UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2161

കാരുണ്യ ബെനവലന്‍റ് ഫണ്ടിലൂടെ രോഗികള്‍ക്ക് സഹായം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാരുണ്യ ബെനവലന്‍റ് ഫണ്ടിലൂടെ കാസര്‍ഗോഡ് ജില്ലയിലെ എത്ര രോഗികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ കാരുണ്യ ബെനവലന്‍റ് ഫണ്ടിലൂടെ എത്ര കോടി രൂപ ഇതുരെ ചെലവായിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ തുക അനുവദിച്ച ഹോസ്പിറ്റല്‍ ഏതാണെന്നും വ്യക്തമാക്കാമോ? 

2162

നാഷണല്‍ സേവിങ്സ് സ്കീമിലൂടെ വയനാട് ജില്ലയില്‍ നിന്നും സമാഹരിച്ച തുക 

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം നാഷണല്‍ സേവിങ്സ് സ്കീമിലൂടെ വയനാട് ജില്ലയില്‍ നിന്നും സമാഹരിച്ച തുക എത്രയെന്നു വെളിപ്പെടുത്തുമോ; 

(ബി)ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എത്രകണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ; 

(സി)നാഷണല്‍ സേവിങ്സ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2163

വാണിജ്യ നികുതി പരിഷ്കരണ ശുപാര്‍ശകള്‍ 

ശ്രീ. എ. കെ . ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)വാണിജ്യനികുതി സമയബന്ധിതവും കാര്യക്ഷമവുമായി പിരിച്ചെടുക്കാനുള്ള എന്തൊക്കെ നടപടികളാണ് സ്വീകരിച്ചെതെന്ന് വെളിപ്പെടുത്താമോ ; 

(ബി)വാണിജ്യനികുതി വകുപ്പ് 2012 ജനുവരി 30ന് ധനമന്ത്രാലയത്തിന് നല്‍കിയ നികുതി പരിഷ്കരണ ശുപാര്‍ശകള്‍ അടങ്ങിയ പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

2164

വാണിജ്യനികുതി ചെക്കുപോസ്റ്റുകളില്‍ അഴിമതി 

ശ്രീമതി. കെ.എസ്. സലീഖ 

(എ)സംസ്ഥാനത്തെ വാണിജ്യനികുതി ചെക്ക്പോസ്റ്റുകളില്‍ അഴിമതി കൂടി വരുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

(സി)2013-14, 2014-15 സാന്പത്തികവര്‍ഷം ചെക്ക്പോസ്റ്റുകളിലെ അഴിമതി തടയുവാന്‍ വാണിജ്യനികുതി ഇന്‍റലിജന്‍സ് വിഭാഗം എത്ര പരിശോധനകള്‍ ഏതെല്ലാം ചെക്ക്പോസ്റ്റുകളില്‍ നടത്തി; എത്ര കോടി രൂപയുടെ നികുതി വെട്ടിപ്പ് ഓരോ ചെക്ക്പോസ്റ്റുകളില്‍ നിന്നും കണ്ടെത്തി; വ്യക്തമാക്കുമോ; 

(ഡി)201314 സാന്പത്തിക വര്‍ഷം ചെക്ക്പോസ്റ്റുകളില്‍ നിന്നും നികുതിയിനത്തില്‍ എത്ര തുക പിരിച്ചെടുക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്; എന്ത് തുക പിരിക്കാന്‍ സാധിച്ചു; വ്യക്തമാക്കുമോ; 

(ഇ)2014-15 നടപ്പുവര്‍ഷം ചെക്കുപോസ്റ്റുകളില്‍ നിന്നും എത്ര തുക പിരിച്ചെടുക്കുവാന്‍ ഉദ്ദേശിക്കുന്നു; ആയത് പ്രകാരം 2014 മെയ് 31 വരെ എത്ര തുക പിരിച്ചെടുക്കാന്‍ സാധിച്ചു; 

(എഫ്)ചെക്കുപോസ്റ്റുകളില്‍ നിന്നും നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അഴിമതി, കൂട്ടുനില്‍ക്കല്‍, കൃത്രിമബില്ലുകള്‍ ഉപയോഗിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ നടത്തിയ എത്ര ഉദേ്യാഗസ്ഥരുടെ പേരില്‍ 2013-14 സാന്പത്തികവര്‍ഷം, 2014-15 നടപ്പുവര്‍ഷം നാളിതുവരെയും എപ്രകാരമുള്ള നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2165

വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളുടെ നവീകരണം 

ശ്രീമതി. കെ. എസ്. സലീഖ

(എ)സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളുടെ എണ്ണം എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിനായി ഈ സര്‍ക്കാര്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(സി)വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളുള്ള പലയിടങ്ങളിലും ഊടുവഴികളിലൂടെ വ്യാജമദ്യം, സ്പിരിറ്റ്, മയക്കുമരുന്ന്, കാലികള്‍, കോഴികള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നിവ കടത്തുന്നത് വാണിജ്യ നികുതി അനേ്വഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടോ; കടത്തലിന് ഉപയോഗിക്കുന്ന ഊടുവഴികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ; 

(ഡി)ഇത്തരം കടത്തലില്‍ പിടിക്കപ്പെട്ട എത്ര തുകയുടെ നികുതി തുക സര്‍ക്കാരിന് 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഇ)ഇത്തരം കടത്തലുകള്‍ നിയന്ത്രിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(എഫ്)ചെക്ക് പോസ്റ്റുകളില്‍ നിന്നല്ലാതെ വാണിജ്യ നികുതി അനേ്വഷണ വിഭാഗം 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ കണ്ടെത്തിയ നികുതി വെട്ടിപ്പുവഴി ലഭിച്ച പിഴ തുക എത്രയെന്ന് വ്യക്തമാക്കുമോ ?

2166

ചെക്ക് പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ സംവിധാനം 

ശ്രീ. വി.ഡി. സതീശന്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍

(എ)സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)നികുതി വരുമാനം വര്‍ദ്ധിപ്പിക്കുവാനും ചെക്ക്പോസ്റ്റുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും എന്തെല്ലാം സൌകര്യങ്ങള്‍ പ്രസ്തുത സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്തെ എല്ലാ ചെക്ക്പോസ്റ്റുകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

2167

2013-14 ലെ വില്പന നികുതി വരുമാനം 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)സംസ്ഥാനത്ത് 2013-14 സാന്പത്തിക വര്‍ഷത്തില്‍ വില്പ നികുതിയിനത്തില്‍ ഏറ്റവുമധികം തുക ലഭിച്ചത് ഏത് മേഖലയില്‍ നിന്നാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇത് എത്ര കോടി രൂപയാണ് എന്ന് വെളിപ്പെടുത്താമോ;

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ വില്പന നികുതിയിനത്തില്‍ ആകെ ലഭിച്ച തുക വ്യക്തമാക്കാമോ?

2168

അനധിക്യത കോഴിക്കടത്ത് തടയുന്നതിന് നടപടി 

ശ്രീ.കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയിലെ ചെക്ക് പോസ്റ്റുകളിലുടെയുള്ള അനധികൃത കോഴിക്കടത്ത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)വ്യാപകമായി കോഴി കള്ളക്കടത്ത് നടത്തുന്ന വിവരം വകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ കഴിയാതെ വരുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ?

2169

ചില്ലറ നാണയങ്ങള്‍ക്ക് നേരിടുന്ന ക്ഷാമം 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് ചില്ലറ നാണയങ്ങള്‍ക്ക് നേരിടുന്ന ക്ഷാമം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്ത് നിന്നും ചില്ലറ നാണയങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ആഭരണ നിര്‍മ്മാണത്തിനായി കടത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് അനേ്വഷണം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)ഇത്തരം പ്രവണതകള്‍ ഫലപ്രദമായി തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2170

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍ 

ശ്രീമതി കെ.കെ. ലതിക

(എ)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ട്രഷറി ഇതര ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ ഏതെല്ലാം കാര്യങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നതെന്നും പലിശ നിരക്ക് എത്രയെന്നും വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സ്ഥപനങ്ങളില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2171

ട്രഷറികളില്‍ സേവനാവകാശ നിയമം 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
'' പാലോട് രവി 
'' വി. ഡി. സതീശന്‍ 
'' സി. പി. മുഹമ്മദ്

(എ)ട്രഷറികളില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)എന്തെല്ലാം സേവനങ്ങളാണ് ഇത് മുഖേന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഇത് സംബന്ധിച്ച് എന്തെല്ലാം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2172

കൊപ്പത്ത് സബ് ട്രഷറി ആരംഭിക്കുന്നതിനുള്ള നടപടി 

ശ്രീ. സി. പി. മുഹമ്മദ്

(എ)പട്ടാന്പി മണ്ധലത്തിലെ കൊപ്പത്ത് ഒരു സബ് ട്രഷറി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)കൊപ്പം, തിരുവേഗപ്പുറ, വിളയൂര്‍, കുലുക്കല്ലൂര്‍ എന്നീ നാലു പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രസ്തുത ട്രഷറി എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

2173

പാവറട്ടിയില്‍ സബ് ട്രഷറി ആരംഭിക്കുവാന്‍ നടപടി 

ശ്രീ.പി.എ. മാധവന്‍

(എ)മണലൂര്‍ നിയോജക മണ്ഡലത്തിലെ പാവറട്ടിയില്‍ സബ് ട്രഷറി അനുവദിച്ചിട്ടുണ്ടോ; 
(ബി)പ്രസ്തുത ട്രഷറി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2174

ലോട്ടറി നറുക്കെടുപ്പിന് നൂതന മാര്‍ഗ്ഗം 

ശ്രീ. കെ. മുരളീധരന്‍ 
,, സണ്ണി ജോസഫ് 
,, പി.എ. മാധവന്‍ 
,, വര്‍ക്കല കഹാര്‍

(എ)ലോട്ടറി നറുക്കെടുപ്പിന് യന്ത്രം ഉപയോഗിക്കുന്ന രീതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)ആയതിന്‍റെ സവിശേഷതകള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;

(സി)ഏതെല്ലാം പൊതുമേഖലാസ്ഥാപനങ്ങളാണ് ഇതിനുവേണ്ടി സഹകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ; 

(ഡി)ആയതിന്‍റെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഇ)നറുക്കെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം നല്‍കുമോ; വ്യക്തമാക്കാമോ?

2175

ലോട്ടറി വകുപ്പിലെ ഇ-പെയ്മെന്‍റ് സംവിധാനം 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, പാലോട് രവി 
,, വി. ഡി. സതീശന്‍ 
,, പി. എ. മാധവന്‍ 

(എ) ലോട്ടറി വകുപ്പില്‍ ഇ-പെയ്മെന്‍റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം സൌകര്യങ്ങളാണ് ലോട്ടറി ഏജന്‍റുമാര്‍ക്ക് പ്രസ്തുത സംവിധാനം വഴി ലഭിക്കുന്നത്; 

(സി) ഏതെല്ലാം ബാങ്കുകളാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്; വിശദമാക്കാമോ; 

(ഡി) എല്ലാ ജില്ലകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2176

ലോട്ടറി ടിക്കറ്റുകളുടെ വില വര്‍ദ്ധനവ് 

 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. വി. ശശി 
,, മുല്ലക്കര രത്നാകരന്‍

(എ)സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്പനയുളള ലോട്ടറികള്‍ ഏതെല്ലാം, ഈ ലോട്ടറി ടിക്കറ്റുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ നിലവിലുണ്ടായിരുന്ന വിലയും വര്‍ദ്ധിപ്പിച്ച വിലയും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ; 

(ബി)ലോട്ടറി ടിക്കറ്റുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ലോട്ടറി ടിക്കറ്റുകളില്‍ ഷഫ്ളിംഗ് സന്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ സന്പ്രദായത്തിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; 

(ഡി)വില വര്‍ദ്ധനയും ഷഫ്ളിംഗ് സന്പ്രദായവും അശാസ്ത്രീയമായ പരിഷ്കാരവും മൂലം ലോട്ടറി ടിക്കറ്റ് കെട്ടികിടക്കുന്നുണ്ടോ?

2177

ഭാഗ്യക്കുറി വില്പന - പുതിയ മാനദണ്ഡങ്ങള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്തെ ഭാഗ്യക്കുറി വില്പന സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ; 

(ബി)ഭാഗ്യക്കുറി ടിക്കറ്റിന്‍റെ വിലയില്‍ കുറവു വരുത്തുവാന്‍ തയ്യാറാകുമോ ;

(സി)ഭാഗ്യക്കുറി നറുക്കെടുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

2178

കെ.എസ്.എഫ്.ഇ. ശാഖകളുടെ വിപുലീകരണം 

ശ്രീ. ബെന്നി ബെഹനാന്‍ 
,, കെ. അച്ചുതന്‍ 
,, ആര്‍. സെവല്‍രാജ് 
,, പി. എ. മാധവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ.എസ്.എഫ്.ഇ.യുടെ എത്ര പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു ; 

(ബി)നിലവില്‍ ലാഭത്തിലല്ലാത്ത എത്ര ബ്രാഞ്ചുകള്‍ നിലവിലുണ്ട് ; 

(സി)പുതിയ റീജിയണല്‍ ഓഫീസും സോണല്‍ ഓഫീസുകളും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എത്ര എണ്ണം ; 

(ഡി)ഇതിനായി വേണ്ടി വരുന്ന അധിക ചെലവ് എത്രയാണ് ?

2179

കെ.എസ്.എഫ്.ഇ അമിത പലിശ ഈടാക്കുന്നുവെന്ന പരാതി 

ശ്രീ.വി. ശിവന്‍കുട്ടി

കെ.എസ്.എഫ്.ഇ യുടെ വായ്പാപദ്ധതികളില്‍ ഇടപാടുകാരില്‍ നിന്ന് ബ്ളേഡു പലിശ ഈടാക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പു കണ്ടെത്തി ബോധ്യപ്പെട്ട സ്ഥിതിക്ക്, ടി വായ്പ പദ്ധതികളെ സംബന്ധിച്ചും കെ.എസ്.എഫ്.ഇയുടെ ആകെ പ്രവര്‍ത്തനത്തെകുറിച്ചും ആഭ്യന്തരവകുപ്പിന്‍റെ ""ഓപ്പറേഷന്‍ കുബേര''- എന്ന അനേ്വഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ അനേ്വഷണം നടത്താന്‍ ധനവകുപ്പ് ശുപാര്‍ശ ചെയ്യുമോ?

2180

കെ.എസ്.എഫ്.ഇ യുടെ ലാഭം 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)കെ.എസ്.എഫ്.ഇ. ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന മൂലധനം എത്ര കോടിയായിരുന്നു;

(ബി)കെ.എസ്.എഫ്.ഇ യുടെ നിലവിലുള്ള ആസ്തി എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ;

(സി)2013-14 വര്‍ഷത്തിലെ ആകെ ലാഭം എത്ര കോടി രൂപയാണെന്ന് വെളിപ്പെടുത്താമോ?

2181

കെ.എസ്.എഫ്.ഇ. സെന്‍ട്രല്‍ എക്സൈസ് വകുപ്പിന് പിഴയൊടുക്കുന്നതിലേയ്ക്ക് നയിച്ച സാഹചര്യം 

ശ്രീ. ബെന്നി ബെഹനാന്‍

(എ)2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ "കെ,എസ്.എഫ്.ഇ' യുടെ കണക്കുകളില്‍ പിശക് വന്നതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ എക്സൈസ്ന് കെ.എസ്.എഫ്.ഇ എത്ര രൂപയാണ് അടയ്ക്കേണ്ടി വന്നത്; 

(ബി)ഈ തുക നഷ്ടപ്പെട്ടതിന് ഉത്തരവാദികളായവരെക്കുറിച്ച് ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് വിശദമായി അന്വേഷിച്ചിട്ടുണ്ടോ; ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ; 

(സി)എത്ര തുക നഷ്ടപ്പെട്ടുവെന്നും, ഏത് ഏജന്‍സിയാണ് അന്വേഷിച്ചത് എന്നുമുള്ളതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

2182

ചിട്ടി ബിസിനസിലെ പോരായ്മകള്‍ 

ശ്രീ. ബെന്നി ബെഹനാന്‍ 
,, എ.റ്റി. ജോര്‍ജ് 
,, വി.പി. സജീന്ദ്രന്‍ 
,, എം.പി. വിന്‍സെന്‍റ് 

(എ)കെ.എസ്.എഫ്.ഇ.ക്ക് ആകെ എത്ര കോടിയുടെ ചിട്ടി ബിസിനസ് നിലവിലുണ്ട്;

(ബി)ഈ ചിട്ടികളില്‍ ആളില്ലാതെ രജിസ്റ്റര്‍ ചെയ്ത ചിട്ടി നന്പരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എല്ലാ ബ്രാഞ്ചുകളിലും കൂടി എത്ര തുക ഉണ്ട്; 

(ഡി)നിലവിലെ കേന്ദ്ര ചിട്ടി നിയമപ്രകാരം ഇത്തരം ചിട്ടികള്‍ നടത്തുവാന്‍ നിയമം അനുവദിക്കുന്നുണ്ടോ?

2183

ചിട്ടി കന്പനി ആക്്ട് പ്രകാരം പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. എം. ചന്ദ്രന്‍

(എ)ചിട്ടി കന്പനി ആക്്ട് പ്രകാരം പാലക്കാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം എത്ര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു;

(ബി)ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ടോ; 

(സി)കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ എത്ര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി; 

(ഡി)പരിശോധനാറിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടി എന്തൊക്കെയെന്നു വ്യക്തമാക്കുമോ?

2184

ജനങ്ങളെ ബ്ലേഡ് മാഫിയയില്‍ നിന്ന് സംരക്ഷിക്കുന്നതിന് നടപടി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
ശ്രീമതി. പി. അയിഷാ പോറ്റി 
ശ്രീ. എം. ചന്ദ്രന്‍ 

(എ)മണി ലെന്‍റേഴ്സ് ആക്ട് പ്രാവര്‍ത്തികമായിട്ടുള്ള സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ബ്ലേഡ് മാഫിയകളില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന ദുരനുഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ജനങ്ങളെ ബ്ലേഡ് മാഫിയയില്‍ നിന്നും സംരക്ഷിക്കുന്നതിന് ആക്ട് പ്രകാരം എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

2185

മണി ലെന്‍റേഴ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍ 
'' കെ. രാജു 
'' ജി.എസ്. ജയലാല്‍ 
'' ഇ.കെ. വിജയന്‍

(എ)സംസ്ഥാനത്ത് മണി ലെന്‍റേഴ്സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എത്ര സ്ഥാപനങ്ങളുണ്ട്;

(ബി)അനധികൃതമായി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)മിതമായ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം വായ്പകള്‍ക്ക് ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ടോ; 

(ഡി)നിയമാനുസ്യതം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ചട്ടപ്രകാരമുള്ള പലിശ മാത്രമാണ് ഈടാക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

2186

ചട്ടങ്ങള്‍ പാലിക്കാത്ത പണമിടപാട് സ്ഥാപനങ്ങള്‍ 

ശ്രീ. കെ. രാജു

(എ) സ്വര്‍ണ്ണപ്പണയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കല്ലാത്ത പണമിടപാട് സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(സി) ഇത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; 

(ഡി) ബാങ്കല്ലാത്ത പണമിടപാട് സ്ഥാപനങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?

2187

കെ.എസ്.എഫ്.ഇ. കോ-ഓപ്പറേറ്റിവ് സൊസൈറ്റി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി 

ശ്രീ. ബെന്നി ബെഹനാന്‍

കെ.എസ്.എഫ്.ഇ. കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ കെ.എസ്.എഫ്.ഇ - എം.ഡി. ക്ക് കത്ത് നല്‍കിയിട്ടുണ്ടോ; അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു; വിശദാംശം വെളിപ്പെടുത്താമോ;

2188

കെ.എസ്.എഫ്.ഇ. യുടെ തിരുവല്ല ബ്രാഞ്ചില്‍ നടന്ന ഡോര്‍ കളക്ഷന്‍ തട്ടിപ്പ് 

ശ്രീ. ബെന്നി ബെഹനാന്‍

(എ)കെ.എസ്.എഫ്.ഇ. യുടെ തിരുവല്ല ബ്രാഞ്ചില്‍ നടന്ന ഡോര്‍ കളക്ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്;

(ബി)നഷ്ടപ്പെട്ട തുകയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഇതന്വേഷിച്ച സബ്കമ്മറ്റി ഇതിന് ഉത്തിരവാദിയായി കണ്ടെത്തിയ അന്നത്തെ ജനറല്‍ മാനേജര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്?

2189

കെ.എസ്.എഫ്.ഇ ചട്ടങ്ങളില്‍ ഇളവ് 

ശ്രീമതി കെ.എസ്. സലീഖ

(എ)കെ.എസ്.എഫ്.ഇ ബ്ലേഡ് കന്പനിപോലെ പ്രവര്‍ത്തിക്കുന്നതുമൂലം പൊതുജനങ്ങള്‍ ചിട്ടികള്‍ക്കും, ലോണ്‍ സന്പാദനത്തിനും സ്വകാര്യ സാന്പത്തിക സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ധനവകുപ്പ് തയ്യാറാകുമോ; വ്യക്തമാക്കുമോ; 

(സി)കെ.എസ്.എഫ്.ഇ യുടെ ചൂഷണത്തില്‍ നിന്നും രക്ഷതേടി 2013-14 സാന്പത്തിക വര്‍ഷം എത്ര പരാതിക്കാര്‍ സംസ്ഥാനത്തെ വിവിധ കോടതികളെ സമീപിച്ചിട്ടുണ്ട്; എത്ര കേസ്സുകളില്‍ കെ.എസ്.എഫ്.ഇ പ്രതിയായിട്ടുണ്ട്; ഏതെങ്കിലും കേസ്സുകളില്‍ കോടതി വിധി വന്നിട്ടുണ്ടോ; കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ ; 

(ഡി)ഉപഭോക്താക്കളില്‍ നിന്നും മുതലിനെക്കാള്‍ കൂടുതല്‍ പലിശ ഈടാക്കാന്‍ പാടില്ലയെന്ന കോടതിവിധി കെ.എസ്.എഫ്.ഇ യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)സഹകരണ വകുപ്പില്‍ പ്രസ്തുത വിധി പാലിച്ച് നടപടിക്രമങ്ങള്‍ നടത്തുന്നതുപോലെ കെ.എസ്.എഫ്.ഇ യുടെ കാര്യത്തിലും കൊണ്ടുവരുവാന്‍ നടപടി സ്വീകരിക്കുമോ; 

(എഫ്)കെ.എസ്.എഫ്.ഇ ഉപഭോക്താക്കളില്‍ നിന്നും മുതലിനെക്കാള്‍ കൂടുതല്‍ പലിശയായി ഈടാക്കുന്നത് തടയുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ; 

(ഇി)ഇതിനായി കെ.എസ്.എഫ്.ഇ യുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ധനവകുപ്പ് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?

2190

സംസ്ഥാനത്ത് നിലവിലുള്ളതും പ്രയോഗത്തിലില്ലാത്തതുമായ നിയമങ്ങള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്ത് നിലവിലുള്ളതും പ്രയോഗത്തിലില്ലാത്തതുമായ ഏതൊക്കെ നിയമങ്ങളുണ്ടെന്ന് വിശദമാക്കുമോ ; 

(ബി)നിയമനിര്‍മ്മാണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചട്ടങ്ങള്‍ നിര്‍മ്മിക്കാത്തതു കാരണം ചില നിയമങ്ങള്‍ പ്രയോഗത്തിലില്ലയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)നിയമനിര്‍മ്മാണം നടന്ന് 20 വര്‍ഷം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാത്ത എത്ര നിയമങ്ങളുണ്ട് എന്നും അവ ഏതൊക്കെയാണെന്നും ഇതിന് കാരണമെന്താണെന്നും വ്യക്തമാക്കുമോ ?

2191

കേന്ദ്ര നിയമങ്ങള്‍ക്ക് മലയാളത്തില്‍ തര്‍ജ്ജമ 

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്ത് നിയമ വകുപ്പ് ഏതെല്ലാം കേന്ദ്രനിയമങ്ങളാണ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പുറത്തിറക്കിയിട്ടുള്ളത് ; 

(ബി)ഏതെല്ലാം നിയമങ്ങള്‍ ബൈലിംഗ്വല്‍ ആയി പുറത്തിറക്കിയിട്ടുണ്ട് ; 

(സി)ഏതെല്ലാം നിയമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

2192

ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം 

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടിയില്‍ ക്വിറ്റ് ഇന്ത്യാ സമരചരിത്രബന്ധമുള്ള ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണിയുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷ (നം.12842/ഇ3/2013/നി.വ.)യില്‍ നിയമവകുപ്പില്‍ തുടര്‍ന്നുവരുന്ന നടപടികള്‍ വിശദമാക്കാമോ?

2193

"എല്ലാവര്‍ക്കും വീട്' പദ്ധതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍ 
,, വി.ഡി.സതീശന്‍ 
,, അന്‍വര്‍ സാദത്ത് 

(എ)സംസ്ഥാനത്ത് മിഷന്‍ 676-ല്‍ ഉള്‍പ്പടുത്തി "എല്ലാവര്‍ക്കും വീട്' എന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്;

(ഡി)പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

2194

സംസ്ഥാനത്ത് നിലവിലുള്ള ഭവനപദ്ധതികള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)ഏതെല്ലാം ഭവനപദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത് ; വിശദവിവരങ്ങള്‍ നല്കുമോ ; 

(ബി)2013-2014 സാന്പത്തിക വര്‍ഷം ടി പദ്ധതികളിലായി എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അനുവദിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്;പദ്ധതികള്‍ തിരിച്ചുള്ള വിശദാംശം നല്‍കുമോ; 

(സി)ടി പദ്ധതിയില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് മുടക്കം വന്നിട്ടുണ്ടെന്നുള്ള വിവരം നല്കുമോ ; 

(ഡി)ഓരോ പദ്ധതികള്‍ക്കുമായി എത്ര തുക വീതം കഴിഞ്ഞ സാന്പത്തിക വര്‍ഷം അനുവദിച്ചുവെന്നുള്ള വിശദാംശം നല്കുമോ ?

2195

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)നിര്‍ദ്ധനരായ ഭവനരഹിതര്‍ക്കുവേണ്ടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കിയിരുന്ന ഭവനനിര്‍മ്മാണ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഇതില്‍ ഓരോപദ്ധതിയിലും വായ്പ തുക തിരിച്ചടവില്‍ കുടിശ്ശികക്കാരായി എത്ര പേരുണ്ടെന്ന് പറയാമോ;

(സി)സാന്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ളവരുടെയും വായ്പാ കുടിശ്ശിക എഴുതിത്തള്ളാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2196

സാഫല്യം ഭവനപദ്ധതി 

ശ്രീ. സി.കെ. സദാശിവന്‍

(എ)സാഫല്യം ഭവനപദ്ധതി പ്രകാരം ഇതുവരെ എത്രവീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്;

(ബി)കായംകുളം മണ്ഡലത്തിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തില്‍ പദ്ധതി പ്രകാരം എത്ര വീടുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;

(സി)ഇതിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

2197

സന്പൂര്‍ണ്ണപാര്‍പ്പിട പദ്ധതി 

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് എല്ലാപേര്‍ക്കും സ്വന്തമായി വീടു ലഭ്യമാക്കാന്‍ സന്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

2198

ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കുള്ള ഭവനപദ്ധതികള്‍ 

ശ്രീ. ഇ.കെ. വിജയന്‍

(എ)സംസ്ഥാനത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി നിലവിലുള്ള ഭവന പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ;

(ബി)ഓരോ പദ്ധതിക്കും അനുവദിച്ചിരിക്കുന്ന തുക വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതികളുടെ ഗുണഭോക്താവാകുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ഏതെല്ലാമാണ്; വിശദാംശം നല്‍കുമോ; 

(ഡി)ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കായി ഭവന നിര്‍മ്മാണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുമോ; വിശദാംശം നല്‍കുമോ?

2199

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഹൌസിംഗ് ലോണ്‍ അധികതുകയുടെ പരിധി 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം (2013-2014)ല്‍ എത്ര ജീവനക്കാര്‍ക്ക് ഹൌസിംഗ് ലോണ്‍ അനുവദിച്ചിട്ടുണ്ട്; ഈ ഇനത്തില്‍ വിതരണം ചെയ്ത തുകയുടെ വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി)ലഭിച്ച വായ്പയില്‍ അധികമായി വേണ്ടി വരുന്ന തുകയ്ക്ക് വായ്പാപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ മാനദണ്ധം വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ അധികതുക വായ്പ അനുവദിച്ചവരുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ?

2200

ഭവന നിര്‍മ്മാണ വകുപ്പിന്‍റെ പ്രോജക്ടുകള്‍ 

ശ്രീ.കെ.കെ. നാരായണന്‍

(എ)ഭവന നിര്‍മ്മാണ വകുപ്പിന് കീഴില്‍ ഏതൊക്കെ സ്ഥലങ്ങള്‍ ഉണ്ട് എന്ന് വെളിപ്പെടുത്താമോ; 

(ബി)ഏതൊക്കെ സ്ഥലങ്ങളില്‍ പ്രോജക്ടുകള്‍ നിലവിലുണ്ട് എന്നും ഏതൊക്കെ സ്ഥലങ്ങള്‍ ഒന്നും ചെയ്യാതെ കിടക്കുന്നുണ്ട് എന്നും വ്യക്തമാക്കാമോ; 

(സി)നിലവിലുള്ള പ്രോജക്ടുകളില്‍ എത്ര വീടുകള്‍/ഫ്ളാറ്റുകള്‍ വില്‍പ്പന നടത്താന്‍ ബാക്കി ഉണ്ട് എന്നും ഇത് എവിടെയൊക്കെയാണെന്നും വിശദമാക്കാമോ ?

2201

ചാലക്കുടി ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തീറാധാരം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)30 വര്‍ഷങ്ങള്‍ക്ക് മുന്പ് ഹൌസിംഗ് ബോര്‍ഡിനു കീഴില്‍ ചാലക്കുടി ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തീറാധാരം ഇനിയും നല്‍കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എല്‍.എ.ആര്‍ കേസ്സുകള്‍ തീര്‍ന്ന സാഹചര്യത്തില്‍ തീറാധാരങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഇനിയും നിലനില്ക്കുന്നുണ്ടോ ; 

(സി)തടസ്സങ്ങള്‍ നീക്കി തീറാധാരം എന്നേക്ക് നല്‍കുവാന്‍ സാധിക്കും എന്നറിയിക്കാമോ ?

2202

പ്രവാസി നിക്ഷേപം 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)പ്രവാസികളില്‍ നിന്നും 2012-2013, 2013-14 സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തേയ്ക്ക് എത്ര കോടി രൂപ വന്നെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രവാസി നിക്ഷേപം സംസ്ഥാനത്തിനു പ്രയോജനകരമായി ഉപയുക്തമാക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ?

2203

ശ്രീ. കെ. കേളപ്പന് സ്മാരകം 

ശ്രീ. കെ. ദാസന്‍

(എ)കേരള ഗാന്ധി ശ്രീ. കെ. കേളപ്പന് അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ സ്മാരകം പണിയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട നിവേദനത്തില്‍ ഗ്രാമവികസന വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിലേക്ക് നല്കിയ അപേക്ഷയില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദീകരിക്കാമോ ; 

(ബി)കേളപ്പജിക്ക് സ്മാരകം പണിയുന്നതിന് ഫണ്ട് വകയിരുത്തുമോ ; വ്യക്തമാക്കാമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.