|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1833
|
അശ്വാരൂഢ സേനയുടെ സേവനം
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് അശ്വാരൂഢസേനയില്‍ നിക്ഷിപ്തമായിരിക്കുന്ന സേവനം സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ബി)നിലവില്‍ അശ്വാരൂഢസേനയെ നവീകരിക്കുന്നതിന്‍റെ ഭാഗമായി ഈ സാന്പത്തികവര്‍ഷം എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;
(സി)അശ്വാരൂഢസേനയെ ഉപയോഗിച്ച് പട്രോളിംഗ് ശക്തമാക്കുന്നതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
1834 |
ഇറ്റാലിയന്‍ നാവികരെ "സുവ' നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതായുള്ള ആക്ഷേപം
ശ്രീ. പി.കെ.ഗുരുദാസന്‍
(എ)ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സിയിലെ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
(ബി)രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ "സുവ' നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതായി വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ നിലപാട് കേന്ദ്രഗവണ്‍മെന്‍റിനെ അറിയിച്ചിരുന്നോ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
|
1835 |
നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ പോലീസ് സേനയുടെ വീഴ്ച
ശ്രീ. ജി. സുധാകരന്‍
'' ജെയിംസ് മാത്യു
'' പി. റ്റി. എ. റഹീം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ സംസ്ഥാനത്തെ പോലീസ് സേന ഗുരുതരമായ വീഴ്ചകള്‍ വരുത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കുറ്റ കൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതായി പറയപ്പെടുന്ന വീഴ്ചകള്‍ നീതി നിഷേധിക്കപ്പെടാന്‍ കാരണമാകുന്നതായി; ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ബാഹ്യ ഇടപെടലുകളും കൈക്കൂലിയും കാരണം പരാതികളിന്മേല്‍ പോലീസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; പരാതിക്കാരന് രസീത് നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
(ഡി)പോലീസിന്‍റെ ഭാഗത്തുനിന്നുള്ള കൃത്യവിലോപങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍, അരാജകത്വം വര്‍ദ്ധിച്ചതായും വിവിധ തരം മാഫിയകള്‍ സമൂഹത്തില്‍ പിടിമുറുക്കിയിട്ടുള്ളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാട്ടിയ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍റെ പേരില്‍ ഈ സര്‍ക്കാര്‍ ശിക്ഷാ നടപടി സ്വീകരിക്കുകയുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
1836 |
മുഖ്യമന്ത്രിക്കെതിരായ ആക്രമണം
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രിക്ക് കല്ലേറില്‍ പരിക്കുപറ്റിയതായി പറയുന്ന സംഭവത്തില്‍, അക്രമം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്‍റലിജന്‍സിന്‍റെയോ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയോ റിപ്പോര്‍ട്ടുണ്ടായിരുന്നോ; ഉണ്ടെങ്കില്‍ അതിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(ബി)അക്രമവുമായി ബന്ധപ്പെട്ട് എത്രപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്; എന്തൊക്കെ വകുപ്പനുസരിച്ച് ആര്‍ക്കൊക്കെ എതിരായി കേസെടുത്തു; വിശദാംശം ലഭ്യമാക്കുമോ;
(സി)ഇതു സംബന്ധിച്ച് എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഡി)സംഭവം നടക്കുന്നതിന്‍റെ ഒന്നര മണിക്കൂര്‍ മുന്‍പ് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുന്നത് താന്‍ കേട്ടതായി അന്നത്തെ ടൌണ്‍ എസ്.ഐ സനല്‍കുമാറിന്‍റെ മൊഴി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഇ)അക്രമം തടയാന്‍ നടപടി സ്വീകരിക്കാതെ ഗുരുതരമായ കൃത്യവിലോപം നടത്തിയ എസ്.ഐ. ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ടൌണ്‍ എസ്.ഐ. കള്ള മൊഴി നല്‍കിയതാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(എഫ്)ടിയാന്‍ ഇക്കാര്യം ഏതെങ്കിലും ഉന്നത ഉദേ്യാഗസ്ഥരെ അറിയിച്ചിരുന്നോ; ഉണ്ടെങ്കില്‍ ആരെയാണ് അറിയിച്ചത്; ഇക്കാര്യം നേരത്തെ അറിഞ്ഞിട്ടും മുഖ്യമന്ത്രിയെ അക്രമം നടന്ന സ്ഥലത്ത് എത്തിച്ചതിന് ഉത്തരവാദി ആരാണ്; ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ?
|
1837 |
ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെയുള്ള വധശ്രമം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, എസ്. ശര്‍മ്മ
,, കെ. സുരേഷ് കുറുപ്പ്
,, എ. എം. ആരിഫ്
(എ)ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ ബിഷപ്പ് ഹൌസിനു മുന്നില്‍ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ;
(ബി)അന്വേഷണസംഘം ആരുടെ നേതൃത്വത്തിലുള്ളതാണ്; സംഘത്തില്‍ ആരൊക്കെയുണ്ട്; വ്യക്തമാക്കുമോ;
(സി)അന്വേഷണത്തിന്‍റെ ഭാഗമായി ആരെയെല്ലാം അറസ്റ്റുചെയ്യുകയുണ്ടായി; അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്;
(ഡി)വധശ്രമത്തിനു പിന്നിലുണ്ടായ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടോ; ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ആര്‍ക്കെല്ലാമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ?
|
1838 |
ഗുണ്ടാ ആക്രമണങ്ങളും ക്രമസമാധാനപാലനവും
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുണ്ടകളുടെ അക്രമണത്തില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
(ബി)ഗുണ്ടകളെ നിയന്ത്രിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
1839 |
കോഴിക്കോട് ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് നഗരപരിധിക്കുള്ളില്‍ 2014 ജനുവരി മാസത്തിനുശേഷം ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമാക്കുമോ;
(ബി)നഗരത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
1840 |
കാപ്പ നിയമ പ്രകാരമുള്ള അറസ്റ്റ്
ശ്രീ. കെ.വി. വിജയദാസ്
(എ)വാടകക്കൊലയാളികള്‍, വ്യാജമദ്യവില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്കെതിരെ ഉപയോഗിക്കുന്ന കാപ്പ നിയമം സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടുകൂടി ഉപയോഗിക്കപ്പെടുന്നതായി പറയപ്പെടുന്ന നടപടി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ബി)എത്ര സി.പി.ഐ.(എം) രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് കാപ്പ നിയമ പ്രകാരം എത്ര കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദവിവരം നല്‍കുമോ?
|
1841 |
പട്ടികജാതി പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം
ശ്രീ. എ.കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അതിക്രമങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കൊലചെയ്യപ്പെട്ടിട്ടുള്ളതിന്‍റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ട എത്ര സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ഈ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
(ഡി)അതിക്രമങ്ങളുമായി ബന്ധപ്പെട്ട എത്ര കേസുകളില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ ;
(ഇ)ഇതില്‍ എത്ര കേസുകളില്‍ അനേ്വഷണം പൂര്‍ത്തിയാക്കി കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട് ;
(എഫ്)എത്ര കേസുകളില്‍ വിധി പറഞ്ഞു ; എത്ര കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
1842 |
നിര്‍ഭയകേരളം- സുരക്ഷിതകേരളം പദ്ധതി
ശ്രീ. വര്‍ക്കല കഹാര്‍
,, പി.സി. വിഷ്ണുനാഥ്
,, ഐ.സി. ബാലകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)സംസ്ഥാനത്ത് മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി നിര്‍ഭയ കേരളം-സുരക്ഷിത കേരളം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
1843 |
നിര്‍ഭയകേരളം - സുരക്ഷിതകേരളം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, പി. ഉബൈദുള്ള
,, പി.കെ. ബഷീര്‍
(എ)നിര്‍ഭയ കേരളം - സുരക്ഷിതകേരളം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)നിലവില്‍ സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടോ; അത്തരം പദ്ധതികള്‍ നിര്‍ഭയ കേരളം പദ്ധതിയോടൊപ്പം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസ് വകുപ്പില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആവശ്യമുണ്ടെന്നും, അവ എങ്ങനെയാണ് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
|
1844 |
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയുന്നതിനുള്ള ജാഗ്രതാ സമിതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സ്കൂളുകളും കോളേജുകുളും കേന്ദ്രീകരിച്ച് രൂപീകരിച്ച ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(സി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പ്രസ്തുത ജാഗ്രതാ സമിതിക്കള്‍ക്കു സാധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?
|
1845 |
സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമനിര്‍മ്മാണം
ശ്രീ. സണ്ണി ജോസഫ്
'' അന്‍വര്‍ സാദത്ത്
'' ബെന്നി ബെഹനാന്‍
'' എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി)സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തെല്ലാമാണ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കുറ്റ കൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം ശിക്ഷകളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇത് സംബന്ധിച്ച നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
1846 |
പോലീസിന്‍റെ നേതൃത്വത്തില്‍ സ്ത്രീ സൌഹൃദ ഓട്ടോ പദ്ധതി
ശ്രീ. ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.റ്റി. ബല്‍റാം
(എ)നഗരങ്ങളില്‍ പോലീസിന്‍റെ നേതൃത്വത്തില്‍ സ്ത്രീ സൌഹൃദ ഓട്ടോ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ:
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)നഗരങ്ങളെ സ്ത്രീ സൌഹൃദമാക്കുവാനും സ്ത്രീകളുടെ യാത്രാസുരക്ഷയ്ക്കും എന്തെല്ലാമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1847 |
സ്ത്രീ പീഡനകേസുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സ്ത്രീ പീഡന കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(ബി)ഈ കേസ്സുകളില്‍ എത്ര എണ്ണത്തിന്‍റെ അനേ്വഷണം പൂര്‍ത്തിയായിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)കാസര്‍ഗോഡ് ജില്ലയില്‍ എത്ര സ്ത്രീ പീഡന കേസ്സുകള്‍ ഉണ്ട്; എത്ര കേസ്സുകളില്‍ അനേ്വഷണം പൂര്‍ത്തിയായിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
1848 |
സ്ത്രീ കൊലപാതകങ്ങള്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനു ശേഷം ഏതെല്ലാം ജില്ലകളില്‍ സ്ത്രീകള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട;് ഇതിലെ പ്രതികള്‍ ആരൊക്കെയാണ് വിശദമാക്കാമോ;
(ബി)ഇതില്‍ ഏതെങ്കിലും കൊലപാതകം രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വെച്ച് നടന്നിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ;
(ഡി)പ്രസ്തുത കൊലപാതകത്തിന്‍റെ അന്വേഷണം ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ;
(ഇ)ഇതിലെ പ്രതികള്‍ ആരൊക്കെയണെന്നും ഈ പ്രതികള്‍ക്കുളള രാഷ്ട്രീയാധികാര ബന്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(എഫ്)പ്രസ്തുത കേസ്സിന്‍റെ എഫ്. ഐ. ആറിന്‍റെ കോപ്പി ലഭ്യമാക്കാമോ?
|
1849 |
സ്ത്രീപീഡനക്കേസുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2013 ജനുവരി മുതല്‍ 2014 ജനുവരി വരെ എത്ര സ്ത്രീപീഡനക്കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇത്തരം കേസ്സുകളുടെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ?
|
1850 |
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അനാഥാലയങ്ങലിലെയും പീഡനങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥാലയങ്ങളിലും ഉളള കുട്ടികളും അന്തേവാസികളും പീഡിപ്പിക്കപ്പെട്ടതായുളള എത്ര കേസ്സുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കേസ്സുകളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങലിലെ അദ്ധ്യാപകരോ ഇതര ജീവനക്കാരോ ഉള്‍പ്പെട്ടതായി എത്ര കേസ്സുകളുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഇവയില്‍പട്ടികജാതി പട്ടിക വര്‍ഗ്ഗ- പിന്നോക്ക സമുദായ- ന്യൂനപക്ഷങ്ങളില്‍പ്പെട്ട എത്ര പേര്‍ പീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത കേസ്സുകളില്‍ എത്ര എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതികളില്‍ കുറ്റ പത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് പറയാമോ;
(ഇ)ഇനിയും ഏതെങ്കിലും കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതായിട്ടുണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1851 |
കിളിക്കോട്ടുകോണം ജിന്‍സ് എന്ന വ്യക്തിയുടെ അസ്വാഭാവിക മരണം
ശ്രീ. ബി. സത്യന്‍
(എ)കിളിമാനൂര്‍ പോങ്ങനാട് കിളിക്കോട്ടുകോണം രാജേന്ദ്രന്‍റെ മകന്‍ ജിന്‍സ് ആസ്വാഭാവികമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള ക്രൈം നന്പര്‍.1185/13 കേസിന്‍റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത കേസ്സിന്‍റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് എത്രപേരെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും പ്രതി ചേര്‍ക്കപ്പെട്ടവരുടെ പേരുവിവരം വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത കേസ്സിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
1852 |
ചെറുപുഴ കാക്കേന്‍ചാലില്‍ മറിയക്കുട്ടി വധവുമായി ബന്ധപ്പെട്ട അന്വേഷണം
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുപുഴ കാക്കേന്‍ചാലില്‍ കൊല ചെയ്യപ്പെട്ട മറിയക്കുട്ടിയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;
(ബി)അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്‍റെ മുന്പില്‍ കൊണ്ടുവരാന്‍ വൈകുന്നതിന്‍റെ കാരണം വിശദമാക്കാമോ?
|
1853 |
രാധയുടെ കൊലപാതകം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
ഡോ. കെ.ടി. ജലീല്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
ശ്രീമതി. കെ.എസ്. സലീഖ
(എ)കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിന്‍റെ അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
(ബി)കൊലപാതകം നടത്തിയവരെയും സഹായിച്ചവരെയും ഗൂഡാലോചന നടത്തിയവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടോ; അവശേഷിക്കുന്നവര്‍ ആരൊക്കെ; അറസ്റ്റുചെയ്യപ്പെടാത്തവര്‍ ആരൊക്കെ എന്നിവ വ്യക്തമാക്കാമോ;
(സി)സംഭവം സംബന്ധിച്ച് അനേ്വഷണം നടത്തിയ സംഘത്തില്‍ ആരൊക്കെയുണ്ടായിരുന്നു.; കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാഹചര്യത്തെളിവുകളെല്ലാം പരിഗണിക്കുകയുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ഡി)കേസ്സ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
1854 |
ചിറ്റൂരിലെ ആദിവാസി പെണ്‍കുട്ടിയുടെ കൊലപാതകം
ശ്രീ. എ. കെ. ബാലന്‍
(എ)പാലക്കാട് ചിറ്റൂര്‍ കന്പാലത്തറ ആദിവാസി കോളനിയില്‍ ആദിവാസി പെണ്‍കുട്ടിയെ ഭൂഉടമ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്; ശ്രദ്ധയില്‍പ്പെട്ടതിനു ശേഷം എന്തെല്ലാം നടപടി പോലീസ് സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് എത്രപേരുടെ പേരില്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ആരാണ് ഒന്നാം പ്രതി; മറ്റ് പ്രതികള്‍ ആരെല്ലാമാണ്; ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിട്ടുള്ളത്;
(ഡി)എത്രപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്; എത്രപേരെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്; എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് സമര്‍പ്പിച്ചത്?
(ഇ)കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരം പോലീസിന് എപ്പോഴാണ് ലഭിച്ചത്; തുടര്‍ന്ന് എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചത്;
(എഫ്)തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പോലീസ് കേസ്സ് എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരുടെയെല്ലാം പേരിലാണ് കേസ്സ് എടുത്തിട്ടുള്ളത്; എത്രപേരെ അറസ്റ്റ് ചെയ്തു; ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിട്ടുള്ളത്; വ്യക്തമാക്കുമോ?
|
1855 |
രാഷ്ട്രീയ കൊലപാതകങ്ങള്‍
ശ്രീ. എം.എ. ബേബി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ടിരുന്നു. ഓരോ രാഷ്ട്രീയ കൊലപാതകത്തിലെയും പ്രതികള്‍ ഏത് രഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരായിരുന്നു;
(ബി)ഏതെല്ലാം രാഷ്ട്രീയ കൊലപാതക കേസുകളാണ് പ്രതേ്യക അനേ്വഷണ സംഘത്തെ നിയോഗിച്ച് അനേ്വഷണം നടത്തിയിട്ടുള്ളത്;
(സി)ഏതെല്ലാം രാഷ്ട്രീയകൊലപാതക കേസുകളില്‍ ഗൂഢാലോചന സംബന്ധിച്ച പ്രതേ്യക അനേ്വഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു; ഇപ്പോഴും അനേ്വഷണത്തിലിരിക്കുന്ന ഗൂഢാലോചന കേസുകള്‍ ഏതൊക്കെ; വ്യക്തമാക്കാമോ?
|
1856 |
രാഷ്ട്രീയ കൊലപാതകങ്ങള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിന്ശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏതെല്ലാം ജില്ലകളിലാണ് നടന്നത് ; ഏത് രാഷ്ട്രീയ പാര്‍ട്ടികളിലെ ആളുകളാണ് കൊലചെയ്യപ്പെട്ടത് ; ഇതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം എന്താണ് ; പ്രതികള്‍ ആരൊക്കെയാണ് ; എന്നിവ വിശദമാക്കുമോ ;
(ബി)ഏതൊക്കെ കേസുകളില്‍ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യുവാനുണ്ട് എന്ന് വിശദമാക്കുമോ ?
|
1857 |
കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകളില്‍പ്പെട്ട എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്;
(ബി)കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട എത്ര കേസുകള്‍ ഉണ്ടായിട്ടുണ്ട്; അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എത്ര കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു;
(സി)കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനങ്ങളില്‍ സംസ്ഥാനത്ത് എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി; പ്രസ്തുത കേസ്സുകളിലെല്ലാമായി എത്ര കോണ്‍ഗ്രസുകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്; എത്ര പേര്‍ പ്രസ്തുത കേസ്സുകളില്‍ അറസ്റ്റുചെയ്യപ്പെടാന്‍ ഇനി നിലവിലുണ്ട്?
|
1858 |
കാസര്‍ഗോഡ് ജില്ലയിലെ ഗ്രീന്‍വുഡ് കോളേജിലെ ആത്മഹത്യ
ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയിലെ പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ഉദുമ പാക്യാരയിലെ ഷംസീന ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; അന്വേഷണ ചുമതല ആര്‍ക്കാണ്;
(സി)ഈ കേസ്സിന്‍റെ അന്വേഷണ പുരോഗതി നിലവില്‍ ഏത് അവസ്ഥയിലാണെന്ന് അറിയിക്കാമോ?
|
1859 |
കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസ്സുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസ്സുകളില്‍ അനേ്വഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ബാക്കിയുള്ള കേസ്സുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത കേസ്സുകളുടെ അനേ്വഷണ ചുമതല ആര്‍ക്കാണെന്നും വിശദമാക്കുമോ ?
|
1860 |
കൊയിലാണ്ടിയിലെ ആക്രമണങ്ങള്‍
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടിയില്‍ പൂക്കാട് പ്രദേശത്ത് താമസിക്കുന്ന റെയ്ഡ്കോ മലപ്പുറം ശാഖ മാനേജര്‍ സി.പി.ഐ.(എം) പ്രവര്‍ത്തകന്‍ സുരേഷിനെ ആക്രമിച്ച കേസ്സില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കേസ്സില്‍ പോലീസിന്‍റെ അനേ്വഷണം ഫല്രപദമായി പുരോഗിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഊര്‍ജ്ജിത അനേ്വഷണം നടത്തി പ്രതികളെ നിയമത്തിനുമുന്പില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ;
(സി)സമാനമായി പയോളിയില്‍ സി.പി.ഐ.(എം) ഏരിയ സെക്രട്ടറി ചന്തുമാസ്റ്ററിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ നടത്തിയ അനേ്വഷണത്തിന്‍റെ പുരോഗതി വിശദമാക്കുമോ;
(ഡി)കൊയിലാണ്ടിയില്‍ സി.പി.ഐ.(എം) പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിച്ചതും വധിക്കാനോ, മാരകമായി പരിക്കേല്‍പ്പിക്കാനോ ശ്രമിച്ചതുമായ എത്ര കേസ്സുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ക്രൈം നന്പര്‍ സഹിതം വ്യക്തമാക്കുമോ;
(ഇ)ഈ കേസ്സുകളില്‍ എല്ലാംതന്നെ, പോലീസിന്‍റെ അനേ്വഷണം വേണ്ടത്ര സജീവമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് നീതി ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?
|
1861 |
തടവുകാരുടെ മോചനം
ശ്രീ. വി. ശശി
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്ന എത്ര തടവുകാരെ നാളിതുവരെ വിട്ടയച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി) ഇപ്രകാരം വിട്ടയച്ചവരില്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട എത്ര പേര്‍ ഉണ്ടെന്നതിന്‍റെ ജില്ല തിരിച്ച കണക്ക് ലഭ്യമാക്കുമോ;
(സി) അഴിമതിക്കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടവരില്‍ എത്രപേര്‍ ഇപ്രകാരം വിട്ടയക്കപ്പെട്ടുവെന്ന് വ്യക്തമാക്കാമോ;
(ഡി) ഇത്തരത്തില്‍ ജയിലില്‍ നിന്നും തടവുകാരെ മോചിപ്പിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ?
|
1862 |
വാഹനാപകടം കുറയ്ക്കുന്നതിനുള്ള നടപടികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വാഹനാപകടം കുറയ്ക്കുന്നതിന് എന്തെങ്കിലും പുതിയ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
1863 |
പോലീസ് വാഹനം ഇടിച്ച് അമ്മയും മകളും മരിച്ച സംഭവം
ശ്രീ. പാലോട് രവി
(എ)നെടുമങ്ങാട് നഗരത്തിനു സമീപം പോലീസ് വാഹനം ഇടിച്ച് അമ്മയും മകളും മരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത സംഭവം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ആരാണ്പ്രസ്തുത കേസ് അനേ്വഷിക്കുന്നത്;
(ഡി)അനേ്വഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(ഇ)കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
|
1864 |
നെടുമങ്ങാട് പോലീസ് എയ്ഡ് പോസ്റ്റ്
ശ്രീ. പാലോട് രവി
(എ)നെടുമങ്ങാട് താലൂക്ക് ആസ്ഥാനത്ത് മാര്‍ക്കറ്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും എന്ന നിര്‍ദ്ദേശം നടപ്പിലാകാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിര്‍ദ്ദിഷ്ട എയ്ഡ് പോസ്റ്റ് തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നെടുമങ്ങാട് നഗരസഭയ്ക്ക് നല്‍കിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ പ്രസ്തുത കത്ത് നല്‍കിയത് എന്നാണ്;
(ഡി)നെടുമങ്ങാട് നഗരസഭയുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
1865 |
പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വനിതകള്‍ സമര്‍പ്പിച്ച പരാതി
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)പ്രന്‍സിപ്പല്‍ എസ്. ഐ മാര്‍ക്കെതിരെ സംസ്ഥാന പോലീസ് ചീഫ് ഓഫീസില്‍ വനിതകള്‍ സമര്‍പ്പിച്ച പരാതിയുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇതില്‍ എത്ര കേസ്സുകള്‍ക്ക് നടപടി സ്വീകരിച്ചിട്ടുണ്ട്; സ്വീകരിച്ച നടപടി വിശദമാക്കുമോ;
(സി)ഒന്നില്‍ കൂടുതല്‍ തവണ ശിക്ഷിക്കപ്പെട്ട പ്രിന്‍സിപ്പല്‍ എസ്. ഐ മാര്‍ എത്ര പേര്‍ കേരളത്തിലുണ്ട്; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ?
|
1866 |
ടൂറിസം മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍
ഡോ. ടി. എം. തോമസ് ഐസക്
(എ)സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ കൂടുതല്‍ പോലീസ് സ്റ്റേഷനുകളോ എയ്ഡ്പോസ്റ്റുകളോ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെല്ലാം;
(ബി)ആലപ്പുഴയില്‍ ചുങ്കം പള്ളാത്തുരത്തിയിലെ പോലീസ് എയ്ഡ്പോസ്റ്റും അതിനോടനുബന്ധിച്ചുള്ള നാലു ക്വാര്‍ട്ടേഴ്സുകളും ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത പ്രദേശത്തിലെ ടൂറിസം വികസനത്തിന്‍റെ സാധ്യതയ്ക്കനുസരിച്ച് ഈ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ?
|
1867 |
കൊല്ലം റൂറല്‍ എസ്.പി. ആഫീസ് നിര്‍മ്മാണം
ശ്രീമതി പി. അയിഷാ പേറ്റി
(എ)കൊല്ലം റൂറല്‍ എസ്.പി. ആഫീസ് നിര്‍മ്മാണത്തിന് കെ.ഐ.പി. ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ് ;
(ബി)ആസ്ഥാനമന്ദിര നിര്‍മ്മാണത്തിനായി ആഭ്യന്തര വകുപ്പ് എത്ര തുക അനുവദിച്ചിരുന്നു;എന്നാണ് അനുവദിച്ചത്; വിശദമാക്കാമോ ?
|
1868 |
ചാത്തന്നൂരില്‍ എ.സി.പി.ഓഫീസ് കെട്ടിടനിര്‍മ്മാണ ചെലവ്
ശ്രീ. ജി.എസ്. ജയലാല്‍
(എ)കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് പോലീസ് ഓഫീസ് കെട്ടിടം പുതുതായി നിര്‍മ്മിക്കപ്പെട്ടത് എത്ര രൂപാ അടങ്കല്‍ തുകയ്ക്കാണെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ തുക ഏതൊക്കെ ഫണ്ടില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
1869 |
കുന്ദമംഗലം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം
ശ്രീ. പി. റ്റി. എ. റഹീം
കുന്ദമംഗലത്ത് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടവും പോലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സും സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
|
1870 |
പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന്‍
ശ്രീമതി. ഗീതാ ഗോപി
(എ)നാട്ടിക നിയോജകമണ്ധലത്തില്‍പ്പെടുന്ന പെരിങ്ങോട്ടുകരയില്‍ ആഭ്യന്തര വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ;
(ബി)പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് വകുപ്പുതല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(സി)ഇക്കാര്യത്തിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
1871 |
കാര്‍ട്ടൂണ്‍ മ്യൂസിയത്തിന് നേരേയുള്ള ആക്രമണം
ശ്രീ.സി.കെ. സദാശിവന്‍
(എ)കായംകുളം കൃഷ്ണപുരം അതിര്‍ത്തിച്ചിറയില്‍ കാര്‍ട്ടൂണ്‍ മ്യൂസിയത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ വാതിലുകളും ജനാലകളും കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സാനിട്ടറി ഫിറ്റിങ്ങുകളും മറ്റും തകര്‍ത്ത സംഭവത്തില്‍ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്;
(ബി)പ്രസ്തുത കേസിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;
(സി)പ്രസ്തുത സ്ഥലത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
1872 |
അരൂര്‍ മണ്ധലത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ്
ശ്രീ. എ. എം. ആരിഫ്
അരൂര്‍ മണ്ധലത്തിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് ഒരു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
|
<<back |
next page>>
|