|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3401
|
തീരക്കടലില്‍ മത്സ്യ ലഭ്യത കുറയുന്നത് സംബന്ധിച്ച്
ശ്രീ. കെ. വി.
അബ്ദുള്‍ ഖാദര്‍
(എ)തീരക്കടലില്‍ മത്സ്യലഭ്യത കുറയുന്നത് സംബന്ധിച്ച് ഏതെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
|
3402 |
മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാന ഫഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയില്‍ ഏതൊക്കെ സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിട്ടുളളതെന്ന് വ്യക്തമാക്കുമോ;
(ബി)ഇങ്ങനെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;
(സി)ഈ പദ്ധതിയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
3403 |
മാതൃകാ മത്സ്യഗ്രാമ പദ്ധതി
ശ്രീ. ലൂഡി ലൂയിസ്
,, വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, ആര്‍. സെല്‍വരാജ്
(എ)മാതൃകാ മത്സ്യഗ്രാമ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)എത്ര കോടി രൂപയാണ് ഇതുവഴി നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ഡി)പ്രസ്തുത പദ്ധതിയ്ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
3404 |
മത്സ്യഗ്രാമം പദ്ധതി പ്രകാരം വീടുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മത്സ്യഗ്രാമം പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വീടുകള്‍ അനുവദിച്ചെന്നും അവ ഏതെല്ലാം മത്സ്യഗ്രാമങ്ങളിലാണെന്നും വ്യക്തമാക്കുമോ;
(ബി)അനുവദിച്ച വീടുകളില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചെന്നും, ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നതെന്നും വിശദമാക്കുമോ;
(സി)ശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
3405 |
ട്രോളിംഗ് നിരോധനം ശക്തിപ്പെടുത്താന്‍ നടപടികള്‍
ശ്രീ. പി. തിലോത്തമന്‍
(എ)ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്പോള്‍ തൊട്ടടുത്ത് കടല്‍തീരമുള്ള അയല്‍ സംസ്ഥാനങ്ങളിലും ഇതേ കാലയളവില്‍ ഇപ്രകാരം ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നുണ്ടോ എന്നും അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാറുണ്ടോ; ഉണ്ടെങ്കില്‍ അത് ഏത് ഏജന്‍സിയാണ് പരിശോധിക്കുന്നത് എന്നു പറയാമോ;
(ബി)ട്രോളിംഗ് നിരോധിച്ച കാലയളവില്‍ ആധുനിക സംവിധാനമുള്ള ഫിഷിംഗ് ഷിപ്പുകളും ബോട്ടുകളും പുറംകടലില്‍ നങ്കൂരമിട്ട് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തീരമേഖലകളിലേതടക്കമുള്ള മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ എന്തു നടപടികളാണുള്ളത് എന്ന് വ്യക്തമാക്കുമോ?
|
3406 |
ട്രോളിംഗ് നിരോധനം സംബന്ധിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശകള്‍
ശ്രീ.പി.കെ. ഗുരുദാസന്‍
(എ)ട്രോളിംഗ് നിരോധനം സംബന്ധിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
3407 |
കേരള ഫിഷ്സീഡ് ഓര്‍ഡിനന്‍സ്, 2014
ശ്രീ. റ്റി.വി. രാജേഷ്
കേരള ഫിഷ്സീഡ് ഓര്‍ഡിനന്‍സ്, 2014 നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഫിഷറീസ് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
3408 |
സന്പാദ്യസമാശ്വാസ പദ്ധതി വഴി ധനസഹായം
ഡോ. ടി. എം. തോമസ് ഐസക്
(എ)മത്സ്യത്തൊഴിലാളികളുടെ സന്പാദ്യസമാശ്വാസ പദ്ധതി വഴി 2013-14 സാന്പത്തിക വര്‍ഷം നല്‍കേണ്ടി യിരുന്ന ധനസഹായം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ; ഇത് പൂര്‍ണ്ണമായും ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഈ പദ്ധതി പ്രകാരം 2013-14 സാന്പത്തിക വര്‍ഷത്തില്‍ ധനസഹായത്തിന് അര്‍ഹരായിരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ എത്രയെന്നും തീരദേശമത്സ്യത്തൊഴിലാളികള്‍ എത്രയെന്നും വ്യക്തമാക്കാമോ;
(സി)ഈ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലാത്ത തീരദേശമത്സ്യത്തൊഴിലാളികളെത്രയെന്നും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെത്രയെന്നും വ്യക്തമാക്കാമോ?
|
3409 |
മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷനില്‍ തീര്‍പ്പാവാതെ കിടക്കുന്ന അപേക്ഷകള്‍
ശ്രീ. കെ. ദാസന്‍
(എ)മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷനില്‍ തീര്‍പ്പാവാതെ കിടക്കുന്ന എത്ര അപേക്ഷകള്‍ ഉണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ഉണ്ട് എന്നും അപേക്ഷകര്‍ ആരെല്ലാ മാണെന്നും വ്യക്തമാക്കുമോ;
(സി)തീര്‍പ്പാവാതെ കിടക്കുന്ന പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കി മത്സ്യതൊഴിലാളികള്‍ക്ക് കടാശ്വാസം ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
3410 |
ഉള്‍നാടന്‍ മത്സ്യകൃഷി പരിപോഷിപ്പിക്കുന്നതിനായി പദ്ധതികള്
ശ്രീ.എം. ഹംസ
(എ)സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കുളങ്ങള്‍ ഉള്ള പാലക്കാട് ജില്ലയിലെ കുളങ്ങളില്‍ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)ഉള്‍നാടന്‍ മത്സ്യസന്പത്തിന്‍റെ പരിരക്ഷയ്ക്കും, പോഷണത്തിനുമായി നവീനങ്ങളായ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനായി 2014-15 വര്‍ഷത്തില്‍ എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
(സി)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന "മത്സ്യ സമൃദ്ധി' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രോജക്ടിനായി ഓരോ ഗ്രാമപഞ്ചായത്തിലും ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
|
3411 |
ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ സര്‍ക്കാര്‍ നോട്ടത്തില്‍ മത്സ്യകൃഷി
ശ്രീ. ബി. സത്യന്‍
(എ)ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ എവിടെയെല്ലാമാണ് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മത്സ്യകൃഷി നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം തരത്തിലുള്ള മീനുകളെയാണ് ഇവിടെ വളര്‍ത്തുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഇവിടെ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് എത്ര കര്‍ഷകരാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ കര്‍ഷകര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സഹായമാണ് വകുപ്പ് നല്‍കുന്നതെന്ന് വിശദമാക്കുമോ?
|
3412 |
കൂടുകൃഷിക്കുള്ള അനുമതി
ശ്രീ. സി. കൃഷ്ണന്‍
(എ)തുറന്ന ജലാശയങ്ങളില്‍ കൂടുകൃഷി (ഓപ്പണ്‍ വാട്ടര്‍ കേജ് കള്‍ച്ചര്‍) നടത്തുന്നതിന് അനുമതി നല്‍കാനുള്ള അധികാരം ഏത് വകുപ്പില്‍ നിന്നാണ് ലഭ്യമാക്കേണ്ടതെന്ന് വിശദമാക്കാമോ;
(ബി)കൂടുകൃഷി (കേജ് കള്‍ച്ചര്‍) നടത്തുന്നതിന് ഫിഷറീസ് വകുപ്പില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ടോ; എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
|
3413 |
ഫിര്‍മയുടെ പോളവാരല്‍ പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിര്‍മ മുഖേന നടപ്പിലാക്കിയ പോളവാരല്‍ പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളിതുവരെ ഓരോ സാന്പത്തിക വര്‍ഷവും എത്ര രൂപാ വീതം ചെലവവിച്ചുവെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
(ബി)ഫിര്‍മയുടെ പോളവാരല്‍ പദ്ധതി കാലാവധി 2014 ജൂണ്‍ 29 ന് പൂര്‍ത്തീകരിക്കുന്നതിനാല്‍ പുതിയ പദ്ധതി അംഗീകാരത്തിനായി ഫിര്‍മ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)ഇത്തരത്തില്‍ വാരുന്ന പോളയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
(ഡി)പോള വാരുന്നതിന്‍റെ കണക്ക് നേരത്തേ ഉണ്ടായിരുന്നതില്‍ നിന്നും എത്ര മാത്രം പോള വെള്ളത്തില്‍ കുറവുണ്ടായി എന്നതിന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്ന രീതിയെക്കുറിച്ചും ജലാശയങ്ങളില്‍ എത്ര മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതിന്‍റെ കണക്കുകള്‍ സൂക്ഷിക്കാത്തതിനെക്കുറിച്ചും ആരെങ്കിലും പരാതിയോ ആക്ഷേപങ്ങളോ ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
3414 |
ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് ധനസഹായം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ദേശീയ മത്സ്യ വികസന ബോര്‍ഡിന്‍റെയും സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍റെയും സംയുക്ത സംരംഭമായി ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് ധനസഹായം അനുവദിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം മത്സ്യമാര്‍ക്കറ്റുകള്‍ക്ക് ധനസഹായം അനുവദിച്ചു എന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
(സി)കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റ് ആധുനികവല്‍ക്കരിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
|
3415 |
കുട്ടനാട് മണ്ധലത്തില്‍ അപ്ഗ്രേഡേഷന്‍ ഓഫ് കോസ്റ്റല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് മണ്ധലത്തില്‍ തലവടി ഗ്രാമപഞ്ചായത്തിലെ വട്ടടി കടവ് മുതല്‍ വാണിയപുരപടി വരെയും എബനേസര്‍ പടി മുതല്‍ വാലേല്‍ പടി വരെയും നാലാങ്കല്‍ പടി മുതല്‍ പനവേലി പടി വരെയും ഉള്ള റോഡ് നിര്‍മ്മാണം അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുമുടി പഞ്ചായത്തില്‍ പാലത്തിക്കാട് ക്ഷേത്രം മുതല്‍ ജ്യോതി ജംങ്ഷന്‍ വരെയുള്ള ബണ്ട് റോഡിന്‍റെ എസ്റ്റിമേറ്റിന് മുന്‍ഗണന നല്‍കി ഭരണാനുമതി ലഭ്യമാക്കുമോ?
(സി)കൈനകരി ഗ്രാമപഞ്ചായത്തില്‍ ബേക്കറി ജംങ്ഷന്‍ മുതല്‍ കിഴക്കോട്ട് വാലടിതറ വരെയും ഒന്നാം വാര്‍ഡിലെ നടുതുരത്ത്-കുപ്പപ്പുറം റോഡിനും കൈനകരി പഞ്ചായത്ത് മുതല്‍ ആറ്റുതീരം വഴി തെക്കോട്ട് പഴൂര്‍ ക്ഷേത്രം വരെയുള്ള റോഡിനും മുന്‍ഗണന നല്‍കി ഭരണാനുമതി നല്‍കി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
3416 |
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
തീരദേശറോഡുകള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ തീരദേശറോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്;
(ബി)2013-14 വര്‍ഷത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഏതൊക്കെ റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള എസ്റ്റിമേറ്റുകളാണ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്; അതിനുള്ള ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3417 |
തീരസമൃദ്ധി പദ്ധതിയുടെ ഫണ്ട്
ശ്രീ. ജി.എസ്. ജയലാല്‍
(എ)തീരസമൃദ്ധി പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂര്‍ മണ്ഡലത്തിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ നെല്ലേറ്റില്‍ എന്ന സ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നുവോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)അധികാരികളില്‍ നിന്നും യഥാസമയം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതുകാരണമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ കഴിയാതിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലേക്ക് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ ആയത് എന്താണെന്നും അവ ഒഴിവാക്കിക്കിട്ടുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും അറിയിക്കുമോ?
|
3418 |
പൊഴിക്കര-ലക്ഷ്മിപുരം റോഡില്‍ റെഗുലേറ്റര്‍-കംബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് നടപടി
ശ്രീ. ജി.എസ്.ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊഴിക്കര-ലക്ഷ്മീപുരം റോഡില്‍ പൊഴിമുറിയുന്ന ഭാഗത്ത് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിലേക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നുവോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്ഥലത്ത് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് സ്ഥാപിച്ചാല്‍ മാത്രമേ ഈ റോഡു വഴിയുള്ള ഗതാഗതം തുടരുവാന്‍ കഴിയൂവെന്ന് ബോദ്ധ്യമുണ്ടോ; ഇതു സംബന്ധിച്ച് അനുകൂല നടപടി സ്വീകരിക്കുമോ;
|
3419 |
പൊഴിക്കര-കൊല്ലം തീരദേശ റോഡിന്‍റെ ശോചനീയാവസ്ഥ
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ പൊഴിക്കര നിന്നും ആരംഭിച്ച്ലക്ഷ്മീപുരം തോപ്പ് വഴി കൊല്ലത്തേക്കുള്ള തീരദേശ റോഡിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
(ബി)പ്രസ്തുത റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
|
3420 |
നാട്ടിക മണ്ധലത്തിലെ കടലേറ്റം തടായന്‍ നടപടികള്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക മണ്ധലത്തിലെ വലപ്പാട്, നാട്ടിക തളിക്കുളം സമുദ്ര തീരപ്രദേശങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുന്പോഴുണ്ടാകുന്ന കടലേറ്റം തടയാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രദേശങ്ങളിലെ പുലിമുട്ടുകളുടെ നിര്‍മ്മാണം സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ; ഇതിന് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും അറിയിക്കുമോ;
(സി)പുലിമുട്ടുകളുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്നും എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും അറിയിക്കുമോ?
|
3421 |
അന്പലപ്പുഴ നിയോജക മണ്ധലത്തില്‍ മത്സ്യത്തൊഴിലാളി ഭവനനിര്‍മ്മാണ ധനസഹായം
ശ്രീ. ജി. സുധാകരന്‍
(എ) അന്പലപ്പുഴ മണ്ധലത്തില്‍ ഭവനരഹിതരായ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉണ്ട് എന്നും അവര്‍ ആരെല്ലാം എന്നും പേര്, വിലാസം എന്നിവ സഹിതം വിശദമാക്കാമോ;
(ബി) ഇവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(സി) അന്പലപ്പുഴ മണ്ധലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ ഭവനനിര്‍മ്മാണ പദ്ധതികളിലായി എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്; ധനസഹായം ലഭിച്ചത് ആര്‍ക്കെല്ലാം; പേരും വിലാസവും വിശദമാക്കി പട്ടിക ലഭ്യമാക്കുമോ;
(ഡി) പ്രസ്തുത ധനസഹായത്തിന് പരിഗണിച്ച ലിസ്റ്റില്‍ നിന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണവും ഒഴിവാക്കിയത് ആരെയെല്ലാമെന്നും വിലാസം സഹിതം വ്യക്തമാക്കുമോ;
(ഇ) പ്രസ്തുത ആനുകൂല്യ വിതരണത്തിന്‍റെ പുരോഗതിയും എത്ര പേര്‍ക്ക് ധനസഹായം ലഭ്യമായി എന്നും ലഭ്യമായത് ആര്‍ക്കെല്ലാം എന്നും വ്യക്തമാക്കാമോ?
|
3422 |
മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളി ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നല്‍കി വരുന്ന ധനസഹായം എന്തെല്ലാമാണ്;
(സി)ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം 2011 മുതല്‍ 2014 വരെ എത്ര തുക അനുവദിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?
|
3423 |
കടലാക്രമണത്തില്‍ ഫൈബര്‍ വള്ളം തകര്‍ന്ന് വള്ളിക്കുന്ന് മണ്ധലത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായ നഷ്ടം
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)കടലാക്രമണത്തില്‍ ഫൈബര്‍ വള്ളം തകര്‍ന്ന് വള്ളിക്കുന്ന് മണ്ധലത്തിലെ മത്സ്യത്തൊഴലാളികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം കഴിഞ്ഞ വര്‍ഷം സംഭവിച്ചിട്ടും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ഇതു സംബന്ധിച്ച്, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;
(ഡി)മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ തോതില്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉടന്‍ സ്വീകരിക്കുമോ?
|
3424 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ഫിഷറീസ് വകുപ്പില്‍ സേവനം ചെയ്ത അംഗപരിമിതര്‍ക്ക് പുനര്‍നിയമനം
ശ്രീ. സി. ദിവാകരന്‍
(എ)1999 മുതല്‍ 2003 വരെ കാലയളവില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെട്ട് ആറുമാസം ഫിഷറീസ് വകുപ്പില്‍ സേവനം ചെയ്ത അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കിയിട്ടുണ്ടോ; എങ്കിള്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കുമോ;
(ബി)കരുനാഗപ്പള്ളി താലൂക്കില്‍ പാവുന്പ വില്ലേജില്‍ പാവുന്പതെക്ക് കൊച്ചുവീട്ടില്‍ വൈ.രാജു എന്ന അംഗപരിമിതന് പുനര്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ തീയതി വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും പ്രസ്തുത വ്യക്തിക്ക് ഇതുവരെ ഫിഷറീസ് വകുപ്പ് നിയമന ഉത്തരവ് നല്‍കാതിരിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഉത്തരവ് നടപ്പാക്കാതെ കാലതാമസം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
3425 |
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിമാന സര്‍വ്വീസ്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സീസണ്‍ സമയത്ത് വിമാനക്കൂലി വര്‍ദ്ധിപ്പിക്കുന്ന നടപടി മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
(ബി)പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്തിന്‍റെ താല്പര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു വിമാനകന്പനി എന്ന മുന്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളത്?
|
3426 |
ആറന്മുള വിമാനത്താള നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ മുന്പാകെ നടന്ന കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് ആരാണെന്ന് വെളിപ്പെടുത്തുമോ;
(ബി)ഹരിത ട്രൈബ്യൂണല്‍ മുന്പാകെ സര്‍ക്കാര്‍ അവതരിപ്പിച്ച വാദമുഖങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും ഇതിന്‍റെ വിശദാംശങ്ങള്‍ എന്തൊക്കെയെന്നും അറിയിക്കാമോ;
(സി)ഹരിത ട്രൈബ്യൂണല്‍ മുന്പാകെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കെ.ജി.എസ് കന്പനിക്ക് അനുകൂലമായിരുന്നോ പ്രതികൂലമായിരുന്നോ എന്ന് വിശദമാക്കാമോ;
(ഡി)ഹരിത ട്രൈബ്യൂണലിന്‍റെ ഇപ്പോഴത്തെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമോ എന്ന് വ്യക്തമാക്കുമോ?
(ഇ)ആറന്മുള വിമാനത്താവള നിര്‍മ്മാണ വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വിശദമാക്കുമോ?
|
<<back |
|