|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8188
|
ശ്രീ. എസ്. ശര്‍മ്മ
വെെപ്പിന്‍ മണ്ഡലത്തിലെ കായലോരവാസികളുടെ സുരക്ഷയ്ക്കായി 661.55 ലക്ഷം രൂപ
മുടക്കി പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഓരോ
പ്രവൃത്തിയുടെയും പേര്, എസ്റ്റിമേറ്റ് തുക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
തീയതി, ചെയിനേജ് എന്നിവ വിശദീകരിക്കുമോ ?
|
8189
|
ശ്രീമതി അയിഷാ പോറ്റി
(എ)കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ എത്ര കിലോമീറ്റര്‍ ദെെര്‍ഘ്യമുള്ള റോഡുകള്‍ ഉണ്ട് ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി
എത്ര രൂപ അനുവദിച്ചിരുന്നു ; നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)പ്രസ്തുത റോഡുകളില്‍ ഇനിയും നവീകരണം നടത്തേണ്ട ഭാഗങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കുമോ ? |
8190
|
ശ്രീ. ഇ.പി. ജയരാജന്‍
(എ)ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ശുദ്ധമായ
കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ജലമണി പദ്ധതിക്ക് എന്തു തുകയാണ്
അനുവദിച്ചത്;
ഏതു വര്‍ഷമാണ് അനുവദിച്ചത് ;
(ബി)പദ്ധതി നടത്തിപ്പിനായി എത്ര സ്കൂളുകളെ തെരഞ്ഞെടുക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്;എത്ര സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കുകയുണ്ടായി;
( സി)2009-ല്‍ ജലമണി പദ്ധതിയുടെ ഫണ്ട് ലഭിച്ചിട്ടും ലക്ഷ്യമിട്ട
സ്കൂളുകളില്‍ ഇതുവരെയും പദ്ധതി നടപ്പിലാക്കുവാന്‍
കഴിയാതെവന്നതെന്തുകൊണ്ടാണെന്നറിയിക്കുമോ;
(ഡി)പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുവാന്‍ എന്തു നടപടികളാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ? |
8191
|
ശ്രീ. ഇ.പി. ജയരാജന്‍
(എ)കേരള ജല അതോറിറ്റിയുടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2009
മുതല്‍ 2014 വരെയുള്ള കാലയളവില്‍ സര്‍ക്കാരിന്റെ ധനസഹായമായി ലഭിച്ച
തുക എത്രയാണ്;ഇതില്‍ എന്തു തുക ചെലവഴിക്കുകയുണ്ടായി;
(ബി)ജല അതോറിറ്റിയുടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി
നബാര്‍ഡില്‍ നിന്ന് എന്തു തുക വായ്പയായി ലഭിക്കുകയുണ്ടായി; വായ്പ ലഭിച്ചത്
ഏത് വര്‍ഷത്തിലായിരുന്നു;ഇതില്‍ എത്ര തുക ചെലവഴിക്കുകയുണ്ടായി;
(സി)ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച സര്‍ക്കാര്‍
ധനസഹായവും നബാര്‍ഡ് വായ്പയും സമയോചിതമായി ചെലവഴിക്കാത്തതു സംബന്ധിച്ച്
കംപ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ നിരീക്ഷണത്തിന്മേല്‍
കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ ? |
8192
|
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം മണ്ഡലത്തില്‍ എം.എല്‍.എയുടെ 2013-14വര്‍ഷത്തെ മണ്ഡലം
ആസ്തി വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ബി)20/6/2013ന് പദ്ധതിയുടെ പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടും
നാളിതുവരെയും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനോ തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതിനോ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
(സി)ഓരോ പദ്ധതിയിലും ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ഡി)സാങ്കേതിക തടസ്സങ്ങള്‍മൂലം കുടിവെള്ള പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും
ബുദ്ധിമുട്ടുണ്ടെങ്കില്‍ വിവരം എം.എല്‍.എയെ അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
(ഇ)2013-14വര്‍ഷത്തെ ആസ്തിഫണ്ടില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ
എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കുവാന്‍ അടിയന്തര നടപടി
സ്വീകരിക്കുമോ? |
8193
|
ശ്രീ. വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള വിതരണം
കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പേപ്പാറ ഡാമിന്റെ ഉയരവും സംഭരണ ശേഷിയും
വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയത് എന്നത്തേക്കു നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ;
(സി)ഇല്ലെങ്കില്‍ ആയത് അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? |
8194
|
ശ്രീ. ഇ.പി. ജയരാജന്‍
(എ)മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ശിവപുരം-തില്ലങ്കേരി ശുദ്ധജല വിതരണ
പദ്ധതിക്ക് നബാര്‍ഡ് ധനസഹായം ലഭിക്കുന്നതിനുള്ള വിശദമായ എഞ്ചിനീയറിംഗ്
റിപ്പോര്‍ട്ട് സഹിതമുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്
സമര്‍പ്പിക്കുകയുണ്ടായിട്ടുണ്ടോ;
(ബി)ഇതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ?
|
8195
|
ശ്രീ. കെ. വി. വിജയദാസ്
(എ)കോങ്ങാട് മണ്ഡലത്തില്‍ കുടിവെള്ളവിതരണത്തിനായി എത്ര ഡി.പി.ആര്‍.
വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചിട്ടുണ്ട്; വിശദവിവരങ്ങള്‍ നല്‍കുമോ;
(ബി)പ്രസ്തുത പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരം നല്‍കുമോ? |
8196
|
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)നെന്മാറ നിയോജക മണ്ഡലത്തിലെ മുതലമട പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ കുടിവെള്ളം നല്‍കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് മുതലമട പഞ്ചായത്തിലുള്ളതെന്ന് വിശദമാക്കുമോ;
(സി)മുതലമട പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ
പരിഹാരം കാണുന്നതിന് ചുള്ളിയാര്‍ ഡാം ജലസ്രോതസായി വിപുലമായ
കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; നിലവില്‍
ഇതുസംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ; വിശദാംശം നല്‍കുമോ? |
8197
|
ശ്രീ. ജി. സുധാകരന്‍
(എ)അമ്പലപ്പുഴ മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ പുറക്കാട് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;
(സി)കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എന്ത് അടിയന്തര നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ? |
8198
|
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ എത്ര തസ്തികകളാണ് നിലവില്‍
ഉള്ളതെന്നും ഇവയില്‍ ഏതെല്ലാം തസ്തികകള്‍ക്കാണ് പി.എസ്.സി റാങ്ക് ലിസ്റ്റ്
നിലവിലുള്ളതെന്നും അവയില്‍ ഏതെല്ലാം തസ്തികകളിലേക്കുള്ള എത്ര വീതം
ഒഴിവുകളാണ് പി.എസ്.സി.യെ അറിയിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
(ബി)ഇപ്പോള്‍ ഒഴിവുള്ള തസ്തികകളിലെ ജീവനക്കാരുടെ കുറവ് വാട്ടര്‍ അതോറിറ്റി
എങ്ങനെയാണ് പരിഹരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ? |
8199
|
ശ്രീ. വി. ശിവന്‍കുട്ടി
(എ)സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന,
മെഡിക്കല്‍ ആനുകൂല്യങ്ങള്‍ക്കുമേല്‍ വാട്ടര്‍ അതോറിറ്റിയില്‍
എന്തെങ്കിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ മേല്‍പറഞ്ഞ ആനുകൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ജല
അതോറിറ്റി മാനേജ്‍മെന്റ് ഏകപക്ഷീയമായി നടപ്പിലാക്കിയ പുതിയ മാറ്റങ്ങള്‍
റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? |
8200
|
ശ്രീ. വി. ശിവന്‍കുട്ടി
കേരള വാട്ടര്‍ അതോറിറ്റിയില്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഗ്രേഡ്
ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതു സംബന്ധിച്ച് തൊഴിലാളി
സംഘടനകളുമായി വകുപ്പുമന്ത്രി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇക്കാര്യത്തില്‍
പരിഹാരം ഉണ്ടായിട്ടില്ലാത്തതിനാല്‍, ആയതിന് പരിഹാരമുണ്ടാക്കുന്നതിന്
അടിയന്തിര നടപടി സ്വീകരിക്കുമോ? |
8201
|
ശ്രീ. പി. ഉബൈദുള്ള
(എ)കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്
എന്‍ഞ്ചിനീയറുടെ കാര്യാലയത്തില്‍ വിവിധ സെക്ഷനുകളിലായി എത്ര തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും നിലവില്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഓഫീസില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്; അവ ഏതെല്ലാം എന്നറിയിക്കുമോ;
(സി)സര്‍ക്കാരിന്റെ പൊതുപദ്ധതികള്‍ക്കും എം.എല്‍.എമാര്‍
നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ക്കും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ജീവനക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ടോ;
(ഡി)എങ്കില്‍ പ്രസ്തുത ഓഫീസില്‍ അടിയന്തരമായി ജീവനക്കാരെ
നിയമിക്കുന്നതിനും കൃത്യമായി പദ്ധതി എസ്റ്റിമേറ്റുകള്‍
സമര്‍പ്പിക്കുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്‍കുമോ? |
<<back |
|