|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1947
|
കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കല്‍
ശ്രീ. പി. ഉബൈദുള്ള
(എ)കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കല്യാണ ആവശ്യങ്ങള്‍ക്കോ, ഉല്ലാസ യാത്രകള്‍ക്കോ വാടകയ്ക്ക് നല്‍കി വരുന്നുണ്ടോ;
(ബി)എങ്കില്‍ കഴിഞ്ഞ 6 മാസം എത്ര ബസ്സുകള്‍ അത്തരത്തില്‍ യാത്രക്കായി വിട്ട് കൊടുത്തു; അതില്‍ നിന്നും ലഭിച്ച വരുമാനം എത്ര; പ്രസ്തുത ഓട്ടങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിനുപുറമേ ഡ്രൈവറേയും കണ്ടക്ടറേയും വിട്ട് നല്‍കാറുണ്ടോ;
(സി)പ്രസ്തുത ഓട്ടങ്ങള്‍ക്ക് നിരക്ക് നിശ്ചയിക്കുന്നത് എന്തടിസ്ഥാനത്തിലാണ്; നിരക്ക് നിശ്ചയിക്കുന്നതിന് ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അധികാരപരിധി വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത ഓട്ടങ്ങള്‍ക്ക് നിരക്കിലോ കാലയളവിലോ ഇളവ് അനുവദിക്കാറുണ്ടോ; എങ്കില്‍ ആര്‍ക്കൊക്കെ; ആയതിലെ മാനദണ്ഡം വ്യക്തമാക്കുമോ; കഴിഞ്ഞ വര്‍ഷം എത്രപേര്‍ക്ക് ഇത്തരം സര്‍വ്വീസുകളില്‍ നിരക്ക് ഇളവ് അനുവദിച്ച് നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത ആവശ്യങ്ങള്‍ക്കായി വിട്ട് നല്‍കുന്ന വാഹനം ഓട്ടത്തിനിടയില്‍ കേടായാല്‍ അത് നന്നാക്കാനുള്ള ചുമതല ആര്‍ക്കാണ്; വിശദാംശം നല്‍കാമോ?
|
1948 |
കെ.എസ്.ആര്‍.ടി.സി.യിലെ സ്പെയര്‍ പാര്‍ട്സ് പര്‍ച്ചേയ്സ്
ശ്രീ. എം. ഉമ്മര്‍
(എ)കെ.എസ്. ആര്‍.ടി.സി. വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ്കളുടെ നിലവിലുള്ള പര്‍ച്ചേയ്സ് രീതി വ്യക്തമാക്കുമോ; ദിനം പ്രതി ഓരോ ഡിപ്പോയിലും എത്ര തുക വരെയുള്ള എമര്‍ജന്‍സി പര്‍ച്ചേയ്സിന് അനുമതി നല്‍കിയിട്ടുണ്ട്; ആയതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥരും അവരുടെ അധികാര പരിധിയും എന്തെന്ന് വ്യക്തമാക്കുമോ;
(ബി)കെ.എസ്. ആര്‍. ടി.സി.യിലെ പര്‍ച്ചേയ്സിംഗില്‍ കാലോചിതവും പഴുതുകളടച്ചതുമായ അത്യാധുനിക രീതി നടപ്പില്‍ വരുത്തുന്നതിന് ആലോചനയുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കഴിഞ്ഞ ഒരു വര്‍ഷം കേന്ദ്ര പര്‍ച്ചേയ്സിംഗ് സംവിധാനം മുഖേന എന്തു തുകയ്ക്കുള്ള സാധന സാമഗ്രികള്‍ ഏതെല്ലാം സപ്ലൈയര്‍മാരില്‍ നിന്ന് വാങ്ങി എന്നും എല്ലാ യൂണിറ്റുകളിലുംകൂടി എന്ത് തുകയ്ക്കുള്ള എമര്‍ജന്‍സി പര്‍ച്ചേയ്സിംഗ് നടത്തി എന്നും അറിയിക്കുമോ?
|
1949 |
സ്പെയര്‍ പാര്‍ട്സ് പര്‍ച്ചേസ് സുതാര്യമാക്കുന്നതിനുള്ള നടപടികള്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്
(എ)കെ.എസ്.ആര്‍.റ്റി.സി.യില്‍ ലോക്കല്‍ പര്‍ച്ചേസ് സംവിധാനം അതേപടി നിലനിര്‍ത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)എങ്കില്‍ ആയതു സംബന്ധമായി ഏതെങ്കിലും അഴിമതി കേസ്സുകള്‍ കെ.എസ്.ആര്‍.റ്റി.സി.യിലെ ആരുടെയെങ്കിലും പേരില്‍ എടുത്തിട്ടുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശം നല്‍കാമോ ;
(സി)കെ.എസ്.ആര്‍.റ്റി.സി.യിലെ സ്പെയര്‍ പാര്‍ട്സ് പര്‍ച്ചേസ് സുതാര്യമാക്കുന്നതിനും അഴിമതി രഹിതമാക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വെളിപ്പെടുത്തുമോ ?
|
1950 |
ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് വഴി ഉണ്ടായ വാര്‍ഷിക വരുമാന വരവ്
ശ്രീ.വി. ശശി
ഇത്തവണ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതുവഴി കെ.എസ്.ആര്‍.ടി.സി യുടെ വാര്‍ഷിക വരുമാന വരവ് എത്ര രൂപാ വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇത് വഴി കെ.എസ്.ആര്‍.ടി. സിയുടെ പ്രവര്‍ത്തന നഷ്ടത്തില്‍ എത്ര ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
1951 |
കിലോമീറ്റര്‍ കണക്കാക്കി ടിക്കറ്റ് ചാര്‍ജ് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. രാജു എബ്രഹാം
(എ)െയര്‍ സ്റ്റേജ് നിശ്ചയിച്ചപ്പോള്‍ കിലോമീറ്റര്‍ നിരക്കിനേക്കാള്‍ വളരെയധികം തുക യാത്രക്കാര്‍ നല്‍കേണ്ടിവരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുപരിഹാരമായി ഫെയര്‍ സ്റ്റേജ് ഉപേക്ഷിച്ച് കിലോമീറ്റര്‍ ചാര്‍ജ്ജ് കണക്കാക്കി ടിക്കറ്റ് ചാര്‍ജ്ജ് നിശ്ചയിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) ഫെയര്‍ സ്റ്റേജും കിലോമീറ്റര്‍ തുകയും ഒരുമിച്ച് കണക്കാക്കി കുറവുള്ളത് ടിക്കറ്റ് ചാര്‍ജ്ജ് തുകയാക്കി ഈടാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1952 |
ഫെയര്‍സ്റ്റേജ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ശ്രീ. എ. കെ. ബാലന്‍
(എ) ബസ്സ്ചാര്‍ജ്ജ് ഇപ്പോള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി) സംസ്ഥാനത്ത് ഫെയര്‍ സ്റ്റേജുകള്‍ നിശ്ചയിക്കുന്ന ഏജന്‍സി ഏതാണ്;
(സി) വ്യാജ ഫെയര്‍ സ്റ്റേജുകള്‍ തയ്യാറാക്കിയത് സംബന്ധിച്ച് പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
(ഡി) ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച അന്വേഷണം സര്‍ക്കാര്‍ നടത്തുന്നുണ്ടോ; ഏത് ഏജന്‍സിയാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ) കിലോമീറ്ററിന് നിശ്ചയിക്കുന്ന നിരക്കും യഥാര്‍ത്ഥത്തില്‍ യാത്രചെയ്യുന്പോള്‍ ഈടാക്കുന്ന നിരക്കും തമ്മില്‍ പൊരുത്തപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1953 |
ഊരിനുണര്‍വ് - കാടിനുണര്‍വ് പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്
,, ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
,, ലൂഡി ലൂയിസ്
(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ആദിവാസി ഊരുകളുടെ ഉന്നമനത്തിന് ഊരിനുണര്‍വ് - കാടിനുണര്‍വ് പദ്ധതികള്‍ വനം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടോ ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ 676 വഴി വനം വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ?
|
1954 |
സ്വകാര്യ/കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വരുമാനം
ശ്രീ. വി. ശശി
(എ)കേരളത്തില്‍ പ്രതിമാസം സ്വകാര്യബസ്സുകള്‍ എത്ര കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുന്നുവെന്ന് അറിയിക്കാമോ; ഈ സര്‍വ്വീസുകളില്‍ നിന്നുമുള്ള പ്രതിമാസ വരുമാനം എത്രയെന്ന് അറിയിക്കാമോ;
(ബി)കെ.എസ്.ആര്‍.ടി.സി. പ്രതിമാസം എത്ര കിലാമീറ്റര്‍ സര്‍വ്വീസ് നടത്തുന്നുവെന്ന് വ്യക്തമാക്കാമോ; ഈ സര്‍വ്വീസുകളില്‍ നിന്നുമുള്ള പ്രതിമാസ വരുമാനം എത്രയെന്ന് അറിയിക്കുമോ;
(സി)ഏറ്റവും അവസാനമായി ബസ്ചാര്‍ജ് പുതുക്കിനിശ്ചയിച്ച വഴി ഒരു കിലോമീറ്റര്‍ സര്‍വ്വീസില്‍ നിന്നും എത്ര രൂപയുടെ അധിക വരുമാനം കെ.എസ്.ആര്‍.ടി.സി. പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
|
1955 |
കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന ശരാശരി നഷ്ടം
ശ്രീമതി പി.അയിഷാ പോറ്റി
(എ)ബസ് ചാര്‍ജ്ജ് വര്‍ധന നിലവില്‍ വന്നതിനോടൊപ്പം ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാത്തതുകൊണ്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
(ബി)കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ പ്രതിദിന ശരാശരി നഷ്ടം എത്ര രൂപയാണ്;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന ശരാശരി നഷ്ടം എത്ര രൂപ ആയിരുന്നു?
|
1956 |
കെ.എസ്.ആര്‍.ടി.സി. യുടെ വ്യാപാര സമുച്ചയം
ശ്രീ സി. മമ്മൂട്ടി
(എ)കെ.എസ്.ആര്‍.ടി.സി.യുടെ ഏതൊക്കെ ബസ് സ്റ്റാന്‍റുകളിലാണ് വ്യാപാര സമുച്ചയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് ;
(ബി)പ്രസ്തുത നിര്‍മ്മാണം ഏതടിസ്ഥാനത്തിലാണ് ; ആരുമായിട്ടാണ് നിര്‍മ്മാണ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത് ; ഉണ്ടാക്കിയിട്ടില്ലെങ്കില്‍ കരാര്‍ ആരുമായിട്ടാണ് ഉദ്ദേശിക്കുന്നത് ;
ആയതിന്‍റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ?
|
1957 |
കെ.എസ്.ആര്‍.ടി.സി രാത്രികാല ബസ് സര്‍വ്വീസ് റദ്ദാക്കല്‍
ശ്രീ. എം. ഉമ്മര്‍
(എ)ഗ്രാമീണ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി. യുടെ രാത്രികാല ബസ്സ് സര്‍വ്വീസുകള്‍ കളക്ഷന്‍ കുറവാണെന്ന കാരണത്താല്‍ റദ്ദാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ രാത്രികാലസര്‍വ്വീസുകള്‍ റദ്ദാക്കുന്നതിന് എത്ര ദിവസത്തെ കളക്ഷന്‍ പഠനവിധേയമാക്കാറുണ്ട്;
(സി)2014 മെയ്മാസം 15-ാം തീയതി ഇത്തരത്തില്‍ എത്ര സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്; തിരുവനന്തപുരം ജില്ലയിലെ ഡിപ്പോ തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
(ഡി)പാലോട് ഡിപ്പോയില്‍ പ്രസ്തുത തീയതിയില്‍ ബസ്സ് റദ്ദാക്കിയത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ?
(ഇ)ഉണ്ടെങ്കിള്‍ ആയതിന് ഉത്തരവാദികളായ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
1958 |
എം.എല്‍.എ.മാരുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച സര്‍വ്വീസുകള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എം.എല്‍.എ. മാരുടെ നിര്‍ദ്ദേശപ്രകാരം ഏതെല്ലാം റൂട്ടുകളിലാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ് നടത്തുവാന്‍ തുടങ്ങിയതെന്ന് വ്യക്തമാക്കുമോ;
(ബി)ഇവയില്‍ ഏതെങ്കിലും ബസ്സുകള്‍ നിര്‍ത്തല്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)നിര്‍ത്തല്‍ ചെയ്യാനുള്ള കാരണം വിശദമാക്കുമോ ?
|
1959 |
കെ. എസ്. ആര്‍. ടി. സി.യില്‍ പരസ്യം നല്‍കുന്നതിനുളള നടപടി ക്രമങ്ങളും മാനദണ്ഡങ്ങളും
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്
(എ)കെ. എസ്. ആര്‍. ടി. സി. ബസ്സുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് വഴി കഴിഞ്ഞ വര്‍ഷം എന്ത് തുക വരുമാനമായി ലഭിച്ചു; പരസ്യം ചെയ്യുന്നതിനുളള നടപടിക്രമവും മാനദണ്ഡങ്ങളും വിശദമാക്കുമോ;
(ബി)പ്രസ്തുത മാനദണ്ഡം ലംഘിച്ച് കെ. എസ്. ആര്‍. ടി. സി കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ആരുടെയെങ്കിലും പരസ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിനാധാരമായ കാരണം വ്യക്തമാക്കുമോ; അതുവഴി കെ. എസ്. ആര്‍. ടി. സി. ക്ക് വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ടോ;
(സി)കെ. എസ്. ആര്‍.ടി.സി ബസ്സുകളില്‍ പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എന്തെല്ലാം ഇളവുകള്‍ ഏതെല്ലാം ഇനത്തില്‍ നല്‍കി വരുന്നുണ്ട്; വിശദാംശം നല്‍കാമോ?
|
1960 |
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാടകയ്ക്ക് നല്‍കല്‍
ശ്രീ. കെ. എം. ഷാജി
(എ)കെ.എസ്. ആര്‍.ടി.സി. ബസ്സുകള്‍ ഇതര സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ ആര്‍ക്കൊക്കെ വാടകയ്ക്ക് നല്‍കിവരുന്നുണ്ട്;
(ബി)എങ്കില്‍ എത്ര ബസ്സുകള്‍, ആര്‍ക്കൊക്കെ എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് നല്‍കിവരുന്നത്;
(സി)ഇതില്‍ ഓരോ ഇടപാടില്‍ നിന്നായി ലഭിക്കുന്ന വരുമാനം സംബന്ധിച്ച വിശദാംശം നല്‍കാമോ;
(ഡി)പ്രസ്തുത ബസ്സുകള്‍ ഇത്തരം സ്വകാര്യ സര്‍വ്വീസിന് പുറമേ കെ.എസ്. ആര്‍.ടി.സി. യിലെ ദൈനംദിന ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ?
|
1961 |
തന്പാനൂരിലെ കെ.എസ്.ആര്‍.റ്റി.സി. ബസ് ടെര്‍മിനല്‍ നിര്‍മ്മാണം
ശ്രീ. പി. കെ. ബഷീര്‍
(എ) തിരുവനന്തപുരം തന്പാനൂരിലെ കെ.എസ്.ആര്‍.റ്റി.സി. ബസ് ടെര്‍മിനല്‍ നിര്‍മ്മാണം നടത്തിയത് ആരാണ്;
(ബി) ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടും പണി പൂര്‍ത്തിയാകാതെ ടി സ്ഥാപനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം സംഭവിച്ചതിന്‍റെ കാരണം എന്താണ്;
(സി) ബി.ഒ.ടി. അടിസ്ഥാനത്തില്‍ നടത്തിയ നിര്‍മ്മാണത്തിന്‍റെ എഗ്രിമെന്‍റ് ആരൊക്കെ തമ്മിലായിരുന്നു; അതിന്‍റെ വിശദാംശം നല്‍കാമോ; പ്രസ്തുത എഗ്രിമെന്‍റിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
1962 |
തന്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം
ശ്രീ. ഇ. കെ. വിജയന്‍
(എ)കെ.എസ്.ആര്‍.ടി.സി.യില്‍ 2014 മെയ് 31 വരെ എത്ര രൂപയുടെ പെന്‍ഷന്‍ വിതരണം ചെയ്യാനുണ്ട്;
(ബി)തന്പാനൂരിലെ ബസ് ടെര്‍മിനലിന്‍റെ ഉദ്ഘാടനത്തിന് കോര്‍പ്പറേഷന്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കാമോ;
(സി)പ്രസ്തുത തുക കോര്‍പ്പറേഷന്‍ ഏത് അക്കൌണ്ട് ശീര്‍ഷകത്തില്‍ നിന്നാണ് ചെലവഴിച്ചത് വ്യക്തമാക്കാമോ;
(ഡി)പെന്‍ഷന്‍ തുക യഥാസമയം വിതരണം ചെയ്യാതെ ലക്ഷങ്ങള്‍ മുടക്കി ഉദ്ഘാടനം നടത്തിയതിലെ ധാര്‍മ്മികത പുനഃപരിശോധിക്കാന്‍ തയ്യാറാകുമോ?
|
1963 |
നെടുമങ്ങാട് ബസ് ടെര്‍മിനല്‍ കം കൊമേഴ്സ്യല്‍ കോംപ്ലക്സിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം
ശ്രീ. പാലോട് രവി
(എ)കെ. എസ്. ആര്‍. ടി. സി നെടുമങ്ങാട് ബസ് ടെര്‍മിനല്‍
കം കൊമേഴ്സ്യല്‍ കോംപ്ലക്സിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഭരണാനുമതി ലഭിച്ചതെന്നാണെന്ന് അറിയിക്കാമോ;
ഏത് ബോര്‍ഡ് മീറ്റിംഗിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്;
(ബി)നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ പ്ലാനിന് നെടുമങ്ങാട് നഗരസഭയും ടൌണ്‍ പ്ലാനിംഗ് വിഭാഗവും അന്തിമാനുമതി നല്‍കിയത് എന്നാണ്;
(സി)എന്നാണ് പ്രവൃത്തി ടെന്‍ടര്‍ ചെയ്തതെന്നും എന്നാണ് പ്രവൃത്തിയുടെ എഗ്രിമെന്‍റ് വച്ചതെന്നും അറിയിക്കുമോ;
(ഡി)അടങ്കല്‍ തുക എത്രയാണെന്നും വിശദമാക്കുമോ;
(ഇ)കൊമേഴ്സ്യല്‍ റൂമുകളുടെ ലേലം എന്നാണ് നടന്നത്;
(എഫ്)നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കൊമേഴ്സ്യല്‍ കോംപ്ലക്സ് ഉള്‍പ്പെടെയുളള സ്ഥല സൌകര്യങ്ങള്‍ എത്ര തുകയ്ക്കാണ് ലേലം ചെയ്തത്;
(ജി)പ്രസ്തുത ലേലത്തുകയില്‍ നിന്നും എത്ര രൂപ കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ടെന്നും ഇനി എത്ര രൂപ കിട്ടാനുണ്ടെന്നും ആയത് എന്നു നടന്ന ലേലത്തിന്‍റെ തുകയാണെന്നും വ്യക്തമാക്കുമോ;
(എച്ച്)ഇനി എത്ര സ്ഥലം ലേലം ചെയ്യാനുണ്ട്;
(ഐ)കരാര്‍ പ്രകാരം നിര്‍മ്മാണ കാലാവധി അവസാനിക്കേണ്ടത് എന്നായിരുന്നു;
(ജെ)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്നും എന്ന് പൂര്‍ത്തിയാക്കുമെന്നും അറിയിക്കാമോ?
|
1964 |
കിളിമാനൂര്‍ കെ. എസ്. ആര്‍. ടി. സി ഡിപ്പോയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ.ബി. സത്യന്‍
(എ)കിളിമാനൂര്‍ കെ. എസ്. ആര്‍.ടി.സി ഡിപ്പോയില്‍ ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിരിക്കുന്നതെന്നും നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാകുമെന്നും ഏത് ഫണ്ടാണ് ഇതിന് വിനിയോഗിക്കുന്നതെന്നും വിശദമാക്കാമോ;
(ബി)കിളിമാനൂര്‍ കെ. എസ്. ആര്‍. ടി. സി ഡിപ്പോയിലെ ബസ് ബേ തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
1965 |
ചാരുംമൂട് കേന്ദ്രമാക്കി ബസ് ടെര്‍മിനല്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ ചാരുംമൂട് കേന്ദ്രമാക്കി ഒരു ബസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതിനാവശ്യമായ നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടോ ; ബസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ
(ബി)മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ബാംഗ്ലൂര്‍, കോയന്പത്തൂര്‍, പളനി മേഖലകളിലേക്ക് ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമേ ?
|
1966 |
ചാലക്കുടി കെ.എസ്.ആര്‍.ടി.സി. കൊമേഴ്സ്യല്‍ കോംപ്ലക്സ് നിര്‍മ്മാണം
ശ്രീ.ബി.ഡി. ദേവസ്സി
(എ)വാണിജ്യപ്രാധാന്യമുള്ള ബസ്സ് സ്റ്റേഷന്‍ കോന്പൌണ്ടുള്ള ചാലക്കുടി കെ.എസ്.ആര്‍.ടി.സി വക സ്ഥലത്ത് കൊമേഴ്സ്യല്‍ ഷോപ്പിംഗ് കോപ്ലക്സും ടൂറിസ്റ്റുഹോമും നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ കോന്പൌണ്ടില്‍ പേ-ആന്‍റ് പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
1967 |
അങ്കമാലി ബസ്ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ലേലനടപടികള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)കെ.റ്റി. ഡി.എഫ്.സി അങ്കമാലിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കെ.എസ്.ആര്‍.ടിസി. ബസ് ടെന്‍മിനല്‍ കം ഷോപ്പിംങ് കോപ്ലക്സില്‍ ലേല ദര്‍ഘാസ് നടപടികളിലൂടെ ഓരോ നിലയിലും എത്ര സ്ഥലമാണ് വാടകയ്ക്ക് കൊടുത്തിട്ടുള്ളത് ;
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)എത്ര സ്ഥലമാണ് ഇനി ലേലത്തില്‍ പോകാനുള്ളത്; പ്രസ്തുത സ്ഥലങ്ങള്‍ ലേലത്തില്‍ പോകുന്നതിനായി നാളിതുവരെ എത്ര തവണ ലേല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(സി)ലേലനടപടികള്‍ പരസ്യപ്പെടുത്തുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
(ഡി)ഈ സ്ഥലങ്ങള്‍ ലേലത്തില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ഇ)ഇതുവരെ ലേലത്തില്‍ പോയിട്ടുള്ള സ്ഥലങ്ങളിലൂടെ ലഭിക്കുന്ന വരുമാനം എത്രയെന്ന് വ്യക്തമാക്കുമോ?
|
1968 |
അങ്കമാലി ബസ്സ്റ്റാന്‍റിന് സ്ഥലം ഏറ്റെടുക്കല്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍റിലേക്കുള്ള പ്രവേശന കവാടത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ;
(ബി)അക്വസിഷന്‍ നടപടികളില്‍ നിന്നും വിട്ടുപോയിരുന്ന സ്ഥലം ഏറ്റെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)ഇതു സംബന്ധിച്ച കേസിന്‍റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ?
|
1969 |
പയ്യന്നൂര്‍ ഡിപ്പോയിലെ വാണിജ്യ സമുച്ചയ നിര്‍മ്മാണം
ശ്രീ. സി. കൃഷ്ണന്‍
(എ)കെ.എസ്. ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ ആരംഭിക്കുന്ന വാണിജ്യ സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ ;
(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?
|
1970 |
പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍
ശ്രീ.എം. ചന്ദ്രന്‍
(എ)പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രതേ്യക നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;
(ബി)ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇതിനുവേണ്ടി ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ടോ;
(സി)വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം, കണ്‍സെഷന്‍ പ്രശ്നം എന്നിവ പരിഹരിക്കുന്നതിനുള്ള എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
1971 |
കോഴിക്കോട്-തൃശൂര്‍,
കോഴിക്കോട്-പാലക്കാട്
റൂട്ടുകളിലെ
പ്രൈവറ്റ്
ബസ് സര്‍വ്വീസുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കോഴിക്കോട്-തൃശൂര്‍, കോഴിക്കോട്-പാലക്കാട് റൂട്ടുകളില്‍ നിരവധി പ്രൈവറ്റ് ബസ്സുകള്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് വിഭാഗമാക്കി ഓടുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ എന്തെല്ലാമാണ്;
(സി)ഇപ്പോള്‍ പെര്‍മിറ്റ് ലഭിച്ച ബസ്സുകള്‍ ഇത്തരം നിബന്ധനകള്‍ പാലിച്ചിട്ടുള്ളവയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ഡി)ഹൈക്കോടതി ഉത്തരവിന്‍റെ വെളിച്ചത്തിലാണ് ഇത്തരം പെര്‍മിറ്റുകള്‍ നല്‍കിയതെങ്കില്‍ ഇതിനെതിരെ അപ്പീല്‍ പോകുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
1972 |
കോഴിക്കോട് സിറ്റി ബസുകളുടെ ട്രിപ്പ് മുടക്കല്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് നഗരത്തില്‍ ഓടുന്ന സിറ്റി ബസുകള്‍ പലപ്പോഴും വൈകുന്നേരങ്ങളിലും, രാത്രികളിലും ട്രിപ്പ് കട്ടുചെയ്യുന്നത് കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന കാര്യം പത്രവാര്‍ത്തയായി വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇപ്രകാരം ട്രിപ്പ് കട്ടു ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1973 |
കെ.എസ്.ആര്‍.ടി.സി.യുടെ മള്‍ട്ടി ആക്സില്‍ വാഹനമുപയോഗിച്ചുള്ള ഇന്‍റര്‍സ്റ്റേറ്റ്
സര്‍വ്വീസ്
ശ്രീ. സി. മോയിന്‍കുട്ടി
(എ) കെ.എസ്.ആര്‍.ടി.സി. നടത്തുന്ന, മള്‍ട്ടി ആക്സില്‍ വാഹനമുപയോഗിച്ചുള്ള ഇന്‍റര്‍സ്റ്റേറ്റ് സര്‍വ്വീസ് ലാഭകരമായിട്ടാണോ നടന്നുവരുന്നത് എന്ന് വെളിപ്പെടുത്താമോ;
(ബി) ഇത്തരത്തിലുള്ള സര്‍വ്വീസുകള്‍ എത്രയെണ്ണം കെ.എസ്.ആര്‍.ടി.സി. നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് എന്നും ഏതൊക്കെ റൂട്ടുകളിലാണെന്നും അറിയിക്കുമോ;
(സി) ഇതില്‍ ഏറ്റവും ലാഭകരമായി നടന്നുവരുന്ന സര്‍വ്വീസ് ഏതാണ്;
(ഡി) ഇത്തരം സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഇ) സ്വകാര്യ ബസ്സ് ഓപ്പറേറ്റേഴ്സില്‍ നിന്നും, കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാകുന്ന ഭീഷണി നേരിടാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
1974 |
ലോ-ഫ്ളോര്‍ ബസ് റൂട്ടുകള്‍ അനുവദിയ്ക്കണമെന്ന ആവശ്യം
ശ്രീ.എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ ലോ-ഫ്ളോര്‍ ബസ് റൂട്ടുകള്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരകാര്യവും-ന്യൂനപക്ഷഷേമവും വകുപ്പു മന്ത്രിയ്ക്ക് നല്‍കിയ നിവേദനം 12.5.2014-ലെ 79/ഢകജ/ങ(ഡഅ&ണങ)/14 നന്പര്‍ ആയി മേല്‍ നടപടികള്‍ക്കായി ബഹു. ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ ?
|
1975 |
ഗുരുവായൂര്‍- കോങ്ങാട് ബസ് സര്‍വ്വീസ്
ശ്രീ. ബാബു. എം. പാലിശ്ശേരി
(എ)ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍നിന്നും, കുന്നംകുളം -എരുമപ്പെട്ടി-വടക്കാഞ്ചേരി-ചേലക്കര-തിരുവില്ല്വാമല വഴി കോങ്ങാട് വരെയും തിരിച്ച് ഇതെ റൂട്ടില്‍ തന്നെ ഗുരുവായൂരിലേക്കും ഓര്‍ഡിനറി ബസ് സര്‍വ്വീസ് നടത്തിയിരുന്നോ;
(ബി)ഈ ബസ്സ് സര്‍വ്വീസ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി നടത്തി വരുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ ഈ ബസ്സ് സര്‍വ്വീസ് നിര്‍ത്തുവാനുണ്ടായ കാരണം എന്താണെന്നും അറിയിക്കുമോ;
(സി)ഭക്തര്‍ക്കും മറ്റുയാ്രതകാര്‍ക്കും ഒരുപോലെ സൌകര്യപ്രദമായിരുന്ന ഈ ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിയ്ക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
|
1976 |
പൊന്നാനിയിലേക്കുളള ബസുകളുടെ പുന:ക്രമീകരണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ഗുരുവായൂര്‍, കുന്ദംകുളം, എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനപാതയിലൂടെ ആല്‍ത്തറ വഴി പോകുന്ന പൊന്നാനി ബസുകള്‍ പൊന്നാനി സ്റ്റാന്‍റിലേക്ക് പോകാതെ കുണ്ടുകടവ് ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കുന്നത് മൂലം കോടതി, സിവില്‍ സ്റ്റേഷന്‍ എം.ഇ. എസ് കോളേജ്, അഞ്ച് ഹൈസ്ക്കൂളുകള്‍ എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എല്ലാ ബസുകള്‍ക്കും പൊന്നാനി സ്റ്റാന്‍റുവരെ പോകുന്നതിന് നിര്‍ദ്ദേശം കൊടുക്കുമോ;
(സി)നിലവിലുളള കുണ്ടുകടവ് ജംഗ്ഷന്‍ പെര്‍മിറ്റുകള്‍ പൊന്നാനി സ്റ്റാന്‍റുവരെ പുന:ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
1977 |
കോഴിക്കോട്-മൊതക്കര ബസ് സര്‍വ്വീസ്
ശ്രീ.എം.വി. ശ്രേയാംസ് കുമാര്
(എ)കോഴിക്കോട് നിന്ന് പടിഞ്ഞാറത്തറ ബാണാസുര ഡാമിലേക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് മൊതക്കര വരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ബസ്സ് സര്‍വ്വീസ് മൊതക്കര വരെ നീട്ടുന്നതിന് നടപടി സ്വീകരിക്കുമോ ?
|
1978 |
കെ.എസ്.ആര്‍.ടി.സി. പെന്‍ഷനര്‍മാരുടെ അനിശ്ചിതകാല സത്യഗ്രഹം
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്
(എ)കെ.എസ്.ആര്‍.ടി.സി. പെന്‍ഷണേഴ്സ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന അനശ്ചിതകാല സത്യഗ്രഹ സമരം സ്വമനസ്സാലെയാണോ അതോ ഗവണ്‍മെന്‍റ് എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടാണോ അവസാനിപ്പിച്ചത് ;
(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് അവര്‍ക്ക് നല്‍കിയ ഉറപ്പിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
1979 |
കെ.എസ്.ആര്‍.ടി.സി യിലെ പെന്‍ഷന്‍ തുക
ശ്രീ. ജി. എസ്. ജയലാല്‍
(എ)കെ.എസ്.ആര്‍.ടി.സി യില്‍ നിന്നും വിരമിച്ച എത്ര ജീവനക്കാര്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നതെന്ന് അറിയിക്കുമോ; ഈ ആവശ്യത്തിലേയ്ക്കായി പ്രതിമാസം എന്തു തുക ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് അറിയിക്കുമോ:
(ബി)വിരമിച്ച ജീവനക്കാര്‍ക്ക് എത്ര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്; പ്രസ്തുത തുക നല്‍കുന്നതിലേയ്ക്ക് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)കെ.എസ്.ആര്‍.ടി.സി യിലെ പെന്‍ഷന്‍ തുക ഗവണ്‍മെന്‍റില്‍ നിന്നും ലഭ്യമാക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ?
|
1980 |
കെ.റ്റി.ഡി.എഫ്.സി.യില്‍നിന്നുള്ള വായ്പ
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കെ.എസ്.അര്‍.ടി.സി. എത്ര കോടി രൂപയാണ് കെ.റ്റി.ഡി.എഫ്.സി.യില്‍നിന്നും വായ്പയായി എടുത്തിട്ടുള്ളത്; നിലവില്‍ എത്ര ശതമാനം പലിശയ്ക്കാണ് പ്രസ്തുത തുക വായ്പയായി എടുത്തിട്ടുള്ളത്;
(ബി)ഒരു വര്‍ഷം ഇപ്രകാരം വായ്പായിനത്തില്‍ത്തന്നെ എത്ര കോടി രൂപയാണ് കെ.എസ്.അര്‍.ടി.സി., കെ.റ്റി.ഡി.എഫ്.സി.യ്ക്ക് അടച്ചുവരുന്നത്;
(സി)കെ.റ്റി.ഡി.എഫ്.സി.യെ കൂടാതെ കെ.എസ്.ആര്‍.ടി.സി.യുടെ നടത്തിപ്പിനായി മറ്റ് ഏജന്‍സികളെ പണം എടുക്കുന്നതിനായി സമീപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ?
|
1981 |
സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത് നിര്‍ബന്ധമാക്കല്‍
ശ്രീ. ബാബു.എം.പാലിശ്ശേരി
(എ)തൃശ്ശൂര്‍ ജില്ലയില്‍ പല സ്വകാര്യ ബസ്സുകളിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തതിന്‍റെ പേരില്‍ 2013 വര്‍ഷത്തില്‍ എത്ര ബസ്സുടമകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ;
(സി)ബസ്സുകളില്‍ നിര്‍ബന്ധമായും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണം എന്ന് ബസ്സുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും, നിര്‍ദ്ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബസ്സുടമകള്‍ക്കെതിരെ നടപടി എടുക്കാനും ആര്‍.റ്റി.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?
|
1982 |
വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി
(എ)വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ;
(ബി)പ്രൈവറ്റ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുക, അവധിദിനങ്ങളില്‍ യാത്രായിഇളവ് അനുവദിക്കാതിരിക്കുക, മോശമായി പെരുമാറുക എന്നിവ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ?
|
T1983 |
സ്കൂള്‍ ബസുകളുടെ വേഗപരിധി
ശ്രീ. കെ. രാജു
(എ)സ്കൂള്‍ ബസുകളുടെ വേഗപരിധി ഉയര്‍ത്തികൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നിട്ടുണ്ടോ;
(ബി)ഇതര ബസുകള്‍ക്ക് സമാനമായ വേഗം സ്കൂള്‍ ബസുകള്‍ക്ക് അനുവദിക്കുന്നത് അപകടങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന വസ്തുത ബോധ്യമുണ്ടോ; പ്രസ്തുത സാഹചര്യത്തില്‍ സ്കൂള്‍ ബസുകളുടെ വേഗപരിധി ഉയര്‍ത്തിയ ഉത്തരവ് പിന്‍വലിക്കുമോ;
(സി)മിക്ക ജില്ലകളിലും സ്കൂള്‍ ബസുകള്‍ അനുവദിച്ചതിലും ഉയര്‍ന്ന വേഗത്തില്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം വാഹനങ്ങളെ പിടികൂടുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
|
1984 |
വാഹനങ്ങളുടെ വേഗപരിധി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് 2012-2013, 2013-2014 സാന്പത്തിക വര്‍ഷങ്ങളില്‍ എത്രപേര്‍ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ;
(ബി)ഓരോ സാന്പത്തിക വര്‍ഷവും ഈ ഇനത്തില്‍ എത്ര തുക പിഴയായി ഈടാക്കിയിട്ടുണ്ട് ;
(സി)മണിക്കൂറില്‍ 100 കി.മീ. ല്‍ അധികം വേഗതയില്‍ ഓടിക്കാവുന്ന എത്ര വാഹനങ്ങള്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് ;
(ഡി)സംസ്ഥാന പാതകളില്‍ വാഹനങ്ങള്‍ക്ക് വേഗപരിധി നിശ്ചയിച്ചിട്ടില്ലാത്തതായി എത്ര കി.മീ. റോഡുണ്ടെന്ന് വെളിപ്പെടുത്താമോ ?
|
1985 |
വാഹനങ്ങളുടെ ഗ്ലാസ്സുകള്‍ മറയ്ക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ്
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)വാഹനങ്ങളുടെ ഗ്ലാസ്സുകള്‍ മറയ്ക്കരുതെന്ന മോട്ടോര്‍ വെഹിക്കിള്‍സ് ആക്്ടിലെ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടുള്ളത് ഏതൊക്കെ വി.ഐ.പി മാരുടെ കാര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)നിയമത്തിലെ വ്യവസ്ഥയും, സുപ്രീംകോടതിയുടെ നിര്‍ദ്ദേശവും ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ ഗൌരവപൂര്‍വ്വം കാണുകയും നടപടി സ്വീകരിക്കുകയും ചെയ്യുമോ?
|
1986 |
റോഡ് സേഫ്റ്റി ഫണ്ട്
ശ്രീ. എ. പ്രദീപ്കുമാര്‍
റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1987 |
സൌത്ത് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് കൌണ്‍സില്‍ യോഗം
ശ്രീ. അന്‍വര്‍ സാദത്ത്
,, ഷാഫി പറന്പില്
,, എം.എ വാഹീദ്
,, റ്റി.എന്‍ പ്രതാപന്‍
(എ)2013 ഡിസംബറില്‍ സൌത്ത് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് കൌണ്‍സിലിന്‍റെ യോഗം നടത്തുകയുണ്ടായോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സംസ്ഥാനത്തിന് ഗുണകരമാകുന്ന എന്തെല്ലാം ആവശ്യങ്ങളാണ് യോഗത്തില്‍ ഉന്നയിച്ചത്; വിശദമാക്കുമോ;
(ഡി)യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ തുടര്‍നടപടികള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ ?
|
1988 |
ആലപ്പുഴ ബോട്ടുജെട്ടിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍
ഡോ. ടി.എം. തോമസ് ഐസക്
(എ)സംസ്ഥാന ജലഗതാഗത വകുപ്പ് ആസ്ഥാനത്തോട് ചേര്‍ന്ന് ആലപ്പുഴ ബോട്ടുജെട്ടിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അധികാരികളുടെ അനാസ്ഥയെത്തുടര്‍ന്ന് നാശോന്മുഖമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത കെട്ടിടങ്ങള്‍ എന്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നും ആയതിന് എത്ര തുകയായെന്നും ഇത് ഏതു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരാണ് നിര്‍മ്മിച്ചതെന്നും അറിയിക്കുമോ ;
(സി)ജെട്ടിയിലും പരിസരങ്ങളിലുമായി എത്ര മുറികളാണ് ഒഴിഞ്ഞുകിടക്കുന്നത് ;
ഈ മുറികള്‍ ആവശ്യപ്പെട്ട് ആരെങ്കിലും രേഖാമൂലം അപേക്ഷ തന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആരൊക്കെയാണ് എന്നും ആയതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നും അറിയിക്കുമോ ;
(ഡി)കെട്ടിടത്തിന്‍റെ കേടുപാടുകള്‍ പരിഹരിച്ച് തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തര നടപടി കൈക്കൊള്ളുമോ ?
|
<<back |
|