|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3601
|
വള്ളിക്കുന്ന് മണ്ധലത്തിലെ പെരുവള്ളൂരില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്‍റെ സ്ഥലം
ശ്രീ. കെ. എന്‍. എ ഖാദര്‍
(എ)വള്ളിക്കുന്ന് മണ്ധലത്തിലെ പെരുവള്ളൂരില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്‍റെ കൈവശമുള്ള 50 സെന്‍റ് സ്ഥലം ഉപയോഗപ്പെടുത്തുവാന്‍ പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ സ്പോര്‍ട്സ് വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ടി സ്ഥലം കൃഷിഭൂമിയാണെന്ന കാരണം പറഞ്ഞ് പഞ്ചായത്തിന് അനുമതി നിഷേധിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നാളിതുവരെ കൃഷിയാവശ്യത്തിനായി ഉപയോഗിച്ചിട്ടില്ലാത്തതും വര്‍ഷങ്ങളായി കുട്ടികള്‍ കളിസ്ഥലമായി മാത്രം ഉപയോഗിച്ചുവരുന്നതുമായ ഈ സ്ഥലം അവരുടെ കളിസ്ഥലമായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമോ?
|
3602 |
18-ാമത്
അന്താരാഷ്ട്ര
ഫിലിം
ഫെസ്റ്റിവലിന്‍റെ
ആകെ ചെലവ്
ശ്രീ. പാലോട് രവി
(എ) 18-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ ഇനം തിരിച്ചുള്ള ആകെ ചെലവ് എത്രയാണ്;
(ബി) 18-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വരവ് - ചെലവ് കണക്കുകള്‍ ലോക്കല്‍ ഫണ്ട്, അക്കൌണ്ടന്‍റ് ജനറല്‍ എന്നിവരുടെ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടോ;
(സി) 18-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് രൂപീകരിച്ച സബ്കമ്മിറ്റികള്‍ ഏതെല്ലാം; അവയുടെ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ ആരായിരുന്നു;
(ഡി) 2013 സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ലഭിച്ച സിനിമകള്‍ എത്ര; ഏതെല്ലാം;
(ഇ) 2013-ലെ സിനിമാ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചെലവുകള്‍ ടി.എ., ഡി.എ. ഉള്‍പ്പെടെ വ്യക്തമാക്കുമോ?
|
3603 |
അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി ശുപാര്‍ശ
ശ്രീ.എ. കെ. ശശീന്ദ്രന്‍
(എ)സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്തെല്ലാം ശുപാര്‍ശകളാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
(ബി)അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)സിനി എക്സിബിറ്റേഴ്സ് അസ്സോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്‍ എന്നിവയുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
|
3604 |
സിനിമാ അവാര്‍ഡ് നല്‍കുന്ന രീതിയിലെ മാറ്റം
ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍
(എ) നിലവില്‍ ചലച്ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്ന രീതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) ഒരു അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിക്കു മുന്പില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് അവാര്‍ഡ് നല്‍കുന്നതിന് പകരം ജനകീയമായ അഭിപ്രായ വോട്ടെടുപ്പ് നടത്തി അവാര്‍ഡുകള്‍ നല്‍കുമോ; എങ്കില്‍ ഇത്തരമൊരു പരിഷ്കാരം ആലോചിക്കുമോ?
|
3605 |
ചലചിത്ര അക്കാഡമിക്ക് സര്‍ക്കാരില്‍ നിന്നും അനുവദിച്ച തുക
ശ്രീ. പാലോട് രവി
(എ)2013-14, 2014-15 വര്‍ഷങ്ങളിലേക്ക് ചലച്ചിത്ര അക്കാഡമിക്ക് സര്‍ക്കാരില്‍ നിന്നും അനുവദിച്ച തുക എത്രയാണ്;
(ബി)2013-14 വര്‍ഷം സര്‍ക്കാര്‍ ഫണ്ട് കൂടാതെ ചലച്ചിത്ര അക്കാഡമിക്ക് ലഭിച്ച ഇതര വരുമാനങ്ങള്‍ ഏതെല്ലാമാണ്;
(സി)2013-14 വര്‍ഷത്തെ ചലചിത്ര അക്കാഡമിയുടെ ചെലവുകള്‍ ഏതൊക്കെയാണ്; ഇനം തിരിച്ച് വ്യക്തമാക്കുക;
(ഡി)അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തത് നിയമപരമായി ഏറ്റെടുക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്; ഇതു സംബന്ധിച്ച് ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ?
|
3606 |
സംസ്ഥാന ചലചിത്ര അക്കാഡമിയിലെ തസ്തികകള്‍
ശ്രീ. പാലോട് രവി
(എ)കേരള സംസ്ഥാന ചലചിത്ര അക്കാഡമിയിലെ അനുവദനീയ തസ്തികകള്‍ എത്രയാണെന്നും ഏതെല്ലാമാണെന്നും അറിയിക്കുക;
(ബി)ഇതില്‍ സ്ഥിരം തസ്തികകള്‍ എത്രയെന്നും ഡെപ്യൂട്ടേഷന്‍, കോണ്‍ട്രാക്ട്, ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉണ്ടോയെന്നും എങ്കില്‍ എത്രപേരാണെന്നും വിശദമാക്കുമോ;
(സി)അംഗീകൃത തസ്തികകളേക്കാള്‍ കൂടുതല്‍ നിയമനം ചലച്ചിത്ര അക്കാഡമിയില്‍ എപ്പോഴെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര പേരാണെന്നും, ഏതെല്ലാം തസ്തികകളിലാണെന്നും അറിയിക്കുക;
(ഡി)ചലച്ചിത്ര അക്കാഡമിയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഗവണ്‍മെന്‍റ് അംഗീകരിച്ച റൂള്‍സ് നിലവിലുണ്ടോയെന്ന് വെളിപ്പെടുത്താമോ?
|
3607 |
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുവാന്‍ നടപടി
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ) സിനിമാഭിനയവും ചലച്ചിത്രവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പഠിപ്പിക്കുന്നതിന് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുവാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
(ബി) ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ;
(സി) ഈ കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
|
3608 |
ഏകീകരിച്ച സിനിമാ ടിക്കറ്റ് നിരക്ക്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) സിനിമാ തിയേറ്ററുകളില്‍ യാതൊരു പൊതുമാനദണ്ധവും ഇല്ലാതെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാറ്റഗറിയെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ ഏകീകരണം നടപ്പിലാക്കുന്നതിന് ശ്രമമുണ്ടാകുമോ;
(സി) തിയേറ്ററിന്‍റെ സാങ്കേതിക മികവ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി എന്നിവയടക്കമുള്ള ഘടകങ്ങളെ പരിഗണിച്ച് സിനിമാ തിയറ്ററുകളില്‍ അമിത ടിക്കറ്റ് ചാര്‍ജ് അനാവശ്യമായി ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി ഈ വിഷയത്തില്‍ ഒരു പൊതുമാനദണ്ധം നിശ്ചയിക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
(ഡി) ഈ വിഷയം പരിഹരിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് അറിയിക്കുമോ?
|
3609 |
പാഠ്യപദ്ധതിയില്‍ സിനിമ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)സ്ക്കൂള്‍ തലം മുതല്‍ പാഠ്യപദ്ധതിയോടൊപ്പം ചലച്ചിത്ര നിര്‍മ്മാണം സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ സാംസ്കാരിക വകുപ്പ് നടപടി സ്വീകരിക്കുമോ;
(ബി)ലോകോത്തര ക്ലാസ്സിക് ചലച്ചിത്രങ്ങളും മികച്ച ബാലചിത്രങ്ങളും സ്ക്കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ സ്ക്കൂളുകളിലും ഫിലിം ക്ലബുകള്‍ ആരംഭിക്കുന്നതിന് സാംസ്കാരിക വകുപ്പ് മുന്‍കൈ എടുക്കുമോ;
|
3610 |
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട്
ശ്രീ. പി. റ്റി. എ. റഹീം
(എ)നിലവിലുള്ള ഫെയര്‍ സ്റ്റേജുകള്‍ മാറ്റുക പ്രായോഗികമല്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഫെയര്‍ റിവിഷന്‍ കമ്മിറ്റി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് നല്‍കുകയും ആയത് അംഗീകരിച്ച് ഏഛ (ങ)െ 13/ഠൃമി ആയി 7.9.2013-ന് ഉത്തരവിറക്കുകയും ചെയ്തിരുന്നോ;
(ബി)എങ്കില്‍ ഇത്തവണത്തെ ബസ് ചാര്‍ജ് വര്‍ദ്ധനവിന് ശേഷവും ഫെയര്‍ സ്റ്റേജ് അപാകത സംബന്ധിച്ച് പഠിക്കുവാന്‍ ഇതേ കമ്മിറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തിയതിന് കാരണമെന്താണെന്ന് വ്യക്തമാക്കുമോ;
(സി)ഫെയര്‍ സ്റ്റേജ് അപാകതകള്‍ പരിഹരിക്കേണ്ടത് അതത് ട്രാന്‍സ്പോര്‍ട്ട് അതോറ്റിറ്റികളാണെന്ന ഹൈക്കോടതി വിധി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കാന്‍ വീണ്ടും ഫെയര്‍ റിവിഷന്‍ കമ്മിറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?
|
3611 |
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കോടതിവിധി
ശ്രീ. കെ. അജിത്
(എ)സംസ്ഥാനത്തെ ഫെയര്‍സ്റ്റേജിലെ അപാകത പരിഹരിക്കണമെന്ന കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതിനു മുന്പ് ഇതു സംബന്ധിച്ച് കോടതിവിധിയുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഫെയര്‍സ്റ്റേജിലെ അപാകത പരിഹരിക്കണമെന്ന കോടതിവിധി എന്ന് നടപ്പാക്കാനാവുമെന്ന് വ്യക്തമാക്കുമോ;
|
3612 |
മോണോ റെയില്‍ പദ്ധതിമൂലം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന നഷ്ടം
ശ്രീ. കെ. എം. ഷാജി
മോണോ റെയില്‍ പദ്ധതി സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ; എങ്കില്‍ എങ്ങനെയെല്ലാം?
|
3613 |
കെ.എസ്.ആര്‍.ടി.സി -യുടെ പ്രവര്‍ത്തനാവലോകനം
ശ്രീ. എളമരം കരീം
,, കെ. കെ. ജയചന്ദ്രന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, സി. കൃഷ്ണന്‍
(എ)കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ അവലോകനം നടത്തിയത് എപ്പോഴാണ്; ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിശദമാക്കുമോ;
(ബി)ജീവനക്കാരുടെ കുടിശ്ശികയായിട്ടുള്ള ശന്പളം ഉടന്‍ വിതരണം ചെയ്യാമോ;
(സി)കോര്‍പ്പറേഷന്‍റെ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുദ്ദേശമുണ്ടോയെന്നും വ്യക്തമാക്കുമോ ?
|
3614 |
തലസ്ഥാനത്തു നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസ് സര്‍വ്വീസ്
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, സി. പി. മുഹമ്മദ്
,, വി.ഡി. സതീശന്‍
,, ജോസഫ് വാഴക്കന്‍
(എ)തലസ്ഥാനത്ത് നിന്ന് മറ്റു നഗരങ്ങളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ ഡീലക്സ് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; വിവരിക്കുമോ;
(സി)ഇതേക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതി വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3615 |
കെ. എസ്.ആര്‍.ടി.സി. ബസുകളിലെ സീറ്റ് സംവരണം
ശ്രീ. സി. മോയിന്‍കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രക്കാരുടെ സീറ്റുകളുടെ സംവരണ ക്രമം എങ്ങനെയാണ്;
(ബി)എല്ലാത്തരം ബസ്സുകളിലും സീറ്റുകളുടെ സംവരണ രീതി ഒന്നുതന്നെയാണോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)നിലവിലുണ്ടായിരുന്ന സംവരണ ക്രമത്തില്‍ അടുത്തിടെ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?
|
3616 |
കെ. എസ്. ആര്‍. ടി. സി പാഴ്സല്‍ കൊറിയര്‍ സര്‍വ്വീസ്
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, കെ. അച്ചുതന്‍
,, എം. പി. വിന്‍സെന്‍റ്
,, കെ. മുരളീധരന്‍
(എ)കെ. എസ്, ആര്‍. ടി. സി പാഴ്സല്‍ കൊറിയര്‍ സര്‍വ്വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കോര്‍പ്പറേഷന്‍റെ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇത് എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിച്ചിട്ടുളളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദാംശങ്ങള്‍ എന്തെല്ലാം?
|
3617 |
കെ.എസ്.ആര്‍.ടി.സി.യില്‍ യാത്രചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ കര്‍മ്മപദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, വി.റ്റി. ബല്‍റാം
,, ആര്‍. സെല്‍വരാജ്
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്ര ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുവാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാംശങ്ങള്‍ എന്തെല്ലാം;
(ബി)ഇതിനായി പുനരുദ്ധാരണ പാക്കേജില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കോര്‍പ്പറേഷന്‍റെ സാന്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഇത് എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3618 |
സ്വകാര്യ പൊതുമേഖലകളില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ സംബന്ധിച്ച വിവരം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
,, റ്റി.വി. രാജേഷ്
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നടപടി സംസ്ഥാനത്തെ ബസ് യാത്രക്കാരെ എത്രത്തോളം ബാധിച്ചതായി അറിയാമോ;
(ബി)യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം വഴി യാത്രാക്കൂലി നിരക്കില്‍ ഉണ്ടായ വര്‍ദ്ധനകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചതുവഴി സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രതിമാസം ലഭിക്കുന്ന അധികവരുമാനം സംബന്ധിച്ച് വിശദമാക്കാമോ; സ്വകാര്യ-പൊതുമേഖലകളില്‍ സംസ്ഥാനത്ത് നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ എത്ര;
(ഡി)ഒടുവിലത്തെ യാത്രാക്കൂലി ഉള്‍പ്പെടെ ഈ സര്‍ക്കാരിന്‍റെ കാലത്ത് മൊത്തം എത്ര ശതമാനം വര്‍ദ്ധന വരുത്തുകയുണ്ടായിട്ടുണ്ട്; സാധാരണക്കാരായ ബസ് യാത്രക്കാര്‍ക്ക് ഇത് താങ്ങാവുന്നതാണെന്ന് കരുതുന്നുണ്ടോ?
|
3619 |
കെ.എസ്.ആര്‍.ടി.സി.യുടെ ആസ്തി വിവര കണക്ക്
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ) കെ.എസ്.ആര്‍.ടി.സി.യുടെ ആസ്തി വിവര കണക്ക് ലഭ്യമാക്കുമോ;
(ബി) സംസ്ഥാനത്ത് എവിടെയെല്ലാം കെ.എസ്.ആര്‍.ടി.സി.യ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട്; ഉള്ള കെട്ടിടങ്ങളുടെയും സ്ഥലത്തിന്‍റെയും മറ്റ് ജംഗമവസ്തുക്കളുടെയും വ്യാപ്തിയും അളവും വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്തിന് പുറത്ത് അയല്‍സംസ്ഥാനങ്ങളില്‍ എവിടെയെല്ലാം കെ.എസ്.ആര്‍.ടി.സി.യ്ക്ക് സ്ഥാവര ജംഗമ വസ്തുക്കളുണ്ട്; ഇവയുടെ വിശദാംശം പട്ടിക തിരിച്ച് നല്‍കാമോ;
(ഡി) കെ.എസ്.ആര്‍.ടി.സി.യ്ക്ക് തര്‍ക്കത്തിലിരിക്കുന്നതോ കോടതിയില്‍ കേസ്സിലിരിക്കുന്നതോ ആയ എന്തെല്ലാം അസറ്റുകളുണ്ട്; ഇത് സംബന്ധിച്ച വിശദവിവരം നല്‍കാമോ?
|
3620 |
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് ഇന്‍ഷ്വറന്‍സ്
ശ്രീ. സി. ദിവാകരന്‍
,, ജി. എസ്. ജയലാല്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ബസ്സുകള്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) കെ.എസ്.ആര്‍.ടി.സി.യ്ക്ക് മൊത്തം എത്ര ബസ്സുകളുണ്ട്; ഇവയില്‍ നിരത്തിലോടുന്ന ബസ്സുകള്‍ എത്രയുണ്ട്; ഇവയില്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ്, എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചര്‍, ഓര്‍ഡിനറി തുടങ്ങിയ വിഭാഗങ്ങളില്‍ എത്ര ബസ്സുകള്‍ വീതമുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി) എല്ലാ ബസ്സുകളേയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള എന്തു നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ?
|
3621 |
മാവേലിക്കര ഡിപ്പോയിലെ ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 43 ഷെഡ്യൂളുകളില്‍ മുപ്പത് ഷെഡ്യൂളുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എല്ലാ ഷെഡ്യൂളുകളും പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ബി)മാവേലിക്കര ഡിപ്പോയില്‍ ആവശ്യമായ ഡ്രൈവര്‍മാര്‍ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മതിയായ ഡ്രൈവര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
3622 |
കെ.എസ്.ആര്‍.ടി.സി.ക്ക് അടൂര്‍ മണ്ധലത്തില്‍ പുതിയ റൂട്ടുകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമസഭാ സാമാജികന്മാരുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ എത്ര പുതിയ റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി. ആരംഭിച്ചിട്ടുണ്ടെന്ന് മണ്ധലാടിസ്ഥാനത്തില്‍ റൂട്ട് വിവരം സഹിതം ലഭ്യമാക്കാമോ;
(ബി) അടൂര്‍ മണ്ധലത്തില്‍ പുതിയ കെ.എസ്.ആര്‍.ടി.സി. റൂട്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇത്തരത്തില്‍ എത്ര നിവേദനങ്ങള്‍ ലഭ്യമായെന്നും അവയേതെല്ലാമെന്നുമുള്ള വിവരം അറിയിക്കുമോ;
(സി) പ്രസ്തുത നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ഡി) അടൂര്‍ മണ്ധലത്തില്‍ കെ.എസ്.ആര്‍.ടി.സി. പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ) നിലവില്‍ അടൂര്‍ മണ്ധലത്തില്‍ കെ.എസ്.ആര്‍.ടി.സി. പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നതിനുള്ള താമസം എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
|
3623 |
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നിര്‍ത്തലാക്കല്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ കെ.എസ്.ആര്‍.ടി.സി.യുടെ എത്ര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(ബി) കെ.എസ്.ആര്‍.ടി.സി.യുടെ കന്പനിവല്‍ക്കരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ?
|
3624 |
കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)2014 ജനുവരിക്കുശേഷം കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്രസര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയത്;
(ബി)അവ നിര്‍ത്തലാക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
3625 |
ചാലക്കുടി-പഴനി ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടിയില്‍ നിന്നും വാഴച്ചാല്‍, മലക്കപ്പാറ, പൊള്ളാച്ചി വഴി പഴനിയ്ക്ക് കെ.എസ്.ആര്‍.ടി.സി. നടത്തിയിരുന്ന അന്തര്‍ സംസ്ഥാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ബസ്സ് സര്‍വ്വീസ് അടിയന്തരമായി പുന:രാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
3626 |
ചെന്നൈയിലേയ്ക്ക് ബസ് സര്‍വ്വീസ്
ശ്രീ. എ.എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)കെ.എസ്.ആര്‍.ടി.സി ചെന്നൈയിലേയ്ക്ക് അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്നുണ്ടോ;
(ബി)ഇല്ലെങ്കില്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
3627 |
വള്ളിക്കാപ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് സ്റ്റോപ്പ്
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)തിരൂര്‍ക്കാട്-അരീക്കോട് റോഡിലെ പ്രധാന ജംഗ്ഷനായ വള്ളക്കാപ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ ബസ്സുകള്‍ക്കും വള്ളിക്കാപ്പറ്റയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;
(സി)ഇല്ലെങ്കില്‍ 4 പ്രധാന റോഡുകളുടെ ജംഗ്ഷന്‍ കേന്ദ്രവും, പ്രധാനമായ 4 വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രശസ്തമായ മാനസിക ചികിത്സ കേന്ദ്രവും, പ്രശസ്തമായ അന്ധവിദ്യാലയവും പരിസരത്തായുള്ള വള്ളിക്കാപ്പറ്റയില്‍ കെ.എസ്.ആ.ടി.സി.യുടെ എല്ലാ ബസ്സുകള്‍ക്കും റിക്വസ്റ്റ് സ്റ്റോപ്പെങ്കിലും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3628 |
കെ.എസ്.ആര്‍ടി.സി. ഷെഡ്യൂളുകളില്‍ കൃത്രിമം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)അധിക ജോലിയുടെ വേതനം വാങ്ങുന്നതിനായി മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ഷെഡ്യൂളില്‍ കൃത്രിമം കാട്ടുന്നതായി വിജിലന്‍സ് കണ്ടെത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമാനക്രമക്കേടുകള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)ഷെഡ്യൂളില്‍ കൃത്രിമം കാണിച്ച് അധികവേതനം കൈപ്പറ്റിയ ജീവനക്കാര്‍ ആരെല്ലാമാണെന്ന് അവരുടെ പേര്, ഡിപ്പോ എന്നിവ കാണിച്ച് വ്യക്തമാക്കാമോ ;
(ഡി)ഇവര്‍ക്കെതിരെ എടുത്ത നടപടികള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
3629 |
കെ. എസ്. ആര്‍. ടി. സി.യുടെ ഇതര വരുമാനം
ശ്രീ. ഇ. കെ. വിജയന്‍
(എ)കെ. എസ്. ആര്‍.ടി.സി.ക്ക് ടിക്കറ്റ് കളക്ഷന്‍ കൂടാതെ മറ്റ് ഏതെല്ലാം രീതിയില്‍ വരുമാനം ലഭിക്കാറുണ്ട്; വിശദമാക്കാമോ;
(ബി)പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും മെയില്‍ കൊണ്ടു പോകുന്നതിന് തുക ഈടാക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണ;് വിശദാംശം നല്‍കാമോ;
(സി)കെ. എസ്. ആര്‍. ടി. സി യുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളില്‍ നിന്നും വാടകയിനത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന തുക വിശദമാക്കാമോ;
(ഡി)കെ. ഏസ്. ആര്‍. ടി. സി യുടെ ലാഭ-നഷ്ട കണക്ക് പരിശോധനാ വിധേയമാക്കുന്പോള്‍ ഇതര വരുമാനം കൂടി ചേര്‍ക്കാറുണ്ടോ; വിശദാംശം നല്‍കുമോ?
|
3630 |
പയ്യന്നൂര്‍ -ബാംഗ്ലൂര്‍ റൂട്ടില്‍ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൌകര്യം നടപ്പിലാക്കാല്‍
ശ്രീ. സി. കൃഷ്ണന്‍
കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അന്തര്‍ സംസ്ഥാന സര്‍വ്വീസായ പയ്യന്നൂര്‍ -ബാംഗ്ലൂര്‍ റൂട്ടില്‍ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൌകര്യം നടപ്പിലാക്കാതിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ ?
|
<<back |
next page>>
|