|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2791
|
തരംമാറ്റപ്പെട്ട ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം അനുവദിക്കാതിരിക്കുന്നത്
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)മരങ്ങള്‍ വച്ചുപിടിപ്പിച്ചും മറ്റുരീതികളിലും തരംമാറ്റപ്പെട്ട ഭൂമി കൃഷിസ്ഥലമാണെന്ന മട്ടില്‍ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും അനുവദിക്കാതിരിക്കുന്നത് സംബന്ധിച്ചുള്ള പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അത്തരം ഭൂമി ഉടമസ്ഥന് യഥേഷ്ടം ഉപയോഗപ്പെടുത്തുന്നതിന് സ്വതന്ത്ര്യം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഉണ്ടെങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?
|
2792 |
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍
ലൈന്‍
വഴി
അപേക്ഷിക്കുന്പോഴുള്ള
പോരായ്മകള്‍
ശ്രീ. പി.
തിലോത്തമന്‍
(എ)ഇ-ഡിസ്ട്രിക്ട്
പദ്ധതിയുടെ
ഭാഗമായി
ഓണ്‍ലൈന്‍
വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
അപേക്ഷിക്കുന്പോള്‍
വില്ലേജ്
ഓഫീസര്‍മാര്‍
അപേക്ഷകള്‍
നിരസിക്കുന്നു
എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
ഇതില്‍
എന്തു
നടപടി
സ്വികരിച്ചു
എന്നു
പറയാമോ;
(ബി)സര്‍ട്ടിഫിക്കറ്റുകള്‍ക്കായി
ഓണ്‍ലൈന്‍
വഴി
അപേക്ഷ
സമര്‍പ്പിക്കുന്പോള്‍
ആവശ്യമില്ലാത്തതും
തെറ്റായതുമായ
അനുബന്ധരേഖകള്‍
അയക്കുവാന്‍
അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
അനുവാദം
നല്‍കിയിട്ടുണ്ടോ;
ഇപ്രകാരം
തെറ്റായ
രേഖകള്‍
സമര്‍പ്പിക്കപ്പെട്ടാലും
അപേക്ഷകളില്‍
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)സര്‍ക്കാര്‍
നിരക്കിലല്ലാതെയും
തെറ്റായ
രേഖകള്‍
അനാവശ്യമായി
ചേര്‍ത്ത്
അധികമായ
നിരക്കിലും
അപേക്ഷകള്‍ക്ക്
ഫീസ്
വാങ്ങുന്ന
അക്ഷയ
കേന്ദ്രങ്ങള്‍ക്കെതിരെ
എന്തു
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്നു
പറയാമോ?
|
2793 |
റോസ്മല എന്ന പ്രദേശം ആര്യങ്കാവ് വില്ലേജില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി
ശ്രീ. കെ. രാജു
(എ)കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വില്ലേജില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന റോസ്മല എന്ന പ്രദേശം പ്രസ്തുത മേഖലയിലെ ജനങ്ങളുടെ സൌകര്യാര്‍ത്ഥം ആര്യങ്കാവ് വില്ലേജില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ബി)ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രിക്ക് പുനലൂര്‍ എം.എല്‍.എ നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
2794 |
വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തതയും കന്പ്യൂട്ടര്‍വല്ക്കരണവും
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഉദ്യോഗസ്ഥരുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ;
(സി)വില്ലേജ് രേഖകളുടെ കന്പ്യൂട്ടര്‍വല്ക്കരണം ഏതുവരെയായി ; വ്യക്തമാക്കാമോ ?
|
2795 |
ഡപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയിലേയ്ക്ക് നേരിട്ട് നിയമനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഡപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയിലേയ്ക്ക് നേരിട്ട് നിയമനം നടത്തുന്നതിന് പ്രസ്തുത തസ്തികയിലേയ്ക്ക് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ പാടുള്ളൂവെന്ന് റവന്യൂ വകുപ്പിന്‍റെ സ്പെഷ്യല്‍ റൂളില്‍ നിഷ്കര്‍ഷയുണ്ടോ;
(ബി)ആശ്രിത നിയമനം വഴി നേരിട്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയിലേയ്ക്ക് സ്പെഷ്യല്‍ റൂളിന് വിരുദ്ധമായി നിയമനം നടത്തുന്നതിന് തീരുമാനമെടുക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് പുനപരിശോധിക്കുമോ?
|
2796 |
പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ തസ്തികകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികകള്‍ സൃഷ്ടിച്ചു;
(ബി)ഇനി ഏതെങ്കിലും തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ബാക്കിയുണ്ടോ; ഇവിടങ്ങളില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമോ;
(സി)പുതിയ കൊണ്ടോട്ടി താലൂക്കില്‍ സര്‍വ്വേയറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2797 |
റവന്യൂ വകുപ്പിന്‍റെ ആസ്ഥാന ഓഫീസുകളിലെ ഒഴിവുകള്‍
ശ്രീമതി പി. അയിഷാപോറ്റി
(എ)സംസ്ഥാനത്തെ റവന്യൂ വകുപ്പിന്‍റെ ആസ്ഥാന ആഫീസുകളായ ലാന്‍റ് റവന്യൂ കമ്മീഷണറേറ്റ്, ലാന്‍റ് ബോര്‍ഡ്, സര്‍വ്വേ ഡയറക്ടറേറ്റ്, സ്റ്റാന്പ് ഡിപ്പോ എന്നിവിടങ്ങളിലെ എല്‍.ഡി.സി, എല്‍.ഡി ടൈപ്പിസ്റ്റ്, എല്‍.ജി.എസ് എന്നീ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ആസ്ഥാന ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമൂലം കേരളത്തിലെ പതിന്നാലു ജില്ലകള്‍ക്ക് അര്‍ഹതപ്പെട്ട ഒഴിവുകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമായി പരിമിതപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത ഒഴിവുകള്‍ ആസ്ഥാന ഒഴിവുകളായി ലാന്‍റ് റവന്യൂ കമ്മീഷണര്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
2798 |
കനോലി കനാലിന്‍റെ കരകളെ സി.ആര്‍.ഇസഡ് പരിധിയില്‍ നിന്നും ഒഴിവാക്കുന്നതു സംബന്ധിച്ച്
ശ്രീമതി ഗീതാ ഗോപി
(എ)കൊച്ചി മുതല്‍ പൊന്നാനി വരെ നീണ്ടു കിടക്കുന്ന മനുഷ്യനിര്‍മ്മിതമായ കനോലി കനാലിന്‍റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സി.ആര്‍.ഇസഡ് പരിധി നിയമം ബാധകമാണോ;
(ബി)പ്രസ്തുത നിയമത്തിന്‍റെ പരിധിയില്‍ വരുന്നതുകൊണ്ട് കനോലി കനാല്‍ തീരവാസികള്‍ക്ക് വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള ദൂരപരിധിയില്‍ ഇളവനുവദിച്ച് തീരവാസികളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2799 |
വൈത്തിരി താലൂക്കിലെ കോളിച്ചല്‍ പ്രദേശത്ത് ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന പരാതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)വൈത്തിരി താലൂക്കിലെ കോളിച്ചല്‍ പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇവിടത്തെ പ്രദേശവാസികളുടെ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത പ്രദേശം മുന്‍പ് ഏത് വില്ലേജിന്‍റെ കീഴിലായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ഡി)ഇപ്പോള്‍ പ്രസ്തുത പ്രദേശം ഏതു വില്ലേജിന്‍റെ കീഴിലാണെന്ന് വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത പ്രദേശവാസികളുടെ ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
2800 |
കരുവന്‍തിരുത്തിയിലെ റയില്‍വേ ഭൂമിയിലെ താമസക്കാര്‍ക്ക് കൈവശാവകാശം ലഭ്യമാക്കുവാന്‍ നടപടി
ശ്രീ. എളമരം കരീം
(എ)കരുവന്‍തിരുത്തി വില്ലേജില്‍ റയില്‍വേ ബി ക്ലാസ്സ് ഭൂമിയിലെ താമസക്കാര്‍ ഭൂമിയുടെ കൈവശാവകാശം ലഭിക്കണമെന്നാവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ;
(സി)ഇതിനുവേണ്ടി റെയില്‍വേയുമായി എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
|
2801 |
ഉത്തരവുകള്‍ ലഭിക്കുന്നതിലെ കാലതാമസം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കേരള സര്‍ക്കാര്‍ അനുവദിക്കുന്ന ചികിത്സാസഹായങ്ങളും, കാലവര്‍ഷ കെടുതിയില്‍പ്പെടുത്തി അനുവദിക്കുന്ന റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനുള്ള ഉത്തരവുകളും കാസര്‍ഗോഡ് കലക്ടറേറ്റില്‍ നിന്നും ഏറെ താമസിച്ച് മാത്രം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ ഉത്തരവുണ്ടാകുമോ?
|
2802 |
മഴക്കെടുതി മൂലമുളള നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര സഹായം
ശ്രീ. രാജു എബ്രഹാം
,, കെ. വി. വിജയദാസ്
ശ്രീമതി കെ.കെ. ലതിക
ശ്രീ.കെ. കെ. നാരായണന്‍
(എ)വേനല്‍മഴക്കെടുതി മൂലം ഉണ്ടായിട്ടുളള നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ബി)മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസഹായം അഭ്യര്‍ത്ഥി ച്ചിരുന്നോ; എന്തു തുക ലഭിച്ചു;
(സി)വേനല്‍മഴക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രകൃതിക്ഷോഭ ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; ഇതിന് സംസ്ഥാന സര്‍ക്കാര്‍ എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(ഇ)കാലവര്‍ഷക്കെടുതി നേരിടുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ നിന്നും എന്തു തുക ലഭിച്ചു; ഇത് വിതരണം ചെയ്തിട്ടുണ്ടോ; കേന്ദ്രത്തോട് ആവശ്യപ്പെട്ട തുക എത്ര വീതമായിരുന്നു;
(എഫ്)കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് എന്തെല്ലാംമുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ?
|
2803 |
ഇടുക്കി ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ എത്ര വീടുകള്‍ക്ക് പൂര്‍ണ്ണനാശം സംഭവിച്ചുവെന്നും എത്ര വീടുകള്‍ക്ക് ഭാഗികനാശനഷ്ടം സംഭവിച്ചുവെന്നും വ്യക്തമാക്കുമോ ;
(ബി)കാലവര്‍ഷക്കെടുതിയില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വാഗ്ദാനം ചെയ്തപ്രകാരം എന്തെല്ലാം കാര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് അറിയിക്കുമോ ;
(സി)ഇപ്രകാരം വീട് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമോ ?
|
T2804 |
പാലക്കാട് ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ
പദ്ധതി
ശ്രീ. എം. ചന്ദ്രന്‍
(എ)നടപ്പ് വര്‍ഷത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയനുസരിച്ച് പാലക്കാട് ജില്ലയ്ക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;
(ബി)എത്ര പദ്ധതികള്‍ക്കായിട്ടാണ് ഈ തുക അനുവദിച്ചിട്ടുള്ളത്;
(സി)എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; എത്രയെണ്ണം പൂര്‍ത്തീകരിച്ചു;
(ഡി)പൂര്‍ത്തീകരിക്കുവാന്‍ ബാക്കിയുള്ളത് എത്ര; ഇവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും;
(ഇ)ടാങ്കര്‍ ലോറികളില്‍ കൂടി വെള്ളം വിതരണം ചെയ്തതിന് ജില്ലയില്‍ ചെലവഴിച്ചതുക എത്ര; പഞ്ചായത്ത് തിരിച്ച് കണക്ക് വ്യക്തമാക്കുമോ?
|
2805 |
തൃശ്ശൂര്‍ ജില്ലയിലെ ദുരിതാശ്വാസ ധനസഹായം
ശ്രീ. എം.പി. വിന്‍സെന്‍റ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൃശ്ശൂര്‍ ജില്ലയില്‍ നാളിതുവരെ എത്ര തുക ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമായി അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
2806 |
വേനല്‍മഴയില്‍ സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടം
ശ്രീ. എ.കെ. ബാലന്‍
(എ)കഴിഞ്ഞ വേനല്‍മഴയില്‍ സംസ്ഥാനത്ത് എത്രകോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്നാണ് കണക്കാക്കിയിട്ടുള്ളത് ;
(ബി)എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചു; നാശനഷ്ടത്തിന്‍റെ വിശദമായ കണക്ക് വ്യക്തമാക്കുമോ;
(സി)വേനല്‍മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാനം കേന്ദ്രഗവണ്‍മെന്‍റിനോട് എത്രകോടി രൂപയുടെസാന്പത്തിക സഹായമാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ; ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ;
(ഇ)കഴിഞ്ഞവര്‍ഷം കാലവര്‍ഷക്കെടുതിമൂലം സംസ്ഥാനത്തിന് എത്രകോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് ; എത്രകോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്; എത്രരൂപ ലഭിച്ചു; ലഭിച്ച തുക സംസ്ഥാനം എങ്ങനെയാണ് ചെലവഴിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2807 |
കൊല്ലം ജില്ലയില്‍ മഴമൂലം ഉണ്ടായ നാശനഷ്ടങ്ങള്
ശ്രീ.പി.കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലയില്‍ മഴമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന് മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
(ബി)നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?
|
2808 |
സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടയില്‍ കേടുപാടുകള്‍ പറ്റിയ വീടുകള്‍ക്കുള്ള നഷ്ടപരിഹാരം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കോഴിക്കോട് റൂറല്‍ ഏ.ആര്‍ ക്യാന്പില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന പ്രവൃത്തി അശ്രദ്ധമായി ചെയ്തതുകാരണം പരിസരത്തെ ഏതെങ്കിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നോ ;
(ബി)ഉണ്ടെങ്കില്‍ എന്നാണിത് സംഭവിച്ചത് എന്നും എത്ര വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു എന്നതിന്‍റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരുടെയൊക്കെ അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും എന്നാണ് അപേക്ഷകള്‍ ലഭിച്ചതെന്നും വ്യക്തമാക്കുമോ ;
(ഡി)ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ; ഇവര്‍ ഏതെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കോപ്പി ലഭ്യമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?
|
2809 |
കരുവന്‍തിരുത്തി വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം
ശ്രീ. എളമരം കരീം
(എ)കരുവന്‍തിരുത്തി വില്ലേജ് ഓഫീസ് സ്വന്തമായ കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത്;
(ബി)കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി വിട്ടുതന്ന ഭൂമി ഏറ്റെടുത്തിട്ട് എത്ര വര്‍ഷമായി;
(സി)കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2810 |
അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍റെ മരാമത്ത് പണികള്‍
ശ്രീ. കെ. രാജു
(എ)അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍റെ തെക്കുഭാഗത്ത് ഇടിഞ്ഞ് നിലംപൊത്തുന്ന അവസ്ഥയില്‍ കുത്തനെ ചരിവുള്ള ഭൂമിയും വഴിയും സംരക്ഷിക്കുന്നതിനും മിനി സിവില്‍ സ്റ്റേഷന്‍റെ ചുറ്റുമതില്‍ കെട്ടുന്നതിനും വേണ്ടി പൊതുമരാമത്ത് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആയതിന്‍റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ; ഈ സാന്പത്തിക വര്‍ഷം പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി ഉണ്ടാകുമോ?
|
2811 |
കോഴിക്കോട് കലക്ട്രേറ്റില്‍ എം.എല്‍.എ- എസ്.ഡി.എഫ് ല്‍പ്പെട്ട പ്രവൃത്തികള്‍
ശ്രീ.കെ. ദാസന്‍
(എ)കോഴിക്കോട് കലക്ട്രേറ്റില്‍ എം.എല്‍.എ-എസ്.ഡി.എഫ് - ല്‍പ്പെട്ട പ്രവൃത്തികളില്‍ ബി.ഡി.ഒ യില്‍ നിന്നും മറ്റ് നിര്‍വ്വഹണ ഉദേ്യാഗസ്ഥരില്‍ നിന്നും എസ്റ്റിമേറ്റും മറ്റ് രേഖകളും സമര്‍പ്പിച്ചിട്ടും എ.എസ് നല്‍കിയിട്ടില്ലാത്ത എത്ര പ്രവൃത്തികള്‍ ഉണ്ട് എന്ന് വിശദമാക്കാമോ ;
(ബി)ഈ പ്രവൃത്തികളുടെ വിശദമായ പട്ടിക ഓരോ പ്രവൃത്തിയുടെയും എ.എസ് ന് വേണ്ടതായ എസ്റ്റിമേറ്റും മറ്റ് രേഖകളും എന്നാണ് കലക്ട്രേറ്റില്‍ ലഭിച്ചത് എന്ന് ലഭിച്ച തീയതി സഹിതം വിശദമാക്കികൊണ്ട് ലഭ്യമാക്കാമോ;
(സി)ഈ പ്രവൃത്തികള്‍ക്ക് എ.എസ് നല്‍കാന്‍ കലക്ട്രേറ്റില്‍ കാലതാമസം വരുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ;
(ഡി)എസ്റ്റിമേറ്റ് ലഭിച്ചാല്‍ 3 ദിവസത്തിനകം എ.എസ് നല്‍കാന്‍ കഴിയും എന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് പ്രവൃത്തികളുടെ എ.എസ് ലഭ്യമാവുന്നതിന് കാലതാമസം വരുന്നതിന് എന്ത് പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്നും എ.എസ് ലഭിക്കാത്ത പ്രവൃത്തികള്‍ക്ക് എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കാമോ ?
|
2812 |
കരകുളം, പളളിപ്പുറം വില്ലേജ് ഓഫീസ്
കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി
ശ്രീ. പാലോട് രവി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ മന്ദിരം നിര്‍മ്മിച്ചു ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ;
(ബി)നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്ന കരകുളം, പളളിപ്പുറം വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ രണ്ട് വില്ലേജ് ഓഫീസുകള്‍ക്കും പുതിയതായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)നടപ്പു സ്ന്പത്തിക വര്‍ഷം തന്നെ രണ്ട് കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2813 |
വലിയപറന്പ് മാടക്കാല്‍ ദ്വീപിലെ തൂക്കുപാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയിലെ വലിയപറന്പ് മാടക്കാല്‍ ദ്വീപിലെ തൂക്കുപാലം തകര്‍ന്ന് വര്‍ഷം കഴിഞ്ഞിട്ടും പാലം പുനര്‍നിര്‍മ്മാണം ആരംഭിക്കാനോ ഇതേ ദ്വീപിലെ പടന്നക്കപ്പുറം തുക്ക് പാലം പണി പൂര്‍ത്തീകരിക്കാനോ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)ഈ നിര്‍മ്മാണം എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2814 |
മൊടവണ്ണക്കടവ്, കുണ്ടതോട്-കൊളപ്പാട് എന്നിവിടങ്ങളില്‍ തുക്കുപാലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി
ശ്രീ. പി.കെ. ബഷീര്‍
(എ)ഏറനാട് മണ്ധലത്തിലെ മൊടവണ്ണക്കടവ്, കുണ്ടതോട്-കൊളപ്പാട് എന്നീ സ്ഥലങ്ങളില്‍ ഒരു തൂക്കുപാലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടൊ;
(ബി)മൊടവണ്ണക്കടവ് തൂക്കുപാലം കോണ്‍ക്രീറ്റ് നിര്‍മ്മിത നടപ്പാലമായി മാറ്റുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ അടിയന്തരമായി ആയതിന് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)കുണ്ടതോട്-കൊളപ്പാട് തൂക്കുപാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
2815 |
ചെറുന്നിയൂര്‍ പണയില്‍കടവ് പാലം അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണം
ശ്രീ.ബി.സത്യന്
(എ)ചെറുന്നിയൂര്‍ പണയില്‍കടവ് പാലം അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)ആകെ എത്ര സെന്‍റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടതെന്നും ഈ സ്ഥലം ആരുടേതൊക്കെയാണെന്നും വ്യക്തമാക്കാമോ;
(സി)പാലം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
2816 |
കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ട് ഓഫീസിന് കെട്ടിടം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ട് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിനു വേണ്ടി ജലവിഭവവകുപ്പിന്‍റെ അധീനതയിലുളള കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭൂമി കൈമാറി കിട്ടുന്നതിനുവേണ്ടിയുളള പ്രൊപ്പോസല്‍ റവന്യൂ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ;
(ബി)പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ചിട്ടുളള തുടര്‍ നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
|
2817 |
ഗവണ്‍മെന്‍റ് ഐ.ടി.ഐ. എറിയാടിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എറിയാട് ഗ്രാമപഞ്ചായത്തിലുള്ള റവന്യൂ ഭൂമി തൊഴില്‍ വകുപ്പിന് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഇത് സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ മുന്നിലുണ്ടോ?
|
2818 |
മങ്കട ഗവണ്‍മെന്‍റ് കോളേജ് കെട്ടിടം
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മങ്കട ഗവണ്‍മെന്‍റ് കോളേജ് കെട്ടിടം സ്ഥാപിക്കുന്നതിന് മൂര്‍ക്കനാട് പഞ്ചായത്തിന്‍റെ അധീനതയിലുള്ള 5 ഏക്കര്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഏറ്റെടുത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
(ബി)ഭൂമി കൈമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് സത്വര നിര്‍ദ്ദേശം നല്കുമോ?
|
2819 |
കൊയിലാണ്ടി കോടതിയില്‍ ദദ്വൈശതാബ്ദി കെട്ടിട നിര്‍മ്മാണം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി കോടതിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ദദ്വൈശതാബ്ദി കെട്ടിടവുമായി ബന്ധപ്പെട്ട നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‍റെ ലേലനടപടികള്‍ അംഗീകരിക്കുന്നതു സംബന്ധിച്ച ഫയല്‍ കോഴിക്കോട് കലക്ടറേറ്റില്‍ തീര്‍പ്പാവാതെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ കാര്യത്തില്‍ കാലതാമസം വരുന്നത് കാരണം കെട്ടിടനിര്‍മ്മാണ പ്രവൃത്തി നീണ്ടുപോവുന്ന സ്ഥിതിയും അതുവഴി ഉണ്ടാവുന്ന തടസ്സങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ലേലനടപടികള്‍ക്ക് അംഗീകാരം നല്‍കുമോ?
|
2820 |
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലാന്‍റ് അക്വിസിഷന്‍ ആക്ട് നിലവില്‍ വന്നതിനു ശേഷമുള്ള സാഹചര്യം
ശ്രീ. എ. എം. ആരിഫ്
(എ)കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലാന്‍റ് അക്വിസിഷന്‍ ആക്ട് എന്നാണ് നിലവില്‍ വന്നത് ;
(ബി)ഈ ആക്ട് നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിലച്ചിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; കേന്ദ്ര ആക്ടിനനുസരിച്ചുള്ള റൂള്‍ ഉണ്ടാക്കാത്തതു കൊണ്ടാണോ ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ നിലച്ചിരിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
<<back |
next page>>
|