UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2461

ഡ്രിപ് ഫെര്‍ട്ടിഗേഷന്‍ പദ്ധതി 

ശ്രീ. പി. ഉബൈദുള്ള

(എ)ഡ്രിപ് ഫെര്‍ട്ടിഗേഷന്‍ പദ്ധതിയുടെ വിശദാംശം അറിയിക്കുമോ ; 

(ബി)ഇപ്പോള്‍ പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കിയിട്ടുള്ളത് ; 

(സി)കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രസ്തുത പദ്ധതി സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2462

കുളങ്ങളുടെ നവീകരണം 

ശ്രീ. കെ. വി. വിജയദാസ്

(എ) ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതിയില്‍ കുളങ്ങളുടെ നവീകരണം, മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയ്ക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി) കോങ്ങാട് മണ്ഡലത്തില്‍ നാളിതുവരെ ഒരു കുളത്തിനുപോലും ഇപ്രകാരം തുക അനുവദിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ഈ വര്‍ഷം കോങ്ങാട് മണ്ഡലത്തില്‍ രണ്ടു കുളങ്ങളുടെ നവീകരണത്തിന് തുക അനുവദിക്കുമോ?

2463

കൊടൂര്‍കോണം കുളത്തിന്‍റെ നവീകരണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)നേമം നിയോജകമണ്ധലത്തിലെ പുന്നക്കാമുഗള്‍ വാര്‍ഡിലെ കൊടൂര്‍കോണം കുളത്തിന്‍റെ ശുചീകരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; 

(ബി)നാളിതുവരെ പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടാണെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കുമോ? 

2464

കണ്ടന്‍കുളത്തിന്‍റെ പുനരുദ്ധാരണം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ഫണ്ടുപയോഗിച്ച് ചാലക്കുടി മണ്ധലത്തിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ കുട്ടന്‍കുളത്തിന്‍റെ പുനരുദ്ധാരണത്തിന് നല്‍കിയ അനുമതി പ്രസ്തുത കുളത്തിന്‍റെ യഥാര്‍ത്ഥ പേരായ കണ്ടന്‍കുളം എന്നു മാറ്റി പുതുക്കി അനുമതി നല്‍കുന്നതിനായുള്ള അപേക്ഷയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

2465

പുളിങ്കുന്ന് കാവാലം പ്രദേശങ്ങളിലേക്കുള്ള ജങ്കാറുകളുടെ നിര്‍മ്മാണം 

ശ്രീ. തോമസ് ചാണ്ടി

(എ)പുളിങ്കുന്ന്, കാവാലം പ്രദേശങ്ങളിലേക്ക ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷന്‍റെ കീഴില്‍ ജങ്കാറുകളുടെ നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)റീടെന്‍ഡര്‍ നടത്തിയിട്ടും സില്‍ക്ക് ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ജങ്കാര്‍ നിര്‍മ്മാണത്തിന് ഇനി പുതിയ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

2466

കരിയില്‍ തോടിന്‍റെ അറ്റകുറ്റപ്പണികള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജക മണ്ഡലത്തിലെ കരിയില്‍ തോട് വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി 9650,000/- രൂപ അനുവദിക്കുകയും പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ സംസ്ഥാന ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടും പ്രസ്തുത പ്രവൃത്തി നാളിതുവരെ ആരംഭിക്കാത്തതിന്‍റെ കാരണം എന്താണെന്നും, ആയത് എന്നത്തേക്ക് ആരംഭിക്കുമെന്നും ഇതു സംബന്ധിച്ചുള്ള മറ്റ് വിശദാംശങ്ങളും ലഭ്യമാക്കുമോ?

2467

അണക്കെട്ടുകളുടെ സുരക്ഷ 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, എ. റ്റി. ജോര്‍ജ് 
,, വര്‍ക്കല കഹാര്‍ 
,, പി. എ. മാധവന്‍

(എ)ജലസേചന അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന കാലാകാലങ്ങളില്‍ നടത്താറുണ്ടോ; ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇതിനായി നിയോഗിക്കുന്ന വിദഗ്ദ്ധ സമിതിയുടെ ഘടന എപ്രകാരമാണ്; വിശദമാക്കുമോ;

(സി)സുരക്ഷാ പരിശോധനയില്‍ നവീകരണമോ, ഡീകമ്മീഷനിംഗോ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;

(ഡി)അണക്കെട്ടുകളുടെ നവീകരണത്തിനും റിപ്പയറിംഗിനും ലോകബാങ്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

2468

മുല്ലപ്പെരിയാര്‍ ഉന്നതാധികാരി സമിതി 

ശ്രീ. എം. ഹംസ

(എ)മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ റിട്ട.ജസ്റ്റിസ് ശ്രീ. കെ.റ്റി. തോമസ് സംസ്ഥാന പ്രതിനിധിയായിട്ടാണോ ഉള്‍പ്പെടുത്തപ്പെട്ടിരുന്നത് ; 

(ബി)റിട്ട. ജസ്റ്റിസ് ശ്രീ. കെ. റ്റി തോമസിന്‍റെ അഭിപ്രായം സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാടാണോ ; വിശദാംശം നല്‍കാമോ ; 

(സി)മുല്ലപ്പെരിയാര്‍ കേസില്‍ വിജയം നേടാന്‍ വേണ്ട രീതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കാമോ ; 

(ഡി)മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാലും ഇടുക്കി ഡാം അത് ചെറുത്തു നില്ക്കും എന്ന സ്റ്റേറ്റ്മെന്‍റ് അഡ്വ. ജനറല്‍ ഏതെങ്കിലും ഫോറത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏത് സാഹചര്യത്തിലാണെന്ന് വിശദമാക്കുമോ ?

2469

മുല്ലപ്പെരിയാര്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സ്വീകരിച്ച നടപടി 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയിലേയ്ക്ക് കേരളത്തിന്‍റെ പ്രതിനിധിയായി ആരെയാണ് നിശ്ചയിച്ചത്; ഏത് ഉത്തരവു പ്രകാരമാണ് പ്രതിനിധിയെ നിശ്ചയിച്ചത്; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ?

2470

മുല്ലപ്പെരിയാന്‍ കേസിലെ സുപ്രീംകോടതി വിധി 

ശ്രീ. രാജൂ എബ്രഹാം

(എ)മുല്ലപ്പെരിയാര്‍ ഡാമിന്‍രെ ബലക്ഷയം സംബന്ധിച്ച് കേരളത്തിന്‍റെ വാദങ്ങള്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി അംഗീകരിക്കാതിരുന്നത് എന്തു കൊണ്ട് എന്ന് അറിയിക്കാമോ; 

(ബി)സംസ്ഥാനം നിരത്തിയ വസ്തുകള്‍ പിരഗണിക്കാതിരുന്ന ഉന്നത തല സമിതിയുടെ നടപടി സംബന്ധിച്ച് സുപ്രീം കോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിവരം നല്‍കിയിരുന്നോ; ഇതില്‍ സുപ്രീം കോടതി എന്തു നിലപാടാണ് സ്വീകരിക്കുന്നത്; 

(സി)കോടതിക്ക് വെളിയില്‍ പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുവാനും പുതിയ ഡാം നിര്‍മ്മിക്കാനും എതെങ്കിലും തരത്തിലുള്ള നീക്കം നടത്തിയിട്ടുണ്ടോ ഇല്ലെങ്കില്‍ ഇതിനായി ശ്രമിക്കുമോ?

2471

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി 

ശ്രീ. എം. ഹംസ

(എ)മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ റിട്ട.ജസ്റ്റിസ് ശ്രീ. കെ.റ്റി. തോമസ് സംസ്ഥാന പ്രതിനിധിയായിട്ടാണോ ഉള്‍പ്പെട്ടിരുന്നത് ; 

(ബി)റിട്ട. ജസ്റ്റിസ് ശ്രീ. കെ. റ്റി തോമസിന്‍റെ അഭിപ്രായം സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാടാണോ ; വിശദാംശം നല്‍കാമോ ; 

(സി)മുല്ലപ്പെരിയാര്‍ കേസില്‍ വിജയം നേടാന്‍ വേണ്ട രീതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചിരുന്നോ ; വിശദാംശം ലഭ്യമാക്കുമോ ; 

(ഡി)മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാലും ഇടുക്കി ഡാം അത് ചെറുത്തു നില്ക്കും എന്ന സ്റ്റേറ്റ്മെന്‍റ് അഡ്വ. ജനറല്‍ ഏതെങ്കിലും ഫോറത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് ഏത് സാഹചര്യത്തിലാണെന്ന് വിശദമാക്കുമോ ?

2472

മുല്ലപ്പെരിയാര്‍ കേസ് നടത്തിപ്പിന് ചെലവായ തുക 

ശ്രീ. എം.എ. ബേബി

(എ)മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച സുപ്രീം കോടതിയിലെ കേസ് നടത്തുന്നതിന് സംസ്ഥാനത്തിന് നാളിതുവരെ എത്ര ചെലവ് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഏതെല്ലാം ഇനത്തില്‍ എത്ര തുക വീതം ചെലവ് വരുകയുണ്ടായി ;

(സി)ഏതെല്ലാം അഡ്വക്കേറ്റുമാരെ കേസ് നടത്താനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഓരോരുത്തര്‍ക്കും വേണ്ടി ചെലവായ തുക എത്രയെന്നും അറിയിക്കുമോ ?

2473

അണക്കെട്ട് പ്രദേശത്തുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മത്സ്യബന്ധനത്തിന് അനുമതി 

ശ്രീ. എം.എ.വാഹീദ് 
,, പി.സി. വിഷ്ണുനാഥ് 
,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ്

(എ)അണക്കെട്ട് പ്രദേശത്തുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഉപജീവനത്തിനായി അണക്കെട്ടുകളില്‍ നിന്നുള്ള മത്സ്യബന്ധനത്തിന് അനുമതി ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(സി)പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അണക്കെട്ടുകളില്‍ മത്സ്യം നിക്ഷേപിക്കുന്നതിനും മത്സ്യബന്ധനത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിനടപ്പാക്കാന്‍ ഏതൊക്കെ വകുപ്പുകളുമായിട്ടാണ് സഹകരിക്കുന്നത്? വിശദാംശങ്ങള്‍ നല്‍കുമോ?

2474

നാട്ടിക മണ്ധലത്തിലെ മുനയം ബണ്ട് 

ശ്രീമതി ഗീതാഗോപി

(എ)നാട്ടിക മണ്ഡലത്തിലെ മുനയം ബണ്ടില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനു വേണ്ടി നിര്‍മ്മിക്കുന്ന താല്കാലിക ബണ്ടിനു പകരമായി നിര്‍മ്മിക്കുന്ന സ്ഥിരം ബണ്ടിന് അപ്രോച്ച് റോഡ് വേണമെന്ന് വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കില്‍ സ്ഥിരം ബണ്ടിന്‍റെ സര്‍വ്വേ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്പോള്‍ തന്നെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനും അതിനാവശ്യമായ ഭൂമിക്കും കൂടി വേണ്ടിയുള്ള തുക വകയിരുത്തേണ്ടതായിരുന്നില്ലേ; 

(ബി)എസ്റ്റിമേറ്റ് തയ്യാറാക്കുന്പോള്‍ തന്നെ അപ്രോച്ച് റോഡിനു സ്ഥലം കണ്ടെത്തുകയും ഭൂമിയുടെ വില എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ; 

(സി)ഭൂവിലയും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് വേണ്ട തുകയും വകകൊള്ളിച്ച്, എത്രയും വേഗം സ്ഥിരം ബണ്ട് നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുമോ?

(ഡി)കാലതാമസം നേരിടുന്നുവെങ്കില്‍ അനുവദിച്ച എസ്റ്റിമേറ്റ് തുകയ്ക്കുളള സ്ഥിരം ബണ്ട് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

2475

കടലാക്രമണ പ്രതിരോധ പദ്ധതി 

ശ്രി. പി.സി. വിഷ്ണുനാഥ് 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍

(എ)കടലാക്രമണപ്രതിരോധത്തിനായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

2476

ചെറുതുരുത്തി തടയണ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജകമണ്ഡലത്തിലെ ചെറുതുരുത്തി തടയണയുടെ നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ ;

(സി)റിവര്‍ മാനേജ്മെന്‍റ് ഫണ്ടിന്‍റെ അപര്യാപ്തതകൊണ്ടു കൂടിയാണ് നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ കഴിയാതിരിക്കുന്നതെന്നത് ശരിയാണോ ; 

(ഡി)ജലവിഭവ വകുപ്പ് നേരിട്ട് നിര്‍മ്മിക്കുവാന്‍ തയ്യാറാക്കിയിട്ടുള്ള തടയണകളുടെ പട്ടികയില്‍ ഈ തടയണയെക്കൂടി ഉള്‍പ്പെടുത്തിട്ടുണ്ടോ എന്ന് അറിയിക്കുമോ ; 

(ഇ)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ;

(എഫ്)പ്രസ്തുത തടയണ പൂര്‍ത്തിയാക്കി ജലസേചനത്തിനും കുടിവെള്ള സ്രോതസ്സുകള്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

2477

വെളിയങ്കോട് ലോക് കം ബ്രിഡ്ജ് 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് ലോക് കം ബ്രിഡ്ജ് 2014-15 -ലെ ബജറ്റില്‍ ഭരണാനുമതിയുള്ള പ്രവൃത്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആവശ്യമായ തുക വകയിരുത്തി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; 

(സി)പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

2478

ആനപ്പാറ-പൊറ്റമ്മല്‍ കടവില്‍ സ്ഥിരം തടയണ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)കടലുണ്ടിപ്പുഴയില്‍ കൂട്ടിലങ്ങാടി പഞ്ചായത്തിലെ ആനപ്പാറ-പൊറ്റമ്മല്‍ കടവില്‍ സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ 20,000 ത്തോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

2479

ചെറുപുഴ ഗ്രാമപഞ്ചായത്തിലെ "വെന്‍ഡഡ് ചെക്ക്ഡാം കം ട്രാക്ടര്‍വേ' 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള "വെന്‍ഡഡ് ചെക്ക്ഡാം കം ട്രാക്ടര്‍വേ'യുടെ നിര്‍മ്മാണപ്രവൃത്തിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

2480

പൈനാവ് അന്പത്താറ് കോളനിയില്‍ "ചെക്ക് ഡാം-കം-ബ്രിഡ്ജ്' 

ശ്രീ. റോഷി അഗസ്റ്റിന്‍

(എ)ഇടുക്കി നിയോജകമണ്ധലത്തിലെ വാഴത്തോപ്പ് പഞ്ചായത്തില്‍പ്പെട്ട പൈനാവ് അന്പത്താറ് കോളനിയില്‍ "ചെക്ക് ഡാം-കം-ബ്രിഡ്ജ്' പണിയുന്നതിനുള്ള ഭരണാനുമതി എന്നാണ് നല്‍കിയത്; 

(ബി)ആയതിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിന് സാങ്കേതികമായ എന്തുതടസ്സമാണുള്ളതെന്നറിയിക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കുമോ ?

2481

ഉമ്മന്‍ചിറ അണക്കെട്ട്പുതുക്കിപണിയാന്‍ നടപടി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി മണ്ഡലത്തിലെ ഉമ്മന്‍ചിറ അണക്കെട്ട് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പദ്ധതിക്കായി നിലവില്‍ തുക നീക്കിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2482

കാഞ്ഞിരപ്പുഴ ഡാമിനുചുറ്റുമുള്ള ഉദ്യാന നവീകരണം 

ശ്രീ. കെ. വി. വിജയദാസ്

(എ)കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഡാമും, ഡാമിന്‍റെ പരിസരപ്രദേശങ്ങളും ധാരാളം പ്രകൃതി സ്നേഹികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)കാഞ്ഞിരപ്പുഴ ഡാമിനുചുറ്റുമുള്ള ഉദ്യാന നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2483

ചങ്ങണാംകുന്ന് റെഗുലേറ്റര്‍ നിര്‍മ്മാണം 

ശ്രീ. സി. പി. മുഹമ്മദ്

ഭാരതപ്പുഴയില്‍ ഓങ്ങല്ലൂര്‍ ചങ്ങണാംകുന്നില്‍ നിര്‍മ്മിക്കുന്ന റെഗുലേറ്ററിന്‍റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

2484

കയ്പമംഗലം നിയോജകമണ്ധലത്തിലെ പുലിമുട്ട് നിര്‍മ്മാണം 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

(എ)കയ്പമംഗലം നിയോജകമണ്ധലത്തിലെ തീരദേശത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; 

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)ഇതുസംബന്ധിച്ച് പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിന് നടപടിയായിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടോ; 

(ഇ)പുലിമുട്ടിന്‍റെ നിര്‍മ്മാണം എന്നാരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

2485

വാടാനപ്പള്ളി തീരദേശമേഖലയുടെ സംരക്ഷണം 

ശ്രീ. പി. എ. മാധവന്‍

(എ) മണലൂര്‍ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ തീരദേശമേഖലയുടെ സംരക്ഷണത്തിനുള്ള പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; 

(ബി) ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വാടാനപ്പള്ളിയിലെ തീരദേശമേഖലയിലെ കടല്‍ഭിത്തി തകര്‍ന്നതും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) പ്രസ്തുത കടല്‍ഭിത്തി അടിയന്തരമായി പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

2486

പുറക്കാട് അന്പലപ്പുഴ നീര്‍ക്കുന്നം ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ)പുറക്കാട് അന്പലപ്പുഴ നീര്‍ക്കുന്നം ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; 

(ബി)പുറക്കാട് പുലിമുട്ട് നിര്‍മ്മിക്കുന്നതിന്‍റെ വടക്കുഭാഗത്ത് കടല്‍ക്ഷോഭംമൂലം വീടുകള്‍ അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)ഉണ്ടെങ്കില്‍ ഈ ഭാഗത്ത് അടിയന്തരമായി പുലിമുട്ട് നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; 

(ഡി)പുറക്കാട് രണ്ടാം കടല്‍ഭിത്തി നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

2487

എലത്തുര്‍ നിയോജക മണ്ഡലത്തിലെ ഇറിഗേഷന്‍ കനാല്‍ റോഡുകള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ എലത്തുര്‍ നിയോജക മണ്ഡലത്തില്‍ എത്ര ഇറിഗേഷന്‍ കനാല്‍ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അനുവദിക്കപ്പെട്ട ഇറിഗേഷന്‍ കനാല്‍ റോഡുകളുടെ പേരും തുകയും വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത റോഡുകളുടെ പ്രവൃത്തിയുടെ പുരോഗതി വെളിപ്പെടുത്തുമോ?

2488

കുറ്റ്യാടി താലൂക്കാശുപത്രിക്ക് ഇറിഗേഷന്‍ കനാല്‍ വക സ്ഥലം 

ശ്രീമതി കെ. കെ. ലതിക

കുറ്റ്യാടി താലൂക്കാശുപത്രി വികസനത്തിനായി കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വക സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച 25978/കഞ(1)/12/ണഞ നന്പര്‍ ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ? 

2489

ജലസേചന വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലം വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നടപടി 

ശ്രീ. കെ. ദാസന്‍

(എ) കൊയിലാണ്ടിയില്‍ മന്ദമംഗലം ബീച്ചില്‍ റീസര്‍വ്വെ 26/10 ല്‍ പ്പെട്ട ജലസേചന വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലം വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലഭിച്ച അപേക്ഷയിലെ തുടര്‍നടപടികള്‍ വിശദമാക്കുമോ; 

(ബി) ഈ സ്ഥലത്തിന്‍റെ അളവെടുപ്പും മറ്റു നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി) പ്രസ്തുത കാര്യത്തില്‍ ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2490

നാദാപുരത്തെ കള്ളാട്-അക്കുഡേറ്റ് കിളയില്‍താഴ റോഡിന്‍റെ നവീകരണം 

ശ്രീ. ഇ.കെ. വിജയന്‍

(എ)നാദാപുരം നിയോജക മണ്ഡലത്തിലെ കള്ളാട്-അക്കുഡേറ്റ് കിളയില്‍താഴ റോഡിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നല്‍കിയ നിവേദനത്തിന്മേലുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; 

(ബി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ ഏതെല്ലാം ഫയലുകള്‍ ഉണ്ട് ; വിശദാംശം നല്‍കുമോ;

(സി)ഇതുസംബന്ധിച്ച് ഡി.പി.ആര്‍ എന്നാണ് സര്‍ക്കാരിന് ലഭ്യമായത്;

(ഡി)പ്രസ്തുത റോഡിന്‍റെ എസ്റ്റിമേറ്റും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുമോ;

(ഇ) നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ?

2491

മണലൂര്‍ വാഴാനി ഇന്‍സ്പെക്ഷന്‍ റോഡിന്‍റെ നിര്‍മ്മാണം 

ശ്രീ. പി.എ. മാധവന്‍

(എ)മണലൂര്‍ നിയോജകമണ്ഡലത്തിലെ ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ വാഴാനി ഇന്‍സ്പെക്ഷന്‍ റോഡിന്‍റെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ ?

2492

റാന്നി ഗവണ്‍മെന്‍റ് ഐ.ടി.ഐ ക്ക് ഭൂമി 

ശ്രീ. രാജു എബ്രഹാം 

(എ)റാന്നി ഉതിമൂട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന പി.ഐ.പി. വക ഭൂമി റാന്നി ഗവണ്‍മെന്‍റ് ഐ.ടി.ഐ ക്ക് കൈമാറുന്നതു സംബന്ധിച്ച് റാന്നി എം.എല്‍.എ ജലവിഭവ വകുപ്പുമന്ത്രിക്ക് എന്നാണ് കത്ത് നല്‍കിയിരുന്നത്; ഈ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ; 

(ബി)ചീഫ് എഞ്ചിനീയര്‍ പ്രോജക്ട്-കക സര്‍ക്കാരിലേക്ക് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്; ഈ ഫയല്‍ വീണ്ടും തിരികെ അയയ്ക്കാന്‍ കാരണമെന്തെന്ന് വിശദമാക്കുമോ; 

(സി)വിശദമായ സ്കെച്ച് സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് എന്നാണ് ചീഫ് എഞ്ചിനീയര്‍ക്ക് കത്തു നല്‍കിയത്; റിപ്പോര്‍ട്ടിനായുള്ള ഈ ഫയല്‍ ചീഫ് എഞ്ചിനീയരുടെ ഓഫീസില്‍ നിന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എന്നിവരുടെ ഓഫീസുകളിലേക്ക് ഓരോരുത്തരും അയച്ചതിന്‍റെയും ഫയല്‍ നന്പരും തീയതിയും ഇനംതിരിച്ച് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് മേലാഫീ സുകളിലേക്ക് അയച്ച തീയതികള്‍ ഏതൊക്കെ എന്ന് ഓഫീസിന്‍റെ പേരു സഹിതം വ്യക്തമാക്കുമോ; 

(ഇ)ഈ റിപ്പോര്‍ട്ട് എന്നാണ് ജലവിഭവ വകുപ്പില്‍ എത്തിയത്; ഇപ്പോള്‍ ഈ ഫയല്‍ ഏത് തലത്തിലാണുള്ളത്; സ്ഥലം കൈമാറ്റത്തിന് ഇനി എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2493

ഐ.എച്ച്. ആര്‍. ഡി. യുടെ കോളേജിന് പി.ഐ.പി.യുടെ ഭൂമി ലഭ്യമാക്കാന്‍ നടപടി 

ശ്രീ. രാജു എബ്രഹാം

(എ)റാന്നി അയിരൂരില്‍ പി. ഐ. പി യുടെ ഉപയോഗിക്കാതെ യുളള എത്ര ഭൂമിയാണ് ഉളളത്; ഈ ഭൂമി അയിരൂരില്‍ ആരംഭിക്കുന്ന ഐ. എച്ച്. ആര്‍.ഡി യുടെ അപ്ലൈഡ് & സയന്‍സ് കോളേജിനായി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് റാന്നി എം.എല്‍.എ എന്നാണ് ജലവിഭവ മന്ത്രിക്ക് കത്തുനല്‍കിയത്; 

(ബി)ഇതനുസരിച്ച് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ഫയലിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്; ഏതു തലത്തിലാണ് പ്രസ്തുത ഫയലുളളത;് ഇതിന്‍മേല്‍ എന്തു തീരുമാനമാണ് ജലവിഭവവകുപ്പ് കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ; 

(ഡി)സ്ഥലം കൈമാറ്റം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുന്നതിന് ഇനിയും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുളളതെന്ന് വ്യക്തമാക്കുമോ; ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2494

കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ നടപടി 

ശ്രീ. പി. കെ. ബഷീര്‍

മഴയുടെ അളവ് കുറയുകയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നത് കണക്കിലെടുത്ത് ഭൂഗര്‍ഭജലത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ജലസംരക്ഷണത്തിനും കുടിവെള്ളത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്; വ്യക്തമാക്കുമോ?

2495

ഭൂജല വകുപ്പിലെ വാഹനങ്ങള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ഭൂജല സര്‍വ്വെ ആവശ്യത്തിനും ഡ്രില്ലിംഗ് സംബന്ധമായ ആവശ്യങ്ങള്‍ക്കുമായി മുഴുവന്‍ സമയ ഫീല്‍ഡ് ജോലികള്‍ക്ക് ഓരോ ജില്ലയിലും ഭൂജല വകുപ്പിന് എത്ര വാഹനങ്ങള്‍ ലഭ്യമായിട്ടുണ്ട്; പട്ടിക ലഭ്യമാക്കുമോ; 

(ബി)നിലവില്‍ യാത്രാവാഹനങ്ങള്‍ ഇല്ലാത്ത ജില്ലാ ഓഫീസുകള്‍ ഉണ്ടോ;

(സി)ഉണ്ടെങ്കില്‍ ഏതൊക്കെ ജില്ലാ ഓഫീസുകളിലാണ് വാഹനങ്ങള്‍ ഇല്ലാത്തത്; പ്രസ്തുത ഓഫീസുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഉപയോഗശൂന്യമായ വാഹനങ്ങള്‍ ലേലം ചെയ്ത ഓഫീസുകള്‍ക്ക് പകരം വാഹനം നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഇ)ഭൂജല വകുപ്പ് കാസര്‍ഗോഡ് ജില്ലാ ഓഫീസിലെ ഉപയോഗ ശൂന്യമായ വാഹനം മാറ്റി പകരം വാഹനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

2496

വെള്ളക്കരം 

ശ്രീ. എ. എ. അസീസ്

(എ)കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിന് കരം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ വര്‍ദ്ധന എത്ര ശതമാനമാണ് എന്നറിയിക്കുമോ ; 

(സി)വെള്ളക്കരം വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ ?

2497

വെള്ളക്കരം കുടിശ്ശിക 

ശ്രീ. എ.കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ എത്ര പ്രാവശ്യം വെള്ളക്കരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ പ്രാവശ്യവും ഇതിലൂടെ എത്ര രൂപയാണ് അധികമായി ലഭിച്ചത് എന്ന് അറിയിക്കാമോ; 

(ബി)എത്ര രൂപ അധിക വരുമാനം ലക്ഷ്യമിടുന്ന വര്‍ദ്ധന ശുപാര്‍ശയാണ് വാട്ടര്‍ അതോറിറ്റി നല്‍കിയിട്ടുള്ളത്?

2498

വെള്ളക്കരം വര്‍ദ്ധനയ്ക്കുള്ള കാരണങ്ങള്‍ 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി പ്രാവര്‍ത്തികമായിട്ടുണ്ടോ; 

(ബി)എന്തെല്ലാം കാരണങ്ങളാലാണ് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2499

വെള്ളക്കരം കുടിശ്ശിക 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)വെള്ളക്കരം ഇനത്തില്‍ എന്തു തുക കുടിശ്ശികയായി ലഭിക്കാനുണ്ടെന്ന് ഉപഭോക്താക്കളുടെ ഇനം തിരിച്ച കണക്ക് ജില്ലാടിസ്ഥാനത്തില്‍ അറിയിക്കുമോ; 

(ബി)പ്രസ്തുത കുടിശ്ശികയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ടെന്നുള്ള ജില്ലാടിസ്ഥാനത്തിലുള്ള വിവരം അറിയിക്കാമോ; അതുമായി ബന്ധപ്പെട്ട എത്ര തുക സ്റ്റേയിനത്തില്‍പ്പെടുന്നു എന്ന് വിശദമാക്കുമോ; 

(സി)കുടിശ്ശിക പിരിച്ചെടുക്കുന്നതിലേക്കായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ; 

(ഡി)നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(ഇ)എങ്കില്‍ ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പുതിയ സംവിധാനങ്ങളാണ് കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ? 

2500

വാട്ടര്‍ അതോറിറ്റിയില്‍ സബ്സെക്ഷന്‍ 

ശ്രീ. സി. ദിവാകരന്‍

കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി കെ.എസ്.ഇ.ബി മാതൃകയില്‍ സബ്സെക്ഷന്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ? 

2501

കാഡ യുടെ കല്ലടിക്കോട്ടെ ഓഫീസ് 

ശ്രീ. കെ. വി. വിജയദാസ്

(എ)"കാഡ' യുടെ കല്ലടിക്കോട് ഓഫീസ് നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത ഓഫീസ് അവിടെത്തന്നെ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

2502

ദേശീയ ജലപാത 

ശ്രീ. വി.റ്റി. ബല്‍റാം 
,, അന്‍വര്‍ സാദത്ത് 
,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 

(എ)സംസ്ഥാനത്ത് ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ; 

(ബി)ജലപാതയുടെ നിര്‍മ്മാണ പുരോഗതിയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)ജലപാതയുടെ തീരത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്; വിശദമാക്കുമോ; 

(ഡി)മിഷന്‍ 676-ല്‍ ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2503

ഉള്‍നാടന്‍ ജലഗതാഗതം 

ശ്രീ. വര്‍ക്കല കഹാര്‍ 
,, വി.ഡി. സതീശന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, തേറന്പില്‍ രാമകൃഷ്ണന്‍

(എ)ഉള്‍നാടന്‍ ജലഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ; 

(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2504

ഭൂജല വകുപ്പിലെ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിയമനങ്ങള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ഭൂജലവകുപ്പില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ നിലവില്‍ എത്ര ഉദേ്യാഗസ്ഥരാണ് ജോലി ചെയ്യുന്നതെന്ന് ജില്ലയും തസ്തികയും തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇതുമൂലം അവരുടെ മാതൃസ്ഥാപനങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുപരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2505

വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ കുടിശ്ശിക 

ശ്രീ. മോന്‍സ് ജോസഫ്

(എ)കേരള വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ;

(ബി)എത്ര പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുവാനുണ്ട്; ഇതിന് എത്ര രൂപ വേണമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇത് എന്ന് കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; 

(സി) കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാര്‍ക്ക് നല്‍കുവാനുള്ള ക്ഷാമബത്താ കുടിശ്ശിക എന്ന് കൊടുത്തുതീര്‍ക്കും എന്ന് വ്യക്തമാക്കുമോ; ഇതിനുവേണ്ടി വരുന്ന അധികതുക എത്രയെന്ന് വ്യക്തമാക്കുമോ?

2506

ജല അതോറിറ്റി കരാറുകാര്‍ക്കുള്ള കുടിശ്ശിക 

ശ്രീ. കെ. അജിത്

(എ)വാട്ടര്‍ അതോറിറ്റിയിലെ കരാര്‍ പണിക്കാര്‍ക്ക് ഏതു മാസംവരെ പൂര്‍ത്തിയാക്കിയ ജോലികള്‍ക്കുള്ള തുകയാണ് നല്‍കിയിട്ടുള്ളതെന്നും ഇനി എത്ര തുക നല്‍കാനായി അവശേഷിക്കുന്നുണ്ട് എന്നും അറിയിക്കുമോ ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കുവാനായി എന്തു തുക കുടിശ്ശിക ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുമോ ; 

(സി)കരാറുകാര്‍ക്ക് കുടിശ്ശികയുള്ള തുക എന്ന് കൊടുത്തുതീര്‍ക്കാനാവുമെന്ന് അറിയിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.