|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2531
|
തൊഴില്‍ വകുപ്പുവഴി വിതരണം ചെയ്യുന്ന പെന്‍ഷനുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്
(എ)സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് വഴി വിതരണം ചെയ്യുന്ന ഏതെല്ലാം പെന്‍ഷനുകള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഓരോ പെന്‍ഷന്‍ ഇനത്തിലും എത്ര മാസത്തെ കുടിശ്ശിക നിലവിലുണ്ടെന്ന് വിശദമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര മാസത്തെ എത്ര തുക വിതരണം ചെയ്തെന്ന് വിശദമാക്കാമോ?
|
2532 |
തൊഴിലാളി ക്ഷേമ നിധി ബോര്‍ഡുകള്‍ക്ക് ഗ്രാന്‍റ്
ശ്രീ. എം. ഹംസ
(എ)കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര രൂപ ഗ്രാന്‍റായി അനുവദിച്ചിട്ടുണ്ട്; ഓരോവര്‍ഷവും അനുവദിച്ച ഗ്രാന്‍റ് തുക ബോര്‍ഡ് തിരിച്ച് വ്യക്തമാക്കാമോ;
(ബി)തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് എന്തടിസ്ഥാനത്തിലാണ് ഗ്രാന്‍റ് നല്‍കിവരുന്നത് വിശദാംശം നല്‍കാമോ;
(സി)സ്വന്തം വരുമാനത്തെ മാത്രം ആശ്രയിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന എത്ര ക്ഷേമനിധി ബോര്‍ഡുകള്‍ സംസ്ഥാനത്തുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
(ഡി)2011-12, 2012-13, 2013-14 വര്‍ഷങ്ങളിലായി സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും എത്ര രൂപയുടെ ധനസഹായം വിതരണം ചെയ്തു; ഏതൊക്കെ തരം ആനുകൂല്യങ്ങളാണ് നല്‍കിയത്; വിശദാംശം നല്‍കാമോ?
|
2533 |
കര്‍ഷക തൊഴിലാളി ക്ഷേമനിധിബോര്‍ഡ്
ശ്രീമതി കെ.കെ. ലതിക
(എ)കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി വിഹിതം അടച്ചുകൊണ്ടിരിക്കുന്ന എത്ര അംഗങ്ങള്‍ ഉണ്ട്എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത അംഗങ്ങള്‍ക്ക് പെന്‍ഷനു പുറമേ മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നല്‍കി വരുന്നത് എന്ന് വ്യക്തമാക്കാമോ ?
|
2534 |
കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി
ശ്രീ. ആര്‍. രാജേഷ്
(എ)ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുളള തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനം തിരിച്ചുളള കണക്ക് എടുത്തിട്ടുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
2535 |
നീര ഉത്പാദകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)നീര ഉല്പാദകര്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍ രൂപീകരിക്കാനുദ്ദേശിക്കുന്ന ബോര്‍ഡിന്‍റെ പേര് ഏതെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ നീര തൊഴിലാളികളെ ഏത് ക്ഷേമനിധിബോര്‍ഡിന്‍റെ പരിധിയിലാണ് ഉള്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കാമോ?
|
2536 |
തൊഴില്‍വകുപ്പ് പുന:സംഘടന
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)തൊഴില്‍ വകുപ്പ് പുന:സംഘടനസംബന്ധിച്ച് ധനകാര്യവകുപ്പില്‍ നിന്നും അംഗീകാരം ലഭിച്ചോ;
ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റശേഷം തൊഴില്‍ വകുപ്പില്‍ പുതിയതായി എന്തെങ്കിലും തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
2537 |
ഫാക്ടറി തൊഴിലാളികളുടെ എണ്ണം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ വന്‍കിട, ചെറുകിട രജിസ്റ്റേഡ്, അണ്‍ രജിസ്റ്റേഡ് ഫാക്ടറികളിലായി എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്;
(ബി)തൊഴിലാളികളുടെ ആരോഗ്യം സുരക്ഷാ ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; അതിനായി എത്ര തുക 2014-15 വര്‍ഷത്തേക്ക് വകയിരുത്തിയിട്ടുണ്ട്;
(സി)പ്രസ്തുത തുക പര്യാപ്തമാണോ; ഇല്ലെങ്കില്‍ എത്ര തുക വകയിരുത്തുവാന്‍ കഴിയും വിശദാംശം ലഭ്യമാക്കാമോ?
|
2538 |
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍
ശ്രീ. പി. എ. മാധവന്‍
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനം മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കുന്നത്;
(സി)സംസ്ഥാനത്തിന്‍റെ വിവിധ മേഖലയില്‍ തൊഴില്‍ നൈപുണ്യം സൃഷ്ടിക്കുന്നതിന് പ്രസ്തുത സ്ഥാപനത്തെ എപ്രകാരം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ ?
|
2539 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററുകള്‍ ആക്കി മാറ്റാന്‍ പദ്ധതി
ശ്രീ. കെ. രാധാകൃഷ്ണന്‍
'' കെ.കെ. നാരായണന്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററുകള്‍ ആക്കി മാറ്റാന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ ; അതിന്‍റെ വിശദാംശം അറിയിക്കുമോ ;
(ബി)ഇതിനായി ഇതുവരെ എന്തൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട് ;
(സി)തൊഴിലാളികളെ വേണ്ട സ്ഥാപനങ്ങള്‍ വെബ്പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസും തൊഴില്‍ ലഭിക്കുന്നവരില്‍ നിന്നു കമ്മീഷനും ഈടാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ ;
(ഡി)ഇതുവഴി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ വാണിജ്യവല്‍ക്കരണം ലക്ഷ്യമിടുന്നുണ്ടോ ;
(ഇ)സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തന്നെ നികത്തുന്നു എന്നുറപ്പാക്കാന്‍ സാധ്യമായിട്ടുണ്ടോ ?
|
2540 |
തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍
ശ്രീ.കെ. രാജു
(എ)സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി നിലവില്‍ എത്ര സെന്‍ററുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
(ബി)പുതുതായി എംപ്ലോയബിലിറ്റി സെന്‍ററുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
|
2541 |
കായംകുളം എംപ്ലോയ്മെന്‍റ് എക്സ്സേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍
ശ്രീ. സി.കെ. സദാശിവന്
(എ)കായംകുളം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ ഉദേ്യാഗാര്‍ത്ഥികള്‍ എത്രയാണ്;
(ബി)ഇപ്പോള്‍ ഇന്‍റര്‍വ്യൂവിന് പരിഗണിച്ചുകൊണ്ടിരിക്കുന്നത് ഏത് വര്‍ഷം രജിസ്റ്റര്‍ ചെയ്തവരെയാണ് എന്ന് വ്യക്തമാക്കുമോ;
(സി)2012-2013, 2013-14 വര്‍ഷം എത്ര ഉദേ്യാഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂവിനായി പരിഗണിച്ചിട്ടുണ്ട്?
|
2542 |
പട്ടാന്പിയില്‍ പുതിയ എ.എല്‍.ഒ ഓഫീസ്
ശ്രീ.സി.പി. മുഹമ്മദ്
(എ)പട്ടാന്പിയിലെ പുതിയ താലൂക്കില്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ് ആരംഭിക്കുമോ;
(ബി)എങ്കില്‍ എ.എല്‍.ഒ. ഓഫീസ് എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?
|
2543 |
തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
ശ്രീ. എം.വി. ശ്രേയാംസ്കുമാര്
(എ)സംസ്ഥാനത്തെ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ സര്‍ക്കാരിതര തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ടോ; വ്യക്തമാക്കുമോ;
(സി)ഇത്തരത്തിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളാണോ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?
|
2544 |
സര്‍ക്കാര്‍ ഐ.ടി.ഐ. കളില്‍ പോഷകാഹാര പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സര്‍ക്കാര്‍ ഐ.ടി.ഐ. കളില്‍ പഠിക്കുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഏതെല്ലാം ട്രേഡുകളില്‍ പഠിക്കുന്ന പരിശീലനാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ ഐ.ടി.ഐ.കളില്‍ വിവിധ ട്രേഡുകളില്‍ പഠിക്കുന്നവരുടെ എണ്ണം എത്രയെന്ന് ഐ.ടി.ഐ.കള്‍ തിരിച്ച് വ്യക്തമാക്കുമോ;
(ഡി)എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസ്തുത ആനുകൂല്യം ലഭ്യമാകുന്നതെന്ന് വെളിപ്പെടുത്തുമോ;
(ഇ)ബാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പോഷകാഹാരം വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
2545 |
കൊയിലാണ്ടി ഗവണ്‍മെന്‍റ്
ഐ.ടി.ഐ.
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഐ.ടി.ഐ. നിലവില്‍ വന്നത് എന്നാണ്; ഈ ഐ.ടി.ഐ.യുടെ ഇപ്പോഴത്തെ സ്ഥിതിയും, നിലയും എന്താണ്; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ഐ.ടി.ഐ.യുടെ സമഗ്ര വികസനത്തിനും അപ്ഗ്രേഡേഷനുമായി ഐ.ടി.ഐ. സൂപ്രണ്ടും, പി.ടി.എ.യും നല്‍കിയ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് ഐ.ടി.ഐ.യില്‍ നിര്‍മ്മിക്കുന്ന വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്‍റെ ഫയല്‍ നടപടി വിശദമാക്കാമോ; പ്രസ്തുത പദ്ധതിക്ക് ഭരണവകുപ്പ് എന്ന് ഭരണാനുമതി നല്‍കുമെന്ന് വ്യക്തമാക്കാമോ?
|
2546 |
വെസ്റ്റ് എം.ജി. ഐ.ടി.ഐ. യിലെ പ്രശ്നങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ജില്ലയിലെ ഏക വനിത ഐ.ടി.ഐ. ആയ വെസ്റ്റ് എം.ജി. ഐ.ടി.ഐ യിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത ഐ.ടി.ഐ. യിലെ അദ്ധ്യാപകക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ എപ്പോള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2547 |
മാടായി ഐ.ടി.ഐ. യിലെ കോഴ്സുകള്‍
ശ്രീ.റ്റി.വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഐ.ടി.ഐ. യില്‍ ഇപ്പോള്‍ എന്തൊക്കെ കോഴ്സുകളാണ് നടത്തിവരുന്നത്; എത്ര കുട്ടികളാണ് പ്രസ്തുത കോഴ്സുകളില്‍ പഠിക്കുന്നത്; വിശദാംശം നല്‍കുമോ;
(ബി)ഇവിടെ നടത്തിവരുന്ന ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സ് കഴിഞ്ഞവര്‍ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത കോഴ്സ് കഴിഞ്ഞവര്‍ക്ക് എന്തെല്ലാം ജോലി സാദ്ധ്യതകളാണ് നിലവിലുള്ളത് ?
|
2548 |
ചാലക്കുടി ഗവണ്‍മെന്‍റ് ഐ.ടി.ഐ ട്രെയിനികള്‍ക്ക് യൂണിഫോം
ശ്രീ.ബി.ഡി. ദേവസ്സി
(ഇ)ചാലക്കുടി ഗവണ്‍മെന്‍റ് ഐ.ടി.ഐ ട്രെയിനികള്‍ക്ക് കാക്കി യൂണിഫോം അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)യൂണിഫോമിന്‍റെ സ്റ്റിച്ചിംഗ് ചാര്‍ജ് കാലാനുസൃതമായി പരിഷ്ക്കരിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ട്രെയിനികള്‍ക്കു നല്‍കിവരുന്ന ജനറല്‍ സ്റ്റൈപ്പന്‍റ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2549 |
നരിപ്പറ്റ-ഐ.ടി.ഐ. സ്ഥാപിക്കുന്നതിനുള്ള നടപടി
ശ്രീ. ഇ.കെ.വിജയന്‍
(എ)നാദാപുരം നിയോജകമണ്ഡലത്തില്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ഐ.ടി.ഐ. ആരംഭിക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍ ഏത് വരെയായെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത ഐ.ടി.ഐ. ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം ഫയലുകളാണ് നിലവിലുള്ളത്?
|
2550 |
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ വനിതാ ഐ.ടി.ഐ.
ശ്രീ. ജി. എസ്. ജയലാല്
(എ)കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ വനിതാ ഐ.ടി.ഐ. സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചിരുന്നുവോ;
(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പുതുതായി എത്ര ഐ.ടി.ഐ.കള്‍ അനുവദിച്ചുവെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ?
|
2551 |
ബേപ്പൂരിലെ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിലെ കാലതാമസം
ശ്രീ. എളമരം കരീം
(എ)വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബേപ്പൂരിലെ ഗവണ്‍മെന്‍റ് ഐ.ടി.ഐ. ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.20 ഏക്കര്‍ സ്ഥലം നല്‍കുന്നതിന് ബേപ്പൂര്‍ പഞ്ചായത്ത് തീരുമാനിക്കുകയും തദ്ദേശസ്വയംഭരണ വകുപ്പ് ഇതിന് അംഗീകാരം നല്‍കിയിട്ടും കാലതാമസത്തിന് കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2552 |
ആരോഗ്യ ഇന്‍ഷ്വറന്‍സ് - ചിറ്റ്സ് പദ്ധതി
ശ്രീ. പി. ഉബൈദുളള
(എ)ആരോഗ്യ ഇന്‍ഷ്വറന്‍സ് - ചിറ്റ്സ് പദ്ധതിയില്‍ നിലവില്‍ ഏതെല്ലാം ജനവിഭാഗങ്ങളാണ് ഉള്‍പ്പെടുന്നത്; പ്രസ്തുത പദ്ധതി വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് വിശദീകരിക്കാമോ;
(ബി)ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനുളള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;
(സി)അംഗത്വമെടുക്കാനുളള വരുമാന പരിധി നിലവില്‍ എത്രയാണ;് കാലാനുസൃതമായി വരുമാന പരിധി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?
|
T2553 |
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്
ശ്രീ. സി. ദിവാകരന്‍
(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സിനായുള്ള ഗുണഭോക്തൃ രജിസ്ട്രേഷന്‍, ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍ എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഇന്‍ഷ്വറന്‍സ് നടത്തിപ്പിന് ഇക്കൊല്ലം ആരെയാണ് ചുമതലപ്പെ ടുത്തിയിരിക്കുന്നത്?
|
2554 |
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുപത്രികളും ഡയഗ്നോസ്റ്റിക് സെന്‍ററുകളും
ശ്രീ.സി.കെ. സദാശിവന്
(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഏതെല്ലാം ആശുപത്രികളും ഡയഗ്നോസ്റ്റിക് സെന്‍ററുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്;
(ബി)പ്രസ്തുത ആശുപത്രികളിലും, ഡയഗ്നോസ്റ്റിക് സെന്‍ററുകളിലും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ലഭ്യമാകുന്ന പരിശോധനകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
|
2555 |
അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. എം.ഉമ്മര്‍
(എ)അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന ഏതെല്ലാം മേഖലകളിലെ തൊഴിലാളികളെയാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇനിയും ഉള്‍പ്പെടുത്താനുള്ളത്; വിശദമാക്കുമോ;
(ബി)ക്ഷേമനിധി ബോര്‍ഡിന്‍റെയോ, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയോ പരിധിയില്‍ വരാത്ത ഇത്തരം തൊഴിലാളികളെ സംബന്ധിച്ച ആധികാരിക ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ ഇത്തരം തൊഴിലാളികളെ സംബന്ധിക്കുന്ന വിവരണശേഖരണം നടത്തി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
2556 |
ആശുപത്രി വ്യവസായ ബന്ധസമിതി
ശ്രീ. സണ്ണി ജോസഫ്
'' എം.പി. വിന്‍സെന്‍റ്
'' ലൂഡി ലൂയിസ്
'' അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്ത് ആശുപത്രി വ്യവസായ ബന്ധ സമിതി രൂപികരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സമിതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദേശിക്കുന്നത്; വിശദമാക്കുമോ;
(സി)സ്വകാര്യ ആശുപത്രി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ പ്രസ്തുത സമിതി രൂപീകരണം എത്ര മാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത സമിതി ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
|
2557 |
ഇ.എസ്.ഐ. മെഡിക്കല്‍ കോളേജ്
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്ത് ഇ.എസ്.ഐ. സ്കീമില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കുമോ ;
(ബി)നിര്‍മ്മാണ പ്രവര്‍ത്തനം ഏതുഘട്ടം വരെയായി എന്ന് വെളിപ്പെടുത്തുമോ ;
(സി)എന്നത്തേക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?
|
2558 |
മാവേലിക്കരയില്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ്
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കരയില്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനമെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്‍റെ സാരംശം വെളിപ്പെടുത്തുമോ; ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിനായി കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; തുക വകയിരുത്തിയതുമായി ബന്ധപ്പെട്ട ഉത്തരവിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;
(ബി)ഇ.എസ്.ഐ ബോര്‍ഡിന്‍റെ ഏത് യോഗത്തിലാണ് ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് മാവേലിക്കരയില്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തീരുമാനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത തീരുമാനത്തിന്മേല്‍ കേന്ദ്ര ഗവണ്‍മെന്‍റ് എന്തെങ്കിലും നടപടി സ്വീകരിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ;
(സി)മാവേലിക്കരയില്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ച ഉത്തരവിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?
|
2559 |
ഇ.എസ്.ഐ. അംഗത്വമുള്ളവര്‍ക്കുള്ള ചികിത്സാ സൌകര്യം
ശ്രീ. സി.കെ. സദാശിവന്
(എ)ഇ.എസ്.ഐ. പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് എന്തെല്ലാം ചികിത്സാ സൌകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)എതെല്ലാം ആശുപത്രികളും ഡയനോസ്റ്റിക് സെന്‍ററുകളും ആണ് എം.പാനല്‍ ചെയ്തിട്ടുള്ളതെന്നും, ഇവയില്‍ ഓരോന്നില്‍ നിന്നും ഏതെല്ലാം ചികിത്സകളും പരിശോധനകളും ലഭ്യമാണെന്നും വിശദമാക്കാമോ;
(സി)ഒരു സാന്പത്തിക വര്‍ഷെത്ത ചികിത്സയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ;
(ഡി)ഇ.എസ്.ഐ. അംഗങ്ങള്‍ക്ക് എം.പാനല്‍സ് ആശുപത്രികളേയും ഡയഗ്നോസ്റ്റിക് സെന്‍ററുകളേയും നേരിട്ടു സമീപിക്കാന്‍ കഴിയുമോ;
(ഇ) ഇല്ലെങ്കില്‍ എം. പാനല്‍സ് ഹോസ്പിറ്റലുകളെ സമീപിക്കേണ്ടതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുമോ?
|
2560 |
ഇ.എസ്.ഐ യിലെ അംഗസംഖ്യ
ശ്രീ.പി.കെ. ഗുരുദാസന്‍
(എ)ഇ.എസ്.ഐ. യിലെ ഇപ്പോഴത്തെ അംഗസംഖ്യ എത്ര എന്ന് വെളിപ്പെടുത്തുമോ;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റശേഷം പുതിയതായി ഏതെങ്കിലും മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇ.എസ്.ഐ. യുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?
|
2561 |
കാസര്‍ഗോഡ് മണ്ഡലത്തിലെ തൊഴിലാളികള്‍ക്കുള്ള ഇ.എസ്.ഐ സൌകര്യങ്ങള്‍
ശ്രീ. എന്‍.എ.നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് മണ്ഡലത്തിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഇ.എസ്.ഐ. സൌകര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇ.എസ്.ഐ. ആശുപത്രി തുടങ്ങുന്നകാര്യം പരിഗണനയിലുണ്ടോ;
(സി)പ്രസ്തുത ആശുപത്രി നിര്‍മ്മാണത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിവരം നല്‍കാമോ;
(ഡി)പ്രസ്തുത ആശുപത്രിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
<<back |
|