|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2424
|
എല്ലാവര്‍ക്കും കുടിവെള്ളം
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ഐ.സി. ബാലകൃഷ്ണന്‍
,, സണ്ണിജോസഫ്
,, വി.പി. സജീന്ദ്രന്‍
(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും കുടിവെള്ളം ലഭിക്കുന്നതിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് പ്രസ്തുതപദ്ധതി മുഖേന നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രസ്തുത പദ്ധതികള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;
(ഡി)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് അറിയിക്കുമോ?
|
2425 |
എല്ലാവര്‍ക്കും ശുദ്ധജലം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)എല്ലാവര്‍ക്കും ശുദ്ധജലം എപ്പോഴും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ചെറുജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ വ്യക്തമാക്കുമോ;
(സി)നിത്യോപയോഗത്തിന് യോഗ്യമല്ലാത്തവിധം മലീമസമായ ചെറുജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
2426 |
ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാനത്ത് ശുദ്ധജല വിതരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ;
(ബി)വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതില്‍ ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിന്‍റെ സ്ഥാനമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ശതമാനം വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
|
2427 |
കുടിവെള്ള പദ്ധതികള്‍
2427ശ്രീ. എ. എ. അസീസ്
(എ) ഏതൊക്കെ വന്‍കിട കുടിവെള്ള പദ്ധതികളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കമ്മീഷന്‍ ചെയ്തത്;
(ബി) ഏതൊക്കെ പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു;
(സി) ഇവ എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
2428 |
ചെറുകിട കുടിവെള്ള പദ്ധതികള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' റ്റി. എന്‍. പ്രതാപന്‍
'' കെ. മുരളീധരന്‍
'' ബെന്നി ബെഹനാന്‍
(എ)ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തി ചെറുകിട കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2429 |
ജലഅതോറിറ്റിയുടെ പദ്ധതികളുടെ മോണിറ്ററിംഗ്
ശ്രീ. ബെന്നി ബെഹനാന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. മുരളീധരന്‍
,, ഷാഫി പറന്പില്‍
(എ)ജല അതോറിറ്റിയുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പദ്ധതികളുടെ വിതരണശേഷി വര്‍ദ്ധിപ്പിക്കുവാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മോണിറ്റര്‍ ചെയ്യാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയിക്കുമോ;
|
2430 |
ജലനിധി രണ്ടാംഘട്ട പദ്ധതി
ശ്രീ. ലൂഡി ലൂയിസ്
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, വി. റ്റി. ബല്‍റാം
(എ)ജലനിധി-രണ്ടാംഘട്ട പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; (എ)
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത് ; വിശദമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2431 |
ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി
ശ്രീ. വര്‍ക്കല കഹാര്‍
'' എം.പി. വിന്‍സെന്‍റ്
'' പി. എ. മാധവന്‍
'' ഷാഫി പറന്പില്‍
(എ)ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയിലൂടെ എന്തെല്ലാം ഉദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളത്;
(ബി)ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(സി)പദ്ധതി നടപ്പാക്കുന്നതിലുള്ള മികവ് പരിഗണിച്ച് കേന്ദ്രത്തില്‍ നിന്ന് അധിക സഹായം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)ഗ്രാമീണ ശുദ്ധജല വിതരണത്തില്‍ മികവ് കൈവരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാമാക്കുമോ?
|
2432 |
ജിക്കാ പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, ബെന്നി ബെഹനാന്‍
,, സണ്ണി ജോസഫ്
,, എം. എ. വാഹീദ്
(എ)ജിക്കാ പദ്ധതികള്‍ കമ്മിഷന്‍ ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇതനുസരിച്ച് ഈ സര്‍ക്കാരിന്‍റെ കാലത്ത് ഏതെല്ലാം പദ്ധതികളാണ് കമ്മിഷന്‍ ചെയ്തത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം പദ്ധതികള്‍ കമ്മിഷന്‍ ചെയ്യാനുണ്ട്;വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
2433 |
ജലസേചനത്തിനും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും ചെലവഴിച്ച തുക
ശ്രീ. വി. ശിവന്‍കുട്ടി
2014-15 സാന്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ജലസേചനത്തിന് നീക്കിവച്ചതില്‍ എന്തു തുക നാളിതുവരെ ചെലവഴിച്ചുവെന്നും നടപ്പിലാക്കിയതും ആരംഭിച്ചതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്നുമുള്ള വിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ?
|
2434 |
കടല്‍ ജലവും കായല്‍ ജലവും ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി
ശ്രീ. എം.എ. ബേബി
(എ)കടല്‍ജലമോ കായല്‍ ജലമോ ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഏതെങ്കിലും പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
(ബി)ഇതു സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സി പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്‍റെ വിശദവിവരം ലഭ്യമാക്കുമോ ;
(സി)കടലിലേക്ക് ഒഴുകിപ്പോകുന്ന ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി നല്‍കുന്നതിന് ഏതെങ്കിലും സ്ഥാപനങ്ങള്‍ തയ്യാറായി വന്നിട്ടുണ്ടോ ;
(ഡി)അത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ എങ്ങനെയാണ് സമീപിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
2435 |
കുപ്പിവെള്ള ഫാക്ടറി
ശ്രീ. സി. ദിവാകരന്‍
ജലവിഭവ വകുപ്പിനുകീഴില്‍ ആരംഭിക്കുന്ന കുപ്പിവെള്ള ഫാക്ടറിയുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ് എന്ന് അറിയിക്കുമോ; ഇത് എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
2436 |
ചേര്‍ത്തല മണ്ഡലത്തിലെ പൊതുടാപ്പുകള്‍
ശ്രീ. പി.തിലോത്തമന്‍
(എ)ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് മുന്പ് ചേര്‍ത്തല മണ്ഡലത്തില്‍ ഉണ്ടായിരുന്ന പൊതുടാപ്പുകള്‍ എത്രയായിരുന്നു എന്ന് അറിയിക്കുമോ; നിലവില്‍ എത്ര പൊതുടാപ്പുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പൊതുടാപ്പുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; ഈ ടാപ്പുകള്‍ സ്ഥാപിക്കുന്നതിനും ഇതിലൂടെ നല്‍കുന്ന വെള്ളത്തിനും വേണ്ടിവരുന്ന ചെലവ് ആരാണ് നല്‍കുന്നതെന്ന് അറിയിക്കുമോ;
(സി)ചേര്‍ത്തല മണ്ഡലത്തിലെ പൊതുടാപ്പുകള്‍ നിലനിര്‍ത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം പൊതുടാപ്പുകള്‍ക്കുവേണ്ടിയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നു വ്യക്താമാക്കുമോ?
|
2437 |
ഫറോക്ക് ഗ്രാമപഞ്ചായത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ മണ്ധലത്തിലെ ഫറോക്ക് ഗ്രാമപഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ളപദ്ധതിയില്‍ നിന്ന് കുടിവെള്ളം നല്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;
(സി)പ്രസ്തുത പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്നറിയിക്കുമോ?
|
2438 |
വാഴത്തോപ്പ്,കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)ഇടുക്കി നിയോജകമണ്ഡലത്തിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; വ്യക്തമാക്കുമോ;
(സി)പ്രസ്തുത കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2439 |
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ ജലസേചന വകുപ്പിന്‍റെ ഏതെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ 2013 മാര്‍ച്ചിന്ശേഷം അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)അനുമതി ലഭിച്ച പ്രവൃത്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
2440 |
കൊല്ലം ജില്ലയിലെ കുടിവെള്ള പദ്ധതികള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതികള്‍ ഏതെല്ലാമാണ്;
(ബി)പ്രസ്തുത പദ്ധതികള്‍ ആരംഭിച്ച വര്‍ഷവും അനുവദിച്ചിരുന്ന അടങ്കല്‍ തുകയും എത്രയാണ്; പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലാവധി എന്നായിരുന്നു;
(സി)പ്രസ്തുത പദ്ധതികളുടെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അതിനുവേണ്ട അധിക തുക എത്രയാണെന്നും വിശദമാക്കുമോ?
|
2441 |
പാവറട്ടി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം
ശ്രീ. പി.എ. മാധവന്‍
(എ)ഗുരുവായൂര്‍,ചാവക്കാട് മേഖലകളിലെയും മണലൂര്‍ നിയോജകമണ്ഡലത്തിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കരുവന്നൂര്‍ പുഴയില്‍നിന്ന് ശുദ്ധജലം എത്തിക്കുന്ന പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)ഇതില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് മേഖലയില്‍ നാളിതുവരെ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)പാവറട്ടി പഞ്ചായത്തിലെ പ്രസ്തുത പദ്ധതിനിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് എം.എല്‍.എ. നല്‍കിയ നിവേദനത്തില്‍ നടപടികള്‍ സ്വീകരിക്കുമോ;
(ഡി)മണലൂര്‍ നിയോജകമണ്ഡലത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി അംഗീകാരം നല്‍കിയിട്ടുള്ളതും ഇപ്പോള്‍ നടപ്പിലാക്കിവരുന്നതുമായ പദ്ധതികള്‍ ഏതെല്ലാം;
(ഇ)ഇതില്‍ ഓരോ പദ്ധതിയുടെയും അടങ്കല്‍ തുക എത്രയെന്നും ഇവയുടെ നിര്‍മ്മാണം ഏതെല്ലാം ഘട്ടത്തിലാണെന്നും അറിയിക്കുമോ;
(എഫ്)പ്രസ്തുതപദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ട സമയപരിധി അറിയിക്കുമോ?
|
2442 |
പന്പ ആക്ഷന്‍പ്ലാന്‍
ശ്രീ. രാജു എബ്രഹാം
(എ)പന്പ ആക്ഷന്‍പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത് ; ഇതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര വീതമാണെന്ന് അറിയിക്കുമോ ;
(ബി)ഈ തുക ഉപയോഗിച്ച് എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ; ഓരോ പദ്ധതിയും പദ്ധതിയുടെ തുകയും വ്യക്തമാക്കുമോ ;
(സി)ഇതില്‍ എത്ര പദ്ധതികളാണ് നടപ്പാക്കിയത് ; നടപ്പാക്കിയ ഓരോ പദ്ധതിയും അവയ്ക്കായി ചെലവിട്ട തുകയും വ്യക്തമാക്കുമോ ;
(ഡി)ബാക്കി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കുമോ ; ഈ പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ ?
|
2443 |
പുതിയ ജലസേചന പദ്ധതികള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയതായി എത്ര ജലസേചന പദ്ധതികള്‍ ആരംഭിച്ചു;
(ബി)സംസ്ഥാനത്ത് ചെറുതും വലുതുമായ ജലസേചനപദ്ധതികള്‍ക്ക് ഏറെ സാധ്യതയുള്ള സാഹചര്യത്തില്‍ കുടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇത്തരത്തില്‍ ഏതെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?
|
2444 |
ചീക്കോട് ശുദ്ധജലവിതരണ പദ്ധതി
ശ്രീ. എളമരം കരീം
(ഇ)ബേപ്പൂര്‍ മണ്ഡലത്തിലെ രാമനാട്ടുകര പഞ്ചായത്തിലെ ചീക്കോട് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്ന് ജലവിതരണം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ചീക്കോട് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;
(സി)പ്രസ്തുത പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്ന് അറിയിക്കുമോ ?
|
2445 |
കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ കറുകുറ്റി, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നബാര്‍ഡിന്‍റെ സഹായത്തോടെ ആരംഭിച്ച 17 കോടി രൂപയുടെ സ്പാന്‍ പദ്ധതിയില്‍ പൂര്‍ത്തികരിക്കേണ്ട പ്രവൃത്തികള്‍ എതെല്ലാമെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദീകരിക്കുമോ;
(സി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
2446 |
തിരുവനന്തപുരം സിറ്റിയിലെ പൈപ്പുപൊട്ടല്‍
ശ്രീ.വി. ശിവന്‍കുട്ടി
,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
,, ബി. സത്യന്‍
,, രാജു എബ്രഹാം
(എ)തിരുവനന്തപുരം സിറ്റിയിലും സമീപപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന കുടിവെളള പൈപ്പു പൊട്ടല്‍ പരിഹരിക്കാനായി പഴയപൈപ്പുകള്‍ മാറ്റിയിടുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കുമോ;
(ബി)നിയമസഭയില്‍ പലതവണ ഉറപ്പു നല്‍കിയെങ്കിലും പ്രസ്തുത പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പൈപ്പ് പൊട്ടലിനെക്കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നറിയിക്കുമോ?
|
2447 |
വാട്ടര്‍ ബോട്ടിലിംഗ് പ്ലാന്‍റിന്‍റെ നിര്‍മ്മാണം
ശ്രീ. എ. കെ. ബാലന്‍
,, റ്റി.വി. രാജേഷ്
,, കെ. കെ. ജയചന്ദ്രന്‍
,, കെ. കെ. നാരായണന്‍
(എ)കേരള ജല അതോറിറ്റി അരുവിക്കരയില്‍ സ്ഥാപിക്കാനുദ്ദേശിച്ചിരുന്ന വാട്ടര്‍ ബോട്ടിലിംഗ് പ്ലാന്‍റിന്‍റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
(ബി)കുപ്പിവെള്ള വില്പനക്കാരുടെ സാന്പത്തിക ചൂഷണത്തിന് വലിയൊരളവുവരെ പരിഹാരം കാണാന്‍ കഴിയുന്ന പ്രസ്തുത പദ്ധതി വൈകിപ്പിക്കുന്നതിനെക്കുറിച്ച് വിശദമായ അനേ്വഷണം നടത്താന്‍ തയ്യാറാകുമോ;
(സി)എല്ലാ ജില്ലകളിലും ബോട്ടിലിംഗ് പ്ലാന്‍റുകള്‍ സ്ഥാപിച്ച് ന്യായവിലയ്ക്ക് കുപ്പിയിലും ജാറിലും വെള്ളം വില്ക്കാനുള്ള പദ്ധതി നടപ്പിലാക്കുമോ ?
|
2448 |
കല്‍പ്പറ്റ നഗരസഭയിലെ ശുദ്ധജലവിതരണ പദ്ധതി
ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നഗരസഭയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഇനിയും നടപ്പാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(ഡി)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
|
2449 |
കല്ലറ-കടുത്തുരുത്തി പഞ്ചായത്തുകളിലെ ജലവിതരണം
ശ്രീ. കെ. അജിത്
(എ)വൈക്കം, വെള്ളൂര്‍-വെളിയന്നൂര്‍ പദ്ധതികള്‍ പ്രകാരം കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലേക്ക് ഏതു വഴിയിലൂടെയാണ് ജലവിതരണത്തിനുള്ള പ്രധാന പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതെന്നും ഏതൊക്കെ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ടാങ്കുകളില്‍നിന്നുമാണ് ഈ പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിപ്രകാരമുള്ള പ്രധാന പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി എത്രത്തോളം ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്ന് അറിയിക്കുമോ;
(സി)പദ്ധതി നിര്‍ദ്ദേശത്തില്‍നിന്ന് പ്രധാന പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടോ; മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പഞ്ചായത്തിലെ ജലവിതരണ പദ്ധതി പൂര്‍ണ്ണമായും കമ്മിഷന്‍ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ?
|
2450 |
നദീസംരക്ഷണ അതോറിറ്റി
ശ്രീ. എ. കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി
(എ)മലിനീകരണവും കയ്യേറ്റവും അനിയന്ത്രിതമായ മണല്‍വാരലും കാരണം സംസ്ഥാനത്ത് പുഴകള്‍ നശിക്കുന്നത് തടയാന്‍എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)റവന്യൂ വകുപ്പ,് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ് എന്നിവയെ ഏകോപിപ്പിച്ച് ഒരു നദീസംരക്ഷണ അതോറിറ്റി രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ ?
|
2451 |
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ കുടിവെള്ളവും കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമോ;
(ബി)പൊതുകുളങ്ങളിലും തോടുകളിലും പുഴകളിലും മാലിന്യങ്ങളും പാഴ്വസ്തുക്കളും നിക്ഷേപിക്കുന്നത് തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കുമോ;
(സി)അന്താരാഷ്ട്ര നിലവാരമുള്ളതും ശുദ്ധമായതുമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിക്കുമോ?
|
2452 |
വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പണി മുടങ്ങിക്കിടക്കുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
2453 |
കല്ല്യാശ്ശേരി മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
ശ്രീ. റ്റി. വി. രാജേഷ്
(എ)കല്ല്യാശ്ശേരി മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുഞ്ഞിമംഗലം, ചെറുതാഴം പഞ്ചായത്തുകളിലും ഏഴിമല നേവല്‍ അക്കാദമിയിലും കുടിവെള്ളമെത്തിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശം നല്‍കുമോ;
(ബി) പ്രസ്തുത പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
2454 |
മാലിപ്പുറത്തെ കുടിവെള്ള ടാങ്ക്
ശ്രീ. എസ്. ശര്‍മ്മ
(എ)ജിഡ ഫണ്ട് ഉപയോഗിച്ചുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി മാലിപ്പുറത്ത് നിര്‍മ്മിച്ചിട്ടുള്ള കുടിവെള്ള ടാങ്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകും എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കുമോ;
(സി)ടാങ്കില്‍ വെള്ളം നിറച്ചുള്ള പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ പരിശോധനയില്‍ ചോര്‍ച്ച പോലുള്ള നിര്‍മ്മാണ സംബന്ധമായ അപാകതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദമാക്കുമോ?
|
2455 |
മൂര്‍ക്കനാട് കുടിവെള്ള പദ്ധതി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി എന്ന് കമ്മിഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?
|
2456 |
അരൂരിലെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കുകള്‍
ശ്രീ. എ.എം. ആരിഫ്
(എ)അരൂര്‍ മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ജീര്‍ണ്ണിച്ചതും ഉപയോഗയോഗ്യമല്ലാത്തതുമായ എത്ര വാട്ടര്‍ടാങ്കുകള്‍ ഉണ്ട്;
(ബി)പ്രസ്തുത വാട്ടര്‍ ടാങ്കുകള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
2457 |
എറണാകുളം ജില്ലയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)എറണാകുളം ജില്ലയിലെ ഏതെല്ലാം നിയോജക മണ്ഡലങ്ങളിലാണ് കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളത്;
(ബി)അങ്കമാലി നിയോജക മണ്ഡലത്തിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ എഞ്ചിനിയറിംഗ് റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ ഇത് ലഭ്യമാക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കുമോ?
|
2458 |
തൃശ്ശൂര്‍ കുറ്റിപ്പുറം റോഡിലെ പൈപ്പുപൊട്ടല്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)തൃശ്ശൂര്‍-കുറ്റിപ്പുറം പി.ഡബ്ല്യു.ഡി റോഡിലെ പാറേന്പാടം മുതല്‍ കുന്നംകുളം വരെയുള്ള ഭാഗത്തെ റോഡിനടിയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പ്രിമോപൈപ്പുകള്‍ നിരന്തരം പൊട്ടുന്നതും റോഡില്‍ കുഴികള്‍ ഉണ്ടായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും കുടിവെള്ളക്ഷാമം ഉണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എത്ര കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്;
(സി)വളരെ ഗതാഗതത്തിരക്കുള്ള ഈ റോഡ് പൈപ്പ് പൊട്ടുന്നതുമൂലം തകരുന്നതും കുടിവെള്ളക്ഷാമം ഉണ്ടാകുന്നതും പരിഹരിക്കുന്നതിന് എസ്റ്റിമേറ്റ്പ്രകാരം തുക അനുവദിച്ച്, പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
|
2459 |
കയ്പമംഗലത്തെ കുടിവെള്ളപൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നത്
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജക മണ്ഡലത്തിലെ കടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;
(ബി)ഇതിനാവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ;
(സി)പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ?
|
2460 |
കൊല്ലം നഗരത്തിലെ ജലവിതരണം
ശ്രീ. പി.കെ.ഗുരുദാസന്‍
(എ)കൊല്ലം പട്ടണത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പന്പ് ഹൌസിലെ മോട്ടോറുകള്‍ കേടാവുന്നതുമൂലം കുടിവെള്ളം ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്നറിയിക്കുമോ;
(ബി)പന്പ് ഹൌസിലെ മോട്ടോറുകള്‍ കേടാവുന്നത് പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയിക്കുമോ?
|
<<back |
next page>>
|