|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3231
|
വള്ളിക്കുന്ന് മണ്ഡലത്തിലെ പഞ്ചായത്തുകളുടെ വിദജനം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)വള്ളിക്കുന്ന് നിയോജകമണ്ധലത്തിലെ മൂന്നിയൂര്‍, പള്ളിക്കല്‍, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കണം എന്ന ആവശ്യം പരിഗണനയില്‍ വന്നിട്ടുണ്ടോ;
(ബി)ഈ വിഷയത്തില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവരാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നിലവില്‍ വരുന്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുന്നതിന് തയ്യാറാവുമോ?
|
3232 |
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
|
3233 |
കെ.എ. ജയപ്രകാശിന്‍റെ ആശ്രിതയ്ക്ക് നിയമനം
ശ്രീ. പുരുഷന്‍ കടലുണ്ടി
സര്‍വ്വീസിലിരിക്കെ അന്തരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എ. ജയപ്രകാശിന്‍റെ ആശ്രിത ശ്രീമതി ഷര്‍ളിക്ക് ജോലി നല്കുന്നത് സംബന്ധിച്ച് കൈക്കൊണ്ടിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ ?
|
3234 |
പഞ്ചായത്തുകളിലെ വിവിധ തസ്തികകളിലെ ഒഴിവുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഗ്രാമപഞ്ചായത്തുകളില്‍ വിവിധ തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ;
(ബി)ജീവനക്കാരുടെ കുറവ്കാരണം ജനങ്ങള്‍ക്ക് ദൈനംദിന സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസവും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസവുമുണ്ടാകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
3235 |
ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ്
ശ്രീ. സാജുപോള്‍
(എ)ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഗ്രാമപഞ്ചായത്തുകളില്‍ നിന്നും സേവനം ലഭിക്കേണ്ട വിഷയങ്ങളില്‍ ജീവനക്കാരുടെ കുറവ് കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഇതു പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമോ;
(സി)അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)പത്ത് വര്‍ഷം സര്‍വ്വീസുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സത്വര നടപടി സ്വീകരിക്കുമോ;
(ഇ)പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും ശന്പളം കൊടുക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3236 |
പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിമാരുടെ ജോലി
ശ്രീ. എ.എം. ആരിഫ്
(എ)പഞ്ചായത്തുകളില്‍ പുതുതായി രൂപീകരിച്ച അസി. സെക്രട്ടറി തസ്തികയുടെ ജോലി സംബന്ധിച്ച് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ;
(ബി)പഞ്ചായത്തുകളിലെ അസി. സെക്രട്ടറിമാരെ ഇംപ്ലിമെന്‍റേഷന്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ പ്രവ്യത്തികളുടെ ഇംപ്ലിമെന്‍റേഷന്‍ ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്;
(സി)അസിസ്റ്റന്‍റ് സെക്രട്ടറിമാരില്ലാത്ത പഞ്ചായത്തുകളില്‍ പ്രസ്തുത ജോലി ഏതു ജീവനക്കാരന്‍റെ ഉത്തരവാദിത്വത്തില്‍ നടപ്പിലാക്കും എന്ന് വ്യക്തമാക്കാമോ?
|
3237 |
പാര്‍ട്ട്ടൈം കണ്ടിജന്‍റ് നിയമനത്തില്‍ വിട്ടുപോയവരെ ഉള്‍പ്പെടുത്തുവാന്‍ നടപടി
ശ്രീ. റ്റി. വി. രാജേഷ്
(എ)സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പതിനൊന്നിന പരിപാടി പ്രകാരം ഓണറേറിയം വ്യവസ്ഥയില്‍ നിയമിതരായ ലൈബ്രേറിയന്മാര്‍, നഴ്സറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരെ പാര്‍ട്ട്ടൈം കണ്ടിജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുന്നതിന് ആദ്യത്തെ ലിസ്റ്റില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എത്ര ജീവനക്കാരുടെ പട്ടിക തയ്യാറാക്കി പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നെന്ന് അറിയിക്കാമോ; അതില്‍ എത്രപേര്‍ക്ക് നിയമന ഉത്തരവായിയെന്ന് അറിയിക്കാമോ; ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(ബി)പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ട ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ശിശുമന്ദിരത്തില്‍ ഓണറേറിയം വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ശ്രീമതി എന്‍. വി. ഗീതയുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് ഉണ്ടായിട്ടും നിയമനം നീണ്ടുപോകുന്നതെന്തു കൊണ്ടാണെന്ന് അറിയിക്കുമോ ; നിയമനം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?
|
3238 |
പഞ്ചായത്തുകളിലെ ഗ്രാമീണ ലൈബ്രറികളിലെ പാര്‍ട്ട്ടൈം ലൈബ്രേറിയന്മാരുടെ അലവന്‍സ്
ശ്രീ. റ്റി.വി. രാജേഷ്
(എ)പഞ്ചായത്തുകളിലെ ഗ്രാമീണ ലൈബ്രറികളിലെ പാര്‍ട്ട്ടൈം ലൈബ്രേറിയന്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) ഇവരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
3239 |
വൈക്കം താലൂക്കിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സംബന്ധിച്ച വിവരം
ശ്രീ. കെ.അജിത്
(എ)വൈക്കം താലൂക്കിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര താത്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് തസ്തികയും പഞ്ചായത്തും തിരിച്ച് വ്യക്തമാക്കുമോ;
(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിലാണോ വേതനം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)തുടര്‍ച്ചയായി പത്ത് വര്‍ഷത്തിലധികം താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?
|
3240 |
കുടംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്ക് സ്ഥിരം വിപണന കേന്ദ്രം
ശ്രീ. പി.കെ. ഗുരുദാസന്‍
കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വില്ക്കുന്നതിനായി ജില്ലാ ആസ്ഥാനങ്ങളില്‍ ഒരു സ്ഥിരം വിപണന കേന്ദ്രം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; അതിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
|
3241 |
ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കല്‍
ശ്രീ. പി. കെ. ഗുരുദാസന്‍
,, കെ. ദാസന്‍
,, ആര്‍. രാജേഷ്
ശ്രീമതി കെ. കെ. ലതിക
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഏതൊക്കെ ക്ഷേമ പെന്‍ഷനുകള്‍ക്കാണ് കുടിശ്ശിക വന്നിട്ടുളളതെന്ന് വ്യക്തമാക്കാമോ; കുടിശ്ശിക സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
(ബി)പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കി യഥാസമയം കൊടുത്തു തീര്‍ക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
(സി)നടപ്പ് സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ക്ഷേമ പെന്‍ഷനുകള്‍ക്കായി പ്രതീക്ഷിക്കുന്ന മൊത്തം ചെലവെത്ര; ബജറ്റില്‍ വകയിരുത്തിയ തുക എത്ര; വിശദമാക്കാമോ?
|
T3242 |
"മംഗല്യനിധി'
ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് പാവപ്പെട്ടവരെ സഹായിക്കുന്നതിനായി "മംഗല്യനിധി' എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)ഈ പദ്ധതിയില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എത്ര രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ട്;
(സി)ഈ തുക ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ;
(ഡി)എങ്കില്‍ എത്ര തുക ഓരോ ആള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഇവരുടെ മേല്‍വിലാസം അടങ്ങുന്ന ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ?
|
3243 |
സാമൂഹ്യസുരക്ഷാ മിഷന്‍റെ പ്രവര്‍ത്തനം
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
,, കെ.വി. അബ്ദുള്‍ ഖാദര്‍
,, എസ്. ശര്‍മ്മ
(എ)മുന്‍ സര്‍ക്കാര്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച സാമൂഹ്യസുരക്ഷാ മിഷന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണോ; എങ്കില്‍ ആയതിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)മിഷന്‍റെ പ്രവര്‍ത്തനങ്ങെളക്കുറിച്ച് ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ്; നിഗമനങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)മിഷനില്‍ ഇതിനിടെ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ എന്തെല്ലാമാണ്; ഇതേക്കുറിച്ച് അനേ്വഷണം നടത്തുകയുണ്ടായോ;
(ഡി)മിഷനില്‍ റിക്രൂട്ട്മെന്‍റ് റൂള്‍സ് നിലവിലുണ്ടോ; പി.എസ്.സി വഴിയോ താല്ക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ നിയമനം നടത്താതിരുന്നതിന്‍റെ കാരണം എന്താണെന്ന് അറിയിക്കുമോ; പി.എസ്.സി വഴിയോ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു വഴിയോ അല്ലാത്ത നിയമനങ്ങള്‍ എല്ലാം റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?
|
3244 |
"ആശ്രയ' പദ്ധതി
ശ്രീ. വി. ഡി. സതീശന്‍
'' എം. പി. വിന്‍സെന്‍റ്
'' വി. റ്റി. ബല്‍റാം
'' ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്ത് "ആശ്രയ' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)സമൂഹത്തിലെ അശരണരായ വിധവകള്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ച് ജോലിയെടുക്കാന്‍ സാധിക്കാത്തവര്‍ക്കും എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3245 |
നിര്‍ഭയ ഷെല്‍ട്ടര്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, സണ്ണി ജോസഫ്
,, ഐ.സി. ബാലകൃഷ്ണന്‍
,, ഹൈബി ഈഡന്‍
(എ)നിര്‍ഭയ ഷെല്‍ട്ടറുകള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
3246 |
ജെന്‍ഡര്‍ പാര്‍ക്ക്
ശ്രീ. ആര്‍. സെല്‍വരാജ്
,, വര്‍ക്കല കഹാര്‍
,, കെ. മുരളീധരന്‍
,, പി. സി. വിഷ്ണുനാഥ്
(എ)സ്ത്രീകളുടെ സര്‍വ്വതോന്‍മുഖവും സമഗ്രവുമായ പുരോഗതി ലക്ഷ്യമാക്കി ജെന്‍ഡര്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പാര്‍ക്കുകള്‍ മുഖേന കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത;് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദാംശങ്ങള്‍ നല്‍കുമോ?
|
3247 |
സ്നേഹപൂര്‍വ്വം പദ്ധതി - ഉദ്ദേശലക്ഷ്യങ്ങളും മാനദണ്ധവും
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ) സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ധങ്ങളും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും വിശദീകരിക്കാമോ;
(ബി)കഴിഞ്ഞ വര്‍ഷം സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു, എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചു എന്നീ കാര്യങ്ങള്‍ ജില്ല അടിസ്ഥാനത്തില്‍ വിശദീകരിക്കാമോ ;
(സി)അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ടെങ്കിലും അപേക്ഷകള്‍ കുറയുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സ്കൂള്‍ മുഖാന്തിരം അപേക്ഷാഫോം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?
|
3248 |
സ്നേഹപൂര്‍വ്വം പദ്ധതി
ശ്രീ. റ്റി.വി. രാജേഷ്
(എ)സാമൂഹ്യസുരക്ഷാമിഷന്‍ മുഖേന നടപ്പിലാക്കുന്ന, മാതാപിതാക്കളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന, സ്നേഹപൂര്‍വ്വം പദ്ധതിയുടെ വിശദാംശങ്ങള്‍ നല്കാമോ;
(ബി)കഴിഞ്ഞ അധ്യയനവര്‍ഷം ഈ പദ്ധതിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; എത്രപേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി;
(സി)സ്നേഹപൂര്‍വ്വം പദ്ധതിയില്‍ അപേക്ഷിച്ച പല വിദ്യര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
3249 |
സ്നേഹപൂര്‍വ്വം പദ്ധതിപ്രകാരമുള്ള അപേക്ഷകള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്ത് മാതാവോ, പിതാവോ മരണപ്പെട്ട് അനാഥരായ നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംരക്ഷണാര്‍ത്ഥം നടത്തിവരുന്ന സ്നേഹപൂര്‍വ്വം പദ്ധതിയിലൂടെ നാളിതുവരെയായി എത്ര കുട്ടികള്‍ക്കാണ് സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്; ജില്ല തിരിച്ച് വിശദമാക്കുമോ;
(ബി)ഇനിയും എത്ര അപേക്ഷകളാണ് തീര്‍പ്പാക്കുന്നതിലേക്കായി കെട്ടിക്കിടക്കുന്നത്; വ്യക്തമാക്കുമോ; എങ്കില്‍ ടി അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
3250 |
വീ-കെയര്‍ പദ്ധതിപ്രകാരമുള്ള ധനസഹായം
ശ്രീ. എം. ഹംസ
(എ)സാമൂഹ്യനീതി വകുപ്പ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ വി കെയര്‍ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് നാളിതുവരെ ധനസഹായം അനുവദിച്ചു; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം നല്‍കാമോ;
(ബി)2014-15 വര്‍ഷത്തില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ; എത്ര അപേക്ഷകള്‍ പെന്‍റിംഗ് ഉണ്ട്; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കുമോ?
|
3251 |
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സാന്പത്തിക സഹായം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, പി. കെ. ബഷീര്‍
,, കെ. എന്‍. എ. ഖാദര്
,, കെ. എം. ഷാജി
(എ)കുടുംബശ്രീ അംഗങ്ങള്‍ ചെറുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാന്പത്തിക സഹായത്തിനുവേണ്ടി ബ്ലേഡുകാരെയും വട്ടിപ്പലിശക്കാരെയും ആശ്രയിച്ച് കടക്കെണിയിലാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)വായ്പകള്‍ക്ക് ബാങ്ക് നിഷ്ക്കര്‍ഷിക്കുംവിധം പ്രോജക്ടുകള്‍ തയ്യാറാക്കാനും മറ്റുമുള്ള പരാധീനതകളാണ് ഈ സ്ഥിതി വിശേഷത്തിന് കാരണമെന്നകാര്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ ;
(സി)ഇവരുടെ ചെറുതൊഴില്‍ സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനും ബ്ലേഡ് സംഘത്തിന്‍റെ കെണിയില്‍പ്പെടാതിരിക്കാനുമുള്ള മുന്‍കരുതല്‍ സ്വീകരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?
|
3252 |
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഹോംനേഴ്സിംഗ് ട്രെയിനിംഗ്
ശ്രീ.ബെന്നി ബെഹനാന്‍
,, അന്‍വര്‍ സാദത്ത്
,, വി. പി. സജീന്ദ്രന്‍
.. എം.എ. വാഹീദ്
(എ)കുടുംബശ്രീ അംഗങ്ങള്‍ക്ക് ഹോം നേഴ്സിംഗ് രംഗത്തേക്ക് പ്രവേശിക്കാനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)രോഗപരിചരണത്തിനും വയോജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട;് വിശദാംശങ്ങള്‍ എന്തെല്ലാം?
|
3253 |
സ്നേഹിത പദ്ധതി
ശ്രീ. എ. റ്റി. ജോര്‍ജ്
,, ഐ. സി. ബാലകൃഷ്ണന്‍
,, ഷാഫി പറന്പില്
,, പി. സി. വിഷ്ണുനാഥ്
(എ)കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്നേഹിത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ആര്‍ക്കെല്ലാമാണ് പദ്ധതി വഴി സഹായം ലഭിക്കുന്നത് ; വിശദമാക്കുമോ ;
(സി)എന്തെല്ലാം സൌകര്യങ്ങളാണ് സ്ത്രീകള്‍ക്ക് ഈ പദ്ധതി മുഖേന ലഭ്യമാകുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാമെന്നറിയിക്കുമോ ?
|
3254 |
കുടുംബശ്രീ ട്രാവല്‍സിന്‍റെ പ്രവര്‍ത്തനം
ശ്രീ. സണ്ണി ജോസഫ് ,, ലൂഡി ലൂയിസ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, എ.റ്റി. ജോര്‍ജ്
(എ)കുടുംബശ്രീ ട്രാവല്‍സിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3255 |
അനാഥ സംരക്ഷണ പദ്ധതി
ശ്രീ.വി.എസ്. സുനില്‍കുമാര്‍
(എ)വിവിധ സാഹചര്യങ്ങളില്‍ അനാഥത്വമനുഭവിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ രൂപം നല്‍കിയിട്ടുണ്ടോ;
(ബി)അനാഥാലയങ്ങളുടേയും മറ്റ് ക്ഷേമ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, ഗുണനിലവാരം ഉറപ്പാക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)അനാഥ സംരക്ഷണ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
T3256 |
അനാഥാലയങ്ങള്‍ക്ക് അനുവദിച്ച ധനസഹായത്തിന്‍റെ വിശദാംശങ്ങള്‍
ശ്രീ. കെ രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് വഴി സന്നദ്ധസംഘടകള്‍ നടത്തുന്ന അനാഥാലയങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി അനുവദിച്ച ധനസഹായത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം അനുവദിക്കപ്പെട്ട പദ്ധതികള്‍ക്കുവേണ്ടി പൂര്‍ണ്ണമായും ചെലവഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)സന്നദ്ധസംഘടനകള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുള്ളതിന്‍റെ വിനിയോഗത്തെ സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3257 |
അനാഥാലയങ്ങളുടെ മറവില്‍ മനുഷ്യക്കടത്ത്
ശ്രീ. സാജു പോള്‍
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലും, അഗതി മന്ദിരങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനെതിരായി എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുവാനും തയ്യാറാകുമോ?
|
3258 |
അനാഥാലയങ്ങളും സാന്പത്തിക സഹായവും
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളിലെ അന്തേവാസികളുടെ എണ്ണം ആണ്‍/പെണ്‍ ഇനംതിരിച്ച് പ്രായപൂര്‍ത്തിയായവരുടേയും പ്രായപൂര്‍ത്തിയാകാത്തവരുടേയും വെവ്വേറെ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(ബി)നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ചുവരുന്നതുമായി ബന്ധപ്പെട്ട് എത്ര കേന്ദ്രങ്ങള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിവരം ജില്ല തിരിച്ച് അറിയിക്കുമോ;
(സി)അനാഥാലയങ്ങളില്‍ ലഭ്യമാകുന്ന തദ്ദേശ/വിദേശ സാന്പത്തിക പ്രോജക്ടുകളില്‍ നിന്നുമുള്ള വരുമാന ലഭ്യത കണക്കാക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വിശദമാക്കുമോ?
|
3259 |
അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ അതോറിറ്റി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)അനാഥാലയങ്ങളെ നിയന്ത്രിക്കുവാനും അവര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതിനും, പുതുക്കുന്നതിനും വ്യവസ്ഥാപിതമായി ഏതെങ്കിലും ഏജന്‍സിയോ, കണ്‍ട്രോള്‍ ബോര്‍ഡോ പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഇത് എന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നുവെന്നും, ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കുമോ;
(സി)ഇവയുടെ പ്രവര്‍ത്തന മേഖലയും, ഉദ്ദേശ്യലക്ഷ്യങ്ങളും, അധികാരവും വിശദമാക്കുമോ;
(ഡി)ഇതിലെ അംഗങ്ങള്‍ ആരെല്ലാമാണ്;
(ഇ)ഇത്തരത്തില്‍ ഒരു ബോര്‍ഡ് ഉണ്ടായിരിക്കേ മറ്റ് ഏജന്‍സികള്‍ അനാഥ, അഗതി മന്ദിരങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)എങ്കില്‍ ഇത് സംബന്ധിച്ച് ഒരു ഏകീകൃത അതോറിറ്റി ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3260 |
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. രാജു എബ്രഹാം
(എ) രജിസ്ട്രേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ ജില്ല തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
(ബി) രജിസ്ട്രേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
(സി) അനാഥാലയങ്ങളില്‍ ആര്‍ക്കൊക്കെയാണ് പ്രവേശനം നല്‍കുന്നതെന്നും ഇതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോയെന്നും അറിയിക്കുമോ; ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ എന്തു സംവിധാനമാണ് സര്‍ക്കാരിനുള്ളത്;
(ഡി) വിവിധ പ്രായത്തിലുള്ളവരെ ഒരേ സ്ഥാപനത്തില്‍ പ്രവേശനം നല്‍കിയാല്‍ ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;
(ഇ) ഇവര്‍ക്ക് പോഷകാഹാരം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;
(എഫ്) രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ഇവയ്ക്കെതിരെ എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു?
|
<<back |
next page>>
|