|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3562
|
സാമൂഹ്യവനവത്ക്കരണരീതി മാറ്റുവാന്‍ നടപടി
ശ്രീ. പുരുഷന്‍ കടലുണ്ടി
സാമൂഹ്യവനവത്ക്കരണ പരിപാടിക്ക് കേന്ദ്രീകൃത നഴ്സറികളില്‍ തൈകള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഇന്നത്തെ രീതി അവസാനിപ്പിക്കാനും കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍തോറും നടീല്‍ വസ്തു സമാഹരണം, തൈ ഉല്പാദനം, വിതരണം, തുടര്‍പരിപാലനം എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര പരിപാടി ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കാമോ ?
|
3563 |
പാലക്കാട് ജില്ലയിലെ സാമൂഹ്യ വനവല്‍ക്കരണ പദ്ധതി
ശ്രീ. എം. ഹംസ
(എ)സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയ്ക്കായി 2013-14 വര്‍ഷം എത്ര തുക നീക്കിവച്ചിരുന്നെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് തുക ചെലവഴിച്ചത് എന്നും അറിയിക്കുമോ;
(ബി)സാമൂഹ്യ വനവല്‍ക്കരണ പദ്ധതി മുഖേന പാലക്കാട് ജില്ലയില്‍ എത്ര വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചുവെന്നും അതിനായി എത്ര തുക ചെലവഴിച്ചുവെന്നും 01.06.2011 മുതല്‍ 31.03.2014 വരെയുള്ള കണക്ക് ലഭ്യമാക്കാമോ;
(സി)നഗരവല്‍ക്കരണത്തിന്‍റെ ഭാഗമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ കോംപൌണ്ടിലും, നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിലും വനവല്‍ക്കരണം നടത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ;
(ഡി)ഒറ്റപ്പാലം അസംബ്ലിമണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ സാമൂഹ്യ വനവല്‍ക്കരണ പദ്ധതി പ്രകാരം എത്ര വൃക്ഷതൈകള്‍ നട്ടു എന്നതിന്‍റെ വിശദാംശം ലഭ്യമാക്കാമോ?
|
3564 |
കാട്ടുതീ തടയാന്‍ നടപടി
ശ്രീ. എന്‍. ഷംസുദ്ദീന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വനപ്രദേശങ്ങളില്‍ അടുത്തകാലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ടോ;
(ബി)ഇത് ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍ കരുതലുകള്‍ വിശദീകരിക്കുമോ?
|
3565 |
റോഡുവികസനത്തിന് വനംവകുപ്പിന്‍റെ ഭൂമി ലഭ്യമാക്കാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര മണ്ഡലത്തിലൂടെ കടന്നുപോകുന്ന വാഴക്കോട്-ആലത്തൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ വാഴക്കോട് വളവില്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കുന്നതിന് വനം വകുപ്പിന്‍റെ ഭൂമി വിട്ട് നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഈ ആവശ്യത്തിലേക്ക് ഭൂമി വിട്ടു നല്‍കുന്നതിനുവേണ്ടി വനംവകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ പറയാമോ;
(ഡി)ഈ പ്രദേശത്തെ നിരന്തരമായുണ്ടാകുന്ന അപകടമരണങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കുന്നതിന് വാഴക്കോട് വളവില്‍ വനംവകുപ്പിന്‍റെ കീഴിലുള്ള ഭൂമി വിട്ടു നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3566 |
മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചിലെ നായാട്ടും കഞ്ചാവ് കൃഷിയും
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)മുന്നാര്‍ ഫോറസ്റ്റ് റേഞ്ചില്‍ ഇപ്പോഴും നടക്കുന്ന നായാട്ടിന് റേഞ്ച് ഓഫീസര്‍ കുട്ടുനില്‍ക്കുകയും കേസ് ഇല്ലാതാക്കുകയും ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അനേ്വഷണം നടത്തുമോ;
(ബി)ഇപ്പോഴും കഞ്ചാവു കൃഷിക്കും നായാട്ടിനും ആദിവാസികളെ ഉപയോഗിക്കുന്ന മാഫിയക്ക് ഉദേ്യാഗസ്ഥര്‍ കുട്ടുനില്‍ക്കുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?
|
3567 |
വനത്തിലും വനാതിര്‍ത്തിയിലും താമസിക്കുന്നവരുടെ കഷ്ടനഷ്ടങ്ങള്‍
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ആര്‍. സെല്‍വരാജ്
,, എം. പി. വിന്‍സെന്‍റ്
,, അന്‍വര്‍ സാദത്ത്
(എ)വനവാസികളുടേയും വനാതിര്‍ത്തിയില്‍ താമസിക്കുന്ന സമൂഹങ്ങളുടേയും കഷ്ടനഷ്ടങ്ങള്‍ കുറയ്ക്കാന്‍ എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഇതിനായി വന്യജീവിശല്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗ കര്‍ഷകരെ മാറ്റിപാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വനത്തിനുള്ളിലെ ഗോത്രവര്‍ഗ്ഗക്കാരും മറ്റ് സെറ്റില്‍മെന്‍റുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമോ; വിശദമാക്കാമോ?
|
3568 |
കാസര്‍ഗോഡ് ജില്ലയിലെ വന്യമൃഗ ആക്രമണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
(ബി)പ്രസ്തുത പരാതികളില്‍ എത്ര എണ്ണം പരിഗണിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)അനുവദിക്കപ്പെട്ട തുക എത്ര കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
|
3569 |
ഇടുക്കി ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ) വനത്തിനുള്ളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് എത്ര രൂപയുടെ ധനസഹായമാണ് അനുവദിക്കുന്നത്;
(ബി) 2013, 2014 വര്‍ഷങ്ങളില്‍ ഇതുവരെ ഇടുക്കി ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്;
(സി) ഇതില്‍ എത്ര പേരുടെ ആശ്രിതര്‍ ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്; ഇതില്‍ ആര്‍ക്കെല്ലാം ധനസഹായം അനുവദിച്ചുനല്‍കിയിട്ടുണ്ട്;
(ഡി) ധനസഹായം അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
|
3570 |
പാന്പ് കടിയേറ്റ് മരണപ്പെടുന്നവര്‍ക്കുള്ള ധനസഹായം
ശ്രീ. പി. കെ. ബഷീര്‍
(എ)വനം വകുപ്പില്‍ നിലവില്‍ ഏതെല്ലാം സാന്പത്തിക/നഷ്ടപരിഹാര സഹായം നല്‍കുന്ന പദ്ധതികളാണ് ഉള്ളത് ; അതിന്‍റെ വിശദാംശങ്ങള്‍ നല്കാമോ ;
(ബി)പാന്പ് കടിയേറ്റ് മരിക്കുന്നവര്‍ക്ക് നല്കുന്ന സഹായങ്ങളുടെ ഇനത്തില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എത്ര രൂപയാണ് ചെലവാക്കിയിട്ടുള്ളത് ?
|
3571 |
പാന്പ് കടിയേറ്റ് മരണമടഞ്ഞ ചാക്കോ ജോസഫിന്‍റെ ആശ്രിതര്‍ക്ക് ധനസഹായം
ശ്രീ. തോമസ് ചാണ്ടി
(എ)പാന്പ് കടിയേറ്റ് മരണമടഞ്ഞ ചേന്നംകരി പത്തില്‍ച്ചിറ വീട്ടില്‍ ചാക്കോ ജോസഫിന്‍റെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;
(ബി)ടിയാന്‍റെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?
|
3572 |
വനം വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതികള്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, വി. പി. സജീന്ദ്രന്‍
,, എ. റ്റി. ജോര്‍ജ്
,, ലൂഡി ലൂയിസ്
(എ) വനം വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഭൂരിഭാഗം ഫയലുകളും തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പദ്ധതിയുടെ പ്രവര്‍ത്തന രീതി എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?
|
3573 |
വനം വകുപ്പിലെ പെന്‍ഷന്‍ കേസുകള്‍ തീര്‍പ്പാകുന്നതിനുള്ള പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
'' സണ്ണി ജോസഫ്
'' ഐ.സി. ബാലകൃഷ്ണന്‍
'' ലൂഡി ലൂയിസ്
(എ)വനം വകുപ്പിലെ എല്ലാ പെന്‍ഷന്‍ കേസ്സുകളും തീര്‍പ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ പ്രവര്‍ത്തനരീതി എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
3574 |
ശ്രീ. മൊയ്തീന്‍ കുഞ്ഞിക്ക് കാസര്‍ഗോഡ് നിയമന നല്‍കുന്നതിനുവേണ്ടിയുള്ള അപേക്ഷ
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് അവരുടെ താലൂക്കുകളില്‍ തന്നെ നിയമനം നല്‍കണമെന്നുള്‍പ്പെടെയുള്ള ഏഛ.ങ..െചീ. 758/ഋറി. ഒ.ഉലു േറ.േ 28/12/1961എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ വിശദാംശം വ്യക്തമാക്കുമോ;
(ബി)കന്നട ഭാഷാ ന്യൂനപക്ഷക്കാരനായ വനം വകുപ്പ് ജീവനക്കാരന്‍ പി. മൊയ്തീന്‍ കുഞ്ഞിയെ തിരുവനന്തപുരത്ത് ഐ.എച്ച്.ആര്‍.ഡി, എ.ഡി.സി.സി.എഫ് ഓഫീസിലേയ്ക്ക് നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഏഛ.ങ..െ758/ഋറി.ഒ.ഉലുേ ഉത്തരവ് പ്രകാരം ശ്രീ. മൊയ്തീന്‍ കുഞ്ഞിക്ക് കാസര്‍ഗോഡ് നിയമനം നല്‍കണമെന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷ പരിഗണിക്കാന്‍ കഴിയാത്തതിന്‍റെ വിശദാംശം വ്യക്തമാക്കുമോ;
(ഇ)ശ്രീ. മൊയ്തീന്‍ കുഞ്ഞിക്ക് കാസര്‍ഗോഡ് നിയമനം നല്‍കുന്നത് പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3575 |
മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍റെ കീഴിലുള്ള ആദിവാസി വാച്ചര്‍മാര്‍
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)ഇടുക്കി ജില്ലയില്‍ വനം വകുപ്പിന്‍റെ മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍റെ കീഴില്‍ എത്ര ആദിവാസികളാണ് താല്‍ക്കാലിക വാച്ചര്‍മാരായി ജോലിചെയ്തു വരുന്നത്;
(ബി)ഇവരുടെ ദിവസ വേതനം എത്ര രൂപയാണ്; വേതന തുക നല്‍കുന്നതില്‍ കുടിശ്ശികയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ആയത് കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
3576 |
തസ്തികമാറ്റം നടത്തിയവരുടെ സീനിയോറിറ്റി
ശ്രീ. കെ. അജിത്
(എ)വനം വുകപ്പില്‍ ഫോറസ്റ്റര്‍ തസ്തികയിലേക്ക് തസ്തികമാറ്റം നടത്തിയ ശ്രീ. കെ. ബാബുരാജന്‍പിള്ള, ശ്രീ. പി. കെ. പ്രദീപ് എന്നിവരുടെ സീനിയോറിറ്റികള്‍ പുനക്രമീകരിച്ചുകൊണ്ട് ഉത്തരവുണ്ടായിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണം എന്തെന്നു വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)ശ്രീ. കെ. ബാബുരാജന്‍പിള്ള, ശ്രീ. പി. കെ. പ്രദീപ് എന്നിവര്‍ തസ്തികമാറ്റം നിറുത്തലാക്കുന്നതിന് (1990) മുന്‍പ് തസ്തികമാറ്റത്തിനായി അപേക്ഷ നല്‍കിയിരുന്നോ എന്നും എന്നാണ് ടിയാന്‍മാര്‍ അപേക്ഷ നല്‍കിയതെന്നും പ്രസ്തുത അപേക്ഷയിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ;
(സി)തസ്തികമാറ്റത്തിനായി ഇവര്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും പ്രസ്തുത അപേക്ഷകളില്‍ വകുപ്പുതലത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും സ്വീകരിച്ച നടപടികള്‍ പ്രസ്തുത കക്ഷികളെ അറിയിച്ചതിന്‍റെ പകര്‍പ്പും ലഭ്യമാക്കുമോ ;
(ഡി)ശ്രീ. കെ. ബാബുരാജന്‍പിള്ളയും, ശ്രീ. പി. കെ. പ്രദീപും നല്‍കിയിരുന്ന അപേക്ഷകള്‍ ലഭ്യമല്ല എങ്കില്‍ അന്ന് അപേക്ഷ നല്‍കിയിരുന്നു എന്നത് സംബന്ധിച്ച് എന്തു രേഖകളാണ് വനംവകുപ്പിന്‍റെ പക്കലുള്ളതെന്ന് അറിയിക്കുമോ; പ്രസ്തുത രേഖകളുടെ പകര്‍പ്പും ലഭ്യമാക്കുമോ;
(ഇ)ഫോറസ്റ്റര്‍ തസ്തികയിലേക്ക് തസ്തികമാറ്റം നിറുത്തലാക്കുന്നതുവരെ എത്ര പേര്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു എന്നും ഇവര്‍ ആരൊക്കെയെന്നും ഇതിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാണോ എന്നും വ്യക്തമാക്കുമോ;
(എഫ്)1998-ല്‍ ഫോറസ്റ്റര്‍ തസ്തികയിലേക്കുള്ള തസ്തികമാറ്റം പുനസ്ഥാപിച്ചതിനുശേഷം എത്ര പേര്‍ ഇതിനായി അപേക്ഷ നല്‍കിയെന്നും അപേക്ഷ അനുസരിച്ച് എത്ര പേര്‍ക്ക് തസ്തിതമാറ്റം അനുവദിച്ചു എന്നും അവര്‍ക്ക് നിലവിലെ സീനിയോറിറ്റി ക്രമത്തിലാണോ തസ്തികമാറ്റം അനുവദിച്ചതെന്നും വ്യക്തമാക്കുമോ?
|
3577 |
ഹരിതശ്രീ പദ്ധതി
ശ്രീ. പി. കെ. ബഷീര്‍
ഹരിതശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍വച്ച് പിടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
3578 |
ഹരിതശ്രീ പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ) ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5 ന് ഹരിതശ്രീ പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ എത്ര വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചതെന്ന് വിശദമാക്കുമോ;
(ബി) പ്രസ്തുത പദ്ധതി ആലപ്പുഴ ജില്ലയില്‍ വിജയകരമായി നടപ്പിലാക്കുന്നതിന് ആരൊക്കെ സഹകരിച്ചുവെന്ന് വൃക്ഷത്തൈകളുടെ കണക്ക് സഹിതം വ്യക്തമാക്കുമോ?
|
3579 |
ട്രീ കമ്മറ്റി അംഗങ്ങള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ജില്ലാതലത്തിലുള്ള ട്രീ കമ്മറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഓരൊ ജില്ലയിലേയും ട്രീ കമ്മിറ്റി അംഗങ്ങളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
(ബി)വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിച്ച് മാറ്റുന്പോള്‍ ജില്ലാതലത്തിലുള്ള ട്രീ കമ്മറ്റിയുടെ അനുമതി ലഭ്യമാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടാറുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ?
|
3580 |
ദേശീയഹരിത ട്രിബ്യൂണല്‍ മുന്പാകെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയഹരിത ട്രിബ്യൂണല്‍ മുന്പാകെ കേരളത്തിനുവേണ്ടി അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായോ;
(ബി)ദേശീയ ഹരിത ട്രിബ്യൂണല്‍ മുന്പാകെ കേരളത്തിനുവേണ്ടി സമര്‍പ്പിച്ച അഭിപ്രായനിര്‍ദ്ദേശങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
3581 |
കസ്തൂരിരംഗന്‍ റിപ്പാര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഹരിത ട്രൈബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്
ശ്രീ. രാജു എബ്രഹാം
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഹരിത ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് എന്തായിരുന്നുവെന്ന് അറിയാമോ; സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് എടുത്ത നിലപാട് എന്താണ്; കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;
(ബി)കരട് വിജ്ഞാപനം ഇറങ്ങിയശേഷവും, 2013 നവംബര്‍ 13 ലെ ഉത്തരവ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, നിലനില്‍ക്കുമെന്ന് ഹരിത ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം എന്നു വിശദമാക്കാമോ?
|
3582 |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലെ ഭേദഗതി
ശ്രീ. ഇ.പി. ജയരാജന്‍
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പരിസ്ഥതി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചതെപ്പോഴാണ്; എന്തെല്ലാം ഭേദഗതികളാണ് ആവശ്യപ്പെട്ടിരുന്നത്;
(ബി)കേരളത്തിന്‍റെ അപേക്ഷ പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയോടെ പുറത്തിറക്കിയ കരടു വിജ്ഞാപനത്തിന്‍റെ ഉള്ളടക്കം വിശദീകരിക്കുമോ; പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)കരടു വിജ്ഞാപനത്തിന്‍ മേല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടോ;
(ഡി)എങ്കിള്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ എന്താണെന്നു വ്യക്തമാക്കുമോ;
(ഇ)ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
3583 |
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പരിസ്ഥിത ആഘാത പഠനം
ശ്രീ. രാജു എബ്രഹാം
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണ്ടെത്തിയ 123 വില്ലേജുകളില്‍ പരിസ്ഥിതി ആഘാതപഠനം അരംഭിക്കാന്‍ വനം വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ബി)ഇതു സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ നവംബര്‍ 13 ന്‍റെ ഉത്തരവ് പ്രകാരം പരിസ്ഥിതി ലോലം എന്നു കണ്ടെത്തിയ പ്രദേശങ്ങളില്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
3584 |
ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട്
ശ്രീ. ഇ. പി. ജയരാജന്‍
(എ)കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്‍പ്രകാരം എത്ര വില്ലേജുകളാണ് പരിസ്ഥിതിലോല വില്ലേജുകളായി നിര്‍ദ്ദേശിച്ചിട്ടുള്ളത്; ഏതെല്ലാം ജില്ലയിലെ ഏതെല്ലാം വില്ലേജുകള്‍ എന്ന് വ്യക്തമാക്കാമോ;
(ബി)ഇതു സംബന്ധിച്ച് പഠിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം തയ്യാറാക്കിയ മാപ്പില്‍ എത്ര വില്ലേജുകളാണ് പരിസ്ഥിതിലോല വില്ലേജുകളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(സി)ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ഇപ്പോള്‍ തയ്യാറാക്കിയ മാപ്പിനുവേണ്ടി സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തായിരുന്നുവെന്നും നേരത്തെ മാപ്പ് തയ്യാറാക്കുവാന്‍ സ്വീകരിച്ച മാനദണ്ധങ്ങളില്‍ നിന്നും എന്തു വ്യത്യസ്ത മാനദണ്ധമാണു സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ?
|
3585 |
അനധികൃത ക്വാറികളും ക്രഷറുകളും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍
ശ്രീ. ജി. സുധാകരന്‍
,, കെ. സുരേഷ് കുറുപ്പ്
,, സി.കെ. സദാശിവന്‍
,, രാജു എബ്രഹാം
(എ)സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ വ്യവസ്ഥകള്‍ പാലിക്കാതെ ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചുവരുന്നതായി പരിസ്ഥിതി വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ക്വാറികളെ തടയുന്നതിന് പരിസ്ഥിതി വകുപ്പ് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;
(സി)നിരവധി ക്വാറികളും ക്രഷറുകളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
|
3586 |
ഖനനത്തിനുള്ള പരിസ്ഥിതി അനുമതി
ശ്രീമതി. കെ.കെ. ലതിക
(എ)ഖനനത്തിന് അനുമതി കൊടുക്കുന്നതിന് മുന്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സുപ്രീംകോടതി വിധി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ വിധിയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(സി)ഇത് സംബന്ധമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ ആയതിന്‍റെ കാരണവും വ്യക്തമാക്കുമോ?
|
3587 |
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് ഉയര്‍ത്തുന്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ) മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്പോള്‍ എത്ര ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകാന്‍ സാധ്യത ഉണ്ട് എന്നതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ;
(ബി) മുല്ലപ്പെരിയാര്‍ കേസില്‍ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നുവോ; ഇല്ലെങ്കില്‍ ഇപ്രകാരമുള്ള ഒരു വീഴ്ച വരുവാനിടയായ സാഹചര്യം വിശദമാക്കാമോ?
|
3588 |
തമിഴ്നാട് അതിര്‍ത്തിയിലെ ന്യൂട്രിനോ പരീക്ഷണശാല
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)തമിഴ്നാട് അതിര്‍ത്തിയിലെ പൊട്ടിപ്പുറത്ത് ന്യൂട്രിനോ പരീക്ഷണശാലയ്ക്കായി തുരങ്കം നിര്‍മ്മിക്കാനുള്ള പദ്ധതി പശ്ചിമഘട്ടത്തില്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പദ്ധതി ബാധിത മേഖലയില്‍ പകുതിയും വരുന്ന കേരളത്തിന്‍റെ അനുമതി ഈ പദ്ധതി നടത്തിപ്പിന് നല്‍കിയിട്ടുണ്ടോ;
(സി)പരീക്ഷണശാല നിര്‍മ്മിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ?
|
3589 |
പുതുക്കാട് ഇക്കോടൂറിസം പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാമിലെ ഇക്കോ ടൂറിസം പദ്ധതി പൂര്‍ത്തിയാക്കുവാന്‍ വനം വകുപ്പിനെ ഏല്‍പ്പിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പണി ഇപ്പോഴും പൂര്‍ത്തിയാക്കാതെ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
(സി)പദ്ധതി എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ?
|
3590 |
ചാലക്കുടിപ്പുഴയില്‍ രൂപം കൊണ്ടിരിക്കുന്ന ഓക്സ്ബോ തടാകം സംരക്ഷിക്കാന്‍ നടപടി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തിലെ കാട്ടുകുറ്റി പഞ്ചായത്തിലെ വൈന്തല ഭാഗത്ത് ചാലക്കുടിപ്പുഴയില്‍ രൂപം കൊണ്ടിട്ടുള്ള ഓക്സ്ബോ തടാകം സംര്‍ക്ഷിക്കുന്നതിനും, ജൈവ വൈവിധ്യബോര്‍ഡിന്‍റെ കീഴില്‍ 'പ്രകൃതി പൈതൃക ലിസ്റ്റില്‍' ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഓക്സ്ബോ തടാകം സംരക്ഷിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
T3591 |
ജലാശയങ്ങളിലെ ജലജീവി സന്പത്തു സംരക്ഷണം
ശ്രീ. എ. എം. ആരിഫ്
(എ)വേന്പനാട്ട് കായലിലെ മത്സ്യങ്ങളെക്കുറിച്ചും അവിടുത്തെ പക്ഷികളെക്കുറിച്ചും ഏതെങ്കിലും ആധികാരിക പഠനങ്ങള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തില്‍, അന്യം നിന്നുപോയ മത്സ്യ-പക്ഷി സന്പത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ;
(സി)എങ്കില്‍ അവ സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ;
(ഡി)വേന്പനാട്ട് കായലിലും അനുബന്ധ ജലാശയങ്ങളിലുമുള്ള വൈവിദ്ധ്യമാര്‍ന്ന ജലജീവി സന്പത്തു സംരക്ഷിക്കുന്നതിനും വ്യാപരിക്കുന്നതിനും ഒരു പ്രതേ്യക പദ്ധതി കൈക്കൊള്ളുമോ?
|
3592 |
കാവുകളുടെ സംരക്ഷണം
ശ്രീ. എം. ഉമ്മര്‍
(എ)കാവുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി എന്തെങ്കിലും ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സാന്പത്തിക സഹായം നല്‍കുന്ന ഏജന്‍സി/സ്ഥാപനം ഏതാണെന്ന് അറിയിക്കുമോ;
(സി)ഇത്തരം കാവു സംരക്ഷണത്തിന് വനംവകുപ്പിന് മാത്രമായി പദ്ധതികള്‍ നലവിലുണ്ടോ;
(ഡി)ഇത്തരം പദ്ധതികളുടെ മേല്‍നോട്ടം കാര്യക്ഷമമായി നടത്തുന്നുണ്ടോ; വിശദാംശം നല്‍കുമോ?
|
3593 |
സ്പോര്‍ട്സ് നയം
ശ്രീ. വി. ശിവന്‍കുട്ടി
,, രാജു എബ്രഹാം
,, എ. പ്രദീപ്കുമാര്‍
,, ജെയിംസ് മാത്യു
(എ)സര്‍ക്കാരിന്‍റെ സ്പോര്‍ട്സ് നയം വിമര്‍ശിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ ഒടുവില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)സര്‍ക്കാര്‍ സ്പോര്‍ട്സ് രംഗത്ത് അനുവര്‍ത്തിക്കുന്ന നയം കായികരംഗത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന ആക്ഷേപം പരിശോധിക്കുമോ;
(ഡി)സ്പോര്‍ട്സ് രംഗത്ത് സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നത് ഏതൊക്കെ സ്ഥാപനങ്ങളാണ് ?
|
3594 |
പൈക്കാ പദ്ധതി
ശ്രീ. മോന്‍സ് ജോസഫ്
(എ)സ്പോര്‍ട്സ് കൌണ്‍സില്‍ വഴി നടപ്പാക്കുന്ന പൈക്കാ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പൈക്കാ പദ്ധതിയില്‍ 2013-14' സാന്പത്തിക വര്‍ഷം കോട്ടയം ജില്ലയില്‍ ഏതെല്ലാം വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്; ഇതു സംബന്ധിച്ച മാനദണ്ധം വ്യക്തമാക്കാമോ;
(സി)2014-15' സാന്പത്തിക വര്‍ഷം കോട്ടയം ജില്ലയില്‍ ഏതൊക്കെ വിദ്യാലയങ്ങളിലാണ് പൈക്കാ പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;
(ഡി)പൈക്കാ പദ്ധതിയനുസരിച്ച് വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുന്ന രീതി വ്യക്തമാക്കുമോ; ഈ പദ്ധതിക്കുള്ള ഫണ്ട് നല്‍കുന്നത് ഏത് ഏജന്‍സിയാണെന്നും ഇതില്‍ കേന്ദ്രവിഹിതം എത്രയാണെന്നും സംസ്ഥാനവിഹിതം എത്രയാണെന്നും വ്യക്തമാക്കുമോ?
|
3595 |
അങ്കമാലി മണ്ധലത്തിലെ സ്മയില്‍ പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
കായിക വകുപ്പിന്‍റെ വിവിധോദ്ദേശ്യ പദ്ധതിയായ സ്മയിലില്‍(ടങകഘഋ) അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യന്പുഴ പഞ്ചായത്തിലെ പന്നംചിറയിലുള്ള ഒരേക്കറോളം വരുന്ന സ്ഥലം ഉള്‍ക്കൊള്ളിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
3596 |
ആലപ്പുഴ ജില്ല - സ്വിം ആന്‍റ് സര്‍വൈവ് പദ്ധതി
ശ്രീ. തോമസ് ചാണ്ടി
സ്വിം ആന്‍റ് സര്‍വൈവ് പദ്ധതി ആലപ്പുഴ ജില്ലയില്‍ എവിടെയെല്ലാമാണ് നടപ്പിലാക്കുന്നതെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
|
3597 |
ഷൂട്ടിംഗിന് സിവില്‍ സര്‍വ്വീസ് ടീം
ശ്രീ. കെ. എം. ഷാജി
(എ)ഷൂട്ടിംഗിന് സിവില്‍ സര്‍വ്വീസ് ടീം ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത്തരത്തില്‍ ഒരു ടീം രൂപീകരിക്കുന്നതിന് ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചിരുന്നോ ; എങ്കില്‍ ആയതിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(സി)ഷൂട്ടിംഗിനായി ഒരു സിവില്‍ സര്‍വ്വീസ് ടീം രൂപീകരിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ ?
|
3598 |
സ്കൂളുകളില്‍ "സ്പോര്‍ട്സ്കിറ്റ്' വിതരണം
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേന ഗവണ്‍മെന്‍റ് സ്കൂളുകളില്‍ "സ്പോര്‍ട്സ്കിറ്റ'് വിതരണം ചെയ്യാറുണ്ടോ എന്നറിയിക്കുമോ; എങ്കില്‍ ഇപ്രകാരം സ്പോര്‍ട്സ്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്;
(ബി)കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇടുക്കി നിയോജകമണ്ധലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് ഇതുവരെ "സ്പോര്‍ട്സ് കിറ്റ'് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
3599 |
തൃപ്രയാര്‍ ടി.എസ്.ജി.എ. സ്പോര്‍ട്സ് കോംപ്ളക്സ്
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക നിയോജക മണ്ധലത്തില്‍ തൃപ്രയാറില്‍ ടി.എസ്.ജി.എ. സ്പോര്‍ട്സ് കോംപ്ലക്സ് എന്ന പദ്ധതി ഇപ്പോഴും സജീവമായ പരിഗണനയിലുണ്ടോ ; പദ്ധതിയുടെ നിലവിലുള്ള പ്രര്‍ത്തനങ്ങളുടെ അവസ്ഥ എന്താണെന്ന് വിശദീകരിക്കാമോ ;
(ബി)പ്രസ്തുത സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണം സജീവമാക്കാന്‍ എന്തെങ്കിലും പ്രവര്‍ത്തന പദ്ധതികള്‍ പരിഗണനയിലുണ്ടോ ; പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
3600 |
കൊല്ലം ഹോക്കി കോര്‍ട്ടിന്‍റെ നിര്‍മ്മാണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ഹോക്കി കോര്‍ട്ടിന്‍റെ നിര്‍മ്മാണം സംബന്ധിച്ച വിശദാംശം നല്‍കുമോ;
(ബി)ഹോക്കി കോര്‍ട്ടിന്‍റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്നറിയിക്കാമോ;
(സി)ഹോക്കി കോര്‍ട്ടിന് പുറമെ കൊല്ലം ജില്ലയില്‍ ദേശീയ ഗെയിംസിന്‍റെ ഭാഗമായി ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ആകെ നിര്‍മ്മാണച്ചെലവ് എത്രയെന്നറിയിക്കുമോ?
|
<<back |
next page>>
|