍ക്ക് മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ച് നല്കാന്‍ പദ്ധതിയുണ്ടോ ; വിശദാംശം നല്‍കുമോ ;
(ബി)എത്ര ലിറ്റര്‍ മഴവെള്ളമാണ് ഓരോ കുടുംബത്തിലും സംഭരിക്കുവാന്‍ കഴിയുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;
(സി)എത്ര വീടുകളെയാണ് പ്രസ്തുത പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധമെന്താണ് ;
(ഡി)ഓരോ യൂണിറ്റിനും വേണ്ടിവരുന്ന ചെലവ് എത്ര രൂപയാണ് : സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നുണ്ടോ ; ഓരോ ഗുണഭോക്താവും എന്തു തുക ചെലവഴിക്കേണ്ടിവരും ; വിശദമാക്കുമോ ;
(ഇ)ഈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?
|
4121 |
ജല സന്പാദ്യം പദ്ധതി
ശ്രീ. വി. റ്റി. ബല്‍റാം
'' ഷാഫി പറന്പില്‍
'' എ. റ്റി. ജോര്‍ജ്
'' ലൂഡി ലൂയിസ്
(എ)മഴവെള്ള സംഭരണത്തിനും ജലമലിനീകരണം തടയുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ജലസന്പാദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരക്കുന്നത്; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
4122 |
ജനകീയ മഴവെള്ള സംഭരണം
ശ്രീ. സി.പി. മുഹമ്മദ്
'' എ.റ്റി. ജോര്‍ജ്
'' ഷാഫി പറന്പില്
'' ഹൈബി ഈഡന്‍
(എ)മഴവെള്ള സംഭരണം ജനകീയമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4123 |
""ജലനിധി'' പദ്ധതി
ശ്രീ. എം.ഹംസ
(എ)ലോകബാങ്കിന്‍റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന "" ജലനിധി'' പദ്ധതി പ്രകാരം എത്ര രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്;
(ബി)ജലനിധി എത്ര ഘട്ടം നടപ്പിലാക്കിയിട്ടുണ്ട്; ഓരോ ഘട്ടത്തിലും എത്ര ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്; ജില്ലാടിസ്ഥാത്തിലുള്ള വിശദാംശം നല്‍കുമോ;
(സി)ജലനിധി പദ്ധതിയുടെ ഫൈനല്‍ സ്റ്റേജില്‍ എത്ര ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്; ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
(ഡി)ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
4124 |
കുടിവെള്ള പദ്ധതികള്‍
ശ്രീമതി കെ.എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര കുടിവെള്ള പദ്ധതികള്‍ പുതുതായി കമ്മിഷന്‍ ചെയ്തു; ഏതെല്ലാം; ഇതിനായി എന്തുതുക ചെലവഴിച്ചുവെന്നും അതില്‍ വിവിധ ഏജന്‍സികളില്‍ നിന്ന് കടം വാങ്ങിയ തുക എത്രയെന്നും അറിയിക്കുമോ;
(ബി)എത്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പുതുതായി അനുമതി നല്‍കി, ഇതിനുവേണ്ടുന്ന തുക എത്ര; ഇതില്‍ സര്‍ക്കാര്‍ ഫണ്ട് എത്ര; കടം വാങ്ങിയതുക എത്ര; വ്യക്തമാക്കുമോ;
(സി)ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എത്ര ശതമാനം പണി തീര്‍ന്നിട്ടുണ്ട്; എന്നത്തേക്ക് കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്; പ്രസ്തുത പദ്ധതിക്ക് നാളിതുവരെ എന്തു തുക ചെലവഴിച്ചു; ഇനി എന്തുതുക വേണ്ടി വരും; വിശദാംശം വ്യക്തമാക്കുമോ;
(ഡി)കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; നാളിതുവരെ എന്തുതുക ഇതിനായി ചെലവഴിച്ചു; ഇനി എന്തുതുക വേണ്ടി വരും; വിശദാംശം വ്യക്തമാക്കുമോ?
|
4125 |
ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് ജികായില്‍ നിന്നുള്ള വായ്പ
ശ്രീ. ഇ. കെ. വിജയന്‍
(എ)കേരളത്തിലെ ശുദ്ധജല വിതരണ പദ്ധതികള്‍ക്കായി ജപ്പാന്‍ ബാങ്ക് ഓഫ് ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്ന് ഇതുവരെ എടുത്ത ലോണ്‍ തുക എത്രയെന്ന് വ്യക്തമാക്കുമോ;
(ബി)ലോണ്‍ എടുത്ത തുകയില്‍ നിന്നുള്ള ചെലവ് സ്കീം തിരിച്ചും വക തിരിച്ചും വ്യക്തമാക്കുമോ;
(സി)ജികാ ലോണില്‍ നിന്ന് സ്ഥാപന ശാക്തീകരണത്തിനായി വകയിരുത്തിയിട്ടുള്ള തുകയുടെ ചെലവുകള്‍ വിശദമാക്കുമോ;
(ഡി)ജികാ ലോണ്‍ ഉപയോഗിച്ച് ലീക്ക് റെക്്ടിഫിക്കേഷന്‍ ഉപകരണങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന് ചെലവായ തുക എത്ര; എത്ര ലീക്കുകള്‍ പ്രസ്തുത ഉപകരണം ഉപയോഗിച്ച് പരിഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)സ്ഥാപനശാക്തീകരണത്തിന്‍റെ പേരില്‍ കേരള വാട്ടര്‍ അതോറിറ്റി പന്ത്രണ്ടു നിലക്കെട്ടിടം പണിയുന്നതിന് ഉപയോഗിക്കുന്ന ലോണ്‍ തുക എത്രയാണെന്നും ആയതിന് എത്ര ശതമാനം പലിശസഹിതം, എന്നു മുതല്‍ തിരിച്ചടയ്ക്കണമെന്നും വ്യക്തമാക്കുമോ?
|
4126 |
കോഴിക്കോട് നഗരത്തിലെ കുടിവെളള വിതരണം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് നഗരത്തില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നുവോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4127 |
ശുദ്ധവും ചെലവ് കുറഞ്ഞതുമായ കുപ്പിവെള്ളം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്ത് കുടിവെള്ളത്തിനായി കുപ്പിവെള്ളം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശുദ്ധവും ചെലവ് കുറഞ്ഞതുമായ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
4128 |
കുടിവെള്ള ചാര്‍ജ്ജ് വര്‍ദ്ധനവ്
ശ്രീ. എം.എ. ബേബി
'' കെ. സുരേഷ് കുറുപ്പ്
'' എ. പ്രദീപ്കുമാര്‍
'' റ്റി.വി. രാജേഷ്
(എ)കുടിവെള്ളത്തിനുള്ള ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പ്രക്രിയയില്‍ കുടിവെള്ള വിലവര്‍ദ്ധന അനിവാര്യമാക്കുംവിധം ഏതു ഘടകത്തിനാണ് ചെലവേറിയതെന്ന് വ്യക്തമാക്കുമോ;
(ബി)കേരള വാട്ടര്‍ അതോറിറ്റിക്ക് മതിയായ സഹായം അനുവദിക്കാതെ വില വര്‍ദ്ധന നിര്‍ബന്ധിതമാക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കുടിവെള്ള ചാര്‍ജ് വര്‍ദ്ധന ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4129 |
കുടിവെള്ളത്തിനായി ചെക്കുഡാമുകളും സ്റ്റോറേജ് ഡാമുകളും
ശ്രീ. സി. ദിവാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനായി എത്ര ചെക്കുഡാമുകളും സ്റ്റോറേജ് ഡാമുകളും എവിടെയെല്ലാം നിര്‍മ്മിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)ഈയിനത്തില്‍ എന്തു തുക നാളിതുവരെ ചെലവഴിച്ചുവെന്നറിയിക്കുമോ?
|
4130 |
വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. കെ. രാജു
(എ)വെള്ളക്കരം കുടിശ്ശിക സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുമോ;
(ബി)മിക്ക സ്ഥലങ്ങളിലും പൈപ്പുകള്‍ പൊട്ടി ജലം പാഴായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അപാകതകള്‍ പരിഹരിച്ച് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെ വെള്ളക്കരം വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ;
|
4131 |
കരാറുകാര്‍ക്കുളള കുടിശ്ശിക നല്‍കുന്നതിന് നടപടി
ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)യഥാസമയം പണം നല്‍കാത്തതു കാരണം ജലവിഭവ വകുപ്പിന്‍റെ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് കരാറുകാര്‍ വൈമനസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം അടിയന്തിര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
4132 |
പഴയ പൈപ്പുകള്‍ക്ക് പകരം എം.എസ്. പൈപ്പ്
ശ്രീ. അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്
,, ആര്‍ സെല്‍വരാജ്
,, എം.പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് നിലവിലുള്ള പഴയ പൈപ്പുലൈനുകള്‍ മാറ്റി പകരം പുതിയ എം.എസ്. പൈപ്പ് ഇടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)സംസ്ഥാനത്തെ ശുദ്ധജലവിതരണ പദ്ധതികളുടെ നവീകരണത്തിന് ഇത് എത്രമാത്രം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4133 |
തിരുവനന്തപുരം നഗരത്തിലെ പൈപ്പുപൊട്ടല്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി കുടിവെള്ള വിതരണപൈപ്പുകള്‍ പൊട്ടുന്നത് ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയുടെ ഭാഗമായാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഇത്തരത്തിലുള്ള കുറ്റങ്ങളില്‍ നാളിതുവരെ എത്ര പേര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ ആരൊക്കെയാണന്നും അവര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടി എന്താണെന്നും വിശദമാക്കുമോ?
|
4134 |
പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള അനേ്വഷണം
ശ്രീ. വി. ശിവന്‍കുട്ടി
(എ)2013-ലെ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം തിരുവനന്തപുരത്ത് പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട വകുപ്പുതല അനേ്വഷണത്തിന്‍റെ പുരോഗതി വിശദമാക്കുമോ;
(ബി)ആര്‍ക്കെങ്കിലുമെതിരെ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4135 |
പഞ്ചമി ലെയിനില്‍ ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി
ശ്രീ. കെ. മുരളീധരന്‍
(എ)തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ മൂന്നാംമൂട്-പാണാങ്കര പഞ്ചമി ലെയിനില്‍ ജവഹര്‍ലാല്‍ നെഹ്റു ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി പ്രകാരം ശുദ്ധജലവിതരണ പൈപ്പുലൈന്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ഏതു പദ്ധതി പ്രകാരമാണ് പ്രസ്തുത പ്രദേശത്ത് ശുദ്ധജലവിതരണ പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ഈ പദ്ധതി ആരംഭിച്ചതെന്നാണെന്നും അറിയിക്കുമോ;
(സി)പാണാങ്കര പഞ്ചമി ലെയിനില്‍ ശുദ്ധജലവിതരണ പൈപ്പുലൈന്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ഏതു പദ്ധതി കാലയളവിലാണ് തുക വകയിരുത്തിയിരുന്നത്; ആയത് പൂര്‍ത്തിയാക്കുന്നതിന് സമയക്രമം തയ്യാറാക്കിയിരുന്നോ; എങ്കില്‍ എന്നാണ് പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്; അന്ന് പദ്ധതി പൂര്‍ത്തീകരിക്കാതിരുന്നതിനുള്ള കാരണമെന്താണ്; വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)പാണാങ്കര പഞ്ചമി ലെയിനില്‍ ശുദ്ധജലവിതരണപൈപ്പ്ലൈന്‍ സ്ഥാപിച്ച് ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്തെന്നും എന്നത്തേക്ക് ശുദ്ധജലവിതരണ കണക്ഷന്‍ നല്‍കാനാകുമെന്നും അറിയിക്കുമോ;
(ഇ)ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സമെന്താണെന്നും ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെന്തെന്നും അറിയിക്കുമോ?
|
4136 |
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 34 കോടി രൂപയുടെ ഒരു പദ്ധതി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്ത പണി തുടങ്ങിയത് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരാണ്; പണികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കുമോ;
(സി)ഈ പദ്ധതിക്കായി എത്ര സെന്‍റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരികയെന്ന് അറിയിക്കുമോ;
(ഡി)ലാന്‍റ് അക്വിസിഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ ഹൈപവര്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വന്നിട്ടുണ്ടോ; എന്തുതീരുമാനമാണ് പ്രസ്തുത കമ്മിറ്റി കൈക്കൊണ്ടതെന്ന് വിശദമാക്കുമോ;
(ഇ)ലാന്‍റ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ എന്തെല്ലാം തടസങ്ങളാണുള്ളതെന്നും ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന അടിയന്തര നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
|
4137 |
അയണിമൂട് ഇന്ദിര ഗാര്‍ഡന്‍സിലെ കുടിവെള്ള ക്ഷാമം
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം ജില്ലയില്‍ വെടിവച്ചാന്‍ കോവില്‍ അയണിമൂട് സെക്രട്ടേറിയറ്റ് ഹൌസിംഗ് കോളനിയായ ഇന്ദിരാഗാര്‍ഡന്‍സില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് കുടിവെള്ളം കിട്ടുന്നത് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, ജലലഭ്യതയ്ക്ക് മറ്റുയാതൊരു മാര്‍ഗ്ഗവുമില്ലാത്ത പ്രസ്തുത കോളനിയില്‍ യഥേഷ്ടം കുടിവെള്ളം ലഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത ഹൌസിംഗ് കോളനിയില്‍ എന്നു മുതല്‍ കുടിവെള്ളം ദിവസേന നല്‍കി തുടങ്ങാനാകുമെന്നും വ്യക്തമാക്കുമോ?
|
4138 |
നെയ്യാറ്റിന്‍കര മണ്ധലത്തിലെ പുനരുദ്ധാരണ പ്രവൃത്തികള്‍
ശ്രീ. ആര്‍. സെല്‍വരാജ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെയ്യാറ്റിന്‍കര മണ്ധലത്തില്‍ ജലവിഭവ വകുപ്പ് നടത്തിയ പുനരുദ്ധാരണ പ്രവൃത്തികളുടെ ലിസ്റ്റും ഭരണാനുമതി നല്‍കിയ തുകയുടെ വിവരവും ലഭ്യമാക്കുമോ?
|
4139 |
മലപ്പുറം മണ്ധലത്തിലെ കുടിവെള്ള പദ്ധതികള്‍
ശ്രീ. പി. ഉബൈദുള്ള
(എ) മലപ്പുറം മണ്ധലത്തില്‍ മണ്ധലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ ഓരോന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്ന് അറിയിക്കുമോ;
(ബി) ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുവെന്നും അതിന്‍റെ പകര്‍പ്പുകളും ലഭ്യമാക്കുമോ;
(സി) വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും ഭരണാനുമതി നല്‍കുന്നതിനുമുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) കാലതാമസം ഒഴിവാക്കി എത്രയും വേഗം എല്ലാ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4140 |
തലശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം നടന്നുവരുന്നുണ്ടെന്ന് അറിയിക്കുമോ;
(ബി)ഓരോ പദ്ധതിയുടെയും പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(സി)ഓരോ പദ്ധതിയും എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
4141 |
പുത്തൂര്‍ കുടിവെള്ള പദ്ധതി
ശ്രീ. സി. കൃഷ്ണന്‍
(എ)2012-13 വര്‍ഷത്തില്‍ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ പുത്തൂര്‍ കുടിവെള്ള പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എന്നറിയിക്കുമോ;
(ബി)ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എപ്പോള്‍ പ്രവ്യത്തി ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
4142 |
എടപ്പാള്‍ ഡാമിലെ കുടിവെളള പദ്ധതി
ഡോ. കെ. ടി. ജലീല്‍
(എ)എടപ്പാള്‍ ഡാമിലെ കുടിവെളള പദ്ധതിയുടെ പന്പിംഗ് ലൈനുകള്‍ സ്ഥിരമായി പൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇതിനു ശാശ്വത പരിഹാരമായി പന്പിംഗ് ലൈന്‍ പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ?
|
4143 |
കോഴിക്കോട് ജില്ലയിലെ ശുദ്ധജല വിതരണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)കോഴിക്കോട് ജില്ലയില്‍ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര രൂപയുടെ ജലവിതരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കുമോ;
(ബി)ഈ ഇനത്തില്‍ എന്തു തുക ഇതുവരെ ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നും ശേഷിച്ച തുക എപ്പോള്‍ നല്‍കാന്‍ കഴിയുമെന്നും അറിയിക്കുമോ;
(സി)ആസന്നമായ മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്കം മൂലം കോഴിക്കോട് ജില്ലയില്‍ ശൂദ്ധജലക്ഷാമം ഉണ്ടാകാനിടയുള്ള ജനവാസ കേന്ദ്രങ്ങളെ പ്രതേ്യകം കണ്ടെത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)വെള്ളപ്പൊക്കം പരിഹരിക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
|
4144 |
ആലത്തൂര്‍ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍
ശ്രീ.എം. ചന്ദ്രന്‍
(എ)2014 ലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര കുടിവെള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്; പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
(ബി)ഇതില്‍ എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്; എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)2013 ല്‍ ഭരണാനുമതി ലഭിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ക്ക് സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?
|
4145 |
മംഗലം ഡാം സമഗ്ര കുടിവെള്ള പദ്ധതി
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ മണ്ഡലത്തിലെ മംഗലം ഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിക്ക് എന്തു തുകയാണ് അനുവദിച്ചിട്ടുള്ളത് ;
(സി)ഭരണാനുമതി ലഭ്യമാക്കി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|