UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1690


മുന്‍ കേന്ദ്രമന്ത്രിമാരുടെ സംസ്ഥാന സന്ദര്‍ശന വേളയിലെ ചെലവുകള്‍ 

ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിമാര്‍ ഓരോരുത്തരും സംസ്ഥാനത്തിനകത്ത് എത്ര ഔദേ്യാഗിക യാത്രകള്‍ നടത്തിയിട്ടുണ്ട്; 

(ബി)ഇവരില്‍ ആരെങ്കിലും ഏതെങ്കിലും യാത്രകള്‍ക്ക് സര്‍ക്കാര്‍ സൌജന്യങ്ങള്‍ വിനിയോഗിക്കാതിരുന്നിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)ഇവര്‍ ഓരോരുത്തരും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ ആകെ എത്ര ദിവസം താമസിച്ചിട്ടുണ്ട്; ഇതിനായി എത്ര തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കി; വ്യക്തമാക്കുമോ; 

(ഡി)ഇവരില്‍ ഓരോരുത്തരും വാഹനം ഉപയോഗിച്ചതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര തുക വീതം വിനിയോഗിച്ചിട്ടുണ്ട്; 

(ഇ)പോലീസിനെയും മറ്റു സുരക്ഷാ ഉദേ്യാഗസ്ഥരെയും ഉപയോഗിച്ചതില്‍ സര്‍ക്കാരിന് വന്ന ചെലവും ഓരോരുത്തര്‍ക്കും വേണ്ടി എന്തു തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ ; 

(എഫ്)വിവിധ ഇനങ്ങളിലായി പ്രസ്തുത കേന്ദ്രമന്ത്രിമാര്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും ചെലവായ തുകയുടെ കണക്ക് ലഭ്യമാക്കുമോ ? 

1691


സര്‍ക്കാര്‍ വകുപ്പിലെ അധിക തസ്തികകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സര്‍ക്കാര്‍ വകുപ്പുകളിലെ അധിക തസ്തികകള്‍ നിര്‍ത്തലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഏതെല്ലാം വകുപ്പുകളില്‍ അധിക തസ്തികകള്‍ ഉള്ളതായി കരുതുന്നു; എന്തെല്ലാം തസ്തികകള്‍; എത്രവീതമുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ? 

(ബി)അധിക തസ്തികകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)അധിക തസ്തികകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ എന്തായിരുന്നു?

1692


സെക്രട്ടേറിയറ്റിലെ വകുപ്പുകളുടെ ഏകോപനമില്ലായ്മ 

ശ്രീ.പി. തിലോത്തമന്‍

(എ)സെക്രട്ടേറിയറ്റിലെ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ഫയലുകളില്‍ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഒരു ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍റിലെത്തുന്ന ഫയലിലെ പോരായ്മകള്‍ പരിഹരിക്കുവാന്‍ ഒരു ഫോണ്‍ കോള്‍ മതിയെന്നിരിക്കെ പ്രസ്തുത പോരായ്മയുടെ പേരില്‍ ഫയല്‍ മടക്കി അയച്ച് നടപടിക്ക് താമസം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം തീരുമാനങ്ങള്‍ ഏതെങ്കിലും ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതാണോ; ചെറിയ പോരായ്മകളുടെ പേരില്‍ ഫയലുകള്‍ മടക്കുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ? 

1693


എം.എല്‍.എ മാരുടെ പി.എ. മാര്‍ക്ക് ഫയല്‍സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

(എ)എം.എല്‍.എ മാരുടെ പി.എ മാര്‍ ഫയലുകളുടെ പുരോഗതിയും വിവരങ്ങളും അനേ്വഷിച്ച് ഓഫീസുകളിലും സെക്ഷനുകളിലും ചെല്ലുന്പോള്‍ അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പല ഉദേ്യാഗസ്ഥരും മടിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)ഇതുസംബന്ധിച്ച് എന്തുനടപടി സ്വീകരിച്ചു എന്നു പറയുമോ; 18.2.2013-ല്‍ പാര്‍ലമെന്‍ററികാര്യവകുപ്പില്‍ നിന്നും 441/എ2/2013 നന്പരായി ഇറക്കിയിരുന്ന പരിപത്രം എല്ലാ ഓഫീസുകളിലും നല്‍കാത്തത് എന്തുകൊണ്ടാണെന്നു പറയാമോ; പരിപത്രം എല്ലാ ഓഫീസുകളിലും സെക്ഷനുകളിലും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

1694


ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഐ.എ.എസ്., ഐ.പി.എസ്സ്. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ആക്രമിക്കപ്പെട്ടെന്ന് വിശദമാക്കാമോ; 

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ കേരള കേഡറിലുള്ള എത്ര ഐ.എ.എസ്, ഐ.പി.എസ് ഉദേ്യാഗസ്ഥര്‍ കേരളം വിട്ടെന്ന് വെളിപ്പെടുത്താമോ; 

(സി)ഇതില്‍ എത്രപേര്‍ അന്യത്ര സേവനവ്യവസ്ഥയില്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)എത്രപേര്‍ രാജിവെച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

1695


കോടതികളിലെ താല്‍കാലിക നിയമനം 

ശ്രീ. കെ. രാജു

(എ)കോടതികളില്‍ താല്‍കാലിക നിയമനം നടത്തരുതെന്ന സുപ്രീം കോടതി വിധി നിലവിലുണ്ടോ;

(ബി)കേരളത്തില്‍ വിവിധ ജില്ലകളിലായി തുടങ്ങുന്ന 27 പുതിയ കോടതികളില്‍ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഉത്തരവ് ആയിട്ടുണ്ടോ; 

(സി)എല്‍. ഡി. ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്‍റ് റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിരവധി പേര്‍ നിയമനം കാത്തിരിക്കെ ഇത്തരം താല്‍കാലിക നിയമനങ്ങള്‍ കോടതി വിധിക്ക് എതിരായിട്ടുളളതാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കുമോ? 

1696


ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന കാഴ്ചവൈകല്യം ഉള്ളവരുടെ ശാക്തീകരണ പദ്ധതികള്‍ 

ശ്രീ. സി. പി. മുഹമ്മദ് 
,, ബെന്നി ബെഹനാന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, ഹൈബി ഈഡന്‍ 

(എ) മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ശാസ്ത്ര സാങ്കേതിക വകുപ്പ് വഴി നടപ്പാക്കുന്ന കാഴ്ചവൈകല്യം ഉള്ളവരുടെ ശാക്തീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; 

(ബി) എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; 

(ഡി) പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടൂണ്ട്? 

1697


കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലെ പെന്‍ഷന്‍ പദ്ധതി 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലില്‍ പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ള തുകയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത കൌണ്‍സിലിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? 

1698


ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലെ നിയമനങ്ങള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലും അതിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും നിയമനങ്ങള്‍ക്ക് സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റുപിന്നോക്ക വിഭാഗ സംവരണ തത്വങ്ങള്‍ പാലിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നതില്‍ സ്വീകരിക്കുന്ന മാനദണ്ഡം എന്താണ് ; 

(ഡി) ഇത്തരം നിയമനങ്ങളില്‍ സംവരണ തത്വങ്ങളും അനുബന്ധ നിയമങ്ങളും പാലിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കുമോ ? 

1699


കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നിയമനങ്ങളിലെ സംവരണം 

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

(എ)കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൌണ്‍സിലിലെയും അതിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ക്കായുള്ള വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗ സംവരണ തത്വങ്ങളും അനുബന്ധ നിയമങ്ങളും പാലിച്ചുകൊണ്ടുള്ള തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കാറുണ്ടോ; 

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തുന്പോള്‍ പ്രസ്തുത വിഭാഗങ്ങളുടെ സംവരണ തസ്തിക, റിസര്‍വേഷന്‍ രജിസ്റ്റര്‍, റൊട്ടേഷന്‍ രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കുകയും അതു പിന്‍തുടരുകയും ചെയ്യാറുണ്ടോ ? 

1700


സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ അഞ്ച് ദിവസമായി ഏകീകരിക്കുന്ന പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ? 

1701


ആശ്രിത നിയമന വ്യവസ്ഥകള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ആശ്രിത നിയമനവ്യവസ്ഥ വഴി എതെല്ലാം തസ്തികകളിലേക്ക് നിയമനം നടത്താന്‍ വ്യവസ്ഥയുണ്ട്;

(ബി)പ്രമോഷന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഇതില്‍ വ്യവസ്ഥയുണ്ടോ; ആശ്രിതനിയമന വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനുള്ള നിലവിലെ മാനദണ്ധങ്ങള്‍ എന്തെല്ലാമെന്നറിയിക്കാമോ; ആയതുമായി ബന്ധപ്പെട്ട് നാളിതുവരെ ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയില്‍ ആശ്രിത നിയമനം നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; 

(സി)റവന്യൂ വകുപ്പിലെ നിലവിലുള്ള സ്പെഷ്യല്‍ റൂളിന് വിരുദ്ധമായി ആശ്രിത നിയമനം നടത്തുന്നതിനുള്ള പ്രസ്തുത തീരുമാനം പുനപരിശോധിക്കുമോ? 

1702


ആശ്രിത നിയമനം - കാലതാമസം ഒഴിവാക്കാന്‍ നടപടി 

ശ്രീ. എസ്. ശര്‍മ്മ

(എ)ആശ്രിത നിയമനത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കു ന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ആശ്രിത നിയമനത്തിനായി ലഭിച്ച അപേക്ഷകളില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് ; ഇനി എത്ര പേര്‍ക്ക് നിയമനം നല്‍കാനുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ? 

1703


പി.എസ്.സി. ലിസ്റ്റുകള്‍ കാലതാമസം കൂടാതെ പ്രസിദ്ധികരിക്കാന്‍ നടപടി 

ശ്രീ.എം. എ. വാഹീദ് 
'' തേറന്പില്‍ രാമകൃഷ്ണന്‍ 
'' ആര്‍. സെല്‍വരാജ് 
'' ഷാഫി പറന്പില്‍ 

(എ)പി.എസ്.സി യുടെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ അടുത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം തസ്തികകള്‍ക്കാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)എല്ലാ തസ്തികകളിലേക്കും പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊള്ളുവാനാണ് തീരുമാനിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഇ)ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ?

1704


പി.എസ്.സി. അഡഡ്വൈസ് ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവര്‍ 

ശ്രീമതി. കെ. എസ്. സലീഖ

(എ)പി.എസ്.സി. അഡഡ്വൈസ് ലഭിച്ച ശേഷം നിയമനം ഇതുവരെ ലഭിക്കാത്ത എത്ര കേസ്സുകള്‍ നിലവിലുണ്ട്; 

(ബി)പി.എസ്.സി. അഡഡ്വൈസ് നല്‍കി എത്ര ദിവസത്തിനകം അതത് വകുപ്പുകള്‍ നിയമനം നല്‍കണമെന്നതാണ് നിലവിലെ വ്യവസ്ഥയെന്ന് അറിയിക്കുമോ; പ്രസ്തുത വ്യവസ്ഥ ലംഘിച്ച എത്ര വകുപ്പ് ഉദേ്യാഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ എത്ര പി.എസ്.സി. ലിസ്റ്റുകള്‍ നിയമനങ്ങള്‍ക്കായി നിലവിലുണ്ടായിരുന്നു; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പുറപ്പെടുവിച്ച പി.എസ്.സി. ലിസ്റ്റുകളുടെ എണ്ണം എത്ര?

1705


കാസര്‍ഗോഡ് ജില്ലയിലെ വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ റാങ്ക് ലിസ്റ്റ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ) കാസര്‍ഗോഡ് ജില്ലയില്‍ വനിതാ എക്സൈസ് ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി പി.എസ്.സി. റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; 

(ബി) ഉണ്ടെങ്കില്‍ ഈ ലിസ്റ്റ് എപ്പോള്‍ നിലവില്‍ വന്നുവെന്നും ഈ ലിസ്റ്റില്‍ നിന്ന് നാളിതുവരെയായി എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ? 

1706


പാലക്കാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് നിയമനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണ് വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കിയവരുടെ സംവരണാടിസ്ഥാനത്തിലുള്ള റാങ്ക് വിശദമാക്കുമോ?

1707


കെ. എസ്. ഇ. ബി മസ്ദൂര്‍ റാങ്ക് ലിസ്റ്റ് 

ശ്രീ. എ.എം. ആരിഫ്

(എ)ആലപ്പുഴ ജില്ലയില്‍ കെ. എസ്. ഇ. ബി. മസ്ദൂര്‍ തസ്തികയിലേക്കുളള റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത്;

(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കി; വിജ്ഞാപനം ക്ഷണിക്കുന്പോള്‍ എത്ര ഒഴിവുകളാണ് ഉണ്ടായിരുന്നത്; നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ? 

1708


എച്ച്.എസ്.എസ്.ടി. (കോമേഴ്സ്) ഒഴിവുകള്‍ 

ശ്രീ. അന്‍വര്‍ സാദത്ത്

(എ)ഹയര്‍ സെക്കന്‍ററി കോമേഴ്സ് (ജൂനിയര്‍/സീനിയര്‍) വിഭാഗങ്ങളില്‍ അദ്ധ്യാപകരുടെ എത്ര വീതം ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; 

(ബി)പ്രസ്തുത ഒഴിവുകളിലേക്ക് ഇന്‍റര്‍വ്യൂ നടത്തിയിട്ടുണ്ടോ; 

(സി)എങ്കില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?

1709


പാലക്കാട് ജില്ലയിലെ എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ് തസ്തികയിലെ നിയമനം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയിലെ എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ് റാങ്ക് ലിസ്റ്റ് എന്ന് നിലവില്‍ വന്നുവെന്നറിയിക്കുമോ;

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍നിന്ന് നാളിതുവരെ എത്ര ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(സി)നിലവില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സിന്‍റെ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ഡി)ഇനി എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന് വിശദമാക്കുമോ; ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ? 

1710


ദുരിതാശ്വാസനിധി 

ശ്രീമതി. ഗീതാ ഗോപി

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായത്തിന് 201415-ല്‍ എത്ര അപേക്ഷകള്‍ വിവിധ ഇനങ്ങളിലായി ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര അപേക്ഷകളില്‍ തീര്‍പ്പുകല്പിച്ച് സഹായധനം വിതരണം ചെയ്തുവെന്ന് അറിയിക്കുമോ; 

(സി)ശേഷിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പാക്കി എന്നത്തേക്ക് ധനസഹായം വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ? 

1711


ചികിത്സ ധനസഹായത്തിന് മുന്‍ഗണന

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസഹായം അനുവദിച്ച് ഉത്തരവായത് അപേക്ഷകര്‍ക്ക് ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഫണ്ടിന്‍റെ അഭാവം കാരണമാണോ എന്ന് വ്യക്തമാക്കുമോ; 

(ബി) ചികിത്സാ ധനസഹായങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ? 

1712


ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം 

ശ്രീ. ജി. സുധാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായമായും അപകടമരണത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായും എന്തുതുകയാണ് അനുവദിച്ചത്; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അന്പലപ്പുഴ താലൂക്കില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിക്കുകയുണ്ടായി; എത്ര ധനസഹായം അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ? 

1713


ദുരിതാശ്വാസനിധി 

ശ്രീ. ബി. സത്യന്‍ 

തിരുവനന്തപുരം ജില്ലയില്‍ ഏതു തീയതിവരെ അപേക്ഷിച്ചവര്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അനുവദിച്ചിട്ടുള്ളതെന്നും തുക വിതരണം ചെയ്തിട്ടുള്ളതെന്നും വിശദമാക്കുമോ ? 

1714


അന്തര്‍സംസ്ഥാന നദീജലകരാറുകള്‍ 

ശ്രീ. രാജു എബ്രഹാം 

(എ)കേരളത്തിന് ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ നിലവിലുള്ളത്; ഇത്തരത്തില്‍ എത്ര കരാറുകളാണ് ഉള്ളത്; അവ ഏതൊക്കെയെന്നും ഓരോ കരാറും നിലവില്‍ വന്ന തീയതിയും വ്യക്തമാക്കുമോ; 

(ബി)ഓരോ കരാര്‍ അനൂസരിച്ചും കേരളത്തിന് ലഭിക്കേണ്ടതും നല്‍കേണ്ടതുമായ വെള്ളത്തിന്‍റെ അളവ് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(സി)കരാറുകളനുസരിച്ച് കേരളത്തിനു ലഭിക്കേണ്ട വെള്ളം കൃത്യമായി ലഭിക്കാറുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; 

(ഡി)ഏതൊക്കെ കരാറുകളിലാണ് കൃത്യമായി വെള്ളം ലഭിക്കാത്തതെന്ന് വ്യക്തമാക്കുമോ; 

(ഇ)കരാറുകളനുസരിച്ച് കേരളത്തിന് അര്‍ഹമായ ജലം ലഭ്യമാക്കാന്‍ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ; പദ്ധതി തിരിച്ച് വ്യക്തമാക്കുമോ; 

(എഫ്)കരാര്‍ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കുന്നതിന് സര്‍ക്കാരിന് അധികാരം ഉണ്ടോ; ഏതൊക്കെ പദ്ധതികളിലാണ് ഇത്തരത്തില്‍ കരാര്‍ലംഘനം കണ്ടെത്തിയിട്ടുള്ളത്; ലംഘനം ഉണ്ടായപ്പോള്‍ കരാര്‍ റദ്ദാക്കാന്‍ എന്തു നടപടി സ്വീകരിച്ചു; ഇല്ലെങ്കില്‍ എന്തുകൊണ്ട്; 

(ജി) സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയിലൂടെ കടന്നുപോകുന്പോള്‍ കേരളത്തിന് അര്‍ഹമായ ജലം ഉറപ്പാക്കുന്നതിനും കരാര്‍ ലംഘനം ഉണ്ടായാല്‍ കരാര്‍തന്നെ റദ്ദാക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.