|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2021
|
കുടിവെള്ള പദ്ധതികള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് കുടിവെള്ള പദ്ധതികള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്രയാണ് വര്‍ദ്ധിപ്പിച്ചത് എന്ന് വിശദമാക്കുമോ ;
(ബി)കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കുടിവെള്ള പദ്ധതികള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജ് കുറച്ചുകൊടുത്തിരുന്നുവോ ; എങ്കില്‍ എത്രയെന്ന് വിശദമാക്കുമോ ;
(സി)അവികസിതമേഖലകളിലുള്ള ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കുള്ള ചാര്‍ജ്ജ് വര്‍ദ്ധനവ് ഗ്രാമീണമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)എങ്കില്‍ കൂട്ടിയ തുക കുറച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
2022 |
വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍
ശ്രീ. എ. എ. അസീസ്
(എ)വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി. എത്ര പുതിയ ട്രാന്‍സ്ഫോര്‍മറുകളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സ്ഥാപിച്ചത് ;
(ബി)ഇതിനായി എന്തു തുക ചെലവഴിച്ചു ;
(സി)ഒരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. ചെലവഴിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ ?
|
2023 |
ട്രാന്‍സ്ഫോര്‍മറുകളുടെ കാര്യക്ഷമത
ശ്രീ. ഇ.കെ.വിജയന്‍
(എ)സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിലെ പ്രസരണനഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)ട്രാന്‍സ്ഫോര്‍മറുകളുടെ മെയിന്‍റനന്‍സ് യഥാസമയം നടത്താത്തതുകാരണം പ്രസരണനഷ്ടം വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ ട്രാന്‍സ്ഫോര്‍മറുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് യഥാസമയം നടപടി സ്വീകരിക്കുമോ?
|
2024 |
സന്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി
ശ്രീ. ജി. സുധാകരന്‍
(എ)സന്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി ഇപ്പോഴും തുടരുന്നുണ്ടോ; ഈ പദ്ധതി അനുസരിച്ച് ഈ സര്‍ക്കാര്‍ എത്ര ഉപഭോക്താക്കള്‍ക്ക് വൈദ്യുത കണക്ഷന്‍ നല്‍കി; വിശദമാക്കുമോ;
(ബി)ഏതെല്ലാം ജില്ലകളില്‍ സന്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയായി;
(സി)ആലപ്പുഴ ജില്ലയില്‍ സന്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും;
(ഡി)അന്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് സന്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട;് എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കി; വിശദാംശം നല്‍കാമോ?
|
2025 |
വൈദ്യുതി കണക്ഷന്‍ - പുതിയ നിബന്ധനകള്‍
ശ്രീ. പി. തിലോത്തമന്
'' കെ. രാജു '' മുല്ലക്കര രത്നാകരന്‍ ശ്രീമതി ഇ.എസ്. ബിജിമോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു പണിയുന്നവര്‍ക്ക് നിലവിലുള്ള വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധന ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം പുതിയ നിബന്ധനകളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)ഉപഭോക്താക്കള്‍ക്ക് വന്‍ സാന്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഇത്തരം നടപടികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമോ ?
|
2026 |
ഗാര്‍ഹിക വൈദ്യുതിനിയന്ത്രണം
ശ്രീമതി ഗീതാ ഗോപി
(എ)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ കാരണം വിശദീകരിക്കുമോ;
(ബി)ഗാര്‍ഹിക വൈദ്യുതി കണക്ഷനുകളുടെ താരിഫ് പുനര്‍ നിര്‍ണ്ണയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഗാര്‍ഹിക കണക്ഷന്‍ താരിഫില്‍ നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് എന്തെങ്കിലും സൌജന്യങ്ങള്‍ നിലവിലുണ്ടോ; പുതിയ നിരക്കനുസരിച്ചും പ്രസ്തുത സൌജന്യങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടോ ?
|
2027 |
വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിലെ കാലതാമസം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷിച്ചവരില്‍ ഇനിയും എത്രപേര്‍ക്ക് കണക്ഷന്‍ നല്‍കാനുണ്ട്; ഇതില്‍ ഗാര്‍ഹിക-കാര്‍ഷിക-വ്യവസായ കണക്ഷനുകള്‍ എത്രവീതം എന്ന് പ്രതേ്യകം വ്യക്തമാക്കുമോ;
(ബി)ഇത്രയുംപേര്‍ക്ക് എന്നത്തേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയും എന്നറിയിക്കുമോ;
(സി)വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനാവശ്യമായ പോസ്റ്റ,് സര്‍വ്വീസ്വയര്‍ അടക്കമുള്ള എല്ലാതരത്തിലുള്ള ചെലവുകളും അപേക്ഷകന്‍തന്നെ വഹിക്കുന്പോഴും കണക്ഷന്‍ ലഭിക്കുന്നതിനുവേണ്ടി ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ ?
|
2028 |
ഗാര്‍ഹിക വൈദ്യുതികണക്ഷനുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷം എത്ര ഗാര്‍ഹിക വൈദ്യുതി കണക്ഷനുകള്‍ നല്‍കി എന്നറിയിക്കുമോ ;
(ബി)ഗാര്‍ഷിക കണക്ഷന്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(ഡി)ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് പോസ്റ്റുകള്‍ക്ക് ഈടാക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ ?
|
2029 |
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൌജന്യമായി സി. എഫ്. എല്‍
ശ്രീമതി കെ. കെ. ലതിക
(എ)വൈദ്യുതി ലാഭിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിതരണം ചെയ്ത സി. എഫ്. എല്‍ കളുടെ ഉപയോഗം നിമിത്തം എത്ര യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;
(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൌജന്യമായി സി. എഫ്. എല്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
2030 |
കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നഗരസഭയുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പന്പിംഗ് സ്റ്റേഷനുകളിലേക്കും വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്കും വൈദ്യുതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സ്ഥലങ്ങളിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി)കല്‍പ്പറ്റ നഗരസഭയുടെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വൈദ്യുതികണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2031 |
ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍
ശ്രീ. എം. ഉമ്മര്‍
(എ)ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സമയത്ത് ഏതെല്ലാം ഉദേ്യാഗസ്ഥരുടെ സാന്നിദ്ധ്യമാണ് നിയമപ്രകാരം ഉണ്ടായിരിക്കേണ്ടത്;
(ബി)എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരുടെ അഭാവം ധാരാളം അപകടങ്ങള്‍ വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ അത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
2032 |
വര്‍ദ്ധിച്ചുവരുന്ന വൈദ്യുതാപകട മരണങ്ങള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)വൈദ്യുതി അപകടങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേര്‍ മരിച്ചത് വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതില്‍ നാല്‍പതിലധികം വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്?
|
2033 |
പ്രീമണ്‍സൂണ്‍ മെയിന്‍റനന്‍സ്
ശ്രീ. കെ. ദാസന്‍
(എ)വൈദ്യുതി വകുപ്പില്‍ പ്രീമണ്‍സൂണ്‍ മെയിന്‍റനന്‍സ് നടത്തുന്നതിനായി സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് പല ജില്ലകളിലും കോഴിക്കോട്ടും പ്രീമണ്‍സൂണ്‍ പ്രവൃത്തികള്‍ നടത്താന്‍ വേണ്ട സാധനസാമഗ്രികള്‍ വൈദ്യുതി ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഇതുകാരണം പ്രീമണ്‍സൂണ്‍ മെയിന്‍റനന്‍സ് ഫലപ്രദമായി നടത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതും ആയത് വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)കൊയിലാണ്ടിയില്‍ മുന്‍വര്‍ഷങ്ങളില്‍ മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ആളുകള്‍ ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
2034 |
വൈദ്യൂതി പോസ്റ്റുകളുടെ ദുരുപയോഗം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)വൈദ്യുത പോസ്റ്റുകളില്‍ വിവിധ സംഘടനകള്‍ അവരുടെ പതാകയുടെ ചായമടിച്ച് ബുക്ക് ചെയ്യുന്നതും ആശയ പ്രചാരണത്തിന്‍റെ ഭാഗമാക്കുന്നതും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ക്രമസമാധാന പ്രശ്നങ്ങള്‍പോലും ഉണ്ടാക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിലവില്‍ സംവിധാനമുണ്ടോ;
(സി)ഇത് കര്‍ശനമായി തടയുന്നതിന് നടപടി സ്വീകരിക്കുമോ?
|
2035 |
വൈക്കം നിയോജകമണ്ഡലത്തിലെ തടി വൈദ്യൂത പോസ്റ്റുകള്‍
ശ്രീ. കെ. അജിത്
(എ)ഇലക്ട്രിക് ലൈന്‍ സ്ഥാപിച്ചിട്ടുള്ള പഴയ തടി വൈദ്യുത പോസ്റ്റുകള്‍ വൈക്കം നിയോജകമണ്ഡലത്തില്‍ അവശേഷിക്കുന്നുണ്ടോ ;
(ബി)വൈക്കം നിയോജകമണ്ഡലത്തില്‍ മാറ്റേണ്ടതായ എത്ര തടി വൈദ്യുത പോസ്റ്റുകള്‍ ഉള്ളതായാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)കോണ്‍ക്രീറ്റ് പോസ്റ്റുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ ?
|
2036 |
ലോഡ്ഷെഡ്ഡിംഗ്
ശ്രീ. റ്റി. വി. രാജേഷ്
(എ)ഇപ്പോള്‍ ലോഡ്ഷെഡിംഗ് നിലവിലുണ്ടോ; ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യം വ്യക്തമാക്കുമോ ;
(ബി)ഒരു മുന്നറിയിപ്പുമില്ലാതെ ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുന്നതിന് എന്താണ് കാരണം; ഇതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്തു നടപടിയാണ് എടുത്തിട്ടുള്ളത് ?
|
2037 |
ലോഡ്ഷെഡ്ഡിംഗ്
ശ്രീ.കെ. അജിത്
(എ)സംസ്ഥാനത്ത് ഇപ്പോള്‍ ലോഡ്ഷെഡ്ഡിംഗ് നിലവിലുണ്ടോ;
(ബി)വൈകിട്ട് 30 മിനിറ്റും 45 മിനിറ്റും വീതം അപ്രഖ്യാപിതമായി ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഓരോ ദിവസവും ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതിന് എത്ര സമയം മുന്‍പാണ് വൈദ്യുതി ബോര്‍ഡിന്‍റെ ആസ്ഥാനത്ത് തീരുമാനം എടുക്കുന്നത്;
(ഡി)വൈദ്യുതി ഭവന്‍ ആസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഇതു സംബന്ധിച്ച് മാദ്ധ്യമങ്ങള്‍ക്ക് അറിവുനല്‍കാനായി ചുമതലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
|
2038 |
ആര്‍.എ.പി.ഡി.ആര്‍.പി.
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ആര്‍.എ.പി.ഡി.ആര്‍.പി പ്രകാരം കാഞ്ഞങ്ങാട് നഗരത്തില്‍ ഭൂമിക്കടിയിലൂടെ കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
(ബി)ഇതിനുള്ള പണി എന്ന് പൂര്‍ത്തീകരിച്ചു; വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയിലൂടെയുള്ള വൈദ്യുതി വിതരണത്തിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
|
2039 |
ആര്‍.എ.പി. ഡി.ആര്‍.പി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)വൈദ്യുതിബോര്‍ഡ് ആര്‍.എ.പി.ഡി. ആര്‍. പി സൂക്ഷിക്കുന്നുണ്ടോ;
(ബി)ഏതെല്ലാം പട്ടണങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത;് ഇതിന്‍റെ സാന്പത്തിക സഹായം ആരെല്ലാമാണ് നല്‍കുന്നത്;
(സി)പദ്ധതി ആരംഭിച്ച വര്‍ഷം എന്നായിരുന്നു;
(ഡി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ എന്നും അതിനുളള മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ടോ ഏന്നും വ്യക്തമാക്കുമോ;
(ഇ)ഈ പദ്ധതി മറ്റുപട്ടണങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2040 |
എറണാകുളം ജില്ലയിലെ ആര്‍.എ.പി.ഡി.ആര്‍.പി.
ശ്രീ. ജോസ് തെറ്റയില്
(എ)ആര്‍.എ.പി.ഡി.ആര്‍.പിയുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞിട്ടും അങ്കമാലി, കാലടി, കറുകുറ്റി പ്രദേശങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കൊച്ചി നഗരപദ്ധിതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് കാരണം വെളിപ്പെടുത്തുമോ;
(ബി)ഈ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
2041 |
ആര്‍.ജി.ജി.വി.വൈ.- അറ്റിങ്ങല്‍
ശ്രീ. ബി. സത്യന്‍
ആര്‍. ജി. ജി. വി. വൈ പ്രകാരം വൈദ്യുത കണക്ഷന്‍ ലഭിക്കുവാന്‍ ആറ്റിങ്ങല്‍ നിയോജക മണ്ധലത്തില്‍ നിന്ന് ഇതിനകം എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ എത്ര പേര്‍ അര്‍ഹരാണെന്നും എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കാനുണ്ടെന്നും പേരും മേല്‍വിലാസവുമുള്‍പ്പെടെ വിശദമാക്കുമോ?
|
2042 |
ആര്‍.ജി.ജി.വി.വൈ-കണ്ണൂര്‍ ജില്ല
ശ്രീ. സി. കൃഷ്ണന്‍
(എ)ആര്‍. ജി. ജി. വി. വൈ പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ എത്ര വീടുകള്‍ ബാക്കിയുണ്ടെന്ന് സെക്ഷന്‍ ഓഫീസ് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
(ബി)പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര പൂതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകര്‍ക്ക് വൈദ്യുതി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടൊ എന്നും വിശദമാക്കാമോ?
|
2043 |
വൈദ്യൂതി കണക്ഷനുള്ള ഫീസ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, എസ്. ശര്‍മ്മ
ശ്രീമതി കെ.കെ. ലതിക
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്
(എ)വൈദ്യൂതി കണക്ഷന്‍ ലഭിക്കുന്നതിന് ഉപഭോക്താവ് വൈദ്യൂതി ബോര്‍ഡില്‍ അടയ്ക്കേണ്ട തുകയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; പ്രസ്തുത ഉത്തരവ് പ്രകാരമുള്ള തുകയടയ്ക്കാതെ ഏതെങ്കിലും വിഭാഗക്കാര്‍ക്ക് വൈദ്യൂതി കണക്ഷന് അര്‍ഹതയുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(ബി)വൈദ്യൂതി കണക്ഷന് സി.ഡി. മാത്രമടച്ച് കാത്തിരിക്കുന്നവര്‍ക്ക് സൌജന്യമായി കണക്ഷന്‍ നല്‍കിയിരുന്നരീതിയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍, വികലാംഗര്‍, ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍, തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന മുന്‍ഗണനയും എടുത്തുകളഞ്ഞുകൊണ്ടുള്ള തീരുമാനം തിരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
|
2044 |
മാവേലിക്കര മണ്ധലത്തിലെ ഗാര്‍ഹിക കണക്ഷനുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ മാവേലിക്കര മണ്ധലത്തില്‍ നല്‍കിയ ഗാര്‍ഹിക കണക്ഷനുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)നിലവില്‍ കണക്ഷന്‍ ലഭ്യമാകുന്നതിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ ഉണ്ടെന്ന് അറിയിക്കുമോ?
|
2045 |
കാസര്‍ഗോഡ് ജില്ലയിലെ
മലയോരമേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയിലെ മലയോരമേഖലകളില്‍ വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
2046 |
കോഴിക്കോട് ജില്ലയിലെ ആര്‍.ജി.ജി.വി.വൈ
ശ്രീ. കെ. ദാസന്‍
(എ)ആര്‍.ജി.ജി.വി.വൈ. പ്രകാരം ഏതെല്ലാം ജില്ലകളില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് വിശദമാക്കുമോ;
(ബി)കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം അപേക്ഷകള്‍ പരിഗണിക്കുന്നതിന് കട്ട് ഓഫ് ഡേറ്റ് നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എന്നാണ് എന്നറിയിക്കുമോ;
(സി)ജില്ലയില്‍ നിലവില്‍ ആര്‍.ജി.ജി.വി.വൈ. പ്രകാരം വൈദ്യൂതി കണക്ഷന്‍ ലഭിക്കുന്നതിനായി ലഭിച്ചിട്ടുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട് എന്നത് നിയോജക മണ്ധലം തിരിച്ച് വ്യക്തമാക്കുമോ;
(ഡി)കൊയിലാണ്ടി മണ്ധലത്തില്‍ തീര്‍പ്പാക്കാന്‍ ബാക്കി നില്‍ക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2047 |
പുതിയ വൈദ്യുതി കണക്ഷനുകള്‍
ശ്രീ. എ. എ. അസീസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷനുള്ള തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നു മുതലാണ് വര്‍ദ്ധന നിലവില്‍ വന്നതെന്ന് വ്യക്തമാക്കുമോ;
(സി)പഴയ തുകയും വര്‍ദ്ധിപ്പിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
|
2048 |
കാസര്‍കോഡ് ജില്ലയിലെ വൈദ്യുത കണക്ഷനുള്ള അപേക്ഷകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോഡ് ജില്ലയില്‍ ഗാര്‍ഹിക വൈദ്യുത കണക്ഷന്‍ ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണത്തിലാണ് തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
2049 |
ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡം
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി.കെ. ബഷീര്‍
,, എം. ഉമ്മര്‍
(എ)വൈദ്യുതി ബോര്‍ഡിനുകീഴില്‍ സെക്ഷന്‍, സബ്ഡിവിഷന്‍, ഡിവിഷന്‍, സര്‍ക്കിള്‍ എന്നിവയുടെ രൂപീകരണത്തിന് പ്രതേ്യകമാനദണ്ഡം നിലവിലുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ബി)പ്രസ്തുത മാനദണ്ഡപ്രകാരമുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പോരായ്മകള്‍ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)നിലവില്‍ എത്ര ഇലക്ട്രിക്കല്‍ സെക്ഷനുകളുണ്ടെന്ന് വ്യക്തമാക്കുമോ; അനുവദിച്ച എത്രയെണ്ണം ഇനിയും പ്രവര്‍ത്തനക്ഷമമാക്കാനുണ്ടെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ ?
|
2050 |
220 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണം
ശ്രീ. എം. ഹംസ
'' പി. റ്റി. എ. റഹീം
'' കെ. കുഞ്ഞിരാമന്‍ (ഉദുമ)
'' എ. എം. ആരിഫ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് 220 കെ.വി. ലൈനുകള്‍ വലിക്കപ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എത്ര ദൂരമാണെന്ന് അറിയിക്കാമോ;
(സി)എത്ര 220 കെ.വി. സബ്സ്റ്റേഷനുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ഥാപിച്ചിട്ടുള്ളത്;
(ഡി)സംസ്ഥാനത്ത് എത്ര 220 കെ.വി. സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്; ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴാണ് ആരംഭിച്ചത്?
|
<<back |
next page>>
|