|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8261 |
ശ്രീ. പി. സി. ജോര്‍ജ്
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം "സീ-പ്ലെയിന്‍" സര്‍വ്വീസ്
ആരംഭിക്കുന്നതിനായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തുകയുണ്ടായി; വര്‍ഷം
തിരിച്ചുളള കണക്ക് നല്കുമോ;
(ബി) പ്രസ്തുത പദ്ധതി വഴി ഇതുവരെ സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു;
(സി) "സീ-പ്ലെയിന്‍" സര്‍വ്വീസ് കാര്യത്തില്‍ എന്തു തുടര്‍നടപടികളാണ് ഉദ്ദേശിക്കുന്നത്?
|
8262 |
ശ്രീ. എസ്. ശര്‍മ്മ
,, കെ. സുരേഷ് കുറുപ്പ്
,, സി.കെ. സദാശിവന്‍
,, എ.എം. ആരിഫ്
( എ ) പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ജലവിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി ) ജലവിമാന സര്‍വ്വീസ് സംബന്ധിച്ച വിദഗ്ധ സമിതി
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി
ചര്‍ച്ച നടത്തിയിരുന്നോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍
എടുത്ത തീരുമാനങ്ങള്‍ അറിയിക്കുമോ?
|
8263 |
ശ്രീ. റ്റി.എന്‍. പ്രതാപന്‍
,, എ.റ്റി. ജോര്‍ജ്
,, ജോസഫ് വാഴക്കന്‍
,, കെ. ശിവദാസന്‍ നായര്‍
(എ) സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദവിനോദസഞ്ചാര വികസനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി) ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
8264 |
ശ്രീ. എ.കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ) ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതിയുടെ നടത്തിപ്പിന്റെ പുരോഗതി വെളിപ്പെടു ത്താമോ;
(ബി) ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ;
(സി) മേല്‍പ്പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി
ആരംഭിക്കേണ്ടിയിരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതുവരെയായിയെന്ന് വെളിപ്പെടുത്താമോ;
(ഡി) മലയോര ഹൈവേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി "ചെല്ലഞ്ചി"
പാലത്തിന്റെ പുന:രുദ്ധാരണ നടപടി ഏതുവരെയായെന്ന്
വ്യക്തമാക്കുമോ;
(ഇ) മലയോര മേഖലകളെ ലക്ഷ്യമിട്ട് ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതി
നടപ്പിലായാല്‍ സര്‍ക്കാരിന് ടൂറിസം വകുപ്പിന്റേതായി അധിക വരുമാനം
ലഭിയ്ക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
8265 |
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
(എ) തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ ടൂറിസ്റ്റ്
വിസ ഓണ്‍ അറെെവല്‍ പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ
രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി) പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തിയ ശേഷം പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍
വര്‍ദ്ധനവ് വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ ;
(സി) വിദേശ ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ ഇതര
ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ
പങ്ക് എത്ര ശതമാനമാണെന്ന്
വ്യക്തമാക്കുമോ ?
|
8266 |
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
(എ) ഉത്തരവാദിത്വ വിനോദ സഞ്ചാരം 'വ്യവസായിക കാഴ്ചപ്പാട് ' എന്ന
പേരില്‍ നടത്തിയ ആദ്യ കോണ്‍ഫറന്‍സ് എത്രത്തോളം വിജയകരമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത കോണ്‍ഫറന്‍സ് വിനോദസഞ്ചാരികളുടെ ആവശ്യങ്ങള്‍
സേവനദാതാക്കള്‍ക്ക് മനസ്സിലാക്കുന്നതിന് എത്രത്തോളം
സഹായകരമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍
കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കമ്മ്യൂണിറ്റി
ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
8267 |
ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍
,, കെ. മുരളീധരന്‍
,, ഷാഫി പറമ്പില്‍
,, ഹൈബി ഈഡന്‍
(എ) വിനോദസഞ്ചാര സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനും ശക്തിപ്പെടുത്തലിനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ;
(സി) ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി) പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ?
|
8268 |
ശ്രീ. പാലോട് രവി
,, എ. പി. അബ്ദുള്ളക്കുട്ടി
,, അന്‍വര്‍ സാദത്ത്
,, പി.എ. മാധവന്‍
(എ) സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ ;
(ബി) എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ പദ്ധതിയനുസരിച്ച്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(സി) പദ്ധതികള്‍ക്കായി എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;
(ഡി) പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
8269 |
ശ്രീ. സി. പി. മുഹമ്മദ്
'' തേറമ്പില്‍ രാമകൃഷ്ണന്‍
'' കെ. മുരളീധരന്‍
'' റ്റി. എന്‍. പ്രതാപന്‍
(എ) വിനോദസഞ്ചാര വകുപ്പിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ;
(ബി) ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി) യു.എന്‍.ഒ. യുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജന്‍സികളുടെ അവാര്‍ഡ്
വിനോദ സഞ്ചാര വകുപ്പിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
8270 |
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആവശ്യത്തിനുവേണ്ടി എത്ര
വാഹനങ്ങളുണ്ടെന്നും ഓരോന്നിന്റെയും രജിസ്ട്രേഷന്‍ നമ്പര്‍ ഏതാണെന്നും
വ്യക്തമാക്കുമോ ;
(ബി) മന്ത്രിമാരുടെയും വി.വി.ഐ.പി, വി.ഐ.പി കളുടെയും ആവശ്യത്തിനുവേണ്ടി
ടൂറിസം വകുപ്പിന്റെ കീഴില്‍ ഓരോ ജില്ലയിലും എത്ര വാഹനങ്ങളുണ്ടെന്നും
അവയുടെ ഓരോന്നിന്റെയും രജിസ്ട്രേഷന്‍ നമ്പര്‍ ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(സി) മന്ത്രിമാരുടെയും ടൂറിസം വകുപ്പിന്റെയും വാഹനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ഡി) ഈ വാഹനങ്ങള്‍ക്ക് വേഗപരിധി ബാധകമാണോ എന്ന് വ്യക്തമാക്കുമോ ;
(ഇ) ഇത്തരം വാഹനങ്ങളെ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കന്നതില്‍
നിന്നും ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍വാഹന നിയമത്തില്‍ എന്തെങ്കിലും ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
|
8271 |
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എം.എ വാഹീദ്
,, സി.പി. മുഹമ്മദ്
,, തേറമ്പില്‍ രാമകൃഷ്ണന്‍
(എ) ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര വിനോദസഞ്ചാരികള്‍ സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്രയെന്നും
വിദേശ വിനോദസഞ്ചാരികള്‍ എത്രയെന്നും വ്യക്തമാക്കുമോ;
(ബി) ഈ കാലയളവില്‍ സംസ്ഥാനം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍
വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി) വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ
ആകര്‍ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍
എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി) വിനോദസഞ്ചാരികളുടെ വര്‍ദ്ധനവ് അനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനം
എത്ര വര്‍ദ്ധിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
|
8272 |
ശ്രീ. എം. ഹംസ
(എ) അന്യസംസ്ഥാന ടൂറിസ്റ്റുകളെയും വിദേശടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്നും
അതിനായി എത്ര തുക
ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ; 1.7.2011 മുതല്‍ 31.3.2014 വരെ എത്ര തുക
ചെലവഴിച്ചുവെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ ;
(ബി) വിനോദസഞ്ചാര സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനായി ഈ സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ ;
(സി) സംസ്ഥാനത്ത് 1.7.2011 മുതല്‍ 31.3.2014 വരെ സന്ദര്‍ശിച്ച
ടൂറിസ്റ്റുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; അതില്‍ ആഭ്യന്തര വിദേശ
ടൂറിസ്റ്റുകളുടെ കണക്ക് പ്രത്യേകം പ്രത്യേകം നല്‍കാമോ ;
(ഡി) സംസ്ഥാനത്തെ ടൂറിസ്റ്റ് സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?
|
8273 |
ശ്രീ. എം.വി. ശ്രയാംസ് കുമാര്‍
(എ ) 2012-13, 2013-14 വര്‍ഷങ്ങളില്‍ ടൂറിസം വികസനത്തിനായി കല്‍പ്പറ്റ
മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;
(ബി) ഓരോ പദ്ധതിക്കും അനുവദിച്ച തുകയും ചെലവഴിച്ച തുകയും എ്രതയെന്ന് വ്യക്തമാക്കുമോ ;
(സി) ഇതില്‍ പൂര്‍ത്തിയാക്കാത്ത പ്രവൃത്തികളുടെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
|
8274 |
ശ്രീ. സി.കെ. സദാശിവന്‍
(എ ) പ്രസിദ്ധമായ കായംകുളം ജലോത്സവത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സീകരിക്കുമോ;
(ബി) ജലോത്സവം നടക്കുന്ന കായല്‍ തീരത്തിന്റെ കിഴക്ക് ഭാഗത്തുള്ള ചതുപ്പ്
ഭൂമി കരഭൂമിയാക്കി ഉയര്‍ത്തി പാര്‍ക്കിംഗിനായുള്ള സംവിധാനങ്ങള്‍
ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
8275 |
ശ്രീ. വി. ശശി
(എ) വിനോദസഞ്ചാര വകുപ്പ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം;
(ബി) ഓരോ പദ്ധതിയും നടപ്പാക്കുന്ന സ്ഥലങ്ങളും അവ ഓരോന്നിനും വകയിരുത്തിയിട്ടുള്ള തുകയെത്രയെന്നും വെളിപ്പെടുത്തുമോ;
(സി) ഓരോ പദ്ധതിയുടെയും പുരോഗതി വിലയിരുത്താമോ?
|
8276 |
ശ്രീ. സി. ദിവാകരന്‍
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കരുനാഗപ്പള്ളി മണ്ഡലത്തില്‍ ടൂറിസം
വകുപ്പുവഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയ്ക്ക്
ഓരോന്നിനും എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ; ഇനിയും
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
|
8277 |
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ) കാസര്‍ഗോഡ് ജില്ലയില്‍ നിലവിലുള്ള ബേക്കല്‍ ബീച്ച് പാര്‍ക്കിന് സമീപം
പുതിയ പാര്‍ക്ക് സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ടോ ;
(ബി) എത്ര രൂപയാണ് നിര്‍മ്മാണത്തിന് ചെലവായിട്ടുള്ളത് ; പ്രസ്തുത
പാര്‍ക്ക് പൂര്‍ത്തിയാക്കി ടൂറിസ്റ്റുകള്‍ക്കായി തുറന്ന്
കൊടുത്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന്
വിശദമാക്കാമോ ;
(സി) പ്രസ്തുത പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഇനി എത്ര
തുക വേണ്ടിവരും; ആയത് ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍ അറിയിക്കാമോ ;
(ഡി) പണി പൂര്‍ത്തിയാക്കി ഈ പുതിയ പാര്‍ക്ക് ടൂറിസ്റ്റുകള്‍ക്കായി എന്ന് തുറന്ന് കൊടുക്കാനാവുമെന്ന് അറിയിക്കാമോ ?
|
8278 |
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ) കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കെ.ടി.ഡി.സി.ക്ക്
കോട്ടേജുകള്‍ നിര്‍മ്മിക്കുന്നതിന് എത്ര ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി) പ്രസ്തുത സ്ഥലം പ്രയോജനപ്പെടുത്തി കെ.ടി.ഡി.സി. എത്ര കോട്ടേജുകള്‍
നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര എണ്ണം
പൂര്‍ത്തിയായിട്ടുണ്ടെന്നും വിശദമാക്കാമോ?
|
8279 |
ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ ) കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ടൂറിസം എയ്ഡ്
പോസ്റ്റ് പണി കഴിപ്പിച്ചിട്ടുണ്ടോ; വിശാദാംശങ്ങള്‍ അറിയിക്കാമോ;
(ബി) പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ടൂറിസം എയ്ഡ്
പോസ്റ്റ് പ്രവര്‍ത്തിക്കുന്നില്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) എങ്കില്‍ പ്രസ്തുത എയ്ഡ് പോസ്റ്റ് പ്രാവര്‍ത്തികമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
8280 |
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) കാസര്‍ഗോഡ് ജില്ലയിലെ റാണീപുരം ഇക്കോ-ടൂറിസം പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ;
(ബി) എങ്കില്‍ പദ്ധതി പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?
|
8281 |
ശ്രീ. ആര്‍. രാജേഷ്
(എ ) ഇൗ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആലപ്പുഴ ജില്ലയില്‍
വിനോദസഞ്ചാരവകുപ്പ് നടപ്പിലാക്കിയ പ്രവ്യത്തികളുടെ വിശദാംശങ്ങള്‍
മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(ബി) മാവേലിക്കര വെട്ടിക്കാേട്ട് ചാല്‍ നവീകരണവുമായി ബന്ധപ്പെട്ട്
എം.എല്‍. എ. നല്‍കിയ വിശദമായ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ഇതിന്റെ
ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ;
(സി) 2014-15 വര്‍ഷത്തില്‍ മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുവാനുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
8282 |
ശ്രീ. എം. ഹംസ
(എ) ഒറ്റപ്പാലം മണ്ഡലത്തില്‍ നിളയുടെ ടൂറിസം സാധ്യതകളെ സംബന്ധിച്ച
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ഏതു ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;
(ബി) പ്രസ്തുത ചെലവുകള്‍ക്കായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;
(സി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
(ഡി) മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയോ എന്നുള്ളതിന്റെ വിശദാംശം ലഭ്യമാക്കാമോ?
|
8283 |
ശ്രീ. ജോസ് തെറ്റയില്‍
(എ) കാലടി, മലയാറ്റൂര്‍ തുടങ്ങിയ പഞ്ചായത്തുകളെയും മണപ്പാട്ടുചിറ,
പ്ലാന്റേഷന്‍, ഏഴാറ്റുമുഖം, അതിരപ്പിള്ളി, മഹാഗണിത്തോട്ടം, കോടനാട്
തുടങ്ങിയ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് "വണ്‍ ഡേ ടുറിസം
പാക്കേജ്'' ന് രൂപം കൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി) പ്രസ്തുത പ്രദേശങ്ങളിലേക്കുള്ള കാലടി-മലയാറ്റൂര്‍ റോഡ്,
മഞ്ഞപ്ര-നടുവട്ടം, മലയാറ്റൂര്‍, ഏഴാറ്റുമുഖം, അതിരപ്പിള്ളി തുടങ്ങിയ
പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിനായി ടുറിസം വകുപ്പ് നടപടി
സ്വികരിക്കുമോ;
(സി) ഏഴാറ്റുമുഖത്തേയും തുമ്പൂര്‍മുഴിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന
തൂക്കുപാലത്തിന്റെയും മഹാഗണിത്തോട്ടത്തിന്റെയും, ഏഴാറ്റുമുഖം പ്രകൃതി
ഗ്രാമത്തിന്റെയും നിര്‍മ്മാണത്തിനും നവീകരണത്തിനും നടപടി സ്വീകരിക്കുമോ;
(ഡി) മഹാഗണിത്തോട്ടത്തെ എക്കോ ടൂറിസം സെന്ററാക്കി വികസിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
|
8284 |
ശ്രീ. കെ. അജിത്
(എ) വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ ടൂറിസം സംബന്ധമായി
നടത്തപ്പെടുന്ന കോഴ്സുകള്‍ ഏതൊക്കെയെന്നും ഇത് ഏതൊക്കെ സ്ഥാപനങ്ങളാണ്
നടത്തുന്നതെന്നും പ്രസ്തുത കോഴ്സുകള്‍ക്ക് സര്‍വ്വകലാശാലകള്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;
(ബി) സംസ്ഥാനത്ത് നടത്തപ്പെടുന്ന ടൂറിസം കോഴ്സുകള്‍ പാസ്സായവര്‍ക്ക്
വിനോദസഞ്ചാര വകുപ്പില്‍ നിയമനം നല്‍കാറുണ്ടോ; എങ്കില്‍ ഏതൊക്കെ
തസ്തികകളിലാണ് നിയമനം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി) ടൂറിസം വകുപ്പിലെ ഡയറക്ടര്‍ക്ക് താഴെയുള്ള തസ്തികകളും പ്രസ്തുത
തസ്തികകള്‍ക്ക് ആവശ്യമായ അടിസ്ഥാനയോഗ്യതകളും ഏന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
|
8285 |
ശ്രീമതി പി. അയിഷാ പോറ്റി
(എ ) സംസ്ഥാനത്ത് ടൂറിസം കോഴ്സുകള്‍ നടത്തുന്ന സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; കോഴ്‍സുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി ) ടൂറിസം കോഴ‍്സുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും സിലബസ്
പരിഷ്കരിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
|
8286 |
ശ്രീ. പി. തിലോത്തമന്‍
(എ) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി വിവിധ
ജില്ലകളില്‍ സേവനമനുഷ്ടിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി) ഇവരില്‍ എത്ര പേര്‍ ടൂറിസം ഡിപ്ലോമയോ ഡിഗ്രിയോ പാസായിട്ടുള്ളവരാണെന്നു പറയാമോ;
(സി) വിനോദസഞ്ചാരമേഖലയുടെ വിവിധ സാധ്യതകള്‍ പഠിക്കുകയും പ്രസ്തുത
മേഖലയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യതകള്‍ നേടുകയും ചെയ്തവരെ
ഡി.ടി.പി.സി. സെക്രട്ടറിമാരായി നിയമിക്കാത്തത് എന്തുകൊണ്ടാണെന്നു പറയാമോ;
ഇപ്രകാരം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ ഇത്തരം പദവികളില്‍
നിയമിക്കുന്നതുകൊണ്ടാണ് ടൂറിസം മേഖലയില്‍ ആവശ്യമായ പുരോഗതി
നേടാത്തതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ ?
|
8287 |
ശ്രീ. സി. കൃഷ്ണന്‍
(എ) ടൂറിസം വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുമാരെ സ്ഥിരപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ;
(ബി) ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി) ജോലി ഭാരത്തിനനുസരിച്ച് ഗാര്‍ഡുകളുടെ എണ്ണം വര്‍ദ്ധപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;
(ഡി) ലൈഫ് ഗാര്‍ഡുകള്‍ക്ക് ആധുനിക രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?
|
8288 |
ശ്രീമതി പി. അയിഷാ പോറ്റി
(എ ) ഡി.ടി.പി.സി.കളില്‍ ജോലിചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
(ബി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
8289 |
ശ്രീ. ഇ. പി. ജയരാജന്‍
(എ ) വിനോദസഞ്ചാര വികസന വകുപ്പില്‍ മാനേജര്‍ ഗ്രേഡ് 1 തസ്തികയിലേയ്ക്ക്
തസ്തിക മാറ്റം മുഖേന നിയമനം ലഭിക്കുന്നതിന് ഫീഡര്‍ കാറ്റഗറിയിലുള്ള
ജീവനക്കാരുടെ യോഗ്യതയില്‍ സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍
നല്‍കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റായ ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്
ഇന്‍ ഹോട്ടല്‍ റിസപ്ഷന്‍, ബുക്ക് കീപ്പിംഗ് ആന്റ് ടെെപ്പ് റെെറ്റിംഗ്
എന്നിവ മതിയായ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ടോ;
(ബി) ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
<<back |
|