|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8162
|
ശ്രീ. എം. പി. വിന്‍സെന്റ്
,, പി.സി. വിഷ്ണുുനാഥ്
,, ലൂഡി ലൂയിസ്
,, ഷാഫി പറമ്പില്‍
( എ )വാട്ടര്‍ അതോറിറ്റിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കുന്നതിന് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി )എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കെെവരിച്ചത്; വിശദമാക്കുമോ;
(സി )വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമത ഇതുമൂലം എ്രതത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി )ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
8163
|
ശ്രീ. അന്‍വര്‍ സാദത്ത്
,, പാലോട് രവി
,, കെ. ശിവദാസന്‍ നായര്‍
,, എം.പി. വിന്‍സെന്റ്
(എ)സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി പുതിയ മോട്ടോറുകളും പമ്പുകളും
സ്ഥാപിക്കുന്നതിന് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കെെവരിച്ചത്; വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമത ഇതുമൂലം എത്രത്തോളം വര്‍ദ്ധിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;
(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ? |
8164
|
ശ്രീ. കെ. അച്ചുതന്‍
,, റ്റി.എന്‍. പ്രതാപന്‍
,, തേറമ്പില്‍ രാമകൃഷ്ണന്‍
,, വി.ഡി. സതീശന്‍
(എ)സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി മുടങ്ങിക്കിടന്ന പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കെെവരിച്ചത് ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമത ഇതുമൂലം എത്രത്തോളം വര്‍ദ്ധിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;
(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ? |
8165
|
ശ്രീ. ഇ. ചന്ദ്രശേഖരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. വി. ശശി
'' ചിറ്റയം ഗോപകുമാര്‍
(എ)മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ
ഡാമുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കങ്ങള്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഡാമുകളുടെ ഉടമസ്ഥാവകാശം
നിക്ഷിപ്തമായിട്ടുള്ളത് ആര്‍ക്കാണെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത ഡാമുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളത്; ഇതിനായുള്ള ചെലവുകള്‍ക്ക് എന്തെങ്കിലും അനുപാതം
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(സി)ഇതു സംബന്ധമായി അയല്‍ സംസ്ഥാനത്തിന് ഏതെങ്കിലും തരത്തിലുള്ള
ബാധ്യതകള്‍ കൊടുത്തു തീര്‍ക്കാനുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ? |
8166
|
ശ്രീ. സി. ദിവാകരന്‍
,, വി.എസ്. സുനില്‍ കുമാര്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. പി. തിലോത്തമന്‍
(എ)മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് ഒരു മേല്‍നോട്ട സമിതി രൂപീകരിച്ച്
വിജ്ഞാപനമുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതിയിലെ അംഗങ്ങള്‍
ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത മേല്‍നോട്ട സമിതിയുടെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത സമിതിയുടെ ചെലവുകള്‍ വഹിക്കുന്നതിനും ഡാമിന്റെ
അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നതിനുമുള്ള ചുമതല ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളതെന്ന് അറിയിക്കുമോ? |
8167
|
ശ്രീ. കെ.കെ. നാരായണന്‍
(എ)ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകളുടെ നിരീക്ഷണത്തിനായി
സി.സി.റ്റി.വി. സംവിധാനം സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ? |
8168
|
ശ്രീ. പി. തിലോത്തമന്‍
(എ)ഡാമുകളുടെ സുരക്ഷാപ്രശ്നങ്ങള്‍ പഠിക്കുന്നതിന്റെ പേരില്‍ സംസ്ഥാന
സര്‍ക്കാരിന്റെ അനുമതിയോ അറിവോ ഇല്ലാതെ തമിഴ്‍നാട് സംഘം കേരളത്തിലെത്തി
സുഖവാസ കേന്ദ്രങ്ങളില്‍ താമസിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
(ബി)തമിഴ്‍നാട്സംഘം ചേര്‍ത്തലയില്‍ എത്തിയതും റിസോര്‍ട്ടില്‍ തങ്ങിയതും
സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുവേണ്ട
ഒത്താശകള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ ആരെല്ലാമായിരുന്നു എന്ന്
അറിയിക്കുമോ; ഇവര്‍ക്കെതിരെ എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ; എന്ത് നടപടി സ്വീകരിക്കുകയുണ്ടായി എന്ന്
അറിയിക്കുമോ;
(സി)തമിഴ്‍നാട്സംഘം ചേര്‍ത്തലയില്‍ എത്തി താമസിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തുമോ?
|
8169
|
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വി.റ്റി. ബല്‍റാം
,, അന്‍വര്‍ സാദത്ത്
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് 'മഴ സമൃദ്ധി ' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)മഴവെള്ളം കിണറുകളിലേക്ക് റീചാര്‍ജ് ചെയ്ത് ജലസമൃദ്ധിയും ജലശുദ്ധിയും
ഉറപ്പുവരുത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ? |
8170
|
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വര്‍ക്കല കഹാര്‍
,, പാലോട് രവി
,, അന്‍വര്‍ സാദത്ത്
(എ )'ജലനിധി' രണ്ടാം ഘട്ടം, പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി )എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കെെവരിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി )വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമത ഇതുമൂലം എ്രതത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)?ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ |
8171
|
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, കെ. സുരേഷ് കുറുപ്പ്
,, രാജു എബ്രഹാം
,, എ.എം. ആരിഫ്
(എ)ഈ സര്‍ക്കാര്‍ സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് എവിടെയെങ്കിലും കായല്‍-കടല്‍ തീരങ്ങള്‍ പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇത് തീരനിയന്ത്രണ നിയമത്തിനനുസരണമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ റിസോര്‍ട്ടുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
(ഡി)കൈമാറ്റം ചെയ്യുന്ന സ്ഥലത്തിന്റെ വില സംബന്ധിച്ച വകുപ്പുതല റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ? |
8172
|
ശ്രീ. പി. തിലോത്തമന്‍
(എ)കേരളത്തിലെ കനാലുകളെല്ലാം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ്
വൈവിധ്യമാര്‍ന്ന പകര്‍ച്ച വ്യാധികളുടെ ഉറവിടങ്ങളായി മാറിക്കഴിഞ്ഞെന്നും
വളരെ അടിയന്തരമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും
ബോധ്യപ്പെട്ടിട്ടുണ്ടോ; കനാലുകളുടെയും കായലുകളുടെയും ശുചീകരണത്തിന്
എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)ചേര്‍ത്തലയിലെ മില്‍സ് കനാലും, കുറിയമുട്ടം കായലും, പട്ടണത്തിന്റെ
ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എ.എസ്. കനാലും മാലിന്യ കലവറകളാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ; അവ ശുചീകരിക്കുന്നതിന് അടിയന്തര നടപടികള്‍
സ്വീകരിക്കുമോ? |
8173
|
ശ്രീ. എ.എം. ആരിഫ്
കേരളത്തില്‍ ശക്തമായ ജലനയം ഇല്ലാത്തതുമൂലമാണ് ഭൂഗര്‍ഭ ജലം
അമിതമായി ചൂഷണം ചെയ്യുന്നതിനും അതുമൂലം ഭൂഗര്‍ഭ ജലനിരപ്പ്
താഴുന്നതിനും ഇടയാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ? |
8174
|
ശ്രീ. വി. ശശി
മിഷന്‍ 676-ന്റെ ഭാഗമായി ജലവിഭവ വകുപ്പ് എറ്റെടുത്തിടുള്ള
പരിപാടികള്‍ക്ക് 2014-15 ലെ ബജറ്റില്‍ ഇൗ പദ്ധതികള്‍ നടപ്പാക്കാന്‍
നീക്കിവച്ച തുകയെത്രയെന്ന് വ്യക്തമാക്കുമോ? |
8175
|
ശ്രീ. ബി. ഡി. ദേവസ്സി
(എ)പറമ്പിക്കുളം - ആളിയാര്‍ നദീജല കരാറുപ്രകാരം കേരളത്തിനു ലഭിക്കേണ്ട ജലം
തമിഴ്‍നാടില്‍ നിന്ന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)കരാര്‍ പുതുക്കുന്നതിനും കേരളത്തിന് കൂടുതല്‍ വെള്ളം
ലഭ്യമാക്കുന്നതിന് ആവശ്യപ്പെടുന്നതിനും ആലോചിച്ചിട്ടുണ്ടോ; ഇതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ? |
8176
|
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ അച്ചന്‍കോവിലാറിലും കോട്ടത്തോടിലും ചെക്ക്ഡാം
നിര്‍മ്മിക്കുന്നതിന് അനുമതി ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത രണ്ട് ചെക്ക് ഡാമുകളുടെയും എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടോ;
(സി)ചെക്ക്ഡാം നിര്‍മ്മിക്കുന്നതിന് തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)ചെക്ക്ഡാമുകളുടെ നിര്‍മ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ? |
8177
|
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എത്ര റെഗുലേറ്റര്‍
കം ബ്രിഡ്ജുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; എവിടെയെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)അനുമതി നല്‍കിയ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ;
(സി)കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍പ്പെട്ട കളരാന്തിരിയില്‍ ആര്‍.സി.ബി.
സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതുസംബന്ധിച്ചുള്ള പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
8178
|
ശ്രീമതി കെ.കെ. ലതിക
(എ)കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍ കുറ്റ്യാടി മൈനര്‍ ഇറിഗേഷന്‍
കനാലിന് കുറുകെ സ്വന്തം ചെലവില്‍ ഒരു പാലം നിര്‍മ്മിക്കുവാന്‍ അനുവാദം
ലഭിക്കുന്നതിലേക്ക് കനാലിനു സമീപം താമസിക്കുന്നവര്‍ ഏറാമല ഗ്രാമപഞ്ചായത്ത്
തീരുമാനം സഹിതം ഒരു അപേക്ഷ 06.02.2012-ല്‍ കുറ്റ്യാടി മൈനര്‍ ഇറിഗേഷന്റെ
ഡിവിഷന്‍ ആപ്പീസില്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)ഇതേ ആവശ്യാര്‍ത്ഥം 18.04.2013-ല്‍ ബഹു. ജലസേചന വകുപ്പുമന്ത്രിക്ക്
നല്‍കിയ നിവേദനം 1023/പി/2013/എം(ഡബ്ല്യൂ.ആര്‍) നമ്പര്‍ പ്രകാരം
തുടര്‍നടപടികള്‍ക്കായി വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ;
(സി)തദ്ദേശവാസികളുടെ ആവശ്യത്തിന്മേല്‍ കുറ്റ്യാടി മൈനര്‍ ഇറിഗേഷന്‍
ഡിവിഷനില്‍ സ്വീകരിച്ച നടപടികളും അന്തിമമായി നല്‍കിയ ഉത്തരവും സംബന്ധിച്ച്
വിശദമാക്കുമോ;
(ഡി)സ്വന്തംചെലവില്‍ കനാലിന് കുറുകെ പാലം നിര്‍മ്മിക്കാന്‍ തദ്ദേശവാസികള്‍
പഞ്ചായത്ത് തീരുമാനം സഹിതം സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ തീരുമാനം
എടുക്കുന്നതിന് കാലവിളംബം നേരിടുന്നതെന്തുകൊണ്ടാണെന്ന് അറിയിക്കുമോ? |
8179
|
ശ്രീ. കെ. മുരളീധരന്‍
(എ)തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തില്‍ നിന്നും നളന്ദയില്‍ നിന്നും
മഴവെള്ളം ഒഴുകി പട്ടത്ത് എത്തിചേരുന്ന ആമത്തറതോട് സ്ലാബിട്ട് മൂടുന്നതിന്
പദ്ധതി തയ്യാറാക്കിയിരുന്നുവോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം ഭാഗത്ത് സ്ലാബ് ഇടുകയുണ്ടായെന്ന് വ്യക്തമാക്കുമോ;
(സി)നളന്ദയില്‍ നിന്നും ചാരാച്ചിറ റോഡ് വരെയുള്ള ഭാഗത്ത് സ്ലാബ് ഇടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം പരിസര വാസികള്‍ക്കുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ? |
8180
|
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിവര്‍മാനേജ്‌മെന്റിന് കോഴിക്കോട് ജില്ലയില്‍
എത്ര രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയത്; മണ്ഡലം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)പ്രവൃത്തി ആവശ്യമുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;
(സി)എന്ത് മാനദണ്ഡ പ്രകാരമാണ് ഫണ്ട് അനുവദിക്കുന്നത്;
(ഡി)കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഈ വര്‍ഷം എത്ര തുക ഈ ഇനത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ? |
8181
|
ശ്രീ. എം. ഹംസ
(എ)പ്രാദേശിക ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, സംഭരണശേഷി
വര്‍ദ്ധിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിനായി ഈ സര്‍ക്കാര്‍
1.7.2011 മുതല്‍ 31.3.2014 വരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; എന്തു
തുക വിനിയോഗിച്ചു ; വിശദാംശം ലഭ്യമാക്കുമോ ;
(ബി)2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര കുളങ്ങള്‍ പുനരുദ്ധരിച്ചു; ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കുമോ ;
(സി)മേല്‍ കാലയളവില്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങള്‍ ആണ് പുനരുദ്ധരിച്ചത് ; എന്തു തുക അനുവദിച്ചു ;
വിശദാംശം ലഭ്യമാക്കുമോ ? |
8182
|
ശ്രീ. വി. ശിവന്‍കുട്ടി
(എ)നേമം നിയോജക മണ്ഡലത്തിലെ പുന്നക്കാമുഗള്‍ വാര്‍ഡിലെ കൊട്ടൂര്‍കോണം
കുളത്തിന്റെ നവീകരണ ശുചീകരണ പ്രവൃത്തി ഏറ്റെടുത്ത് ആരംഭിച്ചത്
എന്നാണ് എന്നറിയിക്കുമോ;
(ബി)പ്രസ്തുത കുളം നവീകരിച്ച് ശുചീകരിക്കുന്നതിന് കരാറുകാരന് അനുവദിച്ച
കാലാവധി എത്രയാണെന്നും ആയത് എന്നുമുതല്‍ എന്നുവരെ ആണെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും ആയത് എന്നത്തേക്കു പൂര്‍ത്തിയാവും എന്നും
വിശദമാക്കുമോ? |
8183
|
ശ്രീ. സി. ദിവാകരന്‍
മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി കരുനാഗപ്പള്ളി മണ്ഡലത്തില്‍ ജലവിഭവ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ? |
8184
|
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചടയമംഗലം മണ്ഡലത്തില്‍
ജലവിഭവ വകുപ്പ് ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതുമായ വികസന പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)ഇതിനായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര ചെലവഴിച്ചെന്നും വ്യക്തമാക്കുമോ? |
8185
|
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന
പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി/സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(സി)ഭരണാനുമതി/സാങ്കേതികാനുമതി ലഭിച്ച പ്രവൃത്തികളിന്മേലുള്ള തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ? |
8186
|
ശ്രീ. കെ. എം. ഷാജി
(എ)അഴീക്കോട് നിയോജകമണ്ഡലത്തിലെ നാറാത്ത് ഗ്രാമപഞ്ചായത്തിന് അംഗന്‍വാടി
നിര്‍മ്മിക്കുന്നതിന് പഴശ്ശിപദ്ധതിയുടെ സ്ഥലം കൈമാറുന്നതിന് നാറാത്ത്
ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ എന്തുനടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വിഷയത്തില്‍ കോഴിക്കോട്, ഇറിഗേഷന്‍ പ്രോജക്ട്സ് ചീഫ്
എഞ്ചീനീയര്‍ സര്‍ക്കാരിലേക്ക് അയച്ച 09.04.2014-ലെ ഇ4/1669/2014 നമ്പര്‍
കത്തിന്‍മേല്‍ അന്തിമ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(സി)പഴശ്ശി പദ്ധതിയുടെ സ്ഥലത്തില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം നാറാത്ത്
ഗ്രാമപഞ്ചായത്തിന് അംഗന്‍വാടി നിര്‍മ്മിക്കുന്നതിനുവേണ്ടി കൈമാറുന്നതിന്
നടപടി സ്വീകരിക്കുമോ; എന്നത്തേക്ക് നടപടി ക്രമങ്ങള്‍
പൂര്‍ത്തിയാക്കാനാവുമെന്ന് വ്യക്തമാക്കുമോ? |
8187
|
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ
ഉപയോഗശൂന്യമായി കിടക്കുന്ന പി.എെ.പി വക സ്ഥലം പഞ്ചായത്തിന്റെ വിവിധ
ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ ;
(സി)പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്തിയൂര്‍ വില്ലേജില്‍ സര്‍വ്വേ നം.
790, 791, 800/12, 800/23, 800/10, 11, 806/23, 828/16, 834/14 മുതല്‍ 30
വരെയുള്ള പി.എെ.പി വക ഉപയോഗശൂന്യമായ സ്ഥലം പഞ്ചായത്തിന്റെ വിവിധ
ആവശ്യങ്ങള്‍ക്ക് പതിച്ചു കൊടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ? |
<<back |
next page>>
|