UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3201


മിഷന്‍ 676 മുഖേന ഗ്രാമീണ മേഖലകളുടെ വികസനം 

ശ്രീ. കെ. അച്ചുതന്‍ 
,, വി. റ്റി. ബല്‍റാം 
,, ഹൈബി ഈഡന്‍ 
,, വി.പി. സജീന്ദ്രന്‍


(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ഗ്രാമീണ മേഖലകളുടെ വികസന മുന്നേറ്റം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)ഗ്രാമീണ മേഖലകളുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

3202


ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കാന്‍ നടപടി 

ശ്രീ.റ്റി.എന്‍. പ്രതാപന്‍ 
,, അന്‍വര്‍ സാദത്ത് 
,, ആര്‍. സെല്‍വരാജ് 
,, എം.എ. വാഹീദ്

(എ)ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പദ്ധതി പ്രകാരം വികസിപ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(സി)ഇതിനായി ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ തസ്തിക ഏകീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണതോതില്‍ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3203


പഞ്ചായത്തുകളുടെ പദ്ധതി അംഗീകാരം 

ശ്രീ. മാത്യു. റ്റി. തോമസ് 
,, ജോസ് തെറ്റയില്‍ 
,, സി.കെ. നാണു 
ശ്രീമതി. ജമീലാ പ്രകാശം 

(എ)ത്രിതല പഞ്ചായത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതികള്‍ അംഗീകരിച്ച് നല്‍കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ;

(ബി)പദ്ധതി ചെലവുകള്‍ എത്ര ശതമാനം ലക്ഷ്യം കൈവരിച്ചു എന്ന് വിശദമാക്കാമോ;

(സി)സാന്പത്തിക വര്‍ഷത്തെ ആദ്യഘട്ടം പദ്ധതി അംഗീകരിച്ചു നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

3204


പദ്ധതി രൂപീകരണം സംബന്ധിച്ച അവലോകനം 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 
'' റ്റി.വി.രാജേഷ് 
'' പുരുഷന്‍ കടലുണ്ടി 
'' ബി.ഡി.ദേവസ്സി

(എ)2014-15 ലേക്കുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)പദ്ധതി രൂപീകരണം തൃപ്തികരമായ നിലയിലാണോ നടന്നുവരുന്നത് എന്നറിയിക്കാമോ;

(സി)പദ്ധതി രൂപീകരണപ്രക്രിയയ്ക്ക് തടസ്സം നില്ക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമാണ് എന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

3205


ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി ആസൂത്രണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

പഞ്ചായത്തുകളില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി 5 വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന വര്‍ഷങ്ങളായിട്ടുള്ള അഭിപ്രായം പ്രാവര്‍ത്തികമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

3206


പദ്ധതി രൂപീകരണം വൈകുന്നത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ആകെ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത് ;

(ബി)ഇതില്‍ എത്ര സ്ഥാപനങ്ങളാണ് 2014-2015 വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയില്‍ നിന്നും അംഗീകാരം നേടിയിട്ടുള്ളത്; ജില്ല തിരിച്ചും സ്ഥാപനങ്ങള്‍ തിരിച്ചും വ്യക്തമാക്കുമോ; 

(സി)പദ്ധതി രൂപീകരണം വൈകുന്നത് മൂലം പദ്ധതികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ധൃതിപിടിച്ച് നടപ്പിലാക്കേണ്ട അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

3207


കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള നടപടിക്രമം 

ശ്രീ. മോന്‍സ് ജോസഫ് 

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകളില്‍ 6 വയസ്സിനും 14 വയസ്സിനും താഴെയുള്ള കുട്ടികളുടെ പേരില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ; 

(ബി)പേരിന്‍റെ സ്പെല്ലിംഗില്‍ മാറ്റം വരുത്തുന്നതിന് ഇപ്പോള്‍ നിലവിലുള്ള നടപടിക്രമം വ്യക്തമാക്കാമോ;

(സി)സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ചില തദ്ദേശസ്വയംഭരണ മേലാധികാരികള്‍ ജനനസര്‍ട്ടിഫിക്കറ്റിന്‍റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വിശദീകരിക്കാമോ? 

3208


കെട്ടിട നികുതി പുതുക്കി നിശ്ചയിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം 

ശ്രീ. രാജു എബ്രഹാം

(എ)വീടുകള്‍ക്കുള്ള കെട്ടിട നികുതി നിരക്ക് കണക്കാക്കുന്നത് ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്; ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ; 

(ബി)കാലാകാലങ്ങളില്‍ നികുതി പുതുക്കി നിശ്ചയിക്കുന്നതിനും, പുതുക്കിയ നിരക്കില്‍ നികുതി സ്വീകരിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ; 

(സി)വീടുകള്‍ക്ക് വരുത്തുന്ന മാറ്റത്തിനനുസരിച്ച് നികുതിയില്‍ പുന:പരിശോധന നടത്തുവാനും, പുതുക്കിയ നിരക്കില്‍ നികുതി ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; 

(ഡി)നിലവിലുള്ള വീടുകള്‍ക്ക് വരുത്തുന്ന ഏതു മാറ്റത്തിനും തദ്ദേശ സ്വയംഭരണ സ്ഥപനത്തിന്‍റെ അനുമതി നിര്‍ബന്ധമാക്കാനും, അതിനനുസരിച്ച് നികുതിയില്‍ മാറ്റം വരുത്താനും ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോയെന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ അധികാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; 

(ഇ)കെട്ടിട നികുതി കണക്കാക്കുന്നതിന് ഉള്ള പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ; 

(എഫ്)തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ കെട്ടിട നികുതി കൃത്യമായി പിരിച്ചെടുക്കുന്നതിന് മറ്റേതെങ്കിലും ഏജന്‍സികളെ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3209


വസ്തു നികുതി പരിഷ്ക്കരണം 

ശ്രീ. എ.എം. ആരിഫ്

(എ)പഞ്ചായത്തുകളിലെ വസ്തു നികുതി പരിഷ്ക്കരണം ഏതു ഘട്ടത്തിലാണ്;

(ബി)എന്നുമുതലാണ് പുതിയ വസ്തു നികുതി പരിഷ്ക്കരണത്തിന്‍റെ നടപടികള്‍ ആരംഭിച്ചത്;

(സി)വസ്തു നികുതി പരിഷ്ക്കരണം യഥാസമയം നടത്താത്തതുമൂലം പഞ്ചായത്തുകള്‍ക്കുണ്ടായ സാന്പത്തിക നഷ്ടം കണക്കാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കണക്കാക്കുമോ? 

(ഡി)വസ്തുനികുതി പരിഷ്ക്കരണം എന്ന് പൂര്‍ത്തിയാക്കുമെന്നാണ് കണക്കാക്കുന്നത് ?

3210


തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള ഡാറ്റാ ബാങ്ക് 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന്

(എ)തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് പഞ്ചായത്ത് തലത്തില്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി)എല്ലാപഞ്ചായത്തുകളും വിവരശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര പഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കിയെന്നും ഇനിയും പൂര്‍ത്തിയാക്കാനുള്ളവ എത്രയെന്നും വെളിപ്പെടുത്തുമോ; 

(സി)ശേഷിക്കുന്നവയുടെ കാര്യത്തില്‍ സമയപരിധി നിശ്ചയിച്ച് നടപടി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

3211


പഞ്ചായത്തുകളിലെ അക്കൌണ്ട്സ് തയ്യാറാക്കാന്‍ സംവിധാനം 

ശ്രീ. കെ. ദാസന്‍

(എ)പഞ്ചായത്തുകളില്‍ അക്കൌണ്ട്സ് തയ്യാറാക്കുന്നത് നിലവില്‍ ഏത് സംവിധാനത്തിലാണ് എന്ന് വ്യക്തമാക്കാമോ;

(ബി)ഐ.കെ.എം. ന്‍റെ ഐ.ടി. വിദഗ്ദ്ധരുടെ സഹായത്തോടെയാണോ കണക്കുകള്‍ തയ്യാറാക്കുന്നത് എന്നറിയിക്കുമോ;

(സി)ഐ.ടി. വിദഗ്ദ്ധരുടെ പ്രവര്‍ത്തന കാലാവധി നീട്ടുന്നതിന് എഗ്രിമെന്‍റ് പുതുക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)സര്‍ക്കാരിന്‍റെ ഈ നിലപാട് കാരണം അക്കൌണ്ടിംഗ് പ്രവര്‍ത്തികള്‍ മുടങ്ങുമെന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഇ)എങ്കില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

3212


ഗ്രാമകേന്ദ്രങ്ങളുടെ നിര്‍മ്മാണം 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് സഭ കൂടുന്നതിന് ഗ്രാമകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ ; 

(ബി)ഈ ഗ്രാമകേന്ദ്രങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എക്സ്റ്റന്‍ഷന്‍ സെന്‍ററുകളാക്കുമോ ; ഇവിടെ പ്രത്യേക സ്റ്റാഫിനെ നിയമിക്കുമോ ; 

(സി)ഗ്രാമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവയുടെ നിര്‍മ്മാണചുമതല ആര്‍ക്കാണ് ; എത്ര സ്ക്വയര്‍ ഫീറ്റിലാണ് ഇത് നിര്‍മ്മിക്കുന്നത് ; സ്ഥലമെടുപ്പ് ആവശ്യമുണ്ടെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാകുമോ ?

3213


പഞ്ചായത്തിന് കീഴിലുള്ള ഭൂമി വിട്ടു നല്‍കുന്നത് ലളിതമാക്കാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

(എ)ഗ്രാമപഞ്ചായത്തുകളില്‍ നിക്ഷിപ്തമായിട്ടുള്ള ഭൂമി മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിന് വളരെ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിച്ച് നടപടിക്രമം ലളിതമാക്കി ഭൂമി കൈമാറുന്ന നടപടി സ്വീകരിക്കുമോ ; 

(ബി)ഇതു സംബന്ധിച്ച് നിലവിലുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണത കാരണം പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും അനന്തമായ കാലതാമസം നേരിടുന്നതായും പല പദ്ധതികളും പലപ്പോഴും മുടങ്ങിപ്പോകാറുള്ളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

3214


പഞ്ചായത്ത് ഭൂമി വിട്ടു നല്‍കാന്‍ നടപടി 

ശ്രീ. കെ. വി. വിജയദാസ്

(എ)ഗ്രാമപഞ്ചായത്തുകള്‍ക്ക് നിക്ഷിപ്തമായിട്ടുള്ള ഭൂമി റവന്യൂ ഭൂമിയല്ലാത്തവ സര്‍ക്കാര്‍ ആശുപത്രികള്‍ ഹോസ്പിറ്റലുകള്‍, റെസ്റ്റ് ഹൌസുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് വകുപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിട്ടു നല്‍കുന്നതിന് നിയമതടസ്സമുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ; 

(ബി)പഞ്ചായത്തുകള്‍ വിലയ്ക്കു വാങ്ങിയതും പഞ്ചായത്തുകള്‍ക്ക് നിക്ഷിപ്തമായിട്ടുള്ളതുമായ ഭൂമി മറ്റ് വകുപ്പുകള്‍ക്ക് വിട്ടുനല്‍കുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങളുടെ വിശദാംശം നല്‍കുമോ ?

3215


ഗ്രാമപഞ്ചായത്ത് വിലയ്ക്കു വാങ്ങിയ ഭൂമി 

ശ്രീ. കെ. വി. വിജയദാസ്

(എ)ഗ്രാമപഞ്ചായത്ത് വിലയ്ക്കു വാങ്ങിയിട്ടുള്ള ഭൂമി ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ഫയര്‍സ്റ്റേഷനുകള്‍ മുതലായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി മറ്റു വകുപ്പുകള്‍ക്ക് പഞ്ചായത്ത് വകുപ്പു തന്നെ കൈമാറുന്നതിന് വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍സഹിതം വിശദവിവരങ്ങള്‍ നല്‍കുമോ; 

(ബി)ഇത്തരത്തില്‍ പഞ്ചായത്തു വകുപ്പ് ഇതര വകുപ്പുകള്‍ക്ക് ഭൂമി കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

3216


ഖനനയൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പഞ്ചായത്ത് ലൈസന്‍സ് 

ശ്രീ. ബി. സത്യന്‍

(എ)ക്വാറി, ക്രഷര്‍, ഗ്രാനൈറ്റ് ഖനനയൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണോ; 

(ബി)എങ്കില്‍ പഞ്ചായത്തുകള്‍ ലൈസന്‍സ് നല്‍കാന്‍ സ്വീകരിക്കുന്ന മാനദണ്ധം വിശദമാക്കാമോ? 

3217


കോഴിക്കോട് ജില്ലയിലെ കരിങ്കല്‍ ഖനനം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ചെങ്കല്‍, കരിങ്കല്‍ ഖനനം എന്നിവയില്‍ ലൈസന്‍സ് നല്‍കിയ വകയില്‍ കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2013-14 വര്‍ഷത്തില്‍ ലൈസന്‍സ് ഫീ ഇനത്തില്‍ എത്ര തുക ലഭിച്ചു എന്നത് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രസ്തുത ഖനനാനുമതി നല്‍കിയിട്ടുള്ളത് എന്ന് പഞ്ചായത്ത് തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ?

3218


പേപ്പട്ടി നിര്‍മ്മാര്‍ജനം 

ശ്രീ. സാജുപോള്‍

(എ)പേപ്പട്ടികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദീകരിക്കുമോ;

(ബി)പേപ്പട്ടികളെയും പേയുണ്ടെന്നു സംശയിക്കുന്ന നായ്ക്കളെയും യുദ്ധകാലാടിസ്ഥാനത്തില്‍ കൊല്ലാമെന്ന ഹൈക്കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിധി നടപ്പാക്കുവാനുള്ള കാലതാമസം എന്താണ്; വിശദമാക്കുമോ?

3219


ശുചിത്വഗ്രാമം പദ്ധതി 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. മുരളീധരന്‍ 
,, എം.എ വാഹീദ്

(എ)ഗ്രാമ പഞ്ചായത്തുകളില്‍ ശുചിത്വ ഗ്രാമം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ശുചിത്വം ഗ്രാമ പദ്ധതി ആരു മുഖേനയാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

T3220


തൃപ്തി ന്യായവില ഭക്ഷണശാലകള്‍ 

ശ്രീ. എസ്. ശര്‍മ്മ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
ശ്രീമതി. കെ. എസ്. സലീഖ 
ശ്രീ. വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തൃപ്തി ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(ബി)തൃപ്തി ഭക്ഷണശാലകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളും ഇളവുകളും നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്; ഈ ഇനത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്ര; ചെലവഴിച്ചതെത്ര; 

(സി)പ്രഖ്യാപിക്കപ്പെട്ട സഹായങ്ങള്‍ നല്‍കാന്‍ കഴിയാത്തതുകൊണ്ടാണോ ഈ ഭക്ഷണശാലകള്‍ തുടങ്ങാന്‍ കഴിയാതെ പോയത്; 

(ഡി)സ്വകാര്യ ഹോട്ടലുകളില്‍ ചൂഷണവും ശുചിത്വമില്ലായ്മയും സാര്‍വ്വത്രികമായ സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

T3221


തൃപ്തി ഹോട്ടലുകള്‍ 

ശ്രീ. ഇ.കെ. വിജയന്‍

(എ)ബജറ്റില്‍ പ്രഖ്യാപിച്ച തൃപ്തി ഹോട്ടലുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വ്യക്തമാക്കുമോ ;

(ബി)ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വിലവര്‍ദ്ധനവും ശുചിത്വമില്ലായ്മയും പരിഗണിച്ച് തൃപ്തി ഹോട്ടലുകള്‍ അടിയന്തിരമായി ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ ; 

(സി)ഉണ്ടെങ്കില്‍ പ്രസ്തുത ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് വ്യക്തികളേയും സ്ഥാപനങ്ങളേയും സഹകരിപ്പിക്കുന്നത് പരിശോധിക്കുമോ ; 

(ഡി)എല്ലാ നിയോജകമണ്ഡലങ്ങളിലും തൃപ്തി ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3222


ഗ്രാമപഞ്ചായത്തുകളിലെ കേട്ടിടനിര്‍മ്മാണചട്ട ലംഘനം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടനിര്‍മ്മാണ ചട്ടം ലംഘി ക്കുന്നത് കണ്ടെത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)പരാതി ലഭിക്കാതെ തന്നെ ഇത്തരത്തില്‍ എത്ര ലംഘനങ്ങള്‍ കണ്ടെത്തിയെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ?

3223


കായംകുളം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ തനത് പദ്ധതികള്‍ 

ശ്രീ.സി.കെ. സദാശിവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായംകുളം മഡ്ലത്തില്‍ ഉള്‍പ്പെട്ട പത്തിയൂര്‍, കൃഷണ്പുരം, ഭരണിക്കാവ്, ചെട്ടികുളങ്ങര, ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കിയ തനത് പദ്ധതികള്‍ എന്തെല്ലാം ആണ് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്നും ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും നാളിതുവരെ എത്ര രൂപ ചെലവഴിച്ചെന്നും വ്യക്തമാക്കാമോ ?

3224


കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്‍റെ കീഴിലുള്ള ടോയ്ലറ്റ് നിര്‍മ്മാണം 

ശ്രീ. തോമസ് ചാണ്ടി

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചന്പക്കുളം, കൈനകരി, നെടുമുടി പഞ്ചായത്തുകളില്‍ ശുചിത്വമിഷന്‍റെ കീഴില്‍ ടോയ്ലറ്റ് നിര്‍മ്മാണത്തിനുള്ള 9.10.13-ലെ പുതിയ ടെണ്ടര്‍ ടെക്നിക്കല്‍ ബിഡ് അംഗീകാരത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ? 

3225


ഒറ്റപ്പാലം മണ്ഡലത്തില്‍ വൈദ്യൂതി ശ്മശാനം നിര്‍മ്മാണം 

ശ്രീ. എം. ഹംസ

(എ)ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി പേരൂര്‍, പൂക്കോട്ടുക്കാവ്, അന്പലപ്പാറ ഗ്രാമപഞ്ചായത്തുകളില്‍ വൈദ്യുതി ശ്മശാനം നിര്‍മ്മിക്കുന്നതിനായി തീരുമാനം എടുത്തിട്ടുണ്ടോ; 

(ബി)ഇതിനായി മന്ത്രിതലത്തില്‍ എന്നാണ് യോഗം നടന്നതെന്നും ആരെല്ലാമാണ് പങ്കെടുത്തതെന്നും അറിയിക്കുമോ;

(സി)പ്രസ്തുത യോഗത്തിന്‍റെ തീരുമാനം എന്തായിരുന്നു; അതില്‍മേല്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ? 

(ഡി)യോഗത്തിലെ തീരുമാനത്തിന്‍ പ്രകാരം ഏതെല്ലാം ഉദേ്യാഗസ്ഥന്‍മാരെയാണ് ശ്മശാനം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചുമതലകള്‍ ഏല്‍പിച്ചിരുന്നത്; വിശദമാക്കാമോ; അതില്‍മേല്‍ പ്രസ്തുത ഉദേ്യാഗസ്ഥര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ?

3226


കാവന്നൂര്‍ കുടിവെള്ള പദ്ധതി 

ശ്രീ. പി.കെ. ബഷീര്‍

(എ)ഏറനാട് മണ്ഡലത്തിലെ കാവന്നൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാമഗ്ര കുടിവെള്ള പദ്ധതിയുടെ സര്‍വ്വേക്കായി തനത് ഫണ്ടില്‍ നിന്നും പണം ചിലവഴിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ ലഭിച്ചിരുന്നോ; 

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന് എന്താണ് കാരണമെന്നും അടിയന്തരമായി അനുമതി നല്‍കുമോയെന്നും വ്യക്തമാക്കുമോ?

3227


മണല്‍വാരല്‍ ഇനത്തില്‍ കോഴിക്കോട്ടെ പഞ്ചായത്തുകള്‍ക്ക് ലഭിച്ച തുക 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പുഴകളില്‍ നിന്നും മണല്‍ വാരുന്നതിന് അനുമതി നല്‍കിയ ഇനത്തില്‍ കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2013-14 വര്‍ഷത്തില്‍ എത്ര തുക ലഭിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകള്‍ക്ക് എത്ര തുക വീതം ലഭിച്ചു എന്ന ലിസ്റ്റ് സഹിതം വ്യക്തമാക്കുമോ?

3228


പഞ്ചായത്തുകളുടെ എസ്.സി.പി. ഫണ്ട് വിനിയോഗം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പഞ്ചായത്തുകളിലെ എസ്.സി.പി. ഫണ്ട് വിനിയോഗത്തില്‍ കുറവ് വന്നിട്ടുണ്ടോ ; 

(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശം ജില്ലാടിസ്ഥാനത്തില്‍ അറിയിക്കാമോ ; 

(സി)ഫണ്ട് വിനിയോഗത്തിലുണ്ടായിട്ടുള്ള കുറവിന് ആനുപാതികമായി എസ്.സി.പി. ഫണ്ട് വകയിരുത്തുന്നതില്‍ നിലവില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടോ ; ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ ?

3229


വിമുക്തഭടന് വീട്ടുകരം ഒഴിവാക്കല്‍ 

ശ്രീ. എ.എ. അസീസ്

(എ)വിമുക്തഭടന്‍ താമസിക്കുന്ന വീടിന് ഗ്രാമപഞ്ചായത്ത് കരം ഒഴിവാക്കിയിട്ടുണ്ടോ; 
(ബി)ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

T3230


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ശുദ്ധജലവിതരണ പദ്ധതികള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എത്ര കിണറുകള്‍ കുഴിക്കുവാനായി ധനസഹായം നല്‍കിയിട്ടുണ്ട്; 

(ബി)ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; 

(സി)ഇതേ കാലയളവില്‍ ശുദ്ധജലവിതരണ പദ്ധതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട്; 

(ഡി)എത്ര പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയുണ്ടായി; വിശദവിവരം നല്‍കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.