UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3701

തുന്പമണ്ണില്‍ -പുതിയവൈദ്യൂതി സബ്സ്റ്റേഷന്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പുതിയതായി കെ.എസ്.ഇ.ബി സബ്സ്റ്റേഷന്‍ അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; 

(ബി)അടൂര്‍ മണ്ധലത്തിലെ തുന്പമണ്ണില്‍ പുതിയ സബ്സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; 

(സി)തുന്പമണ്ണില്‍ പുതിയ കെ.എസ്.ഇ.ബി. സബ്സ്റ്റേഷന്‍ അനുവദിക്കുന്നതിന് വേണ്ട പ്രഥമിക നടപടികള്‍ ആരംഭിക്കുമോ?

3702

പള്ളിക്കല്‍ പഞ്ചായത്തില്‍ സബ് എഞ്ചിനീയറുടെ ആഫീസ് 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കെ.എസ്.ഇ.ബി.യുടെ സബ് എഞ്ചിനീയര്‍ ആഫീസ് ആരംഭിക്കുന്നതിനുള്ള പൊതുമാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; 

(ബി)അടൂര്‍ മണ്ധലത്തിലെ പള്ളിക്കല്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്നും മറ്റും വൈദ്യൂതി ചാര്‍ജ് ഒടുക്കുന്നതിനായി നിലവില്‍ വളരെ ദൂരം യാത്ര ചെയ്യേണ്ട അവസ്ഥ നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇല്ലെങ്കില്‍ പ്രസ്തുത വിഷയത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)വൈദ്യുതി ബില്‍ ഒടുക്കുന്നതടക്കമുള്ള സൌകര്യങ്ങള്‍ക്കായി പള്ളിക്കല്‍ പഞ്ചായത്തിലെ തെങ്ങിനാല്‍ കേന്ദ്രീകരിച്ച് ഒരു വൈദ്യൂതി സബ് എഞ്ചിനീയറുടെ ഓഫീസ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?

3703

പുതിയ സബ്സ്റ്റേഷനുകള്‍ 

ശ്രീ. കെ. അജിത്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സബ്സ്റ്റേഷനുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)നിര്‍മ്മാണം പൂര്‍ത്തിയായതും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതുമായ സബ്സ്റ്റേഷനുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?

3704

സെക്ഷന്‍ ഓഫീസ് വിഭജനത്തിനുള്ള മാനദണ്ധം 

ശ്രീ. സി. കൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെ.എസ്.ഇ.ബി യുടെ എത്ര സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് ഉത്തരവായിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കുമോ; 

(ബി)നിലവിലുള്ള മാനദണ്ധങ്ങള്‍ പ്രകാരമാണോ പ്രസ്തുത സെക്ഷന്‍ഓഫീസുകള്‍ വിഭജിച്ചതെന്ന് വിശദമാക്കുമോ;

(സി)മാനദണ്ധങ്ങളില്‍ ഇളവുനല്‍കി എത്ര സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ചിട്ടുണ്ടെന്നും; അവ ഏതൊക്കെയാണെന്നും നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കുമോ; 

(ഡി)കണ്ണൂര്‍ ജില്ലയില്‍ പാടിയോട്ടുചാല്‍ സെക്ഷന്‍ ഓഫീസ് വിഭജിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

3705

വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിക്കാന്‍ നടപടി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊല്ലം ജില്ലയിലെ വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ എത്ര ഉപഭോക്താക്കളുണ്ട് എന്നറിയിക്കുമോ; 

(ബി)പ്രസ്തുത സെക്ഷന്‍ വിഭജിച്ച് പുതിയ സെക്ഷന്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3706

അടൂര്‍ തെക്കേക്കര പഞ്ചായത്തില്‍ സെക്ഷന്‍ ഓഫീസ് 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)അടൂര്‍ മണ്ധലത്തിലെ പന്തളം തെക്കേക്കര പഞ്ചായത്തില്‍ കെ.എസ്.ഇ.ബി.യുടെ സെക്ഷന്‍ ആഫീസ് അനുവദിച്ചിട്ടുണ്ടോ;

(ബി)നിലവില്‍ പ്രസ്തുത ആഫീസ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(സി)ആയത് പരിഹരിച്ച് പ്രസ്തുത ആഫീസ് ആരംഭിക്കുന്നതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

3707

ദേശമംഗലം ആറങ്ങോട്ടുകരയില്‍ 110 കെ.വി സബ്സ്റ്റേഷന്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ധലത്തില്‍ ദേശമംഗലം ആറങ്ങോട്ടുകരയില്‍ 110 കെ.വി സബ്സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത സബ്സ്റ്റേഷന്‍റെ നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതുള്‍പ്പെടെ ആകെ ചെലവായ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3708

ആലംകോട് സെഷന്‍ ഓഫീസ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി 

ശ്രീ. ബി. സത്യന്‍

(എ)കെ.എസ്.ഇ.ബിയുടെ ആലംകോട് സെക്ഷന്‍ ഓഫീസ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

3709

കിടങ്ങറ സെക്ഷന്‍ ഓഫീസിന് പുതിയ കെട്ടിടം 

ശ്രീ. തോമസ് ചാണ്ടി

(എ)കിടങ്ങറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് വളരെ പരിതാപകരമായ അവസ്ഥയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മങ്കൊന്പില്‍ പുതിയ കെട്ടിടനിര്‍മ്മാണത്തിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)മങ്കൊന്പ് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് സ്പീഡ് ബോട്ട് അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

3710

കാവാലം സബ്സ്റ്റേഷന്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)കാവാലം സബ്സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 0.874 ഹെക്ടര്‍ സ്ഥലം വാങ്ങുന്നതിന് 17.06.2008-ല്‍ ഉത്തരവായെങ്കിലും നാളിതുവരെ സ്ഥലം വാങ്ങുവാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത സബ്സ്റ്റേഷന്‍ നിര്‍മ്മാണം പൊതു ആവശ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിന്ന് ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

3711

മണ്ണാര്‍ക്കാട് വൈദ്യുതി ഭവന്‍ നിര്‍മ്മാണം 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)മണ്ണാര്‍ക്കാട് വൈദ്യുതി ഭവന്‍ നിര്‍മ്മാണത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയിക്കുമോ; 

(ബി)ഇതിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിലുള്ള കാലതാമസത്തിന്‍റെ കാരണം വ്യക്തമാക്കുമോ ?

3712

തളക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി വകുപ്പിന്‍റെ ഭൂമി ഉപയുക്തമാക്കാന്‍ നടപടി 

ശ്രീ. എ.കെ.ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ തളക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി വകുപ്പിന്‍റെ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമിയില്‍ പരിശീലനകേന്ദ്രമോ പ്രസരണ വിഭാഗത്തിന്‍റെ ഏതെങ്കിലും പദ്ധതിയോ വിതരണ വിഭാഗത്തിന്‍റെ പുതിയ ടി.എം.ആര്‍. ഡിവിഷനോ സ്ഥാപിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ?

3713

കാപ്പുവയല്‍ ചെന്നലോട് റോഡുവക്കിലെ വൈദ്യുതിപോസ്റ്റ്മാറ്റുന്നതിന് നടപടി 

ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ കാപ്പുവയല്‍ ചെന്നലോട് റോഡുവക്കിലുള്ള വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ? 

(ബി)പ്രസ്തുത വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; 

(സി)അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3714

കൊയിലാണ്ടിയിലെ വൈദ്യുത ട്രാന്‍സ്ഫോര്‍മര്‍ 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടിയില്‍ റെയില്‍വേ മേല്‍പ്പാലം വന്നതോടെ പഴയ ബസ്സ്റ്റാന്‍ഡിന് നടുവില്‍ നില്‍ക്കുന്ന വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് മാറ്റിസ്ഥാപിക്കുന്നതിന് സ്ഥലം എം.എല്‍.എ വകുപ്പധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(ഡി)എങ്കില്‍ പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ എന്ന് മാറ്റി സ്ഥാപിക്കും എന്ന് വ്യക്തമാക്കുമോ?

3715

കാസര്‍ഗോഡ് ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ജില്ലയില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നും അവ എപ്പോള്‍ നടപ്പിലാക്കുമെന്നും വിശദമാക്കുമോ?

3716

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം 

ശ്രീ. സി.എഫ്. തോമസ്

(എ)ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ചങ്ങനാശ്ശേരി മുനിസിപ്പല്‍ ഠൌണ്‍, തൃക്കൊടിത്താനം, തെങ്ങണ, കുറിച്ചി എന്നീ കെ. എസ്. ഇ. ബി സെക്ഷനുകളുടെ കീഴില്‍ ഠൌണിലും അഞ്ച് പഞ്ചായത്തുകളിലും എവിടെയെങ്കിലും വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നുണ്ടോ; 

(ബി)ഉണ്ടങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

3717

തവന്നൂര്‍ മണ്ധലത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ 

ഡോ. കെ. ടി. ജലീല്‍

(എ)വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുതുതായി ട്രാന്‍ഫോര്‍മറുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(ബി)തവന്നൂര്‍ മണ്ധലത്തിലെ ആലത്തിയൂര്‍, പുറത്തൂര്‍, കാലടി, എടപ്പാള്‍, തവന്നൂര്‍ എന്നീ സബ്ഡിവിഷനുകളില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പുതുതായി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3718

അന്പലപ്പുഴ മണ്ധലത്തിലെ വോള്‍ട്ടേജ് ക്ഷാമം 

ശ്രീ. ജി. സുധാകരന്‍
|
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം അന്പലപ്പുഴ മണ്ധലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ; 

(ബി) എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ ഇക്കാലയളവില്‍ സ്ഥാപിച്ചിട്ടുണ്ട്; 

(സി) ഇനി എവിടെയൊക്കെയാണ് ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കേണ്ടത്; വിശദമാക്കുമോ?

3719

മലപ്പുറം മണ്ഡലത്തിലെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതി 

ശ്രീ. പി. ഉബൈദുള്ള

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പ്രവ്യത്തികള്‍ ഏതെല്ലാമാണ്; വിശദാംശം നല്‍കുമോ; 

(ബി)ഓരോന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; നിര്‍മ്മാണ്ണ പുരോഗതി വിശദീകരിക്കുമോ; പ്രസ്തുത പദ്ധതികളുടെ പണി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

3720

സി.എഫ്. ലാംപുകള്‍ മുഖേനയുളള വൈദ്യുതി ലാഭം 

ശ്രീ. മുല്ലക്കര രത്നാകരന്‍

കെ. എസ്. ഇ. ബി മുഖേന എത്ര സി. എഫ് ലാംപുകള്‍ വിതരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ ഫലമായി ഉണ്ടായിട്ടുളള വൈദ്യുതി ലാഭം കണക്കാക്കിയിട്ടുണ്ടോ എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

3721

മെര്‍ക്കുറി മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നടപടി 

ശ്രീ. എം. എ. വാഹിദ് 
,, ജോസഫ് വാഴക്കന്‍ 
,, സി. പി. മുഹമ്മദ് 
,, സണ്ണി ജോസഫ് 

(എ)എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ സി.എഫ്.ലാംപുകളില്‍നിന്നുള്ള മെര്‍ക്കുറി മാലിന്യം സംസ്കരിക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത പദ്ധതി രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഉപയോഗശൂന്യമായ സി.എഫ്.ലാംപുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിച്ച് പുനരുപയോഗിക്കുവാനും സംസ്കരിക്കുവാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ? 

3722

ഉപയോഗശൂന്യമായ സി.എഫ്.ലാംപുകള്‍ നശിപ്പിക്കുന്നതിന് സംവിധാനം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ഉപയോഗശൂന്യമായ സി.എഫ്. ലാംപുകളിലെ മെര്‍ക്കുറി പരിസര മലിനീകരണത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു സംബന്ധമായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(സി)ഉപയോഗശൂന്യമായ സി.എഫ്.ലാംപുകള്‍ നശിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3723

കേടായ സി.എഫ്.ലാംപുകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്ത് വൈദ്യൂതി വകുപ്പ് എത്ര സി.എഫ് ലാംപുകളാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയത് എന്ന് വ്യക്തമാക്കാമോ;

(ബി)സി.എഫ്. ലാംപുകള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ ഏന്തെല്ലാം എന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രശ്നത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(സി)കേടായ സി.എഫ്.എല്‍. സംസ്കരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

3724

സെക്ഷന്‍ ഓഫീസുകളിലുള്ള തസ്തികകളിലെ പോരായ്മകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)പ്രദേശത്തിന്‍റെ വിസ്തൃതിയോ കണക്ഷനുകളുടെ എണ്ണമോ പരിഗണിക്കാതെ എല്ലാ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളിലും ഒരേ പാറ്റേണില്‍ ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചതുമൂലം ജനങ്ങളും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3725

കെ.എസ്.ഇ.ബി.യിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ നടപടി 

ശ്രീ. സാജുപോള്‍ 

(എ)കെ.എസ്.ഇ.ബി.യുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)കെ.എസ്.ഇ.ബി.യില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇലക്ട്രിസിറ്റി വര്‍ക്കര്‍(മസ്ദൂര്‍) തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും നിലവിലുള്ള ഒഴിവുകളില്‍ എത്ര എണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)ലൈന്‍മാന്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അവയിലേക്ക് ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരില്‍ നിന്നും പ്രമോഷന്‍ വഴി നിയമനം നടത്തേണ്ടത് എത്രയാണെന്നും നിയമനം വൈകാന്‍ കാരണമെന്തെന്നും വിശദമാക്കുമോ; 

(ഇ)ഒഴിവുകളില്‍ കൃത്യസമയത്ത് നിയമനം നല്‍കാത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമോ?

3726

മലപ്പുറം ജില്ലയിലെ മസ്ദൂര്‍ നിയമനം 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം ജില്ലയില്‍ നിലവിലുള്ള കെ.എസ്.ഇ.ബി. മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് ഇതുവരെ എത്രപേരെ നിയമിച്ചിട്ടുണ്ട്; 

(ബി)പ്രസ്തുത ലിസ്റ്റ് എന്നാണ് നിലവില്‍വന്നതെന്നും കാലാവധി എന്നവസാനിക്കുമെന്നും വെളിപ്പെടുത്തുമോ; 

(സി)തിരൂര്‍, മഞ്ചേരി സര്‍ക്കിളുകള്‍ക്ക് കീഴില്‍ ഓരോ ഡിവിഷനിലും എത്ര ഒഴിവുകള്‍ 2014 ജൂണ്‍ 10 വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശാദാംശം നല്‍കുമോ; 

(ഡി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ; 

(ഇ)പ്രസ്തുത റാങ്ക് ലിസ്റ്റില്‍നിന്ന് നാളിതുവരെ എത്രപേരെ അഡൈ്വസ് ചെയ്തെന്നും എത്രപേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും വെളിപ്പെടുത്തുമോ; 

(എഫ്)ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ജീവനക്കാരുടെ കുറവുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ജി)എങ്കില്‍ കെ.എസ്.ഇ.ബി. മസ്ദൂര്‍ ഉള്‍പ്പെടെ എല്ലാ തസ്തികകളിലേക്കും നിലവിലുള്ള ലിസ്റ്റുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമോ ?

3727

കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളുടെ വേതനം 

ശ്രീ. റ്റി. വി. രാജേഷ്

(എ)കെ.എസ്.ഇ.ബി.യില്‍ ട്രാന്‍സ്മിഷന്‍ സെക്ടറില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാനവേതനം നിഷേധിക്കപ്പെടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ബി)നിലവില്‍ വിവിധ സബ്സ്റ്റേഷനുകളിലായി എത്ര ജീവനക്കാര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്; 

(സി)പ്രസ്തുത ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3728

കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള സഹായം 

ശ്രീ. എസ്. ശര്‍മ്മ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ബോര്‍ഡിലെ എത്ര ജീവനക്കാര്‍ കര്‍ത്തവ്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെടുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്; തസ്തിക തിരിച്ചുള്ള പേരുകള്‍ വ്യക്തമാക്കുമോ; 

(ബി)ഇവരുടെ ആശ്രിതര്‍ക്ക് എന്തെല്ലാം ധനസഹായങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ഇതില്‍ എത്രപേര്‍ക്ക് ആശ്രിത നിയമനം നല്‍കിയിട്ടുണ്ട്; ആശ്രിത നിയമനം വൈകുന്ന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ; 

(ഡി)എറണാകുളം ജില്ലയില്‍ കര്‍ത്തവ്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത എത്രപേരുണ്ടെന്നും അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ എന്തൊക്കെയാണെന്നും സെക്ഷന്‍ തിരിച്ച് വ്യക്തമാക്കുമോ ?

3729

ട്രെയിന്‍യാത്രയിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്‍ 
,, എ. പ്രദീപ് കുമാര്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 

(എ)സംസ്ഥാനത്തെ തീവണ്ടിയാത്രയുടെ സുരക്ഷിതത്വം സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)തീവണ്ടിയാത്രക്കാര്‍ക്ക് നിരന്തരം അപകടങ്ങളും പീഢനങ്ങളും ഉണ്ടാകുന്നത് തടയാന്‍ സാധിക്കാത്തതിനെക്കുറിച്ച് എന്തെങ്കിലും അനേ്വഷണം നടത്തിയിട്ടുണ്ടോ;

3730

ദീര്‍ഘദൂരട്രെയിനുകളുടെ നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ 

ശ്രീ. ബി.ഡി.ദേവസ്സി

(എ)സംസ്ഥാനത്ത് ദീര്‍ഘദൂരട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറയ്ക്കുവാനുള്ള റെയില്‍വേയുടെ നീക്കം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മാവേലി, മലബാര്‍, പരശുറാം, വേണാട്, ഏറനാട്, വഞ്ചിനാട്, അമൃത, എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ്, പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതിനുള്ള റെയില്‍വേയുടെ നീക്കം ഒഴിവാക്കി സംസ്ഥാനത്തെ ട്രെയിന്‍യാത്രക്കാര്‍ക്കുള്ള പരിമിതമായ യാത്രാസൌകര്യം കുറയ്ക്കാതിരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; 

(സി)ഏറനാട് എക്സ്പ്രസ്സിന് ചാലക്കുടി സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കിയ നടപടി പിന്‍വലിക്കുന്നതിനും, ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3731

ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പുകളുടെ പുന:സ്ഥാപനം 

ശ്രീ. എ.കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)ജൂലൈ ഒന്നുമുതല്‍ കേരളത്തിലൂടെ ഓടുന്ന പല തീവണ്ടികളുടെ ചില സ്റ്റോപ്പുകള്‍ ഒഴിവാക്കാനുള്ള റെയില്‍േവയുടെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ചില സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള റെയില്‍വേയുടെ തീരുമാനം മൂലം മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും തൊഴിലാളികള്‍ളും നേരിടുന്ന ദുരിതം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

3732

സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നിന് നടപടി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ചില തീവണ്ടികളുടെ സംസ്ഥാനത്തെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഏതെല്ലാം തീവണ്ടികളുടെ, ഏതെല്ലാം സ്റ്റോപ്പുകളാണ് നിര്‍ത്തലാക്കിയതെന്നും ഇതിന്‍റെ കാരണങ്ങള്‍ എന്താണെന്നും അറിയിക്കുമോ; 

(സി)പ്രസ്തുത സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3733

ഗുരുവായൂര്‍- തിരുനാവായ റെയില്‍ പാത 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ - തിരുനാവായ റെയില്‍പാതയുടെ സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)പ്രസ്തുത പാതയുടെ നിര്‍മ്മാണത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതുവരെ നടന്നിട്ടുളളത് എന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത പാത ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

3734

പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാതിരിക്കാന്‍ നടപടി 

ശ്രീ. എ. എം. ആരിഫ്

(എ)രാവിലെ 7.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാവിലെ 9.30 ന് ആലപ്പുഴയിലെത്തുന്ന പാസഞ്ചറും രാവിലെ 8.30 ന് കായംകുളത്ത് നിന്ന് പുറപ്പെട്ട് ആലപ്പുഴ വഴി എറണാകുളത്ത് എത്തുന്ന പാസഞ്ചറും ആഴ്ചകളായി വൈകിയാണ് ഓടുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമായ പ്രസ്തുത ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്രകാരം വൈകിയോടുന്നതെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)പ്രസ്തുത ട്രെയിനുകള്‍ നിര്‍ത്തലാക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3735

മാലിന്യസംസ്ക്കരണം 

ശ്രീ. മാത്യു റ്റി. തോമസ് 
ശ്രീ. ജോസ് തെറ്റയില്‍ 
,, സി.കെ. നാണു 
ശ്രീമതി. ജമീലാ പ്രകാശം 

(എ)മാലിന്യസംസ്ക്കരണത്തിനായി സംസ്ഥാനാടിസ്ഥാനത്തില്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന 2011-ലെ പ്രഖ്യാപനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)മാലിന്യസംസ്ക്കരണ വിഷയത്തിന്മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ എത്രത്തോളം സഹായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ഇക്കാര്യത്തിനായി എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3736

ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ 

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി 
,, എം.പി. വിന്‍സെന്‍റ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, വര്‍ക്കല കഹാര്‍ 

(എ)സംസ്ഥാനത്ത് ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ആശുപത്രികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തിനുള്ള തുക എങ്ങനെ കണ്ടെത്താനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.