|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2507
|
മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി സ്കില്‍ ഡവലപ്മെന്‍റ്
പദ്ധതികള്‍
ശ്രീ. കെ.മുരളീധരന്‍
,, സി.പി.മുഹമ്മദ്
,, പി.സി.വിഷ്ണുനാഥ്
,, എ.റ്റി.ജോര്‍ജ്
(എ)സംസ്ഥാനത്ത് മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി സ്കില്‍ ഡവലപ്പ്മെന്‍റ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
2508 |
തൊഴില്‍ മേഖലയില്‍ മിനിമം വേതനം നിശ്ചയിക്കലും പുതുക്കലും
ശ്രീ. സി. ദിവാകരന്‍
,, കെ. അജിത്
,, മുല്ലക്കര രത്നാകരന്
,, ജി.എസ്. ജയലാല്‍
(എ) തൊഴില്‍ മേഖലയില്‍ അടിയന്തരമായി മിനിമം വേതനം പുതുക്കി നിശ്ചയിക്കേണ്ട എത്ര മേഖലകളുണ്ട്; ഇവയില്‍ മിനിമം വേതനം പുതുക്കാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞ എത്ര മേഖലകളുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് ഇനി മിനിമം വേതനം നിശ്ചയിക്കേണ്ട എത്ര തൊഴില്‍ മേഖലകളുണ്ട്; അവ ഏതെല്ലാം;
(സി)മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനും മിനിമം വേതനം നടപ്പാക്കാത്ത മേഖലകളില്‍ ആയത് ഏര്‍പ്പെടുത്തുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ഡി)അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മിനിമം വേതനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
|
2509 |
തൊഴില്‍ മേഖലയിലെ മിനിമം വേതനം പരിഷ്ക്കരണം
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് ഓരോ മേഖലയിലും മിനിമം വേതനം ഏറ്റവും ഒടുവില്‍ പരിഷ്ക്കരിച്ചത് എന്നാണ്; വിശദമാക്കാമോ;
(ബി)പുതിയതായി ഏതെങ്കിലും മേഖലയെ മിനിമം വേതന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ ?
|
2510 |
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം
ശ്രീ. എ.കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളിലും കടകളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ മണിക്കുറുകളോളം ഇരിക്കാനനുവദിക്കാതെ ജോലി ചെയ്യിപ്പിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇത്തരം സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി എടുക്കാനും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനും ഉതകുന്ന നിയമനിര്‍മ്മാണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
2511 |
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം
ശ്രീ. സി. മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. ബി. അബ്ദുള്‍ റസാക്
(എ)അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് എന്തൊക്കെ നടപടി സ്വീകരിച്ചുവരുന്നുയെന്ന് വിശദമാക്കുമോ;
(ബി)ഇവര്‍ക്കെല്ലാം ശരിയായ പരിശോധനകള്‍ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടോ;
(സി)ഇവരെ ഏജന്‍റുമാരും ലോക്കല്‍ ഗുണ്ടകളും ചൂഷണം ചെയ്യാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
2512 |
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിര്‍മ്മാണം
ശ്രീ. ആര്‍. സെല്‍വരാജ്
,, ഡൊമനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്‍
,, ഹൈബി ഈഡന്‍
(എ)അന്യസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)അന്യസംസ്ഥാനതൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)നിയമനിര്‍മ്മാണപ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
2513 |
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
ശ്രീ. സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്
,, മോന്‍സ് ജോസഫ്
(എ)അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി)അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
(ഡി)പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ മെഡിക്കല്‍ ക്യാന്പുകള്‍ സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
2514 |
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്
ശ്രീ. മുല്ലക്കര രത്നാകരന്
(എ)അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കപ്പെട്ടുവെങ്കില്‍ ആകെ എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് വ്യക്തമാക്കുമോ;
(ബി)അന്യസംസ്ഥാനതൊഴിലാളികളുടെ സംസ്ഥാനം തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ?
|
2515 |
അന്യസംസ്ഥാന തൊഴിലാളികള്‍
ശ്രീ. സി. ദിവാകരന്‍
സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് എടുക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ?
|
2516 |
അന്യസംസ്ഥാനതൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടി
ശ്രീ. മുല്ലക്കര രത്നാകരന്
(എ)അന്യസംസ്ഥാന തൊഴിലാളികളെ തൊഴില്‍ രംഗത്ത് ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ എത്ര കേസ്സുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)അവരുടെ സുരക്ഷിതത്വവും ആരോഗ്യപരമായ താമസം ഉറപ്പാക്കുന്നതില്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
|
2517 |
അന്യസംസ്ഥാന തൊഴിലാളികള്‍-ജില്ലാതല വിവരം
ശ്രീ. സി.കെ. സദാശിവന്‍
(എ)സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍തേടി എത്തുന്ന തൊഴിലാളികളുടെ കണക്കുകള്‍ ഉണ്ടോ;
(ബി)എങ്കില്‍ ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(സി)ഇല്ലെങ്കില്‍ ഇവരുടെ ഒരു ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
2518 |
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്
ശ്രീ. രാജു എബ്രഹാം
(എ)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി കേരളത്തില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ഇവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താനും താമസസൌകര്യവും മറ്റ് അനുബന്ധ സൌകര്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?
|
2519 |
അന്യസംസ്ഥാന തൊഴിലാളികള്‍-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കല്‍
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനത്ത് നിലവില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം സംസ്ഥാനത്തുള്ള തൊഴിലാളികളുടെ തൊഴില്‍ സാധ്യതയെ സാരമായി ബാധിക്കുന്നു എന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;
(സി)ഏതൊക്കെ സംസ്ഥാനത്തില്‍ നിന്നുള്ള തൊഴിലാളികളാണ് ജോലി തേടി സംസ്ഥാനത്ത് വരുന്നത്;
(ഡി)പ്രസ്തുത തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
(ഇ)രജിസ്റ്റര്‍ ചെയ്യാതെ അന്യസംസ്ഥാന തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിച്ചാല്‍ പിഴ ഈടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന ശുപാര്‍ശ ലേബര്‍ കമ്മിഷണറേറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)അന്യസംസ്ഥാനതൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;
(ജി)ഇവരെ ചൂഷണം ചെയ്യുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവരുന്നു; വിശദമാക്കുമോ ?
|
2520 |
ചുമട്ടുതൊഴിലാളി കാര്‍ഡുകള്‍
ശ്രീ. റ്റി.എന്‍. പ്രതാപന്‍
,, വി.റ്റി. ബല്‍റാം
,, വി.ഡി. സതീശന്
,, എ. റ്റി. ജോര്‍ജ്
(എ)സംസ്ഥാനത്ത് ചുമട്ടുതൊഴിലാളി കാര്‍ഡുകള്‍ അനര്‍ഹമായി ആരെങ്കിലും കരസ്ഥമാക്കിയതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എങ്കില്‍ നിശ്ചിത കാലാവധിക്കുള്ളില്‍ വിശദമായ പരിശോധന നടത്തി ഇതിന്മേല്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
(സി)അനര്‍ഹമാണെന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2521 |
ചുമട്ടുതൊഴില്‍ മേഖലയിലെ തൊഴില്‍ നഷ്ടവും പരിഹാരവും
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ജോസഫ് വാഴക്കന്
,, പാലോട് രവി
,, ഷാഫി പറന്പില്
(എ)സംസ്ഥാനത്ത് ചുമട്ടുതൊഴില്‍ മേഖലയിലെ തൊഴില്‍ നഷ്ടവും പരിഹാരവും സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)റിപ്പോര്‍ട്ടില്‍ എന്തെല്ലാം ശുപാര്‍ശകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം വിഷയങ്ങളാണ് കമ്മിറ്റി പഠനവിധേയമാക്കിയത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഇ)റിപ്പോര്‍ട്ടിന്‍മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
2522 |
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ)അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമോ;
(ബി)വന്‍കിട തുണിക്കടകള്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അസൌകര്യങ്ങളുള്ളതും വിശ്രമവേളകള്‍ അനുവദിക്കാത്തതുമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച പരാതികളോ നിവേദനങ്ങളോ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
2523 |
ടെക്സ്റ്റൈല്‍ഷോപ്പിലെ സ്ത്രീജീവനക്കാര്‍
ശ്രീ. കെ.അജിത്
(എ)സംസ്ഥാനത്തെ വിവിധ ടെക്സ്റ്റൈല്‍ഷോപ്പുകളിലായി എത്ര സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മിനിമം കൂലി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇരുന്നുജോലി ചെയ്യുന്നതിനുള്ള അവകാശത്തിനായി സമരം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ഡി)ടെക്സ്റ്റൈല്‍ഷോപ്പുകളില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് മനുഷ്യാവകാശലംഘനമായി കണക്കാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
2524 |
സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വേതനം
ശ്രീ. വി. ഡി. സതീശന്‍
,, വി. റ്റി. ബല്‍റാം
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഹൈബി ഈഡന്‍
(എ)സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കാമോ;
(ബി)ഇതിന്‍റെ ഭാഗമായി പ്രസ്തുത വിഭാഗക്കാരുടെ ശന്പളം ബാങ്ക് വഴി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ശന്പളം ബാങ്ക് വഴി നല്‍കണമെന്ന് നിഷ്ക്കര്‍ഷിക്കുന്ന ശന്പളസംരക്ഷണ നിയമം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)എങ്കില്‍ ഇതിനുള്ള നിയമനിര്‍മ്മാന പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
2525 |
അണ്‍- എയ്ഡഡ് മേഖലയിലെ മിനിമം വേതനം
ശ്രീ. കെ. രാജു
(എ)സംസ്ഥാനത്ത് അണ്‍-എയ്ഡഡ് മേഖലയില്‍ സേവനം അനുഷ്ടിക്കുന്ന യോഗ്യരായ അദ്ധ്യാപകര്‍ക്ക് ഇപ്പോഴും കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അണ്‍-എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ലഭിക്കുവാനും അവരുടെ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുവാനുമുളള സമഗ്ര നിയമനിര്‍മ്മാണം നടത്തുമോ?
|
2526 |
അണ്‍-എയിഡഡ് അദ്ധ്യാപകരുടെ വേതനം
ശ്രീ.കെ.കെ. നാരായണന്‍
(എ)സംസ്ഥാനത്തെ അണ്‍-എയിഡഡ് സ്കൂളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ;
(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ?
|
2527 |
സ്വകാര്യ മേഖലയിലെ നേഴ്സുമാര്‍ക്ക് മിനിമം വേതനം
ശ്രീ. എളമരം കരീം
ശ്രീമതി. പി. അയിഷാ പോറ്റി
ശ്രീ. ബി.ഡി. ദേവസ്സി
,, എസ്. ശര്‍മ്മ
(എ)സ്വകാര്യമേഖലയിലെ നേഴ്സുമാര്‍ക്ക് ദീര്‍ഘകാല സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരിശോധന നടത്തിയിരുന്നോ; വിശദ വിവരം ലഭ്യമാക്കുമോ;
(ബി)നേഴ്സുമാരുടെ എന്തൊക്കെ അടിസ്ഥാന തൊഴില്‍ സൌകര്യം ഉറപ്പാക്കണമെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്; ആശുപത്രി ഉടമകള്‍ ഇത് നടപ്പാക്കിയോ എന്ന കാര്യം പരിശോധിച്ചിരുന്നോ;
(സി)നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികള്‍ അറിയിക്കാമോ?
|
2528 |
സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ മിനിമം
വേതനം
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
(എ)സ്വകാര്യ മേഖലയില്‍ നഴ്സുമാര്‍ക്ക് മിനിമം വേതനം ശുപാര്‍ശ ചെയ്ത ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ നഴ്സുമാര്‍ക്കും, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ലഭിക്കുന്ന വേതനം എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)മിനിമം വേതനം നല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്തുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കാമോ ?
|
2529 |
കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കല്‍
ശ്രീ.പി.കെ. ഗുരുദാസന്
(എ)കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ബി)പുതുക്കിയ കൂലി എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിക്കുമോ ?
|
2530 |
കര്‍ഷക തൊഴിലാളി പെന്‍ഷന്‍
ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍
(എ)കര്‍ഷകതൊഴിലാളികളുടെ പെന്‍ഷന്‍ ലഭിക്കുവാനുള്ള വരുമാനപരിധി നിലവില്‍ എത്രയാണ്;
(ബി)മറ്റ് ക്ഷേമ പെന്‍ഷനുകള്‍ക്ക് വരുമാനപരിധി ഉയര്‍ത്തി നിശ്ചയിച്ച സാഹചര്യത്തില്‍ കര്‍ഷക തൊഴിലാളി പെന്‍ഷനുള്ള വരുമാനപരിധി ഉയര്‍ത്തി നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)വാര്‍ദ്ധക്യം വരെ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് വരുമാനപരിധി ഉയര്‍ന്നു എന്നുതുകൊണ്ട് മാത്രം പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
<<back |
next page>>
|