|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1715
|
മദ്യനയം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)മദ്യനയം രൂപീകരിച്ചിട്ടുണ്ടോ;
(ബി)മദ്യനയ രൂപീകരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1716 |
2011 ലെ മദ്യനയം
ശ്രീ. ഇ.പി. ജയരാജന്‍
(എ)2011 ലെ മദ്യനയത്തില്‍ പുതിയ വിദേശമദ്യശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടുള്ള നിലപാടുകള്‍ വിശദീകരിക്കുമോ;
(ബി)അമിത മദ്യാസക്തിയും മദ്യവ്യാപനവും തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് 2011 ലെ മദ്യനയത്തില്‍ ഉള്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ എന്തെല്ലാം കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയുണ്ടായി;
(ഡി)ഇതിന്‍റെ പ്രചരണത്തിനും ബോധനപരിപാടികള്‍ക്കുമായി ഓരോ സാന്പത്തിക വര്‍ഷവും എത്ര തുക വീതം ചെലവഴിച്ചു ?
|
1717 |
അബ്കാരി നയം
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. സാജുപോള്‍
ഡോ. കെ. ടി. ജലീല്‍
ശ്രീ. ജെയിംസ് മാത്യൂ
(എ)"മദ്യവര്‍ജ്ജനം' ഈ സര്‍ക്കാരിന്‍റെ നയമാണോ; ഇക്കാര്യത്തിലുള്ള നയം എന്താണെന്ന് വെളിപ്പെടുത്തുമോ;
(ബി)ഈ സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച അബ്കാരി നയം എന്തായിരുന്നു; അത് എപ്പോഴായിരുന്നുവെന്നും പ്രസ്തുത നയം നിലവിലുണ്ടോയെന്നും വ്യക്തമാക്കുമോ;
(സി)എല്ലാവര്‍ഷവും പ്രഖ്യാപിക്കാറുണ്ടായിരുന്ന അബ്കാരി നയം കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രഖ്യാപിക്കാതിരുന്നതിന്‍റെ കാരണം വെളിപ്പെടുത്തുമോ; ഇത് അഴിമതി ലക്ഷ്യമിട്ടുകൊണ്ടാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
(ഡി)ഇപ്പോള്‍ അബ്കാരി രംഗത്ത് സ്വീകരിച്ചുവരുന്ന നടപടികള്‍ ഏത് നയത്തിന്‍റെ പിന്‍ബലത്തിലാണെന്ന് വിശദമാക്കുമോ; ഈ സര്‍ക്കാര്‍ പുതുതായി അനുവദിച്ച ബാറുകളും ബിയര്‍ പാര്‍ലറുകളും എത്രയാണ്; സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കുന്ന അപേക്ഷകള്‍ എത്ര; ബിവറേജസ് കോര്‍പ്പറേഷന്‍റെ പുതിയ ചില്ലറ വില്പനശാലകള്‍ ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിനുശേഷം പുതിയ ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കുകയുണ്ടായോ ?
|
1718 |
സംസ്ഥാനത്തെ മദ്യഉപയോഗത്തിലെ ഏറ്റക്കുറച്ചിലുകള്‍
ശ്രീ. ഇ.പി. ജയരാജന്‍
,, ബി.ഡി.ദേവസ്സി
,, എസ്. രാജേന്ദ്രന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്തെ മദ്യഉപയോഗത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ച് അവലോകനം ചെയ്തിട്ടുണ്ടോ;
(ബി)ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള കഴിഞ്ഞ മൂന്നുവര്‍ഷത്തെ വിപണനവും ഉപയോഗവും സംബന്ധിച്ച് വിശദമാക്കാമോ;
(സി)2011 മെയ് 31 നെ അപേക്ഷിച്ച് 2014 മെയ് 31 വരെ മദ്യവില്പനയുടെ വര്‍ദ്ധന എത്ര ശതമാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്;
(ഡി)418 ബാറുകള്‍ അടച്ചിട്ടതിനു ശേഷം ഇതേവരെയുള്ള മദ്യത്തിന്‍റെ വില്പനയില്‍ കുറവുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
(ഇ)ബാറുകള്‍ വഴി നികുതിവെട്ടിച്ചുള്ള സെക്കന്‍റ്സ് വിലപ്നയുണ്ടായിരുന്നതായി കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ വര്‍ദ്ധനവിന് കാരണമായിട്ടുള്ളത് എന്താണെന്ന് വിശദമാക്കുമോ?
|
1719 |
മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കാന്‍ നടപടി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതുകൊണ്ട് മദ്യത്തിന്‍റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനായി വകുപ്പ് തലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വിശദമാക്കുമോ?
|
1720 |
മദ്യത്തിന്‍റെ ഉപയോഗം
ശ്രീ. പാലോട് രവി
,, എ.പി. അബ്ദുള്ളക്കുട്ടി
,, വി.ഡി. സതീശന്‍
,, എം.എ. വാഹീദ്
(എ)മദ്യത്തിന്‍റെ ഉപയോഗം കുറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പ്രസ്തുത നേട്ടം കൈവരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
1721 |
മദ്യനിരോധനം സംബന്ധിച്ച നയം
ശ്രീ. പി.റ്റി.എ. റഹീം
(എ)മദ്യനിരോധനം സംബന്ധിച്ച നയം വ്യക്തമാക്കാമോ;
(ബി)മദ്യവ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
1722 |
എക്സൈസ് വകുപ്പിന്‍റെ ആധുനികവല്‍ക്കരണം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, റ്റി. എന്‍. പ്രതാപന്‍
,, കെ. മുരളീധരന്‍
,, വി. ഡി. സതീശന്‍
(എ)എക്സൈസ് വകുപ്പിന്‍റെ ആധുനികവല്‍ക്കരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് അറിയിക്കുമോ ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1723 |
ലഹരി വിമുക്ത കേരളം ഐശ്വര്യ കേരളം പദ്ധതി
ശ്രീ. കെ. മുരളീധരന്‍
'' എം.പി. വിന്‍സെന്‍റ്
'' അന്‍വര്‍ സാദത്ത്
'' ബെന്നി ബെഹനാന്‍
(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി ലഹരി വിമുക്ത കേരളം ഐശ്വര്യ കേരളം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?
|
1724 |
ലഹരി വിമുക്ത കേരളം പദ്ധതി
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനോടനുബന്ധിച്ച് ലഹരി വിമുക്ത കേരളം പദ്ധതി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)ഇത് സംബന്ധിച്ച പദ്ധതി രൂപരേഖകള്‍ വകുപ്പിനു ലഭിച്ചിട്ടുണ്ടോ ;
(സി)എങ്കില്‍ ഇത് എന്ന് ആരംഭിക്കും എന്ന് വ്യക്തമാക്കുമോ ?
|
1725 |
മദ്യ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടി
ശ്രീ. ബി.സത്യന്‍
(എ)മദ്യഉപയോഗം കുറയ്ക്കുകയെന്നത് സര്‍ക്കാരിന്‍റെ നയമാണോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കിള്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(സി)ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യ ഉപയോഗം കുറയ്ക്കുവാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ?
|
1726 |
സല്‍ക്കാര ചടങ്ങുകളിലെ മദ്യം വിളന്പ്
ഒഴിവാക്കാന്‍ നടപടി
ശ്രീ. റ്റി. വി. രാജേഷ്
വിവാഹസല്‍ക്കാര വേളകള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ മദ്യത്തിന് സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍, ഇത്തരം ചടങ്ങുകളില്‍ മദ്യം ഒഴിവാക്കുന്നതിന് ആവശ്യമായ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
|
1727 |
സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചാരായം ഉല്പാദനം
ശ്രീ. വി. ചെന്താമരാക്ഷന്‍
,, എസ്. രാജേന്ദ്രന്‍
,, ബി. ഡി. ദേവസ്സി
,, കെ. കെ. നാരായണന്‍
(എ)ചാരായ നിരോധനം പിന്‍വലിക്കാനും കേരള ബ്രാന്‍റ് മദ്യം നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നുണ്ടോ;
(ബി)നിരോധനം പിന്‍വലിച്ച്, സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചാരായം ഉല്പാദിപ്പിക്കണമെന്ന് വിനോദ സഞ്ചാര വ്യവസായരംഗത്തെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം എന്താണെന്ന് വെളിപ്പെടുത്തുമോ;
(ഡി)സംസ്ഥാനത്ത് വീണ്ടും വ്യാജവാറ്റ് വ്യാപകമായിരിക്കുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ ?
|
1728 |
വീര്യം കൂടിയ അരിഷ്ടം വില്‍ക്കുന്നവര്‍ക്കെതിരെ നടപടി
ശ്രീ. എ. എ. അസീസ്
(എ)സംസ്ഥാനത്ത് ലഹരി വര്‍ദ്ധിതമായ അരിഷ്ടം വ്യാപകമായി വിപണനം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ ;
(ബി)വീര്യം കൂടിയ അരിഷ്ടം വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ഈ വര്‍ഷം എത്ര റെയിഡുകള്‍ നടത്തി ; എത്ര പേര്‍ക്കെതിരെ കേസെടുത്തു ; എത്ര ലിറ്റര്‍ അരിഷ്ടം പിടിച്ചെടുത്തുവെന്ന് ജില്ല തിരിച്ച് വിക്തമാക്കുമോ ;
(സി)വീര്യം കൂടിയ അരിഷ്ടം കച്ചവടം നടത്തുന്നവര്‍ക്കെതിരെ എന്തൊക്കെ തുടര്‍ നടപടികളാണ് എക്സൈസ് വകുപ്പ് കൈകര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
1729 |
"നീര' ഉല്പാദന പദ്ധതിയില്‍ കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ "നീര' ഉല്പാദനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിലേക്ക് കര്‍ഷകരെയും തെങ്ങുകളും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി സര്‍ക്കാര്‍ വകുപ്പുകളെയോ, സ്ഥാപനങ്ങളെയോ, ഏജന്‍സികളെയോ നിശ്ചയിച്ചിട്ടുണ്ടോ. എങ്കില്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
(സി)"നീര' ഉല്പാദനത്തിനായി വിട്ടുകൊടുക്കുന്ന തെങ്ങിനുള്ള പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ഒരു തെങ്ങിന് ഒരു മാസത്തേക്ക് എത്ര രൂപയാണ് പ്രതിഫലമായി കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
1730 |
ബാറുകളുടെ പ്രവര്‍ത്തനം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)എത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട് എന്നും ഇപ്പോള്‍ എത്ര എണ്ണം പ്രവര്‍ത്തിക്കുന്നു എന്നും വിശദാംശം ലഭ്യമാക്കുമോ;
(ബി)ബാറുകളുടെ സൌകര്യവും ഗുണനിലവാരവും പരിശോധിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;
(സി)നടപ്പുസാന്പത്തിക വര്‍ഷത്തില്‍ ബാര്‍ലൈസന്‍സ് പുതുക്കി നല്‍കാത്തതിലൂടെ സര്‍ക്കാറിന് എത്ര കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായി എന്ന് വ്യക്തമാക്കുമോ;
(ഡി)ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതു കാരണം സംസ്ഥാനത്ത് മദ്യഉപഭോഗത്തില്‍ കുറവുണ്ടായിട്ടുണ്ടോ? വ്യക്തമാക്കുമോ;
(ഇ)2014 ജനുവരി മുതല്‍ മെയ് 31 വരെ വ്യാജമദ്യ ഉത്പാദനം, വില്‍പ്പന എന്നിവയ്ക്ക് എത്ര കേസുകള്‍ എടുത്തിട്ടുണ്ട് എന്നും എത്ര പേരെ അറസ്റ്റു ചെയ്തു എന്നും ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
|
1731 |
ബാറുകള്‍ നിര്‍ത്തലാക്കിയതിനു ശേഷം മദ്യവില്‍പ്പനയിലെ വര്‍ദ്ധനവ്
ശ്രീ. എം. ചന്ദ്രന്‍
(എ)418 ബാറുകള്‍ നിര്‍ത്തലാക്കിയതിനു ശേഷം കേരളത്തില്‍ മദ്യവില്പന കുറയുകയാണോ, കൂടുകയാണോ ഉണ്ടായിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(ബി)മദ്യവില്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കില്‍ എത്ര രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
1732 |
ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വില്‍പന
ശ്രീ. എളമരം കരീം
(എ)2014 ഏപ്രില്‍ 1 മുതല്‍ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാതിരിക്കുന്നത് സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണോ;
(ബി)ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വില്‍പന 2013 ഏപ്രില്‍ മാസത്തിലും 2014 ഏപ്രില്‍ മാസത്തിലും എത്ര തുക വീതമായിരുന്നുവെന്ന് വ്യക്തമാക്കുമോ?
|
1733 |
ബാറുകള്‍ അടച്ചുപൂട്ടുന്നതും തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി
ശ്രീ. പി. കെ. ഗുരുദാസന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. ദാസന്‍
,, ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടുന്നതും തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി എന്താണെന്നും ഇതിനാധാരമായ പ്രശ്നം എന്തായിരുന്നുവെന്നും വിശദമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ സ്വീകരിക്കപ്പെട്ട ഏത് നടപടിയാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)മുന്‍വര്‍ഷം പുതുക്കി നല്‍കിയിട്ടുണ്ടായിരുന്ന എത്ര ബാറുകളുടെ ലൈസന്‍സുകളാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ പുതുക്കി നല്‍കാതിരുന്നതെന്ന് വെളിപ്പെടുത്താമോ; പ്രവര്‍ത്തനം നിലച്ച ബാറുകളിലെല്ലാംകൂടി ജോലിനോക്കിവരുന്ന തൊഴിലാളികള്‍ എത്രയായിരുന്നുവെന്നും ഇവരെ പുനരധിവസിപ്പിക്കാന്‍ സ്വീകരിച്ച നടപടി എന്തായിരുന്നുവെന്നും വിശദമാക്കാമോ?
|
1734 |
മദ്യ ഉപയോഗത്തിന്‍റെ കുറവ്
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)418 ബാറുകള്‍ അടഞ്ഞു കിടക്കുന്നതുകൊണ്ട് മദ്യ ഉപയോഗം കുറഞ്ഞിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?
|
1735 |
ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യവില്പന ശാലകളിലെ തിരക്കുകാരണമുണ്ടാകുന്ന ഗതാഗത തടസ്സം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) കെ.എസ്.ബി.സി.യുടെ ഔട്ട്ലെറ്റിനു മുന്നിലെ തിരക്ക് ചില സ്ഥലങ്ങളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം നിലവിലുള്ളത് സംബന്ധിച്ച് വിശദമായി വിലയിരുത്തല്‍ നടത്തുവാന്‍ തയ്യാറാകുമോ;
(ബി) പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി തിരക്കേറിയ റോഡുകളുടെ സമീപത്തുനിന്നും പ്രസ്തുത സ്ഥാപനങ്ങളെ ഒഴിവാക്കി സൌകര്യപ്രദമായ ഇടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
1736 |
ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന ബാര്‍ ഹോട്ടലുകള്‍
ശ്രീമതി. പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് ഈ വര്‍ഷം ആകെ എത്ര ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ബാര്‍ ഹോട്ടലുകളില്‍ എത്ര തൊഴിലാളികള്‍ പണി എടുത്തിരുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത തൊഴിലാളികളുടെ തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
1737 |
കള്ള്ചെത്ത് വ്യവസായത്തിന്‍റെ പൊതുസ്ഥിതി
ശ്രീ. കെ. ദാസന്‍
(എ)സംസ്ഥാനത്തെ കള്ളുചെത്ത് വ്യവസായത്തിന്‍റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വിശദമാക്കുമോ;
(ബി)സംസ്ഥാനത്ത് സന്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും, വീര്യം കുറഞ്ഞ കള്ള് പോലുള്ള പാനീയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന കമ്മിഷന്‍റെ അഭിപ്രായത്തോട് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കാമോ;
(സി)കള്ള്ചെത്ത് വ്യവസായത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;
(ഡി)വ്യവസായത്തെ സംരക്ഷിക്കുന്നതിന് കള്ള് വ്യവസായ വികസന ബോര്‍ഡ് എന്ന ആവശ്യം പരിഗണിക്കുമോ?
|
1738 |
കള്ളുഷാപ്പുകള്‍ തൊഴിലാളികളുടെ കമ്മിറ്റികള്‍ക്കു നല്‍കുന്നതിന് നടപടി
ശ്രീ. ഇ.പി. ജയരാജന്‍
(എ)സംസ്ഥാനത്ത് ആകെയുള്ള കള്ളുഷാപ്പുകള്‍ എത്രയാണ് ;
(ബി)ഇതില്‍ ലൈസന്‍സുള്ളവ എത്രയാണ്;
(സി)ലൈസന്‍സില്‍ പോകാതെ തൊഴിലാളി കമ്മിറ്റികള്‍ നടത്തുന്ന കള്ളുഷാപ്പുകള്‍ എത്ര;
(ഡി)ഡിപ്പാര്‍ട്ട്മെന്‍റല്‍ മാനേജ്മെന്‍റ് കമ്മിറ്റി നടത്തുന്ന കള്ളുഷാപ്പുകള്‍ എത്ര;
(ഇ)ലൈസന്‍സില്‍ പോകാതെ വരുന്ന കള്ളുഷാപ്പുകള്‍ തൊഴിലാളി കമ്മിറ്റികള്‍ നടത്തുന്നതിന് കാലതാമസം വരുന്നതു പരിഹരിക്കുവാന്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(എഫ്)ലൈസന്‍സില്‍ പോകാതെ വരുന്ന കളളുഷാപ്പുകള്‍ ലേലസ്ഥലത്തുവച്ചുതന്നെ തൊഴിലാളി കമ്മിറ്റികള്‍ക്കു നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
(ജി)എങ്കില്‍ പരിശോധിച്ചുനടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?
|
1739 |
ബിവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും ഔട്ട്ലെറ്റുകള്‍ വഴി
2013-14 ല്‍ വിറ്റഴിച്ച മദ്യത്തിന്‍റെ അളവ്
ശ്രീ. ബാബു.എം.പാലിശ്ശേരി
(എ)2013-14 സാന്പത്തികവര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ഔട്ട്ലെറ്റുകള്‍ വഴി എത്ര ലിറ്റര്‍ മദ്യമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളതെന്നും ഇതിന് എത്രകോടി രൂപ വിലവരുമെന്നും വ്യക്തമാക്കുമോ;
(ബി)ഇത്രയും മദ്യം വിറ്റഴിച്ചതിലൂടെ എത്ര കോടി രൂപ നികുതി ഇനത്തില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര ബാറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഈ ബാറുകള്‍ മുഖേന എത്ര ലിറ്റര്‍ മദ്യമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കുമോ; ഇതിലൂടെ എത്ര കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാറിനു ലഭിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
|
1740 |
സര്‍വ്വീസ് ഡെസ്ക് സന്പ്രദായം
ശ്രീ. ഇ.പി. ജയരാജന്‍
(എ)ഒരു ബാര്‍ ലൈസന്‍സില്‍ ഒന്നിലധികം ബാറുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന സര്‍വ്വീസ് ഡെസ്ക് സന്പ്രദായം എന്താണെന്നു വിശദീകരിക്കുമോ;
(ബി)സര്‍വ്വീസ് ഡെസ്ക് സന്പ്രദായത്തില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സു നല്‍കുന്നതില്‍ സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം എത്ര ബാര്‍ ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)ഏതൊക്കെ ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ബാര്‍ലൈസന്‍സ് നല്‍കിയെന്നു വ്യക്തമാക്കുമോ?
|
1741 |
4സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ്
ശ്രീ. എം. ചന്ദ്രന്‍
(എ)സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 4 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എത്ര 4 സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നാണ് ബാര്‍ ലൈസന്‍സിന് അപേക്ഷ കിട്ടിയിട്ടുള്ളത്; വ്യക്തമാക്കാമോ;
(സി)സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ അപേക്ഷകള്‍ പരിഗണിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
1742 |
ബാര്‍, ബിയര്‍പാര്‍ലര്‍ ലൈസന്‍സുകളുടെ ജില്ല തിരിച്ചുള്ള കണക്ക്
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചു;
(ബി)ഇതേ കാലയളവില്‍ അനുവദിച്ച ബാര്‍ ലൈസന്‍സുകളുടെയും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകളുടെയും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(സി)ഇത്തരത്തില്‍ അനുവദിച്ച ബാറുകളും ബിയര്‍ പാര്‍ലറുകളും ഓരോന്നും ഏതു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ പരിധിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
1743 |
കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ റീട്ടെയില്‍ ഔട്ട്ലെറ്റ്കള്‍
ശ്രീ. ഇ.പി.ജയരാജന്‍
(എ)കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന് ആകെ എത്ര റീട്ടെയില്‍ ഔട്ട്ലെറ്റുകളാണുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;
(ബി)ബിവറേജസ് കോര്‍പ്പറേഷന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ പ്രതിദിന ശരാശരി വില്‍പ്പന എത്ര തുകയാണ്;
(സി)ബിവറേജസ് കോര്‍പ്പറേഷന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ നവീകരിക്കണമെന്നും ഡെല്‍ഹി മാതൃക സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ച ബഹു. ഹൈക്കോടതിയുടെ അഭിപ്രായത്തോടുള്ള സമീപനം എന്താണെന്നു വിശദീകരിക്കുമോ?
|
1744 |
നാദാപുരം നിയോജകമണ്ഡലത്തില്‍ എക്സൈസ് ഓഫീസ്
ശ്രീ. ഇ.കെ.വിജയന്‍
(എ)നാദാപുരം നിയോജകമണ്ഡലത്തില്‍ എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
1745 |
ബദിയടുക്കയില്‍ എക്സൈസ് റേഞ്ച് ഓഫീസ്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ) കാസറഗോഡ് ജില്ലയിലെ ബദിയടുക്കയില്‍ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര സ്ഥലം കണ്ടെത്തിയിട്ടുണ്ട്;
(ബി) ഇതിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ടോ;
(സി) എങ്കില്‍ എന്നത്തേയ്ക്ക് പണി ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
1746 |
ചാലക്കുടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി
ശ്രീ. ബി.ഡി.ദേവസ്സി
(എ)ചാലക്കുടിയില്‍ പുതുതായി താലൂക്ക് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ചാലക്കുടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ആരംഭിക്കുന്നതിനായി നടപടി സ്വീകരിക്കുമോ;
(ബി)ചാലക്കുടി മണ്ഡലത്തിലെ കിഴക്കന്‍ മലയോരമേഖലകളുള്‍പ്പെടുന്ന അതിരപ്പിള്ളി പഞ്ചായത്തില്‍ ഒരു എക്സൈസ് ഓഫീസ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1747 |
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം
ശ്രീ. എ.എ. അസീസ്
(എ)വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ;
(ബി)റെയില്‍, റോഡ്, കുടിവെള്ള പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ:
(സി)തുറമുഖം എന്ന് കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ?
|
1748 |
തുറമുഖങ്ങളില്‍ നിന്നും മണല്‍ എടുക്കുന്നതിനുള്ള നിബന്ധനകള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)കേരളത്തിലെ തുറമുഖങ്ങളിലെ ചാനലുകള്‍ ആഴം കൂട്ടുന്നതിനുവേണ്ടി മണല്‍ എടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം തുറമുഖങ്ങളില്‍ നിന്നാണ് മണല്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ഇങ്ങനെ മണല്‍ എടുക്കുന്നതിന് എന്തെങ്കിലും നിബന്ധനകള്‍ വെച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)എങ്കില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാതെ ഏതെങ്കിലും തുറമുഖങ്ങളില്‍ മണല്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
|
1749 |
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ;
(ബി)തീരദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ കൊയിലാണ്ടി മണ്ധലത്തില്‍ ഭരണാനുമതി ലഭിച്ച റോഡുകളില്‍ ഏതെല്ലാം പൂര്‍ത്തിയായി; പൂര്‍ത്തിയാവാത്തത് ഏതെല്ലാം; വിശദമാക്കാമോ;
(സി)തീരദേശറോഡ് പുനഃരുദ്ധാരണ പദ്ധതിയില്‍ ഓരോ ഘട്ടത്തിലുമായി ഏതെല്ലാം റോഡുകളുടെ വിശദമായ എസ്റ്റിമേറ്റാണ് ഹാര്‍ബര്‍ സി.ഇ. മത്സ്യബന്ധന-തുറമുഖ വകുപ്പിലേയ്ക്ക് അയച്ചിട്ടുള്ളത് എന്നത് റോഡിന്‍റെ പേര്, എസ്റ്റിമേറ്റ് തുക, ഫയല്‍ നന്പര്‍, അയച്ച തീയതി മുതലായ വിവരങ്ങള്‍ സഹിതം വിശദമാക്കാമോ;
(ഡി)പ്രസ്തുത റോഡുകളില്‍ നിന്ന് ഏതെല്ലാം റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്; വിശദമാക്കാമോ;
(ഇ)ചേമഞ്ചേരി പഞ്ചായത്തിലെ സൈരി-ചാത്തനാടത്ത് റോഡിന് ഭരണാനുമതി ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(എഫ്)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തീരദേശ റോഡ് പുനഃരുദ്ധാരണ പദ്ധതിയില്‍ പരിഗണിക്കേണ്ടുന്ന റോഡുകളുടെ എത്ര ലിസ്റ്റ് അംഗീകരിച്ച് പുറത്തിറക്കിയിട്ടുണ്ട്; കോഴിക്കോട് ജില്ലയിലെ ഓരോ ലിസ്റ്റിന്‍റെയും പകര്‍പ്പ് ലഭ്യമാക്കാമോ?
|
1750 |
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിനുവേണ്ട അടിസ്ഥാന സൌകര്യങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെങ്കിലും ഹാര്‍ബറിലേക്കും, ലേലഹാളിലേക്കും റോഡ് അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല; ഇവ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
1751 |
അഴീക്കോട് ഹാര്‍ബറിന്‍റെ നിര്‍മ്മാണം
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴിക്കോട് ഹാര്‍ബറിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചുപോയതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)പ്രവൃത്തി സ്റ്റേ ചെയ്യുന്നത് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് ആലോചിക്കുന്നതിനായി ബഹു: വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ എത്ര യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)യോഗങ്ങളുടെ മിനിട്സിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഇ)പ്രവൃത്തി പുനരാരംഭിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ?
|
1752 |
പുതിയാപ്പ ഹാര്‍ബറിന്‍റെ വികസനം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാര്‍ബറിന്‍റെ വികസനത്തിന് ഈ സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
(ബി)ഹാര്‍ബറിന്‍റെ വികസനത്തിനായി പ്രസ്തുത കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച പദ്ധതികള്‍ ഏതൊക്കെ; ഇവയില്‍ അംഗീകാരം ലഭിച്ചവയുടെ വിശദ വിവരങ്ങള്‍ നല്‍കുമോ;
(സി)ഹാര്‍ബറിന്‍റെ വികസനത്തിനായി പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദ വിവരങ്ങള്‍ നല്‍കുമോ?
|
1753 |
കയ്പമംഗലം, കൂരിക്കുഴിയില്‍ പുതിയ ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജക മണ്ധലത്തിലെ കൂരിക്കുഴിയില്‍ കഴിഞ്ഞ ഒന്പത് വര്‍ഷമായി ചാകരയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ :
(ബി)ഇവിടെയൊരു ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
<<back |
next page>>
|