UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1905


വനഭൂമി കയ്യേറ്റം 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)വനഭൂമി കയ്യേറിയും വനഭൂമിയോട് ചേര്‍ന്നതുമായ കരിങ്കല്‍ ക്വാറികളും എംസാന്‍റ് പ്ലാന്‍റുകളും പ്രവര്‍ത്തിക്കുന്നുണ്ടോ; 
ഇവയുടെ ജില്ലതിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനം കയ്യേറ്റവുമായി ബന്ധപ്പെട്ട എത്ര കേസ്സുകള്‍ എടുത്തിട്ടുണ്ടെന്നുള്ള വിവരം ജില്ലാടിസ്ഥാനത്തില്‍ അറിയിക്കുമോ; 

(സി)വനഭൂമി കയ്യേറ്റം സംബന്ധിച്ച് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കാമോ?

1906


വനങ്ങള്‍ക്കുള്ളില്‍ തടയണ 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)വനങ്ങള്‍ക്കുള്ളില്‍ പരിസ്ഥിതിക്കനുയോജ്യമായവിധം തടയണകള്‍ നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; 
വിശദാംശങ്ങള്‍ എന്തെല്ലാം;
 
(ബി)ജലം പാഴായിപ്പോകുന്നത് തടയാന്‍ വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1907


വനങ്ങളില്‍ ഔഷധ സസ്യങ്ങള്‍ നിലനിറുത്തുന്നതിനുള്ള കര്‍മ്മ പദ്ധതി 


ശ്രീ. എം.പി.വിന്‍സെന്‍റ്
 ,, റ്റി. എന്‍. പ്രതാപന്‍
 ,, അന്‍വര്‍ സാദത്ത് 
,, ഷാഫി പറന്പില്‍ 

(എ)വനങ്ങളില്‍ ഔഷധ സസ്യങ്ങള്‍ നാശോന്മുഖമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അയതിന് എന്തൊക്കെ പരിഹാര നടപടികളാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി)ആയതിനുവേണ്ടി ഒരു സമഗ്ര പഠനം നടത്താനും അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാനും തയ്യാറാകുമോ? 

1908


സാമൂഹ്യവനവല്ക്കരണത്തിലെ അഴിമതി 


ശ്രീ. കെ. എന്‍. എ ഖാദര്‍

(എ)സാമൂഹ്യവനവല്‍ക്കരണത്തിനായി വനംവകുപ്പ് നഴ്സറികള്‍ സ്ഥാപിച്ച് തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതില്‍ വന്‍തോതിലുള്ള അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)തൈകള്‍ വളര്‍ത്തുന്നതിനാവശ്യമായ പ്ലാസ്റ്റിക് കൂടുകള്‍ വാങ്ങുന്നതിലും വിത്തും ചെടികളും വാങ്ങുന്നതിലും വളം ചെയ്യുന്നതിലും വന്‍തോതിലുള്ള അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുണ്ടോ; 

(സി)എത്ര തൈകള്‍ നട്ടുവെന്നും അവയുടെ ഓരോ ഘട്ടത്തിലും വേണ്ട പരിചരണത്തിന് എന്തു തുക ചെലവായെന്നും ഉള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമാക്കാറുണ്ടോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

1909


വന്യജീവി ആക്രമണത്തില്‍ നിന്നും വിളകള്‍ക്ക് സംരക്ഷണം 


ശ്രീ. എ. റ്റി. ജോര്‍ജ് 
,, കെ. ശിവദാസന്‍ നായര്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, പി. എ. മാധവന്‍

(എ)കര്‍ഷകര്‍ക്കും വിളകള്‍ക്കും വന്യജീവികളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത്തരം പരിപാടികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് ; 
വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

1910


വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം 


ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)വന്യമൃഗ ആക്രമണത്തിന്‍റെ നഷ്ടപരിഹാരമായി കഴിഞ്ഞ സാന്പത്തിക വര്‍ഷം (2013-2014) വിതരണം ചെയ്ത തുകയുടെ കണക്ക് ജില്ല തിരിച്ചു വ്യക്തമാക്കുമോ; 

(ബി)വനത്തില്‍ വച്ചല്ലാതെ നാട്ടാനയോ/വിഷസര്‍പ്പമോ മൂലം ജീവഹാനി സംഭവിച്ചാല്‍ "വൈല്‍ഡ് ലൈഫ് അറ്റാക്ക്' ആയി കണക്കാക്കുമോ എന്നറിയിക്കുമോ; 

(സി)ഇത്തരത്തില്‍ നഷ്ടപരിഹാര വിതരണം നടത്തിയതിന്‍റെ വിശദവിവരം ലഭ്യമാക്കുമോ;

(ഡി)ഇപ്പോള്‍ വിതരണം ചെയ്യുന്ന നഷ്ടപരിഹാര തുകയുടെ മാനദണ്ഡം വിശദമാക്കുമോ;
 വര്‍ദ്ധിപ്പിച്ച നഷ്ടപരിഹാരത്തുക എത്രയെന്ന് വിശദമാക്കുമോ; 

(ഇ)വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തിര ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

1911


ആനയുടെ ആക്രമണം മൂലം മരണപ്പെട്ടവര്‍ക്കുളള സഹായം 


ശ്രീ. എസ്.രാജേന്ദ്രന്‍

(എ)ദേവികുളം നിയോജക മണ്ഡലത്തില്‍ 2011 മുതല്‍ എത്ര പേരാണ് ആനയുടെ ആക്രമണം മൂലം മരണപ്പെട്ടിട്ടുളളത്;

(ബി)മരണപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ എന്തു തുക വീതമാണ് നല്‍കിയിരിക്കുന്നതെന്ന് അറിയിക്കാമോ;

(ഡി)ഇല്ലെങ്കില്‍ അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1912


അന്യസംസ്ഥാനത്തുനിന്നുള്ള മരം ഇറക്കുമതി 


ശ്രീമതി. കെ. കെ. ലതിക

(എ)സംസ്ഥാനത്ത് മരങ്ങളുടെ ക്ഷാമം നേരിടുന്നതിന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മരങ്ങള്‍ ഇറക്കുമതി ചെയ്തു വരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)അന്യസംസ്ഥാനത്തു നിന്നും മരങ്ങള്‍ കൊണ്ടുവരുന്നതിന് എന്തെല്ലാം മാനദണ്ധങ്ങളാണ് പാലിക്കേണ്ടത് എന്ന് വ്യക്തമാക്കുമോ? 



1913


ആദിവാസികള്‍ക്ക് ഭൂമി 


ശ്രീ. ബി.ഡി. ദേവസ്സി

(എ)അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാച്ചുമരം, വാഴച്ചാല്‍, പെരുന്പാറ, മുക്കംപുഴ, ഷോളയാര്‍, ആനക്കയം, പിള്ളപ്പാറ, പുകയിലപ്പാറ തുടങ്ങിയ പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ക്ക് വീടുവയ്ക്കുന്നതിനും, കൃഷിയ്ക്കും ആവശ്യമായ ഭൂമി വനം വകുപ്പ് നല്‍കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവര്‍ക്ക് ഭൂമി നല്‍കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

1914


നെല്ലായാന്പതിയിലെ കരുണ പ്ലാന്‍റേഷന്‍ പോക്കുവരവിനുള്ള അനുമതി

 
ശ്രീ. എളമരം കരീം
 ,, റ്റി.വി. രാജേഷ്
 ,, എം. ചന്ദ്രന്‍ 
,, കെ. രാധാകൃഷ്ണന്‍

(എ)നെല്ലായാന്പതിയിലെ കരുണ പ്ലാന്‍റേഷന്‍ സ്വകാര്യ ഗ്രൂപ്പിന് പോക്കുവരവ് ചെയ്തുകൊടുക്കാന്‍ വനം വകുപ്പില്‍ അനുമതിയായിട്ടുണ്ടോ; നെന്മാറ ഡി.എഫ്.ഒ നല്‍കിയ എന്‍.ഒ.സി യുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; 

(ബി)ഇവിടെ വനഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഉണ്ടെന്ന വനംവകുപ്പിന്‍റെ പഴയ നിലപാടില്‍ ഇപ്പോള്‍ മാറ്റം വരുത്തിയതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്താമോ;

(സി)കരുണാ പ്ലാന്‍റേഷന് ഏതെല്ലാം സര്‍വ്വേ നന്പറുകളിലായി എത്ര ഏക്കര്‍ ഭൂമിയുണ്ടായിരുന്നു; 
ആയതില്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി വിജ്ഞാപനം ചെയ്ത ഭൂമി എത്ര; 
ഏതെല്ലാം സര്‍വ്വേ നന്പറുകളിലായി എത്ര ഏക്കര്‍; പ്രസ്തുത ഭൂമികളിലേതിലെങ്കിലും കേസ്സ് നിലവിലുണ്ടോ; 

(ഡി)പോക്കുവരവ് അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ വനം വകുപ്പ് ഇപ്പോള്‍ മാറ്റം വരുത്തുന്നതിലേക്ക് ആരില്‍ നിന്നെല്ലാം ശുപാര്‍ശകള്‍ നേടിയെടുക്കുകയുണ്ടായിട്ടുണ്ട്; വെളിപ്പെടുത്താമോ?

1915 


നെല്ലിയാന്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഒഴിപ്പിക്കാന്‍ നടപടി 


ശ്രീ. എം. ഹംസ

(എ) പാലക്കാട് ജില്ലയില്‍ നെല്ലിയാന്പതിയിലെ പാട്ടത്തിന് നല്‍കിയിരുന്ന എസ്റ്റേറ്റുകള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
എങ്കില്‍ അത് ഒഴിപ്പിച്ചെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ; 

(ബി) നെല്ലിയാന്പതിയില്‍ പാട്ടത്തിന് നല്‍കിയിരിക്കുന്ന എസ്റ്റേറ്റുകള്‍ ഏതെല്ലാമാണെന്നുള്ള വിശദാംശം നല്‍കാമോ; 

(സി) പാട്ടക്കാലാവധി എന്ന് അവസാനിക്കുമെന്നും കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നോട്ടീസ് നല്‍കിയോയെന്നുമുള്ള വിശദാംശം നല്‍കുമോ?

1916


റാന്നി നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിലുള്‍പ്പെടുന്ന പ്രവൃത്തികള്‍ 


ശ്രീ. രാജു എബ്രഹാം

(എ)റാന്നി എം.എല്‍.എ യുടെ നിയോജകമണ്ഡലം ആസ്ഥിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വനംവകുപ്പുമായി ബന്ധപ്പെട്ട എത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് എം.എല്‍.എ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ; അവ ഏതെല്ലാമാണെന്ന് അറിയിക്കാമോ; 

(ബി)ഓരോ പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടോ; 
എങ്കില്‍ ഓരോന്നിന്‍റെയും തുക എത്രയെന്ന് പ്രതേ്യകം വ്യക്തമാക്കാമോ;

(സി)ഭരണാനുമതിക്കായി ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ; 
എങ്കില്‍ ഫയല്‍ നന്പരും തീയതിയും വ്യക്തമാക്കാമോ; 

(ഡി)ഇല്ലെങ്കില്‍ ഭരണാനുമതിക്ക് നല്‍കാല്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?

(ഇ)ഏത് തലത്തിലുള്ള ഉദേ്യാഗസ്ഥന്‍റെ കൈവശമാണ് ഓരോ ഫയലും ഉള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(എഫ്)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

1917


കാസര്‍ഗോഡ് വനംവകുപ്പിനു കീഴിലുള്ള പാട്ടഭൂമി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ വനഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രദേശം, പഞ്ചായത്ത്, പാട്ടക്കാരന്‍, വിസ്തീര്‍ണ്ണം, കാലയളവ്, തുക എന്നിവയുടെ വിശദാംശങ്ങള്‍ അടങ്ങിയ പട്ടിക ലഭ്യമാക്കാമോ; 

(സി)പാട്ടക്കാലയളവ് കഴിഞ്ഞ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ടോ; 
എങ്കില്‍ പ്രദേശം, പഞ്ചായത്ത്, പാട്ടക്കാരന്‍, വിസ്തീര്‍ണ്ണം എന്നിവ വിശദമാക്കാമോ; 

(ഡി)പാട്ടക്കുടിശ്ശികയുള്ളതും സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കാത്തതുമായ വനഭൂമിയുണ്ടോയെന്നും, ഉണ്ടെങ്കില്‍ പ്രദേശം, പഞ്ചായത്ത്, പാട്ടക്കാരന്‍, വിസ്തീര്‍ണ്ണം, പാട്ടക്കുടിശ്ശിക തുക, തിരിച്ചുപിടിക്കേണ്ട കാലാവധി എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?

1918


വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് തടയുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)വനാതിര്‍ത്തിയിലെ എല്ലാ റിസോര്‍ട്ടുകളും അടച്ചുപൂട്ടുന്നത് ടൂറിസം മേഖലയെ എത്രമാത്രം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ഡി)വനാതിര്‍ത്തിയില്‍ റിസോര്‍ട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് പഞ്ചായത്തുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ?

1919


കച്ചേരിക്കടവ് പാലത്തിന് വനം വകുപ്പിന്‍റെ അനുമതി 


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തിലെ കച്ചേരിക്കടവ് പാലത്തിന്‍റെ നിര്‍മ്മാണത്തിന് വനം വകുപ്പിന്‍റെ അനുമതി നാളിതുവരെ ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത അനുമതി ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1920


വനം വകുപ്പിലെ ഔദേ്യാഗികവാഹന ദുരുപയോഗം 


ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)വനം വകുപ്പിലെ സീനിയര്‍ ഉദേ്യാഗസ്ഥര്‍ ഔദേ്യാഗിക വാഹനം ദുരുപയോഗം ചെയ്യുന്നകാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)സ്വകാര്യ ആവശ്യത്തിന് ഔദേ്യാഗിക വാഹനം ഉപയോഗിക്കുന്നതിനുള്ള വ്യസ്ഥകള്‍ എന്തെല്ലാമാണ്; 

(സി)ഇത് പ്രകാരം 2013-14 വര്‍ഷത്തില്‍ വനം വകുപ്പിലെ എത്ര ഉദേ്യാഗസ്ഥര്‍ സ്വകാര്യ വാഹന ഉപയോഗത്തിനായി പണം അടച്ചിട്ടുണ്ട്; അടച്ച തുകയുടെ വിശദവിവരം വെളിപ്പെടുത്തുമോ? 

1921


ഇടമലക്കുടിയിലെ ഏലംതൈ അഴിമതി 


ശ്രീ. രാജേന്ദ്രന്‍

(എ)ആദിവാസി ഗ്രാമപഞ്ചായത്തിലെ ഇടമലക്കുടിയിലെ ഏലം തൈ അഴിമതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എത്ര തുകയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്;

(സി)അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെ ആസ്തി എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; 
വിശദാംശം നല്‍കുമോ;

(ഡി)വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ഉത്തരവ് പ്രഖ്യാപിച്ചത് വനംവകുപ്പ് തന്നെ അട്ടിമറിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ എന്തു നടപടിയാണ് ഇതിന്മേല്‍ സ്വീകരിച്ചിരിക്കുന്നത്;

(എഫ്)സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1922


ഹരിതശ്രീ പദ്ധതിക്കുള്ള സഹായം 


ശ്രീ. മോന്‍സ് ജോസഫ്

ഹരിതശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സഹായം എത്രയെന്നും സംസ്ഥാന വിഹിതം എത്രയെന്നും വ്യക്തമാക്കുമോ ?

1923


കാവുകളുടെ സംരക്ഷണം 


ശ്രീ. പി. ശ്രീരാമകൃഷ്ണന്



(എ) കേരളത്തില വീടുകളോട് ചേര്‍ന്നോ അല്ലാതെയോ ഉള്ളതായ പത്തു സെന്‍റില്‍ കുറഞ്ഞ വിസ്തീര്‍ണ്ണമുള്ള കാവുകളെ സംരക്ഷിക്കുന്നതിന് ധനസഹായം അനുവദിക്കുന്നുണ്ടോ ; 

(ബി)സ്ഥലപരിമിതിമൂലവും സാന്പത്തിക പ്രയാസത്താലും ഇത്തരത്തിലുള്ള ധാരാളം കാവുകള്‍ സംരക്ഷിക്കപ്പെടാതെ നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ എല്ലാ കാവുകളുടെയും സംരക്ഷണത്തിന് ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

1924


പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി 


ശ്രീ. ഷാഫി പറന്പില്
‍ ,, കെ. മുരളീധരന്‍ 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുളളക്കുട്ടി
 
(എ)പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനു ദ്ദേശിക്കുന്നത;
 വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വകുപ്പുകളും ഏജന്‍സികളുമാണ് ഇതുമായി സഹകരിക്കുന്നത;
 വിശദമാക്കുമോ;

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1925


പരിസ്ഥിതി ലോല നിയമഭേദഗതി 


ഡോ. എന്‍ ജയരാജ്
 ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി.സി. ജോര്‍ജ് 

(എ)പരിസ്ഥിതിലോല നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി)സംസ്ഥാനത്ത് പരിസ്ഥിതിലോല നിയമപ്രകാരം വനമേഖലയിലെ എത്ര വിസ്തൃതി ഭൂപ്രദേശമാണ് ഏറ്റെടുത്തിട്ടുള്ളത് ; വ്യക്തമാക്കുമോ; 

(സി)പ്രസ്തുത നിയമപ്രകാരം ഏറ്റെടുത്ത ഭൂപ്രദേശങ്ങളുടെ കാര്യത്തില്‍ എന്തെല്ലാം അപാകതകളാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്കാമോ?

1926


പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായുള്ള വൃക്ഷതൈ വിതരണം 


ശ്രീ. സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍

(എ)ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് അകെ എത്ര വൃക്ഷതൈകള്‍ വിതരണം ചെയ്തിട്ടുണ്ട്;

(ബി)കഴിഞ്ഞ വര്‍ഷങ്ങളില്‍ വച്ചുപിടിപ്പിച്ച വൃക്ഷതൈകള്‍ക്ക് തുടര്‍പരിപാലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിരുന്നത് സംബന്ധിച്ച് വിശദീകരിക്കുമോ?

1927


മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ 


ശ്രീ.കെ. ശിവദാസന്‍ നായര്‍
 ,, സി.പി. മുഹമ്മദ്
 ,, എം.പി. വിന്‍സെന്‍റ് ,
, എം.എ. വാഹീദ്

(എ)സംസ്ഥാനത്ത് മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; 

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

1928


കശുവണ്ടി ഫാക്ടറി ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതി 


ശ്രീ. ജി.എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തില്‍ പുതുതായി കശുവണ്ടി ഫാക്ടറിയോ, അനുബന്ധ വ്യവസായമോ ആരംഭിക്കുന്നതിലേക്ക് പരിസ്ഥിതി വകുപ്പ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അനുമതി നല്‍കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏതെല്ലാം പ്രദേശങ്ങളില്‍ ആര്‍ക്കൊക്കെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഇതിനായി പുതിയ അപേക്ഷ ലഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ ?

1929


കാര്‍ഷിക മേഖലയിലെ പാരിസ്ഥിതിക പ്രശ്നം 


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കാലാവസ്ഥാവ്യതിയാനംമൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പരിസ്ഥിതി വകുപ്പ് വസ്തുനിഷ്ഠമായ പഠനം നടത്തിയിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇത്തരത്തില്‍ ഒരു സമഗ്രപഠനത്തിന് നടപടി സ്വീകരിക്കുമോ ?




1930


കടലാടിപ്പാറയുടെ സംരക്ഷണം 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാഞ്ഞങ്ങാട് മണ്ഡലത്തിലെ കടലാടിപ്പാറ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നീലേശ്വരം പുഴ ഉത്ഭവിക്കുന്നതും വൈവിദ്ധ്യമാര്‍ന്ന ജൈവ സന്പത്ത്കൊണ്ട് അനുഗ്രഹീതവുമായ ഈ പ്രദേശം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 



1931


കേരള സ്പോര്‍ട്സ് ഡവലപ്മെന്‍റ് ഫണ്ട് 


ശ്രീ. ഹൈബി ഈഡന്‍ 
,, കെ. മുരളീധരന്‍ 
,, വര്‍ക്കല കഹാര്
‍ ,, ജോസഫ് വാഴക്കന്‍ 

(എ)കേരള സ്പോര്‍ട്സ് ഡവലപ്മെന്‍റ് ഫണ്ട് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വിദേശകായിക പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനും പ്രസ്തുത ഫണ്ട് എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
 
(ഡി)ഫണ്ട് എങ്ങനെ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?




1932


ദേശീയ ഗെയിംസ്


ശ്രീമതി പി. അയിഷാ പോറ്റി

(എ) ദേശീയ ഗെയിംസ് നടത്തിപ്പിനായി നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അറിയിക്കുമോ; 

(ബി) ഗെയിംസ് നടത്തിപ്പിനായി ഏതെല്ലാം പുതിയ നിര്‍മ്മാണ പ്രവൃത്തികളാണ് നടത്തിയതെന്നും അതിന് എത്ര തുക ചെലവായെന്നും വിശദമാക്കുമോ; 

(സി) ദേശീയ ഗെയിംസ് നടത്തിപ്പിന്‍റെ എത്ര ശതമാനം പ്രവൃത്തികള്‍ നാളിതുവരെ പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ?

1933


ഗ്രാമീണ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ കായികശേഷി വികസനം 


ശ്രീമതി ഗീതാഗോപി

(എ)ഗ്രാമതലങ്ങളിലുള്ള സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം ലഭ്യമാവുന്നതിന് മതിയായ സൌകര്യങ്ങളില്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതികളോ, പരിപാടികളോ നടപ്പിലാക്കിവരുന്നുണ്ടോ; 
എങ്കില്‍ വിശദീകരിക്കാമോ; 

(സി)ഗ്രാമതലങ്ങളിലെ വിവിധ വിദ്യാലയ-കലാലയങ്ങളെ ഏകോപിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കായികശേഷി വികസിപ്പിക്കാനും കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആലോചിച്ച് നടപ്പിലാക്കിവരുന്നുണ്ടോ 

1934


ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്‍റെ ശോച്യാവസ്ഥ 


ശ്രീ. എ. എ. അസീസ്

(എ)കൊല്ലം ജില്ലയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്‍റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എങ്കില്‍ ശോച്യാവസ്ഥ പരിഹരിച്ച് സ്റ്റേഡിയം പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

1935


മൂന്നാര്‍ ഹൈആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍റര്‍ 


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)മൂന്നാര്‍ ഹൈആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍റരിനുളള ഗ്രൌണ്ടിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;

(ബി)ഈ വര്‍ഷംഎത്ര കുട്ടികളെയാണ് ട്രെയിനിംഗ് സെന്‍ററില്‍ പ്രവേശിപ്പിച്ചത്;

(സി)ഇതിന്‍റെ വികസനവുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ?

1936


ചാത്തന്നൂര്‍ ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ മിനി സ്റ്റേഡിയം 


ശ്രീ. എസ്. ജയലാല്‍

(എ)കായികവകുപ്പിന്‍റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ശ്രീനാരായണട്രസ്റ്റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ മിനിസ്റ്റേഡിയം നിര്‍മ്മിക്കുന്നതിലേക്കായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)പ്രസ്തുത തുക ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും സ്റ്റേഡിയം നിര്‍മ്മാണത്തിന്‍റെ പുരോഗതിയും അറിയിക്കുമോ;

(സി)നിര്‍മ്മാണചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയിട്ടുള്ളതെന്നും എന്നത്തേക്ക് പണി പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?

1937


എലത്തൂര്‍ മള്‍ട്ടി സ്പോര്‍ട്സ് കളിസ്ഥലം 


ശ്രീ. എ. കെ. ശശീന്ദ്രന്

(എ)സ്മൈല്‍ (സ്പോര്‍ട്സ് മിനിസ്റ്റേര്‍സ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ലീപ് ടു എക്സലന്‍സ്) പദ്ധതിയിലുള്‍പ്പെടുത്തി കോഴിക്കോട്് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ധലത്തിലെ പെരുന്തുരുത്തിയില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്പോര്‍ട്സ് കളിസ്ഥലത്തിന്‍റെ പ്രവൃത്തി ആരംഭിക്കാന്‍ കാലതാമസം നേരിടുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി)മുപ്പത്തി അഞ്ചാം ദേശീയ ഗെയിംസിനു മുന്നോടിയായി കളിസ്ഥലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ? 

T1938


ത്രീഡി സിനിമ കണ്ണടയുടെ വാടക 


ശ്രീ. എ.കെ. ശശീന്ദ്രന്
‍ '' തോമസ് ചാണ്ടി

(എ)നഗരങ്ങളിലെ സിനിമാശാലകളില്‍ ത്രീഡി സിനിമ കാണുവാന്‍ നല്‍കുന്ന കണ്ണടയ്ക്ക് വാടകയായി 20 രൂപ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സിനിമാശാലകളില്‍ ഇതൊരു സര്‍വ്വീസിന്‍റെ ഭാഗമായി കണക്കാക്കി പ്രതേ്യകമായി ചാര്‍ജ്ജ് ഈടാക്കാതിരിക്കാന്‍ നടപടി സ്വീകരീക്കുമോ; 

(സി)ഒരു കണ്ണട തന്നെ കഴുകി വൃത്തിയാക്കാതെ നല്‍കുന്നത് കൊണ്ട് പകര്‍പ്പവ്യാധികളോ കണ്ണുദീനമോ പകരുന്നത് കണക്കിലെടുത്ത് ഓരോത്തര്‍ക്കും പ്രതേ്യകമായി കണ്ണട നല്‍കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1939


നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ നടപടി 


ശ്രീ. പി.തിലോത്തമന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയവയ്ക്കും നല്ല നിലവാരമുള്ള വയെന്ന് ബോധ്യപ്പെട്ടയവുമായ എത്ര സിനിമകള്‍ക്ക് നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്ന് പറയാമോ; 

(ബി)നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വിനോദ നികുതി ഒഴിവാക്കി നല്‍കുന്നതടക്കം എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് വെളിപ്പെട്ടുത്താമോ?

1940


വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ 


ശ്രീ. വി. എസ്. സുനില്‍ കുമാര്‍
 '' വി. ശശി
 '' ചിറ്റയം ഗോപകുമാര്

(എ)സംസ്ഥാനത്ത് പ്രതിദിനം ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം എത്രയാണ്, ആയതില്‍ ഓരോ വിഭാഗം വാഹനങ്ങളും എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)മരാമത്ത് റോഡുകളിലെ വാഹന സാന്ദ്രത ഇപ്പോള്‍ എത്രയാണ്, വര്‍ദ്ധിച്ചു വരുന്ന വാഹന സാന്ദ്രത കണക്കിലെടുത്ത് റോഡുകളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

1941


കുറ്റമറ്റ ട്രാഫിക് സംവിധാനത്തിനുള്ള പദ്ധതികള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കേരളത്തില്‍ കുറ്റമറ്റ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റോഡ് സുരക്ഷാ അതോറിറ്റി ഫണ്ടില്‍ നിന്നും റോഡ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(സി)ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ; 

(ഡി)ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ? 

1942


ട്രാഫിക് നിയമ ലംഘകരില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള പദ്ധതി 


ശ്രീ. വി.പി. സജീന്ദ്രന്‍ 
,, എ.റ്റി. ജോര്‍ജ്
 ,, ജോസഫ് വാഴക്കന്
‍ ,, വി.റ്റി. ബല്‍റാം
 
(എ)സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക് ആധുനിക നീരിക്ഷണ ക്യാമറയുടെ സഹായത്തോടെ നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതി നടപ്പാക്കിയതു മൂലം വാഹന അപകടങ്ങള്‍ എത്രമാത്രം കുറഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)പദ്ധതി നടപ്പാക്കുന്നതിന് ട്രാഫിക് ജംഗ്ഷനുകളിലും നിരത്തുകളിലും എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമാ? 

1943


മോട്ടോര്‍ വാഹന ചട്ടം ഭേദഗതി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കേരള മോട്ടോര്‍ വാഹന ചട്ടം 302(2) ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)മലിനജലം റോഡിലേക്ക് ഒഴുക്കിയതിന്‍റെ പേരില്‍ സംസ്ഥാനത്ത് 2013 ജനുവരിക്ക് ശേഷം വാഹനങ്ങളില്‍ നിന്നും ആകെ എത്ര രൂപ പിഴ ഈടാക്കി എന്ന് ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ? 

1944


ഫെയര്‍സ്റ്റേജ് നിര്‍ണ്ണയത്തിലെ അപാകത 


ശ്രീ. എളമരം കരീം

(എ)കെ.എസ്.ആര്‍.ടി.സി. പുതുക്കിയ ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയിക്കാന്‍ വൈകിയതുമൂലം, തയ്യാറാക്കിയ പട്ടികയില്‍ എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടോ; 

(ബി)പുതിയ നിരക്ക് പട്ടികയ്ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(സി)ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയത്തില്‍ അവ്യക്തത തുടരുന്നുണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

1945


ബസ്ചാര്‍ജ്ജ് വര്‍ദ്ധനമുലം യാത്രക്കാരുടെ കുറവ് 


ശ്രീ. എളമരം കരീം

ബസ് ചാര്‍ജ്ജ് വര്‍ദ്ധിച്ചതിനാല്‍ ബസ്സുകളില്‍ യാത്രക്കാര്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?

1946


കെ.എസ്.ആര്‍.ടി.സി. യുടെ പുരോഗതിക്ക് കെ.റ്റി.ഡി.എഫ്.സി. യുടെ സഹായം 


ശ്രീ. കെ. എം. ഷാജി

(എ) സംസ്ഥാനത്ത് കെ.റ്റി.ഡി.എഫ്.സി. സ്ഥാപിതമായത് എന്നാണ്; അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി) കെ.എസ്.ആര്‍.ടി.സി. ക്ക് കെ.റ്റി.ഡി.എഫ്.സി. യുടെ രൂപീകരണവുമായുള്ള ബന്ധം വ്യക്തമാക്കുമോ; 

(സി) കെ.റ്റി.ഡി.എഫ്.സി. സ്ഥാപിതമായതിനു ശേഷം കെ.എസ്.ആര്‍.റ്റി.സി. യുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ; 

(ഡി) കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ സാന്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ എന്തെല്ലാം സഹായങ്ങളാണ് കെ.റ്റി.ഡി.എഫ്.സി. ചെയ്ത് നല്‍കിയത്; 

(ഇ) കെ.എസ്.ആര്‍.ടി.സി. യുടെ പുരോഗതിക്ക് കെ.റ്റി.ഡി.എഫ്.സി.യുടെ സന്പത്ത് ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.