|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8229 |
ശ്രീ. എസ്. ശര്‍മ്മ
,, പി. ശ്രീരാമകൃഷ്ണന്‍
,, കെ. സുരേഷ് കുറുപ്പ്
,, എസ്. രാജേന്ദ്രന്‍
(എ) പട്ടികജാതിയില്‍പ്പെട്ടവര്‍ക്കായി 2012-13 വര്‍ഷം പ്രഖ്യാപിച്ച 115 കോടി രൂപയുടെ വരുമാന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ ;
(ബി) പദ്ധതിയുടെ അവലോകനം നടത്തിയിരുന്നോ; എങ്കില്‍ അതിന്റെ വിശദവിവരം അറിയിക്കാമോ;
(സി) പദ്ധതിക്കായി എത്ര തുക ചെലവഴിച്ചെന്നും അതിനനുസൃതമായ പ്രയോജനം
പട്ടികജാതി സമൂഹത്തിനു ലഭ്യമായിട്ടുണ്ടോ എന്ന കാര്യങ്ങളും
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിവരം ലഭ്യമാക്കുമോ?
|
8230 |
ശ്രീ. വി.പി. സജീന്ദ്രന്‍
,, എെ.സി. ബാലകൃഷ്ണന്‍
,, വി.റ്റി. ബല്‍റാം
,, പി.എ. മാധവന്‍
(എ) പട്ടികജാതിക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പദ്ധതി
തയ്യാറാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍െറ
വിശദാംശം വെളിപ്പെടുത്തുമോ ;
(ബി) പ്രസ്തുത വിഭാഗത്തിലെ എ്രതപേര്‍ വായ്പ എടുത്തിട്ടുണ്ട്; വായ്പ
എഴുതിത്തള്ളുന്നത് സംബന്ധമായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?
|
8231 |
ശ്രീ. കെ. അജിത്
(എ ) പട്ടികജാതി സങ്കേതങ്ങള്‍ പദ്ധതിയില്‍ എ്രത പട്ടികജാതി കോളനികളെ വീതം
ഒാരോ വര്‍ഷവും ഏറ്റെടുത്തിട്ടുണ്ടെന്നും ഇതില്‍ എ്രത കോളനികളില്‍ പദ്ധതി
പൂര്‍ണമായിട്ടുണ്ടെന്നും വിശദമാക്കുമോ;
(ബി) പട്ടികജാതി സങ്കേതങ്ങളില്‍ നടപ്പാക്കുന്ന വ്യക്തിഗതക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;
(സി) പട്ടികജാതി സങ്കേതങ്ങളെ തിരഞ്ഞെടുക്കുന്നത് ഏതു വര്‍ഷം നടത്തിയ
പട്ടികജാതി കോളനികളുടെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണന്ന്
വ്യക്തമാക്കുമോ?
|
8232 |
ശ്രീ. പി.സി. ജോര്‍ജ്
'' എം.വി. ശ്രേയാംസ് കുമാര്‍
'' റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
(എ ) മിശ്രവിവാഹം ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ
സാമ്പത്തികവും സ്ഥിരവരുമാനം ഉണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിക്കുന്ന തുകയില്‍ അവസാനമായി വര്‍ദ്ധനവ് വരുത്തിയത് എന്നാണ്;
ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മിത്രവിവാഹിതര്‍ക്ക് നിലവില്‍
നല്‍കിവരുന്ന തുകയില്‍ വര്‍ദ്ധനവ് വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?
|
8233 |
ശ്രീമതി ജമീലാ പ്രകാശം
(എ) ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ലംപ്‍സം
ഗ്രാന്റും സ്റ്റൈപന്റും കൊടുത്തു തീര്‍ത്തിട്ടില്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ പ്രസ്തുത കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിനും ഈ
അദ്ധ്യയനവര്‍ഷത്തെ ലംപ്‍സം ഗ്രാന്റും സ്റ്റൈപന്റും മുടക്കം കൂടാതെ
കൊടുക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
8234 |
ശ്രീമതി ജമീലാ പ്രകാശം
(എ) കഴിഞ്ഞ സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളുടെയും ദളിത്
ക്രൈസ്തവരുടെയും കടങ്ങള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ച് ഒരു സ്കീം
പ്രഖ്യാപിച്ചിരുന്നോ ;
(ബി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി) ഈ പദ്ധതിയനുസരിച്ച് എത്ര പട്ടികജാതിക്കാരുടെയും എത്ര
പട്ടികവര്‍ഗ്ഗക്കാരുടെയും എത്ര ദളിത് ക്രൈസ്തവരുടെയും കടങ്ങള്‍ ഏതൊക്കെ
വര്‍ഷങ്ങളിലായി എഴുതിത്തള്ളിയെന്ന് വ്യക്തമാക്കാമോ;
(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ദളിത് ക്രൈസ്തവരുടെ കടങ്ങള്‍ ഒന്നും
എഴുതിത്തള്ളിയിട്ടില്ല എന്ന പരാതി ഉന്നയിച്ചുകൊണ്ടുള്ള നിവേദനം
ലഭിച്ചിട്ടുണ്ടോ;
( ഇ) എങ്കില്‍ നിവേദനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(എഫ്) പ്രസ്തുത നിവേദനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
(ജി) ദളിത് ക്രൈസ്തവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകുമോ?
|
8235 |
ശ്രീ. രാജു എബ്രഹാം
(എ) ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കുലത്തൊഴില്‍ വൈദഗ്ധ്യം
പ്രകടമാക്കണം എന്നാവശ്യപ്പെട്ട ഇരുട്ടി തഹസില്‍ദാരുടെ നിലപാട് സംബന്ധിച്ച്
വന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങല്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി) മിശ്രവിവാഹിതരില്‍ ഒരാള്‍ പട്ടികജാതിയില്‍പ്പെടുന്ന ആളാണെങ്കില്‍
ഇവരുടെ കുട്ടികള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍
നല്‍കിവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് സംബന്ധിച്ച് കിര്‍ത്താഡ്സ് ഏതെങ്കിലും തരത്തിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അവ
എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
(ഡി) മിശ്ര വിവാഹിത ദമ്പതികളുടെ ഒരു പങ്കാളി
പട്ടികജാതിയിലുള്‍പ്പെട്ടതാണെങ്കില്‍ ഇവര്‍ക്ക് പട്ടികജാതി
ആനുകൂല്യം നല്‍കുന്നതു സംബന്ധിച്ച് ഏതെങ്കിലും കോടതി വിധി
ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതു കോടതിയാണ് വിധി
പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വിധിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ; പ്രസ്തുത വിധിയില്‍ അപാകതകളുണ്ടെങ്കില്‍ ആയത് പരിഹരിച്ച്
ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?
|
8236 |
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, ഡൊമിനിക് പ്രസന്റേഷന്‍
,, സി. പി. മുഹമ്മദ്
(എ) പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനായി മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ് ധനസഹായം നല്‍കിയിരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി) നിലവില്‍ നല്‍കിവരുന്ന തുക അപര്യാപ്തമാണെങ്കില്‍ എത്ര രൂപ വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്?
|
8237 |
ശ്രീ. എെ.സി. ബാലകൃഷ്ണന്‍
,, വി.പി. സജീന്ദ്രന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
,, ജോസഫ് വാഴക്കന്‍
( എ ) ഭൂരഹിത-ഭവനരഹിത പദ്ധതി പ്രകാരം ഇൗ സര്‍ക്കാര്‍ പട്ടികജാതിക്കാരായ
എത്ര ആളുകള്‍ക്ക് വീട് നിര്‍മ്മിക്കന്നതിന് ഭൂമി നല്‍കിയിട്ടുണ്ട്;
(ബി ) പ്രസ്തുത പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനായി ഇതുവരെ എത്ര രൂപ ചെലവഴിച്ചു;
(സി ) പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങുന്നതിന് നല്‍കുന്ന ധനസഹായം എത്ര രൂപയാണ്;
(ഡി ) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതിപ്രകാരം ഭൂമി
വാങ്ങുന്നതിന് ഗുണഭോക്താക്കള്‍ക്ക് നല്‍കിവന്ന ധനസഹായം എത്ര രൂപ
വീതമായിരുന്നു; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
8238 |
ശ്രീ. വി.പി. സജീന്ദ്രന്‍
,, എെ.സി. ബാലകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
(എ) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്ക് വീട്
നിര്‍മ്മാണത്തിനായി ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം എ്രത രൂപയാണ്
ഒരാള്‍ക്ക് നല്‍കിവരുന്നതെന്ന് വിശദമാക്കുമോ ;
(ബി) മുന്‍സര്‍ക്കാരിന്‍െറ കാലത്ത് എ്രത രൂപയാണ് നല്‍കിയിരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) പ്രസ്തുത തുക അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി) ഉണ്ടെങ്കില്‍ എ്രത രൂപ വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ?
|
8239 |
ശ്രീ. ബി.ഡി.ദേവസ്സി
(എ) പുറമ്പോക്കുകളില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിലധികമായി താമസിച്ചു വരുന്ന
പട്ടികജാതി വിഭാഗക്കാരായ അപേക്ഷകര്‍ക്ക് കൈവശരേഖയുടെ അടിസ്ഥാനത്തില്‍
വീടുകള്‍ അനുവദിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി) ഇതിനായി നിയമ നിര്‍മ്മാണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
8240 |
ശ്രീ. ഇ. ചന്ദ്രശേഖരന്‍
പട്ടികജാതി വികസന വകുപ്പ് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍
പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ ധനസഹായം എത്ര പേര്‍ക്ക്
അനുവദിച്ചുവെന്നും ആകെ എത്ര തുക അനുവദിച്ചുവെന്നും വിശദീകരിക്കാമോ ?
|
8241 |
ശ്രീമതി പി. അയിഷാ പോറ്റി
(എ) കൊട്ടാരക്കര മണ്ഡലത്തിലെ ഭവനരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;
(ബി) ഇവരുടെ ഭവനനിര്‍മ്മാണത്തിന് എന്തെല്ലാം പാദ്ധതികള്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ;
(സി) ഭവനരഹിതരായ പട്ടികജാതിക്കാര്‍ക്ക് ഭവനം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
8242 |
ശ്രീ. മുല്ലക്കര രത്നാകരന്‍
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ചടയമംഗലം മണ്ഡലത്തില്‍ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിട്ടുള്ള വ്യക്തിഗത ആനുകൂല്യം എത്രപേര്‍ക്ക്
ലഭിച്ചുവെന്നും ഇതിനായി എത്ര തുക നല്‍കിയെന്നും വെളിപ്പെടുത്താമോ?
|
8243 |
ശ്രീ. മുല്ലക്കര രത്നാകരന്‍
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചടയമംഗലം മണ്ഡലത്തില്‍ പട്ടികജാതി
വകുപ്പ് ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികള്‍ ഏതെല്ലാമെന്നും എത്ര
തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ ;
|
8244 |
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതിക്ഷേമ വകുപ്പ് മുഖേന
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന്
പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
(ബി) പ്രസ്തുത കാലയളവില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ ഓരോ പദ്ധതിയുടെയും നിലവിലുള്ള സ്ഥിതി വ്യക്തമാക്കാമോ ?
|
8245 |
ശ്രീ. ബി. സത്യന്‍
(എ) നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ 'ഇടവനക്കോണം' ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ
'ഞായലില്‍ ' എന്നീ പട്ടികജാതി കോളനികളെ 'സ്വ യം പര്യാപ്ത
പട്ടികജാതിഗ്രാമം' പദ്ധതിയിലുള്‍പ്പെടുത്തി നടന്നു വരുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും, നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
(ബി) ഓരോ പ്രവൃത്തിയ്ക്കും എന്തു തുക വീതം ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
|
8246 |
ശ്രീ. റ്റി.വി. രാജേഷ്
(എ) കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര പട്ടികജാതി
കോളനികള്‍ നിലവിലുണ്ടെന്നും എത്ര കുടുംബങ്ങളാണ് പ്രസ്തുത
കോളനികളിലുള്ളതെന്നും വ്യക്തമാക്കുമോ ; വിശദാംശം നല്‍കുമോ ;
(ബി) കോളനികളില്‍ കുടിവെള്ളവും വെെദ്യുതിയും എത്തിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കി വരുന്നതെന്നുള്ള വിശദാംശം നല്‍കാമോ ?
|
8247 |
ശ്രീ. ബി. സത്യന്‍
(എ ) സംസ്ഥാനത്ത് വിജ്ഞാന്‍വാടി സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;
(ബി ) ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര വിജ്ഞാന്‍വാടികള്‍
സ്ഥാപിയ്ക്കുന്നുണ്ടെന്നും, അവ
എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ;
(സി) പട്ടികജാതി കോളനികള്‍ കൂടുതലുള്ള ആറ്റിങ്ങല്‍ മേഖലയില്‍ വിജ്ഞാന്‍വാടികള്‍ സ്ഥാപിയ്ക്കുന്നതിന് മുന്‍ഗണന നല്‍കുമോ?
|
8248 |
ശ്രീ. അന്‍വര്‍ സാദത്ത്
പട്ടികജാതി കോളനികളില്‍ സ്ഥാപിച്ചിട്ടുള്ള വിജ്ഞാന്‍വാടികളെ അക്ഷയ
കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
|
8249 |
ശ്രീ. എം. ചന്ദ്രന്‍
(എ) പാലക്കാട് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജ് പൊതുമേഖലയില്‍ തന്നെ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി) ഇവിടെ നിയമനം നല്‍കിയവരുടെ പേരു വിവരവും തസ്തികകളും പ്രത്യേകം വ്യക്തമാക്കുമോ?
|
8250 |
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ - എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം ലഭിച്ച പട്ടികജാതി വിഭാഗം കുട്ടികള്‍
ശ്രീ. എ. കെ. ബാലന്‍
(എ) കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍
-എഞ്ചിനീയറിംഗ് കോളേജുകളില്‍ എത്ര പട്ടികജാതി വിഭാഗം കുട്ടികള്‍ക്ക്
പ്രവേശനം ലഭിച്ചിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ;
(ബി) ട്യൂഷന്‍ ഫീസിന് പുറമെ മറ്റ് എന്തെല്ലാം സാമ്പത്തിക
ആനുകൂല്യങ്ങളാണ്
ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിക്കുന്നതെന്ന് വിശദമാക്കുമോ ;
(സി) ഇത്തരം സ്ഥാപനങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന ഡിപ്പോസിറ്റ് തുക ഇനത്തില്‍ പട്ടികജാതി വികസന വകുപ്പ് തുക അനുവദിക്കാറുണ്ടോ ;
(ഡി) ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം വിവിധ സ്വകാര്യ പ്രൊഫഷണല്‍
കോളേജുകള്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
8251 |
ശ്രീ. എ. കെ. ബാലന്‍
(എ) മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന്
പട്ടികജാതി വിഭാഗം കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി) ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ എത്രപേര്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി) പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കിയ എത്രപേര്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനം നേടിയെന്ന് വ്യക്തമാക്കുമോ?
|
8252 |
ശ്രീ. വി. ശശി
(എ) കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നതിന് ട്യൂഷന്‍ ഫീസ്
ഇനത്തില്‍ നല്‍കിയിട്ടുള്ള തുക വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ ;
(ബി) കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന
പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഇനത്തില്‍ എ്രത തുക
എം.ബി.ബി.എസ്., ബി.ഡി.എസ്. പഠനത്തിന് നല്‍കിയിട്ടുണ്ടെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?
|
8253 |
ശ്രീ. എ. കെ. ബാലന്‍
(എ) പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയില്‍
മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
എവിടെയാണ് പോളിടെക്‌നിക് പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി) പോളിടെക്‌നിക് ആരംഭിച്ചത് എപ്പോഴാണെന്നും കോഴ്‌സുകള്‍ക്ക്
എ.ഐ.സി.റ്റി.എ. അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഏതെല്ലാം
ഡിപ്ലോമാ കോഴ്‌സുകളാണ് നിലവിലുള്ളതെന്ന് പറയാമോ;
(സി) പോളിടെക്‌നിക്കിനു വേണ്ട കെട്ടിടങ്ങള്‍, ലാബ്, ലൈബ്രറി, ഹോസ്റ്റല്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടോ;
(ഡി) ഈ അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഇ) ഇത് പട്ടികജാതി വികസന വകുപ്പിന്റെ ബജറ്റ് സപ്പോര്‍ട്ടോടെ
പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണോ എന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
8254 |
ശ്രീ. ആര്‍. രാജേഷ്
(എ) സംസ്ഥാനത്തെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വെെദ്യുതി ബില്‍
കുടിശ്ശികയുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ബില്‍ കുടിശ്ശിക
അടയ്ക്കാത്തതിന്റെ ഭാഗമായി പ്രീമെട്രിക് ഹോസ്റ്റലുകളിലെ വെെദ്യുതി
കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടോ ;
(ബി) മാവേലിക്കര കരിമുളയ്ക്കല്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വെെദ്യുതി
കണക്ഷന്‍ 2014 ജൂണ്‍ 2-ന് വിച്ഛേദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
ഇതിനെ സംബന്ധിച്ച് അടിയന്തരമായി അന്വേഷിക്കുമോ ;
(സി) പ്രീമെട്രിക് ഹോസ്റ്റലുകളിലെ വെെദ്യുതിബില്‍ കുടിശ്ശിക അടിയന്തരമായി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
8255 |
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) കെല്‍ട്രോണ്‍ ഈ വര്‍ഷം ആരംഭിച്ച ഫയര്‍ & സേഫ്റ്റി
എന്‍ജിനീയറിംഗ് കോഴ്സില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം
ഏര്‍പ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി) പ്രസ്തുത കോഴ്‌സില്‍ പട്ടികജാതിക്കാര്‍ക്ക് നിയമപരമായ സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കാമോ ;
(സി) പ്രസ്തുത കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ധനസഹായം അനുവദിക്കുമോ ?
|
8256 |
ശ്രീ. അബ്‌ദുറഹിമാന്‍ രണ്ടത്താണി
(എ) താന്നൂര്‍ നിയോജകമണ്ഡലത്തിലെ കേരളാധീശ്വപുരം ഐ.ടി.സി.യില്‍ നിലവിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി) കാലാനുസൃതമായ ഏതെല്ലാം പുതിയ കോഴ്‌സുകള്‍ പ്രസ്തുത ഐ.ടി.സി.യില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കുമോ?
|
8257 |
ശ്രീ. കെ. അജിത്
(എ) പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ.കളിലെ മേധാവിയുടെ തസ്തികയുടെ പേര് എന്താണെന്ന് വെളിപ്പെടുത്തുമോ;
(ബി) തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ.കളുടെ സ്ഥാപന
മേധാവിയുടെ ഔദ്യോഗിക പേരും, പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള
ഐ.ടി.ഐ.കളിലെ സ്ഥാപന മേധാവിയുടെ ഔദ്യോഗിക പേരും വ്യത്യസ്തമായി
നിലനില്ക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമോ?
|
8258 |
ശ്രീ. രാജു എബ്രഹാം
(എ) പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍
കോഴ്‌സുകള്‍ക്കുള്‍പ്പെടെ ലഭിക്കുന്ന സ്റ്റൈപന്റ് , ലംപ്സംഗ്രാന്റ് എന്നിവ
എത്രവീതമെന്ന് കോഴ്സുകളുടെ ഇനംതിരിച്ച് വ്യക്തമാക്കാമോ; ഈ തുക
എന്നുമുതലാണ് നല്‍കിവരുന്നത്; ഇതുകൂടാതെ മറ്റെന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നത്;
(ബി) പട്ടികവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍
താമസിച്ചു പഠിക്കുകയാണെങ്കില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്നു
വിശദമാക്കാമോ; സ്വന്തമായി ഹോസ്റ്റല്‍ സൗകര്യമില്ലാത്ത സ്ഥാപനങ്ങളില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചുള്ള പഠനത്തിനായി എന്തൊക്കെ
സൗകര്യങ്ങളാണ് നിലവിലുള്ളത്;
(സി) പ്രസ്തുത തുകകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(ഡി) പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എന്തൊക്കെ
പ്രത്യേക ആനുകൂല്യമാണ് നല്‍കിവരുന്നത്; എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ലാപ്‌ടോപ്പുകളുടെ വിതരണം കഴിഞ്ഞ
അക്കാദമിക് വര്‍ഷം നടപ്പാക്കിയിട്ടില്ല എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് ഇതേവരെ വിതരണം
ചെയ്യാന്‍ കഴിയാത്തത്; എന്നത്തേക്ക് ഇവ വിതരണം ചെയ്യാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(ഇ) പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനപ്പരീക്ഷകള്‍ക്കും, അഖിലേന്ത്യാ
സര്‍വ്വീസ് പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള മല്‍സര പരീക്ഷകളിലും
പങ്കെടുക്കുന്നതിന് പരിശീലനം നല്‍കാന്‍ നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
8259 |
ശ്രീ. സി. പി. മുഹമ്മദ്
,, വി. ഡി. സതീശന്‍
,, ഡൊമിനിക് പ്രസന്റേഷന്‍
,, ബെന്നി ബെഹനാന്‍
(എ) സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയില്‍ പശ്ചാത്തല സൗകര്യങ്ങള്‍
ഒരുക്കുന്നതിനായി സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി) ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
8260 |
ശ്രീ. വര്‍ക്കല കഹാര്‍
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്റ്
,, ലൂഡി ലൂയിസ്
(എ) സംസ്ഥാനത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആധുനിക മാലിന്യ
നിര്‍മ്മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) എന്തെല്ലാം ആധുനിക സാങ്കേതികവിദ്യകളാണ് ഇതിനുവേണ്ടി
ഉപയോഗപ്പെടുത്തുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതിക്ക് വേണ്ടി എങ്ങനെയാണ് പ്രയോജനപ്പെടുത്തിയതെന്ന് വിശദമാക്കുമോ;
(ഡി) പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എടുത്ത നടപടികള്‍ എന്തെല്ലാമാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
<<back |
next page>>
|