|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3367
|
മദ്യ നയത്തെ കുറിച്ചുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്
ഡോ. ടി.എം. തോമസ് ഐസക്
(എ)മദ്യനയത്തെക്കുറിച്ച് പഠനം നടത്തുന്നതിന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)കള്ള്ചെത്ത് വ്യവസായത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കാന്‍ തയ്യാറാകുമോ?
|
3368 |
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍റെ ധനസഹായം
ശ്രീ. ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്
,, പി. എ. മാധവന്
,, വി. ഡി. സതീശന്‍
(എ)ബിവറേജസ് കോര്‍പ്പറേഷന്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാന്പത്തികസഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്;
(സി)ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
(ഡി)ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങളെന്തെല്ലാം?
|
3369 |
ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന
ശ്രീ. എസ്. ശര്‍മ്മ
(എ)നടപ്പ് സാന്പത്തിക വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി എത്ര രൂപയുടെ മദ്യം വിറ്റഴിക്കപ്പെട്ടുവെന്നും, മദ്യ വില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന് എത്ര രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ടേന്നും വെളിപ്പേടുത്തുമോ;
(ബി)വിവിധ മദ്യ കന്പനികളില്‍ നിന്നും മദ്യം വാങ്ങുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ എന്തെല്ലാം മാനദണ്ധങ്ങളാണ് സ്വീകരച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
3370 |
എക്സൈസ് സേനയ്ക്ക് പരിശീലനം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' സണ്ണി ജോസഫ്
'' എ.പി. അബ്ദുള്ളക്കുട്ടി
'' എം.പി. വിന്‍സെന്‍റ്
(എ)എക്സൈസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം നിലവിലുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)നിലവിലുള്ള എക്സൈസ് നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ഉദേ്യാഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്നുണ്ടോ;
(സി)എക്സൈസ് ഉദേ്യാഗസ്ഥരുടെ ഔദേ്യാഗിക കൃത്യനിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ നിരീക്ഷിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)എക്സൈസ് സേനയുടെ കൃത്യനിര്‍വ്വഹണം നിരക്ഷീക്കുവാന്‍ ഉന്നതതല സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?
|
3371 |
എസ്കൈസ് വകുപ്പില്‍ ഇ-പേയ്മെന്‍റ് സന്പ്രദായം
ശ്രീ. സി. പി. മുഹമ്മദ്
,, ഷാഫി പറന്പില്‍
,, ലൂഡി ലൂയിസ്
,, എം. പി. വിന്‍സന്‍റ്
(എ)എക്സൈസ് വകുപ്പില്‍ ഇ-പേയ്മെന്‍റ് സന്പ്രദായം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)ഇ-പെയ്മെന്‍റ് വിജയകരമാകും എന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3372 |
എക്സൈസ് വകുപ്പിലെ കന്പ്യൂട്ടര്‍വത്ക്കരണം
ശ്രീ. റ്റി.എന്‍. പ്രതാപന്
,, കെ. മുരളീധരന്
,, തേറന്പില്‍ രാമകൃഷ്ണന്
,, കെ. ശിവദാസന്‍ നായര്‍
(എ)എക്സൈസ് വകുപ്പ് കന്പ്യൂട്ടര്‍വത്കരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ബി)എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, റെയ്ഞ്ച്, ഡിവിഷന്‍ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പുതിയ കന്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(സി)എക്സൈസ് സംബന്ധമായ ഇടപാടുകള്‍ പൂര്‍ണ്ണമായും കന്പ്യൂട്ടര്‍വത്കരിച്ച് ഓണ്‍ലൈന്‍ വഴിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
3373 |
അബ്കാരികള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ തുക
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)അബ്കാരികള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ ആകെ തുക എത്രയാണെന്ന് വിശദമാക്കാമോ;
(ബി)കുടിശ്ശിക ഈടാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)ഏറ്റവും കൂടുതല്‍ തുക കുടിശ്ശിക വരുത്തിയ അബ്കാരികളുടെ പേര് വിവരം വ്യക്തമാക്കുമോ?
|
3374 |
കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ
അനുവദിച്ച ബാര്‍ ലൈസന്‍സുകള്‍
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
(എ)കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ എത്ര ബാര്‍ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചു;
(ബി)ഇതിനായി സ്വീകരിച്ച മാനദണ്ഡം വ്യക്തമാക്കാമോ;
(സി)നിലവില്‍ എത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട;് ഇവയുടെ എണ്ണം സ്റ്റാര്‍ പദവിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(ഡി)നിലവാരമില്ലെന്ന കാരണത്താല്‍ എത്ര ബാറുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട;്
(ഇ)ഇവയുടെ സ്റ്റാര്‍ പദവി അടിസ്ഥാനത്തിലുളള കണക്ക് ലഭ്യമാക്കാമോ; ഇവയുടെ നിലവാരം നിര്‍ണ്ണയിക്കാന്‍ സ്വീകരിച്ച മാനദണ്ഡം വ്യക്തമാക്കാമോ?
|
3375 |
ബാര്‍ലൈസന്‍സുളള ഹോട്ടലുകള്‍
ശ്രീ.എളമരം കരീം
(എ)സംസ്ഥാനത്ത് ബാര്‍ലൈസന്‍സുളള എത്ര ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട;് ഇവയുടെ എണ്ണം സ്റ്റാര്‍ പദവിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(ബി)നിലവാരമില്ലാത്തതിന്‍റെ പേരില്‍ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ട എത്ര ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ട്; ഇവയുടെ എണ്ണം സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(സി)അടച്ചു പൂട്ടപ്പെട്ട ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ എണ്ണം ലഭ്യമാക്കാമോ;
(ഡി)ജോലി നഷ്ടപ്പെട്ട ഒരു തൊഴിലാളി സാന്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
3376 |
പുതിയ ബാര്‍ ലൈസന്‍സ്
ശ്രീ.കെ.കെ. നാരായണന്‍
(എ)ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന പ്രഖ്യാപിത നയത്തിന് വിരുദ്ധമായി കുറഞ്ഞ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് പുതുതായി ബാര്‍ലൈസന്‍സ് നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ വിശദാംശം ലഭ്യമാക്കുമോ ?
|
3377 |
ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയിലെ വര്‍ദ്ധനവ്
ശ്രീ. കെ.കെ. നാരായണന്‍
(എ)418 ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം ഇതുവരെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി എത്രമദ്യം വിറ്റഴിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; എങ്കില്‍ ഒരുമാസം വിറ്റിരുന്ന മദ്യത്തിന്‍റെ അളവില്‍ ശരാശരി എത്ര വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഈ ഇനത്തില്‍ എത്ര നികുതി വര്‍ദ്ധനവ് ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
3378 |
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട എക്സൈസ് കേസുകള്‍
ശ്രീ. കെ.കെ നാരായണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര എക്സൈസ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)സൂപ്രീം കോടതി മുതല്‍ താഴേക്കുള്ള ഓരോ കോടതിയുടെയും പരിഗണനയില്‍ സംസ്ഥാനത്തെ എത്ര എക്സൈസ് കേസ്സുകള്‍ വീതമുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഇവയില്‍ പത്ത് വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള കേസുകളെത്ര; അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ളവ എത്ര; അതില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള കേസ്സുകളെത്ര; വ്യക്തമാക്കുമോ;
(ഡി)ഒരു വര്‍ഷം വരുന്ന പുതിയ കേസുകള്‍ ശരാശരി എത്രവീതമെന്ന് വ്യക്തമാക്കാമോ;
(ഇ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര അബ്കാരി കേസുകളില്‍ പരാജയം നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(എഫ്)പ്രസ്തുത കാലയളവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുതായി എത്ര ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ജി)അബ്കാരി കേസ്സുകള്‍ വാദിക്കുന്നതിന് എക്സൈസ് വകുപ്പിന് മാത്രമായി പ്രത്യേക അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
(എച്ച്)അബ്കാരി കേസുകളില്‍ പരാജയപ്പെടുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഐ)ഇക്കാര്യങ്ങള്‍ പരിശോധിച്ച് എക്സൈസ് വകുപ്പിന് പ്രത്യേക അഭിഭാഷകനെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
3379 |
കള്ളിന്‍റെയും മദ്യത്തിന്‍റെയും ഗുണനിലവാര പരിശോധനക്കായി മൊബൈല്‍ ലാബുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കള്ളിന്‍റെയും മദ്യത്തിന്‍റെയും ഗുണനിലവാര പരിശോധനക്കായി എത്ര മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ലാബുകളിലോരോന്നിലും ഇതുവരെ എത്ര മദ്യസാന്പിളുകള്‍ പരിശോധനാവിധേയമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ സാന്പിളുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇവ വിതരണം ചെയ്ത മദ്യഷോപ്പുകള്‍ ഏതെല്ലാം; ഇവയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
|
3380 |
അട്ടപ്പാടി പാക്കേജില്‍ പ്രഖ്യാപിച്ച ലഹരി വിമുക്ത ചികിത്സാ കേന്ദ്രം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)ബിവറേജസ് കോര്‍പ്പറേഷന്‍റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച അട്ടപ്പാടി പാക്കേജില്‍ പ്രഖ്യാപിച്ച ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തിനായി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഇതുവരെ എത്ര തുക നല്‍കി; പ്രഖ്യാപിച്ച ഫണ്ട് മുഴുവന്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയ്ക്കായി മറ്റേതെങ്കിലും രീതിയില്‍ തുക അനുവദിക്കപ്പെട്ടിട്ടുണ്ടോ; പ്രസ്തുത തുക പൂര്‍ണമായും ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത ചികിത്സാ കേന്ദ്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
3381 |
കന്പംമെട്ട്-കട്ടപ്പന റോഡില്‍ ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)എക്സൈസ് വകുപ്പിന്‍ കീഴിലുള്ള കന്പംമെട്ട്-നെടുംകണ്ടം റോഡിലുള്ള ചെക്പോസ്റ്റിനു പുറമെ കന്പംമെട്ട്-കട്ടപ്പന റോഡില്‍ അനധികൃതമായി ചെക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ;
(ബി)ഭൂരിപക്ഷം വാഹനങ്ങളും കന്പംമെട്ട്-കട്ടപ്പന റൂട്ടിലൂടെ പോകുന്പോള്‍ കന്പംമെട്ട്- നെടുംകണ്ടം റോഡിലുള്ള ചെക്പോസ്റ്റിന്‍റെ പ്രവര്‍ത്തനം കൊണ്ടുള്ള പ്രയോജനം ഭാഗികമാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഭൂരിപക്ഷം വാഹനങ്ങളും കടന്നുപോകുന്ന കന്പംമെട്ട്-കട്ടപ്പന റോഡില്‍കൂടി ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
|
3382 |
തോട്ടം തൊഴലാളികളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)നിയമാനുസൃതം കൈവശം വയ്ക്കാവുന്ന ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നുമുള്ള വിദേശ മദ്യം കൈവശംവയ്ക്കുന്ന തോട്ടം മേഖലകളിലെ തൊഴിലാളികളില്‍ നിന്നും ഉദ്യോഗസ്ഥന്‍മാര്‍ പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എക്സൈസ് അധികൃതരുടെ തമിഴ് ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നടപടി സ്വീകരിക്കുമോ ?
|
3383 |
ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍/സെയില്‍സ്മാന്‍ തസ്തികകളില്‍ നിയമനം
ശ്രീ. എസ്. ശര്‍മ്മ
(എ)കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍/സെയില്‍സ്മാന്‍ തസ്തികയില്‍ എത്ര സ്ഥിരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ എത്ര എണ്ണത്തിന് പോസ്റ്റ് സാംങ്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
|
3384 |
എക്സൈസ് വകുപ്പിലെ ജീവനക്കാരും സംവിധാനങ്ങളും
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)സംസ്ഥാനത്താകെയുള്ള എക്സൈസ് ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
(ബി)വിവിധ പരിശോധനകള്‍ക്കായി സംസ്ഥാന എക്സൈസ് സേനയ്ക്കാകെയുള്ള ആയുധങ്ങളുടേയും ഉപകരണങ്ങളുടെയും എണ്ണം ഇനം തിരിച്ച് ലഭ്യമാക്കുമോ;
(സി)ചെക്ക് പോസ്റ്റുകളിലെ എക്സൈസ് പരിശോധനയ്ക്കായി നിലവില്‍ സ്കാനര്‍ സംവിധാനമുണ്ടോ; ഇവ വാങ്ങുന്നകാര്യം പരിഗണനയിലുണ്ടോ;
(ഡി)എക്സൈസ് വകുപ്പിന് സ്വന്തമായി വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാന പോലീസിലെ വയര്‍ലെസ് വിഭാഗത്തിന് തുക കൈമാറിയിരുന്നോ; എത്ര തുക നല്‍കി; എന്നാണ് നല്‍കിയത്; വിശദമാക്കുമോ;
(ഇ)പ്രസ്തുത തുക ഉപയോഗിച്ച് എക്സൈസ് വകുപ്പിന് സ്വന്തമായി വയര്‍ലെസ് സംവിധാനം സജ്ജമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
|
3385 |
വിഴിഞ്ഞം തുറമുഖ പദ്ധതി
ശ്രീ. പി.കെ. ബഷീര്‍
(എ)വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണോ;
(ബി)പദ്ധതിയുടെ നിലവിലുള്ള സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ;
(സി)പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
|
3386 |
ഫിഷറീസ് സ്റ്റേഷനുകള്‍
ശ്രീ. കെ.എം. ഷാജി
(എ)നിലവില്‍ ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ എത്ര ഫിഷറീസ് സ്റ്റേഷനുകളാണ് ഉള്ളത്;
(ബി)എല്ലാ തീരദേശ ജില്ലകളിലും ഓരോ ഫിഷറീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനം, കടല്‍ പട്രോളിംഗ് എന്നിവ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത ഫഷറീസ് സ്റ്റേഷനുകളിലെ കടല്‍ പട്രോളിംഗ്/ കടല്‍ രക്ഷാപ്രവര്‍ത്തന ബോട്ടുകളില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
3387 |
വാട്ട്സ് ആപ് കോസ്റ്റല്‍ സെക്യൂരിറ്റി പദ്ധതി
ശ്രീ. പി. തിലോത്തമന്
,, വി. ശശി
,, ജി.എസ്. ജയലാല്
,, ഇ.കെ. വിജയന്
(എ)വാട്ട്സ് ആപ് കോസ്റ്റല്‍ സെക്യൂരിറ്റി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നുമുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഇതിന്‍റെ മേന്മകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഇതുകൊണ്ട് എന്തെല്ലാം പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
3388 |
കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ പുതിയ പദ്ധതികള്‍
ശ്രീ. പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്
,, എം. വി. ശ്രേയാംസ് കുമാര്‍
(എ) കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ വിഭാവനം ചെയ്തിട്ടുള്ള പുതിയ പദ്ധതികള്‍ എന്തെല്ലാമാണ്;
(ബി) പ്രസ്തുത വകുപ്പിനു കീഴില്‍ നിലവില്‍ ജലവാഹനങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും നിര്‍വ്വഹിക്കപ്പെടുന്നതിന് പര്യാപ്തമായ പണിശാലകള്‍ ഉണ്ടോ; വ്യക്തമാക്കുമോ;
(സി) കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് പാട്ടത്തിനെടുത്തിട്ടുള്ള സ്ലിപ് വേയില്‍ വലിയ കപ്പലുകളുടെ പണിക്ക് നിലവില്‍ സൌകര്യമുണ്ടോ; വ്യക്തമാക്കുമോ;
(ഡി) കൊച്ചിയില്‍ പെട്രോനെറ്റ് ദ്രവീകൃത പ്രകൃതി വാതകം കമ്മീഷന്‍ ചെയ്തത് കണക്കിലെടുത്ത് ഈ മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
3389 |
ഫിഷ് കിയോസ്ക്കുകള്
ശ്രീ. സണ്ണി ജോസഫ്
,, സി.പി. മുഹമ്മദ്
,, വി.പി. സജീന്ദ്രന്
,, എം.എ. വാഹീദ്
(എ)ഫിഷ്മെയ്ഡ് എന്ന ബ്രാന്‍ഡില്‍ ഫിഷ് കിയൊസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എത്ര കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;
(സി)ഇതു വഴിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സംബന്ധിച്ച് മാര്‍ക്കറ്റ് സ്റ്റഡി നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ഡി)ഫിഷറീസ് വകുപ്പിലെ ഏത് ഏജന്‍സിയ്ക്കാണ് ഇവയുടെ നടത്തിപ്പിന്‍റെ ചുമതലയുള്ളതെന്ന് വ്യക്തമാക്കുമോ?
|
3390 |
തീരദേശ വികസന ഏജന്‍സിമുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍
ശ്രീ. പി.എ മാധവന്‍
(എ)തീരദേശ വികസന ഏജന്‍സി മുഖേന ഈ സാന്പത്തികവര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
(ബി)അമിതപലിശ ഈടാക്കുന്ന സ്വകാര്യ /ബ്ലേയ്ഡ് മാഫിയാകളില്‍ നിന്നും തീരദേശത്തെ പാവപ്പെട്ട മത്സ്യതൊഴിലാളികളെ സഹായിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് പരിഗണിക്കുമോ;
(സി)മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുകിട വായ്പകള്‍ ല്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുമോ?
|
3391 |
കൊല്ലം തുറമുഖത്ത് നിന്നും യാത്രക്കപ്പല്‍ സര്‍വ്വീസ്
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം തുറമുഖത്ത് നിന്നും യാത്രക്കപ്പല്‍ സര്‍വ്വീസ് നടത്തുന്നതിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നറിയിക്കാമോ;
(ബി)ഏതെല്ലാം സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
(സി)യാത്രാക്കപ്പല്‍ സര്‍വ്വീസ് എന്നത്തേക്ക് ആരംഭിക്കുമെന്ന് അറിയിക്കുമോ?
|
3392 |
കാസര്‍ഗോഡ് ജില്ലയില്‍ കോട്ടിക്കുളം-ബേക്കല്‍ മത്സ്യബന്ധന ഹാര്‍ബര്‍ സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ കോട്ടിക്കുളം-ബേക്കല്‍ മത്സ്യബന്ധന ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന്‍റെ അനുമതിക്കായി ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ച പ്രൊപ്പോസലില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; (ഫയല്‍ നം.5217/ബി2/13/ഫിഷറീസ്)
(സി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
|
3393 |
പൊന്നാനി കാര്‍ഗോപോര്‍ട്ടിന്‍റെ നിര്‍മ്മാണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി കാര്‍ഗോപോര്‍ട്ടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)ടെണ്ടര്‍ ലഭിച്ച കന്പനിയുമായി കരാര്‍ വെച്ചിട്ടുണ്ടോയെന്നും പ്രസ്തുത കന്പനിക്ക് ഭൂമി കൈമാറിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത കന്പനിയുമായി പാട്ടക്കരാര്‍ ഒപ്പു വച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഡി)എത്ര ഏക്കര്‍ കരഭൂമിയാണ് കന്പനിക്ക് വിട്ടുനല്‍കുന്നത് എന്ന് വിശദമാക്കുമോ;
(ഇ)തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നേക്കു തുടങ്ങാനാകുമെന്ന് വിശദമാക്കാമോ?
|
3394 |
ഫിഷ് ലാന്‍റിംഗ് സെന്‍ററുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് എത്ര ഫിഷ് ലാന്‍റിംഗ് സെന്‍ററുകളുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ എത്ര ഫിഷ് ലാന്‍റിംഗ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)എത്ര ഫിഷ് ലാന്‍റിംഗ് സെന്‍ററുകളോടൊപ്പം മത്സ്യവിപണനം നടത്തുന്നതിന് ഫിഷ് മാര്‍ക്കറ്റുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)വിപണന സൌകര്യമില്ലാത്ത സെന്‍ററുകളില്‍ ഈ സൌകര്യം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ?
|
3395 |
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അന്പലപ്പുഴ മണ്ധലത്തിലെ റോഡുകള്‍ക്ക് അനുവദിച്ച ഫണ്ട്
ശ്രീ. ജി. സുധാകരന്‍
(എ)2013-14 വര്‍ഷത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അന്പലപ്പുഴ മണ്ധലത്തില്‍ ഏതൊക്കെ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഓരോ റോഡിനും എന്തു തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
(ബി)തുക അനുവദിച്ച റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്നും നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
|
3396 |
2013-14-ലെ ഫണ്ട് വിനിയോഗം
ശ്രീ. ഡോ. ടി.എം. തോമസ് ഐസക്
മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുകളിലായി 2013-14-ല്‍ അനുവദിച്ചിരുന്ന ബഡ്ജറ്റ് ഹെഡുകളിലോരൊന്നിലും ഇതിനകം ചെലവഴിച്ച തുകയെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ഇതുവരെ ഒരു തുകയും ചെലവഴിക്കാത്തവ ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
|
3397 |
കഴിഞ്ഞ സാന്പത്തിക വര്‍ഷങ്ങളിലെ ഫിഷറീസ് വകുപ്പിന്‍റെ പദ്ധതികള്‍
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്
ശ്രീമതി ജമീലാ പ്രകാശം
(എ)2011-12, 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ എന്തൊക്കെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ ;
(ബി)അവയ്ക്ക് ഓരോന്നിനും വേണ്ടി എത്ര തുക വീതമാണ് വകയിരുത്തിയിരുന്നതെന്നും പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാക്കാമോ ?
|
3398 |
മത്സ്യബന്ധനവും തുറമുഖവും വകുപ്പില്‍ നിന്നും അനുവദിച്ച പ്രവൃത്തികള്
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മത്സ്യ ബന്ധനവും തുറമുഖവും വകുപ്പില്‍ നിന്നും അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)2013-14, 2014-15 കാലയളവില്‍ മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)2013-14 വര്‍ഷത്തില്‍ മത്സ്യബന്ധന-തുറമുഖ വകുപ്പ് ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
(ഡി)മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3399 |
തീരദേശ പരിപാലനത്തിന് പ്രത്യേക പദ്ധതി
ശ്രീ. ജെയിംസ് മാത്യു
(എ)തീരദേശ പരിപാലനത്തിന് എന്തെങ്കിലും പ്രത്യേക പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിനായി ഏതെങ്കിലും ഏജന്‍സിയില്‍ നിന്ന് ഫണ്ട് അനുവദിച്ച് കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(സി)കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയുടെ കരകളിലും, ചെറുദ്വീപുകളിലും, മണലൂറ്റ് നടത്തുന്നതിന്‍റെ ഫലമായി നദീതീരവും, ദ്വീപുകളും ക്രമേണ നശിച്ചുകൊണ്ടിരിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിഹാരം കാണാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ;
(ഇ)ഇതിനായി ഇറിഗേഷന്‍ വകുപ്പിനേയും തുറമുഖവിഭാഗത്തിനേയും യോജിപ്പിച്ചുള്ള പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ?
|
3400 |
മത്സ്യ കയറ്റുമതി രംഗത്തെ പുതിയ പദ്ധതികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)മത്സ്യ കയറ്റുമതി രംഗത്ത് സംസ്ഥാനത്തിന്‍റെ പങ്ക് എത്ര ശതമാനമാണെന്നന്ന് അറിയിക്കാമോ;
(ബി)2012-14 കാലയളവില്‍ ഈ രംഗത്ത് ഏറ്റകുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
(സി)ഗുണമേന്‍മയുള്ള കയറ്റുമതി ലക്ഷ്യം വച്ച് എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പു സാന്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?
|
<<back |
next page>>
|