|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
T1660
|
കോടതി വ്യവഹാര ഭാഷ മലയാളമാക്കാന്‍ നടപടി
ശ്രീ.ചിറ്റയം ഗോപകുമാര്‍
(എ)മലയാളം ശ്രേഷ്ഠഭാഷാവര്‍ഷവുമായി ബന്ധപ്പെടുത്തി കോടതി വ്യവഹാരങ്ങള്‍ പൂര്‍ണ്ണമായും മാതൃഭാഷയിലാക്കുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
(ബി)കോടതി വ്യവഹാരങ്ങള്‍ മലയാള ഭാഷയിലാക്കുന്നതിന് നിലവിലെ തടസ്സങ്ങളെന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം അറിയിക്കുമോ;
(സി)സമയബന്ധിതമായി മലയാളഭാഷ കോടതി വ്യവഹാരങ്ങള്‍ക്കായി പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
T1661 |
ആറ്റിങ്ങലില്‍ അഡീഷണല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങലില്‍ അഡീഷണല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി തുടങ്ങുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി ലഭ്യമാക്കിയിട്ടുണ്ടോ ; ഇത് സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആറ്റിങ്ങലില്‍ അഡീഷണല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി എന്നുമുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളത് ; വിശദമാക്കുമോ ?
|
T1662 |
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ കോര്‍ട്ട് കോംപ്ലക്സ്
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കോടതികള്‍ക്കായി കോര്‍ട്ട് കോംപ്ലക്സ് സ്ഥാപിക്കുന്ന കാര്യം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;
(ബി)സിവില്‍ സ്റ്റേഷനിലും പരിസരത്തുമുള്ള വിവിധ കോടതികളിലെ സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പെട്ടിട്ടുണ്ട്;
(സി)ജില്ലയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)വിവിധ കോടതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് സിവില്‍ സ്റ്റേഷനില്‍ ഒരു "കോര്‍ട്ട് കോംപ്ലക്സ്' എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമോ?
|
T1663 |
അടൂരില്‍ സബ്കോടതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)അടൂരില്‍ സബ്കോടതി അനുവദിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവിന്മേല്‍ നാളിതുവരെയുള്ള നടപടികള്‍ വിശദമാക്കാമോ;
(ബി)ഇതിന്മേല്‍ ഉണ്ടായിട്ടുള്ള കാലവിളംബത്തിന് കാരണമെന്തെന്ന് വ്യക്തമാക്കാമോ;
(സി)അടൂരില്‍ എന്നത്തേയ്ക്ക് സബ്കോടതി സ്ഥാപിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
1664 |
സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി
ശ്രീ. പി.എ. മാധവന്‍
'' വി.റ്റി. ബല്‍റാം
'' എ.പി. അബ്ദുള്ളക്കുട്ടി
'' എ.റ്റി. ജോര്‍ജ്
(എ)സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1665 |
സേവനാവകാശനിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)സേവനാവകാശനിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1666 |
സേവനാവകാശനിയമത്തിന്‍റെ ഗുണദോഷങ്ങളുടെ വിലയിരുത്തല്‍
ശ്രീ.സി. മമ്മൂട്ടി
,, പി.ബി. അബ്ദുള്‍ റസാക്
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ.എം. ഷാജി
(എ)സേവനാവകാശ നിയമത്തിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;
(ബി)വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ മാറ്റങ്ങളെന്തെങ്കിലും വരുത്തേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരത്തക്കവിധം നിയമം പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
|
1667 |
ഭരണത്തില്‍ കൂടുതല്‍ വിശ്വസ്തതയും സുതാര്യതയും
ശ്രീ. റ്റി.എന്‍. പ്രതാപന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, എം.എ. വാഹീദ്
,, വി.ഡി. സതീശന്‍
(എ)ഭരണത്തില്‍ കൂടുതല്‍ വിശ്വസ്തതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ബി)പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനായി ഒരു പേഴ്സണല്‍ പോളിസി രൂപീകരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ;
(സി)ആയതിനായി എന്തെല്ലാം പ്രാരംഭ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
1668 |
പേപ്പര്‍ലെസ് ഓഫീസ് സംവിധാനം
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, അന്‍വര്‍ സാദത്ത്
,, പി.സി. വിഷ്ണുനാഥ്
,, ബെന്നി ബെഹനാന്‍
(എ)സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പര്‍ലെസ് സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും നേട്ടങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനം നടപ്പാക്കുന്നതില്‍ സഹകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
1669 |
റൈറ്റ് ടു ഹിയറിംഗ് പദ്ധതി
ശ്രീ. സണ്ണി ജോസഫ്
,, ഐ. സി. ബാലകൃഷ്ണന്‍
,, പി. എ മാധവന്‍
,, എ. റ്റി ജോര്‍ജ്
(എ)റൈറ്റ് ടു ഹിയറിംഗ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഈ പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം?
|
1670 |
സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍
ശ്രീ. എം. ഹംസ
(എ)സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കൃത്യമായും ജോലി ചെയ്യുന്നു എന്നുറപ്പ് വരുത്തുന്നതിനായി എന്തെല്ലാം ആധുനിക സംവിധാനങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കാമോ; കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ചട്ടങ്ങളായ
MOP, DOM, SOM എന്നിവ കാലോചിതമായി പരിഷ്കരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; അതു സംബന്ധിച്ച് പഠനം നടത്തുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
(ബി)സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള ഇ-ഗവേണന്‍സ് പദ്ധതിയുടെ അവലോകനം നടത്തിയിട്ടുണ്ടോ; ഈ സംവിധാനം കുറ്റമറ്റരീതിയിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
(സി)ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; പ്രസ്തുത നടപടികള്‍ ഫലപ്രദമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കാമോ;
(ഡി)സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിലെ നിലവിലെ രീതി വ്യക്തമാക്കാമോ; പ്രസ്തുത വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓരോ വകുപ്പു സെക്രട്ടറിമാരുടേയും നേരിട്ടുള്ള നിയന്ത്രണത്തില്‍ ജീവനക്കാരെ വിന്യസിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
(ഇ)ഫയലുകള്‍ അനന്തമായി കൈവശം വയ്ക്കുന്ന ജീവനക്കാര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കുന്നതിലെ നിലവിലെ സംവിധാനം വ്യക്തമാക്കാമോ;
(എഫ്)സെക്രട്ടറിയേറ്റില്‍ ഫയലുകളും, തപാലുകളും, "ഐഡിയാസി'-ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പാലിക്കാത്തതായി സര്‍ക്കാരിന്‍റെ ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ജി)ജോലിയില്‍ അനാസ്ഥകാണിക്കുകയും, പൌരന്മാര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ ആണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച നയം വ്യക്തമാക്കാമോ?
|
1671 |
ദുരിതാശ്വാസ സഹായത്തിനുവേണ്ടി എം.എല്‍.എ മാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍
ശ്രീ. എ.എം. ആരിഫ്
(എ)അപകടത്തില്‍പെട്ട് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ സഹായത്തിന് വേണ്ടി എം.എല്‍.എമാര്‍ മുഖേന ആവശ്യമായ എല്ലാ രേഖകളും ഉള്‍പ്പെടെ നല്‍കുന്ന അപേക്ഷകള്‍ വീണ്ടും അനേ്വഷണത്തിനായി തിരിച്ചയക്കുന്നതുമൂലം യഥാസമയം സഹായം ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(ബി)കാലതാമസം ഒഴിവാക്കുന്നതിനായി എം.എല്‍.എമാര്‍ വഴി ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ നല്‍കുന്ന അപേക്ഷകളിന്‍മേല്‍ അടിയന്തിരമായി തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
T1672 |
ശ്രേഷ്ഠഭാഷാ ദിനാഘോഷം
ശ്രീ. വി.ഡി. സതീശന്‍
,, ആര്‍. സെല്‍വരാജ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എം.പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് ശ്രേഷ്ഠഭാഷാദിനാഘോഷം നടത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത ദിനാഘോഷത്തിന്‍റെ ഭാഗമായി സാംസ്കാരിക സ്ഥാപനങ്ങളില്‍ എന്തെല്ലാം ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്;
(സി)മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിന് ശേഷം എന്തെല്ലാം തുടര്‍ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(ഡി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
1673 |
പുതിയ പ്രധാനമന്ത്രി മുന്പാകെ ഉന്നയിച്ച ആവശ്യങ്ങളും ലഭിച്ച ഉറപ്പുകളും
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, ജി. സുധാകരന്‍
,, വി. ചെന്താമരാക്ഷന്‍
,, സുരേഷ് കുറുപ്പ്
(എ)പുതിയ പ്രധാനമന്ത്രി മുന്പാകെ സംസ്ഥാനത്തിന്‍റെ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി; വിശദമായ നിവേദനം നല്‍കുകയുണ്ടായോ; അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്തിന്‍റെ ഏതെല്ലാം ആവശ്യങ്ങളിന്‍മേല്‍ പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്;
(സി)മുന്‍ കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യെപ്പട്ടിരുന്ന ഏതെങ്കിലും വിഷയങ്ങള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടേണ്ടതായി വന്നിട്ടുണ്ടോ; അവ ഏതൊക്കെ;
(ഡി)സംസ്ഥാനത്തിന്‍റെ ഏതെങ്കിലും ആവശ്യത്തിന്‍മേല്‍ പ്രധാനമന്ത്രി വിശദമായി ചര്‍ച്ച നടത്തുകയുണ്ടായോ?
|
1674 |
വകുപ്പുകളുടെ വെബ്സൈറ്റുകള്‍
ശ്രീ. എം. ഉമ്മര്‍
(എ)സര്‍ക്കാരിന്‍റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വകുപ്പുകളുടെ വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?
(ബി)സെക്രട്ടേറിയറ്റ് ഒഴികെയുള്ള ഓഫീസുകളില്‍ വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നില്ലായെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം നല്കുമോ ;
(സി)ഉണ്ടെങ്കില്‍ ഏതെല്ലാം ഓഫീസുകളാണെന്ന് കണ്ടെത്തി വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുമോ ; വിശദാംശം നല്കുമോ ?
|
1675 |
മിഷന്‍ 676-ലെ അഞ്ചിന പദ്ധതികള്‍
ശ്രീ. വി.റ്റി. ബല്‍റാം
(എ)സംസ്ഥാനത്ത് മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങളില്‍ എത്തിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കാമോ;
(ഡി)പരിപാടികള്‍ മോണിറ്റര്‍ ചെയ്യാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
1676 |
വിരമിക്കല്‍ പ്രായം 56 വയസ്സില്‍ കൂടുതലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
വിരമിക്കല്‍ പ്രായം 56 വയസ്സില്‍ കൂടുതലുള്ള വകുപ്പുകള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷന്‍/ബോര്‍ഡുകള്‍ എന്നിവ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെയാണ് ?
|
1677 |
ജനസന്പര്‍ക്ക പരിപാടി-തിരുവനന്തപുരം ജില്ല
ശ്രീ. വി. ശശി
(എ)ജനസന്പര്‍ക്ക പരിപാടിയില്‍ തിരുവനന്തപുരം ജില്ലയില്‍ എത്ര ഹര്‍ജി ലഭിച്ചുവെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ; ഇതില്‍ തീര്‍പ്പാക്കാത്ത അപേക്ഷകളുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;
(ബി)ഇതില്‍ സാന്പത്തിക സഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ആയതിന്‍റെ അടിസ്ഥാനത്തില്‍ എത്ര തുക വിതരണം ചെയ്തുവെന്നും വ്യക്തമാക്കുമോ; ഇത്തരം അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ എത്ര അപേക്ഷകള്‍ ശേഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
|
1678 |
വയനാട് ജില്ലയില്‍ രണ്ടാഘട്ട ജനസന്പര്‍ക്ക പരിപാടി മുഖേന ബി.പി.എല്‍.-ലേക്ക് മാറ്റിയ റേഷന്‍കാര്‍ഡുകള്‍
ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
(എ)വയനാട് ജില്ലയില്‍ നടന്ന രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ എ.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കുന്നതിനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചു എന്നതിന്‍റെ താലൂക്കുതല വിശദാംശം ലഭ്യമാക്കുമോ;
(ബി)ഇതില്‍ എത്ര കാര്‍ഡുകളില്‍ തീരുമാനമെടുത്തുവെന്നും തീരുമാനമെടുക്കുന്നതിനായി എത്ര കാര്‍ഡുകള്‍ ബാക്കിയുണ്ടന്നതിന്‍റെയും താലൂക്കുതല വിശദാംശം ലഭ്യമാക്കുമോ?
|
1679 |
മിഷന്‍ 676 കാസര്‍ഗോഡ് ജില്ല
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)പിന്നോക്കജില്ലയെന്ന പരിഗണനയില്‍ കാസര്‍ഗോഡ് ജില്ലയില്‍ മിഷന്‍ 676ല്‍പെടുത്തി ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;
(ബി)കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പുതിയ വ്യവസായങ്ങളോ തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്ന ഇതര സ്ഥാപനങ്ങളോ ഈ ജില്ലയില്‍ തുടങ്ങിയിട്ടില്ലെന്നതു പരിഗണിച്ച് ഈ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
|
T1680 |
വിരമിച്ച വിദഗ്ധ ഉദേ്യാഗസ്ഥരുടെ കണ്‍സോര്‍ഷ്യം
ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരില്‍ വൈദഗ്ധ്യമുള്ള ഉദേ്യാഗസ്ഥരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)വികസന പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സേവനം ഉറപ്പാക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
1681 |
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നുള്ള പരാതി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാതെ നീതി നിഷേധിക്കപ്പെടുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്കാതെ പകരം ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവരെ കരാറടിസ്ഥാനത്തിലും മറ്റും നിയമിക്കുന്നതായ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും അപ്രകാരം സ്വീകരിച്ച നടപടികള്‍ റദ്ദാക്കാനും തയ്യാറാകുമോ?
|
T1682 |
വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകളുടെ അനാസ്ഥ
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)2013-14 വര്‍ഷത്തില്‍ കേരളത്തിലെ ഷെഡ്യൂള്‍ഡ് ബാങ്കുകളിലും, പൊതുമേഖലാ ബാങ്കുകളിലുമായി എത്ര വിദ്യാഭ്യാസ വായ്പാ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് ; ഇതില്‍ എത്ര എണ്ണം പാസാക്കി തുക കൈമാറിയിട്ടുണ്ട് എന്ന് വിശദമാക്കുമോ ;
(സി)കണക്കുകള്‍ ജില്ല തിരിച്ചും, ബാങ്കുകള്‍ തിരിച്ചും വിശദമാക്കുമോ ;
(ഡി)2009ന് മുന്‍പ് എടുത്ത വിദ്യാഭ്യാസ വായ്പയില്‍ 2013 ഡിസംബര്‍ 31 വരെയുള്ള പലിശ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടും ആയത് ലോണിലേക്ക് ചേര്‍ക്കാതെ വായ്പ എടുത്തവരെ ബാങ്കുകള്‍ ബുദ്ധിമുട്ടിക്കുന്ന വിവരം അറിയാമോ ;
(ഇ)ഇതിനെതിരെ എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?
|
1683 |
സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥര്‍
ശ്രീ.വി.ശിവന്‍കുട്ടി
സംസ്ഥാനത്ത് സോളാര്‍ കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഏതെങ്കിലും ജീവനക്കാരെ പുറത്താക്കിയിട്ടുണ്ടോ എന്നും, അവരെ എന്തുകൊണ്ടാണു പുറത്താക്കിയതെന്നും, അവരുടെ പേര്, തസ്തിക, അവര്‍ ഓരോരുത്തരും വാങ്ങിയിരുന്ന പ്രതിമാസ ശന്പളം, പുറത്താക്കപ്പെടുന്നതുവരെ ഓരോരുത്തരും വാങ്ങിയ ആകെ ശന്പളം- എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1684 |
കാസര്‍ഗോഡ് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വിദേശ മലയാളികള്‍ ഏറെയുള്ള കാസര്‍ഗോഡ് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാഞ്ഞങ്ങാട് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1685 |
ബാംഗ്ലുരില്‍വച്ച് മലയാളി വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായി മരണപ്പെട്ട സംഭവം
ശ്രീ. ബി.ഡി. ദേവസ്സി
(എ)ആചാര്യ പോളിടെക്നിക്, സോലഡേവനഹള്ളി, ബാംഗ്ലൂര്‍ എന്ന എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ക്കിടെക്ട് കോഴ്സിന് പഠിച്ചുവരികയായിരുന്ന ചാലക്കുടി കാര്‍സ് ഇന്ത്യയ്ക്കു സമീപം പൂപ്പറന്പില്‍ വീട്ടില്‍ സയ്യദ് ഇബ്രാഹിമിന്‍റെ മകന്‍ അഹബ് ഇബ്രാഹിം, കോളേജില്‍വച്ച് മുതിര്‍ന്ന കുട്ടികളുടെ ക്രൂരമായ റാഗിംഗിനും അക്രമണത്തിനും ഇരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ 10.3.2014-ല്‍ മരണമടഞ്ഞ സംഭവം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അന്യസംസ്ഥാനത്ത് പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ബാംഗ്ലൂരില്‍വച്ചുണ്ടായ ഈ കൊടുംക്രൂരതയ്ക്കും മരണത്തിനും കാരണക്കാരായവരെ കണ്ടെത്തി നിയമത്തിനു മുന്പില്‍ കൊണ്ടുവരുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; നിരവധി ഓപ്പറേഷനുകളടക്കം വലിയ തുക ചികിത്സയ്ക്കായി ചെലവഴിച്ച് സാന്പത്തികമായി തകര്‍ന്ന അഹബിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
1686 |
കടക്കെണിയില്‍പ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസം
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍.ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
(എ)സംസ്ഥാനത്ത് കടക്കെണിയില്‍പ്പെട്ടവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വായ്പാ സ്രോതസ്സുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ;
(ബി)ഇപ്രകാരം കടക്കെണിയിലായവരുടെ ജില്ലാടിസ്ഥാനത്തിലുള്ള വിവരശേഖരണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)കടക്കെണില്‍പ്പെട്ട് "കിടപ്പാടം' നഷ്ടപ്പെട്ടിട്ടുള്ള കേസുകളില്‍ അര്‍ഹരെന്നു ബോധ്യപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ടവരെ സഹായിക്കാന്‍ നടപ്പു സാന്പത്തിക വര്‍ഷം പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ?
|
1687 |
പോലീസ് വാഹനമിടിച്ച് മരിച്ച കുടുംബത്തിന് സഹായം
ശ്രീ. പാലോട് രവി
(എ)നെടുമങ്ങാട് നഗരത്തിനുസമീപം പോലീസ് വാഹനമിടിച്ച് അമ്മയും മകളും മരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)മരണപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
(സി)ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?
|
1688 |
വിവരാവകാശനിയമ പ്രകാരം മറുപടി നല്‍കുന്നതിലെ അപാകതകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)വിവരാവകാശ നിയമമനുസരിച്ചുള്ള അപേക്ഷകളില്‍ പല ഓഫീസുകളില്‍ നിന്നും കൃത്യമായും വ്യക്തമായും മറുപടി ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കൃത്യമായ മറുപടി നല്‍കാത്തതിന്‍റെ പേരില്‍ എത്ര ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഉദ്യോഗസ്ഥരുടെ സേവന പുസ്തകത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും വകുപ്പുതല പരീക്ഷകളില്‍ വിവരാവകാശ നിയമം പാഠ്യവിഷയമാക്കണമെന്നും വിവരാവകാശ കമ്മീഷന്‍റെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിരുന്നോ;
(ഡി)ഉണ്ടെങ്കില്‍ എപ്പോഴാണ് ശുപാര്‍ശ ലഭിച്ചതെന്നും ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുഎന്നും വ്യക്തമാക്കുമോ;
(ഇ)ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കുമോ?
|
1689 |
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം
ശ്രീ. ആര്‍. രാജേഷ്
സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമോ ?
|
<<back |
next page>>
|