UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3658

വൈദ്യുതി ഉല്‍പ്പാദനത്തിന് പുതിയ പദ്ധതികള്‍ 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, എം. പി. വിന്‍സെന്‍റ് 

(എ) സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തിന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഏതെല്ലാം പദ്ധതികളാണ് പുതുതായി ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി) പ്രസ്തുത പദ്ധതികള്‍ പ്രകാരം എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഇ) പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3659

എസ്കോ പദ്ധതി 

ശ്രീ. അന്‍വര്‍ സാദത്ത് 
,, കെ. ശിവദാസന്‍ നായര്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍

(എ)കെ.എസ്.ഇ.ബി യുടെ ആഭിമുഖ്യത്തില്‍ എസ്കോ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഊര്‍ജ്ജ സംരക്ഷണത്തിനായി ഉപഭോക്താക്കളെ ബോധവത്കരിക്കാനും പ്രോല്‍സാഹിപ്പിക്കാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; 

(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3660

വൈദ്യുതി വിതരണമേഖല ശക്തിപ്പെടുത്തുന്നതിന് നടപടി 

ശ്രീ. പി.എ. മാധവന്‍ 
'' വര്‍ക്കല കഹാര്‍ 
'' ലൂഡി ലൂയിസ് 
'' എം. എ. വാഹീദ്

(എ)വൈദ്യുതി വിതരണമേഖല ശക്തിപ്പെടുത്തുന്നതിന്എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിക്കായി ഏതെല്ലാം തരം സബ് സ്റ്റേഷനുകളുടെയും അനുബന്ധ ലൈനുകളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്; വിശദമാക്കുമോ?

3661

വീടുകളില്‍ വൈദ്യുതി ഉല്പാദനം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)വീടുകളില്‍ ഉല്പാദിപ്പിക്കുന്ന സൌരവൈദ്യുതി വിതരണ ലൈനിലേക്ക് കടത്തിവിടാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയത് എന്ന് വിശദമാക്കുമോ; 

(ബി)ഇതുസംബന്ധമായി ബോര്‍ഡ് തെളിവെടുപ്പുകള്‍ നടത്തിയിരുന്നുവോ; എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് വന്നിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(സി)വിടുകളില്‍ സൌരവൈദ്യുതി ഉല്പാദനം ലാഭകരമാക്കുന്നതിന് പകല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പകരമായി രാത്രി കാലത്ത് ഉപഭോക്താവിന് വൈദ്യുതി നല്‍കുന്ന പദ്ധതി ആവിഷ്കരിക്കുമോ?

3662

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 

ഡോ. കെ. ടി. ജലീല്‍

(എ)കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്, 2014 പ്രകാരം വൈദ്യുതി കണക്ഷനുവേണ്ടി എന്തെല്ലാം രേഖകളാണ് ഉപഭോക്താക്കള്‍ ഹാജരാക്കേണ്ടത് എന്ന് വ്യക്തമാക്കുമോ ; 

(ബി)സപ്ലൈ കോഡില്‍ പറഞ്ഞ പ്രകാരമുള്ള അപേക്ഷാ ഫോറം കെ.എസ്.ഇ.ബി. വിതരണം ചെയ്തിട്ടുണ്ടോ ; 

(സി)ഇല്ലെങ്കില്‍ എന്ന് വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്?

3663

വൈദ്യുതിചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടി 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്ത് വൈദ്യുതി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ; 

(ബി)വൈദ്യുതി നിയമത്തിലെ 139-ാം വകുപ്പ് എന്താണെന്ന് വ്യക്തമാക്കുമോ ; 

(സി)വയറിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; 

(ഡി)സി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സിന്‍റെ പരിധി വര്‍ദ്ധിപ്പിക്കുമോ ; 

(ഇ)എല്‍.റ്റി/എച്ച്.റ്റി കണക്ഷന്‍ എത്രയും വേഗം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

3664

ട്രാന്‍സ്ഫോമറുകള്‍ക്ക് സുരക്ഷാവേലി 

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്‍റെ അധീനതയിലുള്ള ട്രാന്‍സ്ഫോമറുകള്‍ക്കു ചുറ്റും സുരക്ഷാവേലി കെട്ടുന്നതിന് കെ.എസ്.ഇ.ബി. കരാറുകാരെ ചുമതലപ്പെടുത്താറുണ്ടോ ; 

(ബി)ഇതിന്‍ പ്രകാരം ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച സ്ഥലം മെറ്റലിംഗിനും കന്പിവേലി കെട്ടുന്നതിനും യഥാക്രമം എന്ത് റേറ്റ് വീതമാണ് നിശ്ചയിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ ; ആയതിന്‍റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത റേറ്റ് 17-2-2014 ലെ ഡി.ബി./റ്റി.ആര്‍ ഫെന്‍സിംഗ്/13-14/എ.ഇ.ഇ./എ.സി.എല്‍/185 പ്രകാരം പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ ; ആയത് കുറവാണോ കൂടുതലാണോ എന്ന് വ്യക്തമാക്കുമോ 

(ഡി)പ്രസ്തുത കാലയളവില്‍ കന്പിവേലി നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികളുടെ വിലനിലവാരതതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ ; 

(ഇ)ഇതര മേഖലകളിലെ എല്ലാ നിര്‍മ്മാണ പ്രവ്യത്തികളുടെയും റേറ്റുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തികള്‍ക്കുള്ള റേറ്റും പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?

3665

പുതുക്കിപ്പണിത വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ 

ഡോ. കെ. ടി. ജലീല്‍

(എ)പഴയ വീടുകള്‍ പൊളിച്ച് പുതുക്കി പണിയുന്പോള്‍ നിലവിലുള്ള വൈദ്യുതി കണക്ഷന്‍ പുതിയ വീട്ടിലേക്ക് നല്‍കുന്നതിന് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)നിലവിലുള്ള കണക്ഷന്‍ പുതുതായി നിര്‍മ്മിച്ച വീടിന്‍റെ താരിഫിലേക്ക് ഉയര്‍ത്തുന്നതിനു പകരം പുതിയ കണക്ഷന്‍ എടുക്കണമെന്ന് ഉത്തരവോ നിര്‍ദ്ദേശമോ നല്‍കിയിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

3666

ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച നടപടി 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത എം.എല്‍.എ.മാരുടെ എസ്.ഡി.എഫ് ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ കെ.എസ്.ഇ.ബി. നേരിട്ടും കെ.എസ്.ഇ.ബി. ഏറ്റെടുത്ത പ്രവൃത്തിയായും ഹൈമാസ്റ്റ് ലൈറ്റുകള്‍ എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ട്; 

(ബി)സ്ഥാപിച്ച സ്ഥലങ്ങള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ പേര്, പ്രവൃത്തി നടത്തിയ അക്രെഡിറ്റഡ് ഏജന്‍സി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്ത് സര്‍ക്കാര്‍,കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിതരണം ഏറ്റെടുക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപനം, എല്‍.ഇ.ഡി ലാന്പ് മുതലായ പ്രവൃത്തികള്‍ക്ക് കരാര്‍ ഏല്‍പ്പിക്കാവുന്നതും കരാര്‍ എടുക്കുന്നതിന് അംഗീകാരമുള്ളതുമായ അക്രഡിറ്റഡ് ഏജന്‍സികള്‍ /അപ്രൂവ്ഡ് ഏജന്‍സികള്‍ ഏതെല്ലാം എന്ന് സ്ഥാപനത്തിന്‍റെ പൂര്‍ണ്ണമേല്‍വിലാസം സഹിതം വിശദമാക്കുമോ?

3667

പവര്‍കട്ടും ലോഡ്ഷെഡിംഗും 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കേരളത്തില്‍ ഇപ്പോള്‍ പവര്‍കട്ട്, ലോഡ്ഷെഡിംഗ് എന്നിവ നിലവിലുണ്ടോ;

(ബി)എങ്കില്‍ എത്ര സമയമാണ് നിശ്ചയിച്ചിരിക്കുന്നത്;

(സി)സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ എത്ര ശതമാനമാണ് നമ്മുടെ വൈദ്യുത നിലയങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത്; 

(ഡി)കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉല്‍പാദനത്തില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര യൂണിറ്റ് ആണെന്ന് അറിയിക്കുമോ; 

(ഇ)ഇത് മറിക്കടക്കാന്‍ എന്തൊക്കെമാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

3668

മൂന്നാര്‍ ടണല്‍ ഇന്‍ലെറ്റിനു പുറത്ത് കച്ചവടത്തിന് അനുവാദം നല്‍കിയ നടപടി 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്നാര്‍ ഹൈഡല്‍ ടൂറിസത്തിലേക്ക് എത്ര പേരെ നിയമിക്കുകയുണ്ടായി; ഏതു ജോലിക്കാണ് ഇവരെ നിയമിച്ചത്; എന്തു യോഗ്യതയായിരുന്നു വേണ്ടിയിരുന്നത്; ഏതു വ്യവസ്ഥയിലാണ് നിയമിച്ചത്; തുടങ്ങിയ വിവരങ്ങളുടെ വിശദാംശം നല്‍കാമോ; 

(ബി)മൂന്നാര്‍ ടണല്‍ ഇന്‍ലെറ്റിന്‍റെ പുറത്ത് കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടോ; കരാര്‍ അടിസ്ഥാനത്തിലാണോ അനുവാദം നല്‍കിയത;് ഇപ്രകാരമുളള കരാറിന് നിയമസാധുത ഉണ്ടോ; കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)കരാര്‍ നിയമപ്രകാരമാണെങ്കില്‍ ആരൊക്കെയാണ് കരാരില്‍ ഏര്‍പ്പെട്ടത് എന്നും ഇപ്പോള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജായ ഉദ്യോഗസ്ഥന് കരാറില്‍ ഏര്‍പ്പെടാന്‍ അധികാരമുണ്ടോ എന്നും ഇതിന് നിയമസാധുത ഉണ്ടോയെന്നും അറിയിക്കുമോ; കാച്ച്മെന്‍റ് ഏരിയയിലും ടണല്‍ ഇന്‍ലെറ്റിലും ഔട്ട് ലെറ്റിലും സര്‍ക്കാര്‍ അനുമതിയില്ലാതെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ; 

(ഡി)ഡി.ഡി. സിയില്‍ ഹാജരാകണ്ട ആവശ്യമില്ല എന്ന് ഡയറക്ടര്‍ ഡി.ഡി.സിയെ അറിയിച്ചത് ബോര്‍ഡിന്‍റെയോ സര്‍ക്കാരിന്‍റെയോ അനുവാദത്തോടെയാണോയെന്ന് വ്യക്തമാക്കുമോ; 

(ഇ)തിരഞ്ഞെടുപ്പ് കാലത്ത് വിജ്ഞാപനം നിലനില്‍ക്കെ പുതിയ നിയമനം നടത്തിയത് എന്ത് അടിസ്ഥാനത്തിലാണ്; ഇതിനിടയായ സാഹചര്യം വിശദീകരിക്കാമോ?

3669

പവര്‍കട്ടും ലോഡ് ഷെഡിംഗും 

ശ്രീ. എം. ഹംസ

(എ)2006 ജൂണ്‍ മാസം ഒന്നു മുതല്‍ 2011 മാര്‍ച്ച് മാസം 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടായിരുന്നോ; ഉണ്ടായിരുന്നെങ്കില്‍ എത്ര ദിവസം; 

(ബി)2011 ജൂണ്‍ മാസം ഒന്നു മുതല്‍ 2014 മാര്‍ച്ച് മാസം 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എത്ര ദിവസം പവര്‍കട്ട് ഉണ്ടായിരുന്നു; അതിലൂടെ എത്ര വൈദ്യുതി മിച്ചം പിടിക്കാന്‍ കഴിഞ്ഞു; വിശദാംശം ലഭ്യമാക്കുമോ? 

(സി)ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താതിരിക്കാനായി ഈ സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി; വിശദാംശം നല്‍കുമോ?

3670

കെ.എസ്.ഇ.ബി യുടെ കന്പനിവല്‍ക്കരണം 

ശ്രീ. മുല്ലക്കര രത്നാകരന്‍

കെ.എസ്.ഇ.ബി യുടെ കന്പനിവല്‍ക്കരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

3671

കേബിള്‍ ടി.വി. സംരംഭകരില്‍ നിന്ന് ഈടാക്കുന്ന വൈദ്യുതി പോസ്റ്റ് വാടക 

ശ്രീ. രാജു എബ്രഹാം 

(എ)കേബിള്‍ ടി.വി. സംരംഭകര്‍ക്ക് കേബിളുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി പോസ്റ്റുകള്‍ അനുവദിച്ചുതുടങ്ങിയത് എന്നുമുതലാണ് ; എത്ര രൂപയാണ് ഒരു പോസ്റ്റിന് വാടക ഈടാക്കിയിരുന്നത് ; ഈ ആനുകൂല്യം ഏതൊക്കെ കേബിള്‍ ടി.വി. സംരംഭകര്‍ക്കാണ് ലഭിച്ചിരുന്നത് ; 

(ബി)ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ക്ക് നിരക്ക് എത്രയായിരുന്നു ; കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ കേബിള്‍ ടി.വി. ആവശ്യത്തിന് അനുവദിക്കുന്നതിന് കേരള ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നോ ; എങ്കില്‍ എന്നാണ്; ഇതു സംബന്ധിച്ച് തയ്യാറാക്കിയ ഗൈഡ്ലൈന്‍ പ്രകാരം നിരക്ക് എത്ര വീതമായിരുന്നു എന്ന് വ്യക്തമക്കുമോ ; 

(സി)ഇതിനുശേഷം എത്ര തവണ കെ.എസ്.ഇ.ബി. പോസ്റ്റ് വാടകയും അനുബന്ധ ഫീസുകളും വര്‍ദ്ധിപ്പിച്ചു ; ഏതൊക്കെ വര്‍ഷങ്ങളില്‍ ;വ്യക്തമാക്കുമോ; 

(ഡി)വിവിധ വിഭാഗങ്ങളിലായി ഓരോ തവണയും വരുത്തിയ വര്‍ദ്ധനവ് എത്രവീതമെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത കാലയളവുകളില്‍ ഏതെങ്കിലും കേബിള്‍ ടി.വി. കന്പനികള്‍ക്ക് പ്രസ്തുത നിരക്കിലല്ലാതെ പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ടോ വിശദാംശ ങ്ങള്‍ വ്യക്തമാക്കുമോ ; 

(ഇ)കെ.എസ്.ഇ.ബി. പോസ്റ്റുകളുടെ വാടകയില്‍ വരുത്തിയിട്ടുള്ള വന്‍വര്‍ദ്ധനവ് സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്നുണ്ടായ നിര്‍ദ്ദേശം എന്തായിരുന്നു ; ഈ നിര്‍ദ്ദേശം നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണന്നറിയിക്കുമോ ;

(എഫ്)കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനും അവ നടപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

3672

വൈദ്യുതിയുടെ പ്രതിമാസ ഉല്പാദനവും ഉപഭോഗവും 

ശ്രീ. ജെയിംസ് മാത്യു

(എ)സംസ്ഥാനത്തെ പ്രതിമാസ ശരാശരി വൈദ്യുതി ഉത്പാദനത്തിന്‍റെ അളവ് വ്യക്തമാക്കുമോ; 2012, 2013, വര്‍ഷങ്ങളിലെ ഉത്പാദനത്തിന്‍റെ അളവ് വേര്‍ തിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കാലയളവില്‍ എതെങ്കിലും അന്യസംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്പന നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ ഇനത്തില്‍ ബോര്‍ഡിന് എത്ര വരുമാനം ലഭിച്ചിട്ടുണ്ട്; 

(സി)സംസ്ഥാനത്തിന്‍റെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം എത്രയെന്ന് വ്യക്തമാക്കുമോ; ഇതില്‍ ഗാര്‍ഹികം, വ്യാപാരം എന്നിവ സംബന്ധിച്ച കണക്ക് വേര്‍തിരിച്ച് വ്യക്തമാക്കുമോ?

3673

വൈദ്യുതി വാങ്ങിയ വകയിലുണ്ടായ നഷ്ടം 

ശ്രീ. എ. കെ. ബാലന്‍

(എ)പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ കെ.എസ്.ഇ.ബി.ക്ക് നഷ്ടമുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കുമോ; 

(ബി)പുറത്തുനിന്ന് കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ; 

(സി)ബോര്‍ഡിന്‍റെ വരുമാനത്തിന്‍റെ എത്ര ശതമാനമാണ് കഴിഞ്ഞ മൂന്നുവര്‍ഷം വൈദ്യുതി വാങ്ങാനായി ചെലവഴിച്ചത്; 

(ഡി)വൈദ്യുതിക്ഷാമം നേരിടാന്‍ ഫലപ്രദമായ ആസൂത്രണം ഇല്ലാത്തതിനാലാണ് ബോര്‍ഡിന് വന്‍ നഷ്ടമുണ്ടായതെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റ് ജനറലിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ? 

3674

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം 

ശ്രീ. സി. ദിവാകരന്‍

(എ)കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്; എന്നു മുതല്‍ ലഭിച്ചു തുടങ്ങി; 

(ബി)യൂണിറ്റിന് എത്ര രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

3675

ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി 

ശ്രീ. എ. എ. അസീസ് '' കോവൂര്‍ കുഞ്ഞുമോന്‍

(എ)സംസ്ഥാനത്ത് എത്ര ജലവൈദ്യുത പദ്ധതികളാണ് നിലവിലുള്ളത്; ഏതൊക്കെ;

(ബി)ഓരോന്നിലും നവീകരണ പ്രക്രിയ അവസാനമായി നടത്തിയത് എന്നാണ്;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതൊക്കെ പദ്ധതികളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുവെന്നറിയിക്കുമോ; 

(ഡി)ഇതിലൂടെ എത്ര യൂണിറ്റ് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിഞ്ഞുവെന്നറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 

(ഇ)നിലവിലുള്ള പദ്ധതികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന എത്ര പദ്ധതികളുണ്ടെന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാകുമോ;

3676

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മറികടക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ ?

3677

പെറ്റ് കോക്ക് വൈദ്യുതി നിലയം 

ശ്രീമതി കെ.കെ. ലതിക

(എ)പെറ്റ് കോക്കില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതിനുളള നിലയം സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടേണ്ടാ എന്ന് വ്യക്തമാക്കുമോ; 

(ബി)ഉണ്ടെങ്കില്‍ നിലയത്തിന്‍റെ സ്ഥാപിത ശേഷി എത്രയാണെന്നും പെറ്റ് കോക്ക് വൈദ്യൂതി നിലയത്തിന്‍റെ നിര്‍മ്മാണത്തിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുളളതെന്നും വ്യക്തമാക്കുമോ?

3678

കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടി ഡീസല്‍ പ്ലാന്‍റ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടി ഡീസല്‍ പ്ലാന്‍റ് എന്നാണ് സ്ഥാപിച്ചത്; ഇതുസ്ഥാപിക്കുന്പോള്‍ കെ.എസ്.ഇ.ബി. കന്പനിയുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ഡീസല്‍ പ്ലാന്‍റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കന്പനിക്ക് കെ.എസ്.ഇ.ബി. കുടിശ്ശിക നല്‍കാനുണ്ടായിരുന്നോ;

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് കന്പനിക്ക് കെ.എസ്.ഇ.ബി. എന്തുതുക നല്‍കാനുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ഇ)വൈദ്യുതി ക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്പോള്‍ പ്രസ്തുത ഡീസല്‍ പ്ലാന്‍റില്‍ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

3679

സൌജന്യ വൈദ്യുതി കണക്ഷന്‍ 

ശ്രീ.കെ.കെ. ജയചന്ദ്രന്‍

(എ)സംസ്ഥാനത്ത് അപേക്ഷ നല്‍കുന്നവര്‍ക്കെല്ലാം സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര പേര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി; ജില്ല തിരിച്ച് വിശദാംശം നല്‍കാമോ; 

(സി)സൌജന്യ വൈദ്യുതി കണക്ഷനുള്ള മാനദണ്ഡങ്ങളും ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും വ്യക്തമാക്കുമോ ? 

3680

കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമുളള പാവങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ 

ശ്രീ. വി. ശിവന്‍കുട്ടി

വീടു സ്ഥിതിചെയ്യുന്ന ഭൂമിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമുളള പാവങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുളള നടപടി സ്വീകരിക്കുമോ?

3681

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൌരോര്‍ജ പ്ലാന്‍റുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി സൌരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളെയാണ് ആയതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)സൌരോര്‍ജ്ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട വിഹിതം, ലഭിക്കുന്ന സബ്സിഡി തുക എന്നിവ പദ്ധതിയടിസ്ഥാനത്തില്‍ വിശദീകരിക്കുമോ; 

(സി)ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട വിഹിതം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3682

ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ നടപടി 

ശ്രീ. സി.എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 

(എ)കേന്ദ്രത്തില്‍നിന്ന് കേരളത്തിനുള്ള വൈദ്യുതി വിഹിതത്തില്‍ എത്ര കുറവ് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)കായംകുളം താപവൈദ്യുതി നിലയത്തിന്‍റേതുള്‍പ്പെടെയുള്ള വൈദ്യുതിനിലയങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(സി)പാരന്പരേ്യതര ഊര്‍ജ്ജം കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനു സ്വീകരിച്ചുവരുന്ന നടപടി വ്യക്തമാക്കുമോ ?

3683

കൂടംകുളത്തുനിന്നുള്ള വൈദ്യുതി വിഹിതം 

ശ്രീ. പി. എ. മാധവന്‍

(എ)പുതുതായി കമ്മീഷന്‍ ചെയ്ത കുടംകുളം വൈദ്യൂതി നിലയത്തില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടോ; എങ്കില്‍ എത്ര വൈദ്യുതി ലഭിക്കുന്നുണ്ടെന്നറിയിക്കുമോ; 

(ബി)കൂടംകുളത്തുനിന്നും വൈദ്യുതി സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിന് ഇപ്പോള്‍ തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിക്കുന്നുവെന്ന് അറിയിക്കുമോ?

3684

ഡീസല്‍ വൈദ്യുതി നിലയങ്ങളില്‍ ഗ്യാസ് അധിഷ്ഠിത യൂണിറ്റുകള്‍ 

ശ്രീ. ആര്‍. സെല്‍വരാജ് 
,, എം. എ. വാഹീദ് 
,, പി. എ. മാധവന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 

(എ) സംസ്ഥാനത്തെ ഡീസല്‍ വൈദ്യുതി നിലയങ്ങളിലെ യൂണിറ്റുകള്‍ ഗ്യാസ് അധിഷ്ഠിതമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി) പ്രസ്തുത പദ്ധതികള്‍ പ്രകാരം എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി) പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3685

സൌരോര്‍ജ്ജ പദ്ധതികള്‍ 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ) വൈദ്യുതി ബോര്‍ഡും നാഷണല്‍ ഹൈഡ്രോ പവര്‍ ലിമിറ്റഡും ചേര്‍ന്ന് കേരളത്തില്‍ ആരംഭിക്കുവാനുദ്ദേശിക്കുന്ന സൌരോര്‍ജ്ജ പദ്ധതികള്‍ ഏതൊക്കെയാണ്; ഇപ്രകാരം ലഭിക്കുന്ന വൈദ്യുതിയുടെ അളവ് എത്രയെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത രീതിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ താരിഫ് കണക്കാക്കുന്നത് ആരാണ്; ഇത് സൌജന്യമായി വൈദ്യുതി ബോര്‍ഡ് വിതരണം ചെയ്യുമോയെന്നറിയിക്കുമോ; 

(സി) പ്രസ്തുത പദ്ധതികള്‍ എന്നുമുതല്‍ ഉത്പാദനശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

3686

സതേണ്‍ ഗ്രിഡില്‍ നിന്നുള്ള സംസ്ഥാനത്തിന്‍റെ വൈദ്യുതി വിഹിതം 

ശ്രീ. കെ. ദാസന്‍ 
,, കെ. സുരേഷ് കുറുപ്പ് 
,, രാജു എബ്രഹാം 
,, ബാബു എം.പാലിശ്ശേരി 

(എ)സതേണ്‍ വൈദ്യുതി ഗ്രിഡ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചതിന്‍റെ ഫലമായി സതേണ്‍ ഗ്രിഡില്‍ അധികമായി ലഭ്യമായ പ്രസരണശേഷി എത്രയാണ്; 

(ബി)ഇതില്‍ കേരളത്തിന് ലഭ്യമായ വിഹിതം എത്രയാണ്;

(സി)കേരളത്തിന് അര്‍ഹമായ വിഹിതം ലഭിക്കുന്നതിന് തടസ്സമായതെന്താണ്; 

(ഡി)ഇതുപരിഹരിക്കാന്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

3687

സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ 

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

(എ)സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാനുള്ള നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; 

(ബി)ഇത്തരം പദ്ധതികളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്; 

(സി)പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതും, അപേക്ഷകള്‍ സ്വീകരിക്കുന്നതും ആരാണ് എന്ന് വിശദമാക്കുമോ; 

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3688

ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, റ്റി.വി. രാജേഷ് 
,, കെ.കെ. നാരായണന്‍ 
,, ഇ.പി. ജയരാജന്‍

(എ)കണ്ണൂര്‍ ജില്ലയില്‍ പണിനടന്നുവരുന്ന ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ നിലയനിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ സ്ഥിതി എന്താണ്; 

(ബി)പ്രസ്തുത പദ്ധതിയില്‍ നിന്ന് ലഭ്യമാകുന്ന വൈദ്യുതി ഗ്രിഡിലെത്തിക്കുന്നതിനുള്ള പ്രസരണ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ ആയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

3689

ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വൈദ്യുതി നിയന്ത്രണവും 

ശ്രീ. എം. എ. ബേബി 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
,, എ. പ്രദീപ്കുമാര്‍ 
,, കെ. കെ. ജയചന്ദ്രന്‍ 

(എ) ശബരിഗിരി ജലവൈദ്യൂത പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് സംബന്ധിച്ച് എന്നാണ് തീരുമാനമെടുത്തത്; 

(ബി) മുന്‍കൂട്ടി തീരുമാനമെടുത്ത അറ്റകുറ്റപ്പണിയുടെ ഭാഗമായി വൈദ്യുതി ലഭ്യതയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുറവ് പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചത്; 

(സി) മുന്‍കൂട്ടി ആസൂത്രണം ചെയ്ത പരിഹാരനടപടികള്‍ ഉണ്ടായിട്ടും ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യം വിശദമാക്കുമോ?

3690

നഗരപുനരാവിഷ്കൃത ഊര്‍ജ്ജിത ഊര്‍ജ്ജവികസന പദ്ധതി 

ശ്രീ. കെ. അച്ചുതന്‍ 
,, വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, സണ്ണി ജോസഫ്

(എ)കെ.എസ്.ഇ.ബി. നഗരപുനരാവിഷ്കൃത ഊര്‍ജ്ജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)സന്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3691

പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഗാര്‍ഹിക വൈദ്യുതികണക്ഷന്‍ 

ശ്രീമതി ഗീതാ ഗോപി

(എ)പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഗാര്‍ഹിക വൈദ്യുതികണക്ഷന്‍ നല്‍കുന്നതിന് നല്‍കിവരുന്ന പ്രതേ്യക പരിഗണനകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; 

(ബി)നാട്ടിക നിയോജകമണ്ഡലത്തില്‍ വൈദ്യുതി കണക്ഷന് അപേക്ഷിച്ചു കാത്തിരിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷകരുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ ; 

(സി)പ്രസ്തുത അപേക്ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?

3692

നേമം നിയോജക മണ്ഡലത്തിലെ സന്പൂര്‍ണ്ണ സൌജന്യ വൈദ്യുതി കണക്ഷനുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സന്പൂര്‍ണ്ണ സൌജന്യ വൈദ്യുതി പദ്ധതി പ്രകാരം നേമം നിയോജക മണ്ധലത്തില്‍ എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി എന്നുള്ളതിന്‍റെ വിശദാംശങ്ങള്‍ സെക്ഷന്‍ തിരിച്ച് ലഭ്യമാക്കുമോ? 

3693

അല്ലിമൂപ്പന്‍ -മുപ്പതേക്കര്‍ കോളനികളില്‍ വൈദ്യുതീകരണം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പറന്പിക്കുളത്തെ തേക്കടി അല്ലിമൂപ്പന്‍ -മുപ്പതേക്കര്‍ കോളനി കളില്‍ വൈദ്യുതീകരണം നടത്തുന്നതിന് ആര്‍.ജി.ജി.വി.വൈ പ്രകാരം പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ ; 

(ബി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ; 

(സി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ ; ഇതിനായി നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ?

3694

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം എത്രയാണ് എന്നറിയിക്കുമോ;

(ബി)വൈദ്യൂതീകരിക്കാത്ത വീടുകളുടെ എണ്ണം പഞ്ചായത്തു തിരിച്ച് ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊട്ടരക്കര നിയോജകമണ്ഡലത്തില്‍ എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ചുവെന്നും അവ ഏതെല്ലാം വിഭാഗങ്ങളില്‍പ്പെടുന്നുവെന്നും വ്യക്തമാക്കുമോ?

3695

കാസര്‍ഗോഡ് ജില്ലയിലെ സന്പൂര്‍ണ്ണ വൈദ്യുതീകരണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഇനിയും വൈദ്യുതി എത്താത്തപ്രദേശങ്ങള്‍ ഉണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)പ്രസ്തുത പ്രദേശങ്ങള്‍ വൈദ്യുതീകരിക്കുന്നതിന് കെ.എസ്.ഇ.ബി. യോ മറ്റ് ഏജന്‍സികളോ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)ആര്‍.ജി.ജി.വി.വൈയില്‍ ഏതൊക്കെ പ്രദേശങ്ങള്‍ വൈദ്യുതീകരിക്കാനുള്ള പ്രൊപ്പോസലുകളാണ് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3696

കൊല്ലം ജില്ലയിലെ രാജീവ് ഗാന്ധി റൂറല്‍ ത്വരിത വൈദ്യുതീകരണ പദ്ധതി 

ശ്രീ. കെ.രാജു

(എ)രാജീവ് ഗാന്ധി ഗ്രാമീണ ത്വരിത വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014-15 സാന്പത്തിക വര്‍ഷത്തില്‍ കൊല്ലം ജില്ലയ്ക്ക് എത്ര തുക അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)സാന്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട റോസ്മല ഗ്രാമത്തിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

3697

വയനാട് ജില്ലയിലെ ആര്‍.ജി.ജി.വി.വൈ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതികരണ്‍ യോജന പ്രകാരം 2013-14 വര്‍ഷത്തില്‍ വയനാട് ജില്ലയില്‍ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത പദ്ധതിക്കായി നടപ്പുസാന്പത്തിക വര്‍ഷം ജില്ലയില്‍ വകയിരുത്തിയ തുക എത്രയെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി പ്രകാരം ഈ സാന്പത്തിക വര്‍ഷം ജില്ലയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രവ്യത്തികളുടെ നിയോജകമണ്ധലം തിരിച്ചുള്ള വിശദാംശങ്ങളും ആയതിന് വകയിരുത്തിയ തുകയും വെളിപ്പെടുത്തുമോ ?

3698

വെട്ടയ്ക്കലില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ 

ശ്രീ. പി. തിലോത്തമന്‍

(എ)ചേര്‍ത്തല പട്ടണക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനു കീഴില്‍ എത്ര ഉപഭോക്താക്കള്‍ ഉണ്ടെന്നും; പ്രസ്തുത ഡിവിഷന്‍റെ പ്രവര്‍ത്തന പരിധി എത്ര ചതുരശ്ര കിലോമീറ്ററാണെന്നും അറിയിക്കുമോ; 

(ബി)വലിയ പ്രവര്‍ത്തന വിസ്തൃതിയുള്ളതും പരിധിയില്‍ കവിഞ്ഞ ഉപഭോക്താക്കളുള്ളതുമായ പട്ടണക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ വിഭജിച്ച് വെട്ടയ്ക്കല്‍ കേന്ദ്രമാക്കി പുതിയ ഡിവിഷന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രാഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടി ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ; 

(സി)വെട്ടയ്ക്കല്‍ കേന്ദ്രമാക്കി പുതിയ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അടിയന്തരമായി ആരംഭിച്ച് പട്ടണക്കാടിന്‍റെ തീരമേഖലയിലും വെട്ടയ്ക്കല്‍ പ്രദേശത്തുമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3699

ഔദേ്യാഗിക വസതികളിലെ വൈദ്യുതോപഭോഗം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ ഔദേ്യാഗിക വസതികളിലെ 2014 ജനുവരി 1-നുശേഷമുള്ള കാലയളവിലെ വൈദ്യുതോപഭോഗം എത്ര യൂണിറ്റ് വീതമാണെന്ന് വിശദീകരിക്കുമോ; 

(ബി)പ്രസ്തുത മാസങ്ങളില്‍ ഓരോ വസതിയിലെയും വൈദ്യുതി ചാര്‍ജ്ജ് എത്ര രൂപയാണെന്ന് വിശദമാക്കുമോ ?

3700

വൈദ്യുതോത്പാദനശേഷിയും ഉപഭോഗവും 

ശ്രീ. ഇ. ചന്ദ്രശേഖര്‍

(എ)സംസ്ഥാനത്തെ ആകെ ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്തെ വൈദ്യുതോത്പാദനശേഷി എത്രയെന്ന് സ്രോതസ്സുകള്‍ തിരിച്ച് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ആകെ വൈദ്യുത ഉപഭോഗം എത്രയെന്ന് കണക്കുകള്‍ വ്യക്തമാക്കുമോ;

(ഡി)201314 വര്‍ഷത്തില്‍ വിലയ്ക്കു വാങ്ങിയ വൈദ്യുതിയുടെ കണക്കുകള്‍ ഇനംതിരിച്ച് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.