|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2114
|
നടപ്പിലാക്കിയിട്ടില്ലാത്ത ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഈ സര്‍ക്കാരിന്‍റെ ഇതുവരെയുള്ള ബഡ്ജറ്റ് പ്രസംഗങ്ങളിലെ നിര്‍ദ്ദേശങ്ങളില്‍ നാളിതുവരെ നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് സാന്പത്തിക വര്‍ഷം തിരിച്ച് വിശദമാക്കുമോ;
(ബി)ഓരോ വര്‍ഷവും അവതരിപ്പിച്ച ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എത്രയായിരുന്നു; നടപ്പിലാക്കാന്‍ സാധിക്കാതെ വന്നവ എത്രയായിരുന്നു. ഏതൊക്കെ;
(സി)ബഡ്ജറ്റ് നിര്‍ദ്ദേശം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയല്ലാതെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നവ എത്ര; ഏതൊക്കെ ?
|
2115 |
വികസനത്തിനാവശ്യമായ വിഭവസമാഹരണം
ശ്രീ. എം. എ. ബേബി
,, പി. ശ്രീരാമകൃഷ്ണന്‍
,, പി. റ്റി. എ. റഹീം
,, ബാബു എം. പാലിശ്ശേരി
(എ)വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആവശ്യമായ വിഭവ സമാഹരണം സാധ്യമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(സി)അധികവിഭവസമാഹരണത്തിനുള്ള എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്; വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളിന്മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
2116 |
2013-14 ലെ ബഡ്ജറ്റ് അലോട്ട്മെന്‍റ് പ്ലാന്‍
ശ്രീ. എം. ഹംസ
(2013-14)-ലെ ബഡ്ജറ്റ് അലോട്ട്മെന്‍റ് ഇനത്തില്‍ ഏറ്റവും കുറവ് തുക ചെലവഴിച്ച വകുപ്പുകള്‍ ഏതെല്ലാം;ചെലവഴിക്കാന്‍ ബാക്കി എത്ര; വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കാമോ?
|
2117 |
റവന്യൂ വരുമാനം
ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)സംസ്ഥാനത്ത് കഴിഞ്ഞ സാന്പത്തിക വര്‍ഷം റവന്യൂ വരുമാനം ഏറ്റവും കുറവ് ഉണ്ടായത് ഏത് ഇനത്തിലാണ്;
(ബി)റവന്യൂ വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്തെന്നു വ്യക്തമാക്കാമോ?
|
2118 |
റവന്യൂ ചെലവും ശന്പളവും പെന്‍ഷനും
ശ്രീ. ജി. സുധാകരന്‍
2013-14 ലെ മൊത്തം റവന്യൂ ചെലവിന്‍റെ എത്ര ശതമാനമാണ് ശന്പളത്തിനും പെന്‍ഷനും വേണ്ടി വരുന്നത്;വ്യക്തമാക്കാമോ?
|
2119 |
നികുതി കുടിശ്ശിക
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്തിന്‍റെ 2013-14 വര്‍ഷത്തെ പൊതുകടം എത്രയാണെന്നും ഒരു വര്‍ഷം കൊണ്ട് എത്ര കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)നിലവില്‍ എത്ര കോടി രൂപയുടെ നികുതി-റവന്യൂ കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ നികതി -റവന്യൂ കുടിശ്ശികയുള്ള എത്ര വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റേ അനുവദിച്ചിട്ടുണ്ടെന്നും അത് ആര്‍ക്കൊക്കെയാണെന്നും വിശദാംശം ലഭ്യമാക്കുമോ;
(ഡി)ഈ കുടിശ്ശികയില്‍ ഇതുവരെ എത്ര കോടി പിരിച്ചെടുത്തുവെന്ന് വ്യക്തമാക്കുമോ;
(ഇ)10 ലക്ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശികയുള്ള വ്യക്തികള്‍ സ്ഥാപനങ്ങള്‍ ഇവ ഏതെന്ന് വ്യക്തമാക്കുമോ?
|
2120 |
2013-14-ലെ നികുതി ചോര്‍ച്ച
ശ്രീ.കെ.വി.വിജയദാസ്
(എ)2013-14 വര്‍ഷത്തില്‍ വിവിധ ഇനങ്ങളിലായി ഉണ്ടായ നികുതി ചോര്‍ച്ച എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)ചെക്ക് പോസ്റ്റുകളില്‍ ടി കാലയളവില്‍ നികുതി വരുമാനത്തില്‍ കുറവ് വന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ടോ?
|
2121 |
സംസ്ഥാനത്തിന്‍റെ ധനസ്ഥിതി
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്തിന്‍റെ ധനസ്ഥിതി തൃപ്തികരമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;
(ബി)നടപ്പു സാന്പത്തികവര്‍ഷം സംസ്ഥാനത്ത് ഒരു സാന്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടോ;
(സി)നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുളളതെന്ന് വെളിപ്പെടുത്തുമോ?
|
2122 |
പ്രതേ്യക സാന്പത്തിക സഹായം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ശ്രീമതി. പി. അയിഷാ പോറ്റി
ശ്രീ. ബി.ഡി. ദേവസ്സി
ഡോ. ടി.എം. തോമസ് ഐസക്
(എ)പ്രതേ്യക സാന്പത്തിക സഹായം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുയുണ്ടായിട്ടുണ്ടോ;
(ബി)ഈ സര്‍ക്കാര്‍ ഏതെല്ലാം ഘട്ടങ്ങളില്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കായി എത്ര കോടി വീതം സാന്പത്തിക സഹായത്തിനായി കേന്ദ്രത്തോട് അഭ്യര്‍ത്ഥന നടത്തുകയുണ്ടായി; അവ വിശദമാക്കാമോ; എത്ര കോടി വീതം അനുവദിച്ചു കിട്ടുകയുണ്ടായി;
(സി)എഴുതി തള്ളുന്നതിനായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഏതൊക്കെ തുകയായിരുന്നു; എതെല്ലാം എഴുതി തള്ളുകയുണ്ടായി;
(ഡി)സംയോജിത റോഡ് വികസനത്തിനായി 500 മില്യന്‍ യ.എസ്. ഡോളറിന്‍റെ എ.ഡി.ബി ധനസഹായം അനുവദിക്കുകയുണ്ടായോ;
(ഇ)കൊച്ചി മെട്രോയ്ക്ക് ആവശ്യപ്പെട്ടത് എത്ര; കിട്ടിയത് എത്ര;
(എഫ്)പവര്‍ ഹൌസുകളുടെ നവീകരണത്തിനായി ആവശ്യപ്പെട്ടത് എത്ര; കിട്ടിയത് എത്ര?
|
2123 |
സംസ്ഥാനത്തിന്‍റെ കടം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)2014 മേയ് 31 വരെ സംസ്ഥാനത്തിന്‍റെ മൊത്തം കടം എത്രയാണെന്ന് വിശദമാക്കുമോ;
(ബി)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി വാര്‍ഷിക കടവര്‍ദ്ധന നിരക്ക് എത്രയാണെന്ന് വര്‍ഷം തിരിച്ച് വിശദമാക്കുമോ ?
|
2124 |
സംസ്ഥാനത്തിന്‍റെ കടം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
നിലവിലുളള മൊത്തം കടം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ ഉണ്ടായിരുന്ന കടത്തിന്‍റെ എത്ര ശതമാനമാണെന്ന് വിശദമാക്കാമോ?
|
2125 |
റവന്യൂ കമ്മി
ശ്രീമതി കെ. എസ്. സലീഖ
(എ)2013-14 സാന്പത്തിക വര്‍ഷം റവന്യൂ കമ്മി കുത്തനെ ഉയര്‍ന്നത് ധനവകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇത് ആഭ്യന്തര ഉല്പാദനത്തിന്‍റെ എത്ര ശതമാനമായി;
(സി)ഇത് എത്ര കോടി രൂപ; ഇത് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ എത്ര കൂടുതല്‍; വ്യക്തമാക്കുമോ;
(ഡി)ടി വര്‍ഷം നികുതി വരുമാനത്തില്‍ ലഭിച്ച ആകെ തുക എത്ര; പ്രതീക്ഷിച്ച നികുതി വരുമാനം എത്രയായിരുന്നു; എത്ര കോടി രൂപയുടെ കുറവാണ് വന്നിട്ടുള്ളത്; വ്യക്തമാക്കുമോ;
(ഇ)നികുതി വരുമാനം കുറഞ്ഞതാണ് റവന്യൂ കമ്മി ഉയരാന്‍ കാരണമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ 2014-15 നടപ്പുവര്‍ഷം ഇത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
2126 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് 2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനക്ഷേമപദ്ധതികള്‍ക്കായി വകയിരുത്തിയ തുക എത്രയാണെന്നും ഇതില്‍ എത്ര തുക അനുവദിച്ചുവെന്നും പറയാമോ;
(ബി)അനുവദിച്ച തുക മുഴുവന്‍ ഈ സ്ഥാപനങ്ങള്‍ ചെലവഴിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പറയാമോ?
|
2127 |
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതം
ശ്രീ. വി. ശിവന്‍കുട്ടി
,, സാജു പോള്‍
,, എ. പ്രദീപ്കുമാര്‍
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന് വേണ്ട സംസ്ഥാന വിഹിതം നല്‍കാത്തതിന്‍റെ പേരില്‍ പദ്ധതി നടത്തിപ്പ് അവതാളത്തിലായിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ സംസ്ഥാന വിഹിതം നല്‍കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ സംസ്ഥാനവിഹിതം നല്‍കാന്‍ കഴിയാത്ത സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
(ഡി)ഇതുമൂലം കേന്ദ്ര പദ്ധതികളിലെ അടുത്ത വിഹിതം ലഭിക്കുന്നതിന് സാധിക്കാതെ വരുമോ; വിശദാംശം വ്യക്തമാക്കുമോ ?
|
2128 |
സംസ്ഥാനത്ത് നപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. എം. ഹംസ
(എ)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഓരോന്നിനുമായി വകയിരുത്തിയ തുക വ്യക്തമാക്കാമോ;
(ബി)ഓരോ പ്രവൃത്തിയ്ക്കുമായി അനുവദിച്ച കാലാവധി എത്ര; നിശ്ചയിച്ച കാലാവധിയ്ക്കുള്ളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കാറുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(സി)കേന്ദ്രഫണ്ടില്‍ നിന്ന് 2013-2014 സാന്പത്തികവര്‍ഷത്തേക്ക് അനുവദിച്ച തുക എത്ര; ചെലവഴിച്ചത് എത്ര; ചെലവഴിക്കാത്തത് എത്ര; ഓരോന്നും കാരണം സഹിതം വ്യക്തമാക്കാമോ?
|
2129 |
ക്ഷേമപദ്ധതികളുടെ കുടിശ്ശിക
ശ്രീ.വി. ചെന്താമരാക്ഷന്‍
(എ)2013 മാര്‍ച്ച് 31 ന് സാന്പത്തിക വര്‍ഷം അവസാനിക്കുന്പോള്‍, സര്‍ക്കാര്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക കൊടുത്തുതീര്‍ക്കാനായി കുടിശ്ശിക ആയിട്ടുണ്ടായിരുന്നു; വിശദമാക്കാമോ;
(ബി)വിവിധ ക്ഷേമപദ്ധതികളുടെ കുടിശ്ശിക എത്ര; സഹകരണ/വാണിജ്യ ബാങ്കുകള്‍ക്ക് തിരിച്ച് നല്‍കാനുള്ള കുടിശ്ശിക എത്ര?
|
2130 |
പ്രാദേശികമായി മുന്‍ഗണനയുള്ള ചെറുകിട പദ്ധതികള്‍
ശ്രീ. സി.കെ. സദാശിവന്‍
(എ)പ്രാദേശികമായി മുന്‍ഗണനയുള്ള ചെറുകിട പദ്ധതികള്‍ തദ്ദേശതലത്തില്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുടെ ഭാഗമായി 2013-14 സാന്പ ത്തികവര്‍ഷം എത്ര രൂപയുടെ അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്;
(ബി)ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
|
2131 |
പദ്ധതിനിര്‍വ്വഹണത്തില്‍ കാലതാമസം ഒഴിവാക്കുന്നതിന് നടപടി
ശ്രീ.സി. ദിവാകരന്‍
(എ)2014 ജനുവരി മുതല്‍ പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ബി)വിവിധ വകുപ്പുകളിലെ എത്ര ഉദേ്യാഗസ്ഥര്‍ക്കാണ് പദ്ധതി നിര്‍വ്വഹണത്തില്‍ വിദഗ്ധ പരിശീലനം നല്‍കിയത് ?
|
2132 |
2013-14 സാന്പത്തിക വര്‍ഷത്തെ പ്ലാന്‍-നോണ്‍പ്ലാന്‍ ഫണ്ട്
വിനിയോഗം
ശ്രീ. വി. ശശി
(എ)2013-14 സാന്പത്തിക വര്‍ഷത്തെ പ്ലാന്‍-നോണ്‍പ്ലാന്‍ ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ വകുപ്പ് തിരിച്ച് ആയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)ഓരോ വകുപ്പിലേയും പ്ലാന്‍-നോണ്‍ പ്ലാന്‍ തിരിച്ച് വകയിരുത്തിയ തുകയുടെ വിശദാംശവും ചെലവഴിച്ച തുകയുടെ വിശദാംശവും ലഭ്യമാക്കുമോ;
(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്‍റെ പ്ലാന്‍ ഫണ്ട് ചെലവ് ഇനം തിരിച്ച് വ്യക്തമാക്കുമോ?
|
2133 |
ലോക്കല്‍ ഫണ്ട് ഓഡിറ്റിനെ സംസ്ഥാനത്തിന്‍റെ ഓഡിറ്റ് വകുപ്പാക്കാന്‍ നടപടി
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
,, പി. സി. ജോര്‍ജ്
(എ)ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്‍റെ നവീകരണം ലക്ഷ്യമിട്ട് എന്തെല്ലാം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയെന്ന് അറിയിക്കാമോ ;
(ബി)പ്രസ്തുത വകുപ്പിന്‍റെ ഓഡിറ്റ് പ്രവ്യത്തികള്‍ ഏതെല്ലാം സ്ഥാപനങ്ങളിലാണ് നിലവില്‍ നിര്‍വ്വഹിക്കപ്പെടുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)ഇപ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളുടെ മാന്വല്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ;
(ഡി)സംസ്ഥാനത്തിന്‍റെ ഓഡിറ്റ് വകുപ്പായി ലോക്കല്‍ ഫണ്ട് ഓഡിറ്റിനെ ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
2134 |
2014-2015 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍
ശ്രീ. വി. ശിവന്‍കുട്ടി
2014-2015 സാന്പത്തികവര്‍ഷത്തിലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് വിവിധ തലങ്ങളില്‍ സ്വീകരിക്കപ്പെടേണ്ടത് എന്ന് വ്യക്തമാക്കുമോ?
|
2135 |
ആസ്തി വികസന പദ്ധതി
ശ്രീ. സി. കൃഷ്ണന്‍
ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് നിയോജകമണ്ധലാടിസ്ഥാനത്തില്‍ വിശദമാക്കുമോ ?
|
2136 |
അന്പലപ്പുഴ മണ്ധലത്തില്‍ ആസ്തിവികസന പദ്ധതി പ്രകാരം ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍
ശ്രീ. ജി. സുധാകരന്‍
(എ)ആസ്തിവികസന പദ്ധതിപ്രകാരം 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ അന്പലപ്പുഴ മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ;
(ബി)ആസ്തിവികസന പദ്ധതിപ്രകാരം ഭരണാനുമതി നല്‍കിയ "കാപ്പി തോടിന്‍റെ നവീകരണം' പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയത് റദ്ദാക്കാന്‍ എം.എല്‍.എ. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(സി)ഭരണാനുമതി നല്‍കിയ ശേഷം നടപ്പാക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ റദ്ദ് ചെയ്ത് പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കുമോ;
(ഡി)2013-14 സാന്പത്തിക വര്‍ഷം സമര്‍പ്പിച്ചതും ഭരണാനുമതി നല്‍കുന്നതിനായി ശുപാര്‍ശ ചെയ്തതുമായ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2137 |
2013-14 കാലയളവില്‍ എ.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്
ശ്രീ. ആര്‍. രാജേഷ്
(എ)2013-14-ലെ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;
(ബി)ഇല്ല എങ്കില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)ഭരണാനുമതി ലഭ്യമാക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)ഇതിനാവശ്യമായ പ്രത്യേക നിര്‍ദ്ദേശം കൊടുക്കുമോ?
|
2138 |
വിവിധ വകുപ്പുകള്‍ക്കു ബഡ്ജറ്റില്‍ വകയിരുത്തിയ തുക
ശ്രീ. ജി.സുധാകരന്‍
(എ)2011-12, 2012-13, 2013-2014 സാന്പത്തിക വര്‍ഷങ്ങളില്‍ ഓരോ വകുപ്പിനും ബജറ്റില്‍ വകയിരുത്തിയ തുക എത്ര; തുകയുടെ എത്ര ശതമാനം വീതം ഓരോ സാന്പത്തിക വര്‍ഷവും ഓരോ വകുപ്പും ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കാലയളവുകളില്‍ കേന്ദ്ര സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഓരോ വകുപ്പിനും വകയിരുത്തിയ തുക എത്രയായിരുന്നു; അതില്‍ എത്ര ശതമാനം വീതം ഓരോ വകുപ്പും ചെലവഴിച്ചു; അതില്‍ ചെലവഴിക്കാതെപോയ തുക എത്ര ശതമാനം വീതമായിരുന്നുവെന്ന് വകുപ്പടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
|
2139 |
സാന്പത്തികനില മെച്ചപ്പെടുത്തുവാന്‍ നിര്‍ദ്ദേശം
ശ്രീ. ബി. സത്യന്‍
(എ)മിഷന്‍ 676 പദ്ധതിയില്‍ സംസ്ഥാനത്തിന്‍റെ സാന്പത്തികനില മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്ളതെന്ന് വിശദമാക്കാമോ ;
(ബി)ഓരോ വകുപ്പിനും ഈ പദ്ധതിയിലുള്‍പ്പെടുത്തി എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും ഓരോ വകുപ്പിനും അനുവദിക്കുന്ന തുക എന്ത് ആവശ്യത്തിനാണെന്നും വ്യക്തമാക്കാമോ ?
|
2140 |
ആസ്തി വികസന ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. എ. എം. ആരിഫ്
(എ)മണ്ധല ആസ്തി വികസന ഫണ്ട് എന്നാണ് പ്രഖ്യാപിച്ചത്;
(ബി)ഈ നിയമസഭാ കാലയളവില്‍ 25 കോടി രൂപ ഓരോ മണ്ധലത്തിലും ചെലവഴിക്കും എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുമോ;
(സി)ഇല്ലെങ്കില്‍ ഈ നിയമസഭാ കാലയളവില്‍ 25 കോടി രൂപയും ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
|
2141 |
പ്രാദേശിക വികസന ഫണ്ട് വിനിയോഗം
ശ്രീ. വി. ശിവന്‍കുട്ടി
എം.എല്‍.എ മാരുടെ പ്രാദേശികവികസന ഫണ്ട് വിനിയോഗിച്ച് സാംസ്കാരിക നിലയങ്ങള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍, എയ്ഡഡ് സ്കൂളുകള്‍ എന്നിവയ്ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും മറ്റു പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അനുമതി നല്‍കിക്കൊണ്ടുള്ള ഒരു ഉത്തരവ് പൊതുതാല്പര്യം കണക്കിലെടുത്തു പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
|
2142 |
മണ്ധല ആസ്തി വികസനഫണ്ടില്‍ നിന്നും തുക അനുവദിക്കാവുന്ന പദ്ധതികള്‍
ശ്രീ. സി.കെ. സദാശിവന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന കമ്മ്യൂണിറ്റിഹാള്‍, കൊമേഴ്സ്യല്‍ കോംപ്ലക്സ്, സര്‍ക്കാര്‍ - എയിഡഡ് സ്കൂളുകള്‍ക്ക് ബസ്സുകള്‍, ലൈബ്രറി കെട്ടിടങ്ങള്‍ എന്നിവയ്ക്കായി മണ്ധല ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്ന് വിശദമാക്കാമോ?
|
2143 |
ശന്പള പരിഷ്കരണകമ്മീഷന്‍റെ മന്ദഗതിയിലുളള പ്രവര്‍ത്തനം
ശ്രീ. മുല്ലക്കര രത്നാകരന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനു വേണ്ടി നിയമിച്ച കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
2144 |
ശന്പളപരിഷ്ക്കരണത്തിന്‍റെ ടേംസ് ഓഫ് റഫറന്‍സ്
ശ്രീ. കെ. വി. വിജയദാസ്
(എ)സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പത്താം ശന്പളപരിഷ്ക്കരണം 01-07-2014 മുതല്‍തന്നെ പ്രാബല്യം നല്‍കിക്കൊണ്ട് സമയബന്ധിതമായി ഉത്തരവ് പുറപ്പെടുവിക്കുമോ; ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ;
(ബി)ശന്പളപരിഷ്ക്കരണത്തിന്‍റെ ടേംസ് ഓഫ് റഫറന്‍സ് സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ശന്പളപരിഷ്ക്കരണമല്ല പകരം ഭരണപരിഷ്ക്കാരമാണ് വേണ്ടതെന്നുള്ള പത്താം ശന്പള കമ്മീഷന്‍ ചെയര്‍മാന്‍റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കുമോ;
(ഡി)സ്റ്റേറ്റ് സിവില്‍ സര്‍വ്വീസിന്‍റെ രൂപീകരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പത്താം ശന്പള കമ്മിഷന്‍റെ പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?
|
2145 |
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ നിര്‍വ്വഹണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)1.04.2013 - ന് ശേഷം സംസ്ഥാനത്ത് എത്ര പേര്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചെന്ന് വെളിപ്പെടുത്തുമോ;
(ബി) 1.04.2013-ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ ഇനത്തില്‍ നാളിതുവരെ എന്തു തുക സര്‍ക്കാര്‍ പിരിച്ചെടുത്തെന്ന് വിശദമാക്കുമോ;
(സി) പങ്കാളിത്ത പെന്‍ഷന്‍ ഇനത്തില്‍ നാളിതുവരെ സര്‍ക്കാര്‍ വിഹിതമായി എന്തു തുക ഇതിനകം ഒടുക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി) പങ്കാളിത്ത പെന്‍ഷന്‍ ഇനത്തില്‍ ജീവനക്കാരുടെയും, സര്‍ക്കാരിന്‍റെയും ആകെ ഗഡുവായി എത്ര തുക നാളിതുവരെ സംസ്ഥാന ട്രഷറിയിലും ബാങ്കുകളിലും മറ്റിതര ഏജന്‍സികളിലും അടച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഇ) ഏതൊക്കെ ബാങ്കുകളിലാണ് ഈ തുക നിക്ഷേപിച്ചത് എന്ന് വെളിപ്പെടുത്തുമോ?
|
2146 |
പങ്കാളിത്തപെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ള ജീവനക്കാരുടെ വിരമിക്കല്‍ പ്രായം എത്രയാണ്;
(ബി)പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ ഇതുവരെയായി ജീവനക്കാരില്‍ നിന്നും എത്ര തുക പിടിച്ചു; ജീവനക്കാരില്‍ നിന്നും പിടിച്ച തുകയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ എത്ര തുക ഇതുവരെയായി ഫണ്ടില്‍ നിക്ഷേപിച്ചു;
(സി)പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ ഉള്ള ജീവനക്കാര്‍ക്ക് നിലവിലുള്ള പ്രോവിഡന്‍റ് ഫണ്ടില്‍ ചേരാന്‍ വ്യവസ്ഥയുണ്ടോ;
(ഡി)ഇവര്‍ക്ക് മിനിമം പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ആശ്രിതനിയമനം തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്നുണ്ടോ?
|
2147 |
സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)1-1-2004 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും എന്തു തുക ശേഖരിക്കാന്‍ കഴിഞ്ഞെന്ന് വെളിപ്പെടുത്തുമോ ;
(ബി)ഇതില്‍ ജീവനക്കാരുടെ പങ്കാളിത്ത തുക എത്രയാണെന്നും സര്‍ക്കാര്‍ പങ്കാളിത്ത തുക എത്രയാണെന്നും വിശദമാക്കുമോ ;
(സി)ഈ തുക ഏതൊക്കെ ബാങ്കുകളിലാണ് നിക്ഷേപിച്ചതെന്ന് വിശമദാക്കുമോ ?
|
2148 |
പങ്കാളിത്ത പെന്‍ഷന്‍ ഫണ്ട് മാനേജര്‍
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാന സര്‍വ്വീസിലെ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് എന്നുമുതലാണ്;
(ബി)ഇവരുടെ വിരമിക്കല്‍ പ്രായം എത്രയാണ്;
(സി)സംസ്ഥാന സര്‍വ്വീസ് ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന് ഫണ്ടു മാനേജരായി ആരെയാണ് നിയമിച്ചിട്ടുളളത്;
(ഡി)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ ഫണ്ട് മാനേജരായി സംസ്ഥാന ട്രഷറിയെ തെരഞ്ഞെടുത്തിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(എഫ്)പ്രസ്തുത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരായി മറ്റ് ഏതൊക്കെ കന്പനികളാണ് ഉളളത്;
(ജി)എന്തൊക്കെ മാനദണ്ഡങ്ങളാണ് ഇവരെ തെരഞ്ഞെടുക്കുന്നതിനായി ഉണ്ടായിരുന്നത്; തെരഞ്ഞെടുക്കപ്പെട്ട ഏജന്‍സികളുടെ കാര്യത്തില്‍ ഓരോ മാനദണ്ഡവും തൃപ്തികരമായിരുന്നോ എന്ന് അറിയിക്കുമോ;
(എച്ച്)പ്രസ്തുത ഫണ്ട് മാനേജര്‍മാര്‍ ഇത്തരത്തില്‍ സമാഹരിക്കുന്ന തുകയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗാരന്‍റി നല്‍കിയിട്ടുണ്ടോ;
(ഐ)ഇല്ലെങ്കില്‍ ഇവിടെ നിക്ഷേപിക്കപ്പെടുന്ന തുക യഥാര്‍ത്ഥത്തിലുളള അവകാശികള്‍ക്കു തന്നെ ലഭിക്കും എന്ന് ഉറപ്പു വരുത്താന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ?
|
2149 |
സേവന വേതന വ്യവസ്ഥാ പരിഷ്കരണം
ശ്രീ. വി. ശശി
(എ)ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവന വേതന വ്യവസ്ഥകള്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കി നിശ്ചയിക്കുന്ന നടപടിക്രമം നിലവിലുണ്ടോ;
(ബി)ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നടപ്പാക്കേണ്ടത് എന്നു മുതലാണെന്ന് വ്യക്തമാക്കാമോ;
(സി)ഇക്കാര്യത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
|
2150 |
പേറിവിഷന്‍ അനോമലി
ശ്രീ. വി. ശിവന്‍കുട്ടി
(എ)സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് മുതല്‍ സെക്ഷന്‍ ഓഫീസര്‍ വരെയുള്ള തസ്തികകളിലെ പേറിവിഷന്‍ അനോമലി പരിഹരിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
(ബി)പുതിയ പേറിവിഷന്‍ ഉത്തരവ് പുറത്തിറക്കിയതിനുശേഷം എത്ര ഡിപ്പാര്‍ട്ടുമെന്‍റുകളിലെ പേറിവിഷന്‍ അനോമലി പരിഹരിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
|
2151 |
പെന്‍ഷന്‍ വിഹിതം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)2013 ഏപ്രില്‍ 1 ന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്ര പേര്‍ക്കാണ് ജോലി ലഭിച്ചത് എന്ന് വിശദമാക്കുമോ ;
(ബി)നിയമനം ലഭിച്ച ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍ വിഹിതം പിടിച്ച് തുടങ്ങിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ ;
(സി)എന്തു തുകയാണ് ഇതിലൂടെ ലഭിച്ചതെന്ന് വിശദമാക്കുമോ ? |
2152 |
ഡി. ഡി. ചാര്‍ജ് ശന്പളത്തില്‍ നിന്നും പിടിക്കുന്ന രീതി
ശ്രീ. സി. മമ്മൂട്ടി
(എ)മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും പേഴ്സണല്‍ സ്റ്റാഫില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ലീവ് സാലറി, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവ അയക്കുന്നതിനുള്ള ഡി.ഡി. ചാര്‍ജ് തുച്ഛമായ ശന്പളത്തില്‍ നിന്നും പിടിക്കുന്ന രീതി അവസാനിപ്പിക്കുമോ;
(ബി)സ്വന്തം സ്ഥാപനത്തില്‍ ലഭിക്കുമായിരുന്ന പ്രതേ്യക ആനുകുല്യങ്ങള്‍ പോലും നഷ്ടപ്പെടുത്തി പേഴ്സണല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്ന ഇവരുടെ ഇതുപോലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമോ? |
2153 |
കുട്ടനാട് സിവില്‍സ്റ്റേഷന്‍ അനക്സ് ബില്‍ഡിംഗ് നിര്‍മ്മാണം
ശ്രീ. തോമസ് ചാണ്ടി
കുട്ടനാട് സിവില്‍ സ്റ്റേഷന്‍ അനക്സ് ബില്‍ഡിംഗ് നിര്‍മ്മാണത്തിന് സാന്പത്തികാനുമതിക്കായും ഭരണാനുമതിക്കായും ധനകാര്യ വകുപ്പില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ? |
2154 |
കുട്ടനാട് മണ്ധലത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ശ്രീ. തോമസ്
ചാണ്ടി
കുട്ടനാട് മണ്ധലത്തിലെ 2013-14 ബഡ്ജറ്റില്‍ ഉള്‍പ്പെട്ട തൈച്ചേരി പാലം നിര്‍മ്മാണം, ജീമംഗലം-മുട്ടാര്‍ റോഡിലെ പാലം നിര്‍മ്മിച്ച് റോഡിന്‍റെ പൂര്‍ത്തീകരണം തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ? |
2155 |
സാന്പത്തിക ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവുകള്‍
ശ്രീ. സി. ദിവാകരന്‍
ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമൂഹ്യപെന്‍ഷനുകള്‍, മറ്റ് സാന്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ എന്നാണ് പുറപ്പെടുവിച്ചത്; അതിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ? |
2156 |
കാരുണ്യ ലോട്ടറിയിലൂടെ ധനസഹായം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കാരുണ്യ ബെനവലന്‍റ് സ്കീമില്‍ നിന്നും ഏതെല്ലാം രോഗങ്ങള്‍ക്ക് എത്ര വീതം തുകയാണ് അനുവദിക്കുന്നതെന്നുള്ള വിവരം ലഭ്യമാക്കുമോ;
(ബി)ഈ പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്; അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ട രേഖകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണോ; വരുമാന പരിധി എത്രയാണെന്ന് അറിയിക്കുമോ ? |
2157 |
ഐഡിയോപ്പതിക് ത്രോംന്പോ സൈറ്റോപെനിക് പര്‍പ്യൂറ
ശ്രീ.റ്റി.വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയില്‍ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയില്‍പ്പെടുത്തിയ ആശുപത്രികള്‍ ഏതൊക്കെയാണ്;
(ബി)(ഐ.റ്റി.പി) ഐഡിയോപ്പതിക് ത്രോംന്പോ സൈറ്റോപെനിക് പര്‍പ്യൂറ പോലെയുള്ള ചികിത്സാചെലവ് കൂടിയ അസുഖങ്ങളെ കാരുണ്യ ബെനവലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ? |
2158 |
കാരുണ്യ ബനവലന്‍റ് പദ്ധതി - നിര്‍ധനരോഗികള്‍ക്ക് സൌജന്യ ഔഷധ വിതരണം
ശ്രീ. പി.കെ. ബഷീര്‍
(എ)കിഡ്നി മാറ്റിവയ്ക്കല്‍, ആന്‍ജിയോ പ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി ഇവ കഴിഞ്ഞ രോഗികള്‍ക്കും കാന്‍സര്‍ രോഗം ബാധിച്ച രോഗികള്‍ക്കും, നിതേ്യന ഉള്ള മരുന്നുകള്‍ക്ക് നല്ലൊരു തുക ചിലവാകും എന്നതും നിര്‍ദ്ധനരായവര്‍ക്ക് ആയതിന് മാര്‍ഗ്ഗമില്ലെന്നതും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ നിര്‍ദ്ധനരും, വാര്‍ഷികവരുമാനം ഒരു നിശ്ചിത തുകയില്‍ അധികരിക്കാത്തവരുമായ ഇത്തരം രോഗികള്‍ക്ക് മാസം തോറും സൌജന്യമായോ, അല്ലെങ്കില്‍ സൌജന്യ നിരക്കിലോ ഇത്തരം മരുന്നുകള്‍ കാരുണ്യ ബനവലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ? |
2159 |
കാരുണ്യ ബെനഫിഷറി പദ്ധതി വ്യവസ്ഥകള്‍ ഉദാരമാക്കാന്‍ നടപടി
ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി
(എ)കാരുണ്യ ബെനഫിഷറി പദ്ധതിയില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് വേഗത്തില്‍ പണമനുവദിയ്ക്കുന്നതിന് വ്യവസ്ഥ നിലവിലുണ്ടോ;
(ബി)അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാകേണ്ടിവന്നാല്‍ ശസ്ത്രക്രിയാനന്തരം അപേക്ഷിച്ചാലും വ്യവസ്ഥ ചെയ്യുമോ;
(ഡി)ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ കുറച്ചുകൂടി ഉദാരമാക്കാന്‍ നടപടി സ്വീകരിക്കുമോ ? |
2160 |
പരിയാരം മെഡിക്കല്‍ കോളേജിന് കാരുണ്യ ബനവലന്‍റ് പദ്ധതിയില്‍ നിന്നും ലഭിക്കാനുള്ള തുക
ശ്രീ. റ്റി.വി. രാജേഷ്
(എ)കാരുണ്യ ബനവലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഇതുവരെയായി എത്ര രോഗികള്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട് ;
(ബി)എത്ര രൂപയുടെ ചികിത്സാ ധനസഹായമാണ് ആശുപത്രിക്ക് നല്കിയത് ;
(സി)ഇനി എത്ര രൂപയുടെ കുടിശ്ശിക ആശുപത്രിക്ക് നല്‍കാനുണ്ട് ;
(ഡി)സാന്പത്തികമായി ബുദ്ധിമുട്ടുന്ന പരിയാരം മെഡിക്കല്‍ കോളേജിന് നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
<<back |
next page>>
|