|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7721
|
കൊള്ളപ്പലിശ ഈടാക്കി എന്ന് പരാതി പറഞ്ഞതിന്‍റെ പേരില്‍ വീട്ടമ്മയും കുടുംബവും പ്രതികളുടെ ഭീഷണിയില്‍ കഴിയുന്നതായ സംഭവം
ശ്രീ. എം. എ. ബേബി
,, രാജു എബ്രഹാം
ശ്രീമതി പി. അയിഷാപോറ്റി
ശ്രീ. ബി. സത്യന്‍
(എ)അഞ്ചലില്‍ നടന്ന റൂറല്‍ എസ്.പി.യുടെ അദാലത്തില്‍ കൊള്ളപ്പലിശ ഈടാക്കി എന്ന് പരാതി പറഞ്ഞതിന്‍റെ പേരില്‍ വീട്ടമ്മയും കുടുംബവും പ്രതികളുടെ ഭീഷണിയില്‍ കഴിയുന്നതായ സംഭവവും തുടര്‍ റിപ്പോര്‍ട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതു സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ;
(ബി)വീട്ടമ്മയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയ ആള്‍ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവാണോ; ഇദ്ദേഹത്തിനെതിരെ കേസ്സെടുത്തിട്ടുണ്ടോ;
(സി)സാന്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
7722 |
2013-ലെ പണിമുടക്ക്
ശ്രീ. സി. ദിവാകരന്‍
(എ) 2013-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് എത്ര ജീവനക്കാരാണ് വിവിധ കോടതികളില്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്;
(ബി) പ്രസ്തുത ജീവനക്കാരുടെ പേരില്‍ ഏതെല്ലാം നിയമങ്ങള്‍ അനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ?
|
7723 |
മൊബൈല്‍ പോലീസ് സ്റ്റേഷനുകള്‍
ശ്രീ. എ.കെ. ബാലന്‍
(എ) സംസ്ഥാനത്ത് മൊബൈല്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പോലീസ് സ്റ്റേഷനുകളിലാണ് ആരംഭിക്കുന്നത്; എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;
(ബി)സാധാരണ പോലീസ് സ്റ്റേഷനുകളില്‍ നിന്നും വ്യത്യസ്തമായി എന്ത് അധികാരമാണ് പ്രസ്തുത സ്റ്റേഷനുകള്‍ക്ക് ഉള്ളതെന്ന് വിശദമാക്കുമോ;
(സി)സംസ്ഥാനത്ത് എത്ര സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വെളിപ്പെടുത്തുമോ;
|
7724 |
മലപ്പുറം ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത പോലീസ് സ്റ്റേഷനുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സ്വന്തമായി കെട്ടിടമില്ലാത്ത എത്ര പോലീസ് സ്റ്റേഷനുകളുണ്ടെന്ന് വിശദമാക്കുമോ;
(ബി) മലപ്പുറം ജില്ലയില്‍ എത്ര പോലീസ് സ്റ്റേഷനുകള്‍ക്കാണ് സ്വന്തമായി കെട്ടിടമില്ലാത്തതെന്ന് വ്യക്തമാക്കുമോ;
(സി) ഇവയ്ക്ക് കെട്ടിടമുണ്ടാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി) എങ്കില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ?
|
7725 |
കോങ്ങാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം
ശ്രീ. കെ. വി. വിജയദാസ്
(എ)കോങ്ങാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമോ ;
(ബി)ഇക്കാര്യത്തില്‍ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ ;
(സി)പുതിയ പോലീസ് സ്റ്റേഷന് എന്ന് തറക്കല്ലിടാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശം നല്‍കുമോ ?
|
7726 |
വനിതാ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന കേസുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)വനിതാ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;
(ബി)ലോക്കല്‍ സ്റ്റേഷനുകള്‍ പോലെ എല്ലാ ക്രൈം കേസുകളും വനിതാ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് അയയ്ക്കുവാനുള്ള അധികാരം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ ?
|
7727 |
വനിതാ സഹായ ഡസ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി
ശ്രീമതി പി. അയിഷാ പോറ്റി
(എ)ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സഹായ ഡസ്കുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ വനിതാ പോലീസുകാര്‍ ഉണ്ടോ ;
(ബി)വനിതാ സഹായ ഡസ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
7728 |
പുതിയ കോസ്റ്റ്ഗാര്‍ഡ് കേന്ദ്രങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് എവിടെയെല്ലാം കോസ്റ്റ്ഗാര്‍ഡ് കേന്ദ്രങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)മലപ്പുറം ജില്ലയില്‍ എവിടെയെല്ലാം കോസ്റ്റ്ഗാര്‍ഡ് കേന്ദ്രങ്ങളുണ്ടെന്ന് വിശദമാക്കുമോ;
(സി)പുതിയ കോസ്റ്റ്ഗാര്‍ഡ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്നും; അത് എവിടെ നിന്നാണെന്നും വ്യക്തമാക്കുമോ;
(ഡി)ലഭ്യമായ അപേക്ഷകളില്‍ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വിശദമാക്കുമോ?
|
7729 |
പോലീസ് സേനയില്‍ പുതിയ കായിക ടീമുകള്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)കേരളാ പോലീസില്‍ നിലവിലുള്ള കായിക ടീമുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ ടീമുകള്‍ രൂപവത്കരിക്കുന്നതിനും കായിക താരങ്ങളെ നിയമിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, ഏതെല്ലാം ടീമുകളെ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത് എന്നും അതിനായി എത്ര കായികതാരങ്ങളെയാണ് നിയമിക്കുവാന്‍ പോകുന്നത് എന്നും വ്യക്തമാക്കാമോ;
(സി)പ്രസ്തുത നിയമനം ത്വരിതപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
7730 |
ട്രാഫിക് സിഗ്നലുകളില്‍ ടൈമറുകള്‍ സ്ഥാപിക്കാന്‍ നടപടി
ശ്രീ. ഹൈബി ഈഡന്‍
(എ)സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ഭൂരിഭാഗം ട്രാഫിക് സിഗ്നലുകളിലും ടൈമര്‍ ഘടിപ്പിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മുഴുവന്‍ ട്രാഫിക് സിഗ്നലുകളിലും ടൈമര്‍ സ്ഥാപിച്ചുകൊണ്ട് കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ യാത്ര സുഗമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
7731 |
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്രത്യേകം സജ്ജീകരിച്ച ട്രാഫിക് വിംഗ്
ശ്രീ. ഷാഫി പറന്പില്‍
,, എ.റ്റി. ജോര്‍ജ്
,, സി.പി. മുഹമ്മദ്
,, വി.പി. സജീന്ദ്രന്‍
(എ)ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്രത്യേകം സജ്ജീകരിച്ച ട്രാഫിക് വിംഗിന്‍റെ രൂപീകരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിന്
ലഭിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
7732 |
യാത്രാസുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയമ നടപടികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ശ്രീമതി കെ.എസ്. സലീഖ
,, പി. അയിഷാപോറ്റി
പ്രൊഫ. സി. രവീന്ദ്രനാഥ്
പൊതുജനങ്ങളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമോ ?
|
7733 |
ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക്
ശ്രീ. ജി. സുധാകരന്‍
ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത് പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?
|
7734 |
എയര്‍പോര്‍ട്ട് സുരക്ഷാ ഡ്യൂട്ടിക്ക് സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവ്
ശ്രീ. സി. കൃഷ്ണന്‍
(എ)എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ ചുമതലയ്ക്ക്, പോലീസില്‍ നേരിട്ട് നിയമനം ലഭിച്ച ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ നിന്നും സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ; വിശദമാക്കാമോ;
(ബി)എയര്‍പോര്‍ട്ട് സുരക്ഷാഡ്യൂട്ടിക്ക് സബ്ഇന്‍സ്പെക്ടര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും വിശദമാക്കാമോ?
|
7735 |
എസ്.ഐ.മാരുടെ ട്രെയിനിംഗിന് ഏകീകൃത സിലബസ്
ശ്രീ.കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ഡി.എ.ആര്‍.-ഉം ജി.ഇ.ബി.-യും കൂട്ടിച്ചേര്‍ത്ത് കേരള സിവില്‍ പോലീസ് കേഡര്‍ നിലവില്‍ വന്നത് എപ്പോഴാണെന്ന് വെളിപ്പെടുത്താമോ;
(ബി)ഒരേ സിലബസില്‍ പരീക്ഷയും, ശാരീരികക്ഷമതാ ടെസ്റ്റും, കഴിയുന്ന മേല്‍പ്പറഞ്ഞ രണ്ടു വിഭാഗങ്ങളിലെ എസ്.ഐ. മാര്‍ക്ക് രണ്ടു സിലബസ്സ് പ്രകാരമുള്ള ട്രെയിനിംഗ് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ഇതില്‍ ഒരു വിഭാഗത്തിനു നല്‍കുന്നത് കാലഹരണപ്പെട്ട സിലബസ്സാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)എസ്.ഐ. മാരുടെ ട്രെയിനിംഗ് ഏകീകൃത സിലബസ്സില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ ?
|
7736 |
വനിതാപോലീസ് നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്
ശ്രീ. സി.കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
(എ)പോലീസ് സേനയില്‍ വിവിധ തസ്തികകളിലായി ആകെ എത്ര പേരാണ് ജോലി ചെയ്യുന്നത്;
(ബി)തസ്തിക തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;
(സി)ഓരോ തസ്തികയിലും എത്ര വനിതകള്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കാമോ;
(ഡി)വനിതകളുടെ എണ്ണം വളരെ കുറവാണെന്ന വസ്തുത കണക്കിലെടുത്ത് പോലീസ് സേനയിലെ വിവിധ തസ്തികകളിലേക്ക് വനിതകളെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി നിയമിക്കാന്‍ തയ്യാറാകുമോ;
(ഇ)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
7737 |
എസ്. എച്ച്. ഒ. തസ്തികയിലെ നിയമനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)ക്രമസമാധാന പാലനവും കുറ്റാന്വേഷണവും നിര്‍വഹിക്കുന്നതിനായി ഒരേ പോലീസ് സ്റ്റേഷനില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ ചുമതല വഹിക്കുന്പോള്‍ അവര്‍ക്ക് പുറമേ എസ്.എച്ച്.ഒ. തസ്തികയില്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കമോ;
(ബി)ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ?
|
7738 |
സബ് / സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
ശ്രീ.എ.കെ. ശശീന്ദ്രന്‍
(എ)പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ്), സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ്) എന്നീ വിഭാഗങ്ങളില്‍ എത്ര തസ്തികകള്‍ നിലവിലുണ്ട്;
(ബി)സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ്) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനവും പ്രൊമോ ഷന്‍ വഴിയുള്ള നിയമനവും ഏത് അനുപാതത്തിലാണ് നല്‍കിവരുന്നത്;
(സി)നേരിട്ടുള്ള നിയമനം ലഭിച്ച എത്ര സബ് ഇന്‍സ്പെക്ടര്‍മാര്‍ ജനറല്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ ജോലി ചെയ്തുവരുന്നു; പ്രസ്തുത തസ്തികയിലുള്ള എത്ര പേര്‍ക്ക് ട്രെയിനിംഗ് നല്‍കിവരുന്നു;
(ഡി)നേരിട്ടുള്ള നിയമനത്തിനായി പി.എസ്.സി ശുപാര്‍ശ നടത്തിയതില്‍ നിന്ന് എത്ര ഒഴിവുകള്‍ (എന്‍.ജെ.ഡി.) ആയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; നിയമനത്തിലെ അനുപാതം പാലിക്കപ്പെടണമെങ്കില്‍ ഇനി എത്ര പേര്‍ക്ക് കൂടി നേരിട്ടുള്ള നിയമനം നല്‍കേണ്ടതായിട്ടുണ്ട്;
(ഇ) നേരിട്ടുള്ള നിയമനം വഴി സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ്) തസ്തികയില്‍ നിയമിക്കപ്പെട്ടവരില്‍ എത്ര പേര്‍ക്ക് 2014-ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്?
|
7739 |
പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാരുടെ തസ്തികകള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട്
ശ്രീ. വി. ശിവന്‍കുട്ടി
(എ) പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍(എസ്.എച്ച്.ഒ.) മാരുടെ തസ്തികകള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.ജി.പി. ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
|
7740 |
നാല് - ഗ്രേഡ് പ്രമോഷനുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
നേരിട്ടുള്ള നിയമനം വഴി പോലീസ് കോണ്‍സ്റ്റബിള്‍ മാരായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് നാല് - ഗ്രേഡ് പ്രമോഷനുകള്‍ നല്‍കിയ സാഹചര്യത്തില്‍, നേരിട്ടുള്ള നിയമനം വഴി സബ് ഇന്‍സ്പെക്ടര്‍മാരായി നിയമനം ലഭിക്കുന്നവര്‍ക്കും ആയതു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
7741 |
എസ്.ഐ. നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത
ശ്രീ. റ്റി. വി. രാജേഷ്
(എ) ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ എസ്.ഐ. നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത എന്താണ്;
(ബി) പ്രൊഫഷണല്‍ സാങ്കേതിക ബിരുദം നേടിയവര്‍ക്ക് പ്രസ്തുത നിയമനത്തിന് അപേക്ഷിക്കാമോ എന്നു വ്യക്തമാക്കുമോ;
(സി) എല്ലാ ബിരുദങ്ങളും എസ്.ഐ. നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
7742 |
സ്പെഷ്യല്‍ വിംഗുകളില്‍ ജോലി നിര്‍വഹിക്കുന്ന വനിതാ പോലീസ്
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് സ്പെഷ്യല്‍ വിംഗുകളില്‍ എത്ര വനിതാ പോലീസുകാര്‍ ജോലി നോക്കിവരുന്നു എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വനിതാ പോലീസുകാരില്‍ ഒരേ സ്ഥലത്ത് മൂന്നുവര്‍ഷകാലയളവില്‍ കൂടുതല്‍ ജോലി നിര്‍വഹിച്ചുവരുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
7743 |
പോലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിറ്റ്
ശ്രീ. പി. കെ. ബഷീര്‍
(എ) പോലീസിന്‍റെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിറ്റില്‍ ഓരോ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥര്‍ എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
(ബി) പ്രസ്തുത യൂണിറ്റില്‍ എം.ടി., എസ്.ഐ. മുതലായവരുടെ അധികാര പരിധി, ധനവിനിയോഗ പരിധി ഇവ നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി) നിലവില്‍ പോലീസ് മോട്ടോര്‍ വാഹന യൂണിറ്റില്‍ എത്ര വാഹനങ്ങള്‍ ഉണ്ട്; ആയതിന് ആനുപാതികമായി ഉദ്യോഗസ്ഥര്‍ ഉണ്ടോ; വിശദമാക്കുമോ;
(ഡി) പ്രസ്തുത യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ അധികാര പരിധി, ധനവിനിയോഗ മാനദണ്ധം എന്നിവ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും തദ്വാര പോലീസ് വാഹനങ്ങള്‍ സമയബന്ധിതമായി മെയിന്‍റനന്‍സ് ചെയ്ത് ധനനഷ്ടമുണ്ടാകാതെ തടയുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?
|
7744 |
ഫയര്‍ & റെസ്ക്യൂ വകുപ്പിലെ പ്രശ്നങ്ങള്‍
ശ്രീ. എളമരം കരീം
'' പി. ശ്രീരാമകൃഷ്ണന്‍
'' പി. റ്റി. എ. റഹീം
'' ആര്‍. രാജേഷ്
(എ)ഫയര്‍ & റെസ്ക്യൂ വകുപ്പിലെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ മുന്‍ കമാന്‍ഡിംഗ് ജനറലിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ;
(ബി)റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തില്‍ ഫയര്‍ഫോഴ്സ് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ദൂരന്ത നിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും നടപടി സ്വീകരിക്കുമോ?
|
7745 |
അഗ്നിശമന സേനാ നവീകരണം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ) അഗ്നിശമന സേനാ വിഭാഗത്തെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ബി) അതിനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കമ്മീഷനിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് വെളിപ്പെടുത്തുമോ;
(സി) പ്രസ്തുത കമ്മീഷന്‍, പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി) എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
|
7746 |
ഫയര്‍ & ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഏകാംഗ കമ്മീഷന്‍ ശുപാര്‍ശകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) ഫയര്‍ & ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഏകാംഗ കമ്മീഷന്‍, ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി) സേനയെ നവീകരിക്കുന്നതിന് എന്തൊക്കെ പ്രധാന നിര്‍ദ്ദേശങ്ങളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്ന് വിശദമാക്കാമോ;
(സി) സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ?
|
7747 |
മിഷന്‍ 676-ന്‍റെ ഭാഗമായി ചാലക്കുടി മണ്ധലത്തില്‍ പുതിയ ഫയര്‍, പോലീസ് സ്റ്റേഷനുകള്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ചാലക്കുടി മണ്ധലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
(ബി)മിഷന്‍ 676-ന്‍റെ ഭാഗമായി ചാലക്കുടിയില്‍ ഫയര്‍ഫോഴ്സിനും മലക്കപ്പാറയില്‍ പോലീസ് സ്റ്റേഷനും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
7748 |
നാട്ടിക വില്ലേജില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക വില്ലേജില്‍ എത്രയും വേഗം ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)നാട്ടിക നിയോജക മണ്ഡലത്തില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് കാലതാമസം നേരിടുന്ന പക്ഷം താത്കാലിക ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?
|
7749 |
സര്‍ക്കാര്‍ തലത്തില്‍ ഫയര്‍ & സേഫ്റ്റി കോഴ്സുകള്‍
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ) അഗ്നിശമന സേനാ വകുപ്പിന് സ്വന്തമായി സ്പെഷ്യല്‍ റൂള്‍സ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി രൂപം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)പ്രസ്തുത വകുപ്പിന്‍റെ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്നതിന് പുതിയതായി സ്റ്റേഷനുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തുന്ന ഫയര്‍ & സേഫ്റ്റി കോഴ്സുകള്‍ സര്‍ക്കാര്‍ തലത്തില്‍ വിയ്യൂര്‍ ഫയര്‍ & റസ്ക്യൂ സര്‍വ്വീസ് അക്കാഡമി കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം പരിഗണിക്കുമോ;
(ഡി)അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാത്ത സ്ഥലങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ഫയര്‍ & റസ്ക്യൂ സര്‍വ്വീസസ്സ് വകുപ്പിന് അധികാരം നല്‍കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുമോ?
|
7750 |
ഫയര്‍ ഫോഴ്സില്‍ ഫയര്‍ ഓഫീസര്‍, ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന്‍ ഓഫീസര്‍ നിയമനം
ശ്രീ. കെ.കെ. നാരായണന്‍
(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം ഫയര്‍ഫോഴ്സില്‍ ഫയര്‍ ഓഫീസര്‍ തസ്തികയിലും ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയിലും എത്രപേരെ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;
(ബി)ഇത് ആരെല്ലാമാണെന്നും ഇവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നും വ്യക്തമാക്കാമോ ;
(സി)ഇവര്‍ നിയമനത്തിനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ലഭ്യമാക്കുമോ ?
|
7751 |
സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്‍
ശ്രീ. സി. പി. മുഹമ്മദ്
,, ബെന്നി ബെഹനാന്‍
,, വി. ഡി. സതീശന്‍
,, അന്‍വര്‍ സാദത്ത്
(എ) സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) സംസ്ഥാനത്തെ അഴിമതിയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പ്രധാന സ്ഥാനങ്ങളില്‍ വരുന്നതും തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് കമ്മീഷന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
7752 |
ജയില്‍ ചട്ടങ്ങളുടെ പരിഷ്ക്കരണം
ശ്രീ. ജോസഫ് വാഴക്കന്‍
,, എ. റ്റി. ജോര്‍ജ്
,, വി. പി. സജീന്ദ്രന്‍
,, എം. എ. വാഹീദ്
(എ)ജയില്‍ ചട്ടങ്ങള്‍ പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;
(ബി)പ്രസ്തുത ചട്ടങ്ങളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്തിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ജയിലുകളുടെ നവീകരണത്തിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ചട്ടങ്ങളില്‍ വരുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത ചട്ടങ്ങള്‍ക്ക് എന്ന് മുതലാണ് പ്രാബല്യ മുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
7753 |
തടവുകാരെ നിരീക്ഷിക്കുന്നതിന് കര്‍മ്മപരിപാടി
ശ്രീ. വി. പി. സജീന്ദ്രന്‍
,, അന്‍വര്‍ സാദത്ത്
,, വര്‍ക്കല കഹാര്‍
,, ലൂഡി ലൂയിസ്
(എ)തടവുകാരെ നിരീക്ഷിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി സെല്ലുകളില്‍ സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)സന്ദര്‍ശകരെയും തടവുകാരെയും നിരീക്ഷിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
7754 |
ജയിലില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം
ശ്രീ. കെ. വി. വിജയദാസ്
(എ)കൊലപാതകങ്ങളിലും പീഡനകേസുകളിലും ശിക്ഷിച്ച് ജയിലുകളില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമൂഹ്യനീതിയും ജീവിതസാഹചര്യങ്ങളും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ബി)തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇപ്രകാരം അനാഥമാക്കപ്പെടുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം കണക്കിലെടുത്ത് പുതിയ പദ്ധതിക്ക് രൂപം നല്‍കുമോ ;
(സി)ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കുമോ ?
|
7755 |
ജയിലില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി വില്പന നടത്തുന്നതിലെ വരുമാനം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി വില്പന നടത്തുക വഴി 2013 വര്‍ഷത്തില്‍ എത്ര രൂപയുടെ വില്പനയുണ്ടായി;
(ബി) ഇതുപ്രകാരം എത്ര രൂപയുടെ ലാഭം ജയില്‍ വകുപ്പിന് നേടാന്‍ കഴിഞ്ഞു;
(സി) 2014-ല്‍ ഇതേവരെ എത്ര രൂപയുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്പന നടത്തി;
(ഡി) പൊതുജനങ്ങള്‍ക്ക് പോഷകസമൃദ്ധവും ഗുണമേന്മയുള്ളതും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതുമായ ജയില്‍ ഭക്ഷ്യവിഭവങ്ങളുടെ വില്പന കൂടുതല്‍ ടൌണുകളിലേയ്ക്കും ജനങ്ങളിലേയ്ക്കും എത്തിക്കാന്‍ നടപടി സ്വീകരിയ്ക്കുമോ;
(ഇ) എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
7756 |
കോടതികളിലും ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം
ശ്രീ.ഇ.പി. ജയരാജന്‍
ജയിലുകളിലും കോടതികളിലും സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യങ്ങള്‍ ഉപയോഗശൂന്യമായിരിക്കുന്നതു സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്‍റെ നിരീക്ഷണത്തിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുമോ ?
|
7757 |
ജയില്‍ ജീവനക്കാര്‍
ശ്രീമതി കെ.കെ. ലതിക
(എ)സംസ്ഥാനത്തെ ജയിലുകളില്‍ ജീവനക്കാരുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് തസ്തിക തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)ഓരോ ജയിലുകളിലും എത്ര താല്ക്കാലിക ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന് ജയിലുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?
|
<<back |
|