|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1754
|
കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം
ശ്രീ. കെ. ദാസന്‍
(എ) കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;
(ബി) ഈ പദ്ധതിയ്ക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത് എത്ര രൂപയ്ക്കാണ് എന്നത് വിശദമാക്കാമോ;
(സി) കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള കോംപ്റിഹെന്‍സീവ് എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ തീയതിയും പകര്‍പ്പും ലഭ്യമാക്കാമോ;
(ഡി) പദ്ധതിയ്ക്ക് ഈ വര്‍ഷത്തെ ബജറ്റ് വിഹിതം എത്രയെന്ന് വിശദമാക്കാമോ; അനുവദിച്ചിട്ടുള്ള വിഹിതം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പര്യാപ്തമാണ് എന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ടതായ തുക അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(ഇ) ഹാര്‍ബര്‍ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
(എഫ്) ഹാര്‍ബര്‍ നിര്‍മ്മാണത്തിന് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ മോണിറ്ററിംഗ് ഏര്‍പ്പെടുത്തുമോ?
|
1755 |
പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കല്ല്യാശ്ശേരി മണ്ധലത്തിലെ പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബറിന്‍റെ പഠനങ്ങള്‍ക്കായി എത്രരൂപ ഇതുവരെ ചെലവഴിച്ചു; വിശദാംശം നല്‍കുമോ;
(ബി)ഹര്‍ബറിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്?
|
1756 |
കൊല്ലം തങ്കശ്ശേരി മത്സ്യബന്ധനതുറമുഖത്തിന്‍റെ നവീകരണം
ശ്രീ. പി.കെ.ഗുരുദാസന്‍
(എ)കൊല്ലം തങ്കശ്ശേരി മത്സ്യബന്ധനതുറമുഖത്തിന്‍റെ നവീകരണത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുന്പാകെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത നിവേദനത്തിനു കേന്ദ്രത്തില്‍ നിന്നും മറുപടി ലഭിച്ചിട്ടുണ്ടോ;
(സി)നിവേദനത്തിന്‍റേയും മറുപടിയുടേയും സാരാംശം ലഭ്യമാക്കുമോ?
|
1757 |
അരൂര്‍ മണ്ഡലത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് വഴി അനുവദിച്ച റോഡ്
ശ്രീ. എ.എം.ആരിഫ്
(എ)ശ്രീ.കെ.സി. വേണുഗോപാല്‍.എം.പി.യുടെ ആവശ്യപ്രകാരം ഏതെല്ലാം റോഡുകളാണ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് വഴി അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)അരൂര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം ഏതെല്ലാം റോഡുകളാണ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് വഴി അനുവദിച്ചതെന്ന് വ്യക്തമാക്കുമോ?
|
1758 |
തീരക്കടലിലെ മത്സ്യസന്പത്തിന്‍റെ സംരക്ഷണം
ശ്രീ. റോഷി അഗസ്റ്റിന്‍
'' പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ)കേരളത്തിലെ തീരക്കടലിലെ മത്സ്യസന്പത്ത് സംരക്ഷിക്കുന്നതിന് നിലവില്‍ എന്തെല്ലാം കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)സംസ്ഥാനത്ത് യന്ത്രവത്ക്യത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധന കാലയളവ് ദീര്‍ഘിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും ശൂപാര്‍ശകള്‍ ലഭ്യമായിട്ടുണ്ടോ;
(സി)ട്രോളിംഗ് നിരോധനത്തിന്‍റെ പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. വിശദാംശങ്ങള്‍ നല്കുമോ?
|
1759 |
മത്സ്യഗ്രാമ വികസന പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
,, സി. പി.മുഹമ്മദ്
,, കെ. ശിവദാസന്‍ നായര്‍
(എ)മത്സ്യഗ്രാമ വികസന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1760 |
മത്സ്യഗ്രാമം പദ്ധതി
ശ്രീ. എ. പ്രദീപ് കുമാര്‍
മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?
|
1761 |
കയ്പമംഗലം പഞ്ചായത്തില്‍ മത്സ്യഗ്രാമ പദ്ധതി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)മത്സ്യഗ്രാമം പദ്ധതി പ്രകാരം കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ബി)പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
(സി)പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1762 |
മാറാട് മത്സ്യഗ്രാമം പദ്ധതി
ശ്രീ. എളമരം കരീം
(എ)മാറാട് മത്സ്യഗ്രാമം പദ്ധതി ഏത് ഘട്ടത്തിലാണ്;
(ബി)പ്രസ്തുത പദ്ധതിയില്‍ ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ നടപ്പാക്കാന്‍ കാലതാമസം വരുന്നത് എന്ത്കൊണ്ടാണ്;
(സി)പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാവുമെന്ന് വ്യക്തമാക്കുമോ ?
|
1763 |
ഓഷ്യനേറിയം പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിനില്‍ വിഭാവനം ചെയ്തിരുന്ന ഓഷ്യനേറിയം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി)പദ്ധതി ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍ വിശദീകരിക്കാമോ;
(സി)പദ്ധതിയ്ക്കായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ വിശദീകരിക്കാമോ; എങ്കില്‍ ഇതിന് ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
|
1764 |
മത്സ്യമേഖലയുടെ വികസനത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം
ശ്രീ. പി.കെ. ബഷീര്‍
(എ)മത്സ്യമേഖലയുടെ വികസനത്തിന് കേന്ദ്രഫിഷറീസ് മന്ത്രാലയം സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ആവശ്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1765 |
സംസ്ഥാനത്തെ ജലാശയങ്ങളില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യോല്‍പാദനം
ശ്രീ. സി. കൃഷ്ണന്‍
(എ) സംസ്ഥാനത്തെ പുഴകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ കൂട്കൃഷി (കേജ് കള്‍ച്ചര്‍), വളപ്പ് കൃഷി (പെന്‍ കള്‍ച്ചര്‍) മുതലായ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ലീസിന് നല്‍കുന്നതിനുുള്ള നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) ഇല്ലെങ്കില്‍ നയപരമായ തീരുമാനമെടുത്ത് നിയമനിര്‍മ്മാണം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
T1766 |
തണല്‍ പദ്ധതി
ശ്രീ.കെ.എന്‍.എ. ഖാദര്‍
(എ)മത്സ്യത്തൊഴിലാളികളുടെ ആശ്വാസപദ്ധതിയായ തണല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ എത്ര തൊഴിലാളികള്‍ക്കാണ് നാളിതുവരെ നല്‍കിയിട്ടുള്ളത്;
(ബി)പ്രസ്തുത പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്;
(സി)എത്ര മത്സ്യഗ്രാമങ്ങളായിട്ടാണ് കേരളത്തിലെ തീരപ്രദേശങ്ങളെ വിഭജിച്ചിട്ടുള്ളത്;
(ഡി)എത്ര മത്സ്യത്തൊഴിലാളികള്‍ ഇവിടങ്ങളില്‍ ജോലി ചെയ്തുവരുന്നു;
(ഇ)മത്സ്യത്തൊഴിലാളികളുടെ ബയോമെട്രിക് കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടുണ്ടോ; പ്രസ്തുത കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സി ഏതാണ്;
(എഫ്)തണല്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികളെന്തൊക്കെയാണ്?
|
1767 |
ട്രോളിംഗ് സംബന്ധിച്ചുള്ള വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്
ശ്രീ. സി. ദിവാകരന്‍
,, പി. തിലോത്തമന്‍
,, ജി. എസ്. ജയലാല്‍
,, കെ. അജിത്
(എ) ട്രോളിംഗ് നിരോധനം അറുപത് ദിവസമാക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അറുപത് ദിവസമാക്കണമെന്നുള്ള ശുപാര്‍ശയിന്മേല്‍ സര്‍ക്കാരിന്‍റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുമോ;
(ബി) പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
1768 |
മത്സ്യതൊഴിലാളികള്‍ക്കുള്ള വര്‍ഷകാല ദുരിതാശ്വാസ നടപടികള്‍
ശ്രീമതി ഗീതാ ഗോപി
(എ)ട്രോളിംഗ് നിരോധനവും കാലവര്‍ഷവും മൂലം കടലില്‍ പോകാന്‍ കഴിയാതെവരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ എന്തെല്ലാം മുന്‍കൂര്‍ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ;
(ബി)കാലവര്‍ഷം ശക്തിപ്പെടാന്‍ പോകുന്ന സഹചര്യത്തില്‍ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും നടത്തുവാന്‍ ഉദ്ദേശിക്കുന്ന ആശ്വാസപ്രവര്‍ത്തനങ്ങളും എന്തെല്ലാമെന്ന് അറിയിക്കുമോ?
|
1769 |
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് സര്‍വ്വേ
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വി. ഡി. സതീശന്‍
,, വി. റ്റി. ബല്‍റാം
,, സണ്ണി ജോസഫ്
(എ)മത്സ്യത്തൊഴിലാളികളുടെ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം അറിയുന്നതിനും വികസന പദ്ധതികള്‍ ഫലപ്രദമാക്കുന്നതിനുമായി എന്തെല്ലാം കാര്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
1770 |
മത്സ്യത്തൊഴിലാളി ക്ഷേമവും കടാശ്വാസവും
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഹൈബി ഈഡന്‍
(എ)മത്സ്യത്തൊഴിലാളി ക്ഷേമവും കടാശ്വാസവും മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ?
|
1771 |
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിര്‍മ്മാണങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഈ നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;
(സി)2008-ലെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമമനുസരിച്ച് എത്ര അപേക്ഷകള്‍ ലഭ്യമായെന്നും എത്രയെണ്ണത്തില്‍ കടം എഴുതിതള്ളിയെന്നും വ്യക്തമാക്കുമോ;
(ഡി)കടാശ്വാസകമ്മീഷന്‍ നിയമമനുസരിച്ച് താനൂര്‍ നിയോജകമണ്ധലത്തിലെ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചുവെന്നും ഇവര്‍ക്ക് എത്ര തുക അനുവദിച്ചുവെന്നും അറിയിക്കുമോ?
|
1772 |
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സന്പാദ്യ-സമാശ്വാസ പദ്ധതി
ശ്രീ. വി. ശശി
(എ)മത്സ്യത്തൊഴിലാളികള്‍ക്കുള്ള സന്പാദ്യ-സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംവിധാനം വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ വര്‍ഷവും നല്‍കിയ തുക എത്ര; എത്ര തൊഴിലാളികള്‍ക്ക് പ്രസ്തുത തുക ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?
|
1773 |
മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ സബ്സിഡി
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ക്ക് മണ്ണെണ്ണ സബ്സിഡി നല്‍കുമെന്നുള്ള ബഡ്ജറ്റ് പ്രഖ്യാപനം എന്നുമുതല്‍ നടപ്പിലാക്കുമെന്നറിയിക്കുമോ;
(ബി)പ്രതിമാസം ഓരോ എഞ്ചിനും എത്ര അളവു മണ്ണെണ്ണയ്ക്കുള്ള സബ്സിഡി നല്‍കുമെന്നറിയിക്കുമോ;
(സി)ഇതിനായി എത്ര കോടി രൂപ ഈ വര്‍ഷം അനുവദിക്കുമെന്ന് വിശദമാക്കുമോ ?
|
1774 |
മറൈന്‍ ആംബുലന്‍സ് സംവിധാനം
ശ്രീ. റ്റി.വി. രാജേഷ്
മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ടവരെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള അത്യാധുനിക മറൈന്‍ ആംബുലന്‍സ് സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതു സംബന്ധിച്ച വിശദാംശം നല്‍കുമോ?
|
1775 |
സമുദ്രാതിര്‍ത്തി തിരിച്ചറിയുന്നതിനുള്ള സംവിധാനം മത്സ്യബന്ധന ബോട്ടുകളില്‍ സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)മത്സ്യബന്ധന സമയത്ത് ബോട്ടുകള്‍ രാജ്യാതിര്‍ത്തി ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് കൃത്യമായ സൂചന നല്‍കുന്ന യന്ത്ര സംവിധാനങ്ങള്‍ ബോട്ടിലുണ്ടായിരിക്കണമെന്ന് നിര്‍ബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)രാജ്യാതിര്‍ത്തി ലംഘിക്കപ്പെടുന്ന വിദേശ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് നിലവില്‍ സംവിധാനമുണ്ടോ;
(സി)പ്രസ്തുത സംവിധാനം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും വിധം ക്രമീകരിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടോ?
|
1776 |
തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍
ശ്രീ.എ.പ്രദീപ്കുമാര്‍
(എ)തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ഇപ്പോള്‍ സബ്സിഡി വിലക്ക് നല്‍കുന്നുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ഭക്ഷ്യ വസ്തുക്കളാണ് സബ്സിഡി വിലക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര രൂപയാണ് സബ്സിഡിയായി തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അനുവദിച്ചതെന്ന് വിശദമാകുമോ?
|
1777 |
തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം
ശ്രീമതി ഗീതാ ഗോപി
(എ)തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; തൃശൂര്‍ ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിയിക്കുമോ ;
(ബി)നാട്ടിക നിയോജകമണ്ഡലത്തിലെ നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ തീരദേശങ്ങളില്‍ തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് അറിയിക്കുമോ ;
(സി)ഇല്ലെങ്കില്‍ തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
|
1778 |
ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന പ്രതിഭാസം
ശ്രീ. ബി.ഡി.ദേവസ്സി
(എ)ചാലക്കുടിപ്പുഴയില്‍, വിവിധ സ്ഥലങ്ങളില്‍, പല സമയങ്ങളിലായി മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്ന പ്രതിഭാസം ഫിഷറീസ് വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;
(ബി)ഇതിന്‍റെ കാരണം കണ്ടെത്താനും പരിഹാരങ്ങള്‍ നടപ്പിലാക്കുവാനും നടപടി സ്വീകരിക്കുമോ?
|
1779 |
ഫിഷറീസ് വകുപ്പിന്‍റെ അധീനതയിലുള്ള ഫിഷ്ഫാമുകളില്‍ നിന്നുമുള്ള വരുമാനം
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്‍റെ അധീനതയിലുള്ള ഫിഷ്ഫാമുകളില്‍ നിന്നും 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ ഉര്‍പ്പാദിപ്പിച്ച മത്സ്യയിനങ്ങള്‍ ഏതൊക്കെയെന്നും, എത്രകിലോഗ്രാം മത്സ്യം വില്ക്കാനായെന്നും വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; ഈ ഇനത്തില്‍ ലഭിച്ച വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)വൈപ്പിന്‍ മണ്ഡലത്തിലെ ഞാറയ്ക്കല്‍, എളങ്കുന്നപ്പുഴ ഫാമുകളില്‍ 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച മത്സ്യയിനങ്ങള്‍ ഏതൊക്കെയെന്നും എത്ര കിലോഗ്രാം എന്നും വിശദീകരിക്കാമോ;
(സി)മത്സ്യഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
|
1780 |
ഫിഷിറീസ് റോഡുകളുടെ നിര്‍മ്മാണത്തിന് പണമനുവദിക്കുന്നത് സംബന്ധിച്ച്
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജക മണ്ധലത്തില്‍ ഫിഷറിസ് വകുപ്പില്‍ നിന്നും പണമനുവദിച്ച് നിര്‍മ്മിച്ച റോഡുകളുടെ പേരുവിവരം വ്യക്തമാക്കാമോ :
(ബി)ഇതു സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ പരിഗണനയി ലുണ്ടോ ;
(സി)ഇവയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
1781 |
രാമന്തളി-പാണ്ട്യാലക്കടവ് പാലം നിര്‍മ്മാണം
ശ്രീ. കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
(എ)കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെയും, രാമന്തളി-വലിയപറന്പ് പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രാമന്തളി- പാണ്ട്യാലക്കടവ് പാലം നിര്‍മ്മാണത്തിന് നബാര്‍ഡ് അനുമതി ലഭിക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്‍റെ അധീനതയിലുള്ള ഈ പാലം നിര്‍മ്മാണം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
1782 |
കായംകുളം മണ്ഡലത്തില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഫിഷ് മാര്‍ക്കറ്റ് പുതുക്കി നിര്‍മ്മിക്കാന്‍ നടപടി
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം മണ്ഡലത്തില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഫിഷ് മാര്‍ക്കറ്റ് കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലായിട്ടു ളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഫിഷ് മാര്‍ക്കറ്റ് പുതുക്കി നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1783 |
അന്പലപ്പുഴ വളഞ്ഞവഴി ഫിഷ് ലാന്‍റിംഗ് സെന്‍റര്‍
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ-വളഞ്ഞവഴി കടപ്പുറത്ത് ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)സുനാമി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മത്സ്യമാര്‍ക്കറ്റായ വളഞ്ഞവഴി കടപ്പുറം കേന്ദ്രീകരിച്ച് ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1784 |
കായംകുളം മണ്ഡലത്തിലെ ദേവികുളങ്ങര ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ നിര്‍മ്മാണം
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം മണ്ഡലത്തിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ;
(സി)നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനാവ ശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1785 |
വാടാനപ്പള്ളി, പള്ളിക്കടവ് ഫിഷ്ലാന്‍റിംഗ് സെന്‍ററുകള്‍
ശ്രീ. പി. എ. മാധവന്‍
(എ) മണലൂര്‍ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളി ബീച്ചില്‍ ഒരു ഫിഷ്ലാന്‍റിംഗ് സെന്‍ററും, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ പള്ളിക്കടവില്‍ ഒരു ഉള്‍നാടന്‍ ഫിഷ്ലാന്‍റിംഗ് സെന്‍ററും സ്ഥാപിക്കുന്ന പദ്ധതിയുടെ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(ബി) വാടാനപ്പള്ളി തീരദേശ മേഖലയില്‍ പുലിക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ;
(സി) ഇല്ലെങ്കില്‍ ആയതിന് നടപടികള്‍ സ്വീകരിക്കുമോു?
|
1786 |
വാടാനപ്പള്ളി ഫിഷറീസ് കോളനിയിലെ വീടുകളുടെ പുനര്‍നിര്‍മ്മാണം
ശ്രീ. പി.എ. മാധവന്‍
(എ)മണലൂര്‍ ഗ്രാമപഞ്ചായത്തിലെ വാടാനപ്പള്ളി ഫിഷറീസ് കോളനിയില്‍ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന 43 വര്‍ഷം പഴക്കമുള്ള ഇരട്ട വീടുകള്‍, ഒറ്റവീടുകളായി പുനര്‍നിര്‍മ്മിക്കുന്നതിന് എം.എല്‍.എ നല്‍കിയ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;
(ബി)പ്രസ്തുത വീടുകള്‍ തീരദേശ വികസന ഏജന്‍സി മുഖേന പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
1787 |
തീരദേശ വികസന കോര്‍പ്പറേഷന്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്;
(ബി)പ്രസ്തുത സ്ഥാപനത്തിന്‍റെ ഓഫീസ് സംവിധാനവും ഘടനയും വ്യക്തമാക്കുമോ;
(സി)ചാത്തന്നൂര്‍ നിയോജക മണ്ധലത്തില്‍ പ്രസ്തുത സ്ഥാപനം മുഖേന ഏതെങ്കിലും പ്രവൃത്തികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?
|
1788 |
കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കോര്‍പ്പറേഷന്‍റെ കീഴില്‍ "മത്സ്യ ആഹാര ശാലകള്‍' ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)വിവിധ തരത്തിലുള്ള സ്നാക്ക്സ് രൂപത്തില്‍ മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കി വിപണനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
1789 |
എറണാകുളം ജില്ലയില്‍ തീരദേശറോഡുകളുടെ നിര്‍മ്മാണം
ശ്രീ. എസ്. ശര്‍മ്മ
(എ)2012-13 വര്‍ഷങ്ങളില്‍ തീരദേശറോഡുകളുടെ നിര്‍മ്മാണം/ നവീകരണത്തിനായി ഫിഷറീസ് വകുപ്പില്‍ നിന്നും എറണാകുളം ജില്ലയില്‍ എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)ജില്ലയിലെ മണ്ധലം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(സി)വൈപ്പിന്‍ മണ്ധലത്തില്‍ ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതായി ഏതെല്ലാം പ്രവൃത്തികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?
|
1790 |
കായംകുളം മണ്ധലത്തിലെ തീരദേശറോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം മണ്ധലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴീയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
(സി)2010,2011,2012,2013 സാന്പത്തിക വര്‍ഷങ്ങളില്‍ കായംകുളം മണ്ധലത്തില്‍ നടപ്പിലാക്കുവാന്‍ അനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഓരോ പ്രവൃത്തികളുടെയും നിലവിലുള്ള അവസ്ഥയും വിശദാമാക്കാമോ?
|
1791 |
തീരദേശ മലിനീകരണം കാരണം മത്സ്യസന്പത്ത് കുറയുന്നത് സംബന്ധിച്ച്
ശ്രീ. എം. ഉമ്മര്‍
(എ)തീരദേശമലിനീകരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)തീരദേശ മലിനീകരണം മൂലം മത്സ്യസന്പത്ത് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
(സി)മത്സ്യങ്ങളുടെ പ്രജനനത്തിനും സംരക്ഷണത്തിനും സാങ്ച്വറികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
|
1792 |
ആറന്മുള വിമാനത്താവള പദ്ധതി
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി റദ്ദായ സാഹചര്യത്തില്‍ പദ്ധതിക്കുവേണ്ടി നല്‍കിയ പത്തു ശതമാനം ഓഹരി പിന്‍വലിക്കുമോ;
(ബി)ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുന്ന കാര്യം പരിഗണിക്കുമോ?
|
<<back |
|