|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2761
|
റവന്യൂ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. എ. കെ. ബാലന്‍
(എ)റവന്യൂ വകുപ്പിന് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്;
(ബി)ഈ പദ്ധതികള്‍ക്കായി എത്ര രൂപ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര രൂപ ചെലവഴിച്ചു;
(സി)ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; ഏതെല്ലാം പദ്ധതികള്‍ ആരംഭിക്കാനുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ:
(ഡി)100 ശതമാനവും കേന്ദ്രസഹായമുള്ള പദ്ധതികള്‍ ഏതെല്ലാമാണ്;
(ഇ)സംസ്ഥാനവിഹിതം കൂടി ഉള്‍പ്പെടുന്ന പദ്ധതികള്‍ ഏതെല്ലാം?
|
2762 |
റവന്യൂദിനം
ശ്രീ. പാലോട് രവി
,, അന്‍വര്‍ സാദത്ത്
,, എ.റ്റി. ജോര്‍ജ്
,, ഷാഫി പറന്പില്‍
(എ)സംസ്ഥാനത്ത് റവന്യൂ ദിനം പ്രഖ്യാപിച്ച് ആഘോഷങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ആഘോഷങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(സി)റവന്യൂ വകുപ്പിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഇതോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(ഡി)എന്തെല്ലാം തുടര്‍നടപടിയാണ് ഇതിന്മേല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2763 |
സുരക്ഷായനം -2012 അന്താരാഷ്ട്ര ശില്‍പ്പശാല
ശ്രീ. ഷാഫി പറന്പില്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്
,, പി. എ. മാധവന്‍
(എ)സംസ്ഥാനത്ത് സുരക്ഷായനം - 2012 അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിക്കുകയുണ്ടായോ ; വിശദമാക്കാമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ആയതുവഴി കൈവരിക്കാനുദ്ദേ ശിച്ചത് ;
(സി)എന്തെല്ലാം വിഷയങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്; വിശദമാക്കുമോ ;
(ഡി)എന്തെല്ലാം തുടര്‍നടപടികളാണ് ഇതിന്‍മേല്‍ കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കാമോ ?
|
2764 |
ഭൂരഹിതകേരളം പദ്ധതി
ശ്രീ. കോടിയേരി ബാലകൃഷ്ണന്
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഭൂരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്ക് എത്ര സെന്‍റ് ഭൂമി വീതം ഏതൊക്കെ വില്ലേജുകളില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ?
|
2765 |
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി കാസര്‍ഗോഡ് ജില്ലയില്‍ എത്ര പുരയിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്;
(ബി)ഇതില്‍ കാസര്‍ഗോഡ് ജില്ലക്കാരായ എത്ര അപേക്ഷകരാണുള്ളത്;
(സി)ഈ പദ്ധതിയുടെ ഭാഗമായി അന്യജില്ലക്കാര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുക വഴി കാസര്‍ഗോഡ് ജില്ലയുടെ വികസനത്തിനാവശ്യമായ എത്ര ഭൂമി നഷ്ടമാകും എന്ന് അറിയിക്കാമോ?
|
2766 |
രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല
ശ്രീ. എ. എ. അസീസ്
(എ)രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല എന്ന ബഹുമതി ലഭിച്ചത് കേരളത്തിലെ ഏത് ജില്ലയ്ക്കാണ്;
(ബി)ഈ ബഹുമതിക്കായി ജില്ലയിലെ എത്ര കുടുംബങ്ങള്‍ക്കായി എത്ര സെന്‍റ് ഭൂമിയാണ് വിതരണം ചെയ്തത്;
(സി)സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളേയും ഭൂരഹിതരില്ലാത്ത ജില്ലയാക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
|
2767 |
മുകുന്ദപുരം താലൂക്കില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി
ശ്രീ. ബി.ഡി. ദേവസ്സി
(എ)മുകുന്ദപുരം താലൂക്കില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണവും ഇവര്‍ക്കായി ഭൂമി നല്‍കുന്നതിന് എത്ര അളവില്‍ ഭൂമി വേണമെന്നും കണക്കാക്കിയിട്ടുണ്ടോ;
(ബി)ചാലങ്ങാടി മണ്ധലത്തില്‍പ്പെട്ട അപേക്ഷകര്‍ക്കായി സ്ഥലം നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
2768 |
ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി കണ്ടെത്തിയിട്ടുള്ള ഭൂമി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് നിലവില്‍ ഭൂരഹിതരായി എത്രപേരെ കണ്ടെത്തി നിജപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ;
(ബി)നിലവില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ വില്ലേജുകളില്‍എത്ര ഭൂമി വിതം കണ്ടെത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ;
(സി)ഇതില്‍ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സാക്ഷ്യപ്പെടുത്തിയ ഭൂമികളുണ്ടോ എന്ന് വിശദമാക്കാമോ ?
|
2769 |
പാരിസ്ഥിതിക പ്രാധാന്യമുള്ള കിനാനൂരിലെ റവന്യൂ ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്
(എ)കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള കാട്ടിപ്പൊയിലിലെ പള്ളം ഉള്‍പ്പെടുന്ന റവന്യൂ ഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഈ പ്രദേശം റവന്യു അധികാരികളുടെ അശ്രദ്ധ മൂലം ആര്‍ക്കെങ്കിലും പതിച്ചുകൊടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ തിരികെ എടുക്കുന്നതിനും പ്രസ്തുത ഭൂമി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
2770 |
പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ വേര്‍തിരിക്കാന്‍ നടപടി
ശ്രീ.വി.എസ്. സുനില്‍ കുമാര്
,, ഇ. ചന്ദ്രശേഖരന്‍
,, പി. തിലോത്തമന്‍
,, ചിറ്റയം ഗോപകുമാര്‍
(എ)പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ വേര്‍തിരിക്കാന്‍ റവന്യൂ വകുപ്പ് ഭൂപടം തയ്യാറാക്കിയിട്ടുണ്ടോ;
(ബി)ഈ ഭൂപടം അനുസരിച്ച് എത്ര ഹെക്ടര്‍ ഭൂമി സര്‍ക്കാരിന്‍റേതായി മാറുമെന്ന് വ്യക്തമാക്കുമോ;
(സി)ഈ ഭൂപടം അനുസരിച്ച് എത്ര കര്‍ഷകര്‍ക്ക് കൃഷി ഭൂമി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് വെളിപ്പെടുത്തുമോ ?
|
2771 |
പാട്ടത്തിനു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)പാട്ടം നല്‍കി സര്‍ക്കാര്‍ ഭൂമിയില്‍ പാട്ടത്തിനു പ്രവര്‍ത്തിക്കുന്ന എത്ര സ്ഥാപനങ്ങളുണ്ട് എന്നു വ്യക്തമാക്കാമോ;
(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരിനു ലഭിക്കേണ്ട പാട്ടകുടിശ്ശിക എത്രയാണെന്ന് സ്ഥാപനം തിരിച്ചു വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പാട്ടകുടിശ്ശിക പിരിച്ചെടുക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നു വിശദമാക്കുമോ;
(ഡി)ഭീമമായ തുക പാട്ടകുടിശ്ശിക ഉള്ള സ്ഥാപനങ്ങളുടെ പാട്ട വ്യവസ്ഥ റദ്ദാക്കി പ്രസ്തുത ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2772 |
ഭൂപരിധിയില്‍ ഇളവ്
ശ്രീമതി കെ. കെ. ലതിക
(എ)സംസ്ഥാനത്ത് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൈവശം വെക്കാവുന്ന തോട്ടമല്ലാത്ത ഭൂമിയുടെ പരിധിയില്‍ ഇളവ് അനുവദിച്ച് നല്‍കിയിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണെന്നും എന്തൊക്കെ ആവശ്യങ്ങള്‍ക്കുമാണ് ഇളവ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?
|
2773 |
കെട്ടിട നികുതി ഈടാക്കുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡം
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)റവന്യൂ വകുപ്പ് കെട്ടിടനികുതി ഈടാക്കുന്നതിന് കെട്ടിടത്തിന്‍റെ അളവ് വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;
(ബി)തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കി നന്പര്‍ ലഭിച്ച വീടുകളുടെ കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദേ്യാഗസ്ഥര്‍ വിസ്തീര്‍ണ്ണം കണക്കാക്കുന്പോള്‍ ഭീമമായ വ്യത്യാസം വരുന്നതായ ആവലാതികള്‍ ശ്രദ്ധയിര്‍പ്പെട്ടിട്ടുണ്ടോ;
(സി)റവന്യൂ വകുപ്പില്‍ കെട്ടിട വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് സാങ്കേതിക യോഗ്യതയുള്ള ഉദേ്യാഗസ്ഥരെ നിയോഗിച്ചിട്ടുണ്ടോ;
(ഡി)തറവിസ്തീര്‍ണ്ണം കണക്കാക്കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത മാനദണ്ഡങ്ങളാണോ സ്വീകരിക്കുന്നത് എന്ന കാര്യം പരിശോധിച്ച് ഈ വിഷയത്തിലെ അവ്യക്തതയും അപാകതയും പരിഹരിക്കുമോ?
|
2774 |
സ്മാര്‍ട്ട് വില്ലേജുകള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, സണ്ണിജോസഫ്
,, എം.എ. വാഹീദ്
,, പി.സി. വിഷ്ണുനാഥ്
(എ)സ്മാര്‍ട്ട് വില്ലേജുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിവഴി എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
2775 |
വില്ലേജ് ജനകീയ സഭ
ശ്രീ. എം. ഹംസ
(എ) വില്ലേജ് ജനകീയ സഭ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത സഭയുടെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച വിശദാംശം നല്‍കാമോ;
(ബി) താലൂക്ക് സഭ കളുടെ മാതൃകയില്‍ രൂപീകരിക്കുന്ന വില്ലേജ് സഭകളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തുവാനും വില്ലേജിലെ പ്രശ്നപരിഹാരത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വില്ലേജ് സഭകള്‍ മാസത്തില്‍ ഒരു പ്രാവശ്യം എങ്കിലും കൂടുന്നതിനും മറ്റും ആവശ്യമായ തരത്തിലുള്ള ഉത്തരവുകള്‍ ഇറക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
|
2776 |
ഇ-ജില്ലാ പ്രോജക്ട്
ശ്രീ. വി.പി. സജീന്ദ്രന്‍
,, വി.റ്റി. ബല്‍റാം
,, വര്‍ക്കല കഹാര്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇ-ജില്ലാ പ്രോജക്ട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കോമണ്‍ സര്‍വ്വീസ് സെന്‍ററുകള്‍ മുഖേന സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
2777 |
ആലപ്പുഴ ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുവാന്‍ നടപടി
ശ്രീ. പി.
തിലോത്തമന
്‍
(എ)ആലപ്പുഴ ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച 12 വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ജില്ലാ കളക്ടര്‍ മെമ്മോ നല്‍കി എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഏതെല്ലാം വില്ലേജ് ഓഫീസര്‍മാര്‍ക്ക് എതിരെയാണ് ഇപ്രകാരം ആരോപണങ്ങള്‍ ഉണ്ടായതെന്നും മേമ്മോ നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
(ബി)മെമ്മോ നല്‍കിയിട്ടില്ലെങ്കില്‍ ഇപ്രകാരം ഒരു വര്‍ത്തയുടെ ഉറവിടം ഏതാണെന്നു ബോധ്യപ്പെട്ടിട്ടുണ്ടോ; ഈ സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുമോ;
(സി)കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് തിരക്കുകള്‍, ഇന്‍റര്‍നെറ്റ് തകരാറുകള്‍, അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷകള്‍ വാങ്ങികെട്ടിവച്ച് വളരെ വൈകിമാത്രം അയക്കുന്നത്, സോഫ്റ്റ്വെയറില്‍ എഡിറ്റ് എന്ന ഓപ്ഷന്‍ ഇല്ലാത്തത് തുടങ്ങിയ നിരവധിയായ പ്രശ്നങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ എന്തു പരിഹാരമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നു പറയാമോ;
(ഡി)വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കി അതിനായി ജീവനക്കാരെ നിയമിച്ച് അക്ഷയ കേന്ദ്രങ്ങളുടെ സാന്പത്തിക ചൂഷണം അവസാനിപ്പാക്കാനും ജനങ്ങള്‍ക്ക് വളരെ വേഗം സേവനം ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ?
|
2778 |
തിരുവനന്തപുരം ജില്ലയില്‍ പുതിയ റവന്യു ഡിവിഷനുകളുടെ രൂപീകരണം
ശ്രീ. പാലോട് രവി
(എ)കേരളത്തില്‍ നിലവില്‍ എത്ര താലൂക്കുകള്‍ ഉണ്ട്;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര താലൂക്കുകള്‍ പുതുതായി രൂപീകരിച്ചു;
(സി)പുതിയ താലൂക്കുകള്‍ നിലവില്‍ വരുന്നതിനുമുന്പ് കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകള്‍ ഉണ്ടായിരുന്നു; അവ ഏതെല്ലാം;
(ഡി)ഒന്നിലേറെ റവന്യ ഡിവിഷനുകള്‍ ഉള്ള ജില്ലകള്‍ ഏതെല്ലാം;
(ഇ)ഒരു റവന്യൂ ഡിവിഷന്‍ മാത്രമുള്ള ജില്ലകളില്‍ ഒന്നില്‍ കൂടുതല്‍ റവന്യഡിവിഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
(എഫ്) പതിന്നാല് അസംബ്ലി നിയോജക മണ്ധലങ്ങള്‍ ഉള്ള തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളും അണ്ടൂര്‍ക്കോണം, പോത്തന്‍കോട് പഞ്ചായത്തുകളും ഏകോപിപ്പിച്ച് നെടുമങ്ങാട് കേന്ദ്രമായി ഒരു റവന്യൂ ഡിവിഷന്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2779 |
കൊല്ലം ജില്ലയില്‍ പുതിയ റവന്യൂ ഡിവിഷന്‍
ശ്രീ. കെ. രാജു
(എ)കേരളത്തില്‍ പുതിയ റവന്യൂ ഡിവിഷനുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ;
(ബി)ഉണ്ടെങ്കില്‍ കൊല്ലം ജില്ലയില്‍ ഒരു പുതിയ റവന്യൂ ഡിവിഷന്‍ കൂടി ആരംഭിക്കുവാനും ആയത് ജില്ലയുടെ കിഴക്കന്‍ മലയോര മേഖല കേന്ദ്രമായി പുനലൂര്‍ ആസ്ഥാനമാക്കി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
2780 |
കയ്പമംഗലം നിയോജകമണ്ഡലത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജകമണ്ഡലത്തില്‍ മിനിസിവില്‍സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഇത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
(സി)ഇതിനായി ബഡ്ജറ്റില്‍ പണം വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)പുതിയതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റേണ്ട ഓഫീസുകളെ സംബന്ധിച്ച വിശദവിവരം സര്‍ക്കാരിന്‍റെ പക്കലുണ്ടോ;
|
2781 |
താലൂക്കുകളുടെയും വില്ലേജുകളുടെയും വിഭജനം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് റവന്യൂ താലൂക്കുകളും വില്ലേജുകളും വിഭജിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)ഇതു സംബന്ധിച്ച പ്രപ്പോസലുകള്‍ നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)മലപ്പുറം ജില്ലയില്‍ ഏതെല്ലാം വില്ലേജുകളാണ് വിഭജിച്ച് പുതിയത് രൂപീകരിക്കുന്നതെന്ന കാര്യം വെളിപ്പെടുത്തുമോ;
(ഡി)മലപ്പുറം മണ്ഡലത്തിലെ കൂടുതല്‍ വിസ്തൃതിയും ജനസംഖ്യയുമുള്ള കോഡൂര്‍, പുല്‍പ്പറ്റ വില്ലേജുകള്‍ വിഭജിക്കുന്ന കാര്യം പരിഗണിക്കുമോ?
|
2782 |
കാസര്‍ഗോഡ്
ജില്ലയില്‍
പുതുതായി
അനുവദിക്കപ്പെട്ട
താലൂക്കുകളുടെ
പ്രവര്‍ത്തനം
ശ്രീ. കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
പുതുതായി
അനുവദിക്കപ്പെട്ട
താലൂക്കുകളുടെ
പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ;
(ബി)ഈ
താലൂക്കുകളില്‍
അനുബന്ധ
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
|
2783 |
താലൂക്കുകളുടെ
പ്രവര്‍ത്തനം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
താലൂക്കുകള്‍
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചത്
;
(ബി)ഇതില്‍
ഇതിനകം
എത്ര
താലൂക്കുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചെന്ന്
വിശദമാക്കാമോ
;
(സി)ഏതൊക്കെ
താലൂക്കുകളുടെ
ആസ്ഥാനം
സംബന്ധിച്ച്
തര്‍ക്കങ്ങള്‍
സര്‍ക്കാരിന്‍റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
;
(ഡി)ഇതില്‍
എന്തെല്ലാം
പരിഹാര
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ
;
(ഇ)ആരംഭിച്ച
ഓരോ
താലൂക്ക്
ആഫീസുകളുടെയും
പ്രവര്‍ത്തനത്തിന്
അനാവര്‍ത്തന,
ആവര്‍ത്തന
ചെലവുകള്‍ക്കായി
പ്രതിവര്‍ഷം
എന്തു
തുക
ആവശ്യമായി
വരുമെന്ന്
വിശദമാക്കാമോ
?
|
2784 |
ഇടുക്കി
താലൂക്ക്
ഓഫീസിന്‍റെ
പ്രവര്‍ത്തനം
ശ്രീ.
റോഷി
അഗസ്റ്റിന്‍
(എ)ഇടുക്കി
താലൂക്ക്
ഓഫീസിന്‍റെ
പ്രവര്‍ത്തനം
എന്നു
മുതലാണ്
ആരംഭിച്ചത്;
ഏതെല്ലാം
തസ്തികകളാണ്
നിലവില്‍
സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ഓഫീസ്
മുഖാന്തിരം
എന്തെല്ലാം
സേവനങ്ങളാണ്
നിലവില്‍
നല്‍കിവരുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഇടുക്കി
താലൂക്ക്
ഓഫീസിന്‍റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
ആശ്യമായ
നടപടി
സ്വീകരിക്കുമോ?
|
2785 |
ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം
ശ്രീ. ജി. എസ്. ജയലാല്
(എ)ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന അപേക്ഷയിന്മേല്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ;
(ബി)പുതിയ താലൂക്കുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ചാത്തന്നൂര്‍ താലൂക്ക് രൂപീകരണം സാദ്ധ്യമാക്കുവാന്‍ സന്നദ്ധമാകുമോ ?
|
2786 |
ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ വില്ലേജ്
ശ്രീ. ആര്‍. സെല്‍വരാജ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, ലൂഡി ലൂയിസ്
,, ഐ.സി. ബാലകൃഷ്ണന്‍
(എ)ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ വില്ലേജ് എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ജനങ്ങളുടെ യാത്രാക്ലേശവും ബുദ്ധിമുട്ടും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
|
2787 |
നെല്‍വയല്‍ -നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി
ശ്രീ. ഇ. പി. ജയരാജന്
,, എം. ചന്ദ്രന്‍
,, കെ. വി. വിജയദാസ്
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷവും 1967ലെ കേരള ലാന്‍റ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ പ്രകാരം ആര്‍.ഡി.ഒ.മാര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിവരുന്നുണ്ടോ; എന്തെല്ലാം ആര്‍.ഡി.ഒ മാര്‍ എത്ര കേസുകളില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാണോ;
(സി)1967ലെ ലാന്‍റ് യൂട്ടിലൈസേഷന്‍ ഓര്‍ഡറിന് നിലവില്‍ പ്രാബല്യമുണ്ടോ; വിശദമാക്കാമോ; ഇത് വ്യാപകമായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതായി അറിയാമോ?
|
2788 |
കോഴിക്കോട് ജില്ലയില്‍ നെല്‍വയല്‍ നികത്തുന്നതിനായി ലഭിച്ച അപേക്ഷകള്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)2010-ന് ശേഷം കോഴിക്കോട് ജില്ലയില്‍ നെല്‍വയല്‍ നികത്തുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചെന്നും, അപേക്ഷകന്‍റെ പേരും മേല്‍വിലാസവും വില്ലേജും, നികത്തുന്നതിന് അപേക്ഷിച്ച സ്ഥലത്തിന്‍റെ വിസ്തൃതിയും വിശദമാക്കുമോ;
(ബി)ഇതില്‍ ആര്‍ക്കെല്ലാമാണ് നെല്‍വയല്‍ നികത്തുന്നതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കുമോ;
(സി)അനുമതി നല്‍കിയത് നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമത്തിന് വിധേയമായിട്ടാണോ എന്ന് വ്യക്തമാക്കുമോ;
(ഡി)അനുമതി നല്‍കിയവരില്‍ ഏതെങ്കിലും നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമത്തിന് വിധേയമായിട്ടല്ല എന്നു കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ ഈ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(എഫ്)അനുമതി നല്‍കുന്നതിന് മുന്പ് എന്തെല്ലാം നടപടി ക്രമങ്ങളാണ് സ്വീകരിച്ച വരുന്നതെന്ന് വിശദമാക്കുമോ?
|
2789 |
ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഭൂമി കൈയ്യേറ്റം നടപടി
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഫറോക്ക് ഠൌണ്‍, നല്ലൂര്‍, ഓള്‍ഡ് എന്‍.എച്ച് റോഡ് എന്നിവടങ്ങളില്‍ പൊതു സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍വ്വേ നടത്തി പൊതു സ്ഥലം സംരക്ഷിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ;
(സി)കയ്യേറ്റ സ്ഥലം ഒഴിപ്പിച്ചെടുക്കാനും ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകുമോ?
|
2790 |
റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിവരുന്നത്;
(ബി)റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ നിന്നും 2013-14 സാന്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ എത്ര പ്രവ്യത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്; എന്തു തുകയാണ് അനുവദിച്ചത്;
(സി)മലപ്പുറം മണ്ഡലത്തില്‍ 2013-14 വര്‍ഷത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികളും അവയുടെ പുരോഗതിയും വിശദീകരിക്കാമോ?
|
<<back |
next page>>
|