|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2941
|
കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണം
ശ്രീ. ഇ. ചന്ദ്രശേഖരന്
(എ)കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2942 |
പട്ടിത്താനം, രത്നഗിരി പബ്ലിക് ലൈബ്രറി കെട്ടിടം
ശ്രീ. മോന്‍സ് ജോസഫ്
(എ)കോട്ടയം ജില്ലയില്‍ കെ.എസ്.റ്റി.പി യുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ പട്ടിത്താനം രത്നഗിരി പബ്ലിക് ലൈബ്രറിയുടെ കെട്ടിടം പൊളിച്ചതിന്‍റെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
(ബി)കെട്ടിടം പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട് എംപവേര്‍ഡ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ എന്തെന്ന് വ്യക്തമാക്കാമോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
(സി)കോട്ടയം കളക്ടറേറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് 4-3-2014-ല്‍ അയച്ച ജി1-48508/2004 ഫയലിന്‍റെ തുടര്‍നടപടി വ്യക്തമാക്കാമോ; ഇതിന്‍റെ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ് ഫയല്‍ നന്പര്‍ നല്‍കുമോ?
|
T2943 |
താനൂര്‍ ദേവധാറിലെ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ ദേവധാറില്‍ റെയില്‍ പാതയ്ക്ക് കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അണ്ടര്‍ പാസ്സേജിന്‍റെ നിര്‍മ്മാണ നടപടികള്‍ ഏതു ഘട്ടത്തിലാണ്;
(ബി)ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)പ്രവൃത്തി എന്ന് ആരംഭിക്കാനാകും; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
2944 |
ബീമാപള്ളിയിലേക്ക് കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡില്‍ നിന്ന് പാലം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)തിരുവനന്തപുരത്തെ ബീമാപള്ളിയിലേക്ക് കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡില്‍ നിന്ന് ഒരു പാലം നിര്‍മ്മിക്കുമെന്ന തീരുമാനം നടപ്പാക്കുന്നതില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പാലത്തിനായി സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ പ്രസ്തുത പാലം പണി പൂര്‍ത്തിയാക്കി ബീമാപള്ളി നിവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും യാത്രാസൌകര്യം ലഭ്യമാക്കുമോ?
|
2945 |
വെഞ്ഞാറമൂട് ഠൌണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപ്പാസ് റോഡ്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണല്‍ നായര്‍
(എ)വെഞ്ഞാറമൂട് ഠൌണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനുളള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ ഇതിനായി എന്തെങ്കിലും പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(സി)വെഞ്ഞാറമൂടിലെ ഗതാഗതക്കുരുക്ക് കാരണമുളള ദുരവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
2946 |
മലപ്പുറം-കോട്ടപ്പടി ബൈപാസ് നിര്‍മ്മാണവും കോട്ടപ്പടി തിരൂര്‍ റോഡ് നവീകരണവും
ശ്രീ. പി. ഉബൈദുള്ള
മലപ്പുറം ജില്ലയിലെ മലപ്പുറം-കോട്ടപ്പടി ബൈപാസ് നിര്‍മ്മാണവും കോട്ടപ്പടി തിരൂര്‍ റോഡ് നവീകരണവും ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
2947 |
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീ. ബി. സത്യന്
(എ)ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ നടന്നു വരുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഓരോ പ്രവൃത്തിയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ഏത് ഘട്ടത്തിലാണെന്നും എന്തു തുക വീതമാണ് അനൂവദിച്ചിട്ടുള്ളതെന്നും ഇതുവരെ എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ടെന്നും റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തിരിച്ച് വിശദമാക്കാമോ;
(ബി)അയിലം പാലം നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
|
2948 |
കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്‍റെ നിര്‍മ്മാണം
ശ്രീ. സി.കെ. സദാശിവന്
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളെതമ്മില്‍ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലുള്ള പുരോഗതി വിശദമാക്കാമോ ?
|
2949 |
പെരപ്പയം പാലം നിര്‍മ്മാണത്തിനുള്ള തുക നബാര്‍ഡ് ഫണ്ടില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി
ശ്രീ. മുല്ലക്കര രത്നാകരന്‍
ചടയമംഗലത്തെ പെരപ്പയം പാലം നിര്‍മ്മാണത്തിനുള്ള തുക നബാര്‍ഡ് പിന്‍വലിച്ച സാഹചര്യത്തില്‍ ഈ സാന്പത്തിക വര്‍ഷത്തെ നബാര്‍ഡ് ഫണ്ടില്‍ പ്രസ്തുത പാലം നിര്‍മ്മാണത്തിനുള്ള തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
2950 |
പള്ളിക്കമണ്ണടി പാലം നിര്‍മ്മാണം
ശ്രീ. ജി.എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പള്ളിക്കമണ്ണടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെയും പുരോഗതി അറിയിക്കുമോ;
(ബി)പ്രസ്തുത പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടിയിന്മേല്‍ കാലതാമസം വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ കാലതാമസം ഒഴിവാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
2951 |
ശബരിമല പൂവത്തുംമൂട്ടില്‍ നിര്‍മ്മിച്ച പാലത്തിന്‍റെ അപ്രോച്ച്റോഡ്
ശ്രീ. രാജു എബ്രഹാം
(എ)ശബരിമലയിലേക്ക് തിരുവാഭരണം കൊണ്ടുപോകുന്ന പാതയിലെ പൂവത്തുംമൂട്ടില്‍ എന്നാണ് പാലം നിര്‍മ്മിച്ചത്;
(ബി)അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രസ്തുത പാലം ഔദേ്യാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ;
(സി)അപ്രോച്ചു റോഡ് നിര്‍മ്മാണത്തിന് തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ എവിടെയാണ്; അടിയന്തരമായി പ്രസ്തുത റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കാനും, പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
2952 |
കുത്താന്പുള്ളി പാലം നിര്‍മ്മാണത്തിന് ഭരണാനുമതി
ശ്രീ. കെ. രാധാകൃഷ്ണന്
(എ)ചേലക്കര മണ്ധലത്തിലെ കുത്താന്പുള്ളി പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനുവേണ്ടി സ്വകാര്യഭൂമി ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നോ;
(ഡി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)ഇപ്പോള്‍ പാലം നിര്‍മ്മാണത്തിനുള്ള തടസ്സങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(എഫ്)കുത്താന്പുള്ളി പാലം നിര്‍മ്മാണത്തിന് ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ ഒഴിവാക്കി നിര്‍മ്മാണ നടപടികളാരംഭിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ അവലോകനയോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നതായി അറിയുമോ;
(ജി) എങ്കില്‍ ആയതിലേക്ക് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
2953 |
കാലടി ശ്രീശങ്കര സമാന്തര പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)കാലടി ശ്രീശങ്കര സമാന്തര പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ;
(ബി)ഇതിന്‍റെ അലൈന്‍മെന്‍റ് സ്കെച്ചിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അലൈന്‍മെന്‍റ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇത് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2954 |
അയ്യന്പുഴ-മഞ്ഞപ്ര റോഡില്‍ കോതായിതോട് പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി മണ്ധലത്തിലെ അയ്യന്വുഴ-മഞ്ഞപ്ര റോഡില്‍ സ്ഥിതി ചെയ്യുന്ന കോതായിതോട് പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അനുവദിച്ച 375 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ; ഈ പ്രവൃത്തി എന്നേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
(ബി)ഈ പാലത്തിന്‍റെ വീതി കൂട്ടിയുള്ള നിര്‍മ്മാണത്തിനാവശ്യമായ ഭൂമി എത്രയെന്നും ഈ ഭൂമിയുടെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
(സി)വര്‍ഷങ്ങള്‍ക്കു മുന്പ് ആരംഭിച്ച അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിന്‍റെ കാരണം വിശദമാക്കാമോ;
(ഡി)ഇത് എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
|
2955 |
അഴീക്കോട്-മുനന്പം പാലം നിര്‍മ്മാണം
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
(എ)അഴീക്കോട്-മുനന്പം പാലം നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; ഏത് ഏജന്‍സിയാണ് പാരിസ്ഥിതികാഘാത പഠനം നടത്തുന്നത്;
(സി)തൃശ്ശൂര്‍-എറണാകുളം മേഖലയില്‍ പാലത്തിന്‍റെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ഡി)ഇതിനായി എല്‍.എ. തഹസീല്‍ദാര്‍മാരെ നിയമിച്ചിട്ടുണ്ടോ;
(ഇ)പാരിസ്ഥിതാഘാതപഠനം എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ;
(എഫ്)പ്രസ്തുത പാലത്തിന്‍റെ നിര്‍മ്മാണം എന്ന് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
|
2956 |
ഒളവര-ഉടുംന്പംന്തല ആയിറ്റി- പി.ഡബ്ല്യു.ഡി റോഡില്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടി
ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഒളവര-ഉടുംന്പുംന്തല ആയിറ്റി - പി.ഡബ്ല്യു.ഡി റോഡില്‍ ഉടുംന്പുംന്തലക്ക് സമീപം തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കാന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2957 |
അരൂര്‍ മണ്ഡലത്തിലെ അരൂക്കുറ്റി പാലത്തിലെ ടോള്‍ പിരിവ്
ശ്രീ.എ.എം. ആരിഫ്
(എ)അരൂര്‍ മണ്ഡലത്തിലെ അരൂക്കുറ്റി പാലം ഏത് തീയതിയിലാണ് ഉത്ഘാടനം ചെയ്തതെന്നും പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ;
(ബി)ഈ പാലത്തിലെ ടോള്‍ പിരിവ് ആരംഭിച്ചത് ഏത് തീയതിയിലാണെന്നും ടോള്‍ ഇനത്തില്‍ ആകെ പിരിച്ചത് എത്ര രൂപയാണെന്നും വ്യക്തമാക്കുമോ; ഇനി എത്ര കാലം കൂടി ടോള്‍ പിരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ ?
|
2958 |
കോരാപ്പുഴ പാലം പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍
ശ്രീ. എ.കെ.ശശീന്ദ്രന്
(എ)കോഴിക്കോട് ജില്ലയിലെ കോരാപ്പുഴ പാലം പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)കോരാപ്പുഴ പാലത്തിന്‍റെ കാലപ്പഴക്കവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പാലം പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
2959 |
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നബാര്‍ഡിന്‍റെ സാന്പത്തിക സഹായത്തോടെയുളള പാലം നിര്‍മ്മാണപ്രവൃത്തികള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പുതിയ പാലങ്ങള്‍ക്കാണ് നബാര്‍ഡിന്‍റെ സാന്പത്തിക സഹായം ലഭ്യമായിട്ടുളളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പാലങ്ങളുടെ നിലവിലുളള സ്ഥിതി എന്താണെന്നും നിര്‍മ്മാണം ഏതുഘട്ടം വരെയായി എന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണത്തിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പ്രസ്തുത പാലങ്ങളുടെ സാങ്കേതികാനുമതി എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
2960 |
പോത്തന്‍കോട് കേന്ദ്രമായി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നടപടി
ശ്രീ. പാലോട് രവി
(എ)ഈ സാന്പത്തിക വര്‍ഷം പോത്തന്‍കോട് കേന്ദ്രമായി ഒരു സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കും എന്ന ബജറ്റ് പ്രഖ്യാപനംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന്മേല്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)സിവില്‍ സ്റ്റേഷന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
(ഇ)സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അടിയന്തിരമായി ഭരണാനുമതി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2961 |
റാന്നി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ ഒ.പി.ബ്ലോക്ക്
ശ്രീ. രാജു എബ്രഹാം
(എ) റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ ഒ.പി.ബ്ലോക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി; ഇതിനായി അനുവദിച്ച തുക എത്രയാണ്; നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട കാലാവധി എന്നാണ്; പ്രസ്തുത കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
(ബി) പുതിയ ഒ.പി.ബ്ലോക്കില്‍ എന്തൊക്കെ സൌകര്യങ്ങളാണ് ഒരുക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി) എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറി കെട്ടിടം പണിയാന്‍ പ്രൊപ്പോസല്‍ നല്‍കിയത് എന്നാണ്; ഇതിന്‍റെ ഭരണാനുമതി നല്‍കിയത് എന്നാണ്; പ്രസ്തുത പ്രവൃത്തി ടെന്‍ഡര്‍ ചെയ്തോ; ആരാണ് പ്രസ്തുത ടെന്‍ഡര്‍ ഏറ്റെടുത്തത്; പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
|
2962 |
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് പഞ്ചായത്തിന്‍റെ പേര്, എസ്റ്റിമേറ്റ് തുക എന്നിവ തിരിച്ച് കണക്കുകള്‍ ലഭ്യമക്കാമോ;
(ബി)2014-15 വര്‍ഷത്തില്‍ വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ?
|
2963 |
കാഞ്ഞങ്ങാട് എന്‍.ജി.ഒ ഫ്ളാറ്റ് നിര്‍മ്മാണം
ശ്രീ .ഇ. ചന്ദ്രശേഖരന്
(എ)കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്‍റെ താമസയോഗ്യമല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ക്വാര്‍ട്ടേഴ്സുകള്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാറുണ്ടോ; ഉണ്ടെങ്കില്‍ ഒടുവില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത് എന്നാണെന്നും, ഇതിന് എത്ര രൂപ ചെലവഴിച്ചു എന്നും അറിയിക്കാമോ;
(സി)കാഞ്ഞങ്ങാട് എന്‍.ജി.ഒ ഫ്ളാറ്റ് നിര്‍മ്മാണം പരിഗണനയിലുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?
|
2964 |
2014-2015 വര്‍ഷത്തില്‍ കോങ്ങാട് മണ്ഡലത്തിലെ പ്രവൃത്തികള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)2014-15 വര്‍ഷത്തില്‍ നോണ്‍-പ്ലാന്‍, പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി എത്ര വര്‍ക്കുകള്‍ കോങ്ങാട് മണ്ഡലത്തിലേയ്ക്കായി അനുവദിച്ചിട്ടുണ്ടെന്നുള്ളതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)അനുവദിച്ചിട്ടില്ലെങ്കില്‍ പി.ഡബ്ല്യു.ഡി. നല്‍കിയിട്ടുള്ള പ്രൊപ്പോസലുകളില്‍ ഈ വര്‍ഷം തന്നെ ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2965 |
ശബരിമല തീര്‍ത്ഥാടകര്‍ക്കായി പില്‍ഗ്രിം സെന്‍റര്‍ നിര്‍മ്മാണം
ശ്രീ. രാജു എബ്രഹാം
(എ)ശബരിമല തീര്‍ത്ഥാടകര്‍ക്കായി റാന്നി ഇട്ടിയപ്പാറയില്‍ ശബരിമല പില്‍ഗ്രിം സെന്‍റര്‍ നിര്‍മ്മിക്കുന്നതിനായി എത്ര കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളതെന്നും ഈ തുക ഉപയോഗിച്ച് എന്തൊക്കെ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്നും വിശദാംശം സഹിതം വ്യക്തമാക്കുമോ; ഇപ്പോള്‍ ഇതിന്‍റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയിലും, ഇപ്പോള്‍ വകുപ്പിന്‍റേതായി പുറത്തിറക്കിയ 3 വര്‍ഷത്തെ ഭരണനേട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഈ പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി ആരംഭിച്ച് പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
2966 |
പയ്യന്നൂരിലെ മിനി സിവില്‍ സ്റ്റേഷന്‍റെ നിര്‍മ്മാണം
ശ്രീ. സി. കൃഷ്ണന്‍
(എ)പയ്യന്നൂരിലെ മിനി സിവില്‍ സ്റ്റേഷന്‍റെ നിര്‍മ്മാണം ഏത് ഘട്ടത്തിലെന്ന് വിശദമാക്കാമോ;
(ബി)നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പിന് എപ്പോള്‍ കൈമാറാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
2967 |
തിരൂര്‍ക്കാട്-മഞ്ചേരി വേരുംപിലാക്കലില്‍ അപകട മുന്നറിയിപ്പ് സംവിധാനം
ശ്രീ.റ്റി.എ. അഹമ്മദ് കബീര്
(എ)തിരൂര്‍ക്കാട്-മഞ്ചേരി റൂട്ടിലെ പ്രധാന അപകട മേഖലയായ വേരുംപിലാക്കലില്‍ അപകട മുന്നറിയിപ്പുകളും, സംരക്ഷണ ഭിത്തിയും സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
(ബി)ഇല്ലെങ്കില്‍ ദിനേന അപകടം സംഭവിക്കുന്ന വേരുംപിലാക്കലില്‍ അപകട സൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?
|
2968 |
പൊതുമരാമത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക
ശ്രീ. സി.ദിവാകരന്‍
2013-14-ല്‍ പൊതുമരാമത്ത് പണികള്‍ നടത്തിയ കരാറുകാര്‍ക്ക് എത്ര തുകയാണ് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ; ഇത് എന്നത്തേക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
|
2969 |
കൊല്ലം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പേരുവിവരം
ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ കൊല്ലം ജില്ലയില്‍ പൊതു മരാമത്ത് വകുപ്പ് പണി തുടങ്ങിവെച്ചതും പൂര്‍ത്തിയാക്കിയതുമായ പ്രവൃത്തികളുടെ പേരു വിവരം താലൂക്ക് തിരിച്ച് വ്യക്തമാക്കുമോ;
(ബി)മരാമത്തു പണികള്‍ക്കുളള സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചിട്ടും നാളിതുവരെ പണി തുടങ്ങാത്ത പ്രവൃത്തികളുടെ കൊല്ലം ജില്ലയിലെ ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)അംഗീകൃത കോണ്‍ട്രാക്ടര്‍മാര്‍ക്ക് സമയബന്ധിതമായി ബില്ലുകള്‍ മാറുന്നില്ല എന്ന ആക്ഷേപം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)മരാമത്തു പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടും ബില്ലു മാറിക്കിട്ടാത്തതിന്‍റെ പേരില്‍ കോണ്‍ട്രാക്ടര്‍മാര്‍ ആത്മഹത്യ നടത്തിയതായി അറിവ് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ പേരു വിവരം വെളിപ്പെടുത്തുമോ?
|
2970 |
പൊതുമരാമത്ത് വകുപ്പില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന് നടപടി
ഡോ. ടി.എം. തോമസ് ഐസക്
(എ)27.10.2012 ലെ ജി.ഒ.(ആര്‍.ടി)നം.1814/2012/പി.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനെതിരെ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിരുന്ന നിവേദനങ്ങള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ ഇതിന് കാലതാമസം നേരിടുന്നതെന്തുകൊണ്ട്;
(ബി)പുനര്‍വിന്യാസത്തിന് തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടോ; എങ്കില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നറിയിക്കാമോ;
(സി)പുനര്‍വിന്യാസത്തിന് ഉത്തരവായ ജീവനക്കാരെ സമയബന്ധിതമായി വിടുതല്‍ ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ഡി)പുനര്‍വിന്യാസം സംബന്ധിച്ച് കേസ്സുകളൊന്നും നിലവിലില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; കേസ്സുകള്‍ തീര്‍പ്പായ സാഹചര്യത്തില്‍ പുനര്‍വിന്യാസം നടക്കാത്തതിന് കാരണമെന്തെന്ന് വ്യക്തമാക്കാമോ?
|
<<back |
|