UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1989


വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍റെ സപ്ലൈ കോഡ് 


ശ്രീ.വി.എസ്. സുനില്‍കുമാര്
‍ ,, ജി.എസ്. ജയലാല്‍
 ,, വി. ശശി 
,, പി. തിലോത്തമന്‍ 

(എ)സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍റെ സപ്ലൈ കോഡ് നിലവില്‍ വന്നതെന്നുമുതലാണ്; ഈ കോഡിലെ വ്യവസ്ഥകള്‍ എന്തെല്ലാം ? 

(ബി)വൈദ്യുതി ബോര്‍ഡിന്‍റെ ബാദ്ധ്യതകള്‍ പരിഹരിക്കുന്നതിന് പ്രസ്തുത കോഡില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണുള്ളതെന്ന് വെളിപ്പെടുത്തുമോ ?

1990


വൈദ്യുതി സപ്ലൈ കോഡ് പരിഷ്കരണം 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
 ,, അന്‍വര്‍ സാദത്ത്
 ,, എ.പി. അബ്ദുള്ളക്കുട്ടി
 ,, വി. പി. സജീന്ദ്രന്‍ 

(എ)നിലവിലുള്ള വൈദ്യുതി സപ്ലൈകോഡ് പരിഷ്ക്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)വൈദ്യുതി സപ്ലൈകോഡ് പരിഷ്ക്കരിക്കുന്നതിലൂടെ എന്തെല്ലാം പ്രയോജനങ്ങളാണ് ഉണ്ടാകുന്നത്; വിശദമാക്കുമോ; 

(സി)വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത വൈദ്യുതി സപ്ലൈകോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)എന്നു മുതലാണ് പുതിയ കോഡ് പ്രാബല്യത്തില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1991


കെ. എസ് .ഇ. ബി- കന്പനിവത്കരണവും സബ്സിഡികളും 


ശ്രീ. സി. ദിവാകരന്‍

(എ)വൈദ്യുതി ബോര്‍ഡ് കന്പനിവത്കരണം നടന്ന സംസ്ഥാനങ്ങളിലെല്ലാം വര്‍ഷാവര്‍ഷം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സേവനരംഗമെന്ന കാഴ്ചപ്പാട് കൈവിട്ട് ലാഭ നഷ്ടങ്ങളുടെയടിസ്ഥാനത്തില്‍ കേരളത്തിലും കന്പനി ജനങ്ങളുടെ മേല്‍ അധിക വൈദ്യുതി ചാര്‍ജ് ഭാരം ഉണ്ടാക്കില്ലെന്നും നിലവില്‍ നല്‍കുന്ന സബ്സിഡികള്‍ തുടരുമെന്ന് ഉറപ്പാക്കാന്‍ കഴിയുമോയോന്നും വിശദമാക്കുമോ?


1992


കെ.എസ്.ഇ.ബി.യുടെ കന്പനിവത്ക്കരണം

 
ശ്രീ. സി. ദിവാകരന്‍

(എ)കെ.എസ്.ഇ.ബി. കന്പനിവത്ക്കരണ നടപടികളുടെ ഭാഗമായി ഉണ്ടായിരുന്ന ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആശങ്കകള്‍ അകറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)സംഘടനാപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ ?

1993


കെ.എസ്.ഇ.ബി യുടെ വരവു ചെലവുകള്‍ 


ശ്രീ. എം. ഹംസ

(എ)2014 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കെ.എസ്.ഇ.ബി. ലാഭത്തില്‍ ആണോ നഷ്ടത്തില്‍ ആണോ പ്രവര്‍ത്തിക്കുന്നത്; കെ.എസ്.ഇ.ബി നഷ്ടത്തിലാണെങ്കില്‍ എത്രയെന്ന് അറിയിക്കാമോ; 

(ബി)ഗാര്‍ഹിക/ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ നിന്നും വൈദ്യുത ചാര്‍ജിനത്തില്‍ 2013-14 വര്‍ഷത്തില്‍ എന്തു തുക ലഭിച്ചു; വ്യക്തമാക്കുമോ ; മറ്റ് വരുമാന ഇനത്തില്‍ ബോര്‍ഡിന് 2013-14 വര്‍ഷത്തില്‍ എത്ര തുക ലഭിച്ചു; വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കാമോ ? 

1994


കെ.എസ്.എ.ബി.യിലെ ഒഴിവുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കെ.എസ്.ഇ.ബി-യില്‍ ലൈന്‍മാന്‍, ഓവര്‍സിയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വിഭാഗങ്ങളില്‍ എത്ര ഒഴിവുകളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി)പ്രസ്തുത ഒഴിവുകള്‍ എന്ന് നികത്താനാകുമെന്ന് വെളിപ്പെടുത്തുമോ?

1995


കാസര്‍ഗോഡ് ജില്ലയിലെ ഒഴിവുകള്‍ 


ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ഇ.ബി.യുടെ വിവിധ ഓഫീസുകളിലെ വിവിധ തസ്തികകളിലായി എത്ര ഒഴിവുകള്‍ ഉണ്ടെന്ന് പ്രതേ്യകം പ്രത്യേകം വിശദമാക്കുമോ; 

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1996


കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിന് പദ്ധതി 


ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, എ. പി. അബ്ദുളളക്കുട്ടി
 ,, എ. റ്റി ജോര്‍ജ്

(എ)സംസ്ഥാനത്ത് കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് സാദ്ധ്യതാപഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുളളത;് വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഇ)പദ്ധതി നടത്തിപ്പിനായി ഏതെല്ലാം സ്ഥലങ്ങളാണ് അനുയോജ്യമായി കണ്ടെത്തിയിട്ടുളളത;് വിശദാംശം വ്യക്തമാക്കുമോ?

1997


പാരന്പരേ്യതര ഊര്‍ജ്ജ സ്രോതസ്സുകള്‍ 


ശ്രീ. പി. ഉബൈദുള്ള

(എ)വൈദ്യുതിക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരന്പരേ്യതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും അവയുടെ ഉപയോഗം പരിപോഷിപ്പിക്കുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)പാര്‍ന്പരേ്യതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയുക്തമാക്കുന്നതിനെക്കുറിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)അനെര്‍ട്ടിനെ ശക്തിപ്പെടുത്തുവാനും സൌരോര്‍ജ്ജ ഉപയോഗം കൂടുതല്‍ സാര്‍വ്വത്രികമാക്കി പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1998


റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്‍റ് 


ശ്രീ. വര്‍ക്കല കഹാര്‍
 ,, അന്‍വര്‍ സാദത്ത് 
,, ആര്‍. സെല്‍വരാജ് 
,, എം. പി. വിന്‍സെന്‍റ്

(എ)സംസ്ഥാനത്ത് റൂഫ് ടോപ്പ് സോളാര്‍ പവര്‍പ്ലാന്‍റ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഏജന്‍സി ഏതാണ്; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കാനായി ഏതെല്ലാം കന്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഇ)എത്രമാത്രം വൈദ്യുതിയാണ് പ്രസ്തുത പദ്ധതി മുഖേന ഗുണഭോക്താവിന് ലാഭിക്കാനാവുന്നത;് വിശദമാക്കുമോ?

1999


ജലേതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്പ്പാദനം 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ) ജലേതരസ്രോതസ്സുകളില്‍ നിന്നു കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്ന വൈദ്യൂതിയുടെ വിശദാംശം അറിയിക്കുമോ;

(ബി) പുതിയ ജലേതരസ്രോതസ്സുകളുപയോഗിച്ച് വൈദ്യൂതി ഉല്പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?

2000


വൈതരണി കല്‍ക്കരിപ്പാടം 


ശ്രീ. എ. കെ. ബാലന്‍

(എ) കേരളത്തിന് അനുവദിച്ച വൈതരണി കല്‍ക്കരിപ്പാടത്തിന്‍റെ അനുമതി കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റദ്ദാക്കിയത്; 

(ബി) അനുമതി റദ്ദാക്കാന്‍ എന്താണ് കാരണം; 

(സി) അനുമതി റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കാന്‍ സംസ്ഥാനം നടപടി സ്വീകരിച്ചിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നത്; 

(ഡി) ഈ സര്‍ക്കാര്‍ വൈതരണി പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; 

(ഇ) പദ്ധതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് റിവ്യൂ പെറ്റീഷന്‍ നല്‍കിയിരുന്നോ; നല്‍കിയെങ്കില്‍ അതിന്മേല്‍ കേന്ദ്രം എന്തു തീരുമാനമാണ് എടുത്തതെന്ന് വ്യക്തമാക്കുമോ; 

(എഫ്) വൈതരണി പദ്ധതി സംബന്ധിച്ച് ഈ സര്‍ക്കാരിന്‍റെ നയമെന്തെന്ന് വ്യക്തമാക്കുമോ?

2001


ഊര്‍ജ്ജോല്പാദനത്തിനായി പുതിയ പദ്ധതികള്

‍ 
പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഊര്‍ജ്ജോല്പാദനത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്ന് അറിയിക്കുമോ ; 

(സി)അവയില്‍ ഏതെല്ലാമാണ് കമ്മീഷന്‍ ചെയ്യാന്‍ തയ്യാറായിട്ടുള്ളത് ; 

(ഡി)അവയില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ?

2002


വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത

 
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ സംസ്ഥാനത്ത് എത്ര മെഗാവാട്ട് വൈദ്യുതി കൂടി ആവശ്യമുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ജലവൈദ്യുതിക്കുപുറമേ മറ്റേതെങ്കിലും സ്രോതസ്സില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മെഗാപദ്ധതികള്‍ പരിഗണനയിലുണ്ടോ; 

(സി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

2003


ഊര്‍ജ്ജോല്പാദനത്തിലെ വര്‍ദ്ധനവ്

 
പ്രൊഫ. സി. രവീന്ദ്രനാഥ്

കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജോല്പാദന മേഖലയില്‍ ഉണ്ടായ വര്‍ദ്ധനവ് എത്രയെന്ന് വിശദമാക്കുമോ?

2004


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉല്പാദിപ്പിച്ച വൈദ്യുതി 


ശ്രീ. എ. കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചിട്ടുണ്ട്; പദ്ധതികളുടെ പേരും അവയുടെ ഉല്പാദനശേഷിയും വ്യക്തമാക്കുമോ; 

(ബി)2012-ലും 2013-ലും ഉല്പാദനം ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമായിരുന്നു; അവ ആരംഭിക്കാന്‍ കഴിഞ്ഞോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ ആരംഭിച്ചു; അവയുടെ ഉല്പാദനശേഷി എത്രയാണ്; 

(സി)ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍ അരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)2014-ല്‍ ഉല്പാദനം അരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പുതിയ പദ്ധതികള്‍ ഏതെല്ലാമാണ്;
 അവയില്‍ ഏതെങ്കിലും പദ്ധതി ഇതിനകം അരംഭിച്ചിട്ടുണ്ടോ; 
എങ്കില്‍ പദ്ധതിയുടെ പേരും ഉല്പാദനശേഷിയും വ്യക്തമാക്കുമോ ?

2005


വൈദ്യുതി ഉല്പാദനവും ഉപഭോഗവും

 
ശ്രീ. രാജു എബ്രഹാം

(എ)കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാനത്തിന് അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ വൈദ്യുതി സംസ്ഥാനം എടുക്കാറുണ്ടോ; ഈ വൈദ്യുതിക്ക് സംസ്ഥാനത്തിന് എന്ത് തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്; 

(ബി)സംസ്ഥാനത്തെ വൈദ്യുത പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോന്നില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി എത്ര മെഗാവാട്ടാണെന്നും വിശദീകരിക്കുമോ ;

(സി)ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച വൈദ്യുതോല്പാദന പദ്ധതി ഏതാണ് ?

2006


വൈദ്യുതി ഉപഭോഗവും ഉല്പാദനവും 


ശ്രീ.ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് 2013 വൈദ്യുതി ഉപഭോഗം എത്ര ലക്ഷം യൂണിറ്റായിരുന്നു;

(ബി)ഇതില്‍ ഗാര്‍ഹിക -കാര്‍ഷിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് എത്ര യൂണിറ്റ് വീതം ആവശ്യമായി വന്നു;

(സി)സംസ്ഥാനത്ത് 2013 ല്‍ എത്ര ലക്ഷം യൂണിറ്റ് വൈദ്യുതി; ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് ഉല്പാദിപ്പിച്ചു?


2007


വൈദ്യുതി ഉപഭോഗവര്‍ദ്ധന 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് ഓരോ വര്‍ഷവും ശരാശരി എത്ര ശതമാനം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്; 

(ബി)ഇതില്‍ ഗാര്‍ഹിക-കാര്‍ഷിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് ശരാശരി എത്ര ശതമാനം വര്‍ദ്ധിക്കുന്നുണ്ട്; 

(സി)ഓരോ വര്‍ഷവും വൈദ്യുതി ഉപഭോഗം പരമാവധി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് അധിക വൈദ്യുതി കണ്ടെത്തുന്നതിന് എന്തെല്ലാം പദ്ധതികളും നടപടികളുമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്;
 വിശദാംശം വ്യക്തമാക്കുമോ?

2008


മിഷന്‍ 676 - വൈദ്യുതമേഖലയിലെ പദ്ധതികള്‍ 


ശ്രീ. കെ.രാജു

(എ)"മിഷന്‍ 676' പദ്ധതിയുടെ ഭാഗമായി വൈദ്യുതമേഖലയില്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ ഭാഗമായി പുനലൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും ഇനി ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വ്യക്തമാക്കുമോ; 

2009


പുതിയ വൈദ്യുതി പദ്ധതികള്

‍ 
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
 ,, എന്‍.എ. നെല്ലിക്കുന്ന് 
,, എന്‍. ഷംസുദ്ദീന്‍ 
,, കെ.എം. ഷാജി 

(എ)സംസ്ഥാനത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടാന്‍ പുതിയ പദ്ധതികള്‍ എന്തൊക്കെയാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കുമോ; 

(ബി)ജലവൈദ്യുതി കൂടുതല്‍ ചൂഷണം ചെയ്യാന്‍ വരും വര്‍ഷങ്ങളില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളേതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി)കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ ജലവൈദ്യുതി ഉല്പാദനത്തില്‍ പ്രതിവര്‍ഷം ഉണ്ടാക്കാനായ വര്‍ദ്ധനവ,് പദ്ധതി അടിസ്ഥാനത്തില്‍ വിശദമാക്കുമോ ?

2010


വൈദ്യുതിക്കമ്മി

 
ശ്രീ.ഇ. ചന്ദ്രശേഖരന്
‍ ശ്രീമതി. ഇ.എസ്. ബിജിമോള്
‍ ശ്രീ. കെ. അജിത്
 ശ്രീമതി ഗീതാ ഗോപി

(എ)സംസ്ഥാനത്തെ ആകെ വൈദ്യുതി ഉത്പാദനം എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്തെ നിലവിലെ വൈദ്യുതിക്കമ്മി എത്രയാണെന്ന് അറിയിക്കുമോ; 

(സി)മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവാങ്ങുന്ന വൈദ്യുതിയുടെ അളവ് സംസ്ഥാനം, യൂണിറ്റ്, തുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2011


വൈദ്യുതിക്ഷാമം 


ശ്രീമതി കെ.എസ്. സലീഖ
 
(എ)സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ എത്ര യൂണിറ്റ് വൈദ്യുതി പുതിയ പദ്ധതികളിലൂടെ ഉല്പാദിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നു;
 ആയതില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചുവെന്നും; 
ഏതൊക്കെ പദ്ധതികളിലൂടെ എത്ര യൂണിറ്റ് വീതമെന്നും വ്യക്തമാക്കുമോ; 
കഴിഞ്ഞ സര്‍ക്കാര്‍ എത്ര യൂണിറ്റ് ഈ രീതിയില്‍ അധികമായി ഉല്പാദിപ്പിച്ചു; 

(സി)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റായിരുന്നു;
 ആയത് ഇപ്പോള്‍ എത്ര; പ്രതിദിനം നിലവില്‍ എത്ര യൂണിറ്റ് വൈദ്യുതിയുടെ കുറവാണുള്ളത്; വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍നിന്ന് ശരാശരി എത്ര യൂണിറ്റ് വൈദ്യുതി പ്രതിദിനം ലഭിക്കുന്നു; 
കായംകുളം പദ്ധതിയില്‍ നിന്ന് പ്രതിദിനം എത്രയൂണിറ്റ് വൈദ്യുതി ലഭിക്കുന്നു
; പ്രതിദിനം പുറത്തുനിന്നുകൊണ്ടുവരുന്ന വൈദ്യുതി എത്ര യൂണിറ്റാണ്; വ്യക്തമാക്കുമോ; 

(ഇ)സംസ്ഥാനത്തിന്‍റെ വൈദ്യുതി ഉപഭോഗത്തിന്‍റെ വാര്‍ഷിക വര്‍ദ്ധനവ് എത്ര ശതമാനമാണ്; 
എത്ര യൂണിറ്റ് വൈദ്യുതിയാണ് ഓരോവര്‍ഷവും അധികമായി വേണ്ടത്; വ്യക്തമാക്കാമോ; 

(എഫ്)പ്രതിദിനം കായംകുളം അടക്കമുള്ള പുറത്തുനിന്നുംവാങ്ങുന്ന വൈദ്യുതിയക്ക് ബോര്‍ഡിനു പ്രതിദിനം വരുന്ന നഷ്ടം എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കുമോ?

2012


ഊര്‍ജ്ജപ്രതിസന്ധി 


ശ്രീ. കെ. കെ. നാരായണന്‍

(എ)സംസ്ഥാനത്ത് ഊര്‍ജ്ജപ്രതിസന്ധി മുന്പില്ലാത്തവിധം രൂക്ഷമാകാന്‍ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുവേണ്ടി ഏതെങ്കിലും പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ; 

(സി)ഉണ്ടെങ്കില്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ?

2013


വൈദ്യുതി പ്രസരണ നഷ്ടവും മോഷണവും ഒഴിവാക്കുന്നതിന് നടപടി 


ശ്രീ. കെ.വി. വിജയദാസ്


ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസരണനഷ്ടവും വൈദ്യുതിമോഷണവും ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കുമോ ?



2014


വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി 


ശ്രീ. എ. കെ. ബാലന്‍

(എ) സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ കാരണമെന്തെന്ന് വ്യക്തമാക്കുമോ; 

(ബി) ഉപഭോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി) നിലവിലെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണ്;
 എത്ര യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കുന്നു;
 പ്രതിദിനം എത്ര യൂണിറ്റ് വൈദ്യുതി ഇപ്പോള്‍ കമ്മിയാണ്; 
ശരാശരി എത്ര യൂണിറ്റ് പുറത്തുനിന്ന് വാങ്ങുന്നുണ്ട്; 

(ഡി) നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ) ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോഡ്ഷെഡിംഗ് എന്നുവരെ തുടരാനാണ് ഉദ്ദേശിക്കുന്നത്;

(എഫ്) ഇപ്പോഴത്തെ പ്രതിസന്ധി കെ.എസ്.ഇ.ബി. മുന്‍കൂട്ടി കണ്ടിരുന്നോ; കണ്ടിരുന്നെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്; അത് ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദമാക്കുമോ?

2015


പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി 


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)സംസ്ഥാനത്തിന് പുറത്തുനിന്ന് ഇപ്പോള്‍ വൈദ്യുതി വിലയ്ക്ക് വാങ്ങുന്നുണ്ടോ; ഏങ്കില്‍ ഏത്ര വൈദ്യുതിയാണ് വാങ്ങുന്നത് വിശദമാക്കുമോ;

(ബി)വൈദ്യുതി വാങ്ങുന്നത് എവിടെ നിന്നെല്ലാമാണെന്നും എത്ര തുകയ്ക്കാണെന്നും വിശദമാക്കുമോ?

2016


വൈദ്യുതി കുടിശ്ശിക 


ശ്രീ. പി. ശ്രീരാമകൃഷ്ണന്

(എ)വൈദ്യുതി വകുപ്പിന് ബില്‍ ഇനത്തിലോ മറ്റേതെങ്കിലും ഇനത്തിലോ കുടിശ്ശിക ലഭിക്കാനുണ്ടോ;

(ബി)ഉണ്ടെങ്കില്‍ 2014 ഏപ്രല്‍ 1 വരെ എത്ര രൂപ കുടിശ്ശികയായിട്ടുളളത് ഉണ്ട്;

(സി)ഇതുപിരിച്ചെടുക്കാന്‍ എന്തു നടപടി സ്വീകരിച്ചു;

(ഡി)പൊതുജനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ കന്പനികള്‍ എന്നിവയില്‍ നിന്ന് വൈദ്യുതി ബോര്‍ഡിന് കിട്ടാനുളള തുകയുടെ വിശദാംശം തരം തിരിച്ച് നല്‍കുമോ?

2017


വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് നടപടി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്

(എ)സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ വൈദ്യുതിചാര്‍ജ് അടച്ചില്ലെങ്കില്‍ എത്ര ദിവസത്തിനുള്ളില്‍ കണക്ഷന്‍ വിച്ഛേദിക്കാറുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി)ഗാര്‍ഹികേതര വൈദ്യുതി ഉപഭോക്താക്കള്‍ തുക അടച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ തുക വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക അടയ്ക്കാനുള്ള വ്യക്തികള്‍, സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങള്‍ എന്നിവ ഏതൊക്കെയാണെന്നുള്ള വിശദാംശം ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത കുടിശ്ശിക എന്നു മുതല്‍ക്കുള്ളതാണെന്നും ആയത് പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?

2018


വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം 


ശ്രീ. പി.എ. മാധവന്‍ 
,, ജോസഫ് വാഴക്കന്
‍ ,, ലൂഡി ലൂയിസ്
 ,, റ്റി.എന്‍. പ്രതാപന്‍ 

(എ)വൈദ്യുതിബില്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

2019


വൈദ്യൂതമീറ്റര്‍ വാടക 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാന വൈദ്യുതിബോര്‍ഡ് ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളില്‍ നിന്ന് മീറ്റര്‍ വാടക ഈടാക്കിത്തുടങ്ങിയത് എന്നു മുതലാണെന്നും എത്ര രൂപയായിരുന്നു വാടകയെന്നും ഇപ്പോള്‍ എത്ര രൂപയാണ് ഈടാക്കുന്നതെന്നും വ്യക്തമാക്കുമോ; 

(ബി)ഒരു വൈദ്യുതി മീറ്ററിന് ബോര്‍ഡിന് എത്ര രൂപചെലവുവരുന്നുണ്ടെന്നും ഉപഭോക്താവില്‍ നിന്ന് മീറ്റര്‍ സ്ഥാപിക്കുന്പോള്‍ എത്ര രൂപ ഈടാക്കുന്നുവെന്നും വ്യക്തമാക്കുമോ; 

(സി)മീറ്റര്‍ വാടകയിനത്തില്‍ വൈദ്യൂതിബോര്‍ഡിന് ഒരോ വര്‍ഷവും എത്ര രൂപ ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ഡി)മീറ്റര്‍വാടക ഒഴിവാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ 10 വര്‍ഷത്തിലധികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മീറ്ററുകളുടെ വാടക ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2020


കേടായ മീറ്ററുകള്‍ 


ശ്രീ. എ. റ്റി. ജോര്‍ജ്

 ,, ഡൊമിനിക് പ്രസന്‍റേഷന്‍
 ,, എ. പി. അബ്ദുള്ളക്കുട്ടി 
,, ആര്‍. സെല്‍വരാജ്

(എ)കേടായ മുഴുവന്‍ മീറ്ററുകളും മാറ്റാന്‍ കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര കേടായ മീറ്ററുകളാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം മീറ്ററുകളാണ് മുന്‍ഗണനാക്രമത്തില്‍ മാറ്റുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.