UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1793

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു പോലീസ് ഓഫീസര്‍ 

ശ്രീ.കെ.എന്‍.എ. ഖാദര്‍

(എ)എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഡി.വൈ.എസ്.പി. റാങ്കിലുള്ള ഒരു പോലീസ് ആഫീസറും കുറ്റാനേ്വഷണ ക്രമസമാധാന പാലന സംവിധാനവും ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ അധികരിച്ചുവരുകയാണോ കുറഞ്ഞുവരുകയാണോ എന്നത് വ്യക്തമാക്കാമോ; 

(സി)ഇത് സംബന്ധിച്ച് കൈവശമുള്ള വസ്തുതകള്‍ വിശദീകരിക്കാമോ ?

1794

പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദ്ദം 

ശ്രീ. കെ.എന്‍.എ. ഖാദര്‍ 
,, എന്‍. ഷംസുദ്ദീന്‍ 
,, സി. മോയിന്‍കുട്ടി 
,, എം. ഉമ്മര്‍ 

(എ)ജോലി സമ്മര്‍ദ്ദം മൂലം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായ എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ ; 

(ബി)എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ; 

(സി)സമ്മര്‍ദ്ദസാഹചര്യങ്ങളൊഴിവാക്കി, പ്രശ്നപരിഹാരം കണ്ടെത്തുന്നതിനും പോലീസിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് സേവനം കൂടുതല്‍ ജനോപകാരപ്രദമാക്കാനും എന്തൊക്കെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ ? 

1795

സൈബര്‍ കുറ്റകൃത്യങ്ങള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിന് എന്തെല്ലാം സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)വിദേശത്ത് വച്ച് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്പില്‍ കൊണ്ടുവരുന്നതിന് നിലവില്‍ എന്ത് സംവിധാനമാണ് ഉള്ളത് ;

(സി)സൈബര്‍ നിയമം കൂടുതല്‍ പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1796

മോഷണം, മയക്കുമരുന്നുകച്ചവടം എന്നിവ തടയുന്നതിനായി സ്പെഷ്യല്‍ കോന്പിംഗ് 

ശ്രീ. പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം. വി. ശ്രേയാംസ് കുമാര്‍

(എ)മോഷണം, മയക്കുമരുന്നു കച്ചവടം തുടങ്ങിയവ തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് സ്പെഷ്യല്‍ കോന്പിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ : വിശദാംശങ്ങള്‍ നല്കാമോ ; 

(ബി)ഇപ്രകാരം ഏര്‍പ്പെടുത്തിയ ദൌത്യം വിജയകരമായിരുന്നോ ; വ്യക്തമാക്കാമോ ; 

(സി)സംസ്ഥാനത്ത് കൂടുതല്‍ ഇടങ്ങളിലേക്ക് പ്രസ്തുത ദൌത്യം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1797

പോലീസ് സേനയും ജനങ്ങളും തമ്മിലുള്ള അനുപാതം 

ശ്രീ. പി.സി. വിഷ്ണുനാഥ് 
'' ഷാഫി പറന്പില്‍ 
'' ആര്‍. സെല്‍വരാജ് 
'' ഐ.സി. ബാലകൃഷ്ണന്‍

(എ)പോലീസ് സേനയും ജനങ്ങളും തമ്മില്‍ ആവശ്യമായ അനുപാതം കൊണ്ടുവരുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ബി)ഇതിനായി പൊലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം

(സി)സേനയുടെ അംഗബലം എത്ര ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1798

ലോകായുക്തയെ ശക്തിപ്പെടുത്തല്‍ 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
'' ജോസഫ് വാഴക്കന്‍ 
'' കെ. മുരളീധരന്‍ 
'' വി.പി. സജീന്ദ്രന്‍

(എ)ലോകായുക്തയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ; വിശദമാക്കുമോ ;

(ബി)നിലവില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ;

(സി)ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരുന്പോള്‍ ലോകായുക്തക്ക് കൂടുതല്‍ അധികാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ?

1799

പോലീസുദ്യോഗസ്ഥരുടെ ക്രിമിനല്‍ ബന്ധം 

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാന പോലീസില്‍ ക്രിമിനല്‍ ബന്ധമുള്ളവര്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കണക്ക് പ്രകാരം എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ക്രിമിനല്‍ ബന്ധമുള്ളത്; വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ കൈക്കൂലിക്കേസില്‍ പ്രതികളായ എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ട്; അവര്‍ ആരെല്ലാമെന്ന് ഔദ്യോഗിക പദവി ഉള്‍പ്പെടെ വ്യക്തമാക്കുമോ? 

1800

2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്്ടിന്മേല്‍ നിയമഭേദഗതി 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, എം. എ. വാഹീദ് 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുവാനുദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ബ്ലേഡ് മാഫിയയെ നേരിടുന്നതിനും എന്തെല്ലാം ശിക്ഷകളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

1801

മനുഷ്യാവകാശ സംരക്ഷണത്തിനായി തുടങ്ങിയ പുതിയ സംരംഭങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആഭ്യന്തര വകുപ്പ് മനുഷ്യാവകാശ സംരക്ഷണത്തിനായി തുടങ്ങിയ പുതിയ സംരംഭങ്ങള്‍ എത്രയെണ്ണം; അവ ഏതെല്ലാം; വ്യക്തമാക്കുമോ?

1802

അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി കുട്ടികളെ കൊണ്ടിവരുന്നത് അനേ്വഷണത്തില്‍ 

ഡോ.ടി.എം. തോമസ് ഐസക് 
ശ്രീ. എ.കെ. ബാലന്‍ 
,, രാജു എബ്രഹാം 
,, റ്റി.വി. രാജേഷ് 

(എ)അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി കടത്തിക്കൊണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അനാഥാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് കുട്ടികളെ കടത്തിക്കൊണ്ട് വരുന്നത് എന്തിനാണെന്നും ഇടപാടുകാര്‍ ആരൊക്കെയാണെന്നും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(സി)ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന കുട്ടികളെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; വിശദാക്കാമോ; 

(ഡി)കുട്ടികളെ കടത്തിയതോ വില്പന നടത്തിയതോ അനധികൃതമായി താമസിപ്പിച്ചതോ ആയിട്ടുള്ള എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; നിലവിലുള്ള കേസുകളില്‍ നാളിതുവരെ എത്രപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; 

(ഇ)അനധികൃതമായി കുട്ടികളെ താമസിപ്പിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ട കേന്ദ്രങ്ങള്‍ ഏതൊക്കെ നിലയിലുള്ളതാണ്; വിശദമാക്കാമോ; 

(എഫ്)കുട്ടികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

1803

സംസ്ഥാനത്തുനിന്നും കാണാതാകുന്നതും കൊണ്ടുവരുന്നതുമായ കുട്ടികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. വി.എസ്. സുനില്‍ കുമാര്‍ 
'' ഇ.കെ. വിജയന്‍

(എ)സംസ്ഥാനത്തു നിന്നും കുട്ടികളെ കാണാതാകുന്നതും സംസ്ഥാനത്തേക്ക് നൂറുകണക്കിന് കുട്ടികളെ കൊണ്ടുവരുന്നത് സംബന്ധിച്ചുമുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇതുവരെ ഇത്തരത്തിലുള്ള എത്ര കേസുകള്‍ എടുത്തതായി വെളിപ്പെടുത്തുമോ ; 

(ബി)സംസ്ഥാനത്തു നിന്നും കാണാതായ കുട്ടികളില്‍ എത്ര പേരെ ഇതിനകം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)ഈ കാലയളവില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുള്ള കുട്ടികളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അനേ്വഷണങ്ങള്‍ നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ; 

(ഡി)കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം ?

1804

അനധികൃതമായി കുട്ടികളെ കടത്തല്‍ 

ശ്രീ. കെ.കെ. നാരായണന്‍

(എ)കേരളത്തിലേക്ക് ഏതെല്ലാം സ്ഥലങ്ങളില്‍ നിന്നുമുള്ള കുട്ടികളെയാണ് കടത്തികൊണ്ടുവന്നിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം സ്ഥലങ്ങളില്‍ നിന്ന് ഏതൊക്കെ പ്രായത്തിലുള്ള കുട്ടികളെയാണെന്ന് വിശദമാക്കാമോ;

(സി)ഏതെല്ലാം ഓര്‍ഫനേജുകളിലാണ് കുട്ടികളെ താമസിപ്പിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി)കുട്ടികളെ സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നതിന് ആരാണ് നേതൃത്വം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഇ)ഈ രീതിയില്‍ അനധികൃതമായി കുട്ടികളെ കൊണ്ടുവന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(എഫ്)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?

1805

ഓപ്പറേഷന്‍ കുബേര 

ശ്രീ. കെ.കെ. നാരായണന്‍

(എ)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള കേസുകളുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ ആരെയൊക്കെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി)ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദേ്യാഗിക സ്ഥാനത്തിരിക്കുന്നവരുടെ വീടുകളോ മറ്റോ റെയിഡു നടത്തിയിട്ടുണ്ടോ ; 

(ഡി)ഉണ്ടെങ്കില്‍ ഇവരുടെ രാഷ്ട്രീയ ബന്ധവും കേസുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ ?

1806

അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ 

ശ്രീ. രാജു എബ്രഹാം

(എ)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുള്ള പണം, സ്വര്‍ണ്ണം മറ്റു വിലപിടിപ്പുള്ള രേഖകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് വ്യക്തമുക്കാമോ; 

(ബി)കുറ്റക്കാര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കുന്നതിന് നിയമത്തിനുള്ള പോരായ്മ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു; 

(സി)ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ചിട്ടി, സ്വകാര്യ സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ പണംകടം കൊടുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും ഈടാക്കുന്ന നിരക്കില്‍തന്നെയാണോ ഉപഭോക്താവില്‍ നിന്നും പലിശ ഈടാക്കുന്നത് എന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വെളിപ്പെടുത്തുമോ; 

(ഡി)സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശതുകയ്ക്ക് ഔദേ്യാഗികമായ രസീതു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1807

ഓപ്പറേഷന്‍ കുബേര - കൊല്ലം ജില്ല 

ശ്രീ. കെ. രാജു

(എ)"ഓപ്പറേഷന്‍ കുബേര' പദ്ധതി പ്രകാരം കൊല്ലം ജില്ലയില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ജില്ലയിലെ അംഗീകൃത പണമിടപാട് സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കുമോ; ആയവ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(സി)"ഓപ്പറേഷന്‍ കുബേര' പ്രകാരം നടപടികള്‍ സ്വീകരിക്കുന്പോള്‍ വന്‍ ഇടപാടുകാര്‍ ഒഴിവാക്കപ്പെടുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ? 

1808

ഓപ്പറേഷന്‍ കുബേര 

ശ്രീ.എ.എ. അസീസ്

(എ)"ഓപ്പറേഷന്‍ കുബേര പ്രകാരം എത്ര രൂപ പിടിച്ചെടുത്തു; ജില്ല തിരിച്ച് വിശദമാക്കുമോ; 

(ബി)ഓപ്പറേഷന്‍ കുബേരയില്‍ പ്രതികളായവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കുമോ ?

1809

ഓപ്പറേഷന്‍ കുബേര -വന്‍കിട ബിസിനസുകാരെ ഒഴിവാക്കല്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നാളിതുവരെ എത്രപേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്; ജില്ലതിരിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കാമോ; 

(ബി)ഏതെല്ലാം വകുപ്പുകള്‍ ഈ കേസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത നടപടിയുടെ ഭാഗമായി ചെറിയ തോതില്‍ ബ്ലേഡ് ബിസിനസ്സ് നടത്തുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്നും വന്‍കിട ബ്ലേഡുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നും ഉള്ള പത്രദൃശ്യമാധ്യമങ്ങളുടെ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിണ്ടോ; പ്രസ്തുത ആരോപണം സംബന്ധിച്ച് ഗവണ്‍മെന്‍റ് നിലപാട് വ്യക്തമാക്കാമോ; അല്ലെങ്കില്‍ വസ്തുതയുടെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാമോ? 

1810

ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായിട്ടുള്ള സെമിനാര്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, സണ്ണി ജോസഫ് 
,, കെ.മുരളീധരന്‍ 
,, റ്റി.എന്‍. പ്രതാപന്‍

(എ)സംസ്ഥാനത്ത് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി നിയമവിരുദ്ധമായി അമിത പലിശയ്ക്ക് പണം നല്‍കുന്നവരെ നേരിടുന്നതിനെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്തെല്ലാം വിഷയങ്ങളാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)സെമിനാറില്‍ പങ്കെടുത്തിട്ടുള്ളത് ഏതെല്ലാം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്; വ്യക്തമാക്കാമോ;

(ഡി)സെമിനാറില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ കാര്യത്തില്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1811

ഓപ്പറേഷന്‍ കുബേരപ്രകാരം അറസ്റ്റിലായ സ്ത്രീകള്‍ 

ശ്രീ. പി.റ്റി.എ റഹീം

ഓപ്പറേഷന്‍ കുബേരയനുസരിച്ച് അറസ്റ്റിലായ സ്ത്രീകളുടെ വിശദവിവരങ്ങള്‍ നല്‍കാമോ?

1812

ഓപ്പറേഷന്‍ കുബേരയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കൂട്ട ആത്മഹത്യയും 

ശ്രീ. പാലോട് രവി

(എ)ഓപ്പറേഷന്‍ കുബേര പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുളള മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖലാ ഉദ്യോഗസ്ഥര്‍, സഹകരണ ജീവനക്കാര്‍ എന്നിവരുടെ എണ്ണം എത്രയാണ്; 

(ബി)ഓപ്പറേഷന്‍ കുബേര പ്രകാരം എത്ര കോടി രൂപ കണ്ടെടുത്തിട്ടുണ്ട്;

(സി)നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കിഴക്കേ മുക്കോല ഈഴക്കോട് എന്ന സ്ഥലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തത് സംബന്ധിച്ച് പോലീസ് എത്ര കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട;് എത്ര പേരെ അറസ്റ്റ് ചെയ്തു; 

(ഡി)ആത്മഹത്യയുടെ കാരണം പോലീസ് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഇ)ആത്മഹത്യ ചെയ്തവരുടെ വീട് അന്യായമായി കൈവശപ്പെടുത്തിയതിന്‍റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; 

(എഫ്)ഉണ്ടെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ജി)മരിച്ചു പോയവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1813

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നുള്ള കൂട്ടമരണം 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കൊള്ളപലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് എത്രപേര്‍ സ്വന്തം കുടുംബാംഗങ്ങളെ വധിക്കുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ട് ;

(ബി)ഇത്തരത്തില്‍ കൂട്ടമരണം നടന്ന കുടുംബത്തില്‍ അവശേഷിക്കുന്നവരെ സഹായിക്കാന്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട് ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 
കൊള്ളപലിശ വാങ്ങിയതിന് എത്രപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ;

1814

ഓപ്പറേഷന്‍ കുബേര

ശ്രീ. ജി. സുധാകരന്‍

(എ)കൊള്ളപ്പലിശക്കാരെയും ബ്ലേഡ്മാഫിയക്കാരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; 

(ബി)സംസ്ഥാനത്ത് ഓപ്പറേഷന്‍ കുബേരയിലൂടെ എത്ര ധനകാര്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്; ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ എത്ര സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ; 

(സി)നിയമാനുസൃതമല്ലാത്ത പണമിടപാട് സ്ഥാപനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും കൊള്ളപ്പലിശക്കാരെയും ബ്ലേഡുമാഫിയക്കാരെയും നിയന്ത്രിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ? 

1815

ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിമൂലം ആത്മഹത്യ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ബ്ലേയ്ഡ് മാഫിയകളുടെ ഭീഷണിമൂലവും കടക്കെണിമൂലവും കേരളത്തില്‍ നാളിതുവരെ എത്രപ്പേര്‍ ആത്മഹത്യ ചെയ്തു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ഇതുമായി ബന്ധപ്പെട്ട് ഇതുവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

1816

മണിലെന്‍റേഴ്സ് ആക്ട് പ്രകാരം നടപടി 

ശ്രീ. എളമരം കരീം 
,, സി.കെ.സദാശിവന്‍ 
,, കെ.വി.വിജയദാസ് 
,, പുരുഷന്‍ കടലുണ്ടി 

(എ)ബ്ലേഡ് കന്പനിയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പ എടുക്കുന്നവരെ ചൂഷണം ചെയ്യുന്നത് തടയാന്‍ മണി ലെന്‍റേഴ്സ് ആക്ട് പ്രകാരം സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(ബി)അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെ നിയമാനുസൃതം സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ; നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച എത്ര ലൈസന്‍സികള്‍ക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്; റിസര്‍വ്വ് ബാങ്ക് ലൈസന്‍സില്ലാതെ എത്ര സ്ഥാപനങ്ങള്‍ വായ്പായിടപാടുകള്‍ നടത്തുന്നുണ്ടെന്നുള്ള കണക്കുകള്‍ ലഭ്യമാണോ; 

(സി)ബ്ലേഡ് മാഫിയകള്‍ക്ക് തഴച്ച് വളരാനുള്ള സാഹചര്യം ഏതെല്ലാം നിലയിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പരിശോധിച്ചിട്ടുണ്ടോ; സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ? 

T1817

അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ 

ശ്രീ. പി.ഉബൈദുള്ള 
,, എന്‍.എ.നെല്ലിക്കുന്ന് 
,, എം. ഉമ്മര്‍ 
,, പി.ബി.അബ്ദുള്‍ റസാക് 

(എ)അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ലൈസന്‍സ് ഉള്ളവയും ഇല്ലാത്തവയുമായ പണമിടപാട് സ്ഥാപനങ്ങള്‍ ജനങ്ങളെ കബിളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത് മുങ്ങുന്ന നടപടിക്കെതിരെ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഇത്തരത്തില്‍ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എത്ര തുകയുടെ തട്ടിപ്പാണ് ഇതു മുഖേന ഉണ്ടായിട്ടുള്ളതെന്നും കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ? 

1818

സ്വാശ്രയസംഘങ്ങളും കുടുംബശ്രീയും നടത്തുന്ന പണമിടപാടുകള്‍ 

ശ്രീ. പി. തിലോത്തമന്‍ 

(എ)സ്വാശ്രയ സംഘങ്ങളും കുടുംബശ്രീകളും നടത്തുന്ന പണമിടപാടുകള്‍ പരിശോധിക്കുവാനും ഇതിന്‍റെ മറവില്‍ അന്യായമായ പലിശ ഈടാക്കുന്നത് തടയുവാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എന്തുകൊണ്ടാണ് ഇപ്രകാരം തീരുമാനം സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; 

(സി)സ്വാശ്രയ സംഘങ്ങളുടെ ഇപ്രകാരമുള്ള പണമിടപാടുകള്‍ നിയമവിരുദ്ധമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1819

കേരള ആന്‍റി സോഷ്യല്‍ അക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റ് - പാലക്കാട് ജില്ല 

ശ്രീ. എം. ഹംസ

(എ)കെ.എ.പി.എ. നിയമ പ്രകാരം പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ; ഓരോരുത്തരും ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തെല്ലാം ; ഓരോരുത്തരുടേയും എഫ്.ഐ.ആറിലെ കുറ്റകൃത്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ; 

(ബി)പാലക്കാട് ജില്ലയിലെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനെ കെ.എ.പി.എ. പ്രകാരം കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആര്‍ക്കെതിരെയെല്ലാം എന്ന് വ്യക്തമാക്കുമോ ; 

(സി)പാലക്കാട് ജില്ലയെ പോലീസ് കെ.എ.പി.എ. യില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് തെറ്റാണെന്ന് കണ്ടെത്തുകയോ, റദ്ദ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ; 

(ഡി)കള്ളക്കേസ് എടുത്ത് കെ.എ.പി.എ.പ്രകാരമുള്ള നടപടിയില്‍ ഉള്‍പ്പെടുത്തിയ സംഭവം പാലക്കാട് ജില്ലയില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ; 

(ഇ)എങ്കില്‍ കള്ളക്കേസ് എടുത്ത പോലീസ് ഉദേ്യാഗസ്ഥന്മാര്‍ക്കെതി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ; 

(എഫ്)ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1820

മണിചെയിന്‍ തട്ടിപ്പും വിസാ തട്ടിപ്പും 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ മണിചെയിനുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)മണി ചെയിനുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത കാലയളവില്‍ സംസ്ഥാനത്ത് വിസ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത കേസ്സുകളുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ?

1821

കല്ലയം കിഴക്കേ മുക്കോലയിലെ അഞ്ചംഗ കുടുംബത്തിന്‍റെ ആത്മഹത്യ 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എസ്. ശര്‍മ്മ 
,, എം. ഹംസ ശ്രീമതി 
പി. അയിഷാ പോറ്റി

(എ)കല്ലയം കിഴക്കേ മുക്കോലയിലെ അഞ്ചംഗ കുടുംബത്തിന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ബ്ലേഡ് മാഫിയക്കാര്‍ക്കെതിരെ സ്വീകരിച്ച പോലീസ് നടപടികള്‍ വിശദമാക്കാമോ; 

(ബി)കുറ്റക്കാരായ ബ്ലേഡ് മാഫിയ സംഘത്തിന്‍റെ നേതൃത്വത്തില്‍ വന്‍ റാക്കറ്റ് ജില്ലയിലാകെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരെല്ലാം പോലീസ് കസ്റ്റഡിയിലാണോ; 

(സി)ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലം ഗത്യന്തരമില്ലാതെ കുടുംബം ആത്മഹത്യ ചെയ്ത സംഭവം സംബന്ധിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം ഇതിനകം എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; യഥാര്‍ത്ഥ എല്ലാ കുറ്റവാളികളെയും അറസ്റ്റു ചെയ്യാന്‍ സാദ്ധ്യമായിട്ടുണ്ടോ; ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടയാളും സ്ഥലത്തെ പോലീസ് സേനയിലെ ചിലരും തമ്മിലുള്ളതായി പറയപ്പെടുന്ന ബന്ധം അന്വേഷണവിധേയമാക്കിയിട്ടുണ്ടോ; പോലീസ് സഹയത്തോടെ ഏതെല്ലാം കേസുകളില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയുണ്ടായിട്ടുണ്ട്; 

(ഡി)ആത്മഹത്യയ്ക്ക് മുന്പ് ഈ കുടുംബത്തില്‍ നിന്ന് പോലീസിനു ലഭിച്ച പരാതികളില്‍ നിയമാനുസൃതമായ നടപടികള്‍ ഉണ്ടാകാതിരുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ?

1822

പണംകൊള്ളപലിശയ്ക്കു കൊടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

(എ)പണം കൊള്ളപലിശയ്ക്ക് വായ്പ കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ കാറ്റഗറി തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;

(ബി)ജനങ്ങളുടെജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതായ പോലീസുദേ്യാഗസ്ഥര്‍ കൊള്ള പലിശയ്ക്കു പണം വായ്പകൊടുക്കുന്നു. ബ്ലയിഡു മാഫിയകളുടെ സംരക്ഷകരായി പ്രവര്‍ത്തി ച്  ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്താക്കുമോ? 

1823

പോലീസുദ്യോഗസ്ഥനായ ശ്രീ. അനില്‍കുമാറിന്‍റെ ബ്ലേഡ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ആര്‍ രാജേഷ്

(എ)പോലീസ് ഉദ്യോഗസ്ഥനായ മാവേലിക്കര വള്ളികുന്നം വാളാച്ചാല്‍ പുത്തനാലയ്ക്കല്‍ അനില്‍കുമാറിന്‍റെ ബ്ലേഡ് മാഫിയാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത പോലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണന്നാക്കുഴി എള്ളും വിളയില്‍ വിജയമ്മ നല്‍കിയ പരാതിയിന്മേല്‍ പോലീസ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത പോലീസ് ഉദ്യോഗസ്ഥനെതിരെ വള്ളികുന്നം കടവുങ്കല്‍ കുളത്തിന്‍റെ കിഴക്കതില്‍ ഷീബാബീവി നല്‍കിയ പരാതിയിന്മേല്‍ കേസെടുത്തിട്ടുണ്ടോ; 

(ഡി)രണ്ട് പരാതികളിന്മേലും പ്രസ്തുത പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയ വകുപ്പുകള്‍ എതൊക്കെ;

(ഇ)പ്രസ്തുത വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതിന്‍റെ കാരണം വിശദമാക്കുമോ; ഈ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും നീക്കിയിട്ടുണ്ടോ; എന്നാണ് നീക്കിയത്; കാരണം വ്യക്തമാക്കാമോ; ടിയാനെ അടിയന്തരമായി അറസ്റ്റ് ചെയ്യുമോ? 

1824

ആന്‍റിടെററിസ്റ്റ് സ്ക്വാഡ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)മാവോയിസ്റ്റുകളെ തിരയുന്ന ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന് പ്രത്യേക അലവന്‍സ് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)അയല്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രത്യേക സേനയ്ക്ക് ശന്പള വര്‍ദ്ധനയും ആനുകൂല്യവും നല്‍കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)സംസ്ഥാനത്തെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന് പ്രത്യേക ശന്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

1825

മാവോയിസ്റ്റ് ആക്രമണ ഭീഷണി നേരിടല്‍ 

ശ്രീ. ഇ.കെ. വിജയന്‍

(എ)മാവോയിസ്റ്റ് ആക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ അവയെ പ്രതിരോധിക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)ഇത്തരം സ്റ്റേഷനുകളില്‍ ആവശ്യത്തിന് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആക്രമണത്തെ നേരിടുന്നതിന് ആവശ്യമായ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യം സേനയ്ക്ക് നല്‍കിയിട്ടുണ്ടോ?

1826

അന്യസംസ്ഥാനതൊഴിലാളികളെന്ന വ്യാജേന താമസിക്കുന്ന തീവ്രവാദികളും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരും 

ശ്രീ. സി. ദിവാകരന്‍

(എ)അന്യസംസ്ഥാനതൊഴിലാളികള്‍ എന്ന വ്യാജേന തീവ്രവാദികളും, കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരും, കള്ളന്മാരും വ്യാപകമായി സംസ്ഥാനത്ത് താമസിക്കുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?

1827

കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് പ്രകാരം നടപടി 

ശ്രീ. എ. കെ. ബാലന്‍ 
ശ്രീമതി കെ. കെ. ലതിക 
ശ്രീ. സി. കൃഷ്ണന്‍ 
'' എ. പ്രദീപ്കുമാര്‍

(എ)കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് രാഷ്ട്രീയക്കാര്‍ക്കെതിരെ ദുര്‍വിനിയോഗം ചെയ്തുവരുന്നതായുള്ള ആക്ഷപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)യാഥാര്‍ത്ഥത്തില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെ തന്നെ പ്രസ്തുത നിയമം നടപ്പിലാക്കാന്‍ തയ്യാറാകുമോ;

(സി)കള്ളനോട്ട് നിര്‍മ്മിക്കുന്നവര്‍, മയക്കുമരുന്ന് കുറ്റവാളികള്‍, കള്ളക്കടത്തുകാര്‍, വ്യാജവാറ്റുകാര്‍, ഹവാലതട്ടിപ്പുകാര്‍, ബ്ലേഡ് പലിശക്കാര്‍, വസ്തുകയ്യേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ എന്നിവര്‍ക്കെതിരെ നിയമം പ്രയോഗിക്കാതെ രാഷ്ട്രീയ എതിരാളികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍വിനിയോഗംചെയ്യുന്നതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ആക്ടിന്‍റെ പരിധിയില്‍ വരുന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളാനും, ദുര്‍വിനിയോഗം തടയാനും നടപടി സ്വീകരിക്കുമോ; 
(ഇ)സംസ്ഥാനത്ത് എത്രയാളുകള്‍ക്കെതിരെ പ്രസ്തുത ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്; എത്ര കേസുകളില്‍ അപ്പീല്‍ അതോറിറ്റി മുന്പാകെ ഹര്‍ജ്ജികള്‍ വന്നു; കോടതി റദ്ദ് ചെയ്തവ എത്ര; ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലുകളില്‍ കഴിയുന്നവരെത്ര? 

1828

ക്രമസമാധാന കുറ്റാന്വേഷണ വിഭാഗങ്ങള്‍ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. റ്റി. ബല്‍റാം 
,, എ. റ്റി. ജോര്‍ജ് 
,, വി. പി. സജീന്ദ്രന്‍ 

(എ)ക്രമസമാധാന പരിപാലന ചുമതലയും കുറ്റാന്വേഷണ ചുമതലയും വെവ്വേറെ ആക്കുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ഇതിന് എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ? 

1829

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ 

ശ്രീ. കെ. വി. വിജയദാസ്

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ അനുവദിച്ച സ്കൂളുകള്‍ക്ക് കൂടുതല്‍ പരിശീലന പദ്ധതികളും ഫണ്ടും അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

1830

സ്കൂള്‍ പരിസരത്തെ പുകയില ഉല്പന്ന വിപണക്കാര്‍ക്കെതിരെ നടപടി 

ശ്രീ. എ.എ. അസീസ്

(എ)സംസ്ഥാനത്തെ സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പുകയില ഉല്പന്നങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സ്കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ;

(സി)എത്ര കേസുകള്‍ ആര്‍ക്കെല്ലാമെതിരെ സ്വീകരിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ഡി)സ്കൂളുകളിലെ കുട്ടിപോലീസിനെ ഉപയോഗിച്ച് ഇത്തരത്തില്‍ വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1831

പോലീസ് കസ്റ്റഡിയിലും ജയിലിലുമുള്ള മരണം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് കസ്റ്റഡിയിലും ജയിലിലുമായി എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(ബി)സ്റ്റേഷന് അകത്തും പുറത്തുമായി പോലീസ് നടപടികളിലൂടെ എത്രപേര്‍ക്ക് പ്രസ്തുത കാലയളവില്‍ പരിക്കേറ്റിട്ടുണ്ട് എന്ന് വിശദാംശം ലഭ്യമാക്കുമോ; 

(സി)ഇങ്ങനെ കസ്റ്റഡിയിലും ജയിലിലും മരണപ്പെട്ടവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ എത്ര ഉത്തരവുകള്‍ ഉണ്ടായിരുന്നു; എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; ആര്‍ക്കൊക്കെ നഷ്ടപരിഹാരം നല്‍കി; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)മുന്‍ എം.പി.യുടെ ഗണ്‍മാന്‍റെ മര്‍ദ്ദനമേറ്റ് മരിച്ചയാള്‍ക്കും ഇത്തരത്തില്‍ നഷ്ടപരഹാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ നല്‍കിയിട്ടുണ്ട്; ഏത് ഫണ്ടില്‍നിന്നാണ് തുക നല്‍കിയത്; വ്യക്തമാക്കുമോ; 

(ഇ)പോലീസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഇത്തരം നടപടിക്ക് പൊതുഖജനാവില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ഉത്തരവാദികളില്‍ നിന്നും ഈടാക്കി നല്‍കുന്നതിന് നിയമം കൊണ്ടുവരുന്നകാര്യം പരിഗണിക്കുമോ?

1832

Z+, Z, Y, X കാറ്റഗറി സെക്യുരിറ്റി

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)സംസ്ഥാനത്ത് Z+, Z, Y, X എന്നീ കാറ്റഗറി സെക്യൂരിറ്റി നല്‍കിയിട്ടുള്ളത് ആര്‍ക്കെല്ലാമാണ്; വിശദമാക്കാമോ;

(ബി)ഈ കാറ്റഗറികളില്‍ പെട്ടവര്‍ക്കുളള പ്രത്യേക അവകാശങ്ങളും സര്‍ക്കാര്‍ നല്‍കിയ സംവിധാനങ്ങളും സംബന്ധിച്ച് വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.