|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2910
|
സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ നടപടി
ശ്രീ. സി. പി. മുഹമ്മദ്
,, തേറന്പില്‍ രാമകൃഷ്ണന്
,, എം. എ. വാഹീദ്
,, ബെന്നി ബെഹനാന്‍
(എ)സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ;
(സി)എന്തെല്ലാം സൌകര്യങ്ങളും ഗുണനിലവാരവുമാണ് ഇതുവഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദാംശം അറിയിക്കുമോ ?
|
2911 |
നഗര റോഡ് വികസന പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, കെ. ശിവദാസന്‍ നായര്‍
,, ലൂഡി ലൂയീസ്
,, പി. സി. വിഷ്ണുനാഥ്
(എ) സംസ്ഥാനത്ത് നഗര റോഡ് വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിന്‍റെ രൂപീകരണം വഴി നേടാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി) ഏത് വ്യവസ്ഥയിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) എല്ലാ നഗരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
2912 |
പൊതുമരാമത്ത് വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം
ശ്രീ. ജോസഫ് വാഴക്കന്
'' റ്റി. എന്‍. പ്രതാപന്
'' കെ. ശിവദാസന്‍ നായര്
'' കെ. മുരളീധരന്‍
(എ)പൊതുമരാമത്ത് വകുപ്പില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിന്‍റെ രൂപീകരണം വഴി നേടാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാ മാണെന്നും വ്യക്തമാക്കുമോ;
(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ലഭ്യമാക്കുന്നതെന്നും ആരെല്ലാമാണ് ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നതെന്നും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ?
|
2913 |
ബഡ്ജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചതു കൊണ്ടുണ്ടായ നേട്ടങ്ങള്‍
ശ്രീ. എം.പി. വിന്‍സെന്‍റ്
,, വി.റ്റി. ബല്‍റാം
,, ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
(എ)ബഡ്ജറ്റ് വിഹിതത്തില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നേട്ടം കൈവരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര ശതമാനം തുക കൂടുതല്‍ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത നേട്ടം കൈവരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് വിശദമാക്കുമോ?
|
2914 |
ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ്
ശ്രീ. വര്‍ക്കല കഹാര്
,, അന്‍വര്‍ സാദത്ത്
,, എ. റ്റി. ജോര്‍ജ്
,, വി. പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്ത് ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ് എന്ന പേരില്‍ കന്പനി രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)നഗരങ്ങള്‍, ടൌണ്‍ സെന്‍ററുകള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ അമിനിറ്റീസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിരക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
2915 |
മാന്വല്‍
പരിഷ്ക്കരണം
ശ്രീ. ലൂഡി ലൂയിസ്
,, വര്‍ക്കല കഹാര്
,, എം. പി. വിന്‍സെന്‍റ്
,, വി. പി. സജീന്ദ്രന്‍
(എ)പി.ഡബ്ല്യൂ.ഡി. മാന്വല്‍ കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം മാറ്റങ്ങളാണ് പരിഷ്ക്കരിച്ച മാന്വലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)പൊതുമരാമത്ത് വകുപ്പിന്‍റെ ആധുനികവത്ക്കരണത്തിന് ഇത് എത്രമാത്രം സഹായകരമാകും എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)പരിഷ്ക്കരിച്ച മാന്വല്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തല്ലാമാണെന്നും വ്യക്തമാക്കുമോ ?
|
2916 |
കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍
ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തന രീതി വിശദമാക്കാമോ;
(ബി)പ്രസ്തുത സ്ഥാപനത്തില്‍ സാങ്കേതികവും അല്ലാത്തതുമായ എത്ര ജീവനക്കാരുണ്ട;് ഇവരുടെ തസ്തിക തിരിച്ചുളള പട്ടിക ലഭ്യമാക്കുമോ;
(സി)കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടെ ഇവര്‍ ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും പൂര്‍ത്തിയാക്കാത്തതുമായ എത്ര പദ്ധതികളുണ്ടെന്ന് വിശദീകരിക്കാമോ;
(ഡി)കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് ഏതെല്ലാം യന്ത്ര സാമഗ്രികളും നിര്‍മ്മാണോപകരണങ്ങളും സ്വന്തമായുണ്ട്; ഇവയുടെ പട്ടിക നല്‍കാമോ?
|
2917 |
സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ.പി.എ. മാധവന്‍
(എ)പൊതുമരാമത്ത് വകുപ്പിന്‍റെ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ പദ്ധതിയ്ക്കും ആവശ്യമായ എസ്റ്റിമേറ്റ് തുക എത്രയെന്നും ഇവ എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ ?
|
2918 |
വഴിയോര വിശ്രമ കേന്ദ്രങ്ങള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ)വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഏതൊക്കെ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്;
(ബി)ഇതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)കോഴിക്കോട് പോലെയുള്ള നഗരങ്ങളില്‍ ഇത്തരം വിശ്രമസങ്കേതങ്ങള്‍ ആരംഭിക്കാന്‍ വൈകുന്നതിന്‍റെ കാരണം വിശദമാക്കുമോ;
(ഡി)ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന വിശ്രമസങ്കേതങ്ങള്‍ ആരംഭിച്ചതിന്‍റെ മാനദണ്ഡം വിശദമാക്കാമോ;
(ഇ)ഈ സാന്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും വഴിയോര വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2919 |
ഒരു നിയോജക മണ്ഡലത്തിന് ഒരു പൊതുമരാമത്ത് ഓഫീസ്
ശ്രീ. പി.റ്റി.എ. റഹീം
(എ)ഒരു നിയോജക മണ്ഡലത്തിന് ഒരു പൊതുമരാമത്ത് ഓഫീസ് എന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് തടസമെന്താണെന്ന് വ്യക്തമാക്കാമോ?
|
2920 |
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം
ശ്രീ. ഇ.കെ.വിജയന്‍
(എ)പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന ഫലപ്രദമല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നതെന്ന് വിശദമാക്കാമോ;
(സി)ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2921 |
വാമനപുരം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡുകള്‍
ശ്രീ. കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വാമനപുരം നിയോജകമണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ പുതുതായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്; പട്ടികയും റോഡുകളുടെ ദൈര്‍ഘ്യവും ലഭ്യമാക്കുമോ;
(ബി)പ്രസ്തുത മണ്ഡലത്തില്‍ നിന്നും പുതുതായി വകുപ്പ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകളുടെ വിശദവിവരം അറിയിക്കുമോ;
(സി)ഇതിന്‍റെ നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ ?
|
2922 |
പൊതുമരാമത്ത് വകുപ്പ് കായംകുളം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍
ശ്രീ.സി.കെ. സദാശിവന്
പൊതുമരാമത്ത് വകുപ്പ് (റോഡ്സ്)ന്‍റെ (2013-14) വാര്‍ഷിക അറ്റകുറ്റപ്പണികളില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
2923 |
അന്പലപ്പുഴ പഴയനടക്കാവ് റോഡ് നിര്‍മ്മാണം
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ഡലത്തിലെ പഴയനടക്കാവ് റോഡിന്‍റെ പണി മൂന്നുവര്‍ഷമായി പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)റോഡുനിര്‍മ്മാണത്തിനു എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ;
(സി)റോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ?
|
2924 |
ശബരിമലയിലേയ്ക്കുള്ള റോഡുകളില്‍ ഹെവി മെയിന്‍റനന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ടാറിംഗ്
ശ്രീ. രാജു എബ്രഹാം
(എ)ശബരിമലയിലേയ്ക്കുള്ള ഏതൊക്കെ റോഡുകളാണ് ഹെവി മെയിന്‍റനന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ടാറിംഗ് നടത്തുന്നത്; എന്നാണ് ഇതിനായി തുക അനുവദിച്ചത്; ഓരോ റോഡിനും എത്ര വീതം തുകയാണ് അനുവദിച്ചിട്ടുള്ളത്; ഹെവി മെയിന്‍റനന്‍സ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്;
(ബി)ഇതിന്‍റെ നിര്‍മ്മാണം എന്നാണ് ആരംഭിച്ചത്; ഓരോ റോഡിന്‍റെയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;
(സി)ഹെവി മെയിന്‍റനന്‍സ് പദ്ധതിയുടെ ടെന്‍ഡര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണ്; ഇത്തരം വ്യവസ്ഥകള്‍ കേരളത്തിലെ മറ്റ് ഏതൊക്കെ റോഡുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; എന്നാണ് ശബരിമല ഹെവി മെയിന്‍റനന്‍സ് റോഡ് നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തത്;
(ഡി)റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ ടാറിംഗ് നടത്തുന്തനിന് ടെന്‍ഡറില്‍ എന്തൊക്കെ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഹെവി മെയിന്‍റനന്‍സ് പദ്ധതിയിലെ വ്യവസ്ഥകളുമായി എന്താണ് വ്യത്യാസമുള്ളത്;
(ഇ)ഇതേ നിലവാരത്തിലുള്ള ടാറിംഗ് ശബരിമല റോഡുകളില്‍ നടത്തുന്നതിനുമാത്രം പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
(എഫ്)ഒരേ നിലവാരത്തില്‍ ടാറിംഗ് നടത്തുന്ന പ്രവൃത്തികള്‍ക്കെല്ലാം ഒരേ ടെന്‍ഡര്‍ വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിനും ഹെവി മെയിന്‍റനന്‍സ് പദ്ധതിയില്‍ മാത്രമായി ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ ഒഴിവാക്കുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
2925 |
കോട്ടയം - കോടിമത പാതയുടെ സ്ഥലമെടുപ്പ് വൈകുന്നത്
ശ്രീ. പി.തിലോത്തമന്‍
(എ)കോട്ടയം - കോടിമത പാതയ്ക്ക് സ്ഥലമെടുപ്പ് വൈകുന്നതു സംബന്ധിച്ച് പ്രസ്തുത റോഡിന്‍റെ പരിധിയില്‍പ്പെട്ട സ്ഥലവാസികള്‍ നല്‍കിയിരുന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പരാതിയിന്മേല്‍ എന്തു നടപടിയാണ് കൈക്കൊണ്ടത് എന്നു വ്യക്തമാക്കാമോ;
(ബി)റോഡ് വരുന്നു എന്ന കാരണത്താല്‍ സ്വന്തം പേരിലുള്ള ഭൂമി വില്പന നടത്തുന്നതിനോ സ്ഥിര സ്വഭാവമുള്ള നിര്‍മ്മാണം നടത്തുന്നതിനോ കഴിയാത്ത ഇവിടത്തെ ജനങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യമായിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
2926 |
കോട്ടയം-കോടിമത പാതയുടെ നിര്‍മ്മാണം
ശ്രീ. പി. തിലോത്തമന്‍
(എ)കോട്ടയം-കോടിമത പാതയുടെ നിര്‍മ്മാണം സംബന്ധച്ച് ഈ സര്‍ക്കാരിന്‍റെ കാലയളവിലുണ്ടായ നടപടികളുടെ പുരോഗതി വിശദമാക്കുമോ;
(ബി)സര്‍ക്കാരിന്‍റെ നവരത്ന പദ്ധതിയില്‍ പ്രസ്തുത ഹൈവേയുടെ നിര്‍മ്മാണം ഉള്‍പ്പെടുത്തി സ്ഥലം ഏറ്റെടുത്ത് പണി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2927 |
മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ് ഉയരം കൂട്ടി നിര്‍മ്മിക്കുന്നതിനുള്ള നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി-മണ്ണുത്തി നാഷണല്‍ ഹൈവേയില്‍ കോതകുളങ്ങരയ്ക്കടുത്തുള്ള മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ് ഉയരം കൂട്ടി നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് സെക്രട്ടറി 17.08.2012 ലെ 5656/ഡി3/2012/പൊ.മ.വ.നന്പര്‍ കത്ത്പ്രകാരം ദേശീയ പാതാവിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസം വ്യക്തമാക്കാമോ?
|
2928 |
പഞ്ചാരമുക്ക്-പെരിങ്ങോട്ടുകര റോഡിന്‍റെ പുനരുദ്ധാരണ പദ്ധതി
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക മണ്ഡലത്തിലെ പെരിങ്ങോട്ടുകര മുതല്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ പഞ്ചാരമുക്ക് വരെയുളള പെരിങ്ങോട്ടുകര- പഞ്ചാരമുക്ക് റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)പദ്ധതി ഇപ്പോഴും പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
(സി)ഉണ്ടെങ്കില്‍ മുല്ലശ്ശേരി മുതല്‍ പെരിങ്ങോട്ടുകര വരെയുളള റോഡിന്‍റെ ശേഷിക്കുന്ന ജോലികള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാമോ;
(ഡി)പദ്ധതി തുടരാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്നും പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമോ എന്നും വ്യക്തമാക്കുമോ?
|
2929 |
വെട്ടുകടവ് കല്ലുത്തി റോഡിന്‍റെ നിര്‍മ്മാണത്തിന് അനുമതി
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മുനിസിപ്പാലിറ്റിയേയും മേലൂര്‍ ഗ്രാമപഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ചാലക്കുടി പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച വെട്ടുകടവ് പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന്‍റെ പ്രധാന അപ്രോച്ച് റോഡായ വെട്ടുകടവ് കല്ലുത്തി റോഡിന്‍റെ നിര്‍മ്മാണത്തിന് അനുമതി ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പോതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരം അനുമതി നല്‍കി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
2930 |
കോഴിക്കോട്-ബാലുശ്ശേരി റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി
ശ്രീ. എ.കെ.ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കോഴിക്കോട്-ബാലുശ്ശേരി റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(ബി)പ്രസ്തുത റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടി സ്വീകരിക്കുമോ?
|
2931 |
കൊടകര-വെള്ളികുളങ്ങര റോഡ് ബി.എം.ബി.സി. ചെയ്യുവാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
പുതുക്കാട് മണ്ധലത്തിലെ കൊടകര - വെള്ളികുളങ്ങര റോഡ് പൂര്‍ണ്ണമായും ബി.എം.ബി.സി. ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?
|
2932 |
ആന്പല്ലൂര്‍-പാലപ്പിള്ളി റോഡ് ബി.എം.ബി.സി ചെയ്യുന്നതിനുള്ള നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ ആന്പല്ലൂര്‍-പാലപ്പിള്ളി റോഡ് ബി.എം.ബി.സി ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ നിര്‍മ്മാണം എന്ന് ആരംഭിക്കാനാകും എന്ന് വ്യക്തമാക്കാമോ?
|
2933 |
"വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം" റോഡില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിനുള്ള നടപടി
ശ്രീ. സി. കൃഷ്ണന്‍
"കണ്ണൂര്‍ ജില്ലയിലെ മേജര്‍ ഡിസ്ട്രിക്ട് റോഡായ വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം" റോഡില്‍ ചെറുപുഴ വരെയുള്ള ആദ്യഭാഗം മെക്കാഡം ടാറിംഗ് നടത്തുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോ: വിശദമാക്കാമോ?
|
2934 |
എസ്.ആര്‍.ഐ.പി. പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തില്‍ തെരഞ്ഞെടുത്തിട്ടുള്ള റോഡുകള്‍
ശ്രീ. കെ. വി. വിജയദാസ്
എസ്.ആര്‍.ഐ.പി. പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തില്‍ തെരഞ്ഞെടുത്തിട്ടുള്ള റോഡുകളുടെ ഓരോന്നിന്‍റെയും വിശദാംശങ്ങളും തുകയുടെ വിവരങ്ങളും നല്‍കുമോ?
|
2935 |
ഒറ്റപ്പാലം മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍
ശ്രീ. എം. ഹംസ
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള ഓരോ പ്രവൃത്തിയുടെയും പേരും, തുകയും പ്രത്യേകം പ്രത്യേകം വ്യക്തമാക്കാമോ;
(ബി) എസ്.ആര്‍.ഐ.പി. പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ; ഏതെല്ലാം മേജര്‍ റോഡുകളാണ് എസ്.ആര്‍.ഐ.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി) ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെങ്കിലും റോഡുകള്‍ എസ്.ആര്‍.ഐ.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
|
2936 |
ദേശിയപാതാ വികസനം
ശ്രീ. മോന്‍സ് ജോസഫ്
(എ)ദേശീയപാതാവികസനത്തില്‍ നിന്നും ദേശീയപാതാവികസന അതോറിറ്റി പിന്‍മാറിയ സാഹചര്യം മറികടക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ബി)ദേശീയപാത വികസനത്തിന് വേണ്ടതുക എങ്ങനെ കണ്ടെത്തും എന്ന് വ്യക്തമാക്കാമോ?
|
2937 |
നാഷണല്‍ ഹൈവേ വികസനത്തിനായി ഏറ്റെടുത്തതും ഇതേവരെ ഉപയോഗപ്പെടുത്താത്തതുമായ ഭൂമിയുടെ വിവരങ്ങള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്
'' എം. ഉമ്മര്‍
'' പി. കെ. ബഷീര്‍
'' പി. ബി. അബ്ദുള്‍ റസാക്
(എ)നാഷണല്‍ ഹൈവേ വികസനത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമി നിര്‍ദ്ദിഷ്ടാവശ്യത്തിന് ഉപയോഗപ്പെടുത്താത്തതുമൂലം, അതിന്‍റെ പല ഭാഗങ്ങളും കൈയ്യേറി കച്ചവട സ്ഥാപനങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, ആരാധനാ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിച്ച് കൈവശപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)വികസനാവശ്യത്തിന് അക്വയര്‍ ചെയ്തതും ഇതേവരെ ഉപയോഗപ്പെടുത്താത്തതും, ആയ എത്ര ഭൂമി, ഓരോനാഷണല്‍ ഹൈവേയോടുചേര്‍ന്നും ലഭ്യമാണെന്നതിന്‍റെ കണക്കെടുത്തിട്ടുണ്ടോ;എങ്കില്‍ അതിന്‍റെ വിശദവിവരം നല്‍കാമോ;
(സി)എന്‍.എച്ച്-കള്‍ നവീകരിച്ച് വികസിപ്പിക്കുന്പോള്‍, ഉപേക്ഷിക്കപ്പെടുന്ന പഴയറോഡിന്‍റെ ഭാഗങ്ങള്‍ ഏതുതരത്തിലാണ് വിനിയോഗിക്കാറുള്ളത് എന്നതു സംബന്ധിച്ച് വിശദമാക്കുമോ?
|
2938 |
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം
ശ്രീ. രാജു എബ്രഹാം
(എ)പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനം ഏതുഘട്ടം വരെയായി; ഇതിനായി ഇനി ഏതൊക്കെ പഞ്ചായത്തില്‍ എത്ര ഭൂമി ഏറ്റെടുക്കാനുണ്ടെന്നുള്ള ലിസ്റ്റ് ലഭ്യമാക്കാമോ; കാലതാമസം ഉണ്ടായതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)ഏതു സ്ഥലങ്ങളിലൊക്കെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം ആരംഭിച്ചെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
(സി)ഇനിയും പണി ആരംഭിക്കാനുള്ള പഞ്ചായത്തുകളില്‍ എന്ന് പണി ആരംഭിക്കുമെന്ന് വിശദീകരിക്കാമോ;
(ഡി)പണി പൂര്‍ത്തിയാക്കാന്‍ എന്തു കാലതാമസം എടുക്കും; പദ്ധതിക്കായി അനുവദിച്ച ഫണ്ട് എത്രയാണ്;
(ഇ)നിര്‍മ്മാണം പൂര്‍ണ്ണമായും ആരംഭിച്ചിട്ടില്ലാത്ത റീച്ചുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അടിയന്തിരമായി ഫണ്ടനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2939 |
കെ.എസ്.റ്റി.പി. രണ്ടാം ഘട്ട പദ്ധതി
ശ്രീ. വി.ഡി. സതീശന്‍
,, തേറന്പില്‍ രാമകൃഷ്ണന്
,, എം. എ. വാഹീദ്
,, പി. സി. വിഷ്ണുനാഥ്
(എ)കെ.എസ്.റ്റി.പി രണ്ടാംഘട്ട പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ അടങ്കല്‍ തുക എത്രയാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)എത്ര കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മ്മാണവും പുനഃരുദ്ധാരണവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
2940 |
എം.സി. റോഡിന്‍റെ ഉപരിതല നവീകരണം
ശ്രീമതി പി. അയിഷാ പോറ്റി
(എ) കെ.എസ്.ടി.പി. പ്രകാരം എം.സി. റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് എത്രകാലമായെന്ന് വ്യക്തമാക്കുമോ;
(ബി) ഉപരിതല നവീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികളും നടപടികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കുമോ;
(സി) എം.സി. റോഡില്‍ കൊട്ടാരക്കര, ആയൂര്‍ ജംഗ്ഷനുകളില്‍ റോഡ് സംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
|
<<back |
next page>>
|